Thursday, January 1

Other

ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി
Malappuram, Other

ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി

മലപ്പുറം : ജില്ലയില്‍ ക്രിസ്തുമസ്-പുതുവത്സര ഖാദി വിപണന മേളയ്ക്ക് തുടക്കമായി. ഡിസംബര്‍ 13 മുതല്‍ ജനുവരി ആറ് വരെയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് മേള സംഘടിപ്പിക്കുന്നത്. മേളയുടെ ഉദ്ഘാടനം മലപ്പുറം മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിലെ ഖാദി ഷോറൂമില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ നിര്‍വഹിച്ചു. ബോര്‍ഡിന്റെ കീഴിലുള്ള വില്‍പ്പന കേന്ദ്രങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ റിബേറ്റ് ഇളവ് ലഭിക്കും. വില്‍പ്പന ശാലകളായ മലപ്പുറം കോട്ടപ്പടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, ചങ്ങരംകുളം, എടപ്പാള്‍, താനൂര്‍, വട്ടംകുളം എന്നിവിടങ്ങളിലെ ഖാദി സൗഭാഗ്യകളിലും സ്പെഷ്യല്‍ മേളകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. കോട്ടണ്‍, സില്‍ക്ക് വസ്ത്രങ്ങളും റെഡിമെയ്ഡ് ഉല്‍പ്പന്നങ്ങളും, ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഗതാഗതം തടസ്സപ്പെടും നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ എടക്കര പഞ്ചായത്തിലെ മരംവെട്ടിച്ചാൽ-തളിപ്പാടം-നെല്ലിക്കുത്ത് റോഡിൽ ഡിസംബർ 18 മുതൽ വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പി.എം.ജി.എസ്.വൈ (പി.ഐ.യു) എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ---------- അങ്കണവാടി ഹെൽപ്പർ അഭിമുഖം അരീക്കോട് ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന് കീഴിലെ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് അങ്കണവാടി ഹെൽപ്പർ സെലക്‍ഷൻ ലിസ്റ്റിലേക്ക് പരിഗണിക്കുന്നതിനായി അഭിമുഖം നടത്തുന്നു. അറിയിപ്പ് ലഭിച്ചവർ ഡിസംബർ 21ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ ഊർങ്ങാട്ടിരി പഞ്ചായത്ത് ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. അഭിമുഖ അറിയിപ്പ് ലഭിക്കാത്തവർ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ 04832852939, 9188959781. ---------- ഡാക് അദാലത്ത് മഞ്ചേരി പോസ്റ്റേൽ ഡിവിഷന് കീഴിലെ ഡാക്ക് അദാലത്ത് 2023 ഡിസംബർ 21 രാവിലെ 11ന് മഞ്ചേരി പോസ്റ്റ് ഓഫീസ് സൂപ്ര...
Other, university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പ് കാലിക്കറ്റ് സര്‍വകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫസ്റ്റ് സ്റ്റാറ്റ്യൂട്ട് 1975, അധ്യായം 1, സ്റ്റാറ്റ്യൂട്ട് 15 പ്രകാരം വോട്ടര്‍പ്പട്ടികയില്‍ തിരുത്തല്‍, കൂട്ടിച്ചേര്‍ക്കല്‍, ഒഴിവാക്കല്‍ മുതലായവയ്ക്ക് 30 - ന് വൈകീട്ട് 4 മണിക്കുള്ളില്‍ രജിസ്ട്രാര്‍ & റിട്ടേണിംഗ് ഓഫീസര്‍, കാലിക്കറ്റ് സര്‍വകലാശാല എന്ന വിലാസത്തില്‍ രേഖാമൂലം അറിയിക്കേണ്ടതാണ്, കരട് വോട്ടര്‍പട്ടിക വെബ്സൈറ്റില്‍. .ആര്‍ 1591/2023 കോണ്ടാക്ട് ക്ലാസ് മാറ്റി കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം സ്റ്റഡി സെന്‍ററുകളായ ഗവ. കോളേജ് മലപ്പുറം, സെന്‍റ് തോമസ് കോളേജ് തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 16 - ന് നടത്താനിരുന്ന 2023 പ്രവേശനം ബി.എ. /ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്നാം സെമസ്റ്റര്‍ കോണ്ടാക്ട് ക്ലാസ്സ...
Local news, Other

മൂന്നിയൂരിൽ നാല് കിലോയോളം കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ : ഈ മാസത്തിൽ തിരൂരങ്ങാടി എക്സൈസ് പിടികിടുന്ന രണ്ടാമത്തെ വലിയ കേസ്

തിരൂരങ്ങാടി : മൂന്നിയൂർ തലപ്പാറയിൽ നിന്നും നാല് കിലോയോളം വരുന്ന കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഞ്ചാവ് ഇവിടെ എത്തിച്ച് കൈമാറ്റം ചെയ്യുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചതിനാൽ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ എക്സൈസ് പാർട്ടി രഹസ്യ നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾക്ക് വേണ്ടി ഈ ഭാഗത്ത് വിതരണം നടത്താൻ വേണ്ടി എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. തലപ്പാറയിലെ പുതുതായി നിർമ്മിക്കുന്ന ദേശീയപാത 66 ൽ അന്യസംസ്ഥാനത്തുനിന്നും എത്തുന്ന ബസ്സിൽ നിന്നും പ്രദേശവാസികളായ കഞ്ചാവ് മൊത്ത വിതരണക്കാർക്ക് കഞ്ചാവ് കൈമാറുന്നതായി ഉള്ള രഹസ്യ വിവരത്തിന്മേൽ ഈ ഭാഗങ്ങളിൽ ഇന്ന് പുലർച്ചെ മുതൽ എക്സൈസ് സംഘം രഹസ്യമായി നിരീക്ഷിക്കുന്നതിനിടെയാണ് കഞ്ചാവ് ഉപേക്ഷിച്ചതായി കണ്ടെത്തിയത്. ക...
Kerala, Other

നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം ; മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ആലപ്പുഴ : നവ കേരള സദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്ന് രാവിലെ ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നെഞ്ചുവേദന അനുഭവപ്പെടത്ത്. തുടർന്ന് കാര്‍ഡിയോളജിസ്റ്റ് കൂടിയായ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അബ്ദുല്‍ സലാം ഹോട്ടലിലെത്തി പരിശോധിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു....
Local news, Other

കാത്തിരിപ്പിന് വിരാമം : തിരൂരങ്ങാടി സ്പോർട്സ് അക്കാദമി ഫുട്ബോൾ മേളക്ക് ഇന്ന് തുടക്കം

തിരൂരങ്ങാടി: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരൂരങ്ങാടിയുടെ മൈതാനിയിൽ വീണ്ടും പന്തുരുളുന്നു. ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ടൂർണമെന്റ് രാത്രി 8.30 ആരംഭിക്കും, ഡിസംബർ 15 മുതൽ ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ സെവെൻസ് ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള പ്രഗൽഭ 24 ടീമുകൾ മാറ്റുരക്കും . മണ്ഡലം എം എൽ എ കെ പി എ മജീദ് ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാഥിതിയാരിക്കും, തിരൂരങ്ങാടി തഹസിൽദാർ സാദിഖ് പി ഒ, സർക്കിൾ ഇൻസ്‌പെക്ടർ ശ്രീനിവാസൻ, മുനിസിപ്പൽ ചെയർമാൻ കെടീ മുഹമ്മദ് കുട്ടി, ഗവണ്മെന്റ് ഹൈസ്കൂൾ പ്രിൻസിപ്പാൾ മുഹമ്മദ്‌അലി , പി ടീ എ പ്രസിഡന്റ്‌ പി എം അബ്ദുൽഹഖ് എസ് എഫ് എ പ്രസിഡന്റ് ലെനിൻ, ട്രഷറർ കെ ടീ ഹംസ എന്നിവർ പങ്കെടുക്കും. പ്രദേശത്തെ കായിക വിദ്യാഭ്യാസം വളർത്തി കൊണ്ട് വരിക അതുവഴി കായികാരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുക ...
Other, university

ഡോ. മഞ്ജു സി നായര്‍ക്ക് അന്താരാഷ്ട്ര പുരസ്‌കാരം

കാലിക്കറ്റ് സര്‍വകലാശാലാ സസ്യശാസ്ത്ര വിഭാഗം അസോ. പ്രൊഫസര്‍ ഡോ. മഞ്ജു സി നായര്‍ക്ക് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ബ്രയോളജിസ്റ്റസ്സിന്റെ റിക്ളെഫ് ഗ്രോല്ലേ അവാര്‍ഡ്. ഈ അവാര്‍ഡിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഗവേഷക കൂടിയാണ് ഡോ. മഞ്ജു. പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്ന അവാര്‍ഡ് ഏഷ്യയിലേക്കെത്തുന്നതും ആദ്യമായാണ്. 1999 ല്‍ കേരള വന ഗവേഷണ കേന്ദ്രത്തില്‍ റിസര്‍ച്ച് ഫെല്ലോ ആയി ചേര്‍ന്നപ്പോള്‍ മുതല്‍ ബ്രയോഫൈറ്റുകളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം. 2000 ത്തില്‍ കേവലം 150 ഇനങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത് എന്നായിരുന്നു അത് വരെയുള്ള ഗവേഷണ ഫലങ്ങള്‍. ഇപ്പോള്‍ എണ്ണൂറിലധികം ഇനങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഡോ. മഞ്ജു പുതിയതായി വിവരിച്ച 16 എണ്ണവും ഉള്‍പ്പെടുന്നു. വയനാട്ടിലെ ബ്രയോഫൈറ്റുകളെക്കുറിച്ചാണ് ഡോ. മഞ്ജു-വിന്റെ പി.എച്ച്.ഡി. പ്രബന്ധം. ഈ മേഖലയില്‍ പഠനം നടത്താന്‍ പലര്‍ക്കും ഇത് വഴികാട്ടിയായി...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഇ.എം.എസ്. ചെയറില്‍ റിസര്‍ച്ച് അസിസ്റ്റന്‍റ്        കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയറില്‍  "കേരള ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി ഉണ്ടായ മാറ്റങ്ങള്‍ 2016 മുതലുള്ള വര്‍ഷങ്ങളെ ആസ്പദമാക്കിയുള്ള  ഒരു  പഠനം" എന്ന വിഷയത്തില്‍ ഗവേഷണത്തിന് വേണ്ടി 7 മാസത്തേക്ക് ഒരു റിസര്‍ച്ച് അസിസ്റ്റന്‍റ് -നെ ആവശ്യമുണ്ട്. സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ബിരുദാനന്തരബിരുദമാണ് യോഗ്യത. 20 ന് രാവിലെ 11 മണിക്ക് ചെയര്‍ ഓഫീസില്‍ വാക് ഇന്‍ ഇന്‍റര്‍വ്യു നടത്തും.                      പി.ആര്‍ 1587/2023   പരീക്ഷ      ഒന്നാം സെമസ്റ്റര്‍  എം.എഡ് ഡിസംബര്‍ 2023 റഗുലര്‍, സപ്ലിമെന്‍ററി പരീക്ഷകള്‍ 2024 ഫെബ്രുവരി 1 ന് തുടങ്ങും. പി.ആര്‍ 1588/2023 പരീക്ഷാ ഫലം&nb...
Kerala, Other

ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതിയെ വെറുതെ വിട്ടു

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് കേസ് പരിഗണിച്ചത്. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്. കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ റിപ്പോര്‍ട്ടില്‍ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാര്‍ സ്വദേശി അര്‍ജ...
Malappuram, Other

പെരിന്തൽമണ്ണ സബ് കളക്ടറായി ഡി. രഞ്ജിത്ത് ചുമതലയേറ്റു

പെരിന്തൽമണ്ണ സബ് കളക്ടറായി 2021 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ഡി. രഞ്ജിത്ത് ചുമതലയേറ്റു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിയാണ്. പാലക്കാട് ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറായിരുന്ന ശ്രീധന്യ സുരേഷിന് രജിസ്ട്രഷൻ വകുപ്പ് ഐ.ജിയായി സ്ഥലം മാറ്റം ലഭിച്ച ഒഴിവിലേക്കാണ് നിയമനം. സാമൂഹിക സന്നദ്ധ സേനയുടെയും കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമിയുടെയും ഡയറക്ടറുടെ അധിക ചുമതല കൂടി ശ്രീധന്യയ്ക്ക് നൽകിയിട്ടുണ്ട്....
Job, Local news, Other

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് നിയമനം

തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലെ നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫാര്‍മസിയില്‍ ഡിപ്ലോമയും ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 21ന് രാവിലെ 11 മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0494 2460372...
Local news, Other

കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം ; ഇത് രണ്ടാം തവണ

തിരൂരങ്ങാടി : കക്കാട് റേഷന്‍ കടയില്‍ മോഷണ ശ്രമം. തിരൂരങ്ങാടി സപ്ലൈകോക്ക് കീഴിലുള്ള കക്കട്ടെ എ ആര്‍ ഡി 41 നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിലാണ് മോഷണ ശ്രമം നടന്നത്. ഇന്ന് രാവിലെ ജീവനക്കാരി വന്നപ്പോഴാണ് മോഷണ ശ്രമം അറിഞ്ഞത്. കടയുടെ പൂട്ടു തകര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടെ രണ്ടാം തവണയാണ് മോഷണ ശ്രമം നടക്കുന്നത്. കഴിഞ്ഞ മാസം തൊട്ടടുത്തുള്ള ഹബീബ ജ്വല്ലറിയിലും മോഷണ ശ്രമം നടന്നിരുന്നു....
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ജനുവരിയിൽ നടത്തുന്ന യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ പത്താംക്ലാസ് പാസായിരിക്കണം. ആറുമാസമാണ് കോഴ്സിന്റെ കാലാവധി. അപേക്ഷാഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽനിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 ഫോൺ: 04712325101, 8281114464. https://app.srcccin/register എന്ന ലിങ്കിൽ നിന്നും അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31. ജില്ലയിലെ പഠന കേന്ദ്രങ്ങൾ: ഇന്ത്യൻ അക്യൂപങ്ചർ ആൻഡ് ഹോളിസ്റ്റിക് അക്കാദമി കോട്ടക്ക...
Local news, Other

തിരൂങ്ങാടി താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : താലൂക്ക് ആശുപത്രിയിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകരായ അബ്ദുല്‍ റഹീം പൂക്കത്ത് എ പി അബൂബക്കര്‍ വേങ്ങര എന്നിവര്‍ ചേര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിവേദനം നല്‍കി. ആശുപത്രിയിലെ റോഡുകളിലെ കുഴികള്‍ മൂലം ആശുപത്രിയില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന രോഗികള്‍ ബുദ്ധിമുട്ടുകയാണെന്ന് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ നിന്ന് വാര്‍ഡുകളിലേക്കും സ്ത്രീ രോഗ വിഭാഗങ്ങളിലെയും വാര്‍ഡുകളിലേക്കും മറ്റു ലാബ് ടെസ്റ്റുകള്‍ക്കും എക്‌സറേകള്‍ക്കുമായി സ്ട്രക്ചറിലും വീല്‍ചെയറുകളിലും രോഗികളെ മാറ്റുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും റോഡിലെ കുഴികള്‍ കാരണം ഓപ്പറേഷനും മറ്റും കഴിഞ്ഞ രോഗികള്‍ സ്ട്രക്ചറിലും മറ്റും പോകുന്നത് വളരെ അധികം വേദന സഹിക്കേണ്ടി വരുന്ന അനുഭവമാണെന്നും പരാതിയില്‍ ചൂണ്ടികാണിക്കുന്നു. രോഗിക...
Local news, Other

വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി ഓട്ടോ ഡ്രൈവര്‍ മാതൃകയായി

തിരൂരങ്ങാടി : വീണ് കിട്ടിയ സ്വര്‍ണാഭരണം ഉടമസ്ഥന് തിരിച്ച് നല്‍കി മാതൃകയായി ഓട്ടോ ഡ്രൈവര്‍. ചെമ്മാട് ബസ്റ്റാന്‍ഡില്‍ നിന്നും നേത്ര കാണാശുപത്രിയിലേക്കുള്ളയാത്രക്കിടയില്‍ കുന്നത്ത് പറമ്പ് സ്വദേശിനിയുടെ നഷ്ട്ടപെട്ട സ്വര്‍ണ്ണഭരണമാണ് ചെമ്മാട് ഓട്ടോ ഡ്രൈവറായ കബീര്‍ തിരിച്ചേല്പിച്ചത്. തിരുരങ്ങാടി പോലീസ് മുഖതരമാണ് സ്വര്‍ണ്ണാഭരണ ഉടമയായ കുന്നത്ത് പറമ്പ് സ്വദേശിനിക്ക് തിരിച്ചു ഏല്പിച്ചത്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സനാതനധർമ ചെയർ സെമിനാർ     “ശ്രീനാരായണഗുരു  നവോത്ഥാനത്തിന്‍റെ പ്രവാചകൻ” എന്ന വിഷയത്തിൽ 18 – ന്  കാലിക്കറ്റ് സർവകലാശാലാ  സനാതനധർമ ചെയർ സെമിനാർ നടത്തുന്നു. ഉച്ചക്ക് 2.30 ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കുന്ന പരിപാടി ഗവര്‍ണർ  ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വൈസ് ചാന്‍സിലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിക്കും. സ്വാമി ചിദാനന്ദപുരി, ഡോ.എം.വി. നടേശന്‍ എന്നിവര്‍ പ്രഭാഷണം നടത്തും.          വാക്  ഇന്‍ ഇന്‍റര്‍വ്യു        കാലിക്കറ്റ് സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലെ ഫിസിക്സ് ലക്ചററുടെ ഒരു താത്കാലിക ഒഴിവിലേക്ക് ദിവസവേദന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി ഡിസംബർ 22 - ന് വാക്  ഇന്‍ ഇന്‍റര്‍വ്യുനടത്തുന്നു. വിശദവിവരങ്ങൾ www.cuiet.info എന്ന വെബ്സൈറ്റ് സന്ദർശിക്കുക.      NSS പ്രോഗ്രാം കോ - ഓർഡിനേറ്റർ കാലിക്കറ്റ് സർവക...
Local news, Other

“രുചിയോടെ കൊതിയോടെ” പലഹാരത്തിൽ വിസ്മയം തീർത്ത് കുരുന്നുകൾ

തിരൂരങ്ങാടി: പന്താരങ്ങാടി എ . എം എൽ പി സ്കൂളിൽ ഒന്നാം ക്ലാസിലെ കുഞ്ഞു കുരുന്നുകൾ നന്നായി വളരാൻ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് പലഹാരമേള സംഘടിപ്പിച്ചു. വിവിധങ്ങളായ പലഹാരങ്ങൾ കുട്ടികൾ വീടുകളിൽ നിന്നും കൊണ്ടുവന്നു. വിവിധ പലഹാരങ്ങൾ രുചിച്ചറിഞ്ഞത് കുരുന്നുകൾക്ക് നവ്യാനുഭവമായി. എണ്ണയിൽ വേവിച്ചവ, ആവിയിൽ വേവിച്ചവ, മധുരമുള്ളത്, എരുവുള്ളത് എന്നിവ ഏതെല്ലാമെന്ന് മനസ്സിലാക്കാനും കുഞ്ഞു മനസ്സുകൾക്ക് കഴിഞ്ഞു. .സ്കൂൾ പ്രധാന അധ്യാപിക വനജ.എ ഉദ്ഘാടനം ചെയ്തു . സ്റ്റാഫ് സെക്രട്ടറി പുഷ്പ കെ.പി,എസ് ആർ ജി കൺവീനർ തംജിദ അധ്യാപകരായ റീജ നജ്മുന്നീസ, സീമ, തിരൂരങ്ങാടി എസ് എസ് എം.ഒ.അധ്യാപക വിദ്യാർത്ഥികളായ മുഹ്സിന അഫ്ന റുമാന സഫിന ഫിസ . ഫാറൂഖ് എന്നിവർ നേതൃത്വം നൽകി....
Local news, Other

നസ്‌റുദ്ദീന്‍ സ്മാരക സ്‌നേഹ വീടിന്ന് തറക്കല്ലിട്ടു

വളളിക്കുന്ന് : വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം വളളിക്കുന്ന് മണ്ഡലം കമ്മറ്റി പള്ളിക്കല്‍ബസാറില്‍ നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ തറക്കല്ലിടല്‍ സംസ്ഥാ വര്‍ക്കിംങ്ങ് പ്രസിഡന്റും ജില്ല പ്രസിഡന്റുമായ കുഞ്ഞാവു ഹാജി നിര്‍വഹിച്ചു. ജില്ലയിലെ 7-ാം മത് വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മമാണ് കുഞ്ഞാവു ഹാജി നിര്‍വിച്ചത്. മണ്ഡലം പ്രസിഡന്റ് ഷിജു അരിയല്ലൂരിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ല പ്രസിഡന്റ് ഉല്‍ഘാടനം ചെയ്തു ,ജില്ല സെക്രട്ടറി കണിയാടത്ത് ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം ട്രഷറര്‍ ശിഹാബ് ചേളാരി, ഭാരവാഹികളായ ചെമ്പന്‍ ലത്തീഫ്, യൂസുഫ് അനങ്ങാടി പ്രഹ്‌ളാദന്‍ പള്ളിക്കല്‍ , ദാസന്‍ കരുവന്‍ കല്ല് , സിദീഖ് കാടപ്പടി, റഫീഖ് കോഹിനൂര്‍, റസാഖ് കൊടക്കാട് വര്‍ഡ് മെമ്പര്‍ അബ്ദുല്‍ ഹമീദ്,ചാലില്‍ ഹംസ, വനിത വിങ് ജില്ല പ്രസിഡന്റ് ജിജി കൃഷ്ണ, ജോണ്‍സണ്‍ മാസ്റ്റര്‍,ഗണേഷ് പ...
Kerala, Other

നടന്‍ ദേവന്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍

തിരുവനന്തപുരം : സിനിമാ നടന്‍ ദേവനെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ദേവനെ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത വിവരം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് വരുന്നത്. ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപനവേദിയില്‍ വെച്ചായിരുന്നു ദേവന്റെ ബിജെപി പ്രവേശനം. കേന്ദ്ര അഭ്യന്തര മന്ത്രി അമിത്ഷായാണ് ദേവനെ ബിജെപിയിലേക്ക് സ്വീകരിച്ചത്....
Breaking news, Other

ഒഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്

ഒഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.രാധ വിജയിച്ചു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. ബിജെപി മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെപി രാധക്ക് 427 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ലീല മഠത്തിലിന് 366 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കച്ചേരിത്തറ സുരക്ക് 376 വോട്ടുമാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ 84.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലവില്‍ 18 സീറ്റില്‍ 9 യുഡിഎഫും, എട്ട് എല്‍ഡിഎഫുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ പഞ്ചായത്തില്‍ സീറ്റുകള്‍ തുല്യമായി. വാര്‍ഡംഗമായിരിക്കെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗമായ പി പി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എം താനൂ...
Malappuram, Other

കോട്ടക്കലില്‍ സിപിമ്മിന് തിരിച്ചടി ; മുനിസിപ്പല്‍ കമ്മിറ്റി പിരിച്ചു വിട്ടു, ചെയര്‍പേഴ്‌സണും വൈസ് ചെയര്‍മാനും രാജിവെക്കും

കോട്ടക്കല്‍ : കോട്ടക്കലില്‍ മുസ്ലിം ലീഗില്‍ സമവായമായി. സിപിഎം പിന്തുണയോടെ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണായ മുഹ്‌സിന പൂവന്‍മഠത്തിലും വൈസ് ചെയര്‍മാന്‍ പിപി ഉമ്മറും രാജിവെക്കുമെന്ന് വ്യക്തമാക്കി. മുസ്ലീം ലീഗിനുള്ളില്‍ സമവായമായതോടെയാണ് ഇരുവരും രാജിക്ക് സന്നദ്ധരായത്. അതോടൊപ്പം നിലവിലുള്ള വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായ ഡോ. ഹനീഷയൊഴികെയുള്ള മുഴുവന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരും രാജിവെക്കും. മുസ്ലിംലീഗ് കോട്ടക്കല്‍ മുനിസിപ്പല്‍ കമ്മിറ്റി പിരിച്ച് വിട്ട് അബ്ദുറഹ്‌മാന്‍ രണ്ടത്താണി കണ്‍വീനറായും ഇസ്മയില്‍ പി മൂത്തേടം, എം.എ. ഖാദര്‍, കെ.എം. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ അംഗങ്ങളായുമുള്ള അഡ്‌ഹോക്ക് കമ്മിറ്റി നിലവില്‍ വന്നതായും മുസ്ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് അറിയിച്ചു. കോട്ടക്കലില്‍ മുസ്ലിം ലീഗിലെ വിഭാഗീയത നഗരസഭ ഭരണം നഷ്ടപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ജില്ല നേതൃത്...
Calicut, Other, university

തൊഴിലിടങ്ങളില്‍ ലൈംഗികാതിക്രമങ്ങള്‍ ; ജീവനക്കാര്‍ക്ക് ബോധവത്കരണം നല്‍കി

തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും അത് തടയുന്നതിനെക്കുറിച്ചും കാലിക്കറ്റ് സര്‍വകലാശാലാ ജീവനക്കാര്‍ക്ക് നിയമബോധവത്കരണ ക്ലാസ് നല്‍കി. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, തിരൂരങ്ങാടി താലൂക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. അഡ്വ. എം.സി. അനീഷ് ക്ലാസെടുത്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, ഡോ. കെ.കെ. ഗീതാകുമാരി, നുസൈബാ ബായ് എന്നിവര്‍ സംസാരിച്ചു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ  അപേക്ഷ എസ്.ഡി.ഇ മൂന്നാം സെമസ്റ്റര്‍ എം.എ/എം.സ്.സി/എം.കോം നവംബര്‍  2023   സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 18 വരെയും അപേക്ഷിക്കാം. ഒന്നാം സെമസ്റ്റര്‍ എം.സ്.സി  ബയോടെക്‌നോളജി  (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2023 സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്പരീക്ഷകള്‍ക്ക് പിഴ കൂടാതെ 20 വരെയും 180 രൂപ പിഴയോടെ 22  വരെയും അപേക്ഷിക്കാം.എല്‍ എല്‍ ബി ഒക്ടോബര്‍ 2022 , ഏപ്രില്‍ 2023 , ഒക്ടോബര്‍ 2023 , നവംബര്‍ 2023 , ഏപ്രില്‍ 2024  പരീക്ഷകള്‍ക്ക് പിഴ കൂടാതെ 09 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 2024 വരെയും അപേക്ഷിക്കാം കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റില്‍. ആറാം സെമസ്റ്റര്‍ യു ജി ഏപ്രില്‍ 2024 റെഗുലര്‍ ,  സപ്ലിമെന്ററി,ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ക്ക് പിഴ കൂടാതെ 08 .01 . 2024 വരെയും 180 രൂപ പിഴയോടെ 11 . 01 . 202...
Accident, Malappuram, Other

കൊണ്ടോട്ടിയില്‍ ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : ബൈക്കിടിച്ച് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം. എടവണ്ണപ്പാറ റോഡില്‍ പരതക്കാടാണ് സംഭവം. ഇന്ന് ഉച്ചക്ക് 3 മണിയോടെ ആണ് അപകടം നടന്നത്. പരതക്കാട് കുണ്ടില്‍ പീടികക്ക് സമീപം താമസിക്കുന്ന അമ്പലപ്പുറവന്‍ അബ്ദുള്‍ നാസറിന്റെ മകള്‍ എസാ എസ്‌വിന്‍ ആണ് മരിച്ചത്. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...
Information, Job, Malappuram, Other

ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

മരങ്ങളുടെ പുനർലേലം റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പുളിമരം ഡിസംബർ 20ന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങൾ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോൺ:9961331329. ------- താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ഡിസംബര്‍ 14ന് താറാവ് വളര്‍ത്തലില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന് താല്‍പര്യമുള്ളവര്‍ 0494-2962296 എന്ന നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. --------- ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഡിസം...
Kerala, Other

കട തുടങ്ങുന്നതിനായുള്ള ലൈസന്‍സിന് കൈക്കൂലി ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കോഴിക്കോട്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി ആണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നല്‍കിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫില്‍ വിജിലന്‍സിനെ സമീപിച്ചത്. ഷാജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Kerala, Malappuram, Other

ലഹരിവിരുദ്ധ സന്ദേശവുമായി ചെസ് മത്സരം സംഘടിപ്പിച്ചു

മലപ്പുറം : എക്സൈസ് മലപ്പുറം ഡിവിഷനും വിമുക്തി മിഷനും സംയുക്തമായി സ്‌കൂള്‍ കുട്ടികള്‍ക്കായി 'ലഹരിക്കെതിരെ ചെക്ക് വെക്കാം' എന്ന മുദ്രാവാക്യമുയര്‍ത്തി ചെസ് മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. മലപ്പുറം മുന്‍സിപ്പല്‍ ചെയര്‍മാന്‍ മുജീബ് കാടേരി അധ്യക്ഷതവഹിച്ചു. വിമുക്തി ജില്ലാ കോര്‍ഡിനേറ്റര്‍ ഗാഥ,മലപ്പുറം മുന്‍സിപ്പാലിറ്റി സ്ഥിരംസമിതി അധ്യക്ഷന്‍ പി.കെ അബ്ദുള്‍ ഹക്കീം, വിമുക്തി മാനേജര്‍ ജിജുജോസ്,എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന്‍ കെ.എം ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരിന്തല്‍മണ്ണ ജിഎംഎച്ച്എസ്എസിലെ ഇ.ഷിയാസ് മോന്‍ ചാമ്പ്യനായി. ഇ.ഷിയാസ് മോന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉപഹാരം സമര്‍പ്പിച്ചു ചടങ്ങില്‍ ചെമ്പ്ര ഊരിലെ ഐ.ജി.എം.ആര്‍.എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥി ജിത്തുവിന് ജില്ലാ കളക്ടര്‍ ചെസ്സ് ബോര്‍ഡ് നല്‍കി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വൈ.ഷിബു സ്വാഗതവും എക്സൈ...
Local news, Other

കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍

തിരൂരങ്ങാടി : കഞ്ചാവ് വില്‍പ്പനക്കിടെ യുവാവ് തിരൂരങ്ങാടി എക്‌സൈസിന്റെ പിടിയില്‍ പെരുവള്ളൂര്‍ കൊല്ലംചിന ഭാഗത്തുനിന്നും 1.100 കിലോഗ്രാം കഞ്ചാവുമായി പെരുവള്ളൂര്‍ ദുര്‍ഗാപുരം സ്വദേശി സുധീഷ് എടപ്പരുത്തി (36) യെ ആണ് തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മധുസൂദനന്‍ പിള്ളയും പാര്‍ട്ടിയും പെരുവള്ളൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് , പുതുവത്സര ആഘോഷങ്ങള്‍ക്കായുള്ള ലഹരി മരുന്ന് ഈ ഭാഗങ്ങളില്‍ സൂക്ഷിക്കുന്നതായി ഉള്ള രഹസ്യവിരത്തിന്മേലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇയാളുടെ വീടിന് സമീപമുള്ള പറമ്പുകളില്‍ ചെറിയ പൊതികളിലായി സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വരും ദിവസങ്ങളില്‍ ഈ പ്രദേശങ്ങളില്‍ ശക്തമായ പരിശോധന തുടരുമെന്നും കൂടുതല്‍ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചു. പ്രതിയെ പരപ്പനങ്ങാടി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി 14 ദിവസത്ത...
Malappuram, Other

വൈവിധ്യമാര്‍ന്ന പരിപാടികളോടെ മനുഷ്യാവകാശ ദിനം ആചരിച്ചു

കൊണ്ടോട്ടി: നീറാട് കെ.പി.എസ്.എ.എം എല്‍.പി. സ്‌കൂളില്‍ മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് സംവാദവും, കുട്ടിച്ചങ്ങലയും, വ്യത്യസ്ത മത്സരങ്ങളും, മനുഷ്യാവകാശ ദിനറാലി എന്നിവയും ഒളവട്ടൂര്‍ ഡി.എല്‍.എഡ് അദ്ധ്യാപക വിദ്യാര്‍ഥികളുടെ നേതൃത്യത്തില്‍ സംഘടിപ്പിച്ചു. മനുഷ്യാവകാശങ്ങള്‍, കുട്ടികളുടെ അവകാശങ്ങള്‍, അവകാശലംഘനങ്ങള്‍ എന്നിവയെക്കുറിച്ച് വിദ്യാര്‍ഥികള്‍ പരസ്പരം സംവദിച്ചു. കുട്ടിച്ചങ്ങലയില്‍ വിദ്യാര്‍ഥികളും അധ്യാപകരും കൈകോര്‍ത്തു.മനുഷ്യാവകാശ ദിന സന്ദേശം ഉള്‍ക്കൊള്ളുന്ന വ്യത്യസ്ത മത്സരങ്ങളും സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.ദില്‍ഷാദ് ഉദ്ഘാടനംചെയ്തു. മനുഷ്യാവകാശ ദിന സന്ദേശം ഫസലു റഹ്‌മാന്‍ .പി, സ്‌കൂള്‍ ലീഡര്‍ മന്‍ഹ, അദ്ധ്യാപക വിദ്യാര്‍ത്ഥികളായ സബ്ഹ കെ.പി, നൂര്‍ജഹാന്‍ കെ.പി, മുബശിറ, ദില്‍ഷ, അനീഷ നസ്രിന്‍, ശഫ്‌ലൂ എന്നിവര്‍ സംസാരിച്ചു....
Obituary, Other

കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടു

കാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി, സഹ് ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം. ഖബറടക്കം മയ്യിത്ത് നാട്ടിലെത്തിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
error: Content is protected !!