Friday, August 15

Tag: palakkad

പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു
Kerala, Other

പിതാവിനൊപ്പം കുളിക്കാന്‍ എത്തിയ മൂന്ന് സഹോദരിമാര്‍ മുങ്ങിമരിച്ചു

പാലക്കാട് : മണ്ണാര്‍ക്കാട് കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാര്‍ മുങ്ങി മരിച്ചു. കോട്ടോപ്പാടം പെരുങ്കുളത്തില്‍ പിതാവിനൊപ്പം കുളിക്കാന്‍ ഇറങ്ങിയവരാണ് മരിച്ചത്. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം നടന്നത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു ഇവര്‍. പിതാവ് അലക്കുന്നതിനിടെ കുറച്ച് മാറി വെള്ളത്തില്‍ ഇറങ്ങിയതായിരുന്നു മൂവരും. കുളിക്കുന്നതിനിടെ ഒരാള്‍ വെള്ളത്തില്‍ മുങ്ങിത്താണു. ഇയാളെ രക്ഷിക്കാനായി മറ്റ് രണ്ട് പേരും വെള്ളത്തിലേക്ക് ചാടി. ഇതോടെ മൂന്ന് പേരും അപകടത്തില്‍ പെട്ടു. വിവാഹിതരായ റമീഷയും നിഷിതയും ഓണാവധിക്ക് വിരുന്ന് വന്നതാണ്. അപകടത്തില്‍ പെട്ട യുവതികളുടെ നിലവിളികേട്ട് എത്തിയ അതിഥി തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മണ്ണാര്‍ക്കാട്ടെ സ്വകാര...
Accident

പാലക്കാട് ബസ് മറിഞ്ഞ് അപകടം; രണ്ടു പേര്‍ മരിച്ചു

പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് മറിഞ്ഞത്. ചെന്നൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ 7.45നായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ഒരു പുരുഷനും ഒരു സ്ത്രീയുമാണ് മരിച്ചത്. മരിച്ചത് പൊന്നാനി പരിയാനത്തൊടി സൈനബയാണെന്ന് തിരിച്ചറിഞ്ഞു. സഹോദരനുമൊന്നിച്ച് പുതുച്ചേരിയിൽ നിന്ന് മടങ്ങവെയാണ് അപകടം. ജീവനക്കാര്‍ ഉള്‍പ്പെടെ 38 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. നിരവധി പേര്‍ക്ക് പരിേക്കറ്റിട്ടുണ്ട്. 20 മനിറ്റോളം മരിച്ച രണ്ടു പേര്‍ കുടുങ്ങിക്കിടന്നിരുന്നു. ബസ് ഉയര്‍ത്തിയ ശേഷമാണ് ഇവരെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ രണ്ടു പേരുടെ നില അതീവ ഗുരുതരാവസ്ഥയിലാണ്. പരിക്കേറ്റവരെ സമീപ ആശുപത്രികളിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ചവരില്‍ ഒരാളുടെ മ...
Kerala

12 കാരനെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 43 വര്‍ഷം കഠിന തടവും പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് 12 വയസ് ആണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്ത പ്രതിക്ക് 43 വര്‍ഷം കഠിനതടവ് ശിക്ഷയും 2,11,000 രൂപ പിഴയും. 35 കാരനായ ഹംസയെയാണ് പട്ടാമ്പി കോടതി ജഡ്ജി രാമു രമേശ് ചന്ദ്ര ഭാനു ശിക്ഷിച്ചത്. പിഴ സംഖ്യ കുട്ടിക്ക് നല്‍കണമെന്നും വിധിയില്‍ പറയുന്നു. പ്രതിക്കെതിരെ സമാനമായ മറ്റൊരു കേസ് കരുവാരകുണ്ട് പൊലീസ് സ്റ്റേഷനില്‍ നിലവിലുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് മണ്ണാര്‍ക്കാട് സബ് ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍, അജിത്കുമാര്‍ എന്നിവരാണ്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയ കുമാര്‍ ഹാജരായി. അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ മഹേശ്വരി, അഡ്വ. ദിവ്യ ലക്ഷ്മി എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു....
Kerala

ബന്ധു വീട്ടിലെ വിരുന്ന് കഴിഞ്ഞ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങവെ കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ച് നവവധു മരിച്ചു ; വരന്‍ ഗുരുതരാവസ്ഥയില്‍

പാലക്കാട്: കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നവവധുവിന് ദാരുണാന്ത്യം. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷ മരിച്ചു. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ പരിക്ക് ഗുരുതമാണ്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനു ശേഷം കോയമ്പത്തൂരിലെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ജൂണ്‍ 4ാം തീയതി ആയിരുന്നു ഇവരുടെ വിവാഹം....
Kerala

മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: മുന്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായ കോണ്‍ഗ്രസ് നേതാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ പി എം രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് രാജേഷിനെ മരിച്ച നിലയില്‍ കണ്ടത്. നിലവില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ പള്ളിപ്പാടം വാര്‍ഡ് മെമ്പര്‍ ആയിരുന്നു. 2010 -15 കാലയളവില്‍ തിരുമിറ്റക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റായി സ്ഥാനമനുഷ്ടിച്ചിട്ടുണ്ട്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
Accident

സനദ് സ്വീകരിച്ച് മടങ്ങുമ്പോൾ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കടതാഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ ഹുദവി (26) ആണ് മരിച്ചത്. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലെക്സിലെ പൂർവ വിദ്യാർത്ഥിയും ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി 25ാം ബാച്ച് വിദ്യാര്ഥിയുമാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ അബ്ബാസലി ശിഹാബ് തങ്ങളിൽ നിന്ന് സനദ് ഏറ്റുവാങ്ങുന്നു ഇന്നലെ രാത്രി വല്ലപ്പുഴ ദാറുൽ നജാത്തിൽ നടന്ന ബിരുദ ദാന സമ്മേളനത്തിൽ വെച്ച് സനദ് വാങ്ങി മടങ്ങി വരുമ്പോൾതിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്....
Crime

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍

പാലക്കാട് : ചാലിശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കായികാധ്യാപകന്‍ അറസ്റ്റില്‍. പെരുമണ്ണൂര്‍ സ്വദേശി മുബഷിറിനെയാണ് (23) മലപ്പുറത്ത് നിന്ന് പോലീസ് പിടികൂടിയത്. പ്രതിക്ക് പെണ്‍കുട്ടിയുമായി നേരത്തെ ഓണ്‍ലൈന്‍ വഴി സൗഹൃദമുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം വന്നതോടെയാണ് രക്ഷിതാക്കള്‍ പോലീസിനെ സമീപിച്ചത്. രക്ഷിതാക്കളുടെ പരാതിയില്‍ ചാലിശ്ശേരി പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു, തുടര്‍ന്ന് ഒളിവില്‍ പോയ പ്രതിയെ ഇന്നലെ എടപ്പാള്‍ ചങ്ങരംകുളത്ത് നിന്നാണ് പിടികൂടിയത്. പ്രതിക്ക് സഹായമൊരുക്കിയ ചാലിശ്ശേരി സ്വദേശി ഷബിലാനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരെയും പട്ടാമ്പി കോടതിയില്‍ ഹാജരാക്കി. പ്രതിക്ക് മറ്റു പെണ്‍കുട്ടികളുമായും ബന്ധമുള്ളതായി പൊലീസിന് വിവരം ലഭിച്ചിരുന്നു....
Crime

വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തു ; ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി 45കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

പാലക്കാട് : വീടിനു മുന്നില്‍ വച്ച് മദ്യപിച്ചത് ചോദ്യം ചെയ്ത 45കാരനെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി കുത്തിപ്പരിക്കേല്‍പ്പിച്ചു. പാലക്കാട് ഒലവക്കോട് ആണ് സംഭവം. വരിത്തോട് സ്വദേശി ശെന്തിള്‍കുമാറിനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ശെന്തിള്‍കുമാറിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തം വാര്‍ന്നുകിടന്ന ശെന്തിള്‍കുമാറിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്....
Information

പാലക്കാടിൽ ചൂട് 40 ഡിഗ്രികുമുകളിൽ. മിക്ക ജില്ലകളിലും വേനല്‍മഴ ആശ്വാസമായി.

പാലക്കാട്‌ :പാലക്കാട് ചുട്ടുപൊള്ളുകയാണ്. മിക്ക ജില്ലകളിലും വേനല്‍മഴ ആശ്വാസമായി എത്തിയെങ്കിലും ജില്ലയില്‍ ചൂട് 40 ഡിഗ്രിക്കു മുകളിലാണ്.വേനലിനെ നേരിടാന്‍ സംഭരിച്ചിരുന്ന വെള്ളവും തീര്‍ന്നു തുടങ്ങി. ഇനിയും വേനല്‍ കടുത്താല്‍ കുടിക്കാനും കൃഷിയിറക്കാനുമുള്ള വെള്ളം കിട്ടാതെ വരും.സംസ്ഥാനത്ത് അഞ്ചു ജില്ലകളിൽ ആണു ഉയർന്ന തപനില മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കോട്ടയം, ആലപ്പുഴ, പാലക്കാട്‌, കൊല്ലം, തിരുവന്തപുരം....
Information

ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തു ; ഗൃഹനാഥന്‍ വീട്ടിനകത്ത് തൂങ്ങി മരിച്ചു

പാലക്കാട്: ഗ്രീന്‍ഫീല്‍ഡ് ഹൈവേയ്ക്ക് വേണ്ടി വീടും സ്ഥലവും സര്‍വെ ചെയ്തതതില്‍ മനംനൊന്ത് വീട്ടിനകത്തെ മുറിയില്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. മണ്ണാര്‍ക്കാട് മേലാമുറി കൊല്ലംപുറത്ത് ഉണ്ണിക്കണ്ണനാണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സര്‍വെ കഴിഞ്ഞതോടെ ഉണ്ണിക്കണ്ണന്‍ മാനസീക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു....
Accident, Information

ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു

പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫര്‍ഹാന്‍ (22) ആണ് മരിച്ചത്. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
Accident, Information

റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു

പാലക്കാട്: വാളയാറില്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെ യുവതി ട്രെയിന്‍ തട്ടി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേള്‍വി പ്രശ്നമുണ്ടെന്ന് പൊലീസ് പറഞ്ഞു.
Crime, Information

ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ സ്വര്‍ണം കവര്‍ന്നു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍, മുന്‍ എംഎല്‍എയുടെ ഡ്രൈവറും പിടിയില്‍

പാലക്കാട്: പാലക്കാട് മീനാക്ഷിപുരത്ത് ബസ് തടഞ്ഞ് നിര്‍ത്തി 75 പവന്‍ കവര്‍ന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം 6 പേര്‍ പിടിയില്‍. കുന്നത്തൂര്‍മേട് സിപിഎം ബ്രാഞ്ച് സെക്രട്ടറി അജിത്ത്, കിണാശേരി സ്വദേശി അജിത്, കല്‍മണ്ഡപം സ്വദേശി രാഹുല്‍, കുന്നത്തൂര്‍മേട് സ്വദേശി ഡിക്സന്‍, അത്തിമണി സ്വദേശി രഞ്ജിത്ത്, ചിറ്റൂര്‍ സ്വദേശി വിശാഖ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളില്‍ ബവീര്‍ എന്ന പ്രതി ഒറ്റപ്പാലം മുന്‍ എംഎല്‍എ പി.ഉണ്ണിയുടെ ഡ്രൈവര്‍ ആണ്. കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അജിത്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കഴിഞ്ഞ 26ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു കവര്‍ച്ച നടന്നത്. മധുരയില്‍ സ്വര്‍ണ്ണം ഡിസ്‌പ്ലേക്കായി കൊണ്ടുപോയി തിരിച്ചുവരുമ്പോഴായിരുന്നു മോഷണം. സ്വര്‍ണ്ണ വ്യാപാരിയെ ബസ്സില്‍ നിന്നിറക്കി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി സ്വര്‍ണം കൈക്കലാക്കുകയായിരുന്നു. സംഭവത്തിന് പ...
Information

റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണം

പാലക്കാട്: പാലക്കാട് റബര്‍ ടാപ്പിങിന് പോകുന്നതിനിടെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് പറമ്പുള്ളിയില്‍ കൊല്ലിയില്‍ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30നാണ് സംഭവം. റബര്‍ ടാപ്പിങ്ങിനായി സ്‌കൂട്ടറില്‍ പോകുന്നതിനിടെ കാട്ടുപന്നി സ്‌കൂട്ടറില്‍ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്....
Information

മകന്‍ നോക്കിനില്‍ക്കെ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു

പാലക്കാട്: മകന്‍ നോക്കിനില്‍ക്കെ അച്ഛന്‍ കിണറ്റില്‍ വീണ് മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മണ്ണാര്‍ക്കാട് കുളപ്പാടം ഒഴുകുപാറ നരിയാര്‍മുണ്ട കാളിയപ്പന്‍ (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കിണര്‍ വൃത്തിയാക്കുന്നതിനിടെ കാല്‍വഴുതി കാളിയപ്പന്‍ വീഴുകയായിരുന്നു. ആര്യമ്പാവ് കെ ടി ഡി സിക്ക് സമീപം സ്വകാര്യ വ്യക്തിയുടെ കിണര്‍ വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. മൂത്തമകന്‍ കാര്‍ത്തിക് നോക്കിനില്‍ക്കുകയായിരുന്നു അപകടം. കാര്‍ത്തിക് മറ്റുള്ളവരെ അറിയിച്ചാണ് കാളിയപ്പനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു....
Feature, Information

നെല്ല് സംഭരണം വൈകുന്നു ; നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം

പാലക്കാട് : നെല്ല് സംഭരണം വൈകുന്നതില്‍ കൊയ്‌തെടുത്ത നെല്ല് കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് കര്‍ഷകന്റെ പ്രതിഷേധം. പാലക്കാട് കാവശ്ശേരി സ്വദേശി രാഗേഷാണ് നാല് ഏക്കറിലായി കൊയ്‌തെടുത്ത നെല്ല് കാവശേരി കൃഷിഭവന് മുന്നില്‍ ഉപേക്ഷിച്ച് പ്രതിഷേധിച്ചത്. 22 ദിവസത്തിലധികമായി കൊയ്തു കഴിഞ്ഞിട്ടെന്ന് രാഗേഷ് പറയുന്നു. അതേ സമയം നടപടി ക്രമത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും മില്‍ അലോട്ട്‌മെന്റ് നടന്നെന്നും കാവശേരി കൃഷി ഓഫീസര്‍ വ്യക്തമാക്കി....
Crime, Information

നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍, കോഴികളും കസ്റ്റഡിയില്‍

പാലക്കാട്: നിരോധിത കോഴിപ്പോര് നടത്തിയ ഏഴ് പേര്‍ പിടിയില്‍. പാലക്കാട് ചിറ്റൂര്‍ അഞ്ചാംമൈല്‍ കുന്നുങ്കാട്ടുപതിയിലാണ് കോഴിപ്പോര് നടത്തിയത്. സംഭവത്തില്‍ എരുത്തേമ്പതി സ്വദേശികളായ കതിരേശന്‍(25), വണ്ണാമട സ്വദേശി ഹരിപ്രസാദ് (28), അരവിന്ദ് കുമാര്‍ (28), കൊഴിഞ്ഞാമ്പാറ ദിനേശ് (31), പഴനിസ്വമി (65), ശബരി (31), സജിത് (28) എന്നിവരെ പാലക്കാട് ചിറ്റൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഏഴ് കൊത്തുകോഴികളും 5,300 രൂപയും നാല് ബൈക്കുകളും പ്രതികളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പിടിച്ചെടുത്ത കോഴികളെ പൊലീസ് സ്റ്റേഷനില്‍ ലേലം ചെയ്ത് വില്‍ക്കും. കോടതിയില്‍ തൊണ്ടിമുതലായി ഹാജരാക്കാനുള്ള സാങ്കേതിക പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ടാണ് കോഴികളെ ലേലം ചെയ്ത് ആ തുക കോടതിയില്‍ കെട്ടിവെക്കുന്നത്. സമാനരീതിയില്‍ കഴിഞ്ഞ മാസവും ഇവിടെ കോഴിപ്പോര് നടന്നതായി കണ്ടെത്തിയിരുന്നു. ചിറ്റൂര്‍ അത്തിക്കോട് നെടുംപുരയിലാണ് സംഭവം. പോലീസ് സ്ഥലത്തെത്തിയത...
Breaking news, Information

തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നര വയസുകാരന്‍ മരിച്ചു

പാലക്കാട് : അംഗനവാടിയില്‍ വച്ച് തൊണ്ടയില്‍ ഭക്ഷണം കുരുങ്ങി മൂന്നരവയസുകാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുള്‍ സലാമിന്റെ മകന്‍ മുഹമ്മദ് ജലാലാണ് മരിച്ചത്. വിദ്യാര്‍ത്ഥിയായ ജലാല്‍ വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണം അംഗനവാടിയില്‍ വച്ച് കഴിക്കുന്നതിനിടെയാണ് തൊണ്ടയില്‍ കുരുങ്ങിയത്. പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Crime

പകൽ നാട്ടുകാരുടെ സഹായി, കള്ളനെ പിടിക്കും; രാത്രി മോഷണം, കള്ളനെ കണ്ട് അമ്പരന്ന് നാട്ടുകാർ

പാലക്കാട് : നാട്ടില്‍ സകലര്‍ക്കും സഹായിയായി പേരെടുത്തയാളാണ് രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങുന്നതെന്നത് അറിഞ്ഞതിന്റെ അമ്പരപ്പിലാണ് നാട്ടുകാർ. പാലക്കാട് പിടിയിലായ ജാഫർ അലിയാണ് രാവിലെ മാന്യനും രാത്രിയിൽ മോഷ്ടാവുമായി ‘ഇരട്ടവേഷം’ അഭിനയിച്ചിരുന്നത്. ആരു വിളിച്ചാലും ഓടിയെത്തും; കള്ളനെയും പിടിക്കും! എല്ലാവർക്കും സഹായിയായിരുന്നു ജാഫര്‍ അലി. അവശ്യസാധനം വാങ്ങാനും മരുന്നെത്തിക്കാനുമെല്ലാം മുന്നിലുണ്ടാകും. അങ്ങനെയാണ് സഹായം ചെയ്യുന്നതിനിടയില്‍ പല വീടുകളിലും ആളുണ്ടോ ഇല്ലയോ എന്ന കാര്യം ഇയാള്‍ മനസ്സിലാക്കിയിരുന്നത്. കവര്‍ച്ചയുണ്ടായാല്‍ ആദ്യം പൊലീസിനെയും ജനപ്രതിനിധികളെയും അറിയിക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നത് ജാഫര്‍ അലിയായിരുന്നു. ഈ രീതിയില്‍ സകലരെയും തെറ്റിദ്ധരിപ്പിച്ചായിരുന്നു മുന്നോട്ടുള്ള പോക്ക്. വീടുകളിലേക്ക് കയറേണ്ടവിധം, എങ്ങനെ കതക് പൊളിച്ച് അകത്ത് കയറണം തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിരീ...
Obituary

മകൻ വെള്ളക്കെട്ടിൽ മുങ്ങി മരിച്ചത് അറിഞ്ഞ മാതാവ് കുഴഞ്ഞു വീണു മരിച്ചു

പാലക്കാട് : മകൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ച വിവരം അറിഞ്ഞയുടന്‍ മാതാവ് കുഴഞ്ഞ് വീണ് മരിച്ചു. ഒറ്റപ്പാലം അമ്പലപ്പാറ തിരുണ്ടിയിൽ പാറമടയിലെ വീടിനോട് ചേർന്നുള്ള മത്സ്യങ്ങളെ വളർത്തുന്ന വെള്ളക്കെട്ടിൽ വീണാണ് കോടങ്ങാട്ടിൽ അനീഷ് ബാബു (38) മുങ്ങി മരിച്ചത്.  ഈ വിവരമറിഞ്ഞ ഉടനെ മാതാവ് തിരുണ്ടി ആമിന (58) കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ താലൂക്ക് ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നതായി പൊലീസ് അറിയിച്ചു...
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു....
Other

കഞ്ചാവുമായി ബസ് കണ്ടക്ടർ പിടിയിൽ

പാലക്കാട്: റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസും സംയുക്തമായി പാലക്കാട് റെയിൽവേ ജംഗ്ഷനിൽ നടത്തിയ പരിശോധനയിലാണ് രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായത്. എറണാകുളം കുമ്പളം സ്വദേശി ഓടൻ തുള്ളിൽ വീട്ടിൽ രൂപേഷ്(31) ആണ് പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് കഞ്ചാവ് എത്തിച്ചു ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ബസ്സിൽ സ്ഥിരമായി യാത്രചെയ്യുന്ന വിദ്യാർഥികൾക്ക് വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ് എന്നാണ് അധികൃതരുടെ പ്രാഥമികനിഗമനം. ഇയാൾക്ക് കഞ്ചാവ് നൽകിയവരെ കുറിച്ചും ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങുന്നവരെ കുറിച്ചും കൂടുതൽ അന്വേഷണം നടത്തുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു...
Crime

വ്യത്യസ്തമായൊരു ഇരുമ്പ് ഗേറ്റ് മോഷ്ടാവ്

പാലക്കാട്: സിനിമയിൽ മാത്രമാണ് കട്ടിള കള്ളന്മാരെ നമ്മൾ കണ്ടിട്ടുള്ളതെങ്കിൽ ഇപ്പോൾ പാലക്കാട് ചെർപ്പുളശ്ശേരി ഇത്തരത്തിൽ ഒരു കള്ളൻ ഉണ്ട്. വ്യത്യസ്തമായ ഇരുമ്പ് ഗേറ്റ് മോഷണം നടക്കുന്നത് ചെർപ്ലശ്ശേരി മഠത്തിപ്പറമ്പിലാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ ഈ പ്രദേശത്തെ 10 വീടുകളിൽ നിന്നാണ് ഇരുമ്പു ഗേറ്റ് മോഷണം പോയിരിക്കുന്നത്. ആദ്യം വീടുകൾ ഇല്ലാത്ത പറമ്പുകളുടെ ഗേറ്റുകൾ ആയിരുന്നു കള്ളൻ മോഷ്ടിച്ചിരുന്നത്. അതിനാൽ തന്നെ പരാതി ലഭിക്കുന്നത് കുറവായിരുന്നു. എന്നാൽ ഇപ്പോൾ കള്ളൻ രീതി മാറ്റി ആളുകളുള്ള വീടുകളുടെ ഗേറ്റുകൾ മോഷ്ടിക്കാൻ തുടങ്ങി.രാത്രി ഭദ്രമായി പൂട്ടി കിടന്ന ഗേറ്റ് പിറ്റേദിവസം നോക്കുമ്പോൾ പൊടിപോലും ഉണ്ടാകില്ല. സംഭവത്തിൽ നിരവധി ആളുകളാണ് പോലീസിൽ പരാതിപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രദേശത്തെ സ്ഥിരം കള്ളന്മാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
Accident

വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

പാലക്കാട്: ജുമുഅക്ക് പോകാൻ വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. മേലെ പട്ടാമ്പി കൽപക സ്ട്രീറ്റിൽ താമസിക്കുന്ന മാടായി കോൽമണ്ണിൽ അബ്ദുൽ സലീം എന്നിവരുടെ മകൻ ഫാദിൽ (19) ആണ് മരിച്ചത്. വീട്ടിൽ നിന്നും ഇന്ന് ഉച്ചക്ക് പള്ളിയിൽ പോകാൻ വേണ്ടി ഡ്രസ്സ് ഇസ്തിരി ഇടുന്നതിനിടെ വൈദ്യുതി ആഘാതമേറ്റു തെറിച്ചു വീഴുകയായിരുന്നു. പട്ടാമ്പി ഗവണ്മെന്റ് ആശുപത്രിയിൽ ഉള്ള യുവാവിന്റെ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ഖബറടക്കും....
Crime

ബിസിനസുകാരൻ ചമഞ്ഞു തട്ടിപ്പ് നടത്തുന്ന യുവാവ് പിടിയിൽ

കുടുംബ സമ്മേതം ആഡംബരക്കാറിലെത്തി മോഷണം നടത്തുന്ന പ്രതി ഒടുവിൽ പൊലീസിന്റ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കണ്ഡമംഗലം സ്വദേശി കുഞ്ഞ് മുഹമ്മദ്ദ് [ 31 ] നെയാണ് മൂന്നാർ പൊലീസ് നടത്തിയ രഹസ്യനീക്കത്തിലൂടെ പിടികൂടിയത്. കഴിഞ്ഞ നവംബർ മാസത്തിലാണ് കേസിന് അസ്പദമായ സംഭവം നടക്കുന്നത്. മൂന്നാറിൽ മൊബൈൽ കച്ചവടം നടത്തുന്ന മൊബൈൽ ബേസ് എന്ന സ്ഥാപനത്തിൽ ആഡംബരക്കാറിലെത്തിയ പ്രതി കുഞ്ഞ് മുഹമ്മദ്, പള്ളിവാസൽ മൂലക്കായിൽ സ്വകാര്യ റിസോർട്ട് 16 കോടി രൂപയ്ക്ക് വാങ്ങാൻ പോകുകയാണെന്ന് സ്വയം പരിചയപ്പെടുത്തി. റിസോട്ടിലെ നിലവിലെ മാനേജറും ഇയാൾക്കൊപ്പമുണ്ടായിരുന്നു. വ്യാപാരിക്ക് പരിചയമുള്ള ആളായിരുന്നു മാനേജർ. തുടർന്ന് തന്റെ കൈയ്യിലെ രണ്ട് ആപ്പിൾ ഫോണിന് 159000 രൂപ വില പറഞ്ഞ് ഉറപ്പിച്ചു. തുടർന്ന് 129000 രൂപയുടെ സാംസങ്ങ് ഫോൺ കുഞ്ഞ് മുഹമ്മദ്ദ് വാങ്ങി. പക്ഷേ പണം നൽകിയില്ല. പകരം ഫോൺ മുറിയിലുണ്ടെന്നും അത് കൊടുത്തുവിടുമ്പോൾ 30000 രൂ...
Other

അയൽ വീട്ടിലെ നായയുടെ കടിയേറ്റ വിദ്യാർത്ഥിനി പേ വിഷബാധയേറ്റ് മരിച്ചു

പാലക്കാട്: അയൽ വീട്ടിലെ നായയുടെ കടിയേറ്റ് പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന കോളജ് വിദ്യാർഥിനി മരിച്ചു. പാലക്കാട മങ്കര മഞ്ഞക്കര പടിഞ്ഞാക്കര വീട്ടിൽ സുഗുണന്റെ മകൾ ശ്രീലക്ഷ്മി (19) ആണ് മരിച്ചത്. കഴിഞ്ഞ മാസം 30ന് രാവിലെ കോളജിലേക്ക് പോവുമ്പോൾ അയൽവീട്ടിലെ നായയുടെ കടിയേറ്റിരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച എല്ലാ വാക്സീനുകളും ശ്രീലക്ഷ്മി എടുത്തിരുന്നു.രണ്ട് ദിവസം മുൻപ് പനി ബാധിച്ചു സ്വകാര്യ ക്ലിനിക്കിൽ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചത്. തുടർന്ന് തൃശൂർ മെഡിക്കൽ കോളജിലും ചികിൽസ നടത്തി. വ്യാഴാഴ്ച പുലർച്ചെ 3ന് മരിച്ചു. കോയമ്പത്തുർ സ്വകാര്യ കോളജിലെ ബിസിഎ ഒന്നാം വർഷ വിദ്യാർഥിനിയാണ്. അമ്മ സിന്ധു. സഹോദരങ്ങൾ സനത്ത്, സിദ്ധാർത്ഥൻ. സംസ്കാരം നടത്തി. സംഭവം അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ് പാലക്കാട് പേവിഷബാധയേറ്റ് 19 വയസ്സുകാരി മരണമടഞ്ഞ സംഭവത്തില്‍ അന്വേഷണം നടത്തി റിപ...
Crime

ഭാര്യയെ കുഞ്ഞിന്റെ മുമ്പിൽ വെച്ച് വെട്ടിക്കൊന്നു

പാലക്കാട്: മണ്ണാർക്കാട് കാരാകുറിശ്ശിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടിൽ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാൾ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നിൽവെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാർ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.ചൊവ്വാഴ്ച രാവിലെ 8.45-ഓടെയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാൻ ശ്രമിച്ചു. എന്നാൽ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്ക്കേണ്ടെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ഇതേച്ചൊല്ലിയുണ്ടായ വഴക്കാണ് ഭാര്യയെ ആക്രമിക്കുന്നതിലേക്ക് നയിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടൻതന്നെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച...
Crime

പ്രവാസിയുടെ കൊലപാതകം: മൂന്ന് പേർ കസ്റ്റഡിയിൽ

മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് പ്രവാസിയായ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പാെലീസ്. അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. തുടർന്ന് ഇയാൾ മുങ്ങി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷം തുടരുകയാണ്. സംഭവത്തിൽ മറ്റു മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ജി​ദ്ദയിൽ നിന്നെത്തിയ അ​ഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ സംശയം. മർദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയയും മറ്റ് രണ്ടു പേരും ചേർന്നാണ് അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൽ ജലീലിന്റെ ...
Crime

വിമാനമിറങ്ങിയതിനു പിന്നാലെ കാണാതായി; അജ്ഞാത സംഘത്തിന്‍റെ മര്‍ദനമേറ്റ പ്രവാസി മരിച്ചു

മലപ്പുറം: വിമാനത്താവളത്തിൽ നിന്ന് മടങ്ങവേ കാണാതായ പ്രവാസി യുവാവ് അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് മരിച്ചു. ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലാണ് (42) മരിച്ചത്. റോഡരികിൽ പരിക്കേറ്റ് കിടന്നയാളാണെന്നു പറഞ്ഞ് അജ്ഞാതനാണ് ജലീലിനെ പെരിന്തൽമണ്ണ യിലെ ആശുപത്രിയിലെത്തിച്ചത്.  ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പൊലീസ് സംശയിക്കുന്നു.അബ്ദുല്‍ ജലീലിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ച അജ്ഞാതന്‍ അബ്ദുല്‍ ജലീലിന്‍റെ ഭാര്യയെ നെറ്റ് ഫോണിൽ വിളിച്ചറിയിച്ചു. പിന്നാലെ ഇയാള്‍ ആശുപത്രിയില്‍ നിന്നു പോയി. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ 15ആം തിയ്യതി ജിദ്ദയില്‍ നിന്ന് എത്തുമെന്നാണ് അബ്ദുല്‍ ജലീല്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാന്‍ വീട്ടുകാര്‍ നെടുമ്പാശേരിയിലേക്ക് പുറപ്പെടാനിരുന്നപ്പോള്‍ സുഹൃത്തിന്റെ വണ്ടിയിലാ...
Breaking news, Crime

പാലക്കാട് വീണ്ടും ചോരക്കളി, ആർ എസ് എസ് പ്രവർത്തകനെ കടയിൽ കയറി വെട്ടിക്കൊന്നു

പാലക്കാട് മേലാമുറിയിൽ ആർ.എസ്.എസ് നേതാവിനനെ വെട്ടിക്കൊന്നു. ആർ.എസ്.എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ കടയിൽ കയറി വെട്ടുകയായിരുന്നു. കൈക്കും കാലിനും തലയുടെ ഭാഗത്തുമാണ് വെട്ടേറ്റതെന്ന് ദൃക്‌സാക്ഷികൾ പറയുന്നത്. പരിക്കേറ്റ ശ്രീനിവാസനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അൽപ സമയം മുമ്പ് മരിച്ചു. കഴിഞ്ഞ ദിവസം എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നിരുന്നു. ജുമുഅ കഴിഞ്ഞു പിതാവിനൊപ്പം ബൈക്കിൽ പോകുമ്പോൾ കാറിടിച്ചു വീഴ്ത്തിയാണ് വെട്ടിക്കൊന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പാണ് രണ്ടാമത്തെ കൊലപാതകം നടക്കുന്നത്. രണ്ടും തമ്മിൽ ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. സമാനമായ സംഭവം മാസങ്ങൾക്ക് മുമ്പ് ആലപ്പുഴയിലും ഉണ്ടായിരുന്നു....
error: Content is protected !!