Saturday, July 26

Blog

എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി
Local news

എആര്‍ നഗറില്‍ ഭര്‍തൃ വീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനു പോയ യുവതിയെ കാണാനില്ലെന്ന് പരാതി

തിരൂരങ്ങാടി : എആര്‍ നഗറിലെ ഭര്‍തൃവീട്ടില്‍ നിന്നും കമ്പ്യൂട്ടര്‍ ക്ലാസിനെന്ന് പറഞ്ഞ് പോയ യുവതിയെ കാണാനില്ലെന്ന് പരാതി. പുകയൂര്‍ സ്വദേശി കരോളില്‍ സുമേഷിന്റെ ഭാര്യ രഹന (32) യെയാണ് കാണാനില്ലെന്ന് പരാതി. സംഭവത്തില്‍ ഭര്‍ത്താവ് തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുകയൂരിലെ കമ്പ്യൂട്ടര്‍ ക്ലാസിന് പോയതായിരുന്നു. തുടര്‍ന്ന് യാതൊരു വിവരവും ഇല്ലാതായതോടെയാണ് സുമേഷ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്....
Kerala

വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി ; മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു

ആലപ്പുഴ : വായ്പ കുടിശിക മുടങ്ങിയതോടെ സഹകരണ ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി മടങ്ങിയതിന് മണിക്കൂറുകള്‍ക്കകം വീട്ടമ്മ ആത്മഹത്യ ചെയ്തു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പത്താം വാര്‍ഡ് കാരുവള്ളിയില്‍ ആശ (41) യാണ് മരിച്ചത്. ബാങ്ക് ജീവനക്കാര്‍ വീട്ടിലെത്തി വായ്പ കുടിശിക അടക്കാത്തത് ചോദ്യം ചെയ്ത് മടങ്ങിയതിന് പിന്നാലെയാണ് ആശ ആത്മഹത്യ ചെയ്തതെന്ന് പഞ്ചായത്തംഗം രവി അലവന്തറ പറഞ്ഞു. സഹകരണ ബാങ്കില്‍ നിന്നുമെടുത്ത 1 ലക്ഷം രൂപ പിന്നീട് രണ്ടര ലക്ഷമാക്കി പുതുക്കിയിരുന്നു. ഇതും കുടിശികയായതോടെ കഴിഞ്ഞദിവസം ബാങ്കിന്റെ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ 14 പേര്‍ വീട്ടിലെത്തിയിരുന്നു. പണം അടയ്ക്കാത്തത് സംബന്ധിച്ച് ഇവര്‍ ചോദിച്ചതായി പഞ്ചായത്ത് അംഗം രവി അളപ്പന്തറ പറഞ്ഞു. ഇത് ആശയെ മാനസികമായി തളര്‍ത്തി. ബാങ്ക് ജീവനക്കാര്‍ മടങ്ങി മണിക്കുറുകള്‍ക്കുള്ളില്‍ ആശ തൂങ്ങിമരിക്കുകയായിരുന്നു. ആലപ്പുഴയിലെ സ്വകാര്യ സ്ഥാപ...
Malappuram

തിരൂരില്‍ വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരൂര്‍ : തിരൂര്‍ മംഗലത്ത് വീട്ടുമുറ്റത്ത് കളിച്ചുകാണ്ടിരുന്ന കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് കടന്നല്‍ കുത്തേറ്റു. മംഗലം പെരുന്തിരുത്തി കൂട്ടായി കടവ് പ്രദേശത്താണ് ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവര്‍ക്കും കുത്തേറ്റത്. മരത്തില്‍ കൂടുകെട്ടിയ വിഷമുള്ള കടന്നലാണ് കുത്തിയത്. പരുന്ത് കൊത്തിയതിനെ തുടര്‍ന്ന് കൂട് ഇളകിവീഴുകയായിരുന്നു. പരിക്കേറ്റ പെരുന്തിരുത്തി സ്വദേശികളായ പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ നന്ദു (എട്ട്), കരുവാന്‍ പുരക്കല്‍ സ്വപ്ന (42), പുത്തന്‍ പുരക്കല്‍ പ്രജേഷിന്റെ മകള്‍ ശ്രീലക്ഷ്മി (ഏഴ്), പുത്തന്‍ പുരക്കല്‍ സുഭാഷിന്റെ മകള്‍ സ്‌നേഹ (ഏഴ്), പുത്തന്‍ പുരക്കല്‍ സന്തോഷിന്റെ മകന്‍ ശ്രീഹരി (13), കൊളങ്കരി തന്‍വീര്‍ (28), പുത്തന്‍ വീട്ടില്‍ താജുദ്ദീന്‍ (60), പുത്തന്‍പുരക്കല്‍ ഷൈന്‍ ബേബി (39), പുത്തന്‍ പുരക...
Malappuram

പദ്ധതി നിര്‍വ്വഹണത്തില്‍ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം ജില്ലാ പഞ്ചായത്തിന്

മലപ്പുറം : 2024-25 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തില്‍ 44.07 ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച് സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് ഒന്നാം സ്ഥാനത്ത്. ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച വിലയിരുത്തല്‍ നടത്തിയത്. 2025-26 വാര്‍ഷിക പദ്ധതി രൂപീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തുടര്‍ നടപടികള്‍ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും അടിയന്തിരമായി സ്വീകരിക്കണമെന്ന് യോഗം നിര്‍ദേശിച്ചു....
Malappuram

ട്രഷറി കെട്ടിട വാടക ലഭിക്കുന്നില്ലെന്ന് ഉടമ ; ഉടന്‍ പരിഹരിക്കണമെന്ന് മന്ത്രി

പൊന്നാനി : വാടക ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ചങ്ങരംകുളം ട്രഷറി ഓഫീസ് സംബന്ധിച്ച കെട്ടിട ഉടമയുടെ പരാതിയില്‍ ഉടന്‍ നടപടിയെടുക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി. പൊന്നാനി താലൂക്ക് തല അദാലത്തില്‍ പരാതിയുമായി ഉടമ എത്തിയതിനു പിന്നാലെയാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ചങ്ങരംകുളം സ്വദേശിയായ എന്‍.വി ഖാദര്‍ എട്ടുവര്‍ഷം മുന്‍പ് വാടകയ്ക്ക് നല്‍കിയ കെട്ടിടത്തിലാണ് ചങ്ങരംകുളം ട്രഷറി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ 21 മാസമായി ഉടമക്കാരന് വാടക ലഭിക്കുന്നില്ല. വായോധികനായ എന്‍. വി. ഖാദര്‍ പലതവണ ഓഫീസ് കയറിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതിനിടെ പെരുമ്പടപ്പ് ബ്ലോക്കില്‍ നിന്നും ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിനു 10 സെന്റ് സ്ഥലം അനുവദിച്ചു കിട്ടിയെങ്കിലും പിന്നീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നില്ല. ഖാദറിന്റെ പരാതി അനുഭാവപൂര്‍വ്വം കേട്ട മന്ത്രി മുഹമ്മദ് റിയാസ് വാടക പ്രശ്‌നം അടിയന്ത...
Malappuram

ദേശീയ ഉപഭോക്തൃ ദിനാചരണം നടത്തി

മലപ്പുറം : മാറി വരുന്ന ഉപഭോക്തൃവിപണിക്കനുസരിച്ച് ഉപഭോക്തൃ ബോധവല്‍ക്കരണം അനിവാര്യമാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ പറഞ്ഞു. ജില്ലാ ഉപഭോക്തൃ കമ്മീഷന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നടന്ന ദേശീയ ഉപഭോക്തൃദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ ഉപഭോക്തൃ കമ്മിഷന്‍ പ്രസിഡന്റ് കെ.മോഹന്‍ദാസ് മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ അംഗം സി.വി. മുഹമ്മദ് ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കമ്മിഷന്‍ അംഗം പ്രീതി ശിവരാമന്‍, പ്രസ്സ് ക്ലബ് സെക്രട്ടറി വി.പി. നാസര്‍, തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റി പ്രസിഡന്റ് ടി.ടി. അബ്ദുള്‍ റഷീദ്, മേലാറ്റൂര്‍ കണ്‍സ്യൂമര്‍ ഫോറം പ്രസിഡന്റ് പി.കുഞ്ഞു എന്ന മാനു എന്നിവര്‍ പ്രസംഗിച്ചു. അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷാജി എ.ടി. സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസ് സീനിയര്‍ സൂപ്രണ്ട് പി. അബ്ദുറഹിമാന്‍ നന്ദ...
Kerala

പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഔട്ട് ; രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ പുതിയ ഗവര്‍ണര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ - ഗവര്‍ണര്‍ പോരിനൊടുവില്‍ ആരിഫ് മുഹമ്മദ് ഖാന് സ്ഥലമാറ്റം. നിലവില്‍ ബിഹാര്‍ ഗവര്‍ണറായ ആര്‍എസ്എസ് പശ്ചാത്തലമുളള ബിജെപി നേതാവ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറാകും. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ ബിഹാര്‍ ഗവര്‍ണറാകും. സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ അഭിപ്രായ ഭിന്നത തുടരുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്റെ മാറ്റം. 2019 സെപ്റ്റംബര്‍ 5 ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. ഗോവ സ്വദേശിയായ ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം-പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് അനുഭാവിയായ ആര്‍ലെകര്‍ 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. 1980 മുതല്‍ ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ...
Kerala

വയോധികയെ തെരുവുനായ കടിച്ചു കൊന്നു ; മുഖം പൂര്‍ണമായി കടിച്ചെടുത്തു

ആലപ്പുഴ : ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു. ചിറയില്‍ കാര്‍ത്യായനിയാണ് മരിച്ചത്. 81 വയസ്സായിരുന്നു. വീട്ടുമുറ്റത്ത് വച്ചായിരുന്നു ആക്രമണം. വയോധികയുടെ മുഖം നായ പൂര്‍ണമായും കടിച്ചെടുത്തതായി അയല്‍വാസികള്‍ പറഞ്ഞു. തകഴി സ്വദേശിയായ വീട്ടമ്മ മകന്റെ വീട്ടില്‍ എത്തിയപ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. മുഖത്ത് കടിക്കുകയും കണ്ണുകള്‍ കടിച്ചുകീറുകയും ചെയ്തു. സംഭവം നടക്കുമ്പോള്‍ കാര്‍ത്ത്യായനി ഒറ്റക്കായിരുന്നു. കാര്‍ത്ത്യായനിക്ക് പരിക്കേറ്റത് ആദ്യം ആരും അറിഞ്ഞിരുന്നില്ല. ഒരു നായയാണോ ഒന്നലധികം നായകള്‍ ചേര്‍ന്നാണോ ഇവരെ കടിച്ചതെന്നതിലും വ്യക്തതയില്ല. മൃതദേഹം കായംകുളത്തെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി....
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

അറബിക് പി.ജി. ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം ഡിസംബർ 31 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആന്റ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം - ഒരു വർഷം), പി.ജി. ഡിപ്ലോമ ഇൻ കോമേഴ്സ് ആന്റ് മാനേജ്‌മന്റ് ഇൻ അറബിക് (പാർട്ട് ടൈം - ഒരു വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് (പാർട്ട് ടൈം - ആറു മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയം ഡിസംബർ 31-ന് വൈകീട്ട് അഞ്ചു മണി വരെ നീട്ടി. രജിസ്‌ട്രേഷൻ ഫീസ് 135/- രൂപ. പ്രിന്റൗട്ടിന്റെ പകർപ്പ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ചലാൻ റെസിപ്റ്റ്, സംവരണാനുകൂല്യം ലഭിക്കുന്നവർ അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വകുപ്പ് മേധാവി, അറബിക് പഠനവകുപ്പ്, കാലിക്കറ്റ് സർവകലാശാല, മലപ്പുറം 673 635 ( ഫോണ്‍ - 0494 2407254 ) എന്ന വിലാസത്തി...
Malappuram

അദാലത്തുകളില്‍ പരിഹരിക്കുന്നത് സാധാരണക്കാരന്റെ ദൈനംദിന ജീവിത പ്രശ്‌നങ്ങള്‍ – മന്ത്രി മുഹമ്മദ് റിയാസ്

പൊന്നാനി : സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിന് തടസ്സമായി നില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് താലൂക്ക് തല അദാലത്തുകളിലൂടെ നിര്‍വഹിക്കുന്നതെന്ന് ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊന്നാനി എം ഇ എസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പൊന്നാനി താലൂക്ക് തല 'കരുതലും കൈത്താങ്ങും' പരാതി പരിഹാര അദാലത്ത് വേദിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്തിയ രണ്ട് താലൂക്ക് അദാലത്തുകളിലും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായതാണ് അനുഭവം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മികച്ച സഹകരണം ഉണ്ടായിട്ടുണ്ട്. എന്നാല്‍ സാമൂഹിക പ്രതിബദ്ധതയും ആത്മാര്‍ത്ഥതയും കാണിക്കാത്ത ചില ഉദ്യോഗസ്ഥരുടെ മനോഭാവം ഇനിയും മാറാനുണ്ടെന്നും സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങള്‍ സ്വന്തം പ്രശ്‌നം പോലെ കണ്ട് അലംഭാവ...
Local news

എപിഎ പുരസ്‌കാരം നേടിയ ഡോ. ഫസലുറഹ്മാനെ മുസ്ലിം ലീഗ് ആദരിച്ചു

മൂന്നിയൂര്‍ : യുവ ശാസ്ത്രജ്ഞനുള്ള അന്താരാഷ്ട്ര എപിഎ പുരസ്‌ക്കാരം നേടിയ ഡോ. ഫസലുറഹ്മാന്‍ കുട്ടശ്ശേരിയെ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ആദരിച്ചു. പ്രതീക്ഷ ഭവനില്‍ നടന്ന വര്‍ണ ശബളമായ ചടങ്ങില്‍ വച്ചായിരുന്നു ആദരം. മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ. ഖാദര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.പി. കുഞ്ഞാപ്പു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സലീം ഐദീദ് തങ്ങള്‍, ഹനീഫ മൂന്നിയൂര്‍, ഡോ. എഎ റഹ്മാന്‍, ഹൈദര്‍ കെ. മൂന്നിയൂര്‍, എന്‍എം സുഹ്‌റാബി, കുട്ടശ്ശേരി ഷരീഫ , എം. സൈതലവി, ഇടി എം തലപ്പാറ, എന്‍എം അന്‍വര്‍ സാദത്ത്, ഡോ. സിറാജുല്‍ മുനീര്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.എ. അസിസ് സ്വാഗതവും സെക്രട്ടറി ഷംസു നന്ദിയും പറഞ്ഞു....
Malappuram

മണ്‍മറഞ്ഞ പ്രമുഖരെ അനുസ്മരിച്ച് ‘മലപ്പുറം പെരുമ’

മലപ്പുറം : മലപ്പുറത്തിന്റെ പൈതൃകവും പെരുമയും വിശകലനം ചെയ്ത്, മണ്‍മറഞ്ഞ പ്രമുഖരായ മലപ്പുറത്തുകാരെ അനുസ്മരിച്ച് 'മലപ്പുറം പെരുമ'. മില്‍മ മലപ്പുറം ഡയറിയുടേയും മില്‍ക്ക് പൗഡര്‍ ഫാക്ടറിയുടേയും ഉദ്ഘാടനത്തോടനുബന്ധിച്ച് മൂര്‍ക്കനാട്ടെ മില്‍മ ഡയറി കാമ്പസില്‍ നടന്ന 'മലപ്പുറം പെരുമ' തദ്ദേശ സ്വയംഭരണ - എക്സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു, ഇഎംഎസിനെ മകള്‍ ഇ.എം.രാധയും പാണക്കാട് സയ്യിദ് പൂക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്നിവരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റും മുഹമ്മദലി ശിഹാബ് തങ്ങളുടെ പുത്രനുമായ മുനവറലി ശിഹാബ് തങ്ങളും കോട്ടക്കല്‍ ആര്യവൈദ്യശാല മുന്‍ മാനേജിംഗ് ട്രസ്റ്റി പത്മഭൂഷണ്‍ ഡോ.പി.കെ.വാര്യരെ കോട്ടക്കല്‍ ആര്യവൈദ്യശാല ട്രസ്റ്റി ഡോ. പി. രാംകുമാറും, മോയിന്‍കുട്ടി വൈദ്യരെ മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി അംഗം ഒ.പി....
Local news

ദേശീയ മനുഷ്യാവകാശ സംഘടന മലപ്പുറം ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരൂരങ്ങാടി: ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സിന്റെ മലപ്പുറം ജില്ലാ കമ്മറ്റി പുനഃസംഘടിപ്പിച്ചു. പുതിയ ഭാരവാഹികളായി അബ്ദുല്‍ റഹീം പൂക്കത്ത് (പ്രസിഡന്റ്) റഷീദ് തലക്കടത്തൂര്‍, അജിത് മേനോന്‍ (വൈസ്.പ്രസി.) മുസ്തഫ ഹാജി പുത്തന്‍തെരു (ജന. സെക്രട്ടറി) അലി പൊന്നാനി, ജെ.എ. ബീന, ജയദേവന്‍ നിലമ്പൂര്‍ (സെക്രട്ടറിമാര്‍) ബാവ ക്ലാരി (ട്രഷറര്‍)എന്നിവര്‍ ചുമതലയേറ്റു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് മനാഫ് താനൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ.പി.അബ്ദുള്‍ സമദ്, മജീദ് മൊല്ലഞ്ചേരി, പി.എ.ഗഫൂര്‍ താനൂര്‍, എം.സി.അറഫാത്ത് പാറപ്പുറം, നിയാസ് അഞ്ചപ്പുര, ബിന്ദു അച്ചമ്പാട്ട്, സുലൈഖ സലാം സംസാരിച്ചു. വര്‍ദ്ധിച്ചു വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നാഷണല്‍ തലത്തില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് എന്‍.എഫ്.പി.ആര്‍. തിരൂരങ്ങാടി താലൂക്ക് കമ്മറ്റി ഭാരവാഹികളായി എം.സി.അറഫ...
Local news

അംബേദ്കര്‍ അവഹേളനം ; അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌കെടിയു പ്രതിഷേധം

തിരൂരങ്ങാടി : ഇന്ത്യന്‍ ഭരണഘടനാ ശില്പിയും അധഃസ്ഥിതന്റെ ഉയര്‍ച്ചക്ക് വേണ്ടി ജീവിതം മാറ്റിവെച്ച മഹാനായ ഡോ: ബി ആര്‍ അംബേദ്കറെ അപമാനിച്ച ബിജെപി നേതാവ് കേന്ദ്രമന്ത്രി അമിത്ഷാ രാജി വെച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്‍ (കെഎസ്‌കെടിയു) വേങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറത്ത് പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. കെ എസ് കെ ടി യു .ഏരിയ സെക്രട്ടറി എന്‍ കെ പോക്കര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റി അംഗം കെ പി സമീര്‍ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡണ്ട് ഇ വാസു, എന്‍പിചന്ദ്രന്‍, കെ സുബ്രഹ്മണ്യന്‍ എന്നിവര്‍ സംസാരിച്ചു....
Local news

അംബേദ്കര്‍ അവഹേളനം : അമിത് ഷാ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വള്ളിക്കുന്നില്‍ പ്രതിഷേധം

വള്ളിക്കുന്ന് : അംബേദ്ക്കറെ അവഹേളിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ രാജ്യ വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ വള്ളിക്കുന്ന് പഞ്ചായത്ത് കമ്മിറ്റി കൂട്ടുമുച്ചിയില്‍ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഹംസക്കോയ, സെക്രട്ടറി മൊയ്തീന്‍ കോയ കൊടക്കാട്,ഫൈജാസ് വടക്കെപുറത്ത്, ഹനീഫ ആനങ്ങാടി, കൊടക്കാട് ബ്രാഞ്ച് സെക്രട്ടറി ഫൈസല്‍, ഫൈനാസ്, എന്നിവര്‍ നേതൃത്വം നല്‍കി...
Local news

മമ്പുറം മസ്ജിദ് ഖുഥ്ബുസ്സമാന്‍ ഉദ്ഘാടനവും മഹല്ല് ഖാളിക്ക് സ്വീകരണവും തിങ്കളാഴ്ച

തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ സുപ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാമിന് തൊട്ടടുത്തായി പുനര്‍നിര്‍മാണം പൂര്‍ത്തിയായ മസ്ജിദ് ഖുഥ്ബുസ്സമാന്‍ എന്ന മമ്പുറം തെക്കേപള്ളിയുടെ ഉദ്ഘാടനം ഇന്ന് ളുഹര്‍ നിസ്‌കാരത്തിന് നേതൃത്വം നല്‍കി പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ചെമ്മാട് ദാറുല്‍ഹുദാ ഇസ് ലാമിക് അക്കാദമി മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മമ്പുറം ഇഹ്‌സാസുല്‍ ഇസ് ലാം സംഘത്തിന്റെയും മറ്റനേകം ഗുണകാംക്ഷികളുടെയും സഹായ സഹകരണത്തോടെയാണ് വളരെ പഴക്കമേറിയ പള്ളി ആധുനിക രീതിയില്‍ പുതുക്കി പണിതത്.മമ്പുറം മഹല്ല് ഖാളി കൂടി ആയ സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍ക്കുള്ള സ്വീകരണവും മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടര്‍ന്ന് നടക്കും.ചടങ്ങില്‍ സയ്യിദ് അഹ്‌മദ് ജിഫ്രി തങ്ങള്‍ മമ്പുറം, ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, ദാറുല്‍ഹുദാ വൈസ് പ്രസിഡണ്ട് സയ്യിദ് ...
Politics

വർഗീയ പരാമർശം: വിജയരാഘവനെതിരെ കേസെടുക്കണമെന്നവശ്യപ്പെട്ട് യൂത്ത്‌ലീഗ് പരാതി

തിരൂരങ്ങാടി: നിരന്തരം വര്‍ഗ്ഗീയ പരാമര്‍ശം നടത്തുന്ന സി.പി.എം നേതാവ് എ വിജയരാഘവനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത്‌ലീഗ് ഡിജിപിക്ക് പരാതി നല്‍കി. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖാണ് പരാതി നല്‍കിയത്. കേരളത്തിന്റെ സമാധാന സാമൂഹ്യ അന്തരീക്ഷം തകര്‍ത്ത് നാട്ടില്‍ സാമുദായിക സംഘട്ടനമുണ്ടാക്കാനാണ് മുന്‍ എം.പിയും ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദുവിന്റെ ഭര്‍ത്താവുമായ എ വിജയരാഘവന്‍ ശ്രമിക്കുന്നത്. മുസ്ലിം ന്യൂനപക്ഷത്തെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലാണ് അദ്ദേഹം ഇന്നലെ വയനാട്ടില്‍ നടത്തിയ പ്രസംഗത്തിലുള്ളത്.ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗ്ഗീയ വാദികളാക്കി ഇദ്ദേഹം നിരന്തരം പ്രസ്താവനകള്‍ നടത്താറുണ്ട്. ജാതി മത ബേധനന്യേ എല്ലാ മനുഷ്യരും ഒരുപോലെ ജീവിക്കുന്ന കേരള നാട്ടിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് അതിലൂടെ വര്‍ഗ്ഗീയ ...
Other

കെ എസ് ടി എ കലാവേദി നൃത്തശില്പം ശ്രദ്ധേയമായി

താനൂർ : മാറുമറയ്ക്കാനുള്ള അവകാശത്തിനായി പോരാടിയ ധീരദേശാഭിമാനി ചിരുതയുടെ കഥ പറഞ്ഞ് ചിരുത നൃത്തശില്പം അവതരിപ്പിച്ചു. കെഎസ്ടിഎ താനൂർ സബ്ജില്ല കലാവേദിയുടെ നേതൃത്വത്തിലായിരുന്നു നൃത്തശില്പം അവതരിപ്പിച്ചത്. കെ പി ജയശ്രീ, പി രമ്യ, പി രാഖി, ടി പി അശ്വതി, പി ശ്രീജിത, വിജില, ഹൃദ്യ എന്നിവരായിരുന്നു അരങ്ങിൽ....
Politics

സിപിഎം ജില്ലാ സമ്മേളനം: പഴയകാല പ്രവർത്തകരെ ആദരിച്ചു

താനൂർ : സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയകാല സഖാക്കളെ ആദരിച്ചു. മുൻപേ നടന്നവർക്ക് ആദരം എന്ന പേരിൽ നടന്ന പരിപാടി മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് അധ്യക്ഷനായി.സജീവൻ ശ്രീകൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയൻ, വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ് തുടങ്ങിയവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സമദ് താനാളൂർ സ്വാഗതവും സി പി അശോകൻ നന്ദിയും പറഞ്ഞു.രക്തസാക്ഷി കെ ദാമുവിൻ്റെ പത്നി കെ പി വനജ, മുൻ ജില്ലാ കമ്മിറ്റിയംഗം പി ടി ഉമ്മർ, മുൻ ഏരിയ കമ്മിറ്റി അംഗങ്ങളായ പി ശങ്കരൻ, കെ എസ് കരീം, താനാളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ നഫീസ, ഒട്ടുംപുറത്ത് ശ്രീധരൻ, ഗോവിന്ദൻ കളത്തിങ്ങൽ, പാട്ടേരി അയ്യപ്പൻ, പാട്ടേരി ചാത്തപ്പൻ തുടങ്ങി 103 പേരെ ആദരിച്ചു.തുടർന്ന് ടി പി യൂസഫിൻ്റെ നേതൃത്വത്തിൽ വിപ്ലവഗാനമേളയും കെഎസ്ടിഎ താനൂർ സബ്ജി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. പ്രവേശനം കാലിക്കറ്റ് സർവകലാശാലാ ഫിസിക്സ് പഠനവകുപ്പിൽ പി.എച്ച്.ഡി. (നോൺ എൻട്രൻസ്, എനി ടൈം രജിസ്‌ട്രേഷൻ) പ്രവേശനത്തിന് യു.ജി.സി. / സി.എസ്.ഐ.ആർ. - ജെ.ആർ.എഫ്., ഇൻസ്പയർ മുതലായ സ്വതന്ത്ര ഫെലോഷിപ്പുകളുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ‘ഫോട്ടോണിക് ബയോസെൻസർ’ എന്ന  വിഷയത്തിൽ ഡോ. ലിബു കെ. അലക്‌സാണ്ടറിന് കീഴിലാണൊഴിവ്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. യോഗ്യരായവർ മതിയായ രേഖകളും ബയോഡാറ്റയും സഹിതം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. പി.ആർ. 1831/2024 ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സ് പ്രവേശനം : 30 വരെ അപേക്ഷിക്കാം  കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിലെ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോമേഴ്‌സ് ആന്റ് സ്പോക്കൺ ഹിന്ദി (പാർട്ട് ടൈം - ആറു മാസം) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്...
university

അന്തർസർവകലാശാല ഫുട്ബോൾ:  കാലിക്കറ്റിനെ കെപി ശരത്ത് നയിക്കും ; ടീം പ്രഖ്യാപിച്ചു

ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കാലിക്കറ്റ് സർവകലാശാലാ ടീം അംഗങ്ങളെ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ  പ്രഖ്യാപിച്ചു. ശ്രീ കേരളവര്‍മ കോളേജിലെ കെപി ശരത് ടീമിനെ നയിക്കും. ഡോ. ടിസി ശിവറാം ആണ് മുഖ്യപരിശീലകന്‍ ക്യാപ്റ്റൻ : കെ.പി. ശരത് (ശ്രീ കേരളവർമ കോളേജ്), വൈസ് ക്യാപ്റ്റൻ : നന്ദു കൃഷ്ണൻ (ഫാറൂഖ് കോളേജ്), ടീം അംഗങ്ങൾ : ലിയാഖത്ത് അലിഖാൻ, ദിൽഷാദ്, ആസിഫ്, സനൂപ്, മുഹമ്മദ് സപ്നാത് (എം.ഇ.എസ്. കെ.വി.എം. കോളേജ് വളാഞ്ചേരി), മുഹമ്മദ് നിഷാദ് (ഗുരുവായൂരപ്പൻ കോളേജ്), അഥർവ് (ഫറൂഖ് കോളേജ്), മുഹമ്മദ് ജിയാദ്, പി.പി. അർഷാദ് (സെന്റ് ജോസഫ് കോളേജ് ദേവഗിരി), വിഷ്ണു പ്രകാശ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), മാത്യു സി. മനോജ്, മുഹമ്മദ് ജസീം, എം.എം. അർജുൻ, മുഹമ്മദ് അഷറർ (സഹൃദയ കോളേജ് കൊടകര), ജിഷ്ണു, മുഹമ്മദ് ഷംനാദ് (സെന്റ് തോമസ് കോളേജ് തൃശ്ശൂർ), കെ. അജയ് കൃഷ്ണ (ഇ.എം.ഇ.എ. കോളേജ...
university

കാലിക്കറ്റിന് ക്രിസ്തുമസ് സമ്മാനം : ‘  മേരു ‘ പദ്ധതിയില്‍ 100 കോടി രൂപ ; ഗവേഷണ – അക്കാദമിക സൗകര്യങ്ങള്‍ വിപുലമാകും

ആഗോള നിലവാരത്തിലേക്ക് സര്‍വകലാശാലകളെ ഉയര്‍ത്തുന്നതിനുള്ള കേന്ദ്രസര്‍ക്കാറിന്റെ ' മേരു ' ( മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് യൂണിവേഴ്‌സിറ്റി ) പദ്ധതിയില്‍ കാലിക്കറ്റ് സര്‍വകലാശാലയും. 100 കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ പ്രകാരം 60 കോടി രൂപ കേന്ദ്രസര്‍ക്കാറും 40 കോടി സംസ്ഥാന സര്‍ക്കാറും ലഭ്യമാക്കും. പരീക്ഷാഭവന്‍ നവീകരണത്തിന് രണ്ട് കോടിരൂപ, ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന് 1.7 കോടി രൂപ, ഹിന്ദിപഠനവകുപ്പിന്റെ ആധുനികവത്കരണത്തിന് 1.66 കോടി, മാധവ ഒബ്‌സര്‍വേറ്ററിക്ക് 50 ലക്ഷം, റേഡിയ സി.യു. സ്‌റ്റേഷന്‍ നിര്‍മാണത്തിന് 10 ലക്ഷം, കേരള മീഡിയ ആര്‍ക്കൈവ് സ്ഥാപിക്കാന്‍ 1.5 കോടി, പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിന് 1.79 കോടി തുടങ്ങി 26 പ്രധാന പദ്ധതികള്‍ കാലിക്കറ്റ് സര്‍വകലാശാല സമര്‍പ്പിച്ചിരുന്നു. ഇന്റഗ്രേറ്റഡ്...
Malappuram

മഴയില്‍ തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ വഴിതെളിഞ്ഞു ; ചക്കിക്ക് ആശ്വാസത്തോടെ മടക്കം

പെരിന്തല്‍മണ്ണ : കാറ്റിലും മഴയില്‍ മരംവീണ് പൂര്‍ണമായി തകര്‍ന്ന വീട് പുനര്‍നിര്‍മിക്കാന്‍ തുക അനുവദിച്ചതോടെ 65കാരിയായ ചക്കിക്ക് ആശ്വാസത്തോടെ മടക്കം. 'കരുതലും കൈത്താങ്ങും' പെരിന്തല്‍മണ്ണ താലൂക്ക്തല അദാലത്തില്‍ സഹായം തേടിയെത്തിയ ചക്കിക്ക് ജനുവരി അഞ്ചിന് മുമ്പ് തുക കൈമാറാന്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശിക്കുകയായിരുന്നു. കീഴാറ്റൂര്‍ വില്ലേജിലെ പറമ്പൂര്‍ വാര്‍ഡിലെ നാല് സെന്റ് ഭൂമിയിലായിരുന്നു പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട പൂവത്തുംപറമ്പില്‍ ചക്കിയുടെ വീട്. 2023 ഒക്‌ടോബറിലുണ്ടായ കനത്ത കാറ്റിലും മഴയിലും പന വീണ് വീട് പൂര്‍ണമായി തകര്‍ന്നതോടെ താമസം ഭര്‍തൃസഹോദരന്റെ വീട്ടിലായി. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ പ്രയാസപ്പെടുന്ന തനിക്ക് കയറിക്കിടക്കാനും വിവാഹം ചെയ്തയച്ച മൂന്ന് പെണ്‍മക്കള്‍ക്ക് വരാനും വീടില്ലെന്നും പ്രകൃതിക്ഷോഭ ഫണ്ടില്‍നിന്ന് വീട് നിര്‍മാണത്തിന് ധനസഹായം അനുവദിക്കാന്‍ നടപടി...
Kerala

ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു

തിരുവനന്തപുരം : സ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ യുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും ചെങ്കല്‍ മേക്കോണം ജയന്‍ നിവാസില്‍ ഷിബുവിന്റെയും ബീനയുടെയും ഇളയമകളുമായ നേഹ (12)യ്ക്കാണ് പാമ്പ് കടിയേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷം നടക്കുന്നതിനിടെയാണ് സംഭവം. സ്‌കൂളില്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ നേഹ പങ്കെടുത്തിരുന്നു. ഇതിനിടെ കാലില്‍ മുള്ളു കുത്തിയതു പോലെ വേദന വന്നു. കടിയേറ്റയുടനെ കുട്ടി കുതറി മാറി. ഈ സമയം മറ്റു കുട്ടികളും അടുത്തുണ്ടായിരുന്നു. തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് പാമ്പാണെന്ന് തിരിച്ചറിഞ്ഞത്. ഉടനെ തന്നെ നേഹയെ സ്‌കൂള്‍ അധികൃതര്‍ ആദ്യം വട്ടവിള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു...
Malappuram

13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളുമായി കണ്‍സ്യൂമര്‍ഫെഡിന്റെ ക്രിസ്മസ് – പുതുവത്സര ചന്തകള്‍ തിങ്കളാഴ്ച മുതല്‍

മലപ്പുറം : ക്രിസ്മസ് - പുതുവത്സര കാലയളവില്‍ കുറഞ്ഞ വിലയില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ നടപടിയുടെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന പ്രത്യേക ചന്തകള്‍ ജില്ലയില്‍ ഡിസംബര്‍ 23ന് തുടങ്ങും. ജനുവരി ഒന്നു വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. ജില്ലാതല ചന്ത മലപ്പുറം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റിലാണ് നടത്തുന്നത്. ജില്ലയിലെ കണ്‍സ്യൂമര്‍ഫെഡിന്റെ ചങ്ങരംകുളം, മാറഞ്ചേരി, എടപ്പാള്‍, വളാഞ്ചേരി, പുലാമന്തോള്‍, തിരൂര്‍, പരപ്പനങ്ങാടി, വണ്ടൂര്‍, പട്ടിക്കാട്, മഞ്ചേരി, എടക്കര എന്നിങ്ങനെ 11 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലും ക്രിസ്മസ് - പുതുവത്സര ചന്ത നടത്തുന്നുണ്ട്. സബ്‌സിഡി സാധനങ്ങള്‍ റേഷന്‍ കാര്‍ഡ് വഴിയാണ് വിതരണം ചെയ്യുന്നത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളും ക്രിസ്മസ് കേക്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളും ചന്തകളി...
Kerala

ഹജ്ജ് 2025 : സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025-ലെ ഹജ്ജിന് യാത്രയാകുന്ന ഹാജിമാരെ അനുഗമിച്ച് മക്കയിലും മദീനയിലും സ്‌റ്റേറ്റ് ഹജ്ജ് ഇൻസ്‌പെക്ടർ (നേരത്തേ ഖാദിമുല്‍ ഹുജ്ജാജ്) സേവനം ചെയ്യുന്നതിന് നിശ്ചിത യോഗ്യതയുള്ള കേന്ദ്ര/കേരള സർക്കാർ ഉദ്യോഗസ്ഥരില്‍ നിന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പര്‍ 20 പ്രകാരം അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.hajcommittee.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ മുഖേനയാണ് സമര്‍പ്പിക്കേണ്ടത്. ഓൺലൈൻ അപേക്ഷ നിശ്ചിത യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം 2025 ജനുവരി 4നകം സമര്‍പ്പിക്കേണ്ടതാണ്. കേന്ദ്ര/ സംസ്ഥാന സർക്കാർ സർവ്വീസിലുള്ള സീനിയര്‍ ഓഫീസ്സർമാർ (ക്ലാസ്സ് എ) അപേക്ഷിക്കാന്‍ അര്‍ഹരല്ല. അപേക്ഷകർക്ക് 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുള്ള പാസ്‌പോർട്ട് ഉണ്ടായിരിക്കണം. പ്രായം 2025 ജനുവരി 4ന് 50 വയസ്സ് കവിയരുത്. (04-01-1975നോ അതിന് ശേഷമോ ജനിച്ചവർ). അംഗീകൃത യൂനിവേഴ്സിറ്റിയിൽ നി...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 21-ന് തുടങ്ങും  ദക്ഷിണ മേഖലാ അന്തർസർവകലാശാല പുരുഷ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഡിസംബർ 21-ന് തുടങ്ങും. കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്, സെന്റ് ജോസഫ് ദേവഗിരി കോളേജ് കോഴിക്കോട്, എം.എ.എം.ഒ. കോളജ് മുക്കം എന്നിവിടങ്ങളിലാണ് വേദി. നൂറോളം ടീമുകൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിൽ ആദ്യ റൗണ്ട് മത്സരങ്ങൾ 21 മുതൽ 24 വരെയും ക്വാർട്ടർ ഫൈനൽ യോഗ്യതാ മത്സരങ്ങൾ 25-നും നടക്കും. അഖിലേന്ത്യാ മത്സരങ്ങളിലേക്ക് യോഗ്യരാകുന്ന നാല് ടീമുകളുടെ ലീഗ് മത്സരങ്ങൾ 26 മുതൽ 28 വരെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ദക്ഷിണേന്ത്യയിലെ മികച്ച ടീമുകളായ കാലിക്കറ്റ്, കേരള, കണ്ണൂർ, എം.ജി., എസ്.ആർ.എം. ( ചെന്നൈ ), മദ്രാസ്, അണ്ണാമലൈ, പോണ്ടിച്ചേരി, ഹിന്ദുസ്ഥാൻ മുതലായ സർവകലാശാലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം 21-ന് വൈകീട്ട് അഞ്ചു മണിക്ക് സർവ...
Kerala

അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുത് ; നിര്‍ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. രോഗികളുടെ ഗുരുതരാവസ്ഥ വിലയിരുത്തി മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂവെന്ന് നിര്‍ദേശം. പ്രാഥമിക ആരോഗ്യ കേന്ദ്രം മുതല്‍ ജില്ല, ജനറല്‍ ആശുപത്രികള്‍വരെയുള്ള സ്ഥാപനങ്ങളില്‍ വരുന്ന രോഗികളെ അവിടെത്തന്നെ പരമാവധി ചികിത്സിക്കണം. മതിയായ സൗകര്യങ്ങളോ ഡോക്ടര്‍മാരോ ഇല്ലെങ്കില്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ടത്. ഓരോ ആശുപത്രികളുടെയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികളുടെ അവസ്ഥ വിലയിരുത്തി ഗുരുതരമാണെങ്കില്‍ മാത്രമേ മെഡിക്കല്‍ കോളജ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടുള്ളൂ എന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നുണ്ട്. എല്ലാ ആശുപത്രികളും സൗകര്യങ്ങള്‍ പൂര്‍ണമായും വിനിയോഗിച്ച് ...
National

പ്രവാസത്തിനിടെ മരിക്കുന്നവരുടെ മരണാനന്തര ചെലവുകള്‍ അബുദാബി സര്‍ക്കാര്‍ ഏറ്റെടുത്തു ; മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

അബൂദാബി : അബൂദാബിയില്‍ വച്ച് മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പണമില്ലാത്തതിനാല്‍ ഇവിടെത്തന്നെ സംസ്‌കരിക്കുകയാണ് പലരും ചെയ്തിരുന്നത്. ഉറ്റവരെ ഒരു നോക്കു കാണാന്‍ കാണാന്‍ പോലും പലര്‍ക്കും അവസരമുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഇതാ അതിന് പരിഹാരമായിരിക്കുകയാണ്. പ്രവാസത്തിനിടെ അബുദാബി എമിറേറ്റില്‍ വച്ച് മരിക്കുന്നവരുടെ മരണാനന്തര ചെലവുകള്‍ അബുദാബി സര്‍ക്കാര്‍ പൂര്‍ണമായും ഏറ്റെടുത്തു. മരണ സര്‍ട്ടിഫിക്കറ്റ്, ആംബുലന്‍സ്, എംബാമിങ്, മൃതദേഹം നാട്ടിലെത്തിക്കല്‍ തുടങ്ങിയവയ്ക്കുള്ള ചെലവ് ഇനി അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യുഷന്‍ (മആന്‍) വഹിക്കും. മരണ സര്‍ട്ടിഫിക്കറ്റിന് 100 ദിര്‍ഹം, എംബാമിങ് 1,200 ദിര്‍ഹം, കാര്‍ഗോ നിരക്ക് 3000 ദിര്‍ഹം (എയര്‍ ഇന്ത്യ എക്‌സ്പ്രസ്) എന്നിവ ഉള്‍പ്പെടെ മൊത്തം 4,300 ദിര്‍ഹമാണ് (99,588 രൂപ) ഈയിനത്തില്‍ പ്രവാസികള്‍ക്കു വേണ്ടി സര്‍ക്കാര്‍ വഹിക്കുക. വിവിധ എയര്‍ലൈനുകളി...
Other

ചെറുമുക്കിൽ തെരുവ് നായയുടെ ആക്രമണം; ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് പരിക്ക്

നന്നമ്പ്ര : ചെറുമുക്ക് ജീലാനി നഗറിൽ തെരുവ് നായയുടെ അക്രമം. ചെറിയ കുട്ടി ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ചെറുമുക്ക് സ്വദേശി തണ്ടാശ്ശേരി അനൂപിൻ്റെ മകൾ അനുഗ്രഹ (മൂന്നര), തണ്ടാശ്ശേരി അനിൽകുമാറിൻ്റെ ഭാര്യ ഷീബ (42), പ്രമീള (36), തണ്ടാശ്ശേരി ശങ്കുണ്ണിയുടെ ഭാര്യ ശാന്ത (65) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ഇവർക്ക് കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിന്ന് ചികിത്സ നൽകി. വെള്ളിയാഴ്ച വൈകുന്നേരം ആണ് സംഭവം....
error: Content is protected !!