Sunday, July 27

Blog

എറണാകുളത്ത് അമ്മയും ഒന്നര വയസുകാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
Accident, Information

എറണാകുളത്ത് അമ്മയും ഒന്നര വയസുകാരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ

എറണാകുളം : എറണാകുളത്ത് അമ്മയെയും കുഞ്ഞിനെയും തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ആലുവയ്ക്കടുത്ത് പുറയാറില്‍ ആണ് സംഭവം. ആലുവ ചെങ്ങമനാട് സ്വദേശി ഷീജയും മകന്‍ ഒന്നര വയസുകാരന്‍ ആദവ് കൃഷ്ണയുമാണ് മരിച്ചത്. ഷീജയുടെ ഭര്‍ത്താവ് അരുണ്‍ കുമാര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ രണ്ട് പേരുടെയും മൃതദേഹങ്ങള്‍ ട്രാക്കിന് സമീപം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം....
Information

ആലപ്പുഴ സി.ജെ.എം കോടതിയിലെ മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തൂങ്ങി മരിച്ച നിലയില്‍

ആലപ്പുഴ: സിജെഎം കോടതിയിലെ മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് (59) മരിച്ചത്. കോടതിയില്‍ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലാണ് ജയപ്രകാശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ പിന്നീട് മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. വീട്ടില്‍ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു. ജയപ്രകാശ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം....
Information

രണ്ടു വയസ്സുകാരിയെ കാണാതായി ; മൃതദേഹം അയല്‍വാസിയുടെ വീടിനകത്ത് തൂക്കിയിട്ട ബാഗിനുള്ളില്‍

നോയിഡ : രണ്ടു ദിവസം മുന്‍പ് കാണാതായ രണ്ടു വയസ്സുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീടിനകത്തെ വാതിലില്‍ തൂക്കിയിട്ട ബാഗിനുള്ളില്‍ കണ്ടെത്തി. ഗ്രേറ്റര്‍ നോയിഡയില്‍ നിന്നു വെള്ളിയാഴ്ചയാണ് മാനസി എന്ന പെണ്‍കുഞ്ഞിനെ കാണാതായത്. അയല്‍വാസിയായ രാഘവേന്ദ്ര എന്നയാളിന്റെ വീട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഒളിവിലാണ്. പ്രതിക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ദെവ്ല ഗ്രാമത്തിലെ വാടകവീട്ടിലാണ് മാതാപിതാക്കളായ അടുത്തുള്ള ഫാക്ടറിയില്‍ ജോലി ചെയ്യുന്ന ശിവകുമാറിനും മഞ്ജുവിനും ഏഴു മാസം പ്രായമുള്ള കുഞ്ഞനിയനുമൊപ്പം മാനസി കഴിഞ്ഞിരുന്നത്. വെള്ളിയാഴ്ചയാണ് മകളെ വീട്ടില്‍ കാണാനില്ലെന്ന വിവരം അറിയുന്നത്. തുടര്‍ന്നു പൊലീസില്‍ വിവരം അറിയിച്ചു. രണ്ടു ദിവസത്തിനു ശേഷം അയല്‍വാസിയായ രാഘവേന്ദ്രയുടെ പൂട്ടിയിട്ടിരുന്ന വീടിനുള്ളില്‍നിന്നു ദുര്‍ഗന്ധം വമിക്കുന്നതായി ശിവകുമാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന്...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി. ക്ക്സി.ഇ.സി..- യു.ജി.സി. ദേശീയ അവാര്‍ഡുകള്‍ 24-ാമത് സി.ഇ.സി. - യു.ജി.സി. ദേശിയ അവാര്‍ഡുകള്‍ കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എം.ആര്‍.സി.ക്കു ലഭിച്ചു. മികച്ച വീഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡ് സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'എ ഡയറി ഓണ്‍ ബ്ലൈന്റ്‌നെസ്' എന്ന ഡോക്യൂമെന്ററിക്ക് ലഭിച്ചു. ഇന്ത്യന്‍ ആംഗ്യഭാഷയില്‍ സി-പ്രോഗ്രാമിംഗ് ലാംഗ്വേജിനെക്കുറിച്ച് ഇ.എം.എം.ആര്‍.സി. തയ്യാറാക്കിയ പഠനവീഡിയോ അക്കാഡെമിഷ്യന്‍ ഇന്നോവേറ്റീവ് ലക്ചര്‍ അവാര്‍ഡ് നേടി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിലെ എന്‍. ആര്‍. രാജിയാണ് അവാര്‍ഡിനര്‍ഹയായത്. എന്‍. ശ്രീമിത്താണ് പ്രൊഡ്യൂസര്‍. മികച്ച സ്‌ക്രിപ്റ്റിനുള്ള സൈറ്റേഷന്‍ സജീദ് നടുത്തൊടിക്കും (ബാംബൂ ബാലഡ്‌സ് - ഡോക്യുമെന്ററി)  മികച്ച വിഷ്വല്‍ എഫക്ട് & അനിമേഷന്‍ വിഭാഗത്തിലെ സൈറ്റേഷന്‍ കെ.ആര്‍. അനീഷിനും ലഭിച്ചു. &nb...
Information

ദേശീയ പഞ്ചായത്ത് അവാര്‍ഡ് 2023 ; നാല് പുരസ്‌കാരങ്ങളുടെ തിളക്കത്തില്‍ കേരളം, ഒന്ന് മലപ്പുറം ജില്ലയില്‍

2023ലെ ദേശീയ പഞ്ചായത്ത് അവാര്‍ഡുകളില്‍ നാല് പുരസ്‌കാരങ്ങള്‍ ലഭിച്ച കേരളം വീണ്ടും രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാവുകയാണ്. ലഭിച്ച നാല് പുരസ്‌കാരങ്ങളില്‍ ഒന്ന് മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ ഗ്രാമപഞ്ചായത്തിനാണ്. രണ്ടാം സ്ഥാനമാണ് പഞ്ചായത്ത് കരസ്ഥമാക്കിയത്. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പെരുമ്പടപ്പിന് പുരസ്‌കാരം ലഭിച്ചത്. കേന്ദ്രസര്‍ക്കാര്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (എസ് ഡി ജി) പ്രകാരം ഒന്‍പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി വിലയിരുത്തല്‍ നടത്തിയത്.രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് ആലപ്പുഴയിലെ ചെറുതന ഗ്രാമപഞ്ചായത്താണ്. അടിസ്ഥാന സൗകര്യങ്ങളിലെ സ്വയം പര്യാപ്തതയുടെ കാര്യത്തില്‍ ആലപ്പുഴയിലെ വീയപുരം ഗ്രാമപഞ്ചായത്ത് രാജ്യത്ത് ഒന്നാം സ്ഥാനത്തെത്തി. ജലപര്യാപ്തതയ്ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മലപ്പുറം പെരുമ്പടപ്പ ഗ്രാമപഞ്...
Information

ഇത് സൗഹൃദ തുറ ; സൗഹൃദ സന്ദേശമുയര്‍ത്തി സാസ്‌ക് ഊക്കത്ത് ക്ലബിന്റെ ഇഫ്ത്താര്‍ സംഗമം

എ.ആര്‍ നഗര്‍: എ.ആര്‍ നഗര്‍ ഊക്കത്ത് സൗഹൃദം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് സൗഹൃദ സന്ദേശമുയര്‍ത്തി സൗഹൃദ തുറ എന്ന പേരില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. സാസ്‌ക് ഹോം ഗ്രൗണ്ടില്‍ നടന്ന ഇഫ്താര്‍ സംഗമത്തിന് അയല്‍ ക്ലബുകളായ ടാലന്റ് കൊടക്കല്ല്, ഓറഞ്ച് ഗ്രൂപ്പ് കൊടക്കല്ല്,ദോസ്ത് ലുക്ക് കക്കാടംപുറം, റാഞ്ചപ്പ ബോയ്‌സ് കക്കാടംപുറം അംഗങ്ങളും മറ്റു മതപണ്ഡിത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വങ്ങളും അടങ്ങി 300ലധികം പേര്‍ പങ്കെടുത്തു....
Other

നാട് മാറുന്നതില്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രം പ്രയാസം ; മുഖ്യമന്ത്രി പിണറായി വിജയന്‍

നാട്ടില്‍ മാറ്റമുണ്ടാവുന്നതില്‍ എല്ലാവരും സന്തോഷിക്കുമ്പോള്‍ ചില പ്രത്യേക മന:സ്ഥിതിക്കാര്‍ക്ക് മാത്രമാണ് പ്രയാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവിടെ ഒന്നും നടക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ക്കാണ് നാടിന്റെ മാറ്റത്തില്‍ വിഷമം. കഴിയാവുന്നത്ര പിറകോട്ട് പോകണമെന്നും ഒരു പദ്ധതിയും നടപ്പാകരുതെന്നുമാണ് അത്തരക്കാരുടെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു. നാടും ജനങ്ങളും ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍. വികസന പദ്ധതികള്‍ക്ക് നാടും നാട്ടുകാരും നല്ല പിന്തുണയാണ് എല്‍ഡിഎഫ് സര്‍ക്കാറിന് നല്‍കുന്നത്.കേരളത്തില്‍ ഒരു മാറ്റവും വരില്ലെന്നായിരുന്നു 2016 വരെ ജനങ്ങളുടെ ചിന്ത. പാവപ്പെട്ടവര്‍ക്കുള്ള 600 രൂപ പെന്‍ഷനടക്കം മാസങ്ങളോളം അന്ന് കുടിശികയായിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ നാടിനെ പിറകോട്ടടിപ്പിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. നാഷനല്‍ ഹൈവേ അതോറിറ്റിയും ഗെയിലും പവര്‍ ഗ്രിഡ് കോര്‍പ്പറേഷനും ഇവിടെ ഒന്നും നട...
Information

മുന്‍ മന്ത്രി വി.എസ് ശിവകുമാറിനും സുഹൃത്തിനും ഇഡിയുടെ നോട്ടീസ് ; ചോദ്യം ചെയ്യാന്‍ ഹാജരാകണം

തിരുവനന്തപുരം: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി.എസ് ശിവകുമാറിനും സുഹൃത്തായ രാജേന്ദ്രനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. ശിവകുമാറിന് ബിനാമി ഇടപാടുകളുണ്ടെന്ന് ഇ.ഡി പറയുന്നു. ഈ മാസം 20 ന് ചോദ്യം ചെയ്യലിനായി കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ രേഖകള്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്....
Information

സിദ്ദിഖ് കാപ്പന്‍ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ അടക്കം പ്രതിയായ ഇഡി കേസ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. വിചാരണ യൂ പി യിൽ നടത്തും. കേസിലെ ഒന്നാം പ്രതി റൗഫ് ഷെരീഫാണ് കേരളത്തിലേക്ക് വിചാരണ മാറ്റാന്‍ ഹര്‍ജി നല്‍കിയത്.
Accident, Information

ഇരിങ്ങല്ലൂർ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു

വേങ്ങര: ഇരിങ്ങല്ലൂർ പുത്തൻപറമ്പിലെ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥി മരിച്ചു. ഊരകം യാറംപടി കാരത്തോടി ഗഫൂർ (പഞ്ചായത്ത് ചിക്കൻ കട മകൻ റിഷാൽ (18) ആണ് ഇന്ന് പുലർച്ചെ മരണപ്പെട്ടത് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വേങ്ങര കോട്ടക്കൽ റൂട്ടിൽ പുത്തൻപറമ്പിൽ വെച്ച് റിഷാൽ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു. ഊരകം ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ മണ്ണാർതൊടി റഷീദയാണ് മാതാവ്. ബൈക്കിൽ കൂടെയുണ്ടായിരുന്ന റിഷാലിന്റെ സുഹൃത്ത് ഊരകം കല്ലേങ്ങൽപടി പി.കെ മിർസ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്....
Information

ഖസാക്കിൻ്റെ ഇതിഹാസം -നാടകം ടിക്കറ്റ് വിൽപ്പന തുടങ്ങി

പരപ്പനങ്ങാടി: ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ പരപ്പനങ്ങാടിയിൽ അവതരിപ്പിക്കുന്ന ഖസാക്കിൻ്റെ ഇതിഹാസം നാടകത്തിൻ്റെ പ്രവേശന പാസ് വിതരണം തുടങ്ങിതൃക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ പ്രവേശന പാസ്സ് ആദ്യ ടിക്കറ്റ് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നാടകസംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഹസ്സനിൽ ടിക്കറ്റ് ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.കെ വി രാജീവൻ, തോട്ടത്തിൽ ഗിരീഷ്, ജിതേഷ്, ബൈജു കെ തുടങ്ങിയവർ പങ്കെടുത്തു. പരപ്പനങ്ങാടിയിലെനാടകാസ്വാദകരും നാടക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത "പരപ്പനാട് നാട്ടൊരുമ"യാണ് നാടകത്തിന് പരപ്പനങ്ങാടിയിൽ വേദിയൊരുക്കുന്നത് . ഏപ്രിൽ 29, 30 മെയ് 1 തിയതികളിൽ പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് നാടകാവതരണം...
Information

നാദാപുരത്ത് റോഡരികില്‍ നിന്നും സ്റ്റില്‍ ബോംബ് കണ്ടെത്തി

നാദാപുരം : കോഴിക്കോട് നാദാപുരം പെരുമുണ്ടച്ചേരിയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നരിക്കാട്ടേരി കാരയില്‍ കനാല്‍ പെരുമുണ്ടച്ചേരി റോഡില്‍ ചുഴലിയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തിയുമായി സ്ഥാപിച്ച ബോര്‍ഡിന് പിന്നില്‍ പ്ലാസ്റ്റിക് ബോട്ടിലില്‍ സൂക്ഷിച്ച നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സി.ഐ. ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തില്‍ പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. സ്റ്റീല്‍ കണ്ടെയ്‌നറുകള്‍ തുരുമ്പെടുത്ത നിലയിലാണ്. ബോംബുകള്‍ കാണപ്പെട്ട പരിസരം കഴിഞ്ഞ ദിവസം ശുചീകരിച്ചതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനാല്‍ അടുത്ത ദിവസം കൊണ്ടു വച്ചതാണെന്നാണ് അനുമാനം....
Crime, Information

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; 62കാരന്‍ അറസ്റ്റില്‍

പുത്തനത്താണി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 62കാരന്‍ കല്‍പകഞ്ചേരി പൊലിസിന്റെ പിടിയില്‍. കോട്ടക്കല്‍ ആമപ്പാറ പുല്ലാട്ടുതൊടി അജയ്കുമാറാണ്പിടിയിലായത്. മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. ഒരുവര്‍ഷം മുന്നെയാണ് കേസിനാസ്പദമായ സംഭവം. 16 വയസുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കൗണ്‍സിലിങിനിടെയാണ് കുട്ടി സംഭവം പുറത്ത് പറഞ്ഞത്. തുടര്‍ന്ന് കല്‍പകഞ്ചേരി പോലീസ് കേസെടുക്കുകയായിരുന്നു....
Information, Other

പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചു ; ഷോക്കേറ്റ് തെറിച്ചു വീണു

തൃശൂര്‍: ചാലക്കുടി പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ജീവനൊടുക്കാന്‍ ശ്രമം നടത്തി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത ചാലക്കുടി സ്വദേശിയായ ഷാജിയാണ് ആത്മഹത്യ ശ്രമം നടത്തിയത്. ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതി ലൈനില്‍ തൊട്ട ഷാജി വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണു. സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....
Information

സംഘര്‍ഷം ; ജംഷദ്പൂരില്‍ നിരോധനാജ്ഞ, ഇന്റര്‍നെറ്റ് നിരോധിച്ചു

ദില്ലി: രാമനവമി ആഘോഷങ്ങള്‍ക്ക് പിന്നാലെ ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്‍ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി വീണ്ടും കല്ലേറും ആക്രമണങ്ങളും ഉണ്ടായതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മൊബൈല്‍ ഇന്റര്‍നെറ്റും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് സിറ്റി പൊലീസ് മേധാവി പ്രഭാത് കുമാര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. കഴിഞ്ഞദിവസം രാമനവമി പതാകയെ ചൊല്ലിയാണ് ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. സംഘടിച്ചെത്തിയ ആള്‍ക്കൂട്ടം ശാസ്ത്രിനഗര്‍ മേഖലയില്‍ രണ്ട് കടകള്‍ക്കും ഒരു ഓട്ടോറിക്ഷയ്ക്കും തീയിട്ടു. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണൂര്‍വാതകം പ്രയോഗിച്ചു. സമാധാനന്തരീക്ഷം തകര്‍ക്കാന്‍ വേണ്ടി സാമൂഹ്യവിരുദ്ധര്‍ സോഷ്യല്‍മീഡിയിലൂടെ നടത്തുന്ന പ്രചരണങ്ങള്‍ക്കെതിരെയും പൊലീസ് മുന്നറിയിപ്പ് നല്‍കി. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിനെ വിന്യാസിച്ചിട്ടുണ...
Crime, Information

കോഴിക്കോട് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് 372 ഗ്രാം എം ഡി എം എയുമായി രണ്ടു പേര്‍ പിടിയില്‍. പെരുമണ്ണ സ്വദേശി കെപി സഹദ്, കൊടിയത്തൂര്‍ സ്വദേശി നസ്ലിം മുഹമ്മദ് എന്നിവരാണ് പിടിയിലാണ്. വാഹന പരിശോധനക്കിടയില്‍ ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് ലഹരി എത്തിച്ച സംഘമാണ് പിടിയിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു....
Accident, Information

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്

ഹരിപ്പാട്: മുട്ടം കായംകുളം റോഡില്‍ വാതല്ലൂര്‍ ജംഗ്ഷന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മുട്ടം കണിച്ചനെല്ലൂര്‍ കൊച്ചു തറയില്‍ ഉണ്ണിയുടെ മകന്‍ അരുണ്‍ കൃഷ്ണന്‍ (കുട്ടു 21)ആണ് മരിച്ചത്. കൂടെ ബൈക്കില്‍ യാത്ര ചെയ്തിരുന്ന മുട്ടം ചിറയില്‍ വീട്ടില്‍ സച്ചു (17),കൂട്ടിയിടിച്ച ബൈക്കിലെ യാത്രക്കാരനായ പെരളശ്ശേരില്‍ ധനഞ്ജന്‍ (67) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. മുട്ടത്ത് നിന്ന് എവൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റില്‍ ഇടിച്ച ശേഷം സമീപത്തെ മുള്ളുവേലിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അരുണ്‍ കൃഷ്ണന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പരിക്കേറ്റ രണ്ടുപേരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന് ഗുരുതര പരിക്കേറ...
Culture, Information

ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്

വയനാട്: ഉത്സവഘോഷയാത്രക്കിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കല്‍പ്പറ്റ മാരിയമ്മന്‍ ക്ഷേത്ര ഉത്സവത്തിനിടെയാണ് സംഭവം. ഉത്സവം കാണാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഒരു സംഘം മര്‍ദിച്ചെന്ന് ആരോപിച്ചാണ് ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. രണ്ട് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. എന്നാല്‍ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല....
Information

സേവാ സപ്താഹം ; ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച ജില്ലാ കമ്മിറ്റി വൃക്ഷത്തൈ വിതരണം ചെയ്തു

തിരൂരങ്ങാടി : ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേവാ സപ്താഹത്തിന്റെ ഭാഗമായി വൃക്ഷത്തൈ വിതരണം നടത്തി. തിരൂരങ്ങാടിയില്‍ നടന്ന ജില്ലാതല ഉദ്ഘാടനം ബിജെപി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് തൃക്കുളം ശിവക്ഷേത്ര പൂജാരി കെ. വി. വിനായക ശങ്കരന്‍ നമ്പൂതിരിക്ക് വൃക്ഷത്തൈ നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് പി.സി. നാരായണന്‍ അധ്യക്ഷത വഹിച്ചു ജില്ലാ ജനറല്‍ സെക്രട്ടറി മനോജ് വെങ്ങാട്, ജില്ലാ ട്രഷറര്‍ കുന്നത്ത് ചന്ദ്രന്‍, ബിജെപി തിരുരങ്ങാടി മണ്ഡലം പ്രസിഡന്റ് ശ്രീരാഗ് മോഹന്‍ കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ഷണ്മുഖന്‍. മുനിസിപ്പല്‍ പ്രസിഡണ്ട് കുന്നത്ത് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു....
Information, Politics

ന്യൂനപക്ഷ ജനവിഭാഗങ്ങളെ കൂടെ നിര്‍ത്താന്‍ സംഘപരിവാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യം ; സിപിഎം

ന്യൂനപക്ഷ ജന വിഭാഗങ്ങളെ കൂടെ നിര്‍ത്താനുള്ള സംഘപരിവാര്‍ പ്രവര്‍ത്തനം പരിഹാസ്യമെന്ന് സിപിഎം. ആര്‍എസ്എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയതെന്നും സിപിഎം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഗ്രഹാം സ്റ്റേയിന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗണ്ഡിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല. ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബിജ...
Information

വാല്‍പ്പാറയില്‍ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു ; ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍, ദേഹമാസകലം മുറിവേറ്റു

തൃശൂര്‍: വാല്‍പ്പാറയില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളിയുടെ കുട്ടിയായ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. പുലിയുടെ ആക്രമണത്തില്‍ ദേഹമാസകലം മുറിവേറ്റ കുട്ടിയെ ഗുരുതര പരിക്കുകളോടെ വാല്‍പ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷിതാക്കള്‍ക്ക് പിന്നാലെ തോട്ടത്തിലേക്ക് പോകുന്നതിനിടെയാണ് പുലി കുട്ടിയെ ആക്രമിച്ചത്. വാല്‍പ്പാറ-മലക്കപ്പാറ അതിര്‍ത്തിയിലാണ് പുലിയുടെ ആക്രണമുണ്ടായത്. പുലി ആക്രമിക്കാന്‍ തുടങ്ങിയതോടെ കുട്ടി ഉച്ചത്തില്‍ നിലവിളിച്ചു. സമീപപ്രദേശങ്ങളില്‍ തോട്ടം തൊഴിലാളികള്‍ ഉണ്ടായിരുന്നതുകൊണ്ടാണ് കുട്ടിക്ക് രക്ഷപെടാനായത്. കുട്ടിയുടെ നിലവിളികേട്ട് ഓടിക്കൂടിയ ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പുലി കുട്ടിയെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികള്‍ പറയ...
Information

അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തു ; 5 പ്രവാസികള്‍ അറസ്റ്റില്‍

ഷാര്‍ജ: അശ്ലീല ഉള്ളടക്കമുള്ള വീഡിയോ ചിത്രീകരിച്ച് ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതിന് യുഎഇയില്‍ അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. അഞ്ച് പേരും ഫിലിപ്പൈന്‍സ് സ്വദേശികളാണ്. തമാശയ്ക്ക് ചിത്രീകരിച്ച വീഡിയോ ആയിരുന്നു ഇതെന്നും എന്നാല്‍ ഉള്ളടക്കം വേശ്യാവൃത്തിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണെന്ന തെറ്റിദ്ധാരണയുടെ പുറത്ത് അധികൃതര്‍ നടപടിയെടുത്തതാണെന്നും അറസ്റ്റിലായ പ്രവാസികളില്‍ ഒരാളുടെ സഹോദരനെ ഉദ്ധരിച്ച് ഫിലിപ്പൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് ഫിലിപ്പൈനികള്‍ യുഎഇയില്‍ അറസ്റ്റിലായ വിഷയത്തില്‍ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങാന്‍ കാത്തിരിക്കുകയാണെന്ന് ഫിലിപ്പൈന്‍സ് സര്‍ക്കാറിന്റെ കുടിയേറ്റ തൊഴിലാളി വിഭാഗം സെക്രട്ടറി പറഞ്ഞു. അറസ്റ്റിലായവര്‍ക്ക് കോണ്‍സുലേറ്റ് നിയമസഹായം നല്‍കും....
Education, Information

നെഹ്‌റു യുവ കേന്ദ്ര മികച്ച അദ്ധ്യാപികക്കുള്ള പുരസ്‌കാരം ഷീബ ടീച്ചർക്ക്

നാഷണല്‍ ഫിലിം അക്കാദമി യും നെഹ്‌റു യുവ കേന്ദ്ര യും ചേർന്ന് ഏർപ്പെടുത്തിയ ബെസ്റ്റ് ടീച്ചർ പുരസ്‌കാരം മൂന്നിയൂര്‍ പഞ്ചായത്ത് 6-ാം വാര്‍ഡിലെ പരപ്പിലാക്കല്‍ അങ്കണവാടിയിലെ കെ.ഷീബ ടീച്ചര്‍ക്ക്ഏപ്രിൽ 26 നു തിരുവനന്തപുരം ഭാരത് ഭവനിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയ്യും
Information

വീടിനു പുറത്ത് വച്ച് നിലവിളി ശബ്ദം ; അധ്യാപികയെ പൊളളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ അധ്യാപികയെ പൊളളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. തില്ലങ്കേരിയില്‍ പ്രീ പ്രൈമറി അധ്യാപിക കെ. ഡി.ബിനിത (36)യാണ് തീപ്പൊള്ളലേറ്റ് മരിച്ചത്. പേരാവൂര്‍ തുണ്ടിയിലെ ദാസന്റെയും ജാനകിയുടെയും മകളാണ്. ശനിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിനു പുറത്ത് വെച്ച് ബിനിതയുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബന്ധുക്കളും കണ്ടത് ദേഹമാസകലം തീപ്പൊള്ളലേറ്റ നിലയിലായിരുന്നു. ഉടന്‍ ബിനിതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ് പി.കെ.പ്രസാദ്, മക്കള്‍: അമല്‍ പ്രസാദ് , അമയ പ്രസാദ്. പരിയാരം കണ്ണൂര്‍ ഗവ.മെഡി.കോളജില്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും...
Information

പത്തിരി വിറ്റ പണം യുപിഐ ഇടപാടിലൂടെ വാങ്ങി; കച്ചവടക്കാരന്‍റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

ആലപ്പുഴ: അരിപ്പത്തിരി വിറ്റ തുക യുപിഐ ഇടപാടിലൂടെ വാങ്ങിയതിന്‍റെ പേരിൽ കച്ചവടക്കാരൻ വെട്ടിലായി. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശി ഇസ്മായിൽ ഇബ്രാഹിംകുട്ടിയുടെ ബാങ്ക് അക്കൗണ്ട് കഴിഞ്ഞ ആറുമാസമായി മരവിപ്പിച്ചിരിക്കുകയാണ്. പണം അയച്ചയാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ കേസുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. 300 രൂപ മൂലം വീട് നിർമാണത്തിനുള്ള നാല് ലക്ഷം രൂപ പിൻവലിക്കാനാകാതെ ദുരിതത്തിലാണ് അരിപ്പത്തിരി കച്ചവടക്കാരനായ ഇസ്മായിൽ. തൃക്കുന്നപ്പുഴ പാനൂർ സ്വദേശിനിയായ യുവതി അരിപ്പത്തിരി വാങ്ങിയതിന്റെ 300 രൂപ ഗൂഗിൾ പേ വഴി അയച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം. പണം അയച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടിൽ കേസുണ്ടെന്നാണ് അമ്പലപ്പുഴ ബ്രാഞ്ചിലെ ഉദ്യോഗസ്ഥർ അറിയിച്ചത്. പണം അയച്ച യുവതിയെ സമീപിച്ചെങ്കിലും അവരും കൈ മലർത്തി. ബാങ്കിന്‍റെ ഹെഡ് ഓഫീസുമായി ബന്ധപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഹൽവാദ് പൊല...
Crime, Information

മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട; കടത്തിയത് തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ച് ; ആറു പേര്‍ പിടിയില്‍

തിരൂരങ്ങാടി : മുന്നിയൂരില്‍ വന്‍ സ്വര്‍ണ്ണവേട്ട. ദുബൈയില്‍ നിന്ന് പാര്‍സലായി കടത്തിയ 6.300 കിലോ സ്വര്‍ണ്ണം ഡി ആര്‍ ഐ പിടികൂടി. തേപ്പു പെട്ടി ഉള്‍പ്പെടെ ഉള്ള ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണ്ണം കടത്തിയത്. സംഭവത്തിൽ ആറു പേരെ പിടികൂടി. പോസ്റ്റ് ഓഫീസ് വഴി കടത്തിയ സ്വര്‍ണ്ണമാണ് പിടികൂടിയത്. മുന്നിയൂരിലെ മൂന്ന് അഡ്രസുകളിലേക്കായിട്ടാണ് ഈ സ്വര്‍ണം അയച്ചത്. കസ്റ്റംസ് ക്ലിയറന്‍സ് കഴിഞ്ഞാണ് സ്വര്‍ണം പോസ്റ്റ് ഓഫീസിലെത്തിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സംശയം. പിടികൂടിയവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കും. സംഭവത്തിൽ ആറു പേരെ ഡിആർഐ അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഷിഹാബ്, കുന്നമംഗലം സ്വദേശി ജസീൽ, മൂന്നിയൂർ സ്വദേശി ആസ്യ, മലപ്പുറം സ്വദേശി യാസിർ, റനീഷ്, റൗഫ് എന്നിവരാണ് അറസ്റ്റിലായത്. കൊച്ചിയിൽ നിന്ന് കസ്റ്റംസ് പരിശോധന കഴിഞ്ഞെത്തിയ പാർസലുകളിൽ നിന്...
Information

വന്യജീവി ആക്രമണം; ജില്ലയില്‍ 172.68 ലക്ഷം രൂപ നഷ്ടപരിഹാര വിതരണം

വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാരമായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മലപ്പുറം ജില്ലയില്‍ ആകെ 172.68 ലക്ഷം രൂപ വിതരണം ചെയ്തതായി വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. മുന്‍ സര്‍ക്കാറിന്റെ കാലത്തെ കുടിശികയായ 56.83 ലക്ഷവും ഈ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷകളില്‍ 118.86 ലക്ഷവുമാണ് വിതരണം ചെയ്തത്. ഇന്നലെ കരുളായിയില്‍ നടന്ന വന സൗഹൃദ സദസ്സില്‍ 26.75 ലക്ഷം രൂപയുടെ നഷ്ടപരിഹാരം മന്ത്രി വിതരണം ചെയ്തു. വന്യജീവി ആക്രമണ മൂലമുള്ള മരണം, പരുക്ക്, കൃഷിനാശം എന്നിവക്കുള്ള നഷ്ടപരിഹാരമാണിത്. ദിവസ വേതന കുടിശ്ശിക 169 ലക്ഷം രൂപ ഈ സര്‍ക്കാറിന്റെ കാലയളവില്‍ ജില്ലയില്‍ വിതരണം ചെയ്തതായി മന്ത്രി അറിയിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട രണ്ട് ഹോട്ട്‌സ്‌പോട്ടുകളില്‍ കൂടി സ്‌പെഷ്യല്‍ ടീമുകള്‍ രൂപീകരിച്ചു. എടരിക്കോട്, അകമ്പാടം എന്നിവിടങ്ങളിലാണ് ടീം രൂപീകരിച്ചത്. അരുവാക്കോടും അമരമ്പലത്തുമുള്ള ആര്‍.ആര...
Information

രാജ്യത്ത് ഇന്ന് മുതല്‍ അഞ്ചു ദിവസത്തേക്ക് ചൂട് കൂടും

ദില്ലി : രാജ്യത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ താപനില ഉയരുമെന്ന് നേരത്തെ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു....
Information

കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

കൊച്ചി: കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍ വീട്ടില്‍ മനീഷാണ് (മനു-35)മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്കായിരുന്നു സംഭവം. കോതമംഗലം റൂട്ടിലോടുന്ന യാത്രാസ് ബസിലെ ഡ്രൈവറാണ് മനീഷ്. ഭാര്യ ഒരാഴ്ചയായി സ്വന്തം വീട്ടിലായിരുന്നു. കിണറിന്റെ വക്കത്തിരുന്ന് ഭാര്യയുമായി സംസാരിക്കുന്നതിനിടെ യുവാവ് കിണറ്റില്‍ വീഴുകയായിരുന്നു. സംസാരത്തിനിടെ ഫോണ്‍ നിലച്ചതോടെ പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്നു ഭാര്യ അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മനീഷിനെ കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. ഭാര്യ: കവിതമോള്‍. മകള്‍ ആയില്യ....
Crime, Information

വഴിക്കടവ് ചെക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധന ; കൈക്കൂലിയും വ്യാപക ക്രമക്കേടും, പരിശോധനക്കിടെ പഴവും കൈക്കൂലിയുമായി എത്തി ഡ്രൈവര്‍മാര്‍

മലപ്പുറം: വഴിക്കടവ് ചെക്‌പോസ്റ്റിലെ വിജിലന്‍സ് പരിശോധനയില്‍ കൈക്കൂലിയും രജിസ്റ്ററിലെ കൃത്രിമവും കണ്ടെത്തി. മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. കവറില്‍ സൂക്ഷിച്ച 13260 രൂപയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്. കൂടാതെ വിജിലന്‍ പരിശോധന നടക്കുന്നതിനിടെ കൗണ്ടറിനുള്ളില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും വെച്ച് ഡ്രൈവര്‍മാര്‍ പോയി. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്പോസ്റ്റിലായിരുന്നു പരിശോധന. വഴിക്കടവ് മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ കൈക്കൂലി വാങ്ങുന്നുവെന്ന വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ രാത്രി പത്ത് മണിയോടെ പരിശോധനയ്ക്കായി സംഘം എത്തിയത്. ഇന്ന് പുലര്‍ച്ചവരെ പരിശോധന നീണ്ടു. ഈ പരിശോധന നടക്കുന്നതിനിടയിലായിരുന്നു ഡ്രൈവര്‍മാര്‍ കൈക്കൂലി കൗണ്ടറിനുള്ളില്‍ കൂടെ മേശപ്പുറത്ത് വച്ച് മടങ്ങിയത്. വിജിലന്‍സ് ലോറി ഡ്രൈവര്‍മാരോട...
error: Content is protected !!