Tag: Pocso case

ഉപജില്ലാ കലോത്സവത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍
Kerala

ഉപജില്ലാ കലോത്സവത്തിനിടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം ; ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍

കൊല്ലം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍. കൊല്ലം കടയ്ക്കലിലാണ് സംഭവം. മുക്കുന്നം സ്വദേശി അഫ്‌സല്‍ ജമാലാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ഏഴാം തീയതി ചടയമംഗലം ഉപജില്ലാ കലോത്സവത്തിനിടെയാണ് പരാതിക്ക് ആസ്പദമായ സംഭവം. പെണ്‍കുട്ടിയോട് അഫ്‌സല്‍ നേരത്തെ പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നും സമാനമായ രീതിയില്‍ ശല്യപ്പെടുത്തിയിട്ടുണ്ടെന്നും കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് അഫ്‌സലിനെതിരെ ചുമത്തിയത്. ഉപജില്ലാ കലോത്സവത്തിന് എത്തിയ കുട്ടിക്ക് നേരെയായിരുന്നു പ്രതിയുടെ അതിക്രമം. സ്‌കൂളിന് പുറമെ സമീപത്തെ പാരലല്‍ കോളേജുകളും കലോത്സവ വേദിയായിരുന്നു. പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാളായ അഫ്‌സല്‍ ജമാല്‍ കടന്നു പിടിച്ചെന്നാണ് പരാതി. ഇയാളില്‍ നിന്നും കുതറിയോടിയ പെണ്‍ക...
Malappuram

നിലമ്പൂരില്‍ അതിഥിത്തൊഴിലാളിയുടെ അഞ്ച് വയസായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

നിലമ്പൂര്‍ : അതിഥിത്തൊഴിലാളി ദമ്പതികളുടെ അഞ്ചു വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ അയല്‍വാസിയായ ഒഡീഷ സ്വദേശി അലി ഹുസൈന്‍ (53) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രിയാണ് സംഭവം. പലഹാരം നല്‍കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയ ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...
Kerala, Other

പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. തൃക്കരിപ്പൂരിലെ ഡോക്ടര്‍ സികെപി കുഞ്ഞബ്ദുള്ളക്കെതിരെയാണ് ചന്ദേര പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തത്. ഇയാള്‍ ഒളിവിലാണ് എന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം. ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയതിന് പിന്നാലെയാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ പീഡനം കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പോക്‌സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടന്‍ അറസ്...
Local news

സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു ; വേങ്ങര സ്വദേശിക്ക് 34 വര്‍ഷം തടവും പിഴയും ശിക്ഷ

മഞ്ചേരി : സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു പതിനഞ്ചുകാരനെ തട്ടികൊണ്ടു പോയി പിഡിപ്പിച്ച വേങ്ങര സ്വദേശിക്ക് 34 വര്‍ഷം കഠിന തടവും 2.85 ലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത്മുച്ചി ചേലുപാടത്ത് അബ്ദുല്‍ ഖാദറിനെ (49) ആണ് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി എ.എം അഷ്‌റഫ് ശിക്ഷിച്ചത്. പോക്‌സോ ആക്ടിലെ സെക്ഷന്‍ മൂന്ന് പ്രകാരം 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ് അനുഭവിക്കണം. തട്ടിക്കൊണ്ടുപോയതിന് ഏഴ് വര്‍ഷം കഠിന തടവും അരലക്ഷം രൂപ പിഴയും ഭീഷണിപ്പെടുത്തിയതിന് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും പോക്‌സോ ആക്ട് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും പിഴയടക്കാത്ത പക്ഷം ഓരോ വകുപ്പിലും ഒരുമാസം വിതം അധിക തടവ് അനുഭവിക്കണം. 2022 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു കുട്ടിയെ പ്രതി ബൈക്...
Malappuram

നടന്നു പോകുകയായിരുന്ന 16 കാരന് നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയ 60 കാരന് തടവും പിഴയും ശിക്ഷ

മഞ്ചേരി: നടന്നു പോകുകയായിരുന്ന 16 കാരന് നേരെ വീടിന്റെ സിറ്റൗട്ടിലിരുന്ന് ഉടുമുണ്ട് പൊക്കി നഗ്നതാ പ്രദര്‍ശനം നടത്തിയ 60 കാരന് ആറു വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി വട്ടപ്പാറ ചുറ്റിക്കാട് വീട്ടില്‍ ചന്ദ്രശേഖരന്‍ എന്ന ശേഖരനെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2021 ജൂലൈ 23ന് ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം. ഭാര്യയോടൊപ്പം മലപ്പുറത്ത് താമസിച്ചു വരികയായിരുന്ന പ്രതി ഫ്‌ളാറ്റിന്റെ സിറ്റൗട്ടിലിരുന്ന് 16കാരനു നേരെ നഗ്നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. പരാതിക്കാരനെ പ്രതി മുന്‍പും ലൈംഗിക ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതായും പരാതിയുണ്ട്. പോക്‌സോ ആക്ടിലെ രണ്ടു വകുപ്പുകളിലായാണ് ശിക്ഷ. മൂന്നു വര്‍ഷം വീതം കഠിന തടവ്, അരലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് രണ്ടു വകുപ്പുകളിലും ശിക്ഷ. പിഴയടക്കാത്ത പക്ഷം ഇരുവകുപ്പുകളിലും രണ്ടു മാസം വീതം അധ...
Kerala, Other

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം ; ബന്ധു അറസ്റ്റില്‍

തൃശൂര്‍ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ ബന്ധുവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പടിയൂര്‍ നരന്റെവിട വീട്ടില്‍ ഫാജിസി (41)നെയാണ് അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ച് 31നായിരുന്നു കേസിനാസ്പദമായ സംഭവം. കുന്നംകുളം സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ഗ്രാമപ്രദേശത്തെ വീട്ടിലെത്തിയ യുവാവ് അര്‍ധരാത്രിയാണ് പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയത്. അടുത്ത ദിവസം കുട്ടി ബന്ധുവിനോട് ലൈഗികാതിക്രമ വിവരങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത കുന്നംകുളം പൊലീസ് കണ്ണൂര്‍ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ...
National, Other

സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ; കര്‍ണാടക മുന്‍മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു : സഹായം അഭ്യര്‍ത്ഥിച്ചെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്കെതിരെ പോക്‌സോ കേസ്. ബെംഗളൂരു സദാശിവനഗര്‍ പൊലീസാണ് കേസെടുത്തത്. പതിനേഴുകാരിയുടെ അമ്മയുടെ പരാതിയിലാണ് മുതിര്‍ന്ന ബിജെപി നേതാവിനെതിരെ കേസെടുത്തത്. അമ്മയ്‌ക്കൊപ്പം സഹായം ചോദിച്ചു വന്ന 17കാരിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ആരോപണം. ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം. സഹായം തേടി മുന്‍ മുഖ്യമന്ത്രിയെ കാണാന്‍ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഇവരെ കണ്ട ശേഷം, മുതിര്‍ന്ന ബിജെപി നേതാവ് പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പുറത്തേക്ക് ഓടിയെത്തിയ പെണ്‍കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞു. യെദ്യൂരപ്പയ്‌ക്കെതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് കര്‍ണാടക ആഭ്യ...
Malappuram, Other

ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം ; അന്‍പതുകാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരൂര്‍ : ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അന്‍പതുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടരിക്കോട് അമ്പലവട്ടം സ്വദേശി സക്കീറിനെ(50)യാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം സാധാരണ തടവിനും കോടതി വിധിച്ചു. 2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും നടത്തുന്ന കടയില്‍ പ്രോജക്ട് ആവശ്യത്തിനായി ബലൂണ്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടയ്ക്കുള്ളിലേക്ക് വിളിച്ചുകയറ്റി അതിക്രമം കാണിച്ചുവെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കല്പകഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എം.ബി. റിയാസ് രാജ, പി.കെ ദാസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്...
Kerala, Other

ഒരു വര്‍ഷത്തിലധികമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പൊട്ടികരഞ്ഞ് 14 കാരി ; മൂന്നു പേര്‍ പിടിയില്‍

മൂന്നാര്‍ : പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ക്രൂര പീഡനത്തിനിരയായെന്ന് പൊട്ടികരഞ്ഞ് 14 കാരി വെളിപ്പെടുത്തിത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാലുപേര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ...
Crime

കരാട്ടെ അധ്യാപകൻ വേറെ കുട്ടികളെയും ദുരുപയോഗം ചെയ്തു; പ്രതിയുടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയതായും അതിജീവിത

വാഴക്കാട് : എടവണ്ണപ്പാറയിൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അറസ്റ്റിലായ കരാട്ടെ അധ്യാപകൻ സിദ്ദീഖലി നേരത്തെയും കുട്ടികളോടോ മോശമായി പെരുമാറിയെന്ന ആരോപണവുമായി അതിജീവിത. കരാട്ടെ ക്ലാസിന്റെ ഭാഗമെന്നു പറഞ്ഞു കുട്ടികളെ ദുരുപയോഗം ചെയ്തിരുന്നു. മുമ്പ് ഇയാൾ അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്തിട്ടുണ്ട്. ഈ കേസിൽ പ്രതിയുടെ അഭിഭാഷകൻ പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നതായും അതി ജീവിത പറഞ്ഞു. 17 കാരിയുടെ മരണത്തെത്തുടർന്നാണ് ഊർക്കടവിലെ കരാട്ടെ ക്ലാസിൽ തങ്ങൾ നേരിട്ട ലൈംഗിക ചൂഷണത്തെക്കുറിച്ച് തുറന്നു പറച്ചിലുമായി കുട്ടികള്‍ രംഗത്തെത്തിയത്. കരാട്ടെ പരിശീലനത്തിന്റെ ഭാഗമെന്ന് പറഞ്ഞാണ് അതിക്രമത്തിനിരയാക്കുന്നത്. ക്ലാസിൽ ഒപ്പമുണ്ടാകാറുള്ള അധ്യാപികയും ഇതിന് കൂട്ടുനിന്നു. എടവണ്ണപ്പാറയിൽ മരിച്ച പെൺകുട്ടിയേയും അവൾ നേരിട്ട ദുരനുഭവങ്ങളും തനിക്കറിയാമെന്നും അതിജീവിത പറയുന്നു. ''ആദ്യം പേരന്റ്സിന്റെ വിശ്വാസമാണ...
Kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തു ; ഡിവൈഎഫ്‌ഐ നേതാവ് അടക്കം 4 പേര്‍ അറസ്റ്റില്‍, കേസില്‍ 18 ല്‍ അധികം പേര്‍ പ്രതികള്‍

പത്തനംതിട്ട: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ഡിവൈഎഫ്‌ഐ നേതാവും അറസ്റ്റില്‍. പെരുനാട് മേഖലാ പ്രസിഡന്റ് ജോയല്‍ തോമസാണ് അറസ്റ്റിലായത്. ഇന്നലെ ഡി വൈ എസ് പി ഓഫീസില്‍ കീഴടങ്ങുകയായിരുന്നു. കേസില്‍ മൂന്ന് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കെഎസ്ഇബി ജീവനക്കാരന്‍ മുഹമ്മദ് റാഫി, സജാദ്, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തയാളെ ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കും. കുട്ടിയെ പീഡിപ്പിച്ചതിന് 16 പേര്‍ക്കെതിരെയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതടക്കമുള്ള കുറ്റത്തിനു 3 പേരുടെ പേരിലും കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ഇതെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാവ് നഗ്‌നചിത്രങ്ങള്‍ കൈക്കലാക്കുകയും അത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുകയുമാ...
Malappuram, Other

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; 23 കാരന്‍ പിടിയില്‍

പുലാമന്തോള്‍ : സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. പുലാമന്തോളിലാണ് സംഭവം. വളാഞ്ചേരി ത്രികണാപുരം സ്വദേശിയായ ജിഷ്ണുവിനെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പുലാമന്തോളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14 കാരിക്ക് നേരെ റോഡരികില്‍ വെച്ച് പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എസ്‌ഐ ഷിജോ , എഎസ്‌ഐ രേഖ എസ് സിപിഒ സജീര്‍ സിപിഒ കൃഷ്ണപ്രസാദ് എന്നിവര്‍ ആണ് പ്രതിയെ പിടികൂടിയത്. ...
Kerala, Other

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; 69 കാരന് ജീവപര്യന്തം തടവ്

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച 69 കാരനായ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തണല്‍ എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയും അവിടെ വച്ച് കൌണ്‍സിനിടെയാണ് രാജന്റെ വീട്ടില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പട്ട വിവരം പെണ്‍കുട്ടി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് തണല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കുന്നംകു...
Malappuram, Other

ശബരിമല യാത്രക്കിടെ പിതാവ് പുറത്തിറങ്ങിയ സമയം എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 60 കാരന്‍ പിടിയില്‍

മലപ്പുറം ; കൊളത്തൂരില്‍ ശബരിമല യാത്രക്കിടെ എട്ടുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ 60 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് കൊളത്തൂര്‍ സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയും പിതാവും നാട്ടിലുള്ള ഏതാനം ആളുകളും സംഘം ചേര്‍ന്ന് ഒരു വാഹനത്തില്‍ ശബരിമലയില്‍ തീര്‍ഥാടനത്തിനായി പോവുകയായിരുന്നു. അതിനിടയില്‍ ഒരു സ്ഥലത്ത് വാഹനം നിര്‍ത്തുകയും പിതാവ് പ്രാഥമിക ആവശ്യങ്ങള്‍ക്കായി വാഹനത്തിന് പുറത്തിറങ്ങുകയും ചെയ്ത സമയത്ത് പ്രതി പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവ് വന്ന് നോക്കി മകളോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം അറിഞ്ഞത്. തുടര്‍ന്ന് ശബരിമല യാത്ര കഴിഞ്ഞെത്തിയയുടനെ മലപ്പുറം ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയും 60 കാരനെ അറസ്റ്റ...
Kerala

സോഷ്യല്‍ മീഡിയ വഴി പരിചയം, ലൊക്കേഷന്‍ ചോദിച്ചറിഞ്ഞെത്തി ഭീഷണിപ്പെടുത്തി 17 കാരിയെ പീഡിപ്പിച്ചു ; 20 കാരന്‍ പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസില്‍ 20 കാരന്‍ പിടിയില്‍. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ...
Local news, Other

വീട്ടിലേക്ക് വിരുന്ന വന്ന 8 വയസുകാരനെ ലൈംഗീക പീഡനത്തിനിരയാക്കി ; വേങ്ങര സ്വദേശിയായ 22 കാരന് 50 വര്‍ഷം കഠിനതടവും പിഴയും

മഞ്ചേരി: വീട്ടിലേക്ക് വിരുന്ന വന്ന എട്ടുവയസ്സുകാരനെ ലൈംഗീക പീഡനത്തിന് വിധേയമാക്കിയെന്ന കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. വേങ്ങര വെസ്റ്റ് കണ്ണമംഗലം ചേറേക്കാട് പൂവക്കണ്ടന്‍ ഫജറുദ്ദീനെയാണ് (22) ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്‍പതു മാസം കൂടി അധികതടവ് അനുഭവിക്കണം. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് 29നാണ് കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് വിരുന്നു വന്ന കുട്ടിയെ രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ പ്രതി ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. വേങ്ങര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എം. മുഹമ്മദ് ഹനീഫയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. രണ്ട് പോക്സോ വകുപ്പുകളിലായി ഇരുപതുവര്‍ഷം വീതം കഠിന തടവും ഒരുലക്ഷം രൂപവീതം പിഴയും, പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം സാധാരണ തടവുമാണ് ശിക്ഷ. പ്രായപൂര്‍ത്തിയാ...
Kerala, Other

പോക്‌സോ കേസില്‍ സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി : പോക്‌സോ കേസില്‍ സി പി എം പ്രാദേശിക നേതാവ് അറസ്റ്റില്‍. 16കാരിയുടെ പരാതിയില്‍ ചെര്‍പ്പുളശ്ശേരി പന്നിയം കുറുശ്ശിയിലെ കെ അഹമ്മദ് കബീര്‍ ആണ് അറസ്റ്റിലായത്. നേരത്തെ ഡിവൈഎഫ്‌ഐ ബ്ലോക്ക് നേതാവായിരുന്നു ഇയാള്‍. അഹമ്മദ് കബീറിനെ പുറത്താക്കിയതായി സി പി എം ലോക്കല്‍ സെക്രട്ടറി പ്രതികരിച്ചു. ...
Calicut, Kerala, Other

സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവും പിഴയും

കോഴിക്കോട്: സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്. ...
Calicut, Kerala, Other

കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം ; അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. കിനാലൂര്‍ കുറുമ്പൊയില്‍ പറയരുകണ്ടി ഷാനവാസിനെയാണ് താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് ഷാനവാസ്. ഇന്നലെ വൈകിട്ടോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ ആയിരുന്നു സംഭവം. ഒരേ സീറ്റില്‍ ഇരുന്ന യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിക്കുനേരെയാണ് ഷാനവാസ് നഗ്‌നത പ്രദര്‍ശനം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ യാത്രക്കാര്‍ ഇടപെടുകയും ബസ് താമരശ്ശേരി സ്റ്റേഷനില്‍ എത്തിക്കുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഹജ്ജ് ട്രെയിനര്‍, സമസ്ത മഹല്ല് ഫെഡറേഷന് ട്ര...
Kerala, Other

14 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്. ...
Kerala, Other

ആലുവയില്‍ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ; പ്രതിക്ക് തൂക്കുകയര്‍

ആലുവ: ആലുവയില്‍ അഞ്ചുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാഖ് ആലമിന് വധശിക്ഷ. കുട്ടിയെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് ഇയാള്‍ക്ക് വധശിക്ഷ വിധിച്ചത്. എറണാകുളം പോക്സോ കോടതി ചൊവ്വാഴ്ച രാവിലെയാണ് വിധി പ്രസ്താവിച്ചത്. പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു കോടതി നിരീക്ഷിച്ചു.കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ് കാണിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങളും പ്രതികക്കെതിരെ കോടതി ശരിവച്ചു. പോക്‌സോ വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ക്ക് പ്രതിക്ക് ജീവിതാവസാനം വരെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ആകെ 13 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ 13 വകുപ്പുകളും പ്രതിക്കെതിരെ തെളിഞ്ഞിരുന്നു. കേസ് അപൂര്‍വമായ ഒന്നായി കണക്കാക്കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചപ്പോള്‍ പ്രതിയുടെ പ്രായം കണക്കിലെടുത്ത് പശ്ചാത്തപിക്കാന്‍ അവസരം നല്‍കണമെന്ന് പ്രതിഭ...
Local news, Malappuram, Other

പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം: പോക്‌സോ കേസില്‍ പ്രതിയായ സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന് സസ്‌പെന്‍ഷന്‍. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധന്‍ വള്ളിക്കുന്നിനെയാണ് സസ്‌പെന്റ് ചെയ്തത്. ഇന്നലെ ചേര്‍ന്ന സിപിഎം ജില്ലാ നേതൃയോഗത്തിന്റേതാണ് നടപടി. പട്ടികജാതിക്ഷേമ ബോര്‍ഡ് മുന്‍ അംഗമാണ് വേലായുധന്‍ വള്ളിക്കുന്ന്. സിപിഎമ്മിന്റെ വള്ളിക്കുന്ന് മേഖലയിലെ മുതിര്‍ന്ന നേതാവാണ്. വേലായുധനെതിരായ കേസ് നല്ലളം പൊലീസിന് കൈമാറുമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാകാത്ത വള്ളിക്കുന്ന് സ്വദേശിയായ ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയില്‍ വേലായുധനെതിരെ പോക്‌സോ ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കോഴിക്കോട് നല്ലളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇയാള്‍ക്കെതിരെ നേരത്തെയും സമാന പരാതികള്‍ ഉയര്‍ന്നിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നെങ്കിലും പിന്നീട് ജി...
Kerala, Other

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി 17 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. കായക്കൊടി, പ്രതികളായ കുറ്റ്യാടി സ്വദേശികളായ സായൂജ് , ഷിബു , രാഹുല്‍ , അക്ഷയ് എന്നിവരെയാണ് നാദാപുരം പോക്‌സോ കോടതി കുറ്റക്കാരായി കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കേട് ജാനകികാടിലേക്ക് എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്...
Malappuram

മലപ്പുറത്ത് പോക്‌സോ കേസില്‍ പ്രതിയായ സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍

മലപ്പുറം : പോക്‌സോ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സ്‌കൂള്‍ മാനേജറെ അയോഗ്യനാക്കി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍. കാരക്കുന്ന് പഴേടം എഎംഎല്‍പി സ്‌കൂള്‍ മാനേജര്‍ എം എ അഷ്‌റഫിനെയാണ് അയോഗ്യനാക്കിയത്. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ തടസം കൂടാതെ നിര്‍വഹിക്കുന്നതിന് മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ക്ക് ചുമതല നല്‍കിയതായും വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ പി രമേഷ് കുമാര്‍ ഉത്തരവില്‍ അറിയിച്ചു. മാതാവിന്റെ സുഹൃത്തായ ഇയാള്‍ 13കാരിക്ക് മാനഹാനിയുണ്ടാക്കിയെന്ന സംഭവത്തില്‍ മാനേജര്‍ക്കെതിരെ ജൂലൈ 13ന് പോക്‌സോ വകുപ്പ് പ്രകാരം മഞ്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആലുവ സ്വദേശിയായ കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. പിന്നീട് പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കുകയും ചെയ്തു. പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതായി മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ റിപ്പോര്...
Kerala, Malappuram, Other

മലപ്പുറത്ത് പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍

മലപ്പുറം : പോക്‌സോ കേസില്‍ മുസ്ലിം ലീഗ് ബ്ലോക്ക് പഞ്ചായത്ത് അംഗം അറസ്റ്റില്‍. മലപ്പുറം പാണ്ടിക്കാട് ആണ് സംഭവം. 13 വയസുകാരിയെ ശല്യം ചെയ്ത സംഭവത്തില്‍ വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സുനില്‍ കുമാറാണ് പൊലീസിന്റെ പിടിയിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Kerala, Malappuram

മലപ്പുറത്ത് 14 കാരിയെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിന തടവും പിഴയും

മഞ്ചേരി: പതിനാലുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിന് 63 വര്‍ഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ സ്പെഷല്‍ അതിവേഗ കോടതി. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്നപക്ഷം തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. പോക്സോ ആക്ടിലെ മൂന്ന് വകുപ്പുകളില്‍ 20 വര്‍ഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. ഫലത്തില്‍ പ്രതി 20 വര്‍ഷത്തെ കഠിനതടവ് അനുഭവിച്ചാല്‍ മതി. പിഴയടക്കാത്തപക്ഷം മൂന്നുമാസം വീതം അധിക തടവ് അനുഭവിക്കണം. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മൂന്നുവര്‍ഷം കഠിനതടവ്, ഒരു ലക്ഷം രൂപ പിഴ, പിഴയടക്കാത്തപക്ഷം രണ്ടുമാസത്തെ അധിക തടവും ശിക്ഷയുണ്ട്. 2020 മുതല്‍ 2022 ജൂണ്‍ വരെ വാടകക്ക് താമസിച്ച വീടുകളിലായിരുന്നു പീഡനം. സ്‌കൂളിലെ കൗണ്‍സലിങ്ങിനിടെ കുട്ടി വിവരം അധ്യാപ...
Other

ലൈംഗിക അതിക്രമം നേരിട്ട 4 വയസ്സുകാരിയുടെ വീട് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേർസൺ സന്ദർശിച്ചു

തിരുരങ്ങാടി : പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അതിഥി തൊഴിലാളിയുടെ 4 വയസ്സുള്ള കുട്ടിക്ക് കഴിഞ്ഞ ദിവസം അടുത്ത ക്വാർട്ടേഴ്സിലെ അതിഥി മാർബിൾ തൊഴിലാളിയിൽ നിന്നും ലൈംഗികതിക്രമം നേരിടുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 4 വയസ്സുകാരി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്ന് പരിശോധിക്കുന്നതിനും കുടുംബത്തിന് പിന്തുണ നൽകുന്നതിന് വേണ്ടിയാണ് സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർ പേഴ്സൺ വിജയകുമാർ, ചൈൽഡ് വെൽഫയർ കമ്മിറ്റി മെമ്പർ അഡ്വ. ജാബിർ, ചൈൽഡ് ഹെല്പ് ലൈൻ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ഫാരിസ. സി, തിരുരങ്ങാടി എസ്. ഐ സുജിത് എൻ ആർ, സിവിൽ പോലീസ് ഓഫീസർ സുബൈർ എന്നിവർ സന്ദർശിച്ചത്. നിലവിൽ കുട്ടി വീട്ടുകാർക്കൊപ്പം സുരക്ഷിതമാണെന്നും തുടർന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും പിന്തുണയും ഉറപ്പാകുമെന്നും ടീം അറിയിച്ചു. ...
Kerala

അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കി ; കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

വയനാട്: കല്‍പ്പറ്റയില്‍ അഞ്ച് വിദ്യാര്‍ഥിനികള്‍ പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കായിക അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പുത്തൂര്‍വയല്‍ സ്വദേശി ജോണി(50) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ നേരത്തെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലും പോക്‌സോ കേസ് ഉള്ളതായി കണ്ടെത്തി ...
Crime

പ്ലസ്‌ടു വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപിക പിടിയിൽ

കൊച്ചി: പ്ലസ് ടു വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ട്യൂഷൻ അധ്യാപിക പോക്സോ നിയമ പ്രകാരം അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് സ്കൂളിൽ പോയ പെൺകുട്ടിയെ അധ്യാപിക കൂട്ടി കൊണ്ട് പോയത്. സ്കൂൾ സമയം കഴിഞ്ഞിട്ടും കുട്ടി തിരികെയെത്താത്തതിനെ തുടർന്ന് രക്ഷകർത്താക്കൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കൊച്ചിയിൽ വച്ച് പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് വിദ്യാർഥിനി പീഡനത്തിനിരയായതായി തെളിഞ്ഞത്. സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി ട്യൂഷൻ എടുക്കുന്നത് ഈ അധ്യാപികയാണ്. നേരത്തെ ഒരുതവണ കുട്ടിയെ കാണാനില്ലായിരുന്നു .അന്ന് വീട്ടുകാർ ശ്രീകാര്യം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയെ കണ്ടെത്തുകയും അന്ന് നടത്തിയ വൈദ്യപരിശോധയിൽ കുട്ടി പീഡനത്...
Crime

പോക്സോ കേസ്: പെരുമ്പടപ്പിൽ മൂന്ന് മദ്റസധ്യാപകർ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

എടപ്പാൾ: പോക്സോ കേസിൽ മൂന്ന് മദ്രസ അദ്ധ്യാപകരുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചാം ക്ലാസിൽ പഠിക്കുന്ന മൂന്നു വിദ്യാർഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പെരുമ്പടപ്പ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. സ്കൂളിൽ നടന്ന കൗൺസലിംഗിലാണ് പീഡനത്തെക്കുറിച്ച് കുട്ടികൾ മൊഴി നൽകിയത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിനെ വിവരമറിയിച്ചു. ചൈൽഡ് ലൈൻ നൽകിയ പരാതിയിലാണ് പൊലീസ് വെളിയങ്കോട് സ്വദേശി തൈപ്പറമ്പിൽ ബാവ (54)​,​ പാലപ്പെട്ടി സ്വദേശി പോറ്റാടി വീട്ടിൽ കുഞ്ഞഹമ്മദ് (64)​,​ പാലക്കാട് സ്വദേശി മണത്തിൽ വീട്ടിൽ ഹൈദ്രോസ് (50)​,​ പാലപ്പെട്ടി സ്വദേശി തണ്ണിപ്പാരന്റെ വീട്ടിൽ മുഹമ്മദുണ്ണി (67)​ എ്ന്നിവരെ അറസ്റ്റ് ചെയ്തത്. മൂന്നുപേ‌ർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന അദ്ധ്യാപകരും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ അയൽവാസിയുമാണ്. നാലുപേരെയുെ പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. ...
error: Content is protected !!