Tuesday, March 31

Blog

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Accident

കൊടിഞ്ഞി സ്വദേശിയെ പാലക്കാട് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പറളിയിൽ മങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽ തേനൂരിലാണ് മരിച്ച നിലയിൽ കണ്ടത്. തിരൂരങ്ങാടി കൊടിഞ്ഞി കടുവളളൂർ സ്വദേശി പത്തൂർ അലവിയുടെ മകൻ പത്തൂർ ഹൈദർ അലി (46) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ 1:45ഓടെ ആണ് സംഭവം. ചെന്നൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ ട്രയിനിൽ നിന്നും വീണതാണെന്ന് സംശയിക്കുന്നു. മൃദദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അന്താരാഷ്ട്ര സെമിനാറിലേക്ക് ഗവേഷണപ്രബന്ധങ്ങള്‍ ക്ഷണിച്ചു വിശ്വപ്രസിദ്ധ ഖുര്‍ആന്‍ പരിഭാഷകന്‍ അല്ലാമ യൂസഫ് അലിയുടെ വിവര്‍ത്തന സേവനങ്ങളെയും ഇന്ത്യയിലെ ഖുര്‍ആന്‍ വിവര്‍ത്തന സംഭാവനകളെയും അധികരിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറബി വിഭാഗം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് ഗവേഷണ പ്രബന്ധങ്ങള്‍ ക്ഷണിച്ചു. ഇംഗ്ലീഷ് ഖുര്‍ആന്‍  വിവര്‍ത്തനങ്ങള്‍, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ ഇന്ത്യന്‍ സംഭാവനകള്‍, കേരളത്തിലെ ഖുര്‍ആന്‍ വിവര്‍ത്തന പാരമ്പര്യം, ഖുര്‍ആന്‍ വിവര്‍ത്തനത്തിലെ സ്ത്രീപക്ഷ വായനകള്‍, ഖുര്‍ആന്റെ ബഹുസ്വര വായനയില്‍ ഇന്ത്യന്‍ സംഭാവനകള്‍ എന്നിവയാണ് പ്രധാന തലക്കെട്ടുകള്‍. ഗവേഷക വിദ്യാര്‍ഥികളുടെ സമ്പൂര്‍ണ ഗവേഷണ പ്രബന്ധങ്ങള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. പ്രബന്ധങ്ങള്‍ അയക്കേണ്ട വിലാസം [email protected] ഫോണ്‍: 9447530013 (അറബി പഠനവകുപ്പ് മേധാവി). ഗ്രേഡ് കാര്‍ഡ് വിതരണം നവംബര്‍ എട...
Kerala, Other

മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസിരോഗ്യ കേന്ദ്രത്തിലാണ് വൈശാഖ് ലാല്‍ (30) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ ബാത്ത് റൂമിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്....
Kerala

കടല്‍ക്ഷോഭത്തില്‍ നിന്ന് ഉദുമയിലെ തീരദേശത്തെ സംരക്ഷിക്കാന്‍ പദ്ധതി ശിപാര്‍ശ ചെയ്യും: അഡ്വ. പി. സതീദേവി

ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കോട്ടിക്കുളം ഹാര്‍ബര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള നടപടി നടന്നുവരുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്. തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മിഷന്‍ സ്വീകരിക്കും. തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി ...
Local news, Malappuram, Other

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ സംബന്ധിച്ച് നേതൃയോഗത്തില്‍ തീരുമാനമെടുത്തു ; പിഎംഎ സലാം

തിരൂരങ്ങാടി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുസ്‌ലിം ലീഗ് അംഗങ്ങളുടെ സ്ഥാനമാറ്റങ്ങള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ മാസം 11 ന് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന നേതൃ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു. ത്രിതല പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, എന്നിവിടങ്ങളില്‍ അധികാര സ്ഥാനങ്ങളിലിരിക്കുന്ന മുസ്‌ലിം ലീഗ് പ്രതിനിധികളുടെ പ്രസ്തുത സ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും നടപടികളും 2024 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ മാറ്റി വെക്കേണ്ടതാണെന്നും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ, സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അത്തരം കാര്യങ്ങള്‍ ചര്‍ച്ചക്കെടുക്കാവൂ എന്നും നേതൃ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പത്രകുറിപ്പിലൂടെ അറിയിച്ചു....
Kerala

കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലി തര്‍ക്കം ; 4 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും പിടികൂടി

കൊച്ചി: പുതുവത്സര ആഘോഷം ലക്ഷ്യമിട്ട് വാങ്ങിയ കഞ്ചാവിന്റെ ഗുണനിലവാരത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 4 പേര്‍ അറസ്റ്റില്‍. കൊച്ചിയിലെ ലഹരിമാഫിയ സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത്. മണ്ണാര്‍ക്കാട് സ്വദേശികളായ അനസ്, അബുതാഹിര്‍, ഹരിപ്പാട് സ്വദേശികളായ അതുല്‍ദേവ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് രണ്ട് കിലോ കഞ്ചാവും എംഡിഎംഎയും പിടികൂടി. കഴിഞ്ഞ ദിവസം മണ്ണാര്‍കാടുള്ള സംഘം ഹരിപ്പാടുള്ള സംഘത്തിന് 2 കിലോ കഞ്ചാവ് 60,000 രൂപയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ കഞ്ചാവിന് ഗുണനിലവാരമില്ലെന്നും പണം തിരികെ നല്‍കണമെന്നും ഹരിപ്പാടുള്ളവര്‍ ആവശ്യപ്പെട്ടു. ഇതു പ്രകാരം കൊച്ചിയിലെ മെട്രോ പില്ലറിനു സമീപം സംഘം കഞ്ചാവ് കൊണ്ടുവയ്ക്കുകയും മണ്ണാര്‍കാടു നിന്നുള്ളവര്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍ പണം തിരിച്ചുനല്‍കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തേത്തുടര്‍ന്ന് മണ്ണാര്‍കാട് സംഘത്തെ ഹരിപ്പാട് സംഘം കാറി...
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത്...
Kerala, Other

കോഴിഫാമിന്റെ മറവില്‍ വ്യാജമദ്യ നിര്‍മാണം ; ബി.ജെ.പി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

തൃശ്ശൂര്‍: വെള്ളാഞ്ചിറയില്‍ കോഴിഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജമദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. സംഭവത്തില്‍ ബി.ജെ.പി. മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. നാടകനടന്‍ കൂടിയായ ആളൂര്‍ പൊരുന്നകുന്ന് പീണിക്കപറമ്പില്‍ പി.വി. ലാലു (53) കൂട്ടാളി കട്ടപ്പന താണിക്കപ്പാറ ലോറന്‍സ്(50) എന്നിവരാണ് പിടിയിലായത്. ചാലക്കുടി, ഇരിഞ്ഞാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 15,000 കുപ്പി വ്യാജ വിദേശ മദ്യവും 2500 ലിറ്റര്‍ സ്പിരിറ്റും പിടിച്ചെടുത്തു. ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്ന ലാലായിരുന്നു വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍. കര്‍ണ്ണാടകയില്‍ നിന്ന് സ്പിരിറ്റ് എത്തിച്ച് വ്യാജമദ്യം നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് ആറുമാസമായി നടന്നു വരികയായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ...
Kerala

പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്

തിരുവനന്തപുരം : വിനോദസഞ്ചാര കേന്ദ്രമായ പൊന്‍മുടിയില്‍ പുള്ളിപ്പുലിയിറങ്ങി. ഇന്നു രാവിലെ 8.30ഓടെ പൊന്‍മുടി പൊലീസ് സ്റ്റേഷനു സമീപം പുള്ളിപ്പുലി റോഡില്‍നിന്ന് കാട്ടിലേക്ക് കയറിപ്പോകുന്നത് കണ്ടതായി പൊലീസ് വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. വനം വകുപ്പ് സ്ഥലത്തെത്തി തിരഞ്ഞെങ്കിലും പുള്ളിപ്പുലിയെ കാണുവാന്‍ കഴിഞ്ഞില്ല. മേഖലയില്‍ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അവധി ദിനങ്ങളായതിനാല്‍ കൂടുതല്‍ സഞ്ചാരികള്‍ പൊന്‍മുടിയില്‍ എത്തുന്ന സമയമാണിത്....
Kerala, Malappuram

മരിച്ചതല്ല കൊന്നത് : പിഞ്ചു കുഞ്ഞ് കിണറ്റില് വീണ് മരിച്ച സംഭവം കൊലപാതകം ; മാതാവ് അറസ്റ്റിൽ

പാണ്ടിക്കാട്: പിഞ്ചുകുഞ്ഞ് കിണറ്റിൽ വീണു മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. കേസിൽ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണ്ടിക്കാട് തമ്പാനങ്ങാടി സുൽത്താൻ റോഡ് സ്വദേശിയും മേലാറ്റൂർ ചന്തപ്പടിയിലെ കുളത്തുംപടിയൻ ശിഹാബുദ്ദീന്റെ ഭാര്യയുമായ അരിപ്രത്തൊടി സുമിയയാണ് (23) അറസ്റ്റിലായത്. ഈ മാസം പത്തിന് രാവിലെ അഞ്ചേ മുക്കാലോടെയായിരുന്നു സുൽത്താൻ റോഡിലെ സുമിയയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണ് ആറുമാസം പ്രായമായ ഹാജ മറിയം മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു. മാതാവ് സുമിയ പട്ടിയെ കണ്ടു ഓടുന്നതിനിടെ കുട്ടി കയ്യിൽ നിന്നും വഴുതി വീട്ടുവളപ്പിലെ കിണറ്റിൽ വീണെന്നായിരുന്നു വീട്ടുകാർ മൊഴി നൽകിയിരുന്നത്. എന്നാൽ ജില്ലാ പോലീസ് മേധാവി എസ് ശശിധരന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡി വൈ എസ് പി എം സന്തോഷ് കുമാർ, പാണ്ടിക്കാട് പോലീസ് ഇൻസ്പെക്ടർ റഫീഖ് എന്നിവരുൾപ്പെടുന്ന പ്രത്യേക ...
Kerala

സോഷ്യല്‍ മീഡിയ വഴി പരിചയം, ലൊക്കേഷന്‍ ചോദിച്ചറിഞ്ഞെത്തി ഭീഷണിപ്പെടുത്തി 17 കാരിയെ പീഡിപ്പിച്ചു ; 20 കാരന്‍ പിടിയില്‍

തിരുവനന്തപുരം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട 17 കാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ച കേസില്‍ 20 കാരന്‍ പിടിയില്‍. പൂജപ്പുര സ്വദേശി ഗോകുല്‍ (20) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരം അയിരൂര്‍ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ വീടിന്റെ ലൊക്കേഷന്‍ ചോദിച്ചറിഞ്ഞ് വീട്ടിലെത്തി പെണ്‍കുട്ടിയുടെ നഗ്‌ന വീഡിയോയും ഫോട്ടോയും കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് ഉപദ്രവിച്ചതെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. യുവാവിന്റെ മൊബൈലില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തതാണോ അതോ വ്യജ വീഡിയോ ആണോ എന്നുള്ളത് തുടര്‍ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Local news

തിരൂരങ്ങാടി യെത്തീംഖാന പ്ലാറ്റിനം ജൂബിലി വർണ്ണാഭമായി ; 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത കുടുംബ സംഗമം ശ്രദ്ധേയമായി

തിരൂരങ്ങാടി : യെത്തീംഖാന പ്ലാറ്റിനം ജൂബിലി യുവനീർ പ്രകാശനവും യത്തീംഖാന പൂർവ്വ വിദ്യാർത്ഥി വാർഷിക കുടുംബ സംഗമവും കെ മജീദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യത്തീംഖാന മാനേജിംഗ് കമ്മിറ്റി സെക്രട്ടറി എം കെ ബാബാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പഠനം പൂർത്തിയാക്കിയ 500ല്‍ പരം പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പരിപാടിയിൽ പങ്കെടുത്തു. പ്ലാറ്റിനം ജൂബിലി സുവനീർ യത്തീംഖാന പൂർവവിദ്യാർത്ഥി പ്രൊഫസർ അബൂബക്കർ ഏലംകുളത്തിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ യത്തീംഖാന മാനേജിംഗ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഇ കെ .മുഹമ്മദ് കുട്ടി ,അരിമ്പ്ര മുഹമ്മദ് മാസ്റ്റർ , സി എച്ച് മഹ്മൂദ് ഹാജി, പി എം എ സലാം , കെ.സി. അയ്യൂബ് , പി ഒ ഹംസ മാസ്റ്റർ, പാതാരി മുഹമ്മദ് മാസ്റ്റർ , എൻ പി അബൂ മാസ്റ്റർ , ഇബ്രാഹിം പുനത്തിൽ , ഡോക്ടർ മൊയ്തുപ്പ, അബ്ദുള്ള എൻജിനീയർ , അസൈൻ കോഡൂർ , അബ്ദു മാസ്റ്റർ വളാഞ്ചേരി , അബ്ദുൽ ഖാദർ മാസ്റ്റർ വളാഞ്ചേരി തുടങ്ങിയവർ സംസാരിച്ചു ...
National

ഐ.പി.സി, സി.ആർ.പി.സി, ഇനി ഇല്ല പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ല്

ദില്ലി : ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവു നിയമം എന്നിവയ്ക്കുപകരമായി ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾക്ക് അംഗീകരമായി. ലോക്സഭയും രാജ്യസഭയും പാസാക്കിയ ബില്ലുകളിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഇവ നിയമമായി. സസ്പെൻഷനെത്തുടർന്ന് പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികൾ പാർലമെന്റിന് പുറത്തായ സമയത്തായിരുന്നു മൂന്ന് ബില്ലുകളും ഇരുസഭകളിലും പാസായത്. കൊളോണിയൽക്കാലത്തെ ക്രിമിനൽ നിയമങ്ങൾ ഭാരതീയമാക്കാനുദ്ദേശിച്ചാണ് പൊളിച്ചെഴുത്തെന്ന് കേന്ദ്രം അവകാശപ്പെട്ട ഓഗസ്റ്റ് 11-ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെന്റിൽ അവതരിപ്പിച്ച ആദ്യ ബില്ലുകൾ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നു. കമ്മിറ്റി നവംബർ പത്തിന് റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ ഡിസംബർ 11-ന് ബില്ലുകൾ പിൻവലിച്ചു. പിന്നീട് ശീതകാല സമ്മേളനത്തിൽ അവതരിപ്പിച്ച പുതിയ ബില്ലുകളാണ് സഭകൾ പാസാക്കിയത്....
Kerala, Other

പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യം ; സാദിഖലി തങ്ങള്‍

കോഴിക്കോട് : പ്രധാനമന്ത്രി വിളിച്ച ബിഷപ്പുമാരുടെ വിരുന്നില്‍ മണിപ്പൂര്‍ വിഷയം ചര്‍ച്ച ആയില്ലെന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. എസ്‌കെഎസ്ബിവി കോഴിക്കോട് വാര്‍ഷിക സമ്മേളനം ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്ക് അതൃപ്തി ഉള്ളത് കൊണ്ടായിരിക്കും പ്രാധാനമന്ത്രി ചര്‍ച്ചക്ക് വിളിച്ചതെന്നും രാജ്യത്തെ മതന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും മണിപ്പൂരില്‍ ക്രൈസ്തവ വിഭാഗം ഉള്‍പ്പെടെ വേട്ടയാടപ്പെടുന്നുവെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു....
Kerala, Other

പുറത്താക്കിയവരുമായി ചര്‍ച്ചയില്ല ; പാര്‍ട്ടിയിലെ ചിലര്‍ തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ ശ്രമിച്ചു : അഹമ്മദ് ദേവര്‍കോവില്‍

കോഴിക്കോട് : അധികാരമോഹം കൊണ്ട് തന്നെ മന്ത്രി പദവിയില്‍ നിന്നും പുറത്താക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമിച്ചെന്ന് മുന്‍ മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. അവരെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്നും അവരുമായി ചര്‍ച്ചയില്ലെന്നും മന്ത്രി പദവി ഒഴിഞ്ഞതിന് ശേഷം കോഴിക്കോട് തിരിച്ചെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പുറത്താക്കപ്പെട്ടവര്‍ക്ക് ഒഴികെയുള്ളവര്‍ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചു വരാമെന്നും എന്നാല്‍ പാര്‍ട്ടിയുടെ അച്ചടക്കം, ഭരണഘടന എന്നിവ അംഗീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസില്‍ തനിക്കെതിരെ വന്ന പരാതിയെക്കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങള്‍ക്ക് ഈ വിവരം കൊടുത്തത് ആരാണെന്ന് അറിയില്ലെന്നും അഹമ്മദ് ദേവര്‍കോവില്‍ പ്രതികരിച്ചു....
Kerala, Other

പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങിമരിച്ചു

ഇടുക്കി: തൊമ്മന്‍കുത്ത് പുഴയില്‍ വീണ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ മുങ്ങി മരിച്ചു. തൊമ്മന്‍കുത്ത് പുഴയിലെ മുസ്‌ലിം പള്ളിക്കു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് സംഭവം. വാഴക്കാല ഒറ്റപ്ലാക്കല്‍ മോസിസ് ഐസക് (17), ചീങ്കല്‍സിറ്റി താന്നിവിള ബ്ലസണ്‍ സാജന്‍ (25) എന്നിവരാണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടി വെള്ളത്തില്‍ വീണപ്പോള്‍ രക്ഷിക്കാന്‍ ശ്രമിക്കവേ മുങ്ങി പോകുകയായിരുന്നു. അപകടമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Kerala

മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയം ; ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് പിടിയില്‍

കൊച്ചി: ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നാരോപിച്ച് യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. വാഴക്കുളം ചെമ്ബറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടില്‍വെച്ചാണ് അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയ സമയം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടിയത്. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ അനുമോളെ കണ്ടെത്തിയത്. അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെയിന്റിങ് തൊഴിലാ...
Local news, Other

താനൂരില്‍ കാറിലിരുന്ന് എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍, ഒരാള്‍ ഓടിരക്ഷപ്പെട്ടു

തിരൂരങ്ങാടി : താനൂരില്‍ കാറിലിരുന്ന് ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ യുവാവ് പിടിയില്‍. എടരിക്കോട് സ്വദേശി ബിജുവാണ് പിടിയിലായത്. ബിജുവിനൊപ്പം കാറിലുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. നിരമരുതൂര്‍ സ്വദേശി നൂറുല്‍ അമീനാണ് രക്ഷപ്പെട്ടത്. ബിജുവില്‍ നിന്നും 1.5 ഗ്രാം എം ഡി എം എയും ഇത് ഉപയോഗിക്കുന്നതിനുള്ള സാമഗ്രികളും പിടികൂടി. രക്ഷപ്പെട്ട അമീനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്....
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണം ; നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലുള്ള മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പ്രവര്‍ത്തി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്നാവശ്യപ്പെട്ട് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കി. പൊതുപ്രവര്‍ത്തകനായ അബ്ദുല്‍ റഹീം പൂക്കത്ത് , വി എം ഹംസ കോയ എന്നിവര്‍ ചേര്‍ന്ന് മൈനര്‍ ഇറിഗേഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ , എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര്‍ക്കാണ് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ പുതിയ ജനറേറ്റര്‍ ഷെഡുകള്‍ കെട്ടി സ്ഥാപിച്ചങ്കിലും നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല. ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് എന്ന് പത്രമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു പുതിയതായി ലക്ഷങ്ങള്‍ മുടക്കി വാങ്ങിച്ച ജനറേറ്ററും മറ്റു സാധന സാഗ്രമികള...
Kerala, Other

ക്രിസ്മസില്‍ റെക്കോര്‍ഡ് മദ്യ വില്‍പന ; സംസ്ഥാനത്ത് കുടിച്ച് തീര്‍ത്തത് 230 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് ആഘോഷവേളയില്‍ റെക്കോഡ് മദ്യവില്‍പ്പന. മൂന്ന് ദിവസം കൊണ്ട് വെയര്‍ ഹൗസ് വില്‍പ്പന ഉള്‍പ്പെടെ മൊത്തം 230. 47 കോടി രൂപയുടെ മാത്രമാണ് സംസ്ഥാനത്ത് വിറ്റത്. കഴിഞ്ഞ വര്‍ഷം 210. 35 കോടി രൂപയുടെ മദ്യമാണ് ഈ ദിവങ്ങളില്‍ വിറ്റത്. ക്രിസ്മസ് തലേന്ന് 70.73 കോടിയുടെ മദ്യ വില്‍പ്പന നടന്നു. കഴിഞ്ഞ വര്‍ഷം ഇതെ ദിവസം 69.55 കോടിയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ബെവ്കോ ഔട്ട്ലെറ്റ് വഴി മാത്രം 154.77 കോടിയുടെ മദ്യമാണ് ഇത്തവണ വിറ്റത്. ഏറ്റവും കൂടുതല്‍ മദ്യ വില്‍പ്പന നടത്തിയത് ചാലക്കുടി ഔട്ട് ലെറ്റിലാണ്. ക്രിസ്മസ് തലേന്ന് ചാലക്കുടിയില്‍ 6385290 രൂപയുടെ മദ്യ വില്‍പ്പനയാണ് നടന്നത്. ചങ്ങനാശേരിയില്‍ 6287120 രൂപയുടെയും, ഇരിഞ്ഞാലക്കുടയില്‍ 6231140 രൂപയുടെയും പവര്‍ഹൗസില്‍ 6008130 രൂപയുടെയും നോര്‍ത്ത് പറവൂരില്‍ 5199570 രൂപയുടേയും മദ്യവില്‍പ്പനയാണ് നടന്നത്. ക്രിസ്മസ് 22 മുതല്‍ 24 വരെ മ...
Kerala, Other

ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈഗിംകാതിക്രമം ; പ്രതിയെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ജില്ലാ ജനറല്‍ ആശുപത്രിയില്‍ കണ്ണ് ചികിത്സക്കെത്തിയ 10 വയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടന്നതായി പരാതി. കണ്ണില്‍ മരുന്ന് ഒഴിച്ചിരുന്ന പെണ്‍കുട്ടിയെ ഉപദ്രവിച്ച ഉദിയന്‍കുളങ്ങര സ്വദേശിയായ സതീഷിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി. പ്രതിയെ പൊലീസിന് കൈമാറി.
Malappuram, Other

കരിപ്പൂരില്‍ ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍ ; പിടികൂടിയത് സമീപ കാലത്ത് ശരീരത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസ്

കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. ശരീരത്തിനുള്ളില്‍ കടത്താന്ഡ ശ്രമിച്ച ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണവുമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വാഴമ്പുറം സ്വദേശി മുജീബ് പുത്തന്‍ പീടികയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സമീപകാലത്ത് കസ്റ്റംസ് പിടിച്ചതില്‍ വച്ച് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസാണിത്. പിടികൂടിയ സ്വര്‍ണത്തില്‍ നിന്നും 98 ലക്ഷം രൂപ വിലമതിക്കുന്ന 1586 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു....
Local news, Other

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനം: മണലിപ്പുഴയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി

സമസ്ത നൂറാം വാർഷിക പ്രഖ്യാപന സമ്മേളനത്തോടനുബന്ധിച്ച് മണലിപ്പുഴ തംരീനുസിബിയാൻ സുന്നി ഹയർ സെക്കണ്ടറി മദ്‌റസയിൽ സ്റ്റുഡന്റസ് അസ്സംബ്ലി നടത്തി. അൽ ഇർഷാദ് പ്രസിഡന്റ് ഹാജി സി അലി മുസ്‌ലിയാർ പതാക ഉയർത്തി. സെക്രട്ടറി യഹ്യ സഖാഫി ഉദ്ഘാടനം ചെയ്തു. എസ് ബി എസ് വിദ്യാർത്ഥി പ്രധിനിധികൾ മുദ്രാവാക്യം വിളിച്ചു. ബാവ ഹാജി കള്ളിയാട്ട്, ഇബ്രാഹിം ഹാജി പൊക്കാശ്ശേരി, കുഞ്ഞു പൈനാട്ട്, അബ്ദു കള്ളിയാട്ട്, സലാം ബാക്കാട്, അബ്ദു ചോനാരി, സി മൊയ്‌ദീൻ., മുനീർ സഖാഫി പനങ്ങാട്ടൂർ, അബ്ദു റഹൂഫ് സഖാഫി വെള്ളിയാമ്പുറം, മുനീർ സഖാഫി നന്നമ്പ്ര, അബ്ദുസ്സലീം സഅദി നന്നമ്പ്ര, തുടങ്ങിയവർ പങ്കെടുത്തു. സദർ മുഅല്ലിം മുസഫ സുഹ്‌രി സ്വാഗതവും നന്ദിയും പറഞ്ഞു. വിദ്യാർഥികൾക് മധുര വിതരണം നടത്തി....
Malappuram

റേഷന്‍ വിതരണത്തില്‍ ഗുരുതര ക്രമക്കേട്: കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു

മലപ്പുറം : റേഷന്‍ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് റേഷന്‍കടയുടെ അംഗീകാരം സസ്‌പെന്റ് ചെയ്തു. എടവണ്ണ ഗ്രാമപഞ്ചായത്തിലെ 254-ാം നമ്പര്‍ റേഷന്‍കടയുടെ അംഗീകാരമാണ് ഏറനാട് താലൂക്ക് സപ്ലൈ ഓഫീസര്‍ സസ്പെന്റ് ചെയ്തത്. ഡിസംബര്‍ മാസത്തെ റേഷന്‍ ലഭ്യമായില്ലെന്ന റേഷന്‍ കാര്‍ഡുടമയുടെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. റേഷനിങ് ഇന്‍സ്പെക്ടര്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ പരാതിക്കാരന്റെ കാര്‍ഡിലെ ഭക്ഷ്യധാന്യങ്ങള്‍ 254-ാം നമ്പര്‍ കടയില്‍ നിന്നും മാന്വലായി ബില്ലിങ് നടത്തി വിതരണം നടത്തിയിട്ടുണ്ടെന്നും 2023 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലും ഇത്തരത്തില്‍ മാന്വല്‍ ബില്ലിങ് നടത്തിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടു. എന്നാല്‍ ഈ മാസങ്ങളില്‍ ഒന്നും തന്നെ 254-ാം നമ്പര്‍ റേഷന്‍ കടയില്‍ പോകുകയോ, തനിക്ക് റേഷന്‍ വിഹിതം ലഭ്യമാവുകയോ ചെയ്തിട്ടില്ലെന്ന് കാര്‍ഡുടമ അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് നടത്...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍: ഒറ്റത്തവണ പ്രമാണ പരിശോധന മലപ്പുറം ജില്ലയില്‍ വനംവകുപ്പില്‍ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍ (കാറ്റഗറി നമ്പര്‍ 408/2021) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ശാരീരിക അളവെടുപ്പും ഒറ്റത്തവണ പ്രമാണ പരിശോധനയും പി.എസ്.സിയുടെ ജില്ലാ ഓഫീസില്‍ ഡിസംബര്‍ 27 ന് രാവിലെ എട്ടിന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈലില്‍ ലഭ്യമാക്കിയ ശാരീരിക അളവെടുപ്പിനുള്ള അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡുള്‍പ്പടെ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രൊഫൈലിലെ അഡ്മിഷന്‍ ടിക്കറ്റ്, മെസ്സേജുകള്‍ എന്നിവ പരിശോധിക്കേണ്ടതാണ്. ഫോണ്‍ 0483 2734308. ------------ ഗതാഗതം നിരോധിച്ചു ഫാറൂഖ് കോളേജ് - വാഴക്കാട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 24 മുതല്‍ പ്രവൃത്തി തീരുന്നത് വരെ ഗതാഗതം നിരോധിച്ചതായി പി.ഡബ്ല്യു.ഡ...
Kerala

മന്ത്രിമാരായ ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു

തിരുവനന്തപുരം : ഗതാഗത മന്ത്രി ആന്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും രാജിവച്ചു. മന്ത്രിസഭ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് ഇടത് മുന്നണി യോഗത്തിന് തൊട്ടുമുന്‍പായി ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് കൈമാറിയത്. പുതിയ മന്ത്രിമാരുടെ പ്രഖ്യാപനം ഇടത് മുന്നണി യോഗത്തിന് ശേഷം പ്രഖ്യാപിക്കും. മുന്നണി ധാരണ പ്രകാരം, രണ്ടര വര്‍ഷം ടേം കഴിഞ്ഞതിനെ തുടര്‍ന്നാണ് ആന്റണി രാജുവും അഹമ്മദ് ദേവര്‍കോവിലും രാജിവയ്ക്കുന്നത്. ഇവര്‍ക്ക് പകരം, കേരള കോണ്‍ഗ്രസ് ബി എംഎല്‍എ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് എംഎല്‍എ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരാകും. നവകേരള സദസ്സിന്റെ സമാപനത്തിന് ശേഷം മന്ത്രിമാര്‍ രാജിവയ്ക്കണമെന്നായിരുന്നു ധാരണ....
Accident

കൊട്ടാരക്കരയിൽ ബൈക്ക് അപകടം ; പരപ്പനങ്ങാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

കൊല്ലം : കൊട്ടാരക്കരയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. പരപ്പനങ്ങാടി അമ്പാടി നഗർ പ്രവാസി റോഡിൽ താമസിക്കുന്ന വിക്കിരിയൻ സ്വാലിഹ് (27) ആണ് മരിച്ചത്. പിതാവ്: അസീസ്. മാതാവ്: ഷെഹർബാനു. ഭാര്യ: ജാസ്‌മിൻ . സഹോദരങ്ങൾ: വലീദ് ഫർഹാൻ, മൻജിഹ, സഫ. മൃതദേഹം നാട്ടിൽ എത്തിയിട്ടില്ല.
Local news

വിസ്‌ഡം യൂത്ത് വോയിസുകൾക് തുടക്കമായി

തിരൂരങ്ങാടി : യുവത്വം നിർവചിക്കപ്പെടുന്നു എന്ന പ്രമേയത്തിൽ 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റെ മുന്നോടിയായി വിസ്ഡം യൂത്ത് മലപ്പുറം വെസ്റ്റ് ജില്ല സമിതി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന യൂത്ത് വോയിസ് പരിപാടിക്ക് തുടക്കമായി. സ്ത്രീധനം, സ്വവർഗാനുരാഗം, ആത്മഹത്യ.. എന്നീ കാലികപ്രസക്തമായ വിഷയങ്ങളാണ് യൂത്ത് വോയിസുകളിൽ ചർച്ച ചെയ്യപ്പെടുന്നത്. ജില്ലയിലെ 22 മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് വരും ആഴ്ച്ചളിൽ യൂത്ത് വോയിസ്സുകൾ നടക്കും. തിരൂരങ്ങാടി മണ്ഡലത്തിൽ നടന്ന യൂത്ത് വോയ്‌സിന്റ ജില്ലാതല ഉദ്ഘാടനം വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോക്ടർ അബ്ദുൽ മാലിക് നിർവഹിച്ചു. വിസ്‌ഡം യൂത്ത് തിരൂരങ്ങാടി മണ്ഡലം വൈസ് പ്രസിഡണ്ട് ഷബീബ് കരിപറമ്പ് അധ്യക്ഷതവഹിച്ചു. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, സംസ്ഥാന പ്രവർത്തകസമിതി അംഗം യൂനുസ്, ജില്ലാ ജോയിൻ സെക്രട്ടറി റഫീഖ്...
Kerala

നവകേരള സദസ് യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷാസംഘത്തിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

കൊച്ചി : നവകേരള സദസ് യാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍, സുരക്ഷ ഉദ്യോഗസ്ഥന്‍ സന്ദീപ്, കണ്ടാലറിയാവുന്ന മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുക്കാന്‍ നിര്‍ദേശം. കെഎസ്യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ് നല്‍കിയ ഹര്‍ജിയില്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. മുഖ്യമന്ത്രിയുടെ ഗണ്‍മാനെതിരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരേയും കേസെടുക്കണമെന്നാവശ്യപ്പെട്ട് എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍, ജോലിയുടെ ഭാഗമായുള്ള പ്രവര്‍ത്തികളാണെന്നായിരുന്നു ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ട്. തുടര്‍ന്നാണ് മര്‍ദനത്തിന്റെ വീഡിയോ ...
Kerala

ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ലൈംഗീകമായി പീഡിപ്പിച്ചു ; യുവാവിന് 77 വര്‍ഷം കഠിനതടവ്

പത്തനംതിട്ട: ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും ബന്ധുവായ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ നിരവധി തവണ ലൈംഗിക പീഢനത്തിനിരയാക്കിയ കേസില്‍ യുവാവിന് 77 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി. പത്തനംതിട്ട പ്രമാടം ഇളകൊള്ളൂര്‍ കളര്‍ നില്‍ക്കുന്നതില്‍ സോമന്‍ മകന്‍ സുനിലിനെ(27)യാണ് പത്തനംതിട്ട പോക്‌സോ പ്രിന്‍സിപ്പല്‍ ജഡ്ജ് ജയകുമാര്‍ ജോണ്‍ ശിക്ഷിച്ചത്. പ്രതിക്ക് 77 വര്‍ഷം കഠിന തടവിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ ഒന്നര വര്‍ഷം അധിക കഠിന തടവും ഒടുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2019ലാണ് കേസിന് ആസ്പദമായ സംഭവം. ബന്ധുവായ 14 കാരിയെ പ്രതി ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം മൂലം പെണ്‍കുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. 2022ല്‍ പ്രതി വീണ്ടും ലൈംഗികാതിക്രമത്തിന് മുതിര്‍ന്നപ്പോഴാണ് ഇരയായ പെണ്‍കുട്ടി ബന്ധുവായ മറ്റൊ...
error: Content is protected !!