Friday, April 3

Blog

മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
Accident, Malappuram

മഞ്ചേരിയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മഞ്ചേരി : മഞ്ചേരി കാരാപറമ്പില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് ചക്കിങ്ങല്‍ മുഹമ്മദലിയുടെ മകന്‍ നിയാസ് ചോലക്കല്‍ (38) ആണ് മരിച്ചത്. രാത്രി 11.45 ന് ആയിരുന്നു അപകടം. വയനാട്ടില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസുമായാണ് നിയാസ് സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപതിയിലും അവിടെ നിന്ന് അരീക്കോട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും പുലര്‍ച്ചെ 2.30 ന് മരിച്ചു....
Malappuram

പ്ലസ് ടു പരീക്ഷ ; ജില്ലയില്‍ 79.63 ശതമാനം വിജയം, ഉപരിപഠനത്തിന് അര്‍ഹരായത് 48744 പേര്‍

മലപ്പുറം : രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷയില്‍ മലപ്പുറം ജില്ലയില്‍ 79.63 ശതമാനം വിജയം. 48744 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത് 5654 പേരാണ്. 243 സ്‌കൂളുകളിലായി 61213 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ടെക്നിക്കല്‍ സ്‌കൂള്‍ വിഭാഗത്തില്‍ 58 ശതമാനമാണ് വിജയം. 331 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 192 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് അഞ്ചു വിദ്യാര്‍ഥികളാണ്. ഓപ്പണ്‍ സ്‌കൂള്‍ വിഭാഗത്തില്‍ 15402 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയപ്പോള്‍ 5762 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. വിജയശതമാനം 37. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയത് 204 വിദ്യാര്‍ഥികളാണ്.രണ്ടാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷയില്‍ 69.40 ശതമാനമാണ് വിജയം. 2797 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 1941 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി....
Crime

ഒറ്റക്ക് താമസിച്ചിരുന്ന വൃദ്ധയെ കെട്ടിയിട്ട് സ്വർണ്ണം കവർന്ന സംഭവം : 24 മണിക്കൂറിനകം പ്രതികൾ പിടിയിൽ

പൊന്നാനി : പൊന്നാനിയിൽ ഒറ്റക്ക് താമസിച്ചിരുന്ന സ്ത്രീയെ മർദ്ധിച്ച് കെട്ടിയിട്ട് മൂന്നര പവൻ സ്വർണ്ണം കവർന്ന കേസിൽ പ്രതികൾ പൊന്നാനി പോലീസിന്റെ പിടിയിൽ. പൊന്നാനി ഓം തൃക്കാവ് സ്വദേശികളായ ദിനീഷ് (33) പ്രീതി (44) എന്നിവരാണ് അറസ്റ്റിലായത്. മോഷണം നടന്ന് 24 മണിക്കൂറിനകം പൊന്നാനി പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. പൊന്നാനി ഐശര്യ തിയേറ്ററിനടുത്ത് താമസിച്ചിരുന്ന പരേതനായ കുന്തളകത്ത് വേണുവിന്റെ ഭാര്യ രാധ(65) യെയാണ് അക്രമിച്ചു സ്വർണ്ണം കവർന്നത്.ഇന്നലെ പുലർച്ച അഞ്ചുമണിയോടെയാണ് സംഭവം. വീട്ടിലേക്ക് അതിക്രമിച്ചു കയറിവന്ന മോഷ്ടാവ് രാധയുടെ വായിൽ ടാപ്പ് ഒട്ടിക്കുകയും കൈകാലുകൾ കെട്ടിയിടുകയും ചെയ്ത ശേഷം കാതിലും കഴുത്തിലും ഉണ്ടായിരുന്ന രണ്ടു വളയും കമ്മലും മാലയും ഉൾപ്പെടെ നാലു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ ആളുകൾ അവശനിലയിൽ കിടക്കുകയായിരുന്ന രാധയെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവ...
Local news

വിശ്വാസ്യത മാതൃകയാക്കി തിരൂരങ്ങാടി ഹരിത കര്‍മ്മ സേന ; മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കി

തിരൂരങ്ങാടി : കടകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നും ലഭിച്ച തുക ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നല്‍കിയാണ് തിരൂരങ്ങാടി നഗരസഭ ഹരിത കര്‍മ്മസേന മാതൃകയായത്. കഴിഞ്ഞ ആഴ്ച്ച ചെമ്മാട് ടൗണിലെ കടകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് കവറുകള്‍ ഉള്‍പ്പെടെയുള്ള വെസ്റ്റുകള്‍ എം സി എഫില്‍ എത്തിച്ചു തരം തിരിക്കുന്നതിനിടയിലാണ് ഒരു ചാക്കില്‍ നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ഒരു തുക കണ്ടെത്തിയത്. ചാക്കിലെ വെസ്റ്റില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കട ഉടമയെ തിരിച്ചറിഞ്ഞ് പണം ലഭിച്ച വിവരം അറിയിക്കുകയായിരുന്നു. ഇന്ന് നഗരസഭയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്റെ ഓഫീസില്‍ വെച്ച് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷ്യം സെക്രട്ടറി വിജിഷ ഉടമസ്ഥര്‍ക്ക് തുക കൈമാറി.ചടങ്ങില്‍ ആരോഗ്യ ചെയര്‍മാന്‍ സിപി ഇസ്മായില്‍, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍, സോന രതീഷ്, കൗണ്‍സിലര്‍ അരിമ്പ്ര...
Kerala

16 കാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ വീട്ടിലെത്തിയ യുവാവിന് ബന്ധുക്കളുടെ മര്‍ദ്ദനം ; യുവാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട: പതിനാറുകാരിക്ക് പിറന്നാള്‍ കേക്കുമായി രാത്രിയില്‍ ബന്ധുവീട്ടിലെത്തിയ യുവാവിന് മര്‍ദ്ദനം. പത്തനംതിട്ട കുമ്മണ്ണൂര്‍ സ്വദേശി മുഹമ്മദ് നഹാസിനാണ് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. കൊല്ലം തേവലക്കരയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ കേസെടുത്തു. അതേസമയം പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തേങ്ങ തുണിയില്‍ കെട്ടി തന്നെ അടിച്ചെന്ന് യുവാവ് പറഞ്ഞു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റതിന്റെ നിരവധി പാടുകളുണ്ട്....
Kerala

പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു പ്രഖ്യാപിക്കും ; ഫലം ലഭ്യമാകാന്‍ ഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം

തിരുവനന്തപുരം : പ്ലസ്ടു, വിഎച്ച്‌എസ്‌ഇ പരീക്ഷാ ഫലങ്ങള്‍ ഇന്നു വൈകിട്ട് 3 നു മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിക്കും. വൈകിട്ട് 4 മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം. 4,41,120 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം പരീക്ഷ എഴുതിയത്. ഇതില്‍ 2,23,736 ആണ്‍കുട്ടികളും 2,17,384 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. ഹയര്‍ സെക്കന്‍ഡറി ഫലം ലഭ്യമാകാന്‍ www.keralaresults.nic.in , www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.inഈ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം. വിഎച്ച്‌എസ്‌ഇ ഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in , www.prd.kerala.gov.in , www.results.kerala.nic.in ഈ വെവബ്‌സൈറ്റുകളില്‍ ലഭിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25-ന് ആയിരുന്നു ഫല പ്രഖ്യാപനം നടത്തിയത്. 77 ക്യാമ്ബുകളിലായി 25000-ത്തോളം അധ്യാപകര്‍ മൂ...
Obituary

പീച്ചി ഡാമിൽ കാണാതായ വെള്ളിയാമ്പുറം സ്വദേശിയായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥി യുടെ മൃതദേഹം കണ്ടെത്തി. നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം റോഡ് സ്വദേശിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി (അബുദാബി )യുടെ മകൻ മുഹമ്മദ് യഹിയ (25)യുടെ മൃതദേഹം ആണ് ലഭിച്ചത്. ഇന്നലെ രാത്രി തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിച്ചപ്പോൾ രാവിലെ 9.30 നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തുടർ നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമായ യഹിയയെ ഇന്നലെ വൈകീട്ട് ആണ് കാണാതായത്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരു...
Obituary

പീച്ചി ഡാമിൽ കുളിക്കാനിറങ്ങിയ വെള്ളിയാമ്പുറം സ്വദേശിയെ കാണാതായി

തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കാനിറങ്ങിയ താനൂർ വെള്ളിയാമ്പുറം സ്വദേശിയെ കാണാതായി. വെള്ളിയാമ്പുറം കുന്നുംപുറം റോഡിലെ ചീരംകുളങ്ങര മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് യഹിയ (25)യെ ആണു കാണാതായത്. എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി യും എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമാണ്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം. യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പി.ജി. / ഇന്റഗ്രേറ്റഡ് പി.ജി. (CUCAT 2024) ഓൺലൈൻ രജിസ്‌ട്രേഷനും / തിരുത്തലുകളും 12 വരെ നടത്താം   2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതുപ്രവേശന പരീക്ഷയ്ക്കായി (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യുന്നതിനും നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തിരുത്തലുകള്‍ (പേര്, ജനന തീയതി, മൊബൈൽ നമ്പർ, ഇമെയിൽ ഐ.ഡി., ബിരുദ രജിസ്റ്റർ നമ്പർ എന്നിവ ഒഴികെ) വരുത്തുന്നതിനുമുള്ള സൗകര്യം 12-ന് വൈകീട്ട് 5 മണിവരെ ലഭിക്കും. ഒരു തവണ മാ...
university

അഖിലേന്ത്യാ നെറ്റ് ബോൾ : കാലിക്കറ്റ് സർവകലാശാലക്ക് കിരീടം

അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് കിരീടം. കേരളയെ (44-22) തോൽപ്പിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി പഞ്ചാബിനെ തോല്പിച്ച് എം.ജി. സർവകലാശാലാ മൂന്നാം സ്ഥാനം നേടി. ജേതാക്കൾക്ക് അന്തർദേശീയ വോളി താരം ടോം ജോസഫ് ട്രോഫികൾ നൽകി. റവ. ഫാ. ജിമ്മി കുന്നത്തൂർ അധ്യക്ഷത വഹിച്ചു. സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, നൈപുണ്യ കോളേജി പ്രിൻസിപ്പൽ ഫാ. ഡോ. പോളച്ചൻ കൈതോട്ടുങ്കൽ, കായിക വിഭാഗം ഡയറക്ടർ ഡോ. കെ.പി. മനോജ്, നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. നജുമുദീൻ, നോബിൾ ദേവസി, ഡോ. പി.എ. ശ്രീജിത്ത്, തുടങ്ങിയവർ സംസാരിച്ചു....
Malappuram

എസ്എസ്എല്‍സി പരീക്ഷാ ഫലം ; ഏറ്റവും കൂടുതല്‍ എ പ്ലസ് ഇത്തവണയും മലപ്പുറത്തിന്, 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം

മലപ്പുറം : എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത് 71,831 വിദ്യാര്‍ത്ഥികള്‍ക്കാണ്. ജില്ലാ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയത്. 4934 വിദ്യാര്‍ത്ഥികള്‍ക്കാണ് ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേട്ടം കൈവരിക്കാന്‍ ആയത്. കഴിഞ്ഞവര്‍ഷവും മലപ്പുറത്തിനാണ് ഈ നേട്ടം ഉണ്ടായിരുന്നത്. 892 സര്‍ക്കാര്‍ സ്‌കൂളുകളിലും 1139 എയ്ഡഡ് സ്‌കൂളുകളിലും 443 ആണ്‍ എയ്ഡഡ് സ്‌കൂളുകളിലും മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. 99.69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയശതമാനം. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയിരിക്കുന്നത് കോട്ടയം ജില്ലയാണ് 99.92%. ഏറ്റവും കുറവ് തിരുവനന്തപുരം 99.08%. മെയ് 9 മുതല്‍ 15 വരെ പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 6 വരെ നടത്തും. ജൂണ്‍ ആദ്യവാരം മുതല്‍ സ...
Kerala

എസ്എസ്എല്‍സി പരീക്ഷാഫലം ; വിജയശതമാനത്തില്‍ നേരിയ കുറവ്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 2023-24 വര്‍ഷത്തെ എസ്എസ്എല്‍സി, റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. 99. 69 ശതമാനമാണ് ഈ വര്‍ഷത്തെ വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. മുന്‍ വര്‍ഷം 99.7 ശതമാനമാനമായിരുന്നു വിജയം. 99 .69 ശതമാനമാണ് വിജയശതമാനം. ലക്ഷദ്വീപ്, ഗള്‍ഫ് ഉള്‍പ്പെടെ 2971 കേന്ദ്രങ്ങളിലായി 4,27,153 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്. ഇതില്‍ 4,25,563 വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് നാല് മണി മുതല്‍ റിസള്‍ട്ട് വെബ്‌സൈറ്റില്‍ ലഭ്യമാകും. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല കോട്ടയം 99.92 %. ഏറ്റവും കുറവുള്ള ജില്ല തിരുവനന്തപുരം 99.08 %. കഴിഞ്ഞ തവണത്തേക്കാള്‍ വിജയ ശതമാനത്തില്‍ നേരിയ കുറവ്. മുന്‍ വര്‍ഷം 99.7 ശതമാനമ...
Kerala

മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, പക്ഷേ അതീവ രഹസ്യ യാത്ര എന്തിന് ; വിഡി സതീശന്‍

തിരുവനന്തപുരം : മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവ രഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്. ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്. അല്ലെങ്കില്‍ അത് പല വിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ ആരാണ് നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത്? പകരം ചുമതല ഒരു മന്ത്രിക്കും നല്‍കാത്തത് എന്തുകൊണ്ടാണ്? ചുമതല ഏല്‍പ്പിക്കാന്‍ പറ്റുന്ന തരത്തില്‍ മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും ഈ മന്ത്രിസഭയില്‍ ഇല്ലെന്നാണോ? അങ്ങനെയെങ്കില്‍ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തെ കുറിച്ചും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പ്രതിപക്ഷ...
Obituary

വീഡിയോ ഷൂട്ടിനിടെ ആനയുടെ ആക്രമണത്തിൽ മാതൃഭൂമി ക്യാമറാമാൻ കൊല്ലപ്പെട്ടു

പാലക്കാട് : പാലക്കാട് കാട്ടാന ആക്രമണത്തെ തുടര്‍ന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി എ.വി.മുകേഷ് (34) അന്തരിച്ചു. പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകര്‍ത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ 8 മണിക്ക് മലമ്പുഴ വേനോലി ഏളമ്പരക്കാടിന് സമീപം ഷൂട്ടിനിടെയാണ് അപകടം നടന്നത്. കാട്ടാന പാഞ്ഞടുത്തതും ചിതറിയോടുന്നതിനിടയില്‍ മുകേഷ് മറിഞ്ഞ് വീണു. ഈ സമയത്താണ് അപകടം. മുകേഷിന്റെ ഇടുപ്പിന് പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീര്‍ഘകാലം ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നു. ഒരു വര്‍ഷമായി പാലക്കാട് ബ്യൂറോയിലാണ് ജോലി ചെയ്ത് വരുന്നത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി അവത്താന്‍ വീട്ടില്‍, ദേവിയുടേയും പരേതനായ ഉണ്ണിയുടേയും മകന...
Kerala

എയര്‍ ഇന്ത്യയുടെ മിന്നല്‍ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍ ; മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് 70 ഓളം സര്‍വീസുകള്‍

കരിപ്പൂര്‍ : സംസ്ഥാനത്ത് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നുമുള്ള വിമാനങ്ങള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി. എഴുപതോളം രാജ്യാന്തര ആഭ്യന്തര വിമാന സര്‍വീസുകളാണ് മുടങ്ങിയതെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മുന്നറിയിപ്പില്ലാതെ വിമാനങ്ങള്‍ റദ്ദാക്കിയത് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരെ വലച്ചു. പലരും യാത്ര പുറപ്പെടാനായി വിമാനത്താവളത്തില്‍ എത്തിയ ശേഷമാണ് വിവരം അറിഞ്ഞത്. ഇതോടെ ബോര്‍ഡിങ് പാസ് ഉള്‍പ്പെടെ കിട്ടി മണിക്കൂറുകളോളം വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ പലരും ക്ഷുഭിതരായി. കരിപ്പൂരില്‍ നിന്ന് ഇതുവരെ 12 സര്‍വീസുകളാണ് റദ്ദാക്കിയത്. യാത്ര പുനഃക്രമീകരണത്തിനോ പണം മടക്കി വാങ്ങുന്നതിനോ അവസരമുണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. റാസല്‍ ഖൈമ, ദുബായ്, ജിദ്ദ, ദോഹ, ബഹറിന്‍, കുവൈറ്റ് എ...
Local news

ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല് ക്യാമ്പും സംഘടിപ്പിച്ചു

വള്ളിക്കുന്ന് : ഈ വര്‍ഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി യാത്രയാവുന്ന വള്ളിക്കുന്ന് മണ്ഡലത്തിലെ ഹാജിമാര്‍ക്കുള്ള രണ്ടാംഘട്ട ഹജ്ജ് സാങ്കേതിക പഠന ക്ലാസും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. പടിക്കല്‍ കോഹിനൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാടി കോഴിക്കോട് ഖാദി ജമലുലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍ സിപി യൂനുസ് സ്വാഗതം പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഗസ്റ്റ് ഫാക്കല്‍റ്റി ഇബ്രാഹിം ബാഖവി മേല്‍മുറി, ഹജ്ജ് കമ്മിറ്റി സ്റ്റേറ്റ്‌ട്രെയിനിങ് ഫാക്കല്‍റ്റി കണ്ണിയന്‍ മുഹമ്മദ് അലി എന്നിവര്‍ ക്ലാസെടുത്തു. ഫീല്‍ഡ് ട്രെയിനര്‍മാരായ ജൈസല്‍, ജാഫര്‍അലി, ടി. സി അബ്ദുള്‍ റഷീദ്, ഡോക്ടര്‍ ഹമീദ് എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി മുന്നൂറ്റി അമ്പതോളം ഹാജിമാര്‍ പങ്കെടുത്തു....
Kerala

എസ്എസ്എല്‍സി ഫലം ഇന്ന് ; ഫലം കാത്ത് 4,27,105 വിദ്യാര്‍ത്ഥികള്‍ ; ഫലം അറിയാനുള്ള സൈറ്റുകളും ആപ്പുകളും ഇതാ

തിരുവനന്തപുരം: 2023-24 വർഷത്തെ എസ്എസ്എൽസി/ റ്റിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷകള്‍ പൂർത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം വരുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. വൈകീട്ട് നാലുമണിക്ക് മുഴുവൻ വിദ്യാർഥികളുടെയും ഫലം വെബ്സൈറ്റുകളിൽ ലഭ്യമാകും. ഇത്തവണ 4,27,105 വിദ്യാർത്ഥികളാണ് എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. ഇതില്‍ 2,17,525 പേർ ആണ്‍കുട്ടികളും 2,09,580 പേർ പെണ്‍കുട്ടികളുമാണ്. കഴിഞ്ഞവർഷത്തെക്കാൾ 7977 വിദ്യാർത്ഥികൾ കൂടുതൽ. 99.7% ആയിരുന്നു കഴിഞ്ഞവർഷത്തെ വിജയശതമാനം. 70 ക്യാമ്ബുകളിലായി 10,863 അധ്യാപകർ മൂല്യനിർണ്ണയത്തിന്റെ ഭാഗമായി. ഫലം വന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രവേശന നടപടി ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം. പരീക്ഷാ ഫലംwww.prd.kerala.gov.in,www.result.kerala.gov.in,www.exa...
Malappuram

പൊതുജനാരോഗ്യനിയമം: പ്രാദേശിക സമിതികള്‍ വിളിച്ചുചേര്‍ക്കും

മലപ്പുറം : പൊതുജനാരോഗ്യനിയമം ശക്തമായി നടപ്പാക്കുന്നതിന് ജനങ്ങള്‍ക്കിടയില്‍ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം പറഞ്ഞു. നിയമം സംബന്ധിച്ച് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങള്‍ വഴി വിവരങ്ങള്‍ നല്‍കണം. ഇതിനായി പഞ്ചായത്ത്, നഗരസഭാ അധ്യക്ഷരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിക്കണമെന്നും ഗ്രാമപഞ്ചായത്ത്, നഗരസഭാ തലങ്ങളില്‍ പ്രാദേശിക പൊതുജനാരോഗ്യ സമിതികള്‍ വിളിച്ചുചേര്‍ക്കാന്‍ നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ പൊതുജനാരോഗ്യ സമിതിയുടെ ആദ്യയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെയും മനുഷ്യനെയും ഒന്നായിക്കാണുന്ന ഏകലോകം, ഏകാരോഗ്യം എന്ന ആശയമാണ് പുതിയ പൊതുജനാരോഗ്യനിയമത്തിന്റെ സത്തയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക വിശദീകരിച്ചു. നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി മ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എം.എസ് സി. കൗൺസലിംഗ് സൈക്കോളജി അസൈൻമെന്റ് സമർപ്പിക്കണം കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ (മുൻ എസ്.ഡി.ഇ.) എം.എസ് സി. കൗൺസലിംഗ് സൈക്കോളജി 2014 പ്രവേശനം വിദ്യാർത്ഥികളിൽ ഒന്ന് മുതൽ നാല് വരെ സെമസ്റ്ററുകളിലെ ഇന്റേണൽ പരീക്ഷക്ക് ഹാജരാകാത്തവരും മിനിമം മാർക്ക് ലഭിക്കാത്തവരും നിശ്ചിത വിഷയത്തിൽ ഒരു അസൈൻമെന്റ് സമർപ്പിക്കേണ്ടതുണ്ട്. സി.എച്ച്.എം.കെ. ലൈബ്രറിയിൽ നിന്നുള്ള പ്ലേജിയറിസം റിപ്പോർട്ട് സഹിതമാണ് അസൈൻമെന്റ് നൽകേണ്ടത്. അസൈൻമെന്റ് വിഷയങ്ങളും സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷിച്ചവരുടെ വിവരങ്ങളും സി.ഡി.ഒ.ഇ. വെബ്സൈറ്റിൽ ലഭ്യമാണ് ( https://sde.uoc.ac.in/ ). അസൈൻമെന്റ് സി.ഡി.ഒ.ഇയിൽ  സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. പി.ആര്‍. 593/2024 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷാ അപേക്ഷ എല്ലാ അവസരങ്ങളും നഷ്‌ടമായ 2018 പ്രവേശനം എസ്.ഡി.ഇ. വിദ്യാർഥികൾക്...
Kerala

ഉഷ്ണതരംഗം : മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണം ; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് പറഞ്ഞു. 'ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കത്ത് പൂര്‍ണരൂപം: ...
university

ഫോക്‌ലോര്‍ ശില്പശാലക്ക് തുടക്കമായി

ഫോക്‌ലോര്‍ ഏറ്റെടുക്കേണ്ട പുതിയകാല ദൗത്യം പ്രധാന വിഷയമാക്കി കാലിക്കറ്റ് സര്‍വകലാശാലാ ഫോക്‌ലോര്‍ പഠനവകുപ്പും സിഡാര്‍ട്ട് ട്രസ്റ്റും ചേര്‍ന്ന് നടത്തുന്ന ശില്പശാലക്ക് തുടക്കമായി. അഞ്ച് ദിവസം നീളുന്ന പരിപാടി കുറുവിലങ്ങാട് ദേവമാതാ കോളേജിലെ അസോ. പ്രൊഫസര്‍ ജോബിന്‍ ചാമക്കാല ഉദ്ഘാടനം ചെയ്തു. ബി. ശിവകുമാര്‍, ഡോ. സി.കെ. ജിഷ, ഡോ. രാഘവന്‍ പയ്യനാട്, ഡോ. പി. വിജിഷ. എന്നിവര്‍ സംസാരിച്ചു....
Accident

ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് ദാരുണ സംഭവം. പെരുമാത്തുറ സ്വദേശി റുക്‌സാനയാണ് മരിച്ചത്. സ്‌കൂട്ടറോടിച്ചിരുന്ന യുവതിക്ക് പരിക്കില്ല. സ്‌കൂട്ടറിന്റെ പിന്‍സീറ്റിലായിരുന്നു റുക്‌സാന. ടിപ്പറിന്റെ പിന്‍ ടയറിലൂടെ കയറിയിറങ്ങിയ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം വെട്ടുറോഡിലാണ് അപകടമുണ്ടായത്. സ്‌കൂട്ടറിനെ മറികടക്കുന്നതിനിടെ ടിപ്പര്‍ ലോറി യുവതിയെ ഇടിക്കുകയായിരുന്നു. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ടിപ്പറിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്....
Kerala

എന്താണ് വെസ്റ്റ് നൈല്‍ ? വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം, ഒപ്പം രോഗപ്രതിരോധവും ചികിത്‌സയും

ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന്‍ ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. എങ്കിലും ജാഗ്രത പാലിക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വ്യക്തികള്‍ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം. എന്താണ് വെസ്റ്റ് നൈല്‍? ക്യൂലക്‌സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന്‍ ജ്വരത്തെപ്പോലെ അപകടകരമല്ല. ജപ്പാന്‍ ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന്‍ ജ്വരത്തിന് വാക്‌സിന്‍ ലഭ്യമാണ്. രോഗപ്പകര്‍ച്ച ക്യൂലക്‌സ് വിഭാഗത്തില്‍പ്പെട്ട കൊതുകാണ് വെസ്റ്റ് നൈല്‍ പനി പ്രധാനമായും പരത്തുന്നത്. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിന...
Kerala

പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങി, യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ടു ; തിരുവല്ലയില്‍ മദ്യപന്റെ പരാക്രമം, പ്രതിയെ പൊലീസ് ജീപ്പിലിട്ട് കൈകാര്യം ചെയ്ത് യുവതിയുടെ ബന്ധുക്കള്‍

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെ സ്‌കൂട്ടറില്‍ നിന്നു വലിച്ചു താഴെയിട്ട് മദ്യപന്റെ പരാക്രമം. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചശേഷം പുറത്തിറങ്ങിയ ആളാണ് ആക്രമിച്ചത്. പൊലീസ് പിടിയിലായ പ്രതിയെ തിരുവല്ല ഗവ.ആശ്രുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോകാനായി ജീപ്പില്‍ കയറ്റിയപ്പോള്‍ യുവതിയുടെ ബന്ധുക്കള്‍ കൈകാര്യം ചെയ്തു. സഹോദരിയെ റെയില്‍വേ സ്റ്റേഷനിലാക്കി മടങ്ങി വരുന്ന സമയത്താണ് തന്നെ ആക്രമിച്ചതെന്ന് യുവതി പറഞ്ഞു. അപ്രതീക്ഷിതമായിട്ടായിരുന്ന ഇയാളുടെ ആക്രമണം. തടഞ്ഞു നിര്‍ത്തി സ്‌കൂട്ടറിന്റെ താക്കോല്‍ എടുത്തുകൊണ്ടുപോയി. ഇത് തടഞ്ഞപ്പോള്‍ കൈ പിടിച്ചു തിരിച്ചു. താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നതിനിടെ കൈക്ക് മുറിവ് പറ്റിയെന്നും രക്തം വന്നതിനെ തുടര്‍ന്ന് തലകറങ്ങുന്നതായി അനുഭവപ്പെട്ടെന്നും 25കാരിയായ യുവതി പറഞ്ഞു. വേങ്ങല്‍ സ്വദേശിനിയായ യുവതിയുടെ കൈയ്ക്കും താടിക്കും പരുക്കുണ്ടെന്നും ആരോഗ്യനില തൃപ്ത...
Kerala

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ...
Malappuram

താമിർ ജിഫ്രി കേസ്: പ്രതികളുടെ അറസ്റ്റ് ഉന്നതരെ രക്ഷപ്പെടുത്താനാകരുത് : എസ്.ഡി.പി.ഐ

മലപ്പുറം : താമിർ ജിഫ്രി കൊലപാതകത്തിലെ പ്രതികളുടെ സി.ബി.ഐ.അറസ്റ്റ് സ്വാഗതാർഹമാണെങ്കിലും ഉന്നതർരക്ഷപെടാൻ പാടില്ലന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി . 2023 ആഗസ്റ്റ് ഒന്നിനാണ് താനൂർ പോലീസ്സ്റ്റേഷനിൽ താമിർ ജിഫ്രിയെ മൂന്നാം മുറക്ക് വിധേയമാക്കി കൊലപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരുടെ നിഗാന്ത ജാഗ്രതയും തുടക്കത്തിൽ എസ്.ഡി.പി.ഐ നടത്തിയ ഇടപെടലുമാണ് സാദാ മരണമാകേണ്ട കേസ് ക്രൂരമായ കൊലപാതകമായിരുന്നെന്ന് കണ്ടത്തിയത്. പോലീസിലെ മർധകവീരന്മാരെ ഉൾപ്പെടുത്തി അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് രൂപീകരിച്ച ഡാൻസാഫ് സംഘമാണ് കൊല നടത്തിയതെന്ന് തെളിഞ്ഞതിനെ തുടർന്ന് നാല് പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തരം അനധികൃത കസ്റ്റഡിയും, കൊലപാതകവും അത് മറച്ച് വെക്കാനുള്ള നടപടിയുമൊക്കെ കൊലക്ക് തുല്യമാണ്. ആയതിനാൽ വെറും നാല് പോലീസുകാരെ മാത്രം ഉൾപെടുത്തിയാവരുത് കേസന്വേഷണം. മുഴുവൻ ഉയർന്ന ഉദ്യോഗസ്...
university

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി പരീക്ഷ ഒന്നാം വർഷ റഗുലർ / പ്രൈവറ്റ് (2023 പ്രവേശനം) അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി മെയ് 2024 റഗുലർ പരീക്ഷകൾ ജൂൺ ആറിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ. പി.ആര്‍. 584/2024 പരീക്ഷാ അപേക്ഷ സർവകലാശാലാ പഠന വകുപ്പുകളിലെ രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പി.ജി. എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ്, എം.എസ് സി. ഫിസിക്സ്, എം.എസ് സി. കെമിസ്ട്രി, എം.എസ് സി. ബയോ-സയൻസ് (CCSS 2021 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 180/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 13 മുതൽ ലഭ്യമാകും. പി.ആര്‍. 585/2024 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ എല്ലാ അവസരങ്ങളും നഷ്ടമായ 1992 മുതൽ 2004 വരെ പ്രവേശനം എസ്.ഡി.ഇ. / പ്രൈവറ്റ് / റഗുലർ വിദ്യാർത്ഥികൾക്കായുള്ള ബി.കോം. പാർട്ട് III സെപ്റ്റംബർ 2022 ഒറ്റത്തവണ റഗ...
university

വൈദ്യുതിച്ചെലവ് കുറയ്ക്കാന്‍ സര്‍വകലാശാലയില്‍ സൗരോര്‍ജപ്പാടം

വൈദ്യുതിച്ചെലവ് പകുതിയായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാല സൗരോര്‍ജപ്പാടം ഒരുക്കുന്നു. ഓണ്‍ ഗ്രിഡിലേക്ക് വൈദ്യുതി നല്‍കുന്ന തരത്തില്‍ ഒന്നര മെഗാവാട്ട് ഉത്പാദന ശേഷിയുള്ള സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതിക്കായി കെ.എസ്.ഇ.ബി. അധികൃതരും സര്‍വകലാശാലയുമായി പ്രാഥമിക ചര്‍ച്ച നടന്നു. പദ്ധതിക്ക് ഈ വര്‍ഷമാദ്യം തന്നെ സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയിരുന്നു. പദ്ധതിയിലൂടെ പ്രതിവര്‍ഷം 18 ലക്ഷം യൂണിറ്റ് വൈദ്യുതി ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ശരാശരി 2.7 ലക്ഷം യൂണിറ്റാണ് സര്‍വകലാശാലയുടെ പ്രതിമാസ ശരാശരി ഉപഭോഗം. വര്‍ഷത്തില്‍ 32.4 ലക്ഷം യൂണിറ്റ് വരെ വേണ്ടിവരും. സൗരോര്‍ജ പദ്ധതി പ്രാവര്‍ത്തികമായാല്‍ വൈദ്യുതി ബില്ലിനത്തില്‍ വര്‍ഷംതോറും 1.26/- കോടി രൂപ ലാഭിക്കാനാകും. 10/- കോടിയോളം രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഏഴു വർഷം കൊണ്ട് തന്നെ ഈ തുക മുതലാകും. നിലവില്‍ സര്‍വകലാശാലാ...
Malappuram

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു

മലപ്പുറം : കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേര്‍ക്ക് വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. ഇവര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. 2 പേര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്. വൃക്ക മാറ്റിവച്ച ശേഷം തുടര്‍ ചികിത്സയില്‍ കഴിയുന്ന ഇവരുടെ മരണം ഈ രോഗം മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചു. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാള്‍ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഇന്ന് ഉച്ചയ്ക്ക് അടിയന്തരയോഗം വിളിച്ചു. രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസര്‍ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയില്‍ (വിആര്‍ഡിഎല്‍) പരിശോധന നടത്തിയപ്പോഴാണ് രോ...
Crime

രാത്രി കിടപ്പുമുറിയില്‍ എത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

കോഴിക്കോട്: രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് അരീക്കോട് സ്വദേശിയുടെ തലക്കും, മുഖത്തും വെട്ടിയത്. അരീക്കോട് സ്വദേശിയായ ലുഹൈബിനെ (24) ആണ് യുവതിയുടെ ഭര്‍ത്താവായ പുതുപ്പാടി മലപുറം സ്വദേശി ഫാഹിസ് തലയിലും മുഖത്തും വെട്ടിപ്പരുക്കേല്‍പ്പിച്ചത്. സാരമായി പരുക്കേറ്റ ലുഹൈബിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയും ഭര്‍ത്താവും കുട്ടിയുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. നേരത്തെ മൂന്ന് ദിവസം മുന്‍പ് താമരശ്ശേരി പൊലീസില്‍ ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പരാതി നല്‍കിയിരുന്നു. ഇ...
error: Content is protected !!