Monday, July 6

Author: tirurangaditoday

ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ  മുങ്ങിമരിച്ചു
Malappuram

ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു

ഭാരതപ്പുഴയോരത്ത് ഫുട്ബോൾ കളിക്കുന്നതിനിടെ വെള്ളത്തിൽ വീണ പന്ത് എടുക്കാൻ ഭാരതപ്പുഴയിൽ ഇറങ്ങിയ ബന്ധുക്കളായ രണ്ട് ആൺകുട്ടികൾ മുങ്ങിമരിച്ചു. തവനൂർ കാർഷിക എൻജിനീയറിങ് കോളേജിലെ ജീവനക്കാരിയുടെ മകൻ ആയുർ (13) ബന്ധു കോഴിക്കോട് അയിനിക്കാട് സ്വദേശി താഴേക്കുനിയിൽ രമേശൻ - ഇന്ദിര ദമ്പതികളുടെ മകൻ അശ്വിൻ (11) എന്നിവരാണ് മരിച്ചത്....
Calicut, Kerala

മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് പിന്നീട് എണീറ്റില്ല ; പിഞ്ചുകുഞ്ഞിനു ദാരുണാന്ത്യം

കോഴിക്കോട് : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി എട്ടു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പന്തീരാങ്കാവ് ഒളവണ്ണ മൂർക്കനാടു പാറക്കൽ താഴം മുനീർ-ഫാത്തിമ സന ദമ്പതികളുടെ ഏക മകൻ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. മുലപ്പാൽ കൊടുത്ത് ഉറക്കിയ കുഞ്ഞ് രാവിലെ ഉറക്കമെണീറ്റില്ല. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. പന്തീരാങ്കാവ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്നടത്തി....
Other

ഇങ്ങനെ പോയാൽ വീൽചെയറിൽ പോകേണ്ടി വരും, മുഈനലി ശിഹാബ് തങ്ങൾക്ക് ലീഗ് പ്രവർത്തകന്റെ ഭീഷണി

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി തങ്ങളുടെ മകൻ പാണക്കാട് മുഈനലി തങ്ങൾക്ക് മുസ്ലിം ലീഗ് പ്രവർത്തകൻ ഭീഷണിസന്ദേശം അയച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. മുസ്ലീം ലീഗ് പ്രവർത്തകനായ റാഫി പുതിയകടവിലിനെതിരേയാണ് മുഈനലി തങ്ങളുടെ പരാതിയിൽ മലപ്പുറം ടൗൺ പോലീസ് കേസെടുത്തത്. കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങൾക്ക് ഭീഷണിസന്ദേശം ലഭിച്ചത്. 19 ന് രാത്രി 10 മണിക്കാണ് തങ്ങൾക്ക് വാട്‌സ്ആപ്പിൽ ഭീഷണി സന്ദേശം വന്നത്. ‘‘തങ്ങളേ, നിങ്ങൾ ഈ പോക്ക് പോകുകയാണെങ്കില്‍ വീല്‍ചെയറില്‍ പോകേണ്ട ഗതി നിങ്ങൾക്കുണ്ടാകും കേട്ടോ. നിങ്ങൾ തങ്ങള്‍ കുടുംബത്തിൽ നിന്നായതിനാൽ എല്ലാവരും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ്. നിങ്ങൾ ഈ കോലത്തിൽ സംസാരവും കാര്യങ്ങളുമായിട്ട് സമുദായ നേതാക്കളെയും പാർട്ടി നേതാക്കളെയുമെല്ലാം വെല്ലുവിളിച്...
Local news

പ്രവേശന വിലക്ക് മറികടന്ന പ്രതി കഞ്ചാവുമായി വേങ്ങരയിൽ അറസ്റ്റിൽ

വേങ്ങര :കാപ്പ നിയമപ്രകാരം ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന പ്രതി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിൽ ആയി. അറസ്റ്റ് ചെയ്ത സമയം ഇയാളിൽ നിന്നും വില്പനക്കായി സൂക്ഷിച്ച കഞ്ചാവും തൂക്കാൻ ഉപയോഗിക്കുന്ന മെഷീനും പോലീസ് കണ്ടെടുത്തു.വിവിധ കേസുകളിൽ പ്രതിയായ വേങ്ങര കണ്ണാട്ടിപ്പടി മണ്ണിൽ വീട്ടിൽ അനിൽ എന്ന മണിയാണ്(41) അറസ്റ്റിൽ ആയത്. കഞ്ചാവ്. അടിപിടി. മോഷണം. റോബറി. തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് പിടിക്കപ്പെട്ട മണി. പ്രവേശന വിലക്ക് ലംഘിച്ച് മണി ജില്ലയിൽ പ്രവേശിച്ചിട്ടുണ്ട് എന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം എ എസ് പി ശക്തിസിങ് ആര്യ ഐ പി എസിന്റെ നിർദേശപ്രകാരം വേങ്ങര പോലീസ് ഇൻസ്‌പെക്ടർ മുഹമ്മദ്‌ ഹനീഫ എസ്. ഐ റ്റി. ഡി ബിജു. പോലീസ് ഉദ്യോഗസ്ഥരായ ഫൈസൽ . ആർ . ഷഹേഷ്. മുഹമ്മദ്‌ സലിം. കെ കെ ജസീർ എന്നിവരടങ്ങിയ സംഘ...
Local news

മുസാബഖ; ഹംസ റഹ്‌മാനി മുഅല്ലിം വിഭാഗം കലാപ്രതിഭ

തിരുരങ്ങാടി:സംസ്ഥാന മുസാബഖയിൽ മുഅല്ലിം വിഭാഗത്തിൽ ഹംസ റഹ്‌മാനിയെ കലാപ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴ അക്കിയംപാടം ഹയാത്തുൽ ഇസ്‌ലാം മദ്രസയിലെ അധ്യാപകനാണ്. ഉറുദു പ്രസംഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാവവും നിമിഷ പ്രസംഗത്തിൽ എ ഗ്രേഡോടെ മൂന്നും,അറബി പ്രസംഗത്തിൽ നാലാം സ്ഥാനവും നേടിയാണ് കലാപ്രതിഭ പട്ടത്തിന് അർഹനായത്. അതേസമയം രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന മുസാബഖക്ക് ഇന്ന് സമാപനമാവും.ജൂനിയർ,സീനിയർ,സൂപ്പർ സീനിയർ, ജനറൽ, അലുംനി, മുഅല്ലിം,ഗേൾസ് വിഭാഗങ്ങളിലായി 67 ഇനങ്ങളിലായി ഏഴ് വേദികളിലായി മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ : ബഹാഉദ്ദീൻ മുഹമ്മദ് നദ് വി അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ ഷംസീർ ഓവറോൾ ചാമ്പ്യന്മാർക്കുള്ള ട്രോഫികൾ സമ്മാനിക്കും. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് ...
Local news

കലയും സാഹിത്യവും സമൂഹത്തിന് ഉപകരിക്കുന്നത് ആക്കി മാറ്റുക ; സ്വാദിഖലി ശിഹാബ് തങ്ങൾ

തിരൂരങ്ങാടി: കലയുടെ പേരിൽ പല ആഭാസങ്ങളും അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കലയും സാഹിത്യവും സമൂഹത്തിന് ഉപകാരപ്രദമാക്കി മാറ്റുവാൻ എല്ലാവരും മുന്നോട്ടു വരണമമെന്നും മത്സരങ്ങളിലേക്ക് എത്തിപ്പെടാൻ നടത്തുന്ന ഒരുക്കങ്ങളാണ് കലോത്സവങ്ങളിലെ വിജയമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെമ്മാട് ദാറുൽഹുദാ ഇസ്‌ലാമിക് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന മുസാബഖ സംസ്ഥാന കലാമത്സരത്തിൽ മുഅല്ലിം വിഭാഗം മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരങ്ങളിൽ ഒന്നാം സ്ഥാനമെന്നുള്ളതല്ല,അവിടേക്ക് സ്വ പ്രയതനം കൊണ്ട് നടന്നടുക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മുഅല്ലിം വിഭാഗത്തിൽ കോഴിക്കോട് ജില്ല ചാംപ്യന്മാരായി.83 പോയിന്റ് നേടിയാണ് കോഴിക്കോട് ഓവറോൾ കിരീടം നേടിയത്.81 പോയിന്റ് നേടിയ ക...
Local news

തിരൂരങ്ങാടിയിൽ പാലിയേറ്റീവ് ട്രൈനിംഗ് ക്യാമ്പ് നടത്തി ; പഠിതാക്കൾക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ

തിരൂരങ്ങാടി: തിരൂരങ്ങാടി മുനിസിപ്പാലിറ്റിയും ഗവ: താലൂക്ക് ആശുപത്രിയും സംയുക്തമായി പാലിയേറ്റീവ് വളണ്ടിയർ മാർക്കുള്ള ട്രൈനിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ നടന്ന ക്യാമ്പ് മുനിസിപ്പൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. ട്രൈനിംഗിന് എത്തിയ വളണ്ടിയർമാർക്ക് ഡമ്മിയായി മുനിസിപ്പൽ ചെയർമാൻ തയ്യാറായത് വളണ്ടിയർ മാർക്ക് ആവേശം നൽകി. വൈസ് ചെയർപേഴ്സൺ സുലൈഖ കാലൊടി അദ്ധ്യക്ഷ്യം വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ, ഡോ: ഹാഫിസ് റഹ്മാൻ, ജെ.എച്ച്. ഐ. കിഷോർ, നഴ്സിംഗ് സുപ്രണ്ട് ലിജാ എസ്. ഖാൻ,പാലിയേറ്റീവ് നഴ്സ് ജൂണി, പാലിയേറ്റീവ് കോ-ഓർഡിനേറ്റർ സജ്ന എന്നിവർ പ്രസംഗിച്ചു. ക്യാമ്പിന് നഴ്സ് , ജനിത ഫൈസൽ താണിക്കൽ, സൈഫുന്നീസ എന്നിവർ നേതൃത്വം നൽകി....
Kerala, Other

ബിജെപി പ്രാദേശിക നേതാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

ആലപ്പുഴ : കായംകുളത്ത് ബിജെപി പ്രാദേശിക നേതാവ് ഭാര്യ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. ബിജെപി കായംകുളം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ചിറക്കടവം സ്വദേശി പി കെ സജിയാണ് ഭാര്യ ബിനു സജിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. മരിച്ച ബിനു സ്‌കൂള്‍ ടീച്ചറാണ്.
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിൻഡിക്കേറ്റ് യോഗം  കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് യോഗം 27-ന് രാവിലെ 10 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് റൂമിൽ ചേരും. പി.ആര്‍ 87/2024 അക്കാദമിക്ക് കൗൺസിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ചു  വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ, വിവിധ ഫാക്കൽറ്റികളിലെ പി.ജി. വിദ്യാർഥികൾ എന്നീ മണ്ഡലങ്ങളിൽ നിന്നും കാലിക്കറ്റ് സർവകലാശാലാ അക്കാദമിക്ക് കൗൺസിലിലേക്ക് ജനുവരി 23-ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് മാറ്റിവച്ചു. പ്രസ്തുത തിരഞ്ഞെടുപ്പിന്റെ പുതുക്കിയ തീയതി സിണ്ടിക്കേറ്റ് തിരെഞ്ഞെടുപ്പ് പൂർത്തിയാകുന്ന ഫെബ്രുവരി 17-ന് ശേഷം അറിയിക്കുമെന്ന് വരണാധികാരി അറിയിച്ചു. പി.ആര്‍ 88/2024 എൻ.എസ്.എസ്. ഗ്രേസ് മാർക്ക്  അഫിലിയേറ്റഡ് കോളേജുകളിലെ എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അർഹരായ CBCSS  ഇന്റഗ്രേറ്റഡ് - പി.ജി. 2020 & 2021 പ്രവേശനം വിദ്യാർത്ഥികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലിങ്ക് ജനുവരി 2...
Malappuram, university

റിയാദിലെ ലോക പ്രതിരോധ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ കാലിക്കറ്റില്‍ നിന്ന് 350 വിദ്യാര്‍ഥികള്‍

സൗദി അറേബ്യയിലെ റിയാദില്‍ നടക്കുന്ന 'വേള്‍ഡ് ഡിഫന്‍സ് എക്‌സ്‌പോ'യില്‍ പങ്കെടുക്കാന്‍ കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നിന്നായി 350 വിദ്യാര്‍ഥികള്‍. സൈനിക പ്രതിരോധ വ്യവസായ മേഖലയിലെ ഉത്പന്ന പ്രദര്‍ശന മേളയില്‍ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട ഇന്റേണ്‍ഷിപ്പിനാണ് മുണ്ടൂര്‍ യുവക്ഷേത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, സെന്റ് ബെനഡിക്ട് കോളേജ് എന്നിവിടങ്ങളിലെ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി നാല് മുതല്‍ എട്ടു വരെ നടക്കുന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ 46 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. പഠനത്തിന്റെ ഭാഗമായി ലഭിക്കുന്ന അന്താരാഷ്ട്ര പരിശീലന അവസരങ്ങള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍ വളര്‍ച്ചക്ക് ഗുണം ചെയ്യുമെന്ന് യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. വിമാന ടിക്കറ്റ് വിതരണ...
Malappuram, Other

ഉച്ചക്കഞ്ഞിയിലെ കൈയ്യിട്ടുവാരല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി

മലപ്പുറം : വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചക്കഞ്ഞിക്കായി സര്‍ക്കാര്‍ നല്‍കിയ അരി അധ്യാപകന്‍ കടത്തിയെന്ന് പരാതി. മലപ്പുറം മൊറയൂര്‍ വി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ടിപി രവീന്ദ്രന്‍ എന്ന അധ്യാപകനെതിരെ നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത് അംഗമാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്. പിടി അധ്യാപകനായ ടിപി രവീന്ദ്രനെതിരെ മൊറയൂര്‍ പഞ്ചായത്ത് അംഗവും സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ പിതാവുമായ ഹസൈനാര്‍ ബാബു ആണ് പരാതി നല്‍കിയത്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് അരിച്ചാക്കുകള്‍ കടത്തിയത് സ്വകാര്യ വാഹനത്തിലാണ്. എന്നാല്‍ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു. ആരോപണം വാസ്തവ വിരുദ്ധമാണെന്നും രാത്രി അരി കൊണ്ടുപോകുന്ന ദൃശ്യങ്ങളെ കുറിച്ച് അറിയില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. എല്ലാ കണക്...
Other

പരീക്ഷ കഴിഞ്ഞ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

സ്‌കൂളില്‍ പരീക്ഷ കഴിഞ്ഞ് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ആലപ്പുഴ ചെട്ടികുളങ്ങര കണ്ണമംഗലം തെക്ക് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പത്തിയൂര്‍ ഇടശ്ശേരി കണ്ടത്തില്‍ പറമ്പില്‍ സല്‍മാന്‍ (16), പത്തിയൂര്‍, ഇടശ്ശേരി കല്ലുപുര വീട്ടില്‍ തുഷാര്‍ (15) എന്നിവരാണ് മരിച്ചത്. ഇരുവരും പത്തിയൂര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ്. കായംകുളത്ത് നിന്നും അഗ്‌നിരക്ഷാ സേന എത്തി ഇരുവരുടെയും മൃതദേഹം പുറത്തെടുത്തു....
Kerala

മനോരോഗ ചികിത്സയിലുള്ള മകനെ പറ്റിച്ച് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ കടമുറി സ്വന്തമാക്കി ; അമ്മയുടെ പരാതിയില്‍ മകള്‍ക്കും മരുമകനുമെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: മനോരോഗ ചികിത്സയിലിരിക്കുന്ന മകനില്‍ നിന്നും കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗമായ മിഠായി തെരുവിലെ കടമുറിയുടെ അധികാരം തന്റെ മകളും മരുമകനും ചേര്‍ന്ന് എഴുതി വാങ്ങിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ കോളേജ് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരിയില്‍ കോഴിക്കോട് നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. കുതിരവട്ടം സ്വദേശിനി പത്മിനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരിക്ക് നാല് പെണ്‍മക്കളും മകനുമുണ്ട്. രണ്ടു പെണ്‍മക്കളും മകനും രോഗ ബാധിതരാണ്. കടമുറി നഷ്ടമായതു കാരണം വരുമാനം നിലച്ചത് വഴി പട്ടിണി കിടക്കുന്ന കുടുംബത്തിന് നഗരസഭയാണ് ഭക്ഷണമെത്തിക്കുന്നത്. കടമുറി തിരികെ കിട്ടിയ...
Malappuram

ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; ഭര്‍തൃപിതാവ് അറസ്റ്റില്‍

മഞ്ചേരി : പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദിലയുടെ മരണത്തിലാണ് ഭര്‍തൃപിതാവ് പന്തല്ലൂര്‍ കിഴക്കുപറമ്പ് സ്വദേശി അബൂബക്കര്‍ അറസ്റ്റിലായത്. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. അബൂബക്കര്‍ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച്ച രാത്രി 9 മണിയോടെയാണ് തഹ്ദിലയെ ഭര്‍ത്താവ് നിസാറിന്റെ പന്തല്ലൂരിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഭര്‍തൃവീട്ടുകാര്‍ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിച്ചു. പത്ത് വര്‍ഷം മുമ്പായിരുന്നു തഹ്ദിലയ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പൊലിസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി-കാറ്റഗറി നമ്പർ: 669/2022 671/2022), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി-കാറ്റഗറി നമ്പർ: 672/2022, 673/2022) തസ്തികകളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും ജനുവരി 30, 31, ഫെബ്രുവരി 1, 2 തീയതികളിൽ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി, സെന്റ് സേവിയേഴ്സ് യു.പി സ്‌കൂൾ പൂവാട്ടുപറമ്പ്, പെരുവയൽ കോഴിക്കോട് എന്നീ രണ്ടു വേദികളിൽവച്ച് രാവിലെ 5.30 മുതൽ നടക്കും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുത്ത് കമ്മീഷൻ അംഗീകരിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി രാവിലെ അഞ്ചിന് കായിക ക്ഷമതാ പരീക്ഷാ കേന്ദ്രത്തിൽ എത്തിച്ചേരണം. നിശ്ചിത തീയതിയിൽ കായികക്ഷമതാ പരീക്ഷക്ക് ഹാജരാകാത്ത ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകില്ലെന്ന് പി.എസ്.സി മേഖലാ ഓഫീസ...
Accident, Breaking news

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ പാലക്കലിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതി ടോറസ് ലോറിയിടിച്ചു മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശിനി പുന്നശേരി പറമ്പിൽ തയ്യിൽ ഹംസയുടെ മകൾ നസ്രിയ (26) ആണ് മരിച്ചത്. കാരാട് സ്വദേശി അൻവറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് വെളിമുക്ക് പാലക്കലിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരി അൻസിയക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ദേശീയപാതയൽ പ്രവൃത്തി നടത്തുന്ന കെ എൻ ആർ സി യുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി റോഡിൽ നിന്ന് വർക്ക് നടക്കുന്ന ഭാഗത്തേക്ക് തിരിച്ചപ്പോൾ യുവതിയെ ഇടിക്കുക യായിരുന്നു. ഉടനെ റെഡ് ക്രെസെന്റ ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Malappuram, Other

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; 23 കാരന്‍ പിടിയില്‍

പുലാമന്തോള്‍ : സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. പുലാമന്തോളിലാണ് സംഭവം. വളാഞ്ചേരി ത്രികണാപുരം സ്വദേശിയായ ജിഷ്ണുവിനെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പുലാമന്തോളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14 കാരിക്ക് നേരെ റോഡരികില്‍ വെച്ച് പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എസ്‌ഐ ഷിജോ , എഎസ്‌ഐ രേഖ എസ് സിപിഒ സജീര്‍ സിപിഒ കൃഷ്ണപ്രസാദ് എന്നിവര്‍ ആണ് പ്രതിയെ പിടികൂടിയത്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകളും

ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ സെമിനാർ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാരായ രണേന്ദ്ര കുമാർ ഐ.എ.എസ്., ഡോ. ജയപ്രകാശ് ഖർദം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഡോ. ദത്താത്രേയ മുർമുകർ, ഡോ. എ. അച്യുതൻ, ഡോ. എസ്. ആർ. ഗായത്രി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം  ഡോ. ജയപ്രകാശ് ഖർദം ഉദ്ഘടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനായി. ഡോ. പ്രമോദ് കൊവ്വപ്പ്രത്ത്, ഡോ. ആർ. സേതുനാഥ്, ഡോ. ഫാത്തിമ ജീം എന്നിവർ സംസാരിച്ചു.  പി.ആര്‍ 79/2024 എസ്.ഡി.ഇ. വിദ്യാർത്ഥികൾ  സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവരും (പുനഃ പ്രവേശനം / സെന്റർ ചേഞ്ച്...
Local news, Other

അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കിയ ഏഴു വയസ്സുകാരനെ ആദരിച്ചു

മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്. പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി....
Local news, Other

കൊളപ്പുറം ജംഗ്ഷനിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ അനുവദിക്കും

വേങ്ങര : ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കൊളപ്പുറം ജങ്ഷനിൽ അരീക്കോട്-പരപ്പനങ്ങാടി റോഡ് വൺവേയാക്കി മാറ്റിയത് കാരണമുണ്ടായ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ ആക്കി പുന:ക്രമീകരിക്കാൻ തീരുമാനമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും എം.പി അബ്ദുസ്സമദ് സമദാനി എം. പി യുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി വിളിച്ച് ചേർത്ത എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി ഇടുങ്ങിപ്പോയ കൊളപ്പുറം ജങ്ഷൻ ഏഴ് മീറ്ററാക്കി വീതി കൂട്ടാനും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭ്യമാകുന്ന പക്ഷം എട്ട് മീറ്ററാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. എട്ട് മീറ്ററിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ആവശ്യമാണ്. വിഷയം 22-ന് സ്ഥലം സന്ദർശിക്കുന്ന...
Malappuram, Other

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍

മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്....
Accident, Other

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു ; ഭാര്യയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കരുവാരകുണ്ട്: വട്ടമലയില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് മങ്കര മാങ്കുറുശി കണ്ണത്തും പറമ്പില്‍ വിജയകുമാര്‍ (56) ആണ് മരിച്ചത്. ാര്യ രാജലക്ഷ്മി, മകന്‍ അമൃതാനന്ദന്‍ എന്നിവര്‍ അത്ഭുതകരമാം വിധം രക്ഷപ്പെട്ടു
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണം ; അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ടി സാജിതക്ക് നിവേദനം നല്‍കി. അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ജോ.സെക്രട്ടറി ഫൈസല്‍ ചെമ്മാട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തിരമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ 25 കെവിഎ ഡീസല്‍ ജനറേറ്റര്‍ അനുബന്ധ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററില്‍ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കല്‍ കണക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് ...
Sports

മെസ്സിയും സംഘവും കേരളത്തിലേക്ക് ; കളിക്കുന്നത് 2 സൗഹൃദ മത്സരങ്ങള്‍

തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പ് ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജെന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‌ജെന്റിന ടീമിനെ കേരളത്തിലേ...
Local news

കക്കാട് ജി.എം.യു.പി സ്‌കുളില്‍ സംയുക്ത ഡയറികളുടെ പ്രകാശനം നടന്നു

കക്കാട്: കക്കാട് ജി.എം.യു.പി സ്‌കുളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ഡയറിയെഴുത്ത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറികള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് കെ മുഈനുല്‍ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. എച്ച്.എം എം.ടി അയ്യൂബ് മാസ്റ്റര്‍,കെ.പി ശാന്തി. എ.സി സംഗീത. ലിന്റ ജോസ്, കെ.കെ മിന്നു. ഐ അയിശുമ്മ. എം.ടി ഫവാസ് സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ നഗരസഭ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈകല്യത്തെ അതിജീവിച്ച് പ്രശ്‌സ്തനായ അസിംവെളിമണ്ണ മുഖ്യാതിഥിയായി. കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, ഇപി ബാവ. സിപി സുഹ്‌റാബി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മാറ്റേകി. സമ്മാനങ്ങള്‍ നല്‍കി....
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ്...
Kerala

വിവരാവകാശ അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും

തേഞ്ഞിപ്പലം : വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നുംവകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു. കണ്ണൂർ ഏഴിമല ...
Crime

ഹാജർ നൽകിയില്ല, കോളേജ് അദ്ധ്യാപകന് വിദ്യാർഥിയുടെ മർദനം

എറണാകുളം: ഹാജർ നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം. എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ.മരുത കെ.എം. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരത്തിയുള്ളത്. കയ്യിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് പിന്നി്ൽ നിന്നും ഇടിക്കുകയായിരുന്നു. അധ്യാപകന്‍റെ പിൻ കഴുത്തിലും കയിലുമാണ് മർദനമേറ്റത്. മുഹമ്മദ് റാഷിദിന്‍റെ രണ്ടാം വർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദിൻ. മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അധ്യാപകൻ...
Information

ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ നടപടികള്‍ വേഗത്തിലാക്കും

കിടപ്പ് രോഗികള്‍ക്ക് ആധാര്‍ സേവനങ്ങള്‍ വീട്ടിലെത്തും മലപ്പുറം : ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചതായും യോഗം വിലയിരുത്തി.ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം (ഡിസംബര്‍) ജില്ലയില്‍ നിന്ന...
error: Content is protected !!