പൊലീസ് കോണ്‍സ്റ്റബിള്‍ കായികക്ഷമത പരീക്ഷ, നഴ്സ് നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
മെക്കാനിക്ക് നിയമനം
താനൂർ മത്സ്യഫെഡ് ഒ.ബി.എം വർക്ക് ഷോപ്പിലേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ മെക്കാനിക്കിനെ നിയമിക്കുന്നു. അപേക്ഷകർ ഐ.ടി.ഐ (ഫിറ്റർ, ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്) യോഗ്യതയും ഒ.ബി.എം സർവീസിങിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും നിർദിഷ്ട വിദ്യാഭ്യാസ ഇല്ലാത്തവരാണെങ്കിൽ ഒ.ബി.എം. സർവീസിങിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഹൈഡ്രോളിക് പ്രെസ്സിങ് മെഷീൻ ഉപയോഗിച്ച് എഞ്ചിന്റെ ക്രാങ്ക് സെറ്റ് ചെയ്യുന്നതിനുള്ള പ്രാവീണ്യവും ഉള്ളവരായിരിക്കണം. ഫെബ്രുവരി 13 വൈകിട്ട് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ: 0494 2423503.
---------------
എ.എൻ.എം/ജെ.പി.എച്ച്.എൻ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള തവനൂർ വൃദ്ധമന്ദിരത്തിലേക്ക് എ.എൻ.എം/ജെ.പി.എച്ച്.എൻ തസ്തികകളിലേക്ക്് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അപേക്ഷകർ പ്ലസ്ടു, ജെ.പി.എച്ച്.എൻ അല്ലെങ്കിൽ പ്ലസ്ടു, എ.എൻ.എം കോഴ്സ് പാസായവരും...