Tag: Nilambur

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
Job, Kerala, Malappuram, Other

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ വെളിയന്തോട് ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി, ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/ കെ.ജി.സി.ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രതിമാസം 19950 രൂപ ഹോണറേറിയമായി ലഭിക്കും. നിയമനം ലഭിക്കുന്നവര്‍ ശനിയാഴ്ച ഉള്‍പ്പടെ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടതാണ്. ജൂലൈ 18 ന് രാവിലെ 10.15ന് സ്കൂളില്‍ വെച്ച് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9496127963, 9947299075....
Accident

അമരമ്പലം പുഴയിൽ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി മൂന്നാം ദിവസവും തിരച്ചിൽ

നിലമ്പുർ : കനത്ത മഴ പുഴയിൽ കുത്തൊഴുക്ക് അമരമ്പലം പുഴയില്‍ കാണാതായ മുത്തശ്ശിക്കും പേരക്കുട്ടിക്കുമായി തിരച്ചില്‍ മൂന്നാം ദിവസവും തുടരുന്നു കുതിരപ്പുഴയുടെ താഴെ ഭാഗത്ത് വടപുറം മുതൽ രാമംകുത്തുവരെ തൃക്കൈക്കുത്ത് കടവിൽ ഇന്ന് പ്രധാനമായും തിരച്ചിൽ നടത്തുന്നത്രാവിലെ ഏഴോടുകൂടി തന്നെ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രണ്ടുമണിയോടെയാണ് കാണാതായ സുശീലയും പേരക്കുട്ടിയുമടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ അമരമ്പലം പുഴക്കടവില്‍ ഇറങ്ങുന്നത് ഈ സമയത്ത് എന്തിനാണ് കുടുംബം ഇവിടേക്ക് വന്നതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തില്‍പ്പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും സുശീലയും പന്ത്രണ്ട് വയസ്സുള്ള പേരക്കുട്ടിയും ഒഴുക്കില്‍പ്പെടുകയായിരുന്നു. എമർജൻസി റെസ്ക്യൂ ഫോഴ്സ്എന്‍ഡിആര്‍എഫും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. കുതിരപ്പുഴയിൽ അഞ്ചംഗ കുടുംബം അപകടത്തിൽപെട്ട വിവരം പുറംലോകമറിഞ്ഞതു രക്ഷപ...
Kerala, Local news, Malappuram

ജില്ലയില്‍ കനത്ത മഴ : ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കാനെത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടു, രണ്ടു പേരെ കാണാതായി; തെരച്ചില്‍ തുടരുന്നു

മലപ്പുറം: ജില്ലയില്‍ ശക്തമായ മഴ തുരുകയാണ്. ക്ഷേത്രത്തില്‍ ബലിയര്‍പ്പിക്കുന്നതടക്കമുള്ള ചടങ്ങുകള്‍ക്കായി എത്തിയ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കുതിരപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ശക്തമായ മഴയില്‍ നിലമ്പൂര്‍ അമരമ്പലത്ത് ക്ഷേത്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഒഴുക്കില്‍പ്പെട്ടത്. ഒഴുക്കില്‍പ്പെട്ട രണ്ട് കുട്ടികള്‍ ആദ്യം തന്നെ രക്ഷപ്പെട്ടിരുന്നു. പിന്നാലെ ഇവര്‍ നാട്ടുകാരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് ഒരു സ്ത്രീയെയും കണ്ടെത്തി. എന്നാല്‍ രണ്ട് പേരെ കാണാതായിട്ടുണ്ട്. സുശീല (60), അനുശ്രീ (12) എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി....
Accident

വിദ്യാർത്ഥി മുങ്ങിമരിച്ചു

നിലമ്പുർ : വിദ്യാർത്ഥി കുളിക്കുന്നതിനിടയിൽ വെള്ളത്തിൽ മുങ്ങി മരിച്ചു.നിലമ്പൂർ വല്ലപ്പുഴ ബഡ്സ് സ്കൂൾ വിദ്യാർത്ഥി ഷാബിൻഷാൻ (11) വയസ് ആണ് മരിച്ചത്ചുങ്കത്തറ കൈപ്പിനിയിലാണ് സംഭവം. ഉടൻ കുട്ടിയെ ചുങ്കത്തറ മാർത്തോമ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.മൃതദേഹം നിലമ്പൂർ ഗവ: ഹോസ്പിറ്റലിലേക്ക് മാറ്റി....
Information

പ്രീ ഡിഗ്രിയും മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയവും ; 5 വര്‍ഷത്തോളം ഡോക്ടര്‍ ചമഞ്ഞ് ആളുകളെ ചികിത്സിച്ച വ്യാജന്‍ പിടിയില്‍

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വ്യാജ ഡോക്ടര്‍ പിടിയില്‍. നോര്‍ത്ത് പറവൂര്‍ മാവുംചോട് സ്വദേശി തെന്മലശ്ശേരി രതീഷ് ( 41 ) ആണ് വഴിക്കടവ് പോലീസ് പിടികൂടിയത്. 5 വര്‍ഷത്തോളമായി ഇയാള്‍ ആളുകളെ ചികിത്സിച്ചു വരികയായിരുന്നു. വെറും പ്രീ ഡിഗ്രി മാത്രമുള്ള ഇയാള്‍ക്ക് 12 വര്‍ഷത്തോളം വിവിധ മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് എടുത്ത് കൊടുത്ത പരിചയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വഴിക്കടവിന് അടുത്തുള്ള അല്‍ മാസ് ആശുപത്രിയില്‍ ആയിരുന്നു ഇയാള്‍ ചികിത്സിച്ചിരുന്നത്. ആശുപത്രി ഉടമസ്ഥനായ ഷാഫി ഐലാശ്ശേരി, മാനേജര്‍ പാണ്ടിക്കാട് സ്വദേശി ഷമീര്‍ എന്നിവരെയും പോലീസ് പിടികൂടി. ഇവര്‍ അറിഞ്ഞു കൊണ്ട് തന്നെ രതീഷിനെ എറണാകുളത്ത് നിന്നും കൊണ്ട് വന്ന് ഇത്തരത്തില്‍ തട്ടിപ്പ് നടത്തുക ആയിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം. ആള്‍മാറാട്ടം, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഉള്ള വകുപ്പുകള്‍ ആണ് ഇവര്‍ക്ക് എതിരെ പോലീസ് ചുമത്തിയിട്ടുള്ള...
Accident, Crime, Information

മലപ്പുറത്ത് ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്നു ; രണ്ടു പേര്‍ അറസ്റ്റില്‍

മലപ്പുറം: നിലമ്പൂര്‍-മഞ്ചേരി ദേശീയപാതയില്‍ ബൈക്ക് യാത്രക്കാരനെ കാറിടിച്ച് വീഴ്ത്തി 26 ലക്ഷം രൂപ കവര്‍ന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. ആലപ്പുഴ രാമപുരം സ്വദേശി വിമല്‍ കുമാര്‍ എന്ന ഉണ്ണി (32), ആലപ്പുഴ മുതുകുളം സ്വദേശി കടേശ്ശേരില്‍ മിഥുലേഷ് (30) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയില്‍ നിന്ന് പിടികൂടിയത്. സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവരെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. ഈ മാസം മൂന്നിന് ഉച്ചക്ക് രണ്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഇരുമ്പുഴി സ്വദേശിയായ യുവാവ് ബൈക്കില്‍ കൊണ്ടുവരികയായിരുന്ന 26 ലക്ഷം രൂപയാണ് സിഫ്റ്റ് കാറിലും ബൈക്കിലുമായി പിന്‍തുടര്‍ന്ന സംഘം കവര്‍ന്നത്. യുവാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, നിലമ്പൂര്‍ ഡിവൈഎസ്പി സാജു.കെ.അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീ...
Information

നിലമ്പൂരില്‍ ബസില്‍ നിന്ന് അമ്മയേയും കുഞ്ഞിനേയും ഇറക്കിവിട്ടെന്ന് ആരോപിച്ച് ബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദ്ദിച്ചു ; 4 പേര്‍ പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ ബസ് യാത്രക്കാരായ അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടുവെന്നാരോപിച്ച് സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളുമടക്കം നാല് പേരെയാണ് നിലമ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വെളളിയാഴ്ച രാവിലെ 10.30 ഓടെ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡിലാണ് സംഭവം. മഞ്ചേരി-വഴിക്കടവ് റൂട്ടിലെ ബദരിയ ബസിലെ ഡ്രൈവര്‍ മക്കരപറമ്പ് സ്വദേശി ഷാനവാസി(38)നെയാണ് ഒരു സംഘം അടിച്ച് പരുക്കേല്‍പ്പിച്ചത്. കേസില്‍ രാമന്‍കുത്ത് വീട്ടിച്ചാല്‍ സ്വദേശി പൂളക്കുന്നന്‍ സുലൈമാന്‍(44), സഹോദരന്‍ ഷിഹാബ് (42), സുലൈമാന്റെ മകളുടെ ഭര്‍ത്താവ് മുമുള്ളി സ്വദേശി തോടേങ്ങല്‍ നജീബ്(28), എടക്കര തെയ്യത്തുംപാടം സ്വദേശി വടക്കേതില്‍ സല്‍മാന്‍(24) എന്നിവരേയാണ് സി ഐ. പി വിഷ്ണുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. രാവിലെ മഞ്ചേരിയില്‍ നിന്നും ബസ് വഴിക്കടവിലേക്ക് പോകുന്ന സമയം ചന്തക്കുന്ന് ബ...
Crime, Information

മലപ്പുറത്ത് പുള്ളിമാനെ കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍, കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു

മലപ്പുറം: നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ ഒരാള്‍ പിടിയില്‍. കൂടെയുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. ചുങ്കത്തറ പഞ്ചായത്തിലെ ചെമ്പന്‍കൊല്ലി സ്വദ്ദേശി കണ്ടഞ്ചിറ അയ്യൂബി(28)നെയാണ് നിലമ്പൂര്‍ വനം റേഞ്ച് ഓഫീസര്‍ കെ ജി അന്‍വറും സംഘവും അറസ്റ്റ് ചെയ്തത്. പുള്ളിമാനിന്റെ പിന്‍ഭാഗത്ത് ഉള്‍പ്പെടെ വെടിയേറ്റ പാടുകളുണ്ട്. പുള്ളിമാന്റ കഴുത്ത് അറുത്തശേഷം വയര്‍കീറി ആന്തരാവയവങ്ങള്‍ പുറത്തെടുത്ത നിലയിലായിരുന്നു. പുള്ളിമാനെ വേട്ടയാടിയ ശേഷം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടി ബൈക്കിന്റെ പിറകില്‍ വെച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രതിയെ വനപാലകര്‍ കീഴ്പ്പെടുത്തുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഓഫീസര്‍ ട്രെയിനി മുഹമ്മദാലി ജിന്ന, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ ഗിരിഷന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പുള്ളിമാന്‍ ഇറച്ചിയുമായി കടക്കുന്നതിനിടയില്‍ അ...
Crime

യുവതിയെ ഭർതൃ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

നിലമ്പൂർ : യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയുള്ളതായി യുവതിയുടെ വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തു. മമ്പാട് പൊങ്ങല്ലൂരിലെ പൊയിലിൽ ശമീറിന്റെ ഭാര്യ സുൽഫത്തിനെ (24) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൂക്കോട്ടുമണ്ണ മുതങ്ങയിൽ മുഹമ്മദലി - റസിയ ദമ്പതികളുടെ മകളാണ്. ഇന്ന് രാവിലെ 4 മണിയോടെയാണ് സുൽഫത്തിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. യുവതിയും, ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് ബഹളം കേട്ടിരുന്നെന്നും സ്ഥിരമായതിനാൽ ആദ്യം കാര്യമാക്കിയില്ലെന്നും അയൽവാസികൾ പറയുന്നു. സുൽഫത്ത്തൂങ്ങിമരിക്കുകായയിരുന്നെന്നാണ് ഭർതൃവീട്ടുകാർ പറയുന്നത്.അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന നിലപാടിലുറച്ചുനിൽക്കുകയാണ് കുടുംബം. അസ്വാഭാവിക മരണത്തിന് കേസെടുത...
Other

ഓടിക്കൊണ്ടിരിക്കെ ബസ്സിന് തീപിടിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരിക്കെ ബസിന് തീപിടിച്ചു. ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം. തിരൂരിൽ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് പുകയുയർന്നത്. ബസ് ജീവനക്കാരുടെ അവസരോചിത ഇടപെടലിൽ വൻ അപകടം ഒഴിവായി.
Malappuram

ഭിന്നശേഷിക്കാര്‍ക്ക് ജില്ലാപഞ്ചായത്ത് പവര്‍ ഇലക്ട്രിക്ക് വീല്‍ ചെയര്‍ നൽകുന്നു; 7 കേന്ദ്രങ്ങളില്‍ മെഡിക്കല്‍ ക്യാമ്പ്

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ 75 ലക്ഷം രൂപ വകയിരുത്തി ഭിന്നശേഷിക്കാര്‍ക്ക് പവര്‍ ഇലക്ട്രിക്കല്‍ വീല്‍ചെയര്‍ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ മുഖേന നടപ്പിലാക്കുന്നു. ഇതിന്റെ ഗുണഭോക്താക്കളെ തെരെഞ്ഞെടുക്കുന്നന് ജില്ലയിലെ 7 കേന്ദ്രങ്ങളില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച് മുതല്‍ 12 വരെ എല്ലാ ദിവസവും രാവിലെ ഒമ്പത് മുതലാണ് ക്യാമ്പ്.തിയതി, സ്ഥലം,  ബ്ലോക്കുകള്‍ എന്നീ ക്രമത്തില്‍ ജനുവരി അഞ്ച്, മങ്കട ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിന്തല്‍മണ്ണ, മങ്കട ബ്ലോക്കുകള്‍. ആറിന് മൂത്തേടം പഞ്ചായത്ത്, നിലമ്പൂര്‍ ബ്ലോക്ക്. ഏഴിന് അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, അരീക്കോട് ബ്ലോക്ക്. ഒമ്പതിന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ ബ്ലോക്കുകള്‍. ജനുവരി 10 കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്, പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്ക...
Crime

അഞ്ചു വർഷമായി സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ പിടിയിൽ

തുടർച്ചയായി അഞ്ചു വർഷം സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച ഗവ. സ്കൂൾ അധ്യാപകൻ നിലമ്പൂരിൽ അറസ്റ്റിൽ. പന്ത്രണ്ട് വയസുള്ള ആൺകുട്ടിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ (42) നെ ആണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി....
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ കെ പി സി സി സംസ്കാര സാഹിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്....
Crime

കൈക്കുഞ്ഞുമായി എംഡിഎംഎ കടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

മഞ്ചേരി കാരക്കുന്ന് സ്വദേശികളായ അസ്ലമുദ്ധീന്‍ സി.പി., ഭാര്യ ഷിഫ്ന, കാവനൂര്‍ സ്വദേശി മുഹമ്മദ്‌ സാദത്ത്, വഴിക്കടവ് സ്വദേശി കമറുദ്ധീന്‍ എന്‍.കെ. എന്നിവരാണ് പിടിയിലായത്. 75.458 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടികൂടി. കുടുംബസമേതം ബാംഗ്ലൂരില്‍ പോയി MDMA വാങ്ങി മൂന്ന് വാഹനങ്ങളിലായി ചെക്ക് പോസ്റ്റിലൂടെ കടത്താന്‍ ശ്രമിക്കുമ്ബോഴാണ് പ്രതികളെ നിലമ്ബൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി. സന്തോഷ്‌ അറസ്റ്റ്‌ ചെയ്തത് . കുട്ടികളെ മറയായി ഉപയോഗിച്ചാണ് ദമ്ബതിമാര്‍ ലഹരി വസ്തു കടത്താന്‍ ശ്രമിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. കൈക്കുഞ്ഞും ഏഴ് വയസുള്ള മറ്റൊരു കുട്ടിയും പിടികൂടുന്ന സമയത്ത് ഇവരുടെ കൂടെ ഉണ്ടായിരുന്നു. ബംഗലൂരുവില്‍ നിന്നും MDMA എടുത്ത്, ഗൂഡല്ലൂര്‍ നാടുകാണി ചുരം വഴി കേരളത്തില്‍ എത്തിക്കാനായിരുന്നു ഇവരുടെ പദ്ധതി. ഗൂഡല്ലൂര്‍ വരെ ജീപ്പില്‍ വന്ന ഇവര്‍ പിന്നീട് ഒരു ബൈക്കിലായിരുന്നു യാത്ര. കുഞ്ഞുങ്ങളുമായി...
Malappuram

നിരത്തിലിറക്കാന്‍ ഫിറ്റ്‌നസില്ല; കുട്ടികളെ കുത്തിനിറച്ച ഓട്ടോ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി

കുട്ടികളെ കൃത്യസമയത്ത് കളിസ്ഥലത്ത് എത്തിച്ച് ഉദ്യോഗസ്ഥര്‍ ഫിറ്റ്‌നസും ഇന്‍ഷുറന്‍സും ഇല്ലാതെ കുട്ടികളെ കുത്തിനിറച്ച് അമിതവേഗതയില്‍ ഓടിച്ചു പോയ ഓട്ടോ നിലമ്പൂര്‍ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്ന് രാവിലെ (ജൂലൈ 27) നിലമ്പൂര്‍ കനോലി പ്ലോട്ടില്‍ പരിശോധനയ്ക്കിടെ  അമിതവേഗതയില്‍ കുട്ടികളെയും കുത്തിനിറച്ച് ഓടിച്ചുവന്ന ഓട്ടോറിക്ഷ പരിശോധനയ്ക്കായി  നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിറകെ പോയി ഉദ്യോഗസ്ഥര്‍ പരിശോധിച്ചതില്‍ വാഹനത്തില്‍ ഡ്രൈവറെ കൂടാതെ ഫുട്ബാള്‍ മത്സരത്തിനു പോകുന്ന ഒന്‍പത് വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. രേഖകള്‍ പരിശോധിച്ചപ്പോള്‍ വാഹനത്തിന് ഫിറ്റ്‌നസും ഇന്‍ഷുറന്‍സും തുടങ്ങിയ രേഖകള്‍ ഇല്ലായിരുന്നു. 4,000 രൂപ പിഴ ചുമത്തിയതിനു പുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. രാവിലെ 11ന് ഫുട്‌ബോള്‍ ടൂര്‍ണമ...
Obituary

ഉറുമാമ്പഴം തൊണ്ടയിൽ കുടുങ്ങി പിഞ്ചു കുഞ്ഞ് മരിച്ചു

നിലമ്പൂർ: അമരമ്പലത്തു 10 മാസം  പ്രായമുള്ള കുഞ്ഞ് ഉറുമാമ്പഴം (മാതളം) തൊണ്ടയിൽ കുടുങ്ങി മരിച്ചു. അമരമ്പലം സ്വദേശി കൂറ്റമ്പാറ ചേറായി വള്ളിക്കാടൻ ഫൈസലിന്റെ മകൾ ഫാത്തിമ ഫർസിനാണ് മരിച്ചത്. കുഞ്ഞിന് കഴിക്കാൻ നൽകിയ മാതളത്തിന്റെ അല്ലി തൊണ്ടയിൽ  കുടുങ്ങി. ഇതോടെ കുഞ്ഞിന് ശ്വാസതടസം നേരിടുകയായിരുന്നു. ഉടൻ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല....
Crime

തുണിക്കടയുടെ ഗോഡൗണിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ 12 പേർ അറസ്റ്റിൽ

മലപ്പുറം: മമ്പാട് യുവാവിന്റെ ദുരൂഹ മരണത്തില്‍ 12പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടക്കല്‍ വില്ലൂർ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹമാൻ (29) ആണ് മരിച്ചത്. തടങ്കലില്‍ പാര്‍പ്പിച്ച് മര്‍ദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ടെക്‌സ്റ്റൈല്‍സിന്റെ ഗോഡൗണിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുജീബിന്റെ മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ടെക്‌സ്റ്റൈല്‍സ് ഉടമ ഉള്‍പ്പെടെയാണ് പൊലീസ് കസ്റ്റഡിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 64000 രൂപയുടെ കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല. 17 ന് ര...
Other

പി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചു നീക്കാൻ തുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്...
error: Content is protected !!