Friday, March 20

Author: tirurangaditoday

ഓണക്കാലത്ത് വന്‍ നേട്ടവുമായി സപ്ലൈകോ ; 123 കോടിയുടെ വിറ്റുവരവ്
Kerala

ഓണക്കാലത്ത് വന്‍ നേട്ടവുമായി സപ്ലൈകോ ; 123 കോടിയുടെ വിറ്റുവരവ്

തിരുവന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്തില്‍ വന്‍ നേട്ടവുമായി സപ്ലൈകോ. സെപ്റ്റംബര്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ 14 ഉത്രാട ദിവസം വരെയുള്ള വില്‍പനയില്‍ വലിയ നേട്ടമാണ് സപ്ലൈകോ കൈവരിച്ചിരിക്കുന്നത്. ഓണക്കാലത്ത് സപ്ലൈകോ വില്പനശാലകളില്‍ നിന്ന് 123.56 കോടി രൂപയുടെ വിറ്റു വരവാണ് വകുപ്പിന് ലഭിച്ചത്. സപ്ലൈകോ 14 ജില്ലാ ഫെയറുകളില്‍ നിന്നും മാത്രം 4.03 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്. സബ്‌സിഡി ഇനത്തില്‍ 2.36 കോടി രൂപയുടെയും സബ്‌സിഡിയിതര ഇനത്തില്‍ 1.67 കോടി രൂപയുടെയും വിറ്റു വരവുണ്ടായിരുന്നു. ജില്ലാ ഫെയറുകളില്‍ ഏറ്റവും കൂടുതല്‍ വില്പന നടന്നത് തിരുവനന്തപുരത്താണ്, 68.01 ലക്ഷം രൂപ. സബ്‌സിഡി ഇനത്തില്‍ 39.12ലക്ഷം രൂപയുടെയും, സബ്‌സിഡി ഇതര ഇനത്തില്‍ 28.89 ലക്ഷം രൂപയുടെയും വിറ്റുവരവാണ് തിരുവനന്തപുരം ജില്ലാ ഫെയറില്‍ ഉണ്ടായത്. സംസ്ഥാനത്ത് 123.56 കോടി വിറ്റുവരവില്‍ 66.83 കോടി രൂപ സബ്‌സിഡി ഇനങ്ങളുടെ വിറ്റുവരവിലൂടെ...
National

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് : നടപ്പാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ ; പ്രതിപക്ഷ എതിര്‍പ്പുകള്‍ക്കിടെ റിപ്പോര്‍ട്ടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം

ദില്ലി ; ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭാ യോഗം. രാം നാഥ് കോവിന്ദ് കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടാണ് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബില്‍ കൊണ്ടുവരാനാണ് തീരുമാനം. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി ഈ വര്‍ഷം മാര്‍ച്ച് 15 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത്തരത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വലിയ രീതിയില്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതാണ് കേന്ദ്രത്തിന്റെ വാദം...
Local news

നവീകരിച്ച തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ

തിരൂരങ്ങാടി ; നവീകരിച്ച തിരൂരങ്ങാടി നഗരസഭ ഓഡിറ്റോറിയം ഉദ്ഘാടനം നാളെ ( 19-09-2024) രാവിലെ 10.30 മണിക്ക് നടക്കും. ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി നിര്‍വഹിക്കും. നഗസഭ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ ഓഫീസ് കെട്ടിടത്തില്‍ എം, കെ ഹാജി സ്മാരക ഓഡിറ്റോറിയം നവീകരിച്ചിരിക്കുന്നത്.
Malappuram

ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ വിദ്യാര്‍ത്ഥിയെ ആദരിച്ചു

കൊണ്ടോട്ടി : ടൈം വേള്‍ഡ് റെക്കോര്‍ഡ് ജേതാവായ കൊണ്ടോട്ടി ഇ. എം.ഇ. എ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥി നവജ്യോതിനെ സ്‌കൂള്‍ അധികൃതര്‍ ആദരിച്ചു. 180 രാജ്യങ്ങളുടെ പതാകകള്‍ തിരിച്ചറിയാനുള്ള കഴിവ്, 50 രാജ്യങ്ങളുടെ ഔട്ട് ലൈന്‍ മാപ്പുകള്‍ നോക്കി രാജ്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ്, ഒരു മിനിട്ടില്‍ 72 രാജ്യത്തെ പതാക തിരിച്ചറിഞ്ഞു പറയാനുള്ള കഴിവുകള്‍ തുടങ്ങിയ വ്യത്യസ്ത കഴിവുകള്‍ സ്വന്തമാക്കിയാണ് നവജ്യോത് ടൈം വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികള്‍ക്ക് സംസ്ഥാന തലത്തില്‍ നല്‍കുന്ന ഉജ്ജ്വല ബാല്യ പുരസ്‌കാരം ജേതാവ് കൂടിയാണ് നവജ്യോത്. സ്‌കൂളിന്റെ ആദരവ് ഹെഡ്മാസ്റ്റര്‍ പി.ടി. ഇസ്മായില്‍ മാസ്റ്റര്‍ ,പി. ടി. എ പ്രസിഡന്റ്പി. ഡി. ഹനീഫ പുളിക്ക...
Malappuram

നിപ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 255 പേര്‍, 28 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയില്‍

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്നലെ പുറത്തു വന്ന 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുതുതായി 80 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 50 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. നിലവില്‍ ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 77 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 171 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 84 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 128 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്. മരിച്ച 24 കാരന്‍ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളേജില്‍ നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ട്. ഇവര്‍ ലോ റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്. രോഗലക്ഷണങ്ങളുമായി നാല് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്....
Kerala

കരിപ്പൂരില്‍ മുന്നറിയിപ്പില്ലാതെ ജിദ്ദയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കി ; പ്രതിഷേധവുമായി യാത്രക്കാര്‍

കരിപ്പൂര്‍ : ഇന്ന് പുലര്‍ച്ചെ കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം റദ്ദാക്കിയതിനെ തുടര്‍ന്ന് പ്രതിഷേധവുമായി യാത്രക്കാര്‍. റദ്ദാക്കിയ വിമാനത്തിന് പകരം ബദല്‍ സംവിധാനം ഒരുക്കിയിരുന്നില്ല. പലതവണ സമയം മാറ്റിയശേഷമാണ് ഇന്ന് പുലര്‍ച്ച പോകുമെന്ന് അറിയിച്ചത്. അതാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. പണം വേഗം മടക്കി നല്‍കണമെന്ന ആവശ്യവും സ്‌പൈസ് ജെറ്റ് എയര്‍വേയ്‌സ് അംഗീകരിക്കുന്നില്ല. പണം തിരികെ നല്‍കാന്‍ 20 ദിവസം വരെ വേണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഇതും പ്രതിഷേധത്തിന് കാരണമായി. സ്‌പൈസ് ജെറ്റ് വലിയ ക്രൂരതയാണ് ചെയ്യുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. മൂന്ന് ദിവസത്തേക്ക് ഇനി വിമാനമില്ലെന്നാണ് അറിയിക്കുന്നത്. ബോര്‍ഡിങ് പാസ് എടുത്തശേഷമാണ് വിമാനം റദ്ദാക്കുന്നത്. ഒരു സൗകര്യവും നല്‍കിയില്ലെന്ന് യാത്രക്കാര്‍ പറഞ്ഞു....
Kerala

തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു

പാനൂര്‍ : തിളച്ച വെള്ളം ദേഹത്ത് വീണ് ചികിത്സയിലായിരുന്ന 4 വയസുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷയാണ് മരിച്ചത്. തിളച്ച വെള്ളം അബദ്ധത്തില്‍ കാലില്‍ വീണ് പൊള്ളലേറ്റ് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍. അസ്വാഭാവിക മരണത്തിന് കൊളവല്ലൂര്‍ പൊലീസ് അന്വേഷണം തുടരുകയാണ്....
Kerala

തലച്ചോറില്‍ അണുബാധ ; ചികിത്സയിലിരിക്കെ 17 കാരി മരിച്ചു

കാസര്‍കോട്: തലച്ചോറില്‍ അണുബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ 17 കാരി മരിച്ചു. കാസര്‍കോട് മേല്‍പ്പറമ്പില്‍ താമസിക്കുന്ന കോഴിക്കോട് ബാലുശേരി സ്വദേശികളായ ശശിധരന്‍ശുഭ ദമ്പതികളുടെ മകള്‍ എന്‍.എം വൈഷ്ണവിയാണ് മരിച്ചത്. കാസര്‍കോട് മേല്‍പ്പറമ്പ് ചന്ദ്രഗിരി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് തലവേദന, പനി തുടങ്ങിയ അസ്വസ്ഥതകള്‍ വിദ്യാര്‍ത്ഥിനിക്ക് നേരിട്ടിരുന്നു. പിന്നീട് ആശുപത്രിയില്‍ കാണിച്ചെങ്കിലും മാറ്റമുണ്ടായിരുന്നില്ല. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായി. ഇതോടെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. കുട്ടിക്ക് നിപയാണോയെന്നടക്കം ആദ്യം സംശയമുണ്ടായിരുന്നു. വിശദമായ പരിശോധനയിലാണ് തലച്ചോറിലേറ്റ അണുബാധയാണ് കാരണമെന്ന് വ്യക്തമായത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്...
Malappuram

ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം

മലപ്പുറം : ദുബായില്‍ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് മങ്കിപോക്‌സെന്ന് സംശയം. ഇയാളെ രോഗ ലക്ഷണത്തോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്ക് അയച്ചു. യുവാവ് തുടക്കം മുതല്‍ മുന്‍കരുതലുകള്‍ എടുത്തിരുന്നു. പരിശോധനഫലം വന്നിട്ടില്ല. ദുബായില്‍നിന്നു നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ മുപ്പത്തെട്ടുകാരനെയാണു നിരീക്ഷണത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് ആശുപത്രിയിലെ ത്വക്‌രോഗ വിഭാഗം ഒപിയില്‍ ചികിത്സ തേടിയത്. പനിയും തൊലിപ്പുറത്തു ചിക്കന്‍പോക്‌സിനു സമാനമായ തടിപ്പുകളും കണ്ടതിനെ തുടര്‍ന്നു വിദഗ്ധ ചികിത്സയ്ക്കു വിധേയമാക്കുകയായിരുന്നു....
Malappuram

നിപ : 13 പേരുടെ പരിശോധന ഫലം എത്തി

മലപ്പുറം : വണ്ടൂര്‍ സ്വദേശിയായ 24 കാരന്‍ പെരിന്തല്‍ മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13 പേരുടെ ഫലം എത്തി. ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെയും സ്രവ പരിശോധന ഫലങ്ങളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞദിവസം മലപ്പുറത്ത് നിപ സ്ഥിരീകരിച്ചെന്നും പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. 26 പേര്‍ ഹൈറിസ്‌ക് കാറ്റഗറിയിലാണ്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ...
Malappuram

നിപ: 175 പേര്‍ സമ്പര്‍ക്ക പട്ടികയില്‍, 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ; കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം : നിപ രോഗബാധയുമായി ബന്ധപ്പെട്ട് ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 49 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള 10 പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ 13 പേരുടെ സ്രവം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭ്യമാകാനുള്ളതായും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് (സെപ്റ്റംബര്‍ 16) രാവിലേയും വൈകുന്നേരവും ഓണ്‍ലൈനായി നിപ അവലോകന യോഗം ചേര്‍ന്നു. നിപ ജാഗ്രതയെ തുടര്‍ന്ന് മലപ്പുറം സര്‍ക്കാര്‍ അതിഥി മന്ദിര കോമ്പൗണ്ടില്‍ കണ്‍ട്രോള്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0483 2732010, 0483 2732060 എന്നീ നമ...
Accident, Breaking news

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു

ചെന്നൈ യിൽ കെട്ടിടത്തിൽ നിന്ന് വീണ് തിരൂരങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു.തിരൂരങ്ങാടി താഴെച്ചിന സഹകരണ റോഡ് സ്വദേശി തടത്തിൽ ജംഷീറിന്റെ മകൻ മിൻഹജ് (19) ആണ് മരിച്ചത്. ഇന്നലെ രാത്രി ചെന്നൈയിൽ മയിലാടുത്തുരയ് എന്ന സ്ഥലത്ത് വെച്ചാണ് സംഭവം. ഇവിടെ ഫുട് വെയർ ഷോപ്പിലെ ജീവനക്കാരനാണ് മിൻഹാജ്. ഷോപ് അടച്ച ശേഷം താമസ സ്ഥലത്ത് കെട്ടിടത്തിന്റെ ഓപ്പണ് ടെറസിൽ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മാതാവ്: ഫബീന. സഹോദരങ്ങൾ : നഫീസത്ഉൽ മിസ്രിയ, മിദ് ലാജ്, മിൻ ഷാദ്‌...
Malappuram

നിപ : മലപ്പുറത്ത് 10 പേര്‍ക്ക് കൂടി രോഗലക്ഷണം

മലപ്പുറം : പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ വണ്ടൂര്‍ സ്വദേശിയായ യുവാവ് നിപ ബാധിച്ച് മരിച്ചതിന് പിന്നാലെ ജില്ലയിലെ 10 പേര്‍ക്ക് കൂടി രോഗ ലക്ഷണം. ഇവരുടെ സ്രവ സാംപിള്‍ ശേഖരിച്ചെന്നും കോഴിക്കോട് ലാബില്‍ പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. അതേസമയം, മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ടവരെ കണ്ടെത്താന്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. യുവാവ് ബെംഗളൂരുവില്‍നിന്ന് എത്തിയ ശേഷം എവിടെയെല്ലാം പോയെന്നാണ് പരിശോധിക്കുന്നത്. നിപ്പ ബാധ സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. 0483 2732010, 0483 2732050 എന്നിവയാണ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടേണ്ട നമ്പര്‍....
Accident, Gulf, Obituary

ഒമാനിൽ വാഹനമിടിച്ച് കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു

കോട്ടയ്ക്കൽ: ഒമാനിൽ വാഹനാപകടത്തിൽ കോട്ടക്കൽ സ്വദേശിയായ മതപണ്ഡിതൻ മരിച്ചു. വില്ലൂർ കുന്നക്കാടൻ അബ്ദുൽ ജലീൽ സഖാഫി (49) ആണ് മരിച്ചത്. ചാപ്പനങ്ങാടി മസ്വാലിഹ് സ്ഥാപനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ടു ഒമാനിൽ എത്തിയതായിരുന്നു. റോഡിനു കുറുകെ കടക്കുമ്പോൾ എതിരെ വന്ന വാഹനം ഇടിച്ചാണു അപകടം.
Other

നിപ മരണം ; ജില്ലയില്‍ വാര്‍ഡ് തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് 24 കാരന്‍ മരിച്ച പശ്ചാത്തലത്തില്‍ സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയില്‍ വാര്‍ഡ് തിരിച്ച് പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. തിരുവാലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 4,5,6,7, മമ്പാട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 എന്നീ വാര്‍ഡ് പരിധികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക നിയന്ത്രണങ്ങള്‍ ചുവടെ. 1 പൊതുജനങ്ങള്‍ കൂട്ടം കൂടാന്‍ പാടുള്ളതല്ല. വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 7 മണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. (പാല്‍, പത്രം, പച്ചക്കറി എന്നിവക്ക് രാവിലെ 6 മുതല്‍ പ്രവര്‍ത്തിക്കാവുന്നതാണ്). മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. സിനിമാ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കുവാന്‍ പാടുള്ളതല്ല. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസ്സുകള്‍ അംഗനവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുവാന്...
Breaking news, Health,

വണ്ടൂരിൽ മരിച്ച വിദ്യാർഥിക്ക് നിപ സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു മലപ്പുറം ജില്ലയില്‍ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ വണ്ടൂർ നടുവത്ത് 24 വയസുകാരനാണ് നിപ വൈറസ് ബാധയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞ യുവാവ് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയച്ചു. ഈ പരിശോധനാ ഫലം പോസിറ്റീവ് ആയിരുന്നു. ഇതറിഞ്ഞ ഉടനെ ഇന്നലെ രാത്രിയില്‍ തന്നെ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്...
Malappuram

മലപ്പുറത്ത് വീണ്ടും നിപ !! മൂന്ന് ദിവസം മുമ്പ് മരിച്ച യുവാവിൻ്റെ പ്രാഥമിക ഫലം പോസിറ്റീവ് ; സമ്പർക്കപ്പട്ടികയിൽ 26 പേർ

മലപ്പുറം : മൂന്ന് ദിവസം മുമ്പ് മരിച്ച വണ്ടൂർ സ്വദേശിക്ക് നിപയെന്ന് സംശയം. പ്രഥാമിക പരിശോധനയിൽ കോഴിക്കോട്ടെ ലാബിൽ നിന്നുള്ള ഫലം പോസിറ്റീവ് ആയിരുന്നു. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫലം വന്നാലേ നിപ സ്ഥിരീകരിക്കൂ. നിപ സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് ജില്ലാ ഭരണകൂടം കടക്കും. നിപ ആശങ്ക ഉയരുന്ന പശ്ചാത്തലത്തിൽ യുവാവുമായി സമ്പർക്കത്തിലുള്ള 26 പേരുടെ പട്ടി തയാറാക്കി ആരോഗ്യ വകുപ്പ്. തിരുവാലി പഞ്ചായത്തിൽ ജനപ്രതിനിധികളും ആരോഗ്യ വകപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു. പ്രതിരോധ പ്രവർത്തനങ്ങളും നിയന്ത്രണങ്ങളും ചർച്ച ചെയ്തു. വണ്ടൂർ നടുവത്ത് സ്വദേശിയായ യുവാവാണ് കഴിഞ്ഞ തിങ്കളാഴ്ച്ച പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ച് നിപ ലക്ഷണങ്ങളോടെ മരിച്ചത്.കടുത്ത പനിയെ തുടർന്നായിരുന്നു യുവാവ് ചികിത്സ തേടിയിരുന്നത്. വിദ്യാർത്ഥിക്ക് പനിയും കാലുവേദനയും ഉണ്ടായിരുന്നു. മരണകാരണം കണ്ടെത്താൻ ആകാത്തതിനാലാണ് ആരോഗ്യ ...
Breaking news, Obituary

ഒരു വയസ്സുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

എടരിക്കോട് : പിഞ്ചുകുഞ്ഞിനെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടരിക്കോട് പെരുമണ്ണ കുന്നായ വീട്ടിൽ നൗഫലിന്റെ മകൾ ഹൈറ മറിയം ആണ് മരിച്ചത്. ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുട്ടിയാണ്. പുറത്തെ ബാത്റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ വീണു കിടന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി....
Obituary

കരിപറമ്പിൽ ജീവനക്കാരനെ സ്ഥാപനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചെമ്മാട് : കരിപറമ്പിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപറമ്പ് അങ്ങാടിയിലുള്ള കോഹിനൂർ പന്തൽ ഇവന്റ് സ്ഥാപനത്തിലെ പാചകക്കാരൻ കോട്ടുവലക്കാട് സ്വദേശി അയ്യൂബ് (43) ആണ് മരിച്ചത്. സ്ഥാപനത്തിലെ ജീവനക്കാരൻ ആണ്. ഇന്ന് പുലർച്ചെയാണ് സംഭവം. രാവിലെയാണ് ആളുകൾ കണ്ടത്. പോലീസ് സ്ഥലത്തെത്തി.
Kerala

തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു

പാലക്കാട്: ഓണാഘോഷപരിപാടികള്‍ക്കിടെ നടത്തിയ തീറ്റ മത്സരത്തിനിടെ ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി ഒരാള്‍ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ആണ് ദാരുണമായ സംഭവം. കഞ്ചിക്കോട് ആലാമകം സ്വദേശി ബി. സുരേഷാണ് മരിച്ചത്. ഓണാഘോഷ മത്സരത്തിനിടെ ഇഡ്ഢലി വിഴുങ്ങുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news

പാലത്തിങ്ങൽ മീഡിയ ലൈബ്രറിയിൽ ഓണാഘോഷം വർണാഭമായി

പരപ്പനങ്ങാടി : പാലത്തിങ്ങൽ മീഡിയ ലൈബ്രറി നടത്തിയ ഓണാഘോഷ പരിപാടികൾ വർണാഭമായി നടന്നു. ഓണപ്പൂക്കളമൊരുക്കിയും ഓണപ്പാട്ടുകൾ പാടിയുമാണ് ലൈബ്രറിയിൽ ഓണാഘോഷം നടന്നത്. കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും നടന്നു. നഗരസഭാ കൗൺസിലർ അസീസ് കൂളത്ത് സമ്മാനവിതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് ഡോ. വി.പി. ഹാറൂൺ അബ്ദുൽ റഷീദ്, സെക്രട്ടറി സി. അബ്ദുറഹ്‌മാൻകുട്ടി, പി.കെ. നാരായണൻ മാസ്റ്റർ, എ. സുബ്രഹ്‌മണ്യൻ, ഷനീബ് മൂഴിക്കൽ, എ. സുജിത, സമീർ മുക്കത്ത് തുടങ്ങിയവർ പ്രസംഗിച്ചു.സുബില, പ്രമീള എന്നിവർ ഓണപ്പാട്ടുകൾ അവതരിപ്പിച്ചു....
Gulf, Obituary

മുന്നിയൂർ സ്വദേശി അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

മുന്നിയൂർ : അബൂദാബിയിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെ വീണ് മൂന്നിയൂർ സ്വദേശി മരണപ്പെട്ടു. മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി.വി.പി .ആലി – ആയിശാബി എന്നിവരുടെ മകൻ പി.വി.പി. ഖാലിദ് എന്ന കോയ (47)യാണ് മരിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം. ഇരുപത് വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളു. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ-സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു . ഭാര്യ ഷെമീല തിരൂർ . മക്കൾ : റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. സഹോദരങ്ങൾ: പി.വി.പി.അഹമ്മദ് മാസ്റ്റർ (മാനേജർ, എ.എം.യു.പി.സ്കൂൾ കുന്നത്ത് പറമ്...
Malappuram

മഞ്ചേരിയില്‍ വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് തടവും പിഴയും

മഞ്ചേരി : വിരുന്നിന് വന്ന 12 കാരിയെ പീഡിപ്പിച്ച മാതൃ സഹോദരിയുടെ ഭര്‍ത്താവായ 42 കാരന് 18 വര്‍ഷം കഠിന തടവും 1.75 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി പെരിമ്പലം സ്വദേശിയായ 42കാരനെയാണ് ശിക്ഷിച്ചത്. മഞ്ചേരി സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എ. എം. അഷ്‌റഫ് ആണ് ശിക്ഷ വിധിച്ചത്. പോക്‌സോ ആക്ടിലെ മൂന്നു വകുപ്പുകളിലായി അഞ്ച് വര്‍ഷം വീതം കഠിന തടവ് അരലക്ഷം രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. ഇതിനു പുറമെ കുട്ടിക്ക് മാനഹാനി വരുത്തിയതിന് മൂന്ന് വര്‍ഷം കഠിന തടവും 25000 രൂപ പിഴയും അനുഭവിക്കണം. പിഴയടക്കാത്ത പക്ഷം നാലു വകുപ്പുകളിലും രണ്ട് മാസം വീതം അധിക തടവും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രതി പിഴയടക്കുകയാണെങ്കില്‍ തുക അതിജീവിതക്ക് നല്‍കണം. കൂടാതെ സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കും കോടത...
Malappuram

തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി വോട്ടർപട്ടിക പുതുക്കുന്നു; കരട് പട്ടികയില്‍ പേര് ഉള്‍പ്പെടാത്തവര്‍ക്ക് അപേക്ഷിക്കാനുള്ള തിയതി അറിയാം

മലപ്പുറം : തദ്ദേശവാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടർപട്ടിക പുതുക്കുന്നു. മലപ്പുറം ജില്ലയില്‍ ജില്ലാപഞ്ചായത്തിലെ തൃക്കലങ്ങോട് ഡിവിഷന്‍ (വാര്‍ഡ് 31), മഞ്ചേരി നഗരസഭയിലെ കരുവമ്പ്രം (വാര്‍ഡ് 49), തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ മരത്താണി (വാര്‍ഡ് 22), ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പെരുമുക്ക് (വാര്‍ഡ് 18) ഉൾപ്പെടെ സംസ്ഥാനത്തെ 32 തദ്ദേശ സ്വയംഭരണവാർഡുകളിലെ വോട്ടർപട്ടികയാണ് പുതുക്കുന്നത്. കരട് വോട്ടർപട്ടിക സെപ്റ്റംബർ 20 നും അന്തിമപട്ടിക ഒക്ടോബർ 19 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ മരണമോ രാജിയോ അയോഗ്യതയോ മൂലമുണ്ടായ ആകസ്മിക ഒഴിവുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് പട്ടിക പുതുക്കുന്നത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് സെപ്റ്റംബര്‍ 20 മുതൽ ഒക്ടോബർ അഞ്ച് വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന...
Kerala

ഓണാഘോഷത്തിനിടെ ക്ലാസ് മുറിയില്‍ നിന്നും അധ്യാപികയ്ക്ക് പാമ്പു കടിയേറ്റു

കാസര്‍ഗോഡ് : നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ അധ്യാപികയ്ക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനി വിദ്യയെയാണ് പാമ്പുകടിച്ചത്. അധ്യാപികയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. അധ്യാപികയുടെ കാലിനാണ് പാമ്പ് കടിയേറ്റത്. ഇന്ന് സ്‌കൂളില്‍ ഓണാഘോഷ പരിപാടികള്‍ ആയതിനാല്‍ ക്ലാസുകള്‍ ഉണ്ടായിരുന്നില്ല. സ്‌കൂളിലെ കോ ഓപ്പറേറ്റീവ് സ്റ്റോറിന് സമീപത്ത് വെച്ച് വരാന്തയില്‍ നിന്നുമാണ് വിദ്യയ്ക്ക് പാമ്പുകടിയേറ്റത്. അധ്യാപിക കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....
Malappuram

താനൂര്‍ കസ്റ്റഡി കൊലപാതകം ; മലപ്പുറം മുന്‍ എസ്പി സുജിത് ദാസിനെ സിബിഐ വീണ്ടും ചോദ്യം ചെയ്തു

മലപ്പുറം : മുന്‍ എസ്പി സുജിത്ത് ദാസിനെ താനൂര്‍ കസ്റ്റഡി മരണ കേസുമായി ബന്ധപ്പെട്ട് സിബിഐ വീണ്ടും ചോദ്യം ചെയ്തു. നേരത്തെ ഈ കേസില്‍ സുജിത് ദാസിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നു. പി വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചത്തലത്തിലാണ് ചോദ്യം ചെയ്യല്‍. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വിളിച്ചുവരുത്തി ആയിരുന്നു ചോദ്യം ചെയ്യല്‍. നാലുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ നേരത്തെയുള്ള മൊഴിയും ഇപ്പോഴത്തെ മൊഴിയും പരിശോധിച്ചു. കേസില്‍ വിശദമായ അന്വേഷണം തുടരുകയാണ് സിബിഐ. സിബിഐ തിരുവനന്തപുരം ക്രൈം യൂണിറ്റാണ് താനൂര്‍ കസ്റ്റഡി കൊലപാതകം അന്വേഷിക്കുന്നത്. ഡിവൈഎസ്പി കുമാര്‍ റോണക്കിന്റെ നേതൃത്വത്തിലാണ് സുജിത്ത് ദാസിനെ വീണ്ടും ചോദ്യം ചെയ്തത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒന്നിനാണ് മലപ്പുറം താനൂരില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ താമിര്‍ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മര്‍ദ്ദനമാണ് മരണ കാ...
Malappuram

പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസിക്കുട്ടികളെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്. കല്‍ക്കുളം തീക്കടി നഗറിലെ ശ്യാംജിത്തിന്റെ വീടിനകത്ത് കഴിഞ്ഞദിവസം രാത്രിയാണ് ഇരുവരെയും ഒരു കയറില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇരുവരും കുറച്ച് മാസങ്ങളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. എടക്കര സിഐ എന്‍.ബി.ഷൈജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ രാത്രി പത്തരയോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി. രാവിലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപ്രതിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തും. ഗോപികയുടെ പിതാവ് ഗോപി, മാതാവ് ചാത്തി. ശ്യാംജിത്തിന്റെ പിതാവ് ചാത്തന്‍, മാതാവ് ശാന്ത....
Crime

വൃദ്ധ ദമ്പതികളെ കുത്തിപ്പരിക്കേൽപ്പിച്ച് മാല കവർന്ന തിരൂരങ്ങാടി സ്വദേശി പിടിയിൽ

കോഴിക്കോട്: മാത്തറയില്‍ വൃദ്ധ ദമ്പതികളെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച്‌ സ്വർണ്ണമാല കവർന്ന കേസിലെ പ്രതി പിടിയില്‍.തിരൂരങ്ങാടി ചന്തപ്പടി സ്വദേശി ഹസീമുദ്ദിനാണ് (30) പിടിയിലായത്. ആഗസ്റ്റ് 27-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വളർത്തു നായയുമായി പ്രഭാത സവാരിക്ക് പോയ ഗൃഹനാഥനെ നിരീക്ഷിച്ച ശേഷം ഇയാളുടെ ഭാര്യ മാത്രമേ വീട്ടിലുള്ളൂ എന്ന് ഉറപ്പു വരുത്തിയാണ് പ്രതി മോഷണം നടത്തിയത്. കത്തിവീശി കഴുത്തിലെ സ്വർണമാല കവർന്നശേഷം കൈയിലെ വള ഊരി നല്‍കാൻ ആവശ്യപ്പെടുകയും മോഷണം ചെറുക്കാൻ ശ്രമിച്ച വീട്ടമ്മയുടെ കയ്യില്‍ കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വള ഊരിയെടുക്കുന്നതിനിടെ, ഗൃഹനാഥൻ വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഇദ്ദേഹത്തേയും പ്രതി ആക്രമിച്ചു.തിരിച്ചറിയാതിരിക്കാൻ ഹെല്‍മറ്റും റെയിൻ കോട്ടും ധരിച്ചാണ് ഹസീമുദ്ദീൻ കുറ്റകൃത്യം നടത്തിയത്. സി.സി.ടി.വിയില്‍ കുടുങ്ങാതിരിക്കാനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു...
Malappuram

ഇന്‍ഷുറന്‍സ് ആനുകൂല്യം നിഷേധിച്ചു; ഇന്‍ഷുറന്‍സ് തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

മലപ്പുറം : ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്ത വ്യക്തിക്ക് ഇന്‍ഷുറന്‍സ് തുക നിഷേധിച്ച സംഭവത്തില്‍ ഇന്‍ഷുറന്‍സ് തുകയും 15,000 രൂപ നഷ്ടപരിഹാരവും നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധി. തൊഴുവാനൂര്‍ സ്വദേശി കളത്തില്‍ വീട്ടില്‍ എം മിനി സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്‍ വിധി. സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയാണ് സംഖ്യ നല്‍കേണ്ടത്. പരാതിക്കാരിയുടെ ഇടതുകാലിന് അസുഖം വന്നതിനെ തുടര്‍ന്ന് തൃശൂര്‍ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത് ചികില്‍സ നടത്തിയിരുന്നു. ആശുപത്രിയില്‍ ഇന്‍ഷുറന്‍സ് കമ്പനി നേരിട്ട് പണം അടക്കാന്‍ ബാധ്യസ്ഥരായിരുന്നെങ്കിലും പണം അടച്ചില്ല. പകരം ബില്ലുമായി ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിക്കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ബില്ലുകള്‍ സമര്‍പ്പിച്ചെങ്കിലും കമ്പനി പണം നിഷേധിക്കുകയായിരുന്നു. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിനു മുമ്പു തന്നെ പരാതിക്കാരിക്ക് അസുഖമുണ്ടായിരുന്നുവെന്നും അത് മ...
National

യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍ പഠനത്തിന് എയിംസിന് വിട്ടുനല്‍കും

ന്യൂഡല്‍ഹി: അന്തരിച്ച സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി വിട്ടുനല്‍കും. ഭൗതികശരീരം ഇന്ന് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) മോര്‍ച്ചറിയില്‍ സൂക്ഷിക്കും. നാളെ വൈകുന്നേരം വസന്ത് കുഞ്ചിലെ വസതിയിലേക്ക് ഭൗതികശരീരം കൊണ്ടുപോകും. ശനിയാഴ്ച സി.പി.എം ആസ്ഥാനമായ ഡല്‍ഹി എ.കെ.ജി ഭവനില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 3 മണി വരെ പൊതുദര്‍ശനം. വൈകിട്ട് മൂന്നു മണിക്ക് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്തിമോപചാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷം ഭൗതികശരീരം മെഡിക്കല്‍, ഗവേഷണ പഠനത്തിനായി എയിംസിന് വിട്ടുകൊടുക്കും. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന സീതാറാം യെച്ചൂരി ഇന്ന് ഉച്ചക്ക് 3.05ഓടെയാണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആഗസ്റ്റ് 19നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....
error: Content is protected !!