കരിപ്പൂർ:എയർ ഇന്ത്യാ സർവ്വീസ് നിർത്താനുള്ള തീരുമാനം. എം.ഡി.എഫ്.നേതാക്കൾ മന്ത്രി അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി
മലപ്പുറം:കരിപ്പൂരിൽ നിന്നും ദുബൈയിലേക്കും ഷാർജയിലേക്കും അവിടെ നിന്നും കരിപ്പൂരിലേക്കും സർവ്വീസ് നടത്തുന്ന എയർ ഇന്ത്യാ വിമാന സർവ്വീസ് കാരണമൊന്നുമില്ലാതെ മാർച്ച് മുതൽ നിർത്തി വെക്കാനുള്ള തീരുമാനം പുന:പരിശോധിക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മലബാർ ഡെവലപ്മെന്റ് ഫോറം(എം.ഡി.എഫ്) സെൻട്രൽ കമ്മറ്റി ഭാരവാഹികൾ ഹജ്ജ് കായിക റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാനുമായി കൂടികാഴ്ച നടത്തുകയും നിവേദനം നൽകുകയും ചെയ്തു.കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സിവിൽ ഏവിയേഷൻ അധികൃതർ അനുമതി നിഷേധിച്ച സാഹചര്യത്തിൽ ദുബൈ,ഷാർജ എന്നിവിടങ്ങളിലേക്കും അവിടെ നിന്നും തിരിച്ചുമുള്ള യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത് എയർ ഇന്ത്യയെയായിരുന്നു.ഈ സെക്ടറിലേക്ക് എയർ ഇന്ത്യാ സർവ്വീസ് കൂടി നിർത്തലാക്കുന്നതോടെ ആയിരക്കണക്കിന് പ്രവാസികളാണ് പ്രയാസത്തിലാവുക.ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സംസ്...





























