ഒരുങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ 22 ഡ്രൈവിംഗ് സ്‌കൂളുകള്‍ ; ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കാന്‍ കെഎസ്ആര്‍ടിസി ; മലപ്പുറത്ത് മൂന്ന് സെന്ററുകള്‍
മലപ്പുറം : സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ മേല്‍നോട്ടത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുന്നത് 22 സ്ഥലങ്ങളില്‍. ഏറ്റവും മിതമായ നിരക്കില്‍ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നല്‍കി ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനും അര്‍ഹത നേടുന്നവര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്നതിനുമുള്ള നൂതന സംവിധാനം കെഎസ്ആര്‍ടിസിയിലൂടെ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുന്ന പരിശീലന കേന്ദ്രങ്ങളിലൂടെ കെഎസ്ആര്‍ടിസിയിലെ വിദഗ്ധരായ ഇന്‍സ്ട്രക്ടര്‍മാരെ ഉപയോഗിച്ച് ആവശ്യമായ അധിക പരിശീലനം ഉള്‍പ്പെടെ നല്‍കി അതാതിടങ്ങളില്‍ത്തന്നെ ഡ്രൈവിംഗ് ടെസ്റ്റ് സംവിധാനമൊരുക്കി ലൈസന്‍സ് ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് ഗതാഗത വകുപ്പ് മന്ത്രി ശ്രീ കെ.ബി ഗണേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം വിഭാവനം ചെയ്യുന്നത്.
കൂടുതല്‍ സമയം കൃത്യതയോടെയുള്ള പരിശീലനം നല്‍കി ദേശീയ അന്തര്‍ദേശീയ നിലവാരത്തിലുള്ള ലൈറ്റ് മോട്ടോര്‍...