‘ഷെഡ്യൂള്‍ എക്‌സ്’ മരുന്നുകള്‍ തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന; തിരൂരില്‍ നടത്തിയ പരിശോധനയില്‍ മരുന്നു കമ്പനിക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു
തിരൂര്‍ : വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള 'ഷെഡ്യൂള്‍ എക്‌സ്' വിഭാഗത്തില്‍ പെട്ട മരുന്ന് 'ഷെഡ്യൂള്‍ എച്ച്' എന്ന് തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന നടത്തിയ മരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വി.എ വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ വ്യാഴാഴ്ച (ജൂലൈ 11) നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്‌ലിക്‌സ് (KETFLIX) എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിന്‍ ഇന്‍ജക്!ഷന്‍ ആണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ വൈറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച് തെലുങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളില്...

