Tag: Parappanangadi

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി
Other

പാലത്തിങ്ങലെ വീട്ടിൽ നിന്നും യുവതിയെയും 2 മക്കളെയും കാണാതായി

പരപ്പനങ്ങാടി : യുവതിയെയും 2 മക്കളെയും കാണാതായി.പരപ്പനങ്ങാടി പാലത്തിങ്ങല്‍ റൂബിയ (30), മക്കളായ മുഹമ്മദ് നസല്‍ (10), മുഹമ്മദ് ഹിഷാം (6) എന്നിവരെ 2023 ജൂലൈ ആറാം തിയ്യതി പാലത്തിങ്ങലെ വീട്ടില്‍ നിന്നും കാണാതായി. പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0494 2410260, 9497947225, 9497980674 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് പരപ്പനങ്ങാടി എസ്.എച്ച്.ഒ അറിയിച്ചു....
Kerala, Local news, Malappuram

മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം 10 കോടി പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേനാംഗങ്ങള്‍ എടുത്ത ടിക്കറ്റിന്

പരപ്പനങ്ങാടി: കേരള ലോട്ടറി വകുപ്പിന്റെ മണ്‍സൂണ്‍ ബമ്പര്‍ ഒന്നാം സമ്മാനം പത്ത് കോടി അടി പരപ്പനങ്ങാടി സ്വദേശിനികള്‍ക്ക്. പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മ്മസേന അംഗങ്ങളായ പത്ത് പേര്‍ ചേര്‍ന്ന് എടുത്ത എംബി 200261 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേനാംഗങ്ങളായ ലക്ഷ്മി പി, ലീല കെ, രാധ എംപി, ഷീജ എം, ചന്ദ്രിക, ബിന്ദു, കാര്‍ത്തിയാനി, ശോഭ, ബേബി, കുട്ടിമാളു എന്നിവര്‍ ചേര്‍ന്ന് എടുത്ത ലോട്ടറിക്കാണ് ഒന്നാം സമ്മാനം. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ഇവര്‍ ലോട്ടറി വാങ്ങിയത്. ഇതിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. ഹരിത കര്‍മ്മസേന പ്രവര്‍ത്തിക്കിടെയാണ് ലോട്ടറി അടിച്ച സന്തോഷ വിവരവും ഇവരെ തേടിയെത്തിയത്. ലോട്ടറി പരപ്പനങ്ങാടിയിലെ ഒരു ബാങ്കിന് കൈമാറിയിട്ടുണ്ട്....
Kerala, Malappuram

തീരമൈത്രി: തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷിക്കാം

സംസ്ഥാന ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍വിമെന്‍ (സാഫ്) മുഖാന്തിരം തീരമൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങുന്നതിന് തീരദേശ/ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെയും (ഡി.എം.ഇ)/കൂട്ടുത്തരവാദിത്വ സംഘങ്ങളുടെയും (ജെ.എല്‍.ജി) യൂണിറ്റുകള്‍ തുടങ്ങുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഡി.എം.ഇ യൂണിറ്റുകളിലേക്ക് മല്‍സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ (എഫ്.ഐ.എം.എസ്) അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ടു മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. ജെ.എല്‍.ജി യൂണിറ്റ് തുടങ്ങുന്നതിന് അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. മല്‍സ്യവിപണനം നടത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളാണ് ജെ.എല്‍...
Accident

മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു

പരപ്പനങ്ങാടി: മൂന്നു വയസ്സുകാരി വീടിന് മുമ്പിൽ ബൈക്കിടിച്ചു മരിച്ചു. അങ്ങാടി കടപ്പുറത്തെ എരിൻ്റെ പുരക്കൽ മുസ്തഫ എന്ന സദ്ദാമിൻ്റെ മകൾ ഇഷ ഷെറിൻ (3) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. റോഡ് വാക്കിലാലാണ് വീട്. കുട്ടി പുറത്തിറങ്ങിയപ്പോൾ ബൈക്കിടിക്കുകയായിരുന്നു. മയ്യിത്ത് ഇന്ന് ഖബറടക്കും. മാതാവ്: റാജിഷ.സഹോദരൻ: മുഹമ്മദ് ഹാഫിസ് ....
Kerala, Local news, Malappuram

തേഞ്ഞിപ്പലത്ത് 7 വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 20 വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: പട്ടിക ജാതി വിഭാഗത്തില്‍പെട്ട ഏഴ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച തേഞ്ഞിപ്പലം സ്വദേശിക്ക് 20 വര്‍ഷം തടവും 25,000 രൂപ പിഴയും. തേഞ്ഞിപ്പലം വാലാശേരി പറമ്പില്‍ ഷാജിയെ (47) ആണ് പരപ്പനങ്ങാടി ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പണം അടച്ചില്ലെങ്കില്‍ ആറ് മാസം കഠിന തടവ് അനുഭവിക്കാനും ജഡ്ജി എ. ഫാത്തിമ ബീവി വിധിച്ചു. 2019 ഫെബ്രുവരി 23നാണ് കേസിനാസ്പദമായ സംഭവം. പ്രതി താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍ വെച്ച് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡി വൈഎസ്പി ആയിരുന്ന ജലീല്‍ തോട്ടത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 18 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷമ മാലിക് ഹാജരായി....
Kerala, Local news, Malappuram

‘റൂം ഫോര്‍ റിവര്‍’: പ്രളയാവശിഷ്ടങ്ങള്‍ ലേലം ചെയ്യുന്നു ; കൂടുതല്‍ അറിയാന്‍

മലപ്പുറം ജില്ലയിലെ റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി കടലുണ്ടി പുഴയില്‍ നിന്നും കൈവഴികളില്‍ നിന്നും നീക്കം ചെയ്തിട്ടുള്ള സില്‍റ്റും പ്രളയാവശിഷ്ടങ്ങളും ജലസേചന വകുപ്പിന്റെ (മൈനര്‍) നേതൃത്വത്തില്‍ ലേലം ചെയ്യുന്നു. ജൂലൈ 20ന് രാവിലെ 11 മണിക്ക് താഴെ പറയുന്ന ഇടങ്ങളിലായാണ് ലേലം നടക്കുക. എടയാറ്റൂര്‍ പള്ളിക്കടവ്- വെള്ളിയാര്‍ (മേലാറ്റൂര്‍, കീഴാറ്റൂര്‍ ഗ്രാമപഞ്ചായത്ത്), എടയാറ്റൂൂര്‍ ഏരിയ-വെള്ളിയാര്‍ (മേലാറ്റൂര്‍), ചെമ്പ്രശ്ശേരി ഈസ്റ്റ്-കടലുണ്ടി (പാണ്ടിക്കാട്), പള്ളത്തു ശിവ ക്ഷേത്രം ഏരിയ- വെള്ളിയാര്‍ (മേലാറ്റൂര്‍), തോട്ടത്തൊടി ചെക്ക് ഡാം അപ് സ്ട്രീം-ചെറുപുഴ (കുറുവ), പാലപ്പക്കയം (പാണ്ടിക്കാട്), തെക്കേമണ്ണ കല്ലുവളപ്പു കടവ് (പാണ്ടിക്കാട്), പന്നിക്കുഴി (പാണ്ടിക്കാട്), ഇരുക്കുംപള്ളി (പാണ്ടിക്കാട്), സി.ടി പാലം (കരുവാരുകുണ്ട്), മാമ്പറ്റ (കരുവാരുകുണ്ട്), കുണ്ടോട ട്രാന്‍സ്ഫോര്‍മര്‍ (കരുവാരക്കുണ്ട്), തൊണ്ണം ...
Information

SKSSF പരപ്പനങ്ങാടി മേഖല ഐഡിയൽ കോൺഫറൻസ്

പരപ്പനങ്ങാടി: ‘സത്യം സ്വത്വം സമർപ്പണം’ എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് മുപ്പത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി പരപ്പനങ്ങാടി മേഖല കമ്മിറ്റി പരപ്പനങ്ങാടി സെൻട്രൽ ഇസ്‌ലാമിക് സെന്ററിൽ സംഘടിപ്പിച്ച ഐഡിയൽ കോൺഫറൻസ് എസ്.ഐ.സി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ തങ്ങൾ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. റാജിബ് ഫൈസി അധ്യക്ഷനായി. സയ്യിദ് എ.എസ്.കെ തങ്ങൾ കൊടക്കാട് പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഖുബൈബ് വാഫി ചെമ്മാട്, മുഹമ്മദലി മാസ്റ്റർ പുളിക്കൽ, സുലൈമാൻ ഫൈസി കൂമണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. യൂനിറ്റ്, ക്ലസ്റ്റർ, മേഖല ഭാരവാഹികൾ പ്രതിനിധികളായി പങ്കെടുത്ത സംഗമത്തിൽ യൂനിറ്റ്, ക്ലസ്റ്റർ, മേഖല തലങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ അവതരിപ്പിച്ചു. നൗഷാദ് ചെട്ടിപ്പടി, സയ്യിദ് ശിയാസ് തങ്ങൾ ജിഫ്‌രി, സൈതലവി ഫൈസി, ശമീം ദാരിമി, ബദറുദ്ധീൻ ചുഴലി, അബ്ദുൽബാരി ഫൈസി, കോയമോൻ ആനങ്ങാടി, കെ.പി നൗഷാദ്, ശബീർ ...
Health,

പരപ്പനാട് വാക്കേസ് ക്ലബ്ബും സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി : ചുടലപ്പറമ്പ് മൈതാനിയിലെ കായിക കൂട്ടായ്മയായ പരപ്പനാട് വാക്കേസ് ക്ലബ്ബും പരപ്പനങ്ങാടി ബി ഇ എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സും സംയുക്തമായി അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. യോഗാചാര്യന്‍ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സൗജന്യ യോഗ പരിശീലനത്തില്‍ പങ്കെടുത്തു. ചടങ്ങില്‍ ഇന്‍ഡോ അറബ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ഡോ. എം എ കബീറിനെയും, വാക്കേഴ്‌സ് ക്ലബ്ബിലൂടെ കായിക പരിശീലനം പൂര്‍ത്തിയാക്കി ഗവണ്‍മെന്റ് യൂണിഫോം സര്‍വീസില്‍ പ്രവേശിച്ച സജിത സിപി, വിജി.പി.പി , ഹരിത.ടി.പി എന്നിവരെയും കൂടാതെ നാഷണല്‍ യോഗാസന ജഡ്ജായി തെരഞ്ഞെടുത്ത ധന്യ പി പി യെയും, സി കെ നായിഡു ട്രോഫി 25 കേരള ടീമിനെ പ്രതിനിധീകരിച്ച മുഹമ്മദ് ഇസ്ഹാക്കിനെയും ആദരിച്ചു. കണ്‍വീനര്‍ കെ ടി വിനോദ് സ്വാഗതം പറഞ്ഞ ചടങ്ങ് വിശിഷ്ടാതിഥി ഡോ.കബീര്‍ മഞ്ചേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ഉണ്ണികൃഷ്ണന്‍ അധ്യക...
Politics

വർഗീയ പരാമർശം: ലീഗ് കൗൺസിലർക്കെതിരെ പോലീസ് കേസെടുത്തു

പരപ്പനങ്ങാടി : സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിലൂടെ വിവാദ പ്രസംഗം നടത്തിയ പരപ്പനങ്ങാടി നഗരസഭ ഇരുപതാം ഡിവിഷൻ കൗൺസിലർ അബ്ദുൽ അസീസ് കൂളത്തിനെതിരെ പരപ്പനങ്ങാടി പോലീസ് കേസെടുത്തു.സി.പിഎം നെടുവ ലോക്കൽ കമ്മറ്റിയംഗം എ.പി മുജീബ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം സി.പി.എമ്മിൻെറ നേതൃത്വത്തിൽ പാലത്തിങ്ങലങ്ങാടിയിൽ പ്രതിഷേധ മാർച്ച് നടന്നിരുന്നു. ജൂൺ 9 ന് 3 മണിക്ക് പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിലേക്ക് കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫിൻെറ നേതൃത്വത്തിൽ മാർച്ചും തീരുമാനിച്ചിട്ടുണ്ട്. ബി ജെ പി യുടെ നേതൃത്വത്തിൽ നാളെ മാർച്ച് നടത്തുന്നുണ്ട്. കൗണ്സിലർക്കെതിരെ നാഷണൽ മനുഷ്യാവകാശ സംഘടന ഭാരവാഹി മനാഫ് താനൂരും പരാതി നൽകിയിട്ടുണ്ട്. റോഡിന് പേര് നൽകുന്നതുമായി ബന്ധപ്പെട്ട കൗണ്സിലരുടെ വോയ്സ് ആണ് വിവാദമായത്. ഇതിനെതിരെ എൽ ഡി എഫും ബി ജെ പി യും രംഗത്തിറങ്ങിയിട്ടുണ്ട്....
Education

അക്ഷരലോകത്തേക്ക് ആദ്യ ചുവടുവെക്കുന്ന കുരുന്നുകള്‍ക്ക് സ്‌നേഹസമ്മാനവുമായി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍

പരപ്പനങ്ങാടി : ചിറമംഗലം എയുപി സ്‌കൂളില്‍ നടന്ന പ്രവേശംനോത്സവത്തിന്റെ ഭാഗമായി രക്ഷിതാക്കളുടെ കൈപ്പിടിച്ച് അക്ഷരത്തിന്റെ പുതു ലോകത്തേക്ക് എത്തിയ കുരുന്നുകള്‍ക്ക് എയുപി സ്‌കൂള്‍ 2000-2001 ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ 'കളറിംഗ് കിറ്റ്' സ്‌നേഹസമ്മാനമായി നല്‍കി അക്ഷരലോകത്തേക്കുള്ള ആദ്യ ചുവടുവെപ്പിന് പിന്തുണയേകി. സങ്കടത്തിന്റെയും കരച്ചിലിന്റെയും കാലം കഴിഞ്ഞെന്ന് തെളിയിച്ച് കുട്ടികളുടെ മുഖത്തെല്ലാം സന്തോഷത്തിന്റെ പുതു വെളിവെളിച്ചം നിറഞ്ഞു. പരിപാടി ചിറമംഗലം എ യു പി സ്‌കൂള്‍ പ്രധാന അധ്യാപിക ഗീത ടീച്ചര്‍ 'സ്‌നേഹസമ്മാനം' വിദ്യാര്‍ത്ഥിക്ക് നല്‍കി ഉദ്ഘാടനം ചെയ്തു അക്ബര്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ ചന്ദ്രന്‍ മാസ്റ്റര്‍ ഗീത ടീച്ചര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. ആദില്‍ നന്ദി പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ സുഹൈല്‍, അശ്വതി, ഷിനോജ്, സംഗീത ഇ, ഷഹനത്ത്, ശുഹൈബ്, സ്വാലിഹ്, മുസ്തഫ, നസീബ്, ഖൈ...
Crime

വില്പനക്കിടെ ഒരു കിലോ കഞ്ചാവുമായി മധ്യവയസ്‌കൻ കക്കാട് വെച്ച് പിടിയിലായി

തിരൂരങ്ങാടി : കൂരിയാട് നിന്നും ഒരു കിലോയിലധികം കഞ്ചാവുമായി താമരശേരി താലൂക്ക് പുതുപ്പാടി വില്ലേജ് കാരക്കുന്ന് സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി മുൻസിപാലിറ്റിയുടെ കക്കാടുള്ള അംഗൻവാടിയുടെ തൊട്ടടുത്ത മുറിയിൽ താമസക്കാരതുമായ സജി എന്ന തോമസ് കുര്യൻ ( 49) പിടിയിലായി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.മധുസൂദനൻ പിള്ളയും പാർടിയും കക്കാട് വെച്ച് കഞ്ചാവ് വിൽപനക്കിടെയാണ് പിടികൂടിയത്. തിരൂരങ്ങാടി PSM0 കോളേജിനടത്തുവെച്ച് ലഭിച്ച രഹസ്യവിവരത്തിൻമേൽ നടത്തിയ പരിശോധനയിലാണ് ഇയാൾ എക്സൈസിന്റെ വലയിലായത്. കക്കാടുള്ള കൂടുതൽ പേർ കഞ്ചാവ് വിൽപനക്കാരായുണ്ടെന്നും കൂടുതൽ പേരെ വരും ദിവസങ്ങളിൽ പിടികൂടാനാകുമെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ ജ്യോതിഷ്ചന്ദ്, പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, യൂസഫ്, ദിദിൻ, വനിത ഓഫീസർ രോഹിണികൃഷ്ണ, എക്സൈസ് ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു...
Information

ജോലി അവസരം

2023-24 അധ്യയന വർഷത്തിൽ പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിലും മോഡൽ ലാബ് സ്‌കൂളിലും വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു.പരപ്പനങ്ങാടി സ്‌പെഷ്യൽ ടീച്ചേർസ് ട്രെയിനിങ് സെന്ററിൽ കോർഡിനേറ്റർ, ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷൻ, ഫാക്കൽറ്റി ഇൻ സൈക്കോളജി, ഓഫീസ് അസിസ്റ്റന്റ കം ഡി.ടി.പി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, ലൈബ്രേറിയൻ, വാച്ച്മാൻ കം സ്വീപ്പർ എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. കോർഡിനേറ്റർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. സാമൂഹിക ശാസ്ത്രം, മാനവിക ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്ത ബിരുദം, സ്‌പെഷ്യൽ എജ്യുക്കേഷനിൽ ബി.എഡ്, ഡിപ്ലോമ, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രതിമാസം 44020 രൂപ ഓണറേറിയം ലഭിക്കും.ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യുക്കേഷനിൽ രണ്ടും ഫാക്കൽറ്റി ഇൻ സൈക്കോളജിയിൽ ഒരു ഒഴിവുമാണുള്ളത്. ആർ.സി.ഐ നിഷ്‌കർഷിക്കുന്ന നിർദിഷ്ട യോഗ്യതയുള്ളവർക...
Information

പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി – കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ അനുമതി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ഡലത്തിലെ പരപ്പനങ്ങാടി ഉള്ളണം പനങ്കുറ്റി കല്പുഴ കനാല്‍ നിര്‍മ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ അറിയിച്ചു. ഉള്ളണം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായ പനങ്കുറ്റി മുതല്‍ കല്പുഴ വരെയാണ് കനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പാക്കേജിന്റെ ഭാഗമായി സമര്‍പ്പിച്ച പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ വിഭാഗം ചീഫ് എന്‍ജിനീയര്‍ 50 ലക്ഷം രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് ലഭ്യമാക്കിയത്. നേരത്തെ ഈ പാക്കേജ് തയ്യാറാക്കുന്നതിന് വേണ്ടി കര്‍ഷക സംഘടനകളുടെയും, ബന്ധപ്പെട്ട ജനപ്രതിനിധികളുടെയും യോഗം ചേര്‍ന്നിരുന്നു. ഭരണാനുമതിയും, ധനാനുമതിയും ലഭ്യമാക്കിയ ഈ പ്രവര്‍ത്തിയുടെ ടെണ്ടര്‍ നടപടികളിലേക്ക് കടന്നിട്ടുണ്ട്. അടിയന്തിരമായി പ്രവര്‍ത്തി ആരംഭിക്കുന്നതിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥര...
Information

പരപ്പനങ്ങാടി റെയിൽവെ പ്ലാറ്റ്ഫോമിൽ 3 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ

പരപ്പനങ്ങാടി: റെയിൽവെ സ്റ്റേഷൻ ഒന്നാം പ്ലാറ്റ്ഫോമിന്റെ തെക്കെ അറ്റത്ത് നിന്ന് ബാഗിൽ അടക്കം ചെയ്ത മൂന്ന് കിലോ കഞ്ചാവ് പരപ്പനങ്ങാടി എക്സൈസും RPF സ്പെഷ്യൽ സ്ക്വാഡും ചേർന്ന സംയുകത പരിശോധനയിൽ കണ്ടെത്തി. ജില്ലയിലേക്ക് കഞ്ചാവെത്തുന്നതായുള്ള രഹസ്യവിവരത്തിൽമേൽ നടത്തിയ പരിശോധനയിൽ പിടിക്കപ്പെടാൻ സാധ്യതയുള്ളതിനാലാകാം കഞ്ചാവ് ഉപേക്ഷിച്ചതെന്ന് എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര അറിയിച്ചു. പരിശോധനക്ക് പ്രിവന്റീവ് ഓഫീസർ പ്രഗേഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ദീൻ, ജയകൃഷ്ണൻ എക്സൈസ് ഡ്രൈവർ വിനോദ് കുമാർ RPF ഇൻസ്പെക്ടർ അജിത് അശോക്, ദീപക് തുടങ്ങിയവർ പങ്കെടുത്തു....
Crime

താനൂർ ബോട്ടപകടം: സ്രാങ്ക് ദിനേശൻ റിമാൻഡിൽ, 3 പേർ കസ്റ്റഡിയിൽ

തിരൂരങ്ങാടി : താനൂരിലെ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ സ്രാങ്ക് താനൂർ പരിയാപുരം ഒട്ടുമ്പുറം വാളപ്പുറത്ത് ദിനേശ (49) നെ കോടതി റിമാൻഡ് ചെയ്തു. ഇന്ന് രാത്രിയാണ് കോടതിയിൽ ഹാജരാക്കികിയത്. സംഭവുമായി ബന്ധപ്പെട്ട് 3 പേരെ കൂടി കസ്റ്റഡിയിൽ എടുത്തു. ബോട്ടിലെ സഹായികളായിരുന്ന ബിലാൽ, അപ്പു, അനിൽ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇന്ന് രാവിലെയാണ് താനൂരിൽ വെച്ച് ദിനേശൻ കസ്റ്റഡിയിലെടുത്തത് സംഘർഷം ഭയന്ന് താനൂർ ഡിവൈഎസ്പി ഓഫിസിൽ കൊണ്ട് വരാതെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ഇയാളെ രാവിലെ മുതൽ ചെയ്ത് വരികയാണ്. വൈകുന്നേരം 6 മണിയോടെ ഇവിടെ എത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. രാത്രിയോടെ പരപ്പനങ്ങാടി കോടതിയിൽ ഇയാളെ ഹാജരാക്കും. വൈകുന്നേരത്തോടെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോൾ ഉണ്ടായ പ്രതിഷേധ ങ്ങൾ ഇല്ലാതാരിക്കാനാണ് ...
Accident

കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് ഗവർണർ

പരപ്പനങ്ങാടി : കണ്ണീർ തീരമായി മാറിയ പരപ്പനങ്ങാടിയിലെ വീട്ടിൽ ആശ്വാസ വചനങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എത്തി. 9 പേർ മരിച്ച കുന്നുമ്മൽ വീട്ടിലാണ് എത്തിയത്. രാത്രി 8 മണിയോടെയാണ് എത്തിയത്. കുടുംബാംഗങ്ങളെ ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു. പ്രാർത്ഥനയിലും പങ്കെടുത്തു.
Accident, Information

ബോട്ട് മുങ്ങി അപകടം മരിച്ചവരുടെ എണ്ണം 13 ആയി ബോട്ട് പൂർണമായും മുങ്ങി പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്

പരപ്പനങ്ങാടി കേട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. മരണ സംഘ്യ ഇനിയും ഉയർന്നേക്കും. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുന്നു. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു. മരിച്ചവരില്‍ കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ് മരിച്ചത്പരപ്പനങ്ങാടി ആവിയിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ കുഞ്ഞിമ്മു (38),ഓല പീടിക കാട്ടിൽ പീടിയേക്കൽ സിദ്ധീഖ് 41 പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ്'15 പേരെ കൊള്ളുന്ന ബോട്ടിൽ 30 ഉം 40 ഉം പേരെ കയറ്റുന്നു, ഒരു നിയന്ത്രണവുമില്ല'; താനൂരിലെ അപകട കാരണം പറഞ്ഞ് പ്രദേശവാസികൾ. ബോട്ട് ഉ...
Accident, Information

പരപ്പനങ്ങാടിയിൽ ട്രെയിനിൽ നിന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്ക്

പരപ്പനങ്ങാടി: ട്രെയിനിൽ നിന്നും വീണ് ഇതര സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു ഷൊർണൂരിൽ ഹോട്ടലിൽ ജോലി ചെയ്യുന്ന ജയ്പൂർ സ്വദേശിക്കാണ് പരിക്ക് ഇന്ന് വൈകുന്നേരം 7മണിയോടെ ആണ് സംഭവം. അപകട വിവരമറിഞ്ഞെത്തിയ പരപ്പനങ്ങാടി ട്രോമാ കെയർ പ്രവർത്തകർ എമർജൻസി ഫസ്റ്റ്എയ്ഡ് നൽകി തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതര മായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി...
Information

ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി വിവിധ ഇടങ്ങളിൽ ഗതാഗതം നിരോധിച്ചു

മുട്ടിച്ചിറ-കാര്യാട് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പരപ്പനങ്ങാടി-പാറക്കടവ്, പരപ്പനങ്ങാടി-അരീക്കോട്, തയ്യിലപ്പടി-ഇരുമ്പോത്തിങ്ങൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. ചേളാരി-പരപ്പനങ്ങാടി റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ ചേളാരി-മാതാപ്പുഴ, ഇരുമ്പോതിങ്ങൽ, കൂട്ടുമുച്ചി, അത്താണിക്കൽ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. പരപ്പനങ്ങാടി -പാറക്കടവ് റോഡിൽ ജലനിധിയുടെ പുനഃസ്ഥാപന പ്രവൃത്തി നടക്കുന്നതിനാൽ നാളെ (മെയ് മൂന്ന്) മുതൽ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം ഭാഗികമായി നിരോധിച്ചു. വാഹനങ്ങൾ തിരൂരങ്ങാടി-മുട്ടിച്ചിറ, പരപ്പനങ്ങാടി-അരീ...
Accident, Information

പരപ്പനങ്ങാടി ചിറമംഗലത്ത് ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു

പരപ്പനങ്ങാടി ചിറമംഗലം റെയില്‍വേ ഗേറ്റിനു സമീപം ട്രയിന്‍ തട്ടി ഒരാള്‍ മരണപ്പെട്ടു. പരപ്പനങ്ങാടി പോലീസും പരപ്പങ്ങാടി ട്രോമാ കെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായി വരുന്നു
Accident, Gulf

റിയാദിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശികളായ യുവതിയും കുട്ടിയും മരിച്ചു

റിയാദ് : സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ റിയാദിനടുത്ത് അപകടത്തിൽപ്പെട്ട് കുട്ടിയടക്കം രണ്ട് പേർ മരിച്ചു. വള്ളിക്കുന്ന് കൊടക്കാട് ആലിൻ ചുവട് പുഴക്കലകത്ത് മുഹമ്മദ് റാഫിയുടെ ഭാര്യ മുഹ്സിനത്ത് (32), പരപ്പനങ്ങാടി ഉള്ളണം നോർത്ത് മുണ്ടിയൻകാവ് ചെറാച്ചൻ വീട്ടിൽ ഇസ്ഹാഖിന്റെയും ഫാത്തിമ റുബിയുടെയും മകൾ ഫാത്തിമ സൈശ (മൂന്ന്), എന്നിവരാണ് മരിച്ചത്. റിയാദിനടുത്ത് അൽ ഖാസിറയിലാണ് മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ജിദ്ദയിൽ നിന്ന് റിയാദിലേക്ക് വരികയായിരുന്ന ഇവരുടെ കാർ റിയാദിൽ നിന്ന് 350 കിലോ മീറ്റർ അകലെ അൽ ഖാസിറയിൽ മറിഞ്ഞാണ് അപകടം....
Tourisam

നടക്കാം ഇനി തിരകൾക്കൊപ്പം: താനൂർ ഒട്ടുമ്പുറം ബീച്ചിൽ ഫ്‌ലോട്ടിങ് ബ്രിഡ്ജ് ഉദ്ഘാടനം നാളെ

താനൂർ : തീരദേശ ടൂറിസത്തെ ശക്തിപ്പെടുത്താൻ സാഹസിക ടൂറിസത്തിന്റെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തി ജില്ലയിലെ താനൂർ ഒട്ടുമ്പുറം ബീച്ചിൽ സജ്ജീകരിച്ച ഫ്‌ലോട്ടിങ് ബ്രിഡ്ജ് നാളെ (ഏപ്രിൽ 23) നാടിനുസമർപ്പിക്കും. രാവിലെ ഒൻപതിന് കേരളടൂറിസം പൊതുമരാമത്ത് വകുപ്പു മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും. പരിപാടിയിൽ സ്‌പോർട്‌സ്, വഖഫ്, റെയിൽവേ വകുപ്പുമന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിക്കും. കടലിൽ നിന്ന് 100 മീറ്ററോളം കാൽ നടയായി സവാരി ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് സജ്ജീകരിച്ചിട്ടുള്ളത്. പെരുന്നാൾ സമയമായതിനാൽ വൻ തോതിൽ സന്ദർശകർ ഉണ്ടാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്....
Accident

പരപ്പനങ്ങാടിയിൽ യുവാവിനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി

പരപ്പനങ്ങാടി : പുത്തൻ പീടിക റെയിൽവെ അണ്ടർ ബ്രിഡ്ജിനടുത്ത് ഒരാളെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.40 വയസ് പ്രായം തോന്നിക്കുന്ന യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. രാത്രി 2 മണിക്കാണ് സംഭവം.പോലീസ് നിർദേശ പ്രകാരം ട്രോമാ കെയർ വളണ്ടിയർമാരായ ഗഫൂർ തമന്ന, റാഫി ചെട്ടിപ്പടി, റഫീഖ് പരപ്പനങ്ങാടി, മുനീർ സ്റ്റാർ എന്നിവർ ചേർന്ന് മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Information

ഖസാക്കിൻ്റെ ഇതിഹാസം -നാടകം ടിക്കറ്റ് വിൽപ്പന തുടങ്ങി

പരപ്പനങ്ങാടി: ഏപ്രിൽ 29, 30, മെയ് 1 തിയതികളിൽ പരപ്പനങ്ങാടിയിൽ അവതരിപ്പിക്കുന്ന ഖസാക്കിൻ്റെ ഇതിഹാസം നാടകത്തിൻ്റെ പ്രവേശന പാസ് വിതരണം തുടങ്ങിതൃക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതിയുടെ ഖസാക്കിന്റെ ഇതിഹാസം നാടകാവതരണത്തിന്റെ പ്രവേശന പാസ്സ് ആദ്യ ടിക്കറ്റ് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നാടകസംഘാടക സമിതി ജനറൽ കൺവീനർ മുഹമ്മദ് ഹസ്സനിൽ ടിക്കറ്റ് ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.കെ വി രാജീവൻ, തോട്ടത്തിൽ ഗിരീഷ്, ജിതേഷ്, ബൈജു കെ തുടങ്ങിയവർ പങ്കെടുത്തു. പരപ്പനങ്ങാടിയിലെനാടകാസ്വാദകരും നാടക പ്രവർത്തകരും ചേർന്ന് രൂപം കൊടുത്ത "പരപ്പനാട് നാട്ടൊരുമ"യാണ് നാടകത്തിന് പരപ്പനങ്ങാടിയിൽ വേദിയൊരുക്കുന്നത് . ഏപ്രിൽ 29, 30 മെയ് 1 തിയതികളിൽ പരപ്പനങ്ങാടി എസ് എൻ എം ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചാണ് നാടകാവതരണം...
Accident

പരപ്പനങ്ങാടിയില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറായ ചെട്ടിപ്പടി സ്വദേശി മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റൂട്ടില്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ച് സ്വദേശി അയ്യപ്പന്‍കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ (60) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് അപകടം നടന്നത്. പരപ്പനങ്ങാടി താനൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് അടുത്ത് ഫെഡറല്‍ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്. അപകടം നടന്ന ഉടനെ വസൈതലവിയെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും രാത്രി 9:30ഓടെ മരണപ്പെട്ടു....
Crime

എംഡിഎംഎ യുമായി ചേറൂർ സ്വദേശി പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ മാരകമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട എംഡി എം എ യും ആയി യുവാവ് പിടിയിൽ. വേങ്ങര ചേറൂർ ആലുങ്ങൽ വീട്ടിൽ അബ്ദുൽ ഗഫൂറിനെ (21) യാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ ജിനേഷ് കെ ജെ, യുടെ നേതൃത്വത്തിൽ പിടികൂടിയത്. ഇയാളിൽ നിന്ന് 7 ഗ്രാം എം ഡി എം എ കണ്ടെടുത്തു. സബ് ഇൻസ്പെക്ടർ ജയദേവൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ആയ മുജീബ് റഹ്മാൻ, താനൂർ ഡിവൈഎസ്പി വി വി ബെന്നിയുടെ കീഴിലുള്ള ഡാൻസാഫ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷന്റെ മുൻവശം ഭാഗത്തുനിന്ന് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് എംഡിഎം എ കിട്ടിയതുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളെ പറ്റിയുള്ള അന്വേഷണം നടന്നുവരികയാണ്....
Obituary

മുസ്ലിം ലീഗ് നേതാവ് കെ കെ നഹ അന്തരിച്ചു

പരപ്പനങ്ങാടി : മുസ്ലിം ലീഗ് നേതാവും സ്വതന്ത്ര കർഷക സംഘം മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയുമായ ചെട്ടിപ്പടിയിലെ കുട്ടിക്കമ്മു നഹ എന്ന കെ കെ നഹ (73) അന്തരിച്ചു.കബറടക്കം ഇന്ന് 11 ന് ആനപ്പടി ജുമാ മസ്ജിദിൽ.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി, മുസ്ലിം ലീഗ് തിരൂരങ്ങാടി മണ്ഡലം ജനറൽ സെക്രട്ടറി, കർഷക സംഘം സംസ്‌ഥാന സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പാലക്കാട്ട് തിത്തീമ കൊടിഞ്ഞി.മക്കൾ: സാജിത് (കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ- സി ഒ എ ജില്ലാ സെക്രട്ടറി, സി ടി വി ചാനൽ ഡയറക്ടർ), സഹീർ (ചെമ്മാട് ഇലക്ട്രിക്കൽസ്, ചെമ്മാട്), ഷമീം (സേവാ മന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ അധ്യാപകൻ), സബീന, സുഫീത.മരുമക്കൾ: ഹംസ കൂമണ്ണ, അബൂബക്കർ സിദ്ധീഖ് വാഴക്കാട്, എ. പി.റുബീന എ ആർ നഗർ, റംല ചെട്ടിപ്പടി....
Crime, Information

ഇന്‍സ്റ്റഗ്രാമിലും ഫെയ്‌സ്ബുക്കിലും പരസ്യം ; വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേര്‍ പിടിയില്‍

പരപ്പനങ്ങാടി : വിദേശ ജോലി വാഗ്ദാനം ചെയ്ത് വള്ളിക്കുന്ന് സ്വദേശിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ രണ്ട് പേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. ന്യൂസിലാന്‍ഡില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തുകൊണ്ട് വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ആയിട്ടുള്ള യുവാവില്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കാസര്‍കോട് മാലോത്ത് സ്വദേശിയായ കൊന്നക്കാട് കുന്നോലാ വീട്ടില്‍ സ്‌കറിയയുടെ മകന്‍ ബിജേഷ് സ്‌കറിയ (30), ചെന്നൈ സ്വദേശിയായ പൊന്നമള്ളി തിരുവള്ളൂര്‍ പി ജി പി സ്ട്രീറ്റില്‍ താമസിക്കുന്ന സയ്യിദലിയുടെ മകന്‍ മുഹമ്മദ് മുഹൈദ്ദീന്‍ (39) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബിജേഷ് സ്‌കറിയയെ കാസര്‍കോട് നിന്നും മുഹമ്മദ് മുഹൈദിനെ ചെന്നൈയില്‍ നിന്നുമാണ് പിടികൂടിയത്. ന്യൂസിലാന്‍ഡിലേക്ക് കൊണ്ടു പോകുന്നതിനായി ദുബായില്‍ വച്ച് മൂന്നുമാസത്തെ പരിശീലനം ഉണ്ടെന്നും ആ പരിശീലന കാലയളവില്‍ വരെ ശമ്പളം നല്‍കുമെന്നും മറ്റും പറഞ്ഞു വിശ്വസി...
Accident

ചാലിയത്ത് ടാങ്കര്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു

ചാലിയം: ചാലിയത്ത് ടാങ്കര്‍ ലോറി ഇടിച്ച് പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികനായ ചെട്ടിപ്പടി സ്വദേശി മരിച്ചു. പരപ്പനങ്ങാടി ചെട്ടിപ്പടി കാവുങ്ങല്‍ വീട്ടില്‍ അപ്പുകുട്ടന്റെ മകന്‍ കെ ജിജേഷ് (39) ആണ് മരിച്ചത്. ഇന്നു രാവിലെ 6.20 ഓടെ കടലുണ്ടിക്കടവ്-ചാലിയം റോഡില്‍ കടുക്കബസാറിനും കപ്പലങ്ങാടിക്കുമിടയില്‍വെച്ച് ജിജേഷ് സഞ്ചരിച്ച കെ എല്‍ 65 എല്‍ 566 സ്‌കൂട്ടറിനു പിന്നില്‍ അമിത വേഗതയിലെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു. ഇരു വാഹനങ്ങളും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ ജിജേഷിനെ ആദ്യം കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച ജിജേഷ് മിനുറ്റുകള്‍ക്കകം മരണത്തിന് കീഴടങ്ങി. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. വാർത്തക...
Crime

മദ്രസ വിദ്യാർഥിനിക്ക് ഉടുമുണ്ട് പൊക്കികാണിച്ച യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി : മദ്റസ വിദ്യാർത്ഥിക്ക് ബൈക്കിലെത്തിയ യുവാവ് ഉടു മുണ്ട് പൊക്കി കാണിച്ചു കൊടുത്ത സംഭവത്തിൽ പോക്സോ കേസിൽ ൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു . ചിറമംഗലം നെടുവയിലെ പുതിയ നാലകത്ത് അലവി ക്കുട്ടി (37) നെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്ത് join ചെയ്യുക https://chat.whatsapp.com/LwDGrQVAOuNDWoWqQPMNEE...
error: Content is protected !!