കരിമണല് കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ള ഡീല് എന്താണെന്ന് യെച്ചൂരി വ്യക്തമാക്കണം: കെ.സുരേന്ദ്രന്
മലപ്പുറം: മുഖ്യമന്ത്രിയുടെ മകള് കരിമണല് ഖനനം നടത്തുന്ന കമ്പനിയില് നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തല് ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ.സുരേന്ദ്രന്. എന്ത് ഡീലാണ് കരിമണല് ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും കുറ്റിപുറത്ത് മാദ്ധ്യമ പ്രവര്ത്തകരോട് സംസാരിക്കവെ അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ മകള്ക്ക് പണം കൊടുത്തത് കൊണ്ട് എന്ത് നേട്ടമാണ് കരിമണല് കമ്പനിക്കുണ്ടായത്? എന്ത് സഹായമാണ് മുഖ്യമന്ത്രി തിരിച്ച് നല്കിയത്? മുഖ്യമന്ത്രി ഈ കാര്യത്തില് കേരളത്തിലെ ജനങ്ങളോട് വിശദീകരണം നല്കണം. പണമിടപാട് മുഖ്യമന്ത്രിയുടെ കുടുംബത്തിന് ലഭിച്ച പ്രത്യുപകാരമാണെങ്കില് അത് വലിയ അഴിമതിയാണ്. സിപിഎമ്മിന്റെ സംസ്ഥാന നേതൃത്വവും കേന്ദ്രനേതൃത്വവും മറുപടി പറയുക തന്നെ വേണം. വലിയ ഹരിശ്ചന്ദ്രന് ചമയുന്ന സീതാറാം യെച്ചൂരി ഈ ...



























