Friday, December 26

Local news

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു
Local news

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു

തിരൂരങ്ങാടി: രണ്ട് ദിവസമായി തിരൂരങ്ങാടി സ്റ്റേഡിയത്തില്‍ നടന്ന പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു. ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാന്റ്മീന്റണ്‍, ലോംഗ് ജംപ്, തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി പ്രധാനഅധ്യാപകന്‍ ടി റഷീദ് മാസ്റ്റര്‍ ദീപ ശിഖ നല്‍കി. മെഡല്‍ വിതരണം തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. ബിപിസി സുരേന്ദ്രൻ,സുധീര്‍, റിയോണ്‍മാസ്റ്റര്‍, വനജ,അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു....
Local news, Other

നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ കോച്ചിന് തീപിടിച്ചു ; തീപിടുത്തം തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ്

തിരൂര്‍ : നിസാമുദ്ദീന്‍ എക്‌സ്പ്രസ്സിലെ ഏറ്റവും പിന്നിലെ കോച്ചില്‍ തീപിടിച്ചു. തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ എത്തുന്നതിനു മുന്‍പ് തീ പിടിച്ച വിവരം അറിഞ്ഞ വണ്ടി നിര്‍ത്തി. തുടര്‍ന്ന് തീയണച്ചു. ആര്‍ക്കും പരിക്കില്ല
Local news

ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : മലപ്പുറം ജില്ലാ ട്രോമാ കെയര്‍ തിരൂരങ്ങാടി സ്റ്റേഷന്‍ യൂണിറ്റ് 2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി - ചന്തപ്പടി ട്രോമാകെയര്‍ ഓഫീസില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. യോഗത്തിന് കെപി സദഖത്തുള്ള ബാബു അധ്യക്ഷത വഹിച്ചു. യൂണിറ്റ് ലീഡറായി റാഫി കുന്നുംപുറത്തെയും ഡെപ്യൂട്ടി ലീഡറായി റഫീഖ് വള്ളിയേങ്ങലിനെയും പ്രസിഡന്റായി കെപി സദഖത്തുള്ള ബാബുവിനെയും സെക്രട്ടറിയായി അറഫാത്ത് കുന്നുംപുറത്തെയും ട്രഷററായി ഷഫീഖ് ചോലക്കനെയും തിരഞ്ഞെടുത്തു. മലപ്പുറം ജില്ലാ ട്രോമാകെയര്‍ സെക്രട്ടറി പ്രതീഷ് കെപി, ജില്ലാ ഭാരവാഹി അജ്മല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അറഫാത്ത് കുന്നുംപുറം നന്ദി പറഞ്ഞു. 2024 ലേക്കുള്ള കമ്മിറ്റി ഭാരവാഹികള്‍: യൂണിറ്റ് ലീഡര്‍ : റാഫി കുന്നുംപുറം, ഡെപ്യൂട്ടി ലീഡര്‍ : റഫീഖ് വള്ളിയേങ്ങല്‍, പ്രസിഡന്റ് കെപി സദഖത...
Local news, Other

തിരൂരങ്ങാടി ജിഎച്ച്എസ്എസില്‍ മുന്നേറ്റം’24 പരീക്ഷാ മുന്നൊരുക്കം

തിരൂരങ്ങാടി: ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മുന്നേറ്റം'24 വിജയഭേരി പദ്ധതിയുടെ ഭാഗമായി ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായികൂരിയാട് ഓഡിറ്റോറിയത്തില്‍ വെച്ച മോട്ടിവേഷന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. എസ് എം സി ചെയര്‍മാന്‍ അബ്ദുറഹീം പൂക്കത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ സി.പി.സുഹ്‌റാബി , കെ.ടി.മൊയ്തീന്‍ കുട്ടി, എന്‍.എം അലി, എസ് ആര്‍ ജി കണ്‍വീനര്‍ അബ്ദുന്നാസര്‍ ചെമ്പയില്‍, എന്നിവര്‍ സംസാരിച്ചു. ജില്ലാ വിജയഭേരി കോ-ഓഡിനേറ്റര്‍ ടി. സലീം , മോട്ടിവേഷന്‍ ട്രെയിനര്‍ നിസാം മൂന്നിയൂര്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് കെ.കെ. മിനി സ്വാഗതവും ജസീറ ആലങ്ങാടന്‍ നന്ദിയും പറഞ്ഞു....
Local news

ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു

തിരൂരങ്ങാടി : തെന്നല പഞ്ചായത്ത് 14-ാം വാര്‍ഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി ഓഫീസ് ഉദ്ഘാടനവും പഠനക്യാമ്പും സംഘടിപ്പിച്ചു. അല്‍ ഹാഫിള് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ പാണക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. മൊയ്തീന്‍ എംപി ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു ശരീഫ് വടക്കയില്‍, ആപ്പ, പിടി സലാഹു, കെവി സൈതാലി, ഗഫൂര്‍ കുറ്റിപ്പാല, ലീഗ് മോന്‍, സുലൈമാന്‍ ഇകെ, എന്‍സി ജലീല്‍, സമീര്‍ കെടി, മെമ്പര്‍ സലിം മച്ചിങ്ങല്‍, കെഎംസിസി നേതാകളായ നാസര്‍ ചീരങ്ങന്‍, കെവി ഫസ്ലു, സഹീര്‍ എന്‍സി. നിസാമുദ്ധീന്‍ ചത്തേരി, പികെ സല്‍മാന്‍, ബാവ ടിടി, ഇസ്മാഈല്‍ ടിപി, ബാവ തോട്ടോളി, അബ്ദു പി, അക്ബര്‍ പൂണ്ടോളി, സിദ്ധീഖ് ഹാജി, അലി ഹസ്സന്‍ കെ.പി, അനീസ് ടിപി എന്നിവര്‍ പ്രസംഗിച്ചു. അഷ്‌റഫ്അലി കള്ളിയത്ത് സ്വാഗതവും, കെവി ബാപ്പുട്ടി നന്ദിയും പറഞ്ഞു....
Local news

മനുഷ്യ ചങ്ങല ; ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു

പരപ്പനങ്ങാടി : ഡി വൈ എഫ് ഐ ജനുവരി 20 ന് സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാര്‍ത്ഥം ഡി വൈ എഫ് ഐ പരപ്പനങ്ങാടി മേഖല കമ്മിറ്റി കാല്‍നട പ്രചരണ ജാഥ സംഘടിപ്പിച്ചു . ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേഖല സെക്രട്ടറി അജീഷ് ക്യാപ്റ്റനായും, പ്രസിഡണ്ട് ഹര്‍ഷിന്ദ് വൈസ് ക്യാപ്റ്റനായും, ട്രഷറര്‍ ജുനൈദ് മാനേജര്‍ ആയും പുത്തന്‍പീടിക സ്‌ട്രൈക്ക് കോര്‍ണര്‍ പരിസരത്തു നിന്നും ആരംഭിച്ച ജാഥ തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വിശാഖ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും, സിപിഐഎം തിരുരങ്ങാടി ഏരിയ സെന്റര്‍ അംഗവുമായ തുടിശ്ശേരി കാര്‍ത്തികേയന്‍ ജാഥാ ക്യാപ്റ്റന് പതാക കൈമാറി. മേഖലയിലെ 13 യൂണിറ്റ് കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥ പരപ്പനങ്ങാടിയില്‍ സമാപിച്ചു. ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ. സെക്രട്ടറി അമല്‍, മേഖലാ കമ്മിറ്റി അംഗങ്ങളായ ജൈനിഷ, അജിന്‍, സിപിഐഎം നേതാക്കളായ ജയപ്രകാശന്‍ അധികാരത്തില്‍, ടി പി കുഞ്ഞ...
Local news

വിവാഹം കഴിഞ്ഞിട്ട് 10 മാസം, വീഡിയോയും ആല്‍ബവും നല്‍കിയില്ല ; കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിഗ് ഫോട്ടോഗ്രാഫി കമ്പനിക്ക് പിഴ

തിരൂരങ്ങാടി : വിവാഹ ആല്‍ബവും വീഡിയോയും നല്‍കിയില്ലെന്ന കക്കാട് സ്വദേശിയുടെ പരാതിയില്‍ വെഡ്ഡിംഗ് ഫോട്ടോഗ്രഫി കമ്പനിക്ക് പിഴയിട്ട് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍. കക്കാട് മലയില്‍ വീട്ടില്‍ ശ്രീകുമാറിന്റെ പരാതിയില്‍ പത്തനംതിട്ടയിലെ വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിക്ക് 50,000 രൂപയാണ് പിഴയീടാക്കിയത്. ശ്രീകുമാറിന്റെ വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായി. ശ്രീകുമാറിന്റെയും അളകയുടെയും വിവാഹത്തിന്റെ ആല്‍ബവും വീഡിയോയും തയ്യാറാക്കുന്നതിന് വെഡ് ടെയില്‍സ് വെഡ്ഡിംഗ് ഫോട്ടോഗ്രാഫിയെ ഏല്‍പ്പിച്ചിരുന്നു. 1,10,000 രൂപക്ക് രണ്ടും തയ്യാറാക്കി കൊടുക്കാനായിരുന്നു കരാര്‍. അതുപ്രകാരം ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞ് 10 മാസം പിന്നിട്ടിട്ടും ആല്‍ബവും വീഡിയോയും നല്‍കാത്തതിനെ തുടര്‍ന്നാണ് ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. ഒരു മാസത്തിനകം ആല്‍ബവും വീഡിയോയും പരാതിക്കാരന് നല്‍കണമെന്നും വീഴ്...
Local news, Other

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളും ഇനി പുകയിലരഹിതം

എ.ആർ നഗർ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളെയും പുകയില രഹിതമാക്കി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ പ്രഖ്യാപിച്ചു. എ.ആർ നഗർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കീഴിലുള്ള വിദ്യാലയങ്ങളാണ് പുകയില രഹിതമാക്കി പ്രഖ്യാപിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു കുടുംബാരോഗ്യകേന്ദ്രത്തിന്റെ കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പുകയില രഹിതമാക്കി പ്രഖ്യാപിക്കുന്നത്. വലിയപറമ്പ് മലബാർ സെൻട്രൽ സ്‌കൂളിൽ നടന്ന പരിപാടിയിൽ എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങൽ അധ്യക്ഷത വഹിച്ചു. വിദ്യാർഥികൾ ഒരുക്കിയ സന്ദേശ സ്റ്റാൾ എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. പ്രാദേശിക സർക്കാറുകൾ, പൊതുജനങ്ങൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ, സന്നദ്ധസംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ, യുവജനപ്രസ്ഥാനങ്ങൾ വ്യാപാര വ്യവസായ രംഗത്തുള്ള സംഘടനകൾ, വിദ്യാഭ്യാസ വകുപ്പ്, പോലീസ്, എക്സൈസ് തുടങ്ങിയവയുടെ ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിനാണ് ആരോഗ്യവ...
Local news

പാലത്തിങ്ങല്‍ കെട്ടുമ്മല്‍ ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു

പരപ്പനങ്ങാടി : പാലത്തിങ്ങല്‍ അങ്ങാടിയെ കെട്ടുമ്മല്‍ ഭാഗത്ത് സ്രാമ്പ്യ കടവില്‍ പുതുതായി നിര്‍മ്മിക്കുന്ന ഫ്‌ലഡ് ബാങ്ക്‌ന്റെ പ്രവര്‍ത്തി ഉദ്ഘാടനം കെ പി എ മജീദ് എംഎല്‍എ നിര്‍വഹിച്ചു. മുന്‍മന്ത്രി പി കെ അബ്ദുറബ്ബിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രസ്തുത പ്രവര്‍ത്തി തുടങ്ങുന്നത്. സ്രാമ്പ്യകടവ് ഭാഗത്ത് ഫ്‌ലഡ് ബാങ്ക് പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടുകൂടി ഈ പ്രദേശം വെള്ളപ്പൊക്ക ഭീഷണിയില്‍ നിന്നും ഏറെക്കുറെ രക്ഷപ്പെടും. മുന്‍മന്ത്രി പി കെ അബ്ദുറബ്ബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എ ഉസ്മാന്‍ അധ്യക്ഷത വഹിച്ചു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നീസാര്‍ അഹമ്മദ്, ഡിവിഷന്‍ കൗണ്‍സിലര്‍ സി ടി ഷാഹിന സമീര്‍, കൗണ്‍സിലര്‍മാരായ അബ്ദുല്‍ അസീസ് കൂളത്ത്, എ വി ഹസ്സന്‍ കോയ, സി ടി നാസര്‍, സി അബ്ദുറഹ്‌മാന്‍കുട്ടി, അഡ്വ: കെ കെ സൈതലവി, വി പി ഹമീദ്, വി പി ബഷീര്‍, വി പി സുബൈര്‍, പ...
Local news

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

കൊല്ലം : സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഇംഗ്ലീഷ് പദ്യം ചൊല്ലലിൽ എ ഗ്രേഡ് നേടി കെ.പി. അദ്രിജ അഭിമാനമായി. തെയ്യാലിങ്ങൽ എസ് എസ് എം എച്ച് എസ് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. താനൂർ സ്വദേശി കെ.പി.രമേശിന്റെയും കെ.ദീപയുടെയും മകളാണ്.
Local news, Other

തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; എഎംവിഐക്ക് സസ്‌പെന്‍ഷന്‍

തിരൂരങ്ങാടി : ജോയിന്റ് ആര്‍.ടി ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവത്തില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. എ എം വി ഐ പി ബോണിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറാണ് ഇയാളെ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ആര്‍.ടി ഓഫീസില്‍ ജോലി ചെയ്യുന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെയാണ് നടപടി. താനൂര്‍ സ്വദേശി സുജീഷ് കുമാറാണ് 13 വര്‍ഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്. സബ് ആര്‍. ഓഫീസില്‍ ഉദ്യോഗസ്ഥന്‍മാരുടെ കമ്പ്യൂട്ടറില്‍ അവരുടെ ലോഗിന്‍ ഐ.ഡിയും പാസ് വേഡും ഉപയോഗിച്ചാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ ശമ്പളം നല്‍കിയിരുന്നത്. ...
Local news, Other

താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഒ.പി.യിലേക്ക് ഇരിപ്പിടം നല്‍കി പി.കെ.വി.എസ്

തിരൂരങ്ങാടി: ഗവ:താലൂക്ക് ആശുപത്രിയില്‍ നവീകരിച്ച ഒ.പി. യില്‍ രോഗികള്‍ക്ക് ഇരിപ്പിടം നല്‍കി പി.കെ. വി.എസ്. മൂന്നിയൂര്‍ പാറക്കടവ് - കളത്തിങ്ങല്‍ പാറ വികസന സമിതിയാണ് സോഫയും ടീ പോയിയും ഒ.പി. യിലേക്ക് നല്‍കിയത്. താലൂക്ക് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി. മുഹമ്മദ് കുട്ടി ആശുപത്രി സുപ്രണ്ട് ഡോ: പ്രഭുദാസിന് സാധനങ്ങള്‍ കൈമാറി. നഗരസഭാ കൗണ്‍സിലര്‍ പി.കെ. അസീസ്, പി.കെ. വി.എസ്. ജനറല്‍ സെക്രട്ടറി അഷ്‌റഫ് കളത്തിങ്ങല്‍ പാറ, ഭാരവാഹികളായ വി. പി. പീച്ചു, സി.എം. ശരീഫ് മാസ്റ്റര്‍, വി.പി. ബാവ, കല്ലാക്കന്‍ കുഞ്ഞ, കെ.എം. ഹനീഫ, ആര്‍. എം. ഒ. ഡോ: ഹാഫിസ്, നഴ്‌സിംഗ് സുപ്രണ്ട് ലിജാ എസ് . ഖാന്‍, സീനിയര്‍ നഴ് സിംഗ് ഓഫീസര്‍ ഷൈലജ, ലക്ഷ്മി ക്കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു. കഴിഞ്ഞ ദിവസമാണ് നവീകരിച്ച ഒ.പി. തുറന്ന് കൊടുത്തത്....
Local news

മലപ്പുറം വെസ്റ്റ് ജില്ലാ ഫാമിലി കോൺഫറൻസ്; വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു

തിരൂരങ്ങാടി : ജനുവരി 7 ന് കോട്ടക്കൽ പുത്തൂരിൽ വെച്ച് നടക്കുന്ന മലപ്പുറം വെസ്റ്റ് ജില്ലാ വിസ്ടോം ഇസ്ലാമിക്‌ ഓർഗനൈസേഷൻ ഫാമിലി കോൺഫറൻസിന്റെ പ്രചാരണർത്ഥം തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി വാഹന പ്രചാരണ യാത്ര സംഘടിപ്പിച്ചു. യാത്ര തിരുരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ്‌ കുട്ടി വെന്നിയൂരിൽ ഉദ്ഘാടനം ചെയ്തു, ഉദ്ഘാടന ചടങ്ങിൽ വിസ്‌ടോം മണ്ഡലം നേതാക്കൾ സംബന്ധിച്ചു, റഹ്മത്തുള്ള എം ടി സ്വാഗതവും അൻവർ കക്കാട് നന്ദിയും പറഞ്ഞു...
Local news

കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം : ഒരു കമ്പിൽ നിന്നും ലഭിച്ചത് 50 കിലോ കപ്പ

തിരൂരങ്ങാടി: സത്യം ചെയ്യല്‍ കൊണ്ട് ചരിത്ര പ്രസിദ്ധമായ കൊടിഞ്ഞി പള്ളിയില്‍ കപ്പ കൃഷി വിപ്ലവം. പള്ളി മുറ്റത്ത് ഒരുക്കിയ കപ്പ കൃഷി വിളവെടുപ്പില്‍ ഒരു കമ്പില്‍ നിന്നും ലഭിച്ച 50.900 കിലോ ഗ്രാം കപ്പയാണ്. ആറ് കമ്പ് പറിച്ചപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിലും അപ്പുറം കപ്പ ലഭിച്ചതോടെ വിളവെടുപ്പ് തല്‍ക്കാലം നിര്‍ത്തിവെച്ചു. ദര്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിച്ച് ബാക്കി വില്‍പ്പന നടത്തുകയായിരുന്നു. വിളവെടുപ്പിന് കൊടിഞ്ഞി പള്ളി സെക്രട്ടറി പത്തൂര്‍ മൊയ്തീന്‍ ഹാജി, ഹംസ കരുവാട്ടില്‍, ഹക്കീം തിരുത്തി, നരിമടക്കല്‍ നൗഷാദ് നേതൃത്വം നല്‍കി....
Crime, Local news

താനൂർ കസ്റ്റഡിക്കൊലപാതകം ; ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ.

താനൂർ : താനൂർ കസ്റ്റഡിക്കൊലപാതകത്തിൽ ശാസ്ത്രീയ പരിശോധന നടത്തി സി ബി ഐ. ശാസ്ത്രീയ പരിശോധന നടത്തുന്നതിന് ഡൽഹി ഫോറൻസിക് ഉദ്യോഗസ്ഥർ താനൂരിൽ എത്തിയാണ് പരിശോധന നടത്തിയത്. താനൂരിലെ പൊലീസ് ക്വാർട്ടേഴ്സിൽ സംഘം പരിശോധന നടത്തി. താമിർ ജിഫ്രിക്ക് താനൂർ പൊലീസ് ക്വാർട്ടേഴ്സിൽ വച്ച് ക്രൂര മർദ്ദനമേറ്റന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് ക്വാർട്ടേഴ്സിൽ ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിവൈഎസ്പി കുമാർ റോണക്കിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസിൽ ദൃക്സാക്ഷികളായ ചേളാരി സ്വദേശികളായ മൻസൂർ, ഇബ്രാഹീം, തിരൂരങ്ങാടി സ്വദേശി കെ ടി മുഹമ്മദ്, താനൂർ സ്വദേശികളായ ജബീർ, ഫാസിൽ, കൂമണ്ണ സ്വദേശി ആബിദ് എന്നിവരുടെ മൊഴി സിബിഐ നേരത്തെ എടുത്തിരുന്നു. ആലുങ്ങലിലെ വാടകമുറിയിലും, താനൂർ പൊലീസ് ക്വാർട്ടേഴ്സിലും, താനൂർ പൊലീസ് സ്റ്റേഷനിലും താമിർ ജിഫ്രിക്ക് സംഭവിച്ചത് നേരിട്ട് കണ്ട യുവാക്കൾ കേസിലെ പ്രധാന സാക്ഷികളാണ്. കേസിൽ ...
Local news, Malappuram

തിരൂരങ്ങാടി സബ് ആര്‍ടി ഓഫീസില്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്ത സംഭവം ; അന്വേഷണം വെറും പ്രഹസനമാകരുതെന്ന് പിഡിപി

തിരൂരങ്ങാടി : തിരൂരങ്ങാടി ജോ ആര്‍ ടി ഓഫീസിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ കടന്ന് കൂടി വര്‍ഷങ്ങള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ആരോപണ വിധേയനായ വ്യക്തിയേ ഉടന്‍ ചോദ്യം ചെയ്യണം എന്നും കൂട്ട് നിന്ന ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി അനേഷണം നടത്താണെമെന്നും പിഡിപി തിരൂരങ്ങാടി മുന്‍സിപ്പല്‍ കമ്മറ്റി. നിരവധി പരാതികള്‍ ഉയര്‍ന്നിരുന്ന ഈ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അടിയന്തരമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറും നേരിട്ട് അന്വേഷണത്തിന് ഉത്തരവിട്ട് കുറ്റക്കരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും പിഡിപി നഗരസഭ ജനറല്‍ മീറ്റിങ് അവശ്യപെട്ടു. വിഷയത്തില്‍ കൃത്യമായ നടപടിക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും മെല്ലെ പോക്ക് സമീപനം വന്നാല്‍ പിഡിപി ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യോഗം മുന്നറിയിപ്പ...
Local news

ആരോഗ്യമുള്ള കൗമാരത്തിന് ; വിദ്യാര്‍ഥിനികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കൗമാര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ' അഡോളസെന്റ് ഹെല്‍ത്ത് ആന്റ് ബ്യൂട്ടി കെയര്‍ ' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്കു വേണ്ടി ക്ലാസ് സംഘടിപ്പിച്ചു. ഡോക്ടര്‍ അന്നത്ത് ചോലക്കല്‍ ക്ലാസെടുത്തു. പ്രജനന ആരോഗ്യം, കോസ്മറ്റിക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗം മൂലമുള്ള ദോഷങ്ങള്‍, ശരിയായ സൗന്ദര്യത്തിനും ആരോഗ്യത്തിനും പതിവാക്കേണ്ട ജീവിത രീതിയും ഭക്ഷണശീലങ്ങളും തുടങ്ങിയവ ക്ലാസില്‍ വിശദമായി ചര്‍ച്ച ചെയ്തു. ക്ലാസിന് ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ഡോക്ടര്‍ മറുപടി നല്‍കി. ഹെഡ്മിസ്ട്രസ് കെ.കെ.മിനി സ്വാഗതവും കെ. ജംഷിദ നന്ദിയും പറഞ്ഞു. കൗമാര ക്ലബ് കണ്‍വീനര്‍ കെ.എം. സാബിറ പരിപാടിക്ക് നേതൃത്വം നല്‍കി....
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസിലെ വ്യാജനെ പിടികൂടണം ; പൊലീസില്‍ പരാതി നല്‍കി മുസ്‌ലിം യൂത്ത്ലീഗ്

തിരൂരങ്ങാടി: പതിമൂന്ന് വര്‍ഷത്തോളം കാലം തിരൂരങ്ങാടി സബ് ആര്‍.ടി.ഓഫീസില്‍ ജോലി ചെയ്ത വ്യാജനെ പിടികൂടണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്ലീഗ് കമ്മിറ്റി ജില്ലാ പോലീസ് മേധാവിക്കും തിരൂരങ്ങാടി എസ്.ഐക്കും പരാതി നല്‍കി. മണ്ഡലം പ്രസിഡന്റ് യു.എ റസാഖ് പരാതി നല്‍കിയത്. തിരൂരങ്ങാടി സബ് ആര്‍.ടി ഓഫീസില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്ത തിരൂര്‍ പുറത്തൂര്‍ കാവിലക്കാട് സ്വദേശി വിജീഷ് കുമാറിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ഓഫീസിലെ ഫയലുകളും കമ്പ്യൂട്ടറുകളും വിരലടയാള വിദഗ്ദരെ കൊണ്ട് പരിശോധിപ്പിച്ച് വ്യാജന്‍ ജോലി ചെയ്ത ഫയലുകളെ കുറിച്ചും കമ്പ്യൂട്ടറുകളെ കുറിച്ചും വിശദമായ അന്വേഷണം നടത്തണമെന്നും ഇാള്‍ക്ക് ഇവിടെ ജോലി ചെയ്യാന്‍ സഹായം ചെയ്ത ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും യൂത്ത്ലീഗ് പരാതിയില്‍ പറയുന്നു. മാധ്യമങ്ങളിലൂടെ സംഭവം പുറത്ത് വന്നു രണ്ട് ദിവസം പിന്നിട്ടിട്ടും ...
Local news

അഴുക്കില്‍ നിന്നും അഴകിലേക്ക് ; സ്‌നേഹാരാമം ഒരുക്കി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

തിരൂരങ്ങാടി : കുണ്ടൂര്‍ പി എം എസ് ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍എസ്എസ് യൂണിറ്റും നന്നമ്പ്ര ഗ്രാമപഞ്ചായത്തും ചേര്‍ന്ന് മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചീത്വ മിഷന്‍ പദ്ധതിയായ സ്‌നേഹാരാമം അഴുക്കില്‍ നിന്നും അഴകിലേക്ക് നന്നമ്പ്ര വില്ലേജ് ഓഫീസിന് സമീപം പൂര്‍ത്തിയാക്കി. പ്രവര്‍ത്തി ഉദ്ഘാടനം തിരൂരങ്ങാടി നിയോജക മണ്ഡലം എംഎല്‍എ കെ.പി.എ മജീദ് നിര്‍വഹിച്ചു. നന്നമ്പ്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.വി മൂസക്കുട്ടി, വാര്‍ഡ് മെമ്പര്‍മാരായ സെയ്തലവി ഊര്‍പ്പായി, ഷമീന വി.കെ, സി.ബാപ്പുട്ടി, കോളേജ് പിടിഎ വൈസ് പ്രസിഡണ്ട് കെ.കുഞ്ഞിമരക്കാര്‍, മുസ്തഫ ഊര്‍പ്പായി എന്നിവര്‍ സന്നിഹിതരായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ പി.സിറാജുദ്ദീന്‍, സെക്രട്ടറിമാരായ മുഹമ്മദ് ഫായിസ് എം.പി, സൈനബ ജേസ്ലി, നന്നമ്പ്ര പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാതി.കെ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസില്‍ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്ത സംഭവം ; മാപ്‌സ് പരാതി നല്‍കി

തിരൂരങ്ങാടി: തിരൂരങ്ങാടി ജോയ്ന്റ് ആര്‍ ടി ഓഫീസിലെ ഉദ്യോഗസ്ഥന്‍ അല്ലാത്ത ആള്‍ ജോലി ചെയ്തതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ വാഹന അപകടനിവാരണ സമിതി (മാപ്‌സ്) പരാതി നല്‍കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത് ഐപിഎസിനും പുതിയ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ഗണേഷ് കുമാറിനുമാണ് വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് അന്വേഷണം ആരംഭിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരവാഹികള്‍ പരാതി നല്‍കിയത്. വ്യാജ ഉദ്യോഗസ്ഥനായി ചമഞ്ഞ സുജീഷ് എന്നയാള്‍ക്കെതിരെ അടിയന്തര നിയമനടപടിയെടുക്കണമെന്നും വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് നല്‍കുന്ന പ്രവര്‍ത്തിക്കായിയാണ് വാഹനങ്ങള്‍ കാണുക പോലും ചെയ്യാതെ ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും പരാതിയില്‍ പറയുന്നു. പഴയ ഉദ്യോഗസ്ഥന്റെ കയ്യാളായി വന്ന് പതുക്കെ പതുക്കെ ഉദ്യോഗസ്ഥനായ ചമയുകയായിരുന്നു. നേരിട്ടു ചെന്നാല്‍ എല്ലാ പേപ്പറുകളും ക്ലിയര്‍ ആണെങ്കില്‍ പോലും ഏജന്റ് മുഖാന്തരം വരണമെന്ന് ഇയാള്‍...
Local news, Malappuram

54 വര്‍ഷം തലമുറകള്‍ക്ക് അക്ഷര ദീപം തെളിയിച്ച് സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി

തിരൂരങ്ങാടി : മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റിക്ക് കീഴില്‍ 1939 ആരംഭിച്ച നൂറുല്‍ ഇസ്ലാം മദ്രസ്സയില്‍ നിന്ന് 54 വര്‍ഷത്തെ സേവനത്തിന് ശേഷം സി.എ.മുഹമ്മദ് മൗലവി പടിയിറങ്ങി. പി.ടി. എ കമ്മിറ്റിക്ക് കീഴില്‍ നടന്ന പ്രൗഢമായ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും തിരൂരങ്ങാടി മുസ്ലിം ഓര്‍ഫനേജ് കമ്മിറ്റി ജനറല്‍ സെക്രട്ടറി എം.കെ. ബാവ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.ഒ. ഹംസ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സദര്‍ മുദരിസ് എന്‍ പി.അബു മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. പി.ടി.ഭാരവാഹികളായ കാരാടന്‍ അബ്ദു റഷീദ്, സി.എച്ച് ഇബ്രാഹീം കുട്ടി ഹാജി, ഒ.പി.കുഞ്ഞിമുഹമ്മദ്, ടി.റഹീബ്, അയ്യൂബ് തയ്യില്‍, അധ്യാപകരായ അബ്ദുല്‍ നാസര്‍ മദനി, മുനീര്‍ താനാളൂര്‍, ഒ.പി.അനീസ് ജാബിര്‍ , ഹസൈനാര്‍ മങ്കട, ഫഹദ് എടത്തനാട്ടുകര എന്നിവര്‍ പ്രസംഗിച്ചു....
Local news, Other

വേങ്ങരയില്‍ ആധാര രജിസ്ട്രേഷന്‍ മുടങ്ങുന്നത് പതിവാകുന്നു ; നവകേരള സദസ്സിലും പരാതിപ്പെട്ടിട്ടും ദുരിതത്തിന് അറുതിയായില്ല

വേങ്ങര: വസ്തുപ്രമാണങ്ങളുടെ രജിസ്ട്രേഷന്‍ നടപടികള്‍ മുടങ്ങുന്നത് വേങ്ങരയില്‍ പതിവാകുന്നു. ഇന്‍ട്രാനെറ്റ് തകരാറ് മൂലമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി വേങ്ങര സബ് രജിസ്ട്രാര്‍ ഓഫീസില്‍ പ്രമാണ രജിസ്ട്രേഷന്‍ മുടങ്ങുന്നത്. പ്രശ്നം പരിഹരിക്കാന്‍ നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും പരാതിപ്പെട്ടിരുന്നെങ്കിലും ദുരിതത്തിന് അറുതിയായിട്ടില്ല. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ സജ്ജീകരിച്ചിട്ടുള്ള കേരള സ്റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്കിന്റെ സര്‍വര്‍ വഴിയാണ് സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഇന്‍ട്രാനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. എന്നാല്‍ ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്ന സര്‍വര്‍ മെല്ലെപ്പോക്ക് തുടങ്ങിയിട്ട് മാസങ്ങളായി. വസ്തുപ്രമാണ വിലയുടെ പത്ത് ശതമാനം മുദ്രയ...
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായ...
Local news, Other

തലമുറ സംഗമത്തിനൊരുങ്ങി തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂള്‍

തിരൂരങ്ങാടി : ശതഭേരി നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് തിരൂരങ്ങാടി ജി എം.എല്‍ പി സ്‌കൂളിലെ 60 വയസ് കഴിഞ്ഞ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കായ് സ്മൃതി സുഗന്ധമൊരുക്കുകയാണ് താഴെ ചിന ജി.എം.എല്‍ പി സ്‌കൂള്‍ സ്റ്റാഫും പി ടി എ യും. ജനുവരി 2 ന് സിമൃതി സുഗന്ധം എന്ന പേരി നടക്കുന്ന തലമുറ സംഗമം തിരൂരങ്ങാടി നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഇ.പി.എസ്. ബാവ ഉദ്ഘാടനം ചെയ്യും. അരിയല്ലൂര്‍ ജിയുപിഎസ് അധ്യാപകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ ജലീല്‍ പരപ്പനങ്ങാടി വിശിഷ്ടാതിഥിയാകും....
Local news, Other

തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ വ്യാജ ഉദ്യോഗസ്ഥന്‍, ഏജന്റുമാരുടെ ബിനാമി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ആര്‍.ടി.ഒ ഓഫീസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ലാത്തയാള്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഇയാള്‍ സ്ഥിരമായെത്തി ഓഫീസിലെ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ജോലി ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ഒരു സ്വകാര്യ മാധ്യമം പുറത്തുവിട്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും ഒപ്പമിരുന്നാണ് ഏജന്റുമാരുടെ ബിനാമിയായ താനൂര്‍ സ്വദേശി ജോലി ചെയ്യുന്നത്. ആര്‍.ടി.ഒമാരുടെ കമ്പ്യൂട്ടറും പാസ് വേര്‍ഡുമാണ് ഇയാള്‍ ഉപയോഗിക്കുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥന്‍മാരും ചേര്‍ന്നാണ് ഇയാള്‍ക്ക് ശമ്പളം നല്‍കുന്നതെന്നാണ് പുറത്തു വരുന്ന വിവരം. മാസങ്ങള്‍ക്ക് മുമ്പ് തിരൂരങ്ങാടി ജോയ്ന്റ് ആര്‍ടിഒ വിരമിച്ചിരുന്നു. പുതിയ ജോയ്ന്റ് ആര്‍ടിഒ ചാര്‍ഡെടുക്കാന്‍ കുറച്ച് കാലതാമസമെടുക്കുകയും ചെയ്തു. ഈ സമയത്താണ് ഇയാള്‍ ആര്‍ടിഒ ഓഫീസിനു...
Local news, Other

ചുഴലി യൂണിറ്റ് എസ്. കെ. എസ്. എസ്. എഫ് കൗൺസിൽ മീറ്റ് സമാപിച്ചു

തിരൂരങ്ങാടി : 'നേരിന്റെ കൊടി പിടിക്കാം' എന്ന പ്രമേയത്തിൽ എസ്. കെ. എസ്. എസ്. എഫ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള ചുഴലി യൂണിറ്റ് കൗൺസിൽ മീറ്റ് സമാപിച്ചു. ലത്തീഫ് മുസ്‌ലിയാർ ഉദ്ഘാടനം നിർവഹിച്ചു. അമീർ സുഹൈൽ അധ്യക്ഷനായി. എസ്. കെ. എസ്. എസ്. എഫ് ഓർഗാനെറ്റ് സംസ്ഥാന സമിതി അംഗം ശരീഫ് മാസ്റ്റർ മുഖ്യ പ്രഭാഷണം നിർവഹിച്ചു എസ്. വൈ. എസ് മലപ്പുറം വെസ്റ്റ് ജില്ല സെക്രട്ടറി റഹീം മാസ്റ്റർ ചുഴലി സമാപന സന്ദേശം നൽകി.സൈതലവി പാലത്തിങ്ങൽ, ബദ്റുദ്ധീൻ ചുഴലി, ആശിഖ് കുന്നുമ്മൽ, റിഷാദ് അഹമ്മദ്‌ ജവാദ് ചുഴലി എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹി തെരഞ്ഞെടുപ്പ് ഇർഷാദലി വാഫി നിയന്ത്രിച്ചു. എസ്. കെ. എസ്. എസ്. എഫ് ചുഴലി യൂണിറ്റ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമീർ സുഹൈൽ (പ്രസിഡന്റ്‌ ). ആഷിഖ് കുന്നുമ്മൽ (ജനറൽ സെക്രട്ടറി ) റിസ് വാൻ കുന്നുമ്മൽ (ട്രഷറർ).റിഷാദ് അഹമ്മദ് (വർക്കിംഗ്‌ സെക്രട്ടറി ). റബീഹ് ഹുദവി, ഫവാസ് കടുക്കാ...
Local news, Other

പരപ്പനങ്ങാടിയില്‍ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ 19 കാരന്‍ പിടിയില്‍

പരപ്പനങ്ങാടി : അരിയല്ലൂരിലെ ബേക്കറി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ 19 കാരന്‍ പിടിയില്‍. കടലുണ്ടി നഗരം ബാങ്ക് പടിയിലെ ഉമര്‍ മുക്താറിനെയാണ് പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്. തിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണത്തിനിടെ പിടിയിലായ ഉമര്‍ മുക്താറിനെ പിന്നീട് ചോദ്യം ചോയ്തപ്പോള്‍ ബേക്കറി മോഷണക്കുറ്റവും സമ്മതിക്കുകയായിരുന്നു. അരിയല്ലൂരിലെ ബേക്കറിയുടെ പൂട്ട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഉമര്‍ മുക്താറിന്റെ മോഷണം. സിസിടിവി ക്യാമറകള്‍ തിരിച്ചു വച്ചാണ് പണവും ചോക്ലേറ്റ് ഉല്‍പന്നങ്ങളും മോഷ്ടിച്ചത്. പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി റിമാന്‍ഡ് ചെയ്തു. പരപ്പനങ്ങാടി ഇന്‍സ്‌പെക്ടര്‍ കെ.ജെ. ജിനേഷ് എസ്‌ഐ ആര്‍. അരുണ്‍, യു.ജയദേവന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ കെ. അനില്‍കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ മുജീബ്‌റഹ്‌മാന്‍, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയ...
Local news

കാത്തിരിപ്പിന് വിരാമം ; വേങ്ങര ഫയര്‍ സ്റ്റേഷന് തടസങ്ങള്‍ നീങ്ങി, സ്ഥലം അളന്നു തിട്ടപ്പെടുത്തി

വേങ്ങര : വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങിയതോടെ കൊളപ്പുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിന് മുന്‍വശത്തെ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി സര്‍വ്വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. ഏറെക്കാലത്തെ മുറവിളികള്‍ക്കു ശേഷമാണ് കൊളപ്പുറത്ത് ഫയര്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നേരത്തെ വേങ്ങര നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ മൂന്നുകോടി രൂപ വകയിരുത്തിയിരുന്നു. 40 ജീവനക്കാരുടെ തസ്തികയും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുമെന്ന ഉത്തരവുമുണ്ടായി. ഇതിനു പിന്നാലെ കുന്നുംപുറം ആശുപത്രി വളപ്പില്‍ സ്റ്റേഷന് സ്ഥലം കണ്ടെത്തിയിരുന്നു. എന്നാല്‍ ആശുപത്രി വികസനത്തിന് തടസ്സമാകുമെന്ന് ആക്ഷേപമുയര്‍ന്നതോടെ ഫയര്‍ സ്റ്റേഷന്റെ പ്രവൃത്തി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഫയര്‍ സ്റ്റേഷ...
Local news, Other

മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു

മഞ്ചേരി: മഞ്ചേരി നഗരസഭ കൗണ്‍സിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. 16-ാം വാര്‍ഡ് യുഡിഎഫ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുല്‍ ജലീല്‍ (52)നെ കൊലപ്പെടുത്തിയ കേസിലെ പ്രതി നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് സംഭവം. നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയില്‍ മദ്യപിക്കുന്നതിനിടെ വെട്ടേല്‍ക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയതില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് 29ന് രാത്രി മഞ്ചേരി പയ്യനാട് വെച്ചാണ് ബൈക്കിലെത്തിയ ഒരു സംഘം ഒരു വിഷയത്തില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് മൂന്നുപേര്‍ക്കൊപ്പം കാറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അബ്ദുല്‍ ജലീല്‍ (52)നെ ആക്രമിച്ചത്. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. തലക്കും ന...
Local news

നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരൂരങ്ങാടി : സംസ്ഥാന ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പിന് കീഴില്‍ നന്നമ്പ്ര പഞ്ചായത്തില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് 21 -ാം വാര്‍ഡില്‍ വച്ച് നടന്ന ചടങ്ങ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. തിരൂരൂരങ്ങാടി ബ്ലോക് വൈസ് പ്രസിഡന്റ് ഒടിയില്‍ പീച്ചു അദ്യക്ഷത വഹിച്ചു , ആദ്യ വില്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസക്കുട്ടി നിര്‍വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ സി ബാപുട്ടി, ഷമീന വി കെ, പഞ്ചായത്ത് അംഗങ്ങളായ മുഹമ്മദ് കുട്ടി നടുത്തോടി, ശാഹുല്‍ ഹമീദ്, താലൂക് സപ്ലൈ ഓഫീസര്‍ പ്രമോദ് പി, ഫിറോസ്, അബ്ദു ബാപ്പു, ഷമീര്‍ പൊറ്റാണിക്കല്‍, അബ്ദു റഷീദ് എം പി, അസ്സൈനാര്‍, അലി ഹാജി ടി ടി, റേഷനിംഗ് ഇസ്പെക്ടര്‍ ബിന്ധ്യ, ടി ടി കുഞ്ഞി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു...
error: Content is protected !!