ഉന്നത വിജയികളെ ആദരിച്ച് ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
ചെമ്മാട് : ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം നാഷണല്‍ സ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍.സി പരീക്ഷ യില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാര്‍, എല്‍. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യില്‍ ടോപ് പ്ലസ്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം എന്നിവ നേടിയവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്.തിരൂരങ്ങാടി മണ്ഡലം എം.എല്‍. എ കെ. പി. എ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി.
സ്‌കൂള്‍ മാനേജര്‍ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ നിഹാലയെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ...

