കാര്‍ വാഷര്‍ വാങ്ങാന്‍ വന്നതെന്ന് പറഞ്ഞു, സംശയം തോന്നി വിശദമായി പരിശോധിച്ചു, ഒടുവില്‍ കുടുങ്ങി ; കരിപ്പൂരില്‍ 77 ലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍
കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ 77 ലക്ഷം രൂപയുടെ സ്വര്‍ണവുമായി തിരൂര്‍ സ്വദേശിയും സ്വീകരിക്കാനെത്തിയ യുവാവും പൊലീസ് പിടിയില്‍. യാത്രക്കാരനായ തിരൂര്‍ സ്വദേശി റിംനാസ് ഖമര്‍(29), സ്വര്‍ണം സ്വീകരിക്കാനെത്തിയ പാലക്കാട് ആലത്തൂര്‍ സ്വദേശി റിംഷാദ്(26) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് റാസല്‍ ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് റിംനാസ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് വിമാനത്താവളത്തിന് പുറത്തിറങ്ങിയ ഇയാളെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ സ്വീകരിക്കാനെത്തിയ റിംഷാദിനെയും കസ്റ്റഡിയിലെടുത്തു.
എന്നാല്‍, അഞ്ചുമണിക്കൂറോളം ചോദ്യംചെയ്തിട്ടും ഇരുവരും കുറ്റംസമ്മതിച്ചില്ല. തന്റെ പക്കല്‍ സ്വര്‍ണമില്ലെന്നും യു.എ.ഇ.യില്‍ നിന്ന് കൊടുത്തുവിട്ട കാര്‍ വാഷര്‍ ഉപകരണം വാങ്ങാനാണ് റിംഷാ...

