Tag: Tanur

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍
Local news

താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു ; നിര്‍മാണം സൗജന്യമായി ലഭിച്ച ഭൂമിയില്‍

താനൂര്‍ : താനൂര്‍ നഗരസഭയുടെ ബഡ്‌സ് സ്‌കൂളിന് കെട്ടിടമുയരുന്നു. മോര്യയില്‍ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്‌സ് സ്‌കൂളിന് കെട്ടിടം നിര്‍മിക്കുന്നത്. സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നിര്‍വഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയില്‍ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്‌സ് സ്‌കൂള്‍ കെട്ടിടം ഉയരുന്നത്. താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂൾ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിക്കുന്നു കെട്ടിട നിര്‍മാണത്തിന് ആയി എം.പി ഫണ്ടില്‍ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തില്‍ ഓഫീസ് റൂം, ക്ലാസ് മുറികള്‍, കോണ്‍ഫ്രന്‍സ് ഹാള്‍, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണല്‍ തെറാപ്പി, സെന്‍സറി റൂം, സ്റ്റോക്ക് റൂം, കോര്‍ട്ടിയാര്‍ഡ്, കിച്ചണ്‍, ഡൈനിങ് ഹാള്‍, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാ...
Local news

പ്രാങ്ക് കാര്യമായി ; താനൂരില്‍ മദ്രസ വിദ്യാര്‍ത്ഥിയെ തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍

താനൂര്‍ : കോര്‍മന്‍ കടപ്പുറം ഫഖീര്‍ പള്ളിക്കു സമീപം, മദ്രസ വിട്ട് പോകുകയായിരുന്ന വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ അറസ്റ്റില്‍. ഫക്കീര്‍ബീച്ച് ബീരാന്‍കുട്ടിന്റെ പുരക്കല്‍ യാസീന്‍ (18), കോര്‍മന്‍ കടപ്പുറം കോട്ടിലകത്ത് സുല്‍ഫിക്കര്‍ (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ 8.30നാണ് സംഭവം. കോര്‍മന്‍ കടപ്പുറം ദഅവ മദ്രസ വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ബലം പ്രയോഗിച്ച് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. വീടിന്റെ അടുത്ത് തന്നെയായിരുന്നു സംഭവം. മുഖം മൂടി ധരിച്ചെത്തിയ സംഘം കുട്ടിയുടെ അടുത്തെത്തി ബലം പ്രയോഗിച്ച് സ്‌കൂട്ടറില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടിയും കൂട്ടുകാരും ബഹളം വെച്ചതോടെ സംഘം രക്ഷപ്പെട്ടു. ഇതോടെ പട്ടാപ്പകല്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന വാര്‍ത്ത പ്രചരിച്ചു. ഇത് നാട്ടുകാര്‍ ഏ...
Local news, Other

താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

തിരൂരങ്ങാടി : താനൂരില്‍ കാറിലിരുന്ന് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ബിജുവില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. രക്ഷപ്പെട്ട അമീനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ...
Local news, Other

താനൂരില്‍ മുന്‍ ഭാര്യയേയും മാതാപിതാക്കളേയും കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

താനൂര്‍: താനൂരില്‍ മുന്‍ഭാര്യയേയും മാതാപിതാക്കളേയും രാത്രി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ഇന്നലെ രാത്രി ഏഴരയോടെ താനാളൂര്‍ കെപുരം പൊന്നാട്ടില്‍ പ്രദീപ് (38) താനൂര്‍ സ്റ്റേഷനിലെത്തി സംഭവം അറിയിക്കുകയായിരുന്നു. മുന്‍ ഭാര്യ മൂലക്കല്‍ സ്വദേശിനി രേഷ്മ (30), പിതാവ് വേണു (55), അമ്മ ജയ (50) എന്നിവരാണ് ആക്രമണത്തിന് ഇരയായത്. മൂന്നു പേരേയും കമ്പിവടി കൊണ്ട് തലയിലും ശരിരത്തും അടിച്ചാണ് പ്രദീപ് പരിക്കേല്‍പ്പിച്ചിട്ടുള്ളത്. മൂലക്കല്‍ ചേന്ദന്‍കുളങ്ങര റോഡില്‍ വെച്ചാണ് രേഷ്മക്കും വേണുവിനും നേരെ ആക്രമണമുണ്ടായത്. പൊലീസെത്തുമ്പോഴേക്ക് ഇവരെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് നാട്ടുകാരോടൊപ്പം പൊലീസ് രേഷ്മയുടെ വീട്ടിലെത്തിയപ്പോളാണ് ജയയെ ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ഇവരെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു....
Crime

താനൂരിൽ വീട് കുത്തിത്തുറന്ന് ഉറങ്ങി കിടന്നവരുടെ 8 പവനും പണവും കവർന്നു

താനൂർ : വീട് കുത്തിത്തുറന്ന് വീട്ടിൽ ഉറങ്ങി കിടന്നവരുടെ സ്വർണാഭരണങ്ങളും പണവും കവർന്നു. എട്ടു പവൻ സ്വർണവും 8000 രൂപയുമാണ് കവർന്നത്. ശനി പുലർച്ചെ മൂന്നോടെയാണ് സംഭവം. താനൂർ നടക്കാവിലെ നെല്ലിക്കപ്പറമ്പിൽ നാസറിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയതെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ഒന്നാം നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മകളുടെയും പേരക്കുട്ടിയുടെയും രണ്ട് സ്വർണ്ണമാലകളും രണ്ട് പാദസരങ്ങളും കട്ടിലിന് താഴെ ബാഗിൽ സൂക്ഷിച്ചിരുന്ന കുടുംബശ്രീ ഫണ്ടിനുള്ള 8000 രൂപയുമാണ് മോഷ്ടിച്ചത്.അടുക്കള വാതിലും മുകൾനിലയിൽ പുറത്തേക്കുള്ള വാതിലും തുറന്നിട്ട രീതിയിലായിരുന്നു. വീടിന്റെ മുൻവശത്തെ വാതിൽ തൊട്ടടുത്തുള്ള ഇരിപ്പിടത്തിൽ പർദ്ദ കൊണ്ട് കെട്ടിയിട്ട രീതിയിലുമാണ് കണ്ടത്. താനൂർ എസ്ഐ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം പരിശോധന നടത്തി. ...
Breaking news

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ (2) ആണ് മരിച്ചത്. വീടിനു അടുക്കളക്ക് സമീപം മീൻ വളർത്തുന്ന പെട്ടിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ. ...
Accident

പരപ്പനങ്ങാടി കെട്ടുങ്ങലിൽ തോണി മറിഞ്ഞ് യുവാവ് മരിച്ചു

പരപ്പനങ്ങാടി : കെട്ടുങ്ങലിൽ മത്സ്യ ബന്ധനത്തിന് പോയ തോണി മറിഞ്ഞ് യുവാവ് മരിച്ചു. താനൂർ ഫക്കീർ പള്ളിക്ക് സമീപം കോട്ടിൽ റഷീദിന്റെ മകൻ റിസ്‌വാൻ (20) ആണ് മരിച്ചത്. താനൂരിൽ നിന്നും തോണിയിൽ മൽസ്യ ബന്ധനത്തിനായി പോയതായിരുന്നു. തോണി മറിഞ്ഞു ഇയാളെ കാണാതായി. മണിക്കൂറുകൾക്ക് ശേഷം ലഭിച്ചെങ്കിലും മരണപ്പെട്ടിരുന്നു. തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ...
Other

സർക്കാരിന്റേത് കാലാനുസൃതമായ വികസന സമീപനം: മന്ത്രി ആർ ബിന്ദു

താനൂർ : സംസ്ഥാനം ഉയർത്തിപ്പിടിച്ച മികച്ച മാതൃകകളുടെ ചുവടുപിടിച്ച് പുതിയ ലോകം ആവശ്യപ്പെടുന്ന കാലാനുസൃതമായ വികസന സമീപനമാണ് സർക്കാരിന്റേതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. താനൂർ ഉണ്ണ്യാൽ സ്റ്റേഡിയത്തിൽ നടന്ന താനൂർ മണ്ഡലതല നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം രേഖപ്പെടുത്തിയ സംസ്ഥാനമാണ് കേരളം - 0.71%. ഈ പട്ടികയിൽ ഉൾപ്പെട്ട ഏകദേശം 64000 കുടുംബങ്ങളെ സമ്പൂർണ്ണമായി പുനരുദ്ധരിക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പദ്ധതികൾ പുരോഗമിക്കുന്നു. ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കുന്നതിനുള്ള എല്ലാവിധ പിന്തുണയും സർക്കാർ നൽകും. ഭവന രഹിതർ ഇല്ലാത്ത കേരളത്തെ സൃഷ്ടിക്കും. വയോജനക്ഷേമം, ഭക്ഷ്യസുരക്ഷ, ടൂറിസം, സ്റ്റാർട്ട്‌ അപ്പ് മിഷൻ, ദേശീയ - സംസ്ഥാനപാത വികസനം തുടങ്ങി ഒട്ടേറെ മേഖലകളിൽ കേരളം ഒന്നാമതാണ്. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനും ...
Local news, Other

ബൈക്കിന് കുറുകെ ചാടി, ശബ്ദമുണ്ടാക്കിയപ്പോള്‍ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോയി ; താനൂരില്‍ പുലിയെ കണ്ടതായി റിപ്പോര്‍ട്ട്

തിരൂരങ്ങാടി : താനൂരില്‍ പുലിയെ കണ്ടതായി അഭ്യൂഹം. ഇന്നലെ രാത്രി 11 മണിയോടെയാണ് താനൂര്‍ കാരാട് മുനമ്പം പ്രദേശത്ത് വെച്ച് താനൂര്‍ യൂണിറ്റ് ട്രോമോ കെയര്‍ ലീഡര്‍ അബ്ബാസ് പുലിയെ കണ്ടതായി പറയപ്പെടുന്നത്. രാത്രി 11 മണിയോടെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ പുലി ബൈക്കിന് കുറകെ ചാടുകയും പെട്ടെന്ന് ബ്രയ്ക്ക് പിടിച്ചത് കാരണം ബൈക്ക് മറിയുകയും ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് പുലി സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് പോകുകയും ചെയ്തു എന്നും അബ്ബാസ് പറയുന്നു. കൈക്കും കാലിനും പരിക്കേറ്റ അദ്ദേഹത്തെ താനൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം ഇന്നലെ തിരൂര്‍ നഗരസഭയിലെ ആറാം വാര്‍ഡില്‍ തുമരക്കാവ് പുലിയെ കണ്ടെത്തിയതായി അഭ്യൂഹം ഉണ്ടായിരുന്നു, ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഇന്നലെ രാവിലെ 11.30-ന് പൂക്കയില്‍നിന്ന് കാക്കടവ് പാടത്തിനടുത്ത് പുത്തൂര്‍ മനയ്ക്ക് മുമ്പിലുള്ള റോഡിലൂടെ ഓട്ടോ ഓടിച്ച് താനാളൂ...
Local news, Other

താനൂരില്‍ നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി ; രണ്ട് പേര്‍ക്ക് പരിക്ക്

താനൂര്‍ : നിയന്ത്രണം വിട്ട ഗ്യാസ് ടാങ്കര്‍ തട്ടുകടയിലേക്ക് ഇടിച്ചു കയറി രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 1:45ഓടെ വട്ടതാണി വലിയപ്പാടത്താണ് അപകടം നടന്നത്. ഗ്യാസ് ലോറിയുടെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡ് സൈഡിലെ തട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ താനൂര്‍ സ്വദേശി തട്ടുകട ഉടമ ശരീഫ് ലോറി ഡ്രൈവര്‍ തെങ്കാശി സ്വദേശി തങ്കസ്വാമി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂര്‍ പോലീസും ഫയര്‍ ഫോയ്‌സ് നാട്ടുകാര്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തര്‍ ചേര്‍ന്ന് രക്ഷപ്രവര്‍ത്തനം നടത്തി ...
Local news, Malappuram, Other

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്തിന്റെ മൊഴി

കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊന്നു കൊക്കയില്‍ എറിഞ്ഞതായി താനൂര്‍ സ്വദേശിയായ പുരുഷ സുഹൃത്ത്. സംഭവത്തില്‍ നാടുകാണിയില്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. നവംബര്‍ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു. താനൂര്‍ സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്. മൃതദഹേം നാടുകാണി ചുരത്തില്‍ നിന്ന് താഴേക്കിട്ടു എന്നാണ് മൊഴി. ഇതിനെ തുടര്‍ന്ന് കസബ പോലീസ് മൃതദേഹം കണ്ടെത്താനായി നിലമ്പൂര്‍ -ഗൂഡല്ലൂര്‍ മേഖലയില്‍ തെരച്ചില്‍ തുടങ്ങി. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട...
Local news, Other

താനൂര്‍ സ്വദേശിയായ പിജി വിദ്യാര്‍ത്ഥിനിക്ക് ഒന്നര കോടിയുടെ ഫെലോഷിപ്പ്

തിരൂരങ്ങാടി : കാലിക്കറ്റ് സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പില്‍ നിന്ന് പി.ജി. നേടിയ താനൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിക്ക് മേരി ക്യൂറി ഫെലോഷിപ്പ്. സര്‍വകലാശാലയില്‍ റേഡിയേഷന്‍ ഫിസിക്‌സില്‍ എം.എസ് സി. പൂര്‍ത്തീകരിച്ച് പ്രോജക്ട് ചെയ്ത് കൊണ്ടിരിക്കുന്ന എം.പി. ഫര്‍ഹാന തസ്‌നിക്കാണ് നേട്ടം. യു.കെയിലെ ലിവര്‍പൂള്‍ സര്‍വകലാശാലയില്‍ മൂന്നു വര്‍ഷത്തെ ഗവേഷണത്തിനും അനുബന്ധ ചെലവുകള്‍ക്കുമായി ഒന്നരക്കോടിയോളം രൂപയാണ് ഫെലോഷിപ്പായി ലഭിക്കുക. 'ലേസര്‍ ഡ്രിവണ്‍ പ്രോട്ടോണ്‍ തെറാപ്പി' യിലാണ് ഫര്‍ഹാനയുടെ പഠനം. സര്‍വകലാശാലാ ഫിസിക്‌സ് പഠനവകുപ്പിലെ പ്രൊഫസറായ ഡോ. എം.എം. മുസ്തഫക്ക് കീഴിലാണ് നിലവില്‍ പ്രോജക്ട് ചെയ്യുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഫര്‍ഹാനയെ അഭിനന്ദിച്ചു. താനൂരിലെ എം.പി. മുഹമ്മദലി-കെ. സുഹറാബി ദമ്പതികളുടെ മകളാണ് ഫര്‍ഹാന തെസ്‌നി. എസ്.എം. അഫീദാണ് ഭര്‍ത്താവ്. ഇവ ഐറിന്‍ മകളാണ്. ...
Local news, Other

താനൂരില്‍ രണ്ടിടങ്ങളില്‍ മിഠായി കാണിച്ച് വശീകരിച്ചു വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

താനൂര്‍ : താനൂര്‍ മേഖലയില്‍ രണ്ടിടങ്ങളില്‍ മിഠായി കാണിച്ച് വശീകരിച്ച് വിദ്യാര്‍ഥികളെ തട്ടി?ക്കൊണ്ടുപോകാന്‍ ശ്രമം. പുത്തന്‍തെരുവിലും ചീരാന്‍കടപ്പുറത്തുമാണ് ഭീതിപരത്തി സമാന സംഭവം. മൂലക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപത്തുനിന്ന് പുത്തന്‍തെരു എ.എല്‍.പി. സ്‌കൂളിലേക്ക് വരുകയായിരുന്ന നാലാംക്ലാസ് വിദ്യാര്‍ഥിനിക്ക് ദേവധാര്‍ റെയില്‍വേ അടിപ്പാതയ്ക്കു സമീപം വെച്ചാണ് അപരിചിതന്‍ മിഠായി നല്‍കാന്‍ ശ്രമിച്ചത്. കുട്ടി മിഠായി വാങ്ങാതായതോടെ കത്തിയെടുത്തു ചൂണ്ടി. ഇതിനിടെ കുട്ടി സ്‌കൂളിലേക്ക് ഓടിക്കയറുകയായിരുന്നു. രാവിലെ 10-നാണ് സംഭവം. വിവരമറിഞ്ഞ് സ്‌കൂള്‍ അധികൃതരും പോലീസും സ്ഥലത്ത് എത്തി തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. മുടി നീട്ടി കറുത്ത ഷര്‍ട്ട് ധരിച്ച് കൈയില്‍ ബാഗുമായാണ് അപരിചിതന്‍ വന്നതെന്ന് കുട്ടി പറഞ്ഞു. ചീരാന്‍കടപ്പുറത്ത് ജുമാമസ്ജിദിനു സമീപം മദ്രസയിലേക്കു വരികയായിരുന്ന വിദ്യാര്‍ഥിക്ക...
Local news, Other

താനൂർ നിയോജക മണ്ഡലം നവകേരള സദസ്സ്: വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു

താനൂർ : നവകേരള സദസ്സിൻ്റെ ഭാഗമായി താനൂർ നിയോജക മണ്ഡലത്തിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെയും യോഗം ചേർന്നു. ദേവധാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗം കായിക മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കുന്നതിനുള്ള തീരുമാനങ്ങൾ യോഗം ചർച്ച ചെയ്തു. വിദ്യാർത്ഥികൾ, യുവജനങ്ങൾ, സ്ത്രീകൾ കർഷകർ, സംസ്കാരിക പ്രവർത്തകർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെയും ഒന്നിച്ച് ചേർക്കുന്ന സദസ്സ് വിജയകരമാക്കാൻ എല്ലാ വകുപ്പിൽ നിന്നും പൂർണ പിന്തുണ ഉണ്ടാകണം എന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം വിവിധ സബ് കമ്മിറ്റികളുടെ യോഗവും നടന്നു. നവകേരള സദസ്സിന്റെ ഭാഗമായി താനൂർ ഉണ്യാൽ ഫിഷറിസ് ഗ്രാണ്ടിൽ നവംബർ 20 മുതൽ 27 വരെ കലാപരിപാടികൾ ഉൾപ്പെടെ വിവിധ പരിപാടികൾ നടത്തും. നവംബർ 20 മുതൽ വിവിധ കലാപരിപാടികളും നവംബർ 27 ന് വൈകീട്ട് അറിന് നവകേരള...
Crime

നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച കള്ളനെ കയ്യോടെ പൊക്കി നാട്ടുകാർ

തിരൂരങ്ങാടി : നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ചയാളെ ഉടമയുടെ നേതൃത്വത്തിൽ കയ്യോടെ പൊക്കി. നന്നംബ്ര പാണ്ടിമുറ്റത്ത് നിർത്തിയിട്ട ഗുഡ്സ് ഓട്ടോ മോഷ്ടിച്ച ആളെയാണ് പിടികൂടിയത്. കൊടിഞ്ഞി പള്ളിക്കത്താഴം സ്വദേശിയായ വി.ടി . അക്ബറിന്റെ ഗുഡ്സ് ഓട്ടോയാണ് മോഷണം പോയിരുന്നത്. കഴിഞ്ഞ ദിവസം ഇറച്ചി കടയുടെ സമീപം നിർത്തിയിട്ടതായിരുന്നു. വെള്ളിയാഴ്ച വണ്ടി എടുക്കാൻ വന്നപ്പോൾ കണ്ടില്ല. മോഷണം പോയതാണെന്ന് മനസ്സിലായി. വണ്ടി മോഷണം പോയത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം നൽകി. ഇത് ശ്രദ്ധയിൽ പെട്ടവർ ഇന്നലെ വൈകുന്നേരം ചെമ്മാട് ബൈപാസ് റോഡിൽ വണ്ടി നിർത്തിയിട്ട കാര്യം ഉടമയെ അറിയിക്കുകയായിരുന്നു. ഉടമയും സുഹൃത്തുക്കളും എത്തി അന്വേഷിച്ചപ്പോൾ , വണ്ടി നിർത്തി ഒരാൾ കുപ്പിയുമായി പെട്രോൾ വാങ്ങാനെന്ന പറഞ്ഞു പോയന്ന് സമീപത്തെ കച്ചവടക്കാരൻ പറഞ്ഞു. ഉടമയും മറ്റും മോഷ്ടാവ് എത്തുന്നതിനായി പരിസരങ്ങളിൽ കാത്തു നിന്നു. രാത്...
Local news, Other

താനൂരില്‍ ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിള്‍ ദേഹത്ത് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

താനൂര്‍ : താനൂര്‍ കാളാട് ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാര്‍ബിളിന്റെ ഉള്ളില്‍ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊല്‍ക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്. രാജസ്ഥാനില്‍ നിന്നും കണ്ടെയ്‌നര്‍ ലോറിയില്‍ എത്തിച്ച മാര്‍ബിള്‍ പാളികള്‍ അവിടെ നിന്നും ഇറക്കി മറ്റൊരു ലോറിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകമുണ്ടായത്. മാര്‍ബിള്‍ പാളി തൊഴിലാളിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശ്ചിമ ബംഗാള്‍ സ്വദേശിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താനൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, പോലീസ്, നാട്ടുകാര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി ...
Local news, Other

താനൂര്‍ ഉപജില്ലാ സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് മത്സരം സംഘടിപ്പിച്ചു

തിരൂരങ്ങാടി : കെ. എസ്. ടി യു സംസ്ഥാന തലത്തില്‍ നടത്തുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് താനൂര്‍ ഉപജില്ലാ തല മത്സരം ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്‌കൂളില്‍ വച്ച് നടന്നു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ പൊതുവത്ത് ഫാത്തിമ ഉദ്ഘാടനം ചെയ്തു. കെ. എസ്. ടി യു താനൂര്‍ ഉപജില്ല പ്രസിഡന്റ് ഷറഫുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ചു' മലപ്പുറം ജില്ലാ കെ. എസ്. ടി യു ട്രഷറര്‍ കെ.എം ഹനീഫ സി. എച്ച്. അനുസ്മരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് റഹീം കുണ്ടൂര്‍, ജില്ലാ സെക്രട്ടറി കെ.പി ജലീല്‍, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് അസൈനാര്‍ ടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സാലിം പി.എം, ജംഷാദ് ആദൃശേരി, പി, ടി ഖലീലുല്‍ അമീന്‍ , അഫ്‌സല്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. നൗഫല്‍ എ, ഷബീര്‍ ബാബു ടി, സാഹിര്‍ കല്‍പകഞ്ചേരി, മുജീബ് അരീക്കാട് എന്നിവര്‍ ക്വിസ് മാസ്റ്റര്‍മാരായി. പെരുമണ്ണ ക്ലാരി ഗ്രാമ പഞ...
Local news

താനൂർ ഓലപ്പീടിക – കൊടിഞ്ഞി റോഡ് നാടിന് സമർപ്പിച്ചു

താനൂർ ഓലപ്പീടിക - കൊടിഞ്ഞി റോഡ് കായിക വകുപ്പ് മന്ത്രി വി. അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിച്ചു. താനൂർ മുൻസിപ്പൽ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച്. ഹാർബർ എൻജിനീയറിങ് വകുപ്പ് 1.11 കോടി രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മിച്ചത്. നന്നമ്പ്ര പഞ്ചായത്തിനെ കൊടിഞ്ഞിയുമായി ബന്ധപ്പെടുത്തുന്ന ഈ റോഡ് ഭാവിയിൽ കാർഷിക മേഖലയുടെ വളർച്ചയ്ക്കും ടൂറിസം വികസനത്തിനും ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ താനൂർ നഗരസഭ വൈസ് ചെയർപേഴ്സൺ സി.കെ സുബൈദ, സി.കെ ബഷീർ, സി. മുഹമ്മദ് അഷ്റഫ്, കെ.പി ഫാത്തിമ, വി.പി ശശി കുമാർ, എ.പി സുബ്രഹ്മണ്യൻ, മേപ്പുറത്ത് ഹംസു എന്നിവർ എന്നിവർ പങ്കെടുത്തു. ചടങ്ങിന് വി.വി.എൻ മുസ്തഫ നന്ദി പറഞ്ഞു. ...
Kerala, Local news, Malappuram, Other

മാലിന്യമുക്ത നവകേരളം : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി ; 14.62 ലക്ഷം രൂപ പിഴ ഈടാക്കി, തിരൂരങ്ങാടിയില്‍ 1.30 ലക്ഷം രൂപ പിഴ

മലപ്പുറം: മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 600 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലയിൽ 12 നഗരസഭകളിൽ ജില്ലാതല ഉദ്യോഗസ്ഥരുടെയും ഇന്റേണൽ വിജിലൻസ് ഓഫീസർമാരുടെയും നേതൃത്വത്തിൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്. ജില്ലയിലെ 275 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതിൽ 14,68,250 രൂപയാണ് പിഴ ചുമത്തിയത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചതിന് പുറമെ ഓടകളിലേക്ക് മലിനജലം ഒഴുക്കി വിടുക, പ്ലാസ്റ്റിക് മാലിന്യം കത്തിക്കുക, മലിനജല ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാതെയും പ്രവർത്തിപ്പിക്കാതെയും സ്ഥാപനങ്ങൾ നടത്തുക, മലിനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ സൂക്ഷിക്കുക, ഉപയോഗിക്കുക തുടങ്ങിയ നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിലമ്പൂർ നഗരസഭയിൽ നടത്തിയ പരിശോധനയിൽ സ്ഥാപനങ്ങളിൽ നിന്ന് 65,000 ...
Kerala, Local news

കേരളത്തിലെ ആരോഗ്യ-വിദ്യാഭ്യാസ മേഖല ലോകത്തിന് മാതൃക: മന്ത്രി സജി ചെറിയാന്‍

താനൂര്‍ : കേരളത്തിലെ ആരോഗ്യ- വിദ്യാഭ്യാസ മേഖല ലോകത്തിന് തന്നെ മാതൃകയാണെന്ന് ഫിഷറീസ്- സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. താനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നിര്‍മിക്കുന്ന ഡയാലിസിസ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ചികിത്സ ലഭിക്കുന്ന സംസ്ഥാനമായി കേരളം മാറി. പ്രാഥമികാരോഗ്യകേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ ആ മാറ്റം കാണുന്നുണ്ട്. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ വലിയൊരു ശതമാനം താനൂര്‍ നിയോജക മണ്ഡലത്തിലാണെന്നും എല്ലാ മേഖലകളിലും അഭിമാനാര്‍ഹമായ നേട്ടം കൈവരിക്കാന്‍ താനൂരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ ബേബി ഷീജ കോഹൂര്‍ റിപ്പോര്‍ട്ട് അവതരിപ്പ...
Accident

വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു

താനൂർ : വീട്ടുമുറ്റത്തെ മതിൽ ഇടിഞ്ഞു വീണ് മൂന്ന് വയസ്സുളള കുട്ടി മരണപ്പെട്ടു. കാരാട് പയവളപ്പിൽ ഫസലുവിന്റെ മകൻ ഫർസീൻ ഇശൽ (3) മരിച്ചത്.
Kerala, Local news, Malappuram

അംബേദ്ക്കർ ഗ്രാമം പദ്ധതി: പ്രവർത്തനോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു

താനൂർ : താനൂർ നഗരസഭയിലെ മുക്കോല ഐ.എച്ച് ഡി.പി കോളനിയിൽ ഒരു കോടി രൂപയുടെ വിവിധ വികസന പ്രവർത്തനനങ്ങളുടെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിച്ചു. കേരള സർക്കാർ പട്ടികജാതി വികസന വകുപ്പ് വഴി നടപ്പാക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ഒരുകോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. മലപ്പുറം നിർമ്മിതി കേന്ദ്രമാണ് പ്രവൃത്തി നിർവ്വഹണം നടത്തുന്നത്. താനൂർ നഗരസഭഭാ ചെയർമാൻ പി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പട്ടിക ജാതി വികസന ഓഫീസർ വി.പി അഞ്ജു കൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ നിർമ്മിതി കേന്ദ്രംപ്രോജക്ട് മാനേജർ കെ.ആർ ബീന റിപ്പോർട്ട് അവതരിപ്പിച്ചു. താനൂർ നഗരസഭാ കൗൺസിലർ പി. ഷീന, ഇ. ജയൻ, തിരൂർ ഏരിയ സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ സി. ജയചന്ദ്രൻ മാസ്റ്റർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ അജയൻ, പ്രിയേഷ്, വി.പി. ശശികുമാർ, ഹംസു മേപ്പുറത്ത്, സിദ്ദീഖ്, സിറാജ്, ...
Kerala, Local news, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; താമിര്‍ ജിഫ്രിയുടെ രാസപരിശോധനാ ഫലം പുറത്ത്

താനൂര്‍ : താനൂര്‍ കസ്റ്റഡി കൊലപാതകത്തിന് ഇരയായ താമിര്‍ ജിഫ്രിയുടെ രാസപരിശോധനാഫലം പുറത്തുവന്നു. താമിറിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയ കവറുകളില്‍ മെത്താംഫെറ്റമിനാണെന്ന് കണ്ടെത്തി. രാസപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. മലപ്പുറം എസ്.പിയുടെ സ്‌പെഷ്യല്‍ സ്‌ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനിടെ താമിര്‍ ജിഫ്രിയുടെ വയറ്റില്‍നിന്നു രണ്ട് പ്ലാസ്റ്റിക് കവറുകള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ ഒന്ന് പൊട്ടിയിരുന്നു. മെത്താംഫെറ്റമിന്‍ എന്ന ലഹരി പദാര്‍ഥമാണ് ഇതില്‍ ഉള്ളതെന്ന് കോഴിക്കോട്, എറണാകുളം റീജ്യനല്‍ കെമിക്കല്‍ ലാബുകളിലെ പരിശോധനയില്‍ കണ്ടെത്തി. അതേസമയം, ലഹരി മരുന്നിന്റെ അളവ് കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. ലഹരി പദാര്‍ഥത്തിന്റെ അളവ് കേസ് അന്വേഷണത്തില്‍ നിര്‍ണായകമാണ്. 12 മണിക്കൂറോളം മൃതദേഹം ഫ്രീസറിലല്ലാതെ സൂക്ഷിച്ചത് രാസപരിശോധനയെ ബാധിക്കുമെ...
Kerala

താനൂര്‍ കസ്റ്റഡി കൊലപാതകം; കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട്‌ ഹൈക്കോടതി നിർദേശിച്ചു. കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്. അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം; സിബിഐ നിലപാട് തേടി ഹൈക്കോടതി

കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ കേസ് ഏറ്റെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി. നാളെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി ആണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതികളായ പൊലീസുകാര്‍ മുന്‍കൂര്‍ ജാമ്യം തേടി സെഷന്‍സ് കോടതിയെ സമീപിച്ചുവെന്ന കാര്യം ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നിട്ടും പ്രതികളുടെ അറസ്റ്റ് വൈകുന്നു. സിബിഐ എത്രയും വേഗം കേസ് ഏറ്റെടുക്കണം. നിര്‍ണ്ണായക നിമിഷങ്ങളാണ് നഷ്ടപ്പെടുന്നതെന്നും ഹാരിസ് ജിഫ്രിയുടെ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐയ്ക്ക് കൈമാറിയെന്നും സിബിഐ ആണ് പ്രതികളെ അറസ്റ്റ് ചെയ്യേണ്ടതെന്നും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ മറുപടി നല്‍കി. താമിര്‍ ജിഫ്രിയുടെ കസ്റ്...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണത്തില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് പി എം എ സലാം

മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസില്‍ മലപ്പുറം എസ് പിയെ പ്രതിയാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. പൊലീസിന് ആരേയും തല്ലികൊല്ലാന്‍ അധികാരമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാര്‍ത്ഥ പ്രതികള്‍ കാണാമറയത്താണ്. സര്‍ക്കാര്‍ എന്ത് നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് കാത്തിരിക്കുകയാണ്. സമരസമിതിയുമായി ചേര്‍ന്ന് തുടര്‍പ്രതിഷേധം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ് പിക്ക് എതിരായ നടപടി പൊലീസിനെ നിഷ്‌ക്രിയമാക്കില്ല, ആ വാദം തെറ്റാണ്. മുമ്പും മലപ്പുറത്ത് പൊലീസ് ഉണ്ടായിട്ടുണ്ട്. അന്ന് ഒന്നും ഇത്തരം കേസുകള്‍ ഉണ്ടായിട്ടില്ലെന്നും പി എം എ സലാം അഭിപ്രായപ്പെട്ടു. ...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി കൊലപാതകം ; സര്‍ക്കാറും പൊലീസും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആക്ഷന്‍ കമ്മിറ്റി

തിരൂരങ്ങാടി: താനൂര്‍ കസ്റ്റഡി കൊലപാതക കേസിലെ അന്വേഷണം സര്‍ക്കാറും പൊലീസും അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് താമിര്‍ ജിഫ്രി ആക്ഷന്‍ കമ്മിറ്റി. മമ്പുറത്ത് ഇന്നലെ വൈകീട്ട് സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സര്‍ക്കാറിനും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ പിന്നീടൊന്നും ചെയ്തില്ല. കേസില്‍ ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമായിട്ടും നടപടി സ്വീകരിച്ചില്ല. മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത്ത് ദാസ് ഐ.പി.എസ്, എ.എസ്.പി ഷാ, താനൂര്‍ ഡി.വൈ.എസ്.പി ബെന്നി, താനൂര്‍ സി.ഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെല്ലാം ആരോപണ വിധേയരാണ്. മാത്രവുമല്ല കൊലപാതക കേസില്‍ പങ്കുള്ളവരും കേസ് അട്ടിമറിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചവരുമാണിവര്‍. അതോടപ്പം പ്രതികളെ സംരക്ഷിച്ച ചില പൊലീസ് ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ എല്ലാം നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. നീതിയുക്തമായ അന...
Kerala, Local news, Malappuram, Other

മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടിയുടെ കെട്ടിടം നിർമിക്കും : മന്ത്രി വി.അബ്ദുറഹിമാൻ

താനൂർ : ദ്വിശതാബ്ദി ആഘോഷിക്കുന്ന മീനടത്തൂർ ഗവ. ഹൈസ്കൂളിന് അഞ്ചു കോടി രൂപ ചെലവിൽ പുതിയ കെട്ടിടം നിർമിക്കുമെന്ന് കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം"പറയാൻ ബാക്കി വെച്ചത് " ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളിന്റെ 200 വർഷ ചരിത്ര പഠനം നടത്തി റിപ്പോർട്ട് തയ്യാറാക്കിയ മലയാളം സർവ്വകലാശാല അസോസിയേഷൻ സെക്രട്ടറി അഞ്ജലി കൃഷ്ണയുടെ പഠന റിപ്പോർട്ട് മന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു. സ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരെയും ദ്വിശതാബ്ദി ലോഗോ തയ്യാറാക്കിയ ചിത്രകാരൻ അസ്ലം തിരൂരിനെയും ചടങ്ങിൽ ആദരിച്ചു. മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മഞ്ജുഷ ആർ.വർമ്മ മുഖ്യപ്രഭാഷണം നടത്തി. വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡിസിലെ അസി. പ്രൊഫ. അബ്ദുറഹിമാൻ കറുത്തേടത്ത് മോട്ടിവേഷൻ ക്ലാസ് നടത്തി. ചടങ്ങിൽ എൻ.പി അബ്ദുൽ ലത്തീഫ്, താനൂർ ബ്ലോക്ക് പ...
Kerala, Local news, Malappuram, Other

അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡ് നാടിന് സമർപ്പിച്ചു

താനൂർ : എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25.7 ലക്ഷം ഉപയോഗിച്ച് നിർമിച്ച ഒഴൂർ ഗ്രാമപഞ്ചായത്തിലെ അടികുളം അപ്പാട വലിയ യാഹൂ സ്മാരക റോഡിന്റെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. താനൂർ മണ്ഡലത്തിലെ ഒഴൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ നിർമ്മാണം പൂർത്തിയായ റോഡാണ് നാടിന് സമർപ്പിച്ചത്. കാലങ്ങളായി വെള്ളക്കെട്ടും ദുഷ്കരമായ പാതയും കാരണം ദുരിതമനുഭവിച്ചിരുന്ന നാട്ടുകാരുടെ ഏറെ കാലത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ഹാർബർ എഞ്ചിനീയറിങ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല. ചടങ്ങിൽ അലവി മുക്കാട്ടിൽ സ്വാഗതം പറഞ്ഞു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് യുസഫ് കൊടിയേങ്ങൽ, വൈസ് പ്രസിഡൻ്റ് സജ്ന പാലേരി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അസ്ക്കർ കോറാട്, തറമ്മൽ മൊയ്തീൻകുട്ടി, പി. ടി. അക്ബർ, വാർഡ് മെമ്പർ കെ.വി. പ്രജിത എന്നിവർ പങ്കെടുത്തു. ...
Kerala, Local news, Malappuram, Other

താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി, കണ്ടത് കുളിക്കാന്‍ എത്തിയ കുട്ടികള്‍

താനൂര്‍ : താനൂരില്‍ പുഴയോരത്ത് ഉണക്കാനിട്ട കഞ്ചാവ് കണ്ടെത്തി. ഒട്ടുംപുറം പുഴയോരത്താണ് ഉണക്കാനിട്ട നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. 740 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ എത്തിയ കുട്ടികളാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തിയിട്ടില്ല. പ്രദേശത്ത് പുഴ കേന്ദ്രീകരിച്ച് എം.ഡി.എം.എ. പോലുള്ള മയക്കുമരുന്നും മദ്യവും തോണികളില്‍ എത്തിക്കുന്നതായി നേരത്തേയും പരാതിയുണ്ടായിരുന്നു. ...
error: Content is protected !!