പശുവിനെ മേയ്ക്കാൻ പോയ യുവതി, പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചു
കരുവാരക്കുണ്ട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവതി മരിച്ചു. കൽക്കുണ്ട് ആനപ്പാറയിൽ സജീവൻ്റെ ഭാര്യ പ്രഭിത (44) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പിൽ ആണ് സംഭവം. സമീപത്തെ പറമ്പിൽ പശുവിനെ മേയ്ക്കാനായി പോയതായിരുന്നു. പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേൾക്കുകയായിരുന്നു. മരത്തിൽ തട്ടിയാണ് വൈദ്യുതി ലൈൻ പൊട്ടി വീണത് എന്നാണ് കരുതുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മക്കൾ, അർച്ചന, അഞ്ജന, അശ്വജിത്ത്. മരുമകൻ, അഖിൽകുമാർ. തിങ്കളാഴ്ച രാവിലെ 10.30 ന് സംസ്കരിക്കും....






























