Sunday, April 12

Tag: Malappuram

പെരിന്തൽമണ്ണ അൽഷിഫാ കോളേജിൽ എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി
Malappuram

പെരിന്തൽമണ്ണ അൽഷിഫാ കോളേജിൽ എൻ.ഐ.എഫ്.എൽ സാറ്റലൈറ്റ് സെന്ററിന് തുടക്കമായി

പെരിന്തൽമണ്ണ : സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) ഭാഗമായുളള സാറ്റലൈറ്റ് സെന്റർ മലപ്പുറം പെരിന്തൽമണ്ണ അൽഷിഫാ നഴ്‌സിംങ് കോളേജിൽ ആരംഭിച്ചു. നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ൺ അധ്യക്ഷത വഹിച്ചു. യൂറോനാവ് (EURONAV) ഓവർസീസ് ആൻഡ് എജ്യുക്കേഷണൽ കൺസൾട്ടന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സാറ്റലൈറ്റ് സെന്ററിന്റെ പ്രവർത്തനം. ജർമ്മൻ ഭാഷയിൽ ബി 1 വരെയുളള പരിശീലനമാണ് സാറ്റലൈറ്റ് സെന്ററുകൾ വഴി ഇപ്പോൾ ലഭ്യമാകുന്നത്. ചടങ്ങിൽ അൽഷിഫാ നഴ്‌സിംങ് കോളേജ് പ്രിൻസിപ്പൽ ഡോ. തമിഴ് സെൽവി സ്വാഗതം പറഞ്ഞു. നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് മാനേജർ പ്രകാശ് പി ജോസഫ്, ഷിഫാ മെഡികെയർ ട്രസ്റ്റ് മാനേജിംങ് ട്രസ്റ്റി ഡോ.പി ഉണ്ണീൻ, യൂറോനാവ് പ്രതിനിധി റോസമ്മ ജോസ് എന്നിവർ സംബന...
Local news

കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

കണ്ണമംഗലം: യുവാക്കളിൽ വർദിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഗവൺമെന്റ് ശക്തമായ ബോധവൽക്കരണം നടത്തണമെന്ന് കണ്ണമംഗലം പ്രവാസി ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി അലവി പി.ടി (പ്രസിഡണ്ട്) , സന്തോഷ് (ജനറൽ സെക്രട്ടറി), സാലിഹ് വളക്കീരി (ട്രഷറർ), എന്നിവരെ തിരഞ്ഞെടുത്തു. മുസ്തഫ കീരി, മുഹമ്മദ് കുട്ടി കിളിനക്കോട്, ഉമ്മർ എം കെ, സമീർ കാമ്പ്രൻ, (വൈസ് പ്രസിഡന്റുമാർ), എൻ.കെ. റഷീദ്, മുനീർ സി എം, റസാക്ക് വി.പി, മിശാൽ ഇ കെ പടി, (ജോയിന്റ സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ജനറൽബോഡി സിപിഎം വേങ്ങര ഏരിയ കമ്മിറ്റിയംഗം കെ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു . കണ്ണമംഗലം പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ടി പി ഇസ്മായിൽ, അബ്ദുള്ളക്കുട്ടി, മജീദ്, എൻ കെ ഗഫൂർ, പി ടി അലവി, ജലീൽ കണ്ണേത്ത്, യൂസഫ് പിടി, രജീഷ് തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ കീരി അധ്യക്ഷത വഹിച്ചു. സന്തോഷ് എൻ.പി. സ്വാഗതവും...
Accident

മണ്ണട്ടാംപാറയിൽ ഓട്ടോ മരത്തിലിടിച്ച് മറിഞ്ഞു ഡ്രൈവർ മരിച്ചു

പരപ്പനങ്ങാടി: നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച ഓട്ടോ മറിഞ്ഞു ഡ്രൈവർ മരിച്ചു. കൂട്ടു മൂച്ചിയിൽ ഓട്ടോ ഓടിക്കുന്ന പരപ്പനങ്ങാടി പുത്തരിക്കൽ മുണ്ടുപാലത്തിങ്ങൽ പൂളക്കൽ അബ്ദുൽ ഖാദറിന്റെ മകൻ ഹസ്സൻ (63) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 നാണ് അപകടം.കൊടക്കാട് മണ്ണട്ടാപ്പാറ വട്ടോളി റോഡിൽ വട്ടോളി കുന്നിൽ ആണ് അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി....
Malappuram

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല : കോവിഡ് ബാധിതയായ നഴ്‌സിന് ഇന്‍ഷുറന്‍സ് തടഞ്ഞ കമ്പനി രണ്ടര ലക്ഷം നല്‍കണം

മലപ്പുറം : ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് പറഞ്ഞ് കോവിഡ് രോഗ ബാധിതയായ നഴ്‌സിന് ഇന്‍ഷുറന്‍സ് തുക തടഞ്ഞ സംഭവത്തില്‍ 2.5 ലക്ഷം രൂപയും കോടതി ചെലവും നല്‍കണമെന്ന് ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടു. മഞ്ചേരി മെഡിക്കല്‍ കോളേജിലെ 108 ആമ്പുലന്‍സില്‍ നഴ്‌സായിരുന്ന ഇല്ലിക്കല്‍ പുറക്കാടി സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ഇല്ലിക്കല്‍ പുറക്കാട് സ്വദേശി ജോസ്നാ മാത്യു ജോലിയിലിരിക്കെ കോവിഡ് ബാധിച്ച് മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായിരുന്നു. ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷം പതിനഞ്ചു ദിവസം മുട്ടിപ്പാലത്തുള്ള കോവിഡ് സെന്റെറില്‍ ക്വാറന്റയിനിലുമായിരുന്നു. തുടര്‍ന്ന് കോറോണാ രക്ഷക് പോളിസി പ്രകാരം ഇന്‍ഷുറന്‍സ് സംഖ്യയായ 2.5 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇന്‍ഷ്യുറന്‍സ് കമ്പനി അനുവദിച്ചില്ല. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയത്. കേന്ദ്ര ആരോ...
Malappuram

മലപ്പുറത്ത് ഒമ്പതു വയസുകാരിയെ ലൈംഗീകമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം തടവും പിഴയും

മലപ്പുറം: ഒമ്പതുകാരിയെ ലൈഗികമായി പീഡിപ്പിച്ച ബന്ധുവിന് 110 വര്‍ഷം കഠിന തടവിനും 8.21 ലക്ഷം രൂപ പിഴയും ശിക്ഷ. പീഡനത്തിനിരയായ ബാലികയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സഹോദരനായ 36 കാരനെയാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി വിവിധ വകുപ്പുകളിലായി ശിക്ഷിച്ചത്. ജഡ്ജ് എ.എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്. ബന്ധുവീട്ടിലേക്ക് പോകാന്‍ കുട്ടി വിമുഖത കാണിച്ചപ്പോള്‍ കാര്യം അന്വേഷിച്ച അമ്മയോടാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അമ്മ വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയും അരീക്കോട് പോലീസ് നേരിട്ടെത്തി കുട്ടിയുടെ മൊഴിയെടുക്കുകയുമായിരുന്നു. 2022 സെപ്റ്റംബര്‍ 20ന് വൈകുന്നേരം ആറു മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ബന്ധുവായ പ്രതിയുടെ വീട്ടിലെത്തിയ ബാലികയെ ഫാന്‍സി ലൈറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞ് കിടപ്പു മുറിയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മറ്റൊരു ദിവസവും സമ...
Information

അടിയന്തര ഘട്ടങ്ങളില്‍ പൊലീസിന്റെ സേവനം ആവശ്യമുണ്ടോ ; എങ്കില്‍ ഈ നമ്പറില്‍ വിളിക്കാം

മലപ്പുറം : അടിയന്തരമായി പോലീസ് സേവനം ആവശ്യമായി വന്നാല്‍ ഉടന്‍ വിളിക്കാനായി ഹെല്‍പ് ലൈന്‍ സംവിധാനമൊരുങ്ങി. ഇനി 112 എന്ന നമ്പറില്‍ വിളിച്ചാല്‍ പൊലീസിന്റെ സേവനം ലഭ്യമാകും. അടിയന്തര സേവനങ്ങള്‍ക്ക് രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള എമെര്‍ജന്‍സി റെസ്‌പോണ്‍സ് സപോര്‍ട്ട് സിസ്റ്റം സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങള്‍ 100 ല്‍ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. അതായത് പോലീസ്, ഫയര്‍ഫോഴ്സ് (ഫയര്‍ & റെസ്‌ക്യൂ), ആംബുലന്‍സ് എന്നിവ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 112 ലേയ്ക്ക് വിളിച്ചാല്‍ മതിയാകും. കേരളത്തില്‍ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേയ്ക്കാവും കാള്‍ എത്തുന്നത്. ഉദ്യോഗസ്ഥര്‍ അതിവേഗം വിവരങ്ങള്‍ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹന...
Malappuram

പേവിഷബാധക്കെതിരെ ജാഗ്രത പാലിക്കുക : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മലപ്പുറം : ജില്ലയില്‍ പെരുവള്ളൂരില്‍ പേവിഷബാധ മൂലം പെണ്‍കുട്ടി മരണപ്പെട്ട സാഹചര്യത്തില്‍ പൊതുജനങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. തെരുവു മൃഗങ്ങള്‍ മാത്രമല്ല വീടുകളില്‍ വളര്‍ത്തുന്ന നായ, പൂച്ച എന്നിവ കടിക്കുകയോ, മാന്തുകയോ ചെയ്താല്‍ പോലും പേവിഷബാധ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ മുറിവ് പറ്റിയ ഭാഗം പതിനഞ്ച് മിനിട്ട് ധാരയായി ഒഴുകുന്ന, ടാപ്പ് തുറന്നു വിട്ട വെള്ളത്തിലോ കപ്പില്‍ കോരി ഒഴിക്കുന്ന വെള്ളത്തിലോ സോപ്പ് ഉപയോഗിച്ച് കഴുകണം. മുറിവ് കെട്ടി വെക്കാന്‍ പാടില്ല. എത്രയും വേഗം അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രം/താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസറെ കാണിക്കുകയും പേവിഷബാധക്ക് എതിരെയുള്ള വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിക്കുകയും വേണം. ഗുരുതരമായ കാറ്റഗറി മൂന്നില്‍ പെട്ട കേസുകള്‍ക്ക് വാക്‌...
Crime

മംഗളൂരുവിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് പറപ്പൂർ സ്വദേശി, മൃതദേഹം ഇന്ന് കബറടക്കും

മംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ മംഗളുരുവില്‍ ആള്‍ക്കൂട്ടം മർദ്ദിച്ച്‌ കൊലപ്പെടുത്തിയ യുവാവിന്റെ കബറടക്കം ഇന്ന് നടക്കും. കോട്ടക്കൽ പറപ്പൂർ ചോലക്കുണ്ട് സ്വദേശിയും വയനാട് പുൽപ്പള്ളി സ്വദേശിയുമായ മൂച്ചിക്കാടൻ അഷ്‌റഫാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 10 ന് വീട്ടിലെത്തിച്ച് ഖബറടക്കും. അഷ്‌റഫ് മാനസിക വെല്ലുവിളി നേരിടുന്നയാള്‍ എന്നാണ് കുടുംബം പറയുന്നത്. ഇയാള്‍ക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാള്‍ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ചെറുപ്പത്തിൽ തന്നെ മാനസിക വെല്ലുവിളി നേരിടുന്നുണ്ട്. അലഞ്ഞു തിരിഞ്ഞ് പഴയ സാധനങ്ങൾ പെറുക്കി വിറ്റ് ജീവിക്കുന്ന ആളാണ്.കുടുപ്പു എന്ന സ്ഥലത്ത് ഞായറാഴ്ച പ്രാദേശിക ക്രിക്കറ്റ് മാച്ച്‌ നടക്കുമ്ബോഴാണ് 'പാകിസ്ഥാൻ സിന്ദാബാദ്' മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച്‌ ആള്‍ക്കൂട്ടം യുവാവിനെ...
Malappuram

റവന്യൂ റിക്കവറി : 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി താലൂക്ക് : അവാര്‍ഡ് ഏറ്റുവാങ്ങി : സംസ്ഥാനത്ത് തിളങ്ങി മലപ്പുറം ജില്ല

തിരൂരങ്ങാടി : 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ ജില്ലയില്‍ 100 ശതമാനം കൈവരിച്ച് തിരൂരങ്ങാടി നഗരസഭ. റവന്യൂ റിക്കവറി ,കെട്ടിടനികുതി, ആഡംബര നികുതി എന്നിവയില്‍ ആണ് തിരൂരങ്ങാടി താലൂക്ക് 100 ശതമാനം എത്തിച്ചത്. തിരൂരങ്ങാടിയെ കൂടാതെ പെരിന്തല്‍മണ്ണ താലൂക്കും 100 ശതമാനം കൈവരിച്ചിട്ടുണ്ട്. ഇരു താലൂക്കുകളും റോളിംഗ് ട്രോഫി സ്വന്തമാക്കി. അതേസമയം 2024-25 സാമ്പത്തിക വര്‍ഷത്തെ റവന്യൂ റിക്കവറിയില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് മലപ്പുറം ജില്ല. സംസ്ഥാനത്ത് റവന്യൂ റിക്കവറി പിരിവില്‍ ശതമാനടിസ്ഥാനത്തില്‍ മലപ്പുറം ജില്ല ഒന്നാം സ്ഥാനത്ത് എത്തി. പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയ മികച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് വിതരണം ചെയ്തു. 95 ശതമാനം റിക്കവറി പൂര്‍ത്തിയാക്കാന്‍ ജില്ലക്ക് കഴിഞ്ഞു. ഇതിലൂടെ 83 കോടി രൂപ പിരിച്ചെടുത്തു. കഴിഞ്ഞ സാമ്പത്തി...
Malappuram

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ മോട്ടോര്‍വാഹന വകുപ്പ്

മലപ്പുറം : അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്കു കടിഞ്ഞാണിടാന്‍ നടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. ഈ മാസം 31നകം റജിസ്റ്റര്‍ ചെയ്യാത്ത യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ വില്‍പനയ്ക്കുവച്ചിട്ടുള്ള വാഹനങ്ങള്‍ കരിമ്പട്ടികയില്‍പെടുത്തും. കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ വാഹനങ്ങളുടെ റജിസ്‌ട്രേഷന്‍ മാറ്റവും വില്‍പനയും അടക്കമുള്ള എല്ലാ സേവനങ്ങളും തടസ്സപ്പെടും.അംഗീകാരമില്ലാത്ത യൂസ്ഡ് കാര്‍ ഷോറൂമുകള്‍ വഴി വില്‍ക്കുന്ന വാഹനങ്ങളുടെ റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടും മറ്റും ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു നടപടി കര്‍ശനമാക്കുന്നതെന്ന് ആര്‍ടിഒ ബി.ഷഫീഖ് പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ യൂസ്ഡ് കാര്‍ ഷോറൂമുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ആരംഭിച്ചു. യൂസ്ഡ് കാര്‍ ഷോറൂം നടത്താന്‍ നിശ്ചിത ഫീസ് അടച്ചു മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ലൈസന്‍സ് വാങ്ങണമെന്നാണു ചട്ടം. ഇതു പാലിക്കാതെയാണു ഭൂരിഭ...
Malappuram

മലപ്പുറത്ത് ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ചു ; വിവാദമായതോടെ പിന്‍വലിച്ച് വിദ്യഭ്യാസ വകുപ്പ്

മലപ്പുറം : ഒരു മതവിഭാഗത്തിലെ ആദായ നികുതി അടയ്ക്കാത്ത ജീവനക്കാരുടെ റിപ്പോര്‍ട്ട് ചോദിച്ച് അരീക്കോട് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസറുടെ വിചിത്ര ഉത്തരവ്. സംഭവം വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. ഏപ്രില്‍ 22ന് എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് പ്രധാനഅധ്യാപകര്‍ക്കാണ് ഉപജില്ലാ വിഭ്യാഭ്യാസ ഓഫിസര്‍ കത്തയച്ചത്. ക്രിസ്തുമത വിശ്വാസികളായ ജീവനക്കാരില്‍ ആദായ നികുതി അടയ്ക്കാത്തവരുടെ റിപ്പോര്‍ട്ട് ചോദിച്ചായിരുന്നു കത്ത്. 'താങ്കളുടെ സ്‌കൂളില്‍നിന്നു സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാര്‍ ഉണ്ടെങ്കില്‍ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ ലഭ്യമാക്കണം' എന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. സംഭവം വിവാദമായതിനു പിന്നാലെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിന്‍വലിക്കുകയായിരുന്നു. മലപ്പുറം ഉപവിദ്യാ...
Accident

വേങ്ങര പാലാണിയൽ പിക്കപ്പ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ 2 യുവാക്കൾ മരിച്ചു

വേങ്ങര: പാലാണിയിൽ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യാത്രക്കാരായ രണ്ടുപേർ മരിച്ചു. ഇരിങ്ങല്ലൂർ കുറ്റിത്തറ സ്വദേശി കുറുഞ്ഞിക്കട്ടിൽ ബാബു സുബ്രഹ്മണ്യന്റെ മകൻ ശരത് (19), കോട്ടക്കൽ വെസ്റ്റ് വില്ലൂർ സ്വദേശി കൈതവളപ്പിൽ ജാസിം അലി (19) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കോട്ടക്കൽ അൽമസ്‌ആശുപത്രിയിൽ. രാത്രി 11 മണിക്കാണ് അപകടം. വേങ്ങര ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് ലോറിയും പോക്കറ്റ് റോഡിൽ നിന്നും മെയിൻ റോഡിലേക്ക് കയറിയ ബൈക്കും ഇടിക്കുക യായിരുന്നു എന്നു നാട്ടുകാർ പറഞ്ഞു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടു. https://chat.whatsapp.com/EdyYw7wxMaJ7DUe53D0Jp3...
Malappuram

പഹല്‍ഗാം ഭീകരാക്രമണം : മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം, മനുഷ്യത്വരഹിതമായ ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണം : സമസ്ത

മലപ്പുറം: പഹല്‍ഗാമിലെ ഭീകരാക്രമണം മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യമെന്ന് സമസ്ത. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭരണകൂടങ്ങള്‍ നിതാന്ത ജാഗ്രത പുലര്‍ത്തണം. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സാഹോദര്യവും തകര്‍ക്കുന്ന ഏത് നീക്കത്തിനെതിരെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. മനുഷ്യത്വരഹിതമായ ഇത്തരം ചെയ്തികളില്‍ നിന്നും അക്രമികള്‍ പിന്തിരിയണമെന്നും സമസ്ത അധ്യക്ഷന്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തുകയും ആക്രമണത്തില്‍ പരുക്കുപറ്റി ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നതായും ഇരവരും പ്രതികരിച്ചു....
Malappuram

പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ കണ്ടെത്തി

മൂന്ന് ദിവസം മുമ്പ് പൊന്നാനിയിൽ നിന്നും കാണാതായ വിദ്യാർഥികളെ കർണാടകയിലെ കാൻവാറിൽ നിന്നും കണ്ടെത്തിയതായി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം അറിയിച്ചു. പൊന്നാനി മീന്തെരുവ് സ്വദേശികളായ മച്ചിങ്ങലകത്ത് സിറാജുദ്ദീൻ മകൻ റംനാസ് (14), യൂസഫിൻ്റകത്ത് നൗഷാദിൻ്റെ മകൻ കുഞ്ഞിമോൻ(14), കോടാലിൻ്റെ സാദിക്ക് മകൻ ഷാനിഫ്(14) എന്നിവരെയാണ് ഞായറാഴ്‌ച രാത്രി 7 മണി മുതൽ കാണാതായത്...
Malappuram

പൊന്നാനിയില്‍ 15 കാരായ 3 കുട്ടികളെ കാണാനില്ല ; കാണാതായത് ഒരുമിച്ച് പഠിക്കുന്നവര്‍

പൊന്നാനിയില്‍ നിന്ന് മൂന്ന് ആണ്‍കുട്ടികളെ കാണാതായി .ഞായറാഴ്ച മുതലാണ് പതിനഞ്ചു വയസ്സുകാരായ കുട്ടികളെ കാണാതായത് .മൂന്നുപേരും പത്താം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗളകത്ത് വീട്ടില്‍ സാദിഖിന്റെ മകന്‍ ഷാനിഫ്, യൂസ്പാക്കാനകത്ത് വീട്ടില്‍ നൗഷാദിന്റെ മകന്‍ കുഞ്ഞുമോന്‍, മച്ചിങ്ങലകത്ത് വീട്ടില്‍ സിറാജുദ്ദീന്റെ മകന്‍ റംനാസ് എന്നിവരെയാണ് കാണാതായത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്ജിതമാക്കിയിരിക്കുകയാണ് പോലീസ് . അവധിക്കാലത്ത് ഒന്നിച്ചുകളിക്കുന്ന കൂട്ടുകാരാണ്. മൂന്നുപേരും. ബാംഗ്ലൂരില്‍ പോയി അടിച്ചു പൊളിക്കണമെന്ന് കുട്ടികളില്‍ ഒരാള്‍ ബന്ധുവിനോട് പറഞ്ഞു എന്നാണ് വിവരം .ഈ സാഹചര്യത്തില്‍ മൂന്നുപേരും ബംഗളൂരുവില്‍ പോയിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. കുട്ടികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു ....
Malappuram

ട്രെയിന്‍ വന്നിറങ്ങിയാല്‍ ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ട ; വാടകക്ക് ഇ – സ്‌കൂട്ടര്‍ ലഭിക്കും : ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത് ഈ മൂന്ന് റെയില്‍വേ സ്റ്റേഷനുകളില്‍

മലപ്പുറം : സ്ഥലം കാണാനെത്തുന്ന വിനോദസഞ്ചാരികളെയും സ്ഥലത്തെത്തി ട്രെയിനില്‍ തന്നെ മടങ്ങുന്ന യാത്രക്കാരെയും ലക്ഷ്യമിട്ട് പുത്തന്‍ പദ്ധതിയുമായി റെയില്‍വേ. ട്രെയിനില്‍ വന്നിറങ്ങി ലക്ഷ്യസ്ഥാനത്തു പോയി വരാന്‍ റെയില്‍വേ സ്റ്റേഷനില്‍ വാടകയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭിക്കുന്ന പദ്ധതിക്കാണ് മലപ്പുറം ജില്ലയില്‍ തുടക്കം കുറിക്കുന്നത്. ഇതോടെ ട്രെയിനില്‍ വന്നിറങ്ങുന്നവര്‍ക്ക് ഇനി മറ്റു വാഹനങ്ങള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. ജില്ലയില്‍ തിരൂര്‍, നിലമ്പൂര്‍, പരപ്പനങ്ങാടി സ്റ്റേഷനുകളിലാണ് ട്രെയിന്‍ യാത്രക്കാര്‍ക്ക് ഇ - സ്‌കൂട്ടര്‍ നല്‍കുന്ന പദ്ധതി വരുന്നത്. ആധാര്‍ കാര്‍ഡും ലൈസന്‍സുമുണ്ടെങ്കില്‍ ഈ മൂന്ന് റെയില്‍വെ സ്‌റ്റേഷനുകളില്‍ നിന്നും വാടകക്ക് ഇ - സ്‌കൂട്ടര്‍ ലഭിക്കും. തിരൂരിലും നിലമ്പൂരിലും പരപ്പനങ്ങാടിയിലും വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാലാണ് തുടക്കത്തില്‍ ഈ സ്റ്റേഷനുകളില്‍ പദ്ധതി നടത്ത...
Malappuram

ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവം ; സുകാന്തിന്റെ പൂട്ടി കിടന്ന വീട്ടില്‍ പൊലീസ് പരിശോധന, ഹാര്‍ഡ് ഡിസ്‌കും പാസ്ബുക്കുകളും കണ്ടെത്തി

എടപ്പാള്‍ : തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ ഇമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിന്റെ എടപ്പാളിലെ വീട്ടില്‍ തിരുവനന്തപുരം പേട്ട പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഒളിവിലുള്ള സുകാന്തിന്റെ വീട്ടില്‍ ഇന്നലെ നടത്തിയ റെയ്ഡില്‍ ഹാര്‍ഡ് ഡിസ്‌ക്കും പാസ്ബുക്കുകളും കണ്ടെത്തി. പൂട്ടികിടന്ന വീട് തല്ലി തുറന്നായിരുന്നു പരിശോധന. പേട്ട പൊലീസും ചങ്ങരംകുളം പൊലീസും ചേര്‍ന്നായിരുന്നു പരിശോധന നടത്തിയത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സുകാന്തിന്റെ കുടുംബം വീടുപൂട്ടി താമസം മാറിയിരുന്നു. ഇന്നലെ വൈകിട്ട് മൂന്നരയോടെ വീട്ടിലെത്തിയ അന്വേഷണസംഘം, കുടുംബം അയല്‍വീട്ടില്‍ ഏല്‍പിച്ചുപോയ താക്കോല്‍ വാങ്ങി വീടു തുറന്നു പരിശോധിക്കുകയായിരുന്നു. സുകാന്തിന്റെ മുറിയുടെ വാതിലിന്റെയും അലമാരയുടെയും പൂട്ടു തകര്‍ത്തു നട...
Obituary

വേങ്ങര കടലുണ്ടിപുഴയിൽ 18 കാരൻ മുങ്ങിമരിച്ചു

വേങ്ങര : സുഹൃത്തിനൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയ 18 കാരൻ മുങ്ങിമരിച്ചു. പാലക്കാട്‌ മണ്ണാർക്കാട് സ്വദേശിയും വേങ്ങര വലിയോറ ചിനക്കൽ ക്വാർട്ടെഴ്സിൽ താമസക്കാരനുമായ മുഹമ്മദലി (18) ആണ് മരിച്ചത്. മഞ്ഞമ്മാട് പെരുമ്പുഴ കടവിലാണ് സംഭവം. അടുത്ത മുറിയിൽ താമസക്കാരനായ സുഹൃത്തിനൊപ്പം കുളിക്കാൻ പോയതായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിക്കാണ് സംഭവം. പുഴയിൽ മുങ്ങിയതിനെ തുടർന്ന് നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തിരച്ചിലിൽ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്… മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി…...
Accident

വികെ പടി അരീത്തോട് ഓട്ടോ മറിഞ്ഞ് 6 പേർക്ക് പരിക്ക്

എആർ നഗർ : തൃശൂർ കോഴിക്കോട് ദേശീയപാതയിൽ വി കെ പടി അരീത്തോട് വാഹനാപകടം. ഓട്ടോറിക്ഷ തെന്നി സൈഡ് ഭിത്തിയിൽ ഇടിച്ചു മറിഞ്ഞാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രി 10 മണിക്കാണ് അപകടം. അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. പാക്കട പുറായ സ്വദേശികളായ പാറയിൽ മുനീർ (45), പാറയിൽ ദിൽഷാദ് (19), മുന്നിയൂർ പാറേക്കാവ് താഴത്തു വീട്ടിൽ മണക്കടവൻ ഫാത്തിമ (60), താഴത്ത് വീട്ടിൽ സി വി മുബഷിറ, റീസ (5), റയാൻ (9) എന്നിവർക്കാണ് പരിക്കേറ്റത്. മുനീറിനെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു....
Malappuram

ഒതുക്കുങ്ങലിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതിചേർക്കപ്പെട്ട ബസ് ഡ്രൈവർ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

മഞ്ചേരി : കഴിഞ്ഞമാസം ഒതുക്കുങ്ങലിൽ ബസിലെ തൊഴിലാളികളും ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവർ മരണപ്പെട്ട സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട റിമാൻഡിൽ കഴിഞ്ഞ തിരൂർ - മഞ്ചേരി PTB ബസിലെ ഡ്രൈവർ ആനക്കയം പുള്ളിലങ്ങാടി സ്വദേശി ഷിജു (37) നെ മഞ്ചേരി മെഡിക്കൽ കോളേജിന് സമീപത്തുള്ള ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവർ മരണപ്പെട്ടത് ബസ്സുകാരുടെ ആക്രമണത്തിലാണ് എന്ന് കാണിച്ചാണ് ബസ്സിലെ ഡ്രൈവറെയും കണ്ടക്ടറെയും ക്ലീനറെയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയും ഇതിനെ തുടർന്ന് ഇവർ റിമാൻഡിൽ പോവുകയും ചെയ്തത്. ഇതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ ഷിജുവിനെ അന്വേഷിച്ച് ഫോൺ കോൾ വരികയും അതിലൂടെ ഭീഷണിപ്പെടുത്തുന്ന സംഭവവും ഉണ്ടായിരുന്നു. കോട്ടക്കൽ ബസ്റ്റാൻഡിൽ വച്ചും മരണപ്പെട്ട ഓട്ടോ ഡ്രൈവറുടെ ബന്ധുക്കൾ എന്ന് പറയുന്ന ആളുകൾ വന്ന് ഈ ബസ്സിലെ തൊഴിലാളികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യവ...
Obituary

വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊണ്ടോട്ടി : വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീറാട് മുതുവല്ലൂർ മൂണപ്പുറത്ത് ചാലിൽ ഞ്ഞല്ലൂരില്‍ എളയിടത്ത് ഉമറലിയുടെ മകള്‍ മെഹറുബ (19) ആണ് മരിച്ചത്. കൊണ്ടോട്ടി ഗവ.കോളേജിൽ രണ്ടാം വര്‍ഷ ബിഎ (ഉറുദു ) വിദ്യാര്‍ത്ഥിനിയാണ്. ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ ബെഡ് റൂമിന്റെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു...
Malappuram

അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യം : സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

കൊണ്ടോട്ടി: അധ്യാപനം മികവുറ്റതാക്കാൻ പരിശീലനം അനിവാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴില്‍ ഒന്ന് മുതൽ നാല് വരെ പരിഷ്കരിച്ച മദ്റസ പാഠപുസ്തകങ്ങളെ അടിസ്ഥാനമാക്കി മുഅല്ലിംകള്‍ക്ക് നല്‍കുന്ന പരിശീലനത്തിന്റെ സംസ്ഥന തല ഉദ്‌ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാഠ്യപദ്ധതിയിലെയും പരിശീലനങ്ങളിലെയും കാലാനുസൃത മാറ്റങ്ങള്‍ മുന്‍കാല പണ്ഡിതര്‍ കാണിച്ചുതന്ന മാതൃകയാണെന്നും തങ്ങള്‍ പറഞ്ഞു. വിദ്യാർത്ഥികളെ മനസ്സിലാക്കി അവർക്ക് അനുയോജ്യമായ രീതിയിൽ അധ്യാപനം നടത്താൻ മുൻവായനയും, അപഗ്രഥനവും ആവശ്യമാണ്. പാഠഭാഗങ്ങളെ കുറിച്ച് വ്യക്തമായ ധാരണ അധ്യാപകർക്ക് ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികവുറ്റ അധ്യാപനം സാധ്യമാകുകയുള്ളൂ തങ്ങൾ പറഞ്ഞു. കൊണ്ടോട്ടി ചിറയിൽ ചുങ്കം മഅ്ദനുൽ ഉലൂം സെക്കണ്ടറി മദ്‌റസയിൽ...
Malappuram

ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരനും പിതൃസഹോദരിയും മുങ്ങിമരിച്ചു

മലപ്പുറം : കുറ്റിപ്പുറം ഭാരതപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് 12 കാരിയും പിതാവിന്റെ സഹോദരിയും മുങ്ങിമരിച്ചു. തവനൂര്‍ മദിരശ്ശേരി കരിങ്കപ്പാറ ആബിദ (40),ആബിദയുടെ സഹോദരന്റെ മകന്‍ മുഹമ്മദ് ലിയാന്‍ (12) എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ മുഹമ്മദ് ലിയാന്‍ ഒഴുക്കില്‍പ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട യുവതി രക്ഷിക്കാനിറങ്ങിയപ്പോഴാണ് ഇവരും ഒഴുക്കില്‍പ്പെട്ട് അപകടത്തില്‍പ്പെടുന്നത്. ഉടനെ പുറത്തെടുത്ത് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇരുവരുടെയും മൃതദേഹങ്ങള്‍ കുറ്റിപ്പുറം സ്വകാര്യ ആശുപത്രിയിലും താലുക്ക് ആശുപത്രികളിലുമായി സൂക്ഷിച്ചിരിക്കുകയാണ്...
Obituary

വീട്ടിലേക്കുള്ള യാത്രക്കിടെ 17 കാരന്‍ കെഎസ്ആര്‍ടിസി ബസില്‍ കുഴഞ്ഞു വീണ് മരിച്ചു

പാലക്കാട്: വീട്ടിലേക്കുള്ള യാത്രക്കിടെ 17 കാരന്‍ കുഴഞ്ഞു കെഎസ്ആര്‍ടിസി ബസില്‍ വീണു മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് കണ്ടമംഗലം അമ്പാഴക്കോട് സ്വദേശി ഹംസയുടെ മൂത്ത മകന്‍ സിയാദാണ് മരിച്ചത്. മലപ്പുറത്ത് നിന്നും വീട്ടിലേക്ക് വരുന്ന വഴി ബസില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ദര്‍സ് വിദ്യാര്‍ത്ഥിയായ സിയാദ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....
Obituary

ഉറക്കത്തിൽ ഹൃദയാഘാതം വന്നു പ്ലസ്‌ടു വിദ്യാർഥി മരിച്ചു

എടപ്പാൾ : ഉറക്കത്തിനിടെ പ്ലസ് ടു വിദ്യാർഥി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. തട്ടാൻപടി കണ്ണയിൽ അക്ബർ – സാബിറ ദമ്പതികളുടെ മകൻ അൻഫിൽ (18) ആണു മരിച്ചത്. കഴിഞ്ഞദിവസം ഉച്ചയോടെ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. ഏറെ വൈകിയിട്ടും ഉണരാത്തതിനെത്തുടർന്ന് വീട്ടുകാർ നോക്കിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എടപ്പാളിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർഥിയാണ്. സഹോദരങ്ങൾ: അജ്ഫൽ (ദുബായ്), അൻസിൽ....
Gulf

ഹജ്ജ് – 2025 (5th Waiting list)-വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പർ 3401 വരെയുള്ളവർ തെരഞ്ഞെടുക്കപ്പെട്ടു.

2025 വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പിലൂടെ വെയ്റ്റിംഗ് ലിസ്റ്റ്റ്റിൽ ഉൾപ്പെട്ട, അണ്ടർടേക്കിംഗ് സമർപ്പിച്ചവരിൽ വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പർ 3401 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.പുതുതായി വെയ്റ്റിംഗ് ലിസ്റ്റിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർ 2025 ഏപ്രിൽ 15-നകം അതാത് അപേക്ഷകരുടെ എംബാർക്കേഷൻ അടിസ്ഥാനത്തിലുള്ള മൊത്തം തുക അടവാക്കണം. തീർത്ഥാടകർ അവരുടെ കവർ നമ്പർ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാൽ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങൾ ലഭിക്കുതാണ്. ഓരോ കവർ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേ-ഇൻ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ, ഓൺലൈൻ ആയോ പണമടക്കാവുന്നതാണ്.പുതുതായി തെരഞ്ഞെടുക്കപ്പെട്ടവർ ഹജ്ജ...
Crime

മധ്യവയസ്‌കൻ അയൽവാസിയുടെ കുത്തേറ്റ് മരിച്ചു

പെരിന്തൽമണ്ണ : ആലിപ്പറമ്പിൽ മധ്യവയസ്കൻ കത്തിക്കുത്തേറ്റ് മരിച്ചു. അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബു (57) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പോലീസ് അറസ്റ്റ് ചെയ്തു. മുൻ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സംശയം. മുൻപും ഇരുവരും തമ്മിൽ അടിപിടി നടന്നിട്ടുണ്ട്. ഇന്നലെ രാത്രി വൈകിയാണ് സംഭവം....
Malappuram

മലപ്പുറത്ത് ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതി മരിച്ച നിലയില്‍

മലപ്പുറം : ആള്‍താമസമില്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. അത്തിപ്പറ്റയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ ആമയെ വളര്‍ത്തുന്ന ടാങ്കിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടത്. അത്തിപ്പറ്റ സ്വദേശി ഫാത്തിമയാണ് (35) മരിച്ചത്. ആമയ്ക്ക് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. വി.കെ. അഷറഫ് എന്നയാളുടേതാണ് വീട്. ഇദ്ദേഹം വിദേശത്താണ്. മാസങ്ങളായി ഈ വീട് അടഞ്ഞു കിടക്കുകയാണ്. ആള്‍ത്താമസമില്ലാത്ത വീട്ടില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമാണുള്ളത്. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി. അയല്‍ വീട്ടില്‍ ജോലിചെയ്യുന്ന സ്ത്രീയാണ് ഫാത്തിമയെന്നും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു....
Malappuram

സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ അര്‍ധരാത്രി പരിശോധനയെന്ന് പൊലീസ് അറിയിപ്പ്, ഒഴിവാക്കി ; മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍

വേങ്ങര : മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധനയ്ക്ക് എത്തുമെന്ന് അറിയിച്ച് പൊലീസ്. വിവാദമായതോടെ പിന്‍വലിച്ചു. മനുഷ്യാവകാശ ലംഘനമെന്ന് സിദ്ധീഖ് കാപ്പന്‍. സ്ത്രീകളും കുട്ടികളും ഉള്ള വീട്ടില്‍ രാത്രി 12 മണിക്ക് ശേഷം പരിശോധന നടത്തുന്നതില്‍ മാത്രമാണ് പ്രതിഷേധം ഉള്ളതെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത്. ഇന്നലെ വൈകുന്നേരം 6.20ഓടെയാണ് രണ്ട് പൊലീസുകാര്‍ വേങ്ങരയിലുള്ള സിദ്ധീഖ് കാപ്പന്റെ വീട്ടില്‍ വരുന്നത്. ഒരാള്‍ വേങ്ങര പൊലീസ് സ്റ്റേഷനില്‍ നിന്നും മറ്റൊരാള്‍ മലപ്പുറത്ത് നിന്നുള്ളതുമാണെന്നാണ് പറഞ്ഞത്. വീട്ടില്‍ ഉണ്ടാകില്ലേ എന്ന് ചോദിച്ചു. 12 മണിക്ക് ശേഷം മലപ്പുറത്ത് നിന്നും ഒരു സംഘം വരുന്നുണ്ട്, ചെക്കിങ്ങിന് വരികയാണ് എന്ന് പറഞ്ഞു. വീട്ടിലേക്കുള്ള വഴിയും സിദ്ദീഖ് കാപ്പന്റെ സാന്നിധ്യവും ഉറപ്പുവരുത്താനാണ് വന്ന് ചോദിക്കുന്നതെന്ന് പറഞ്ഞെങ്കിലും പൊലീസ് ര...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

ഫാസ്റ്റ് ഫുഡ് തയ്യാറാക്കാന്‍സര്‍വകലാശാലയില്‍ പരിശീലനം കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ഫാസ്റ്റ് ഫുഡ് തയ്യാറാക്കുന്നതിന് 10 ദിവസത്തെ പരിശീലനം നല്‍കുന്നു. ഏപ്രില്‍ 19-ന് തുടങ്ങുന്ന കോഴ്‌സിലേക്ക് പഠനവകുപ്പില്‍ നേരിട്ടെത്തിയോ താഴെ കാണുന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യാം. വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവായ 1000 രൂപ അപേക്ഷകര്‍ വഹിക്കണം.വിലാസം: വകുപ്പുമേധാവി, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി. പി.ഒ., മലപ്പുറം- 673 635. ഫോണ്‍: 9544103276.   പുനര്‍മൂല്യനിര്‍ണയഫലം ഒന്നാം സെമസ്റ്റര്‍ ബി.പി.എഡ്. (ഇന്റഗ്രേറ്റഡ് 2023 പ്രവേശനം) ഏപ്രില്‍ 2024 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയഫലം പ്...
error: Content is protected !!