Malappuram

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം
Kerala, Malappuram, Other

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു. എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂ...
Malappuram, Other

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി....
Malappuram, Other

ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക; സോളിഡാരിറ്റി ജില്ലാ പ്രചരണ വാഹന ജാഥയ്ക്ക് തുടക്കമായി

മലപ്പുറം: അപ്പ്രൂട്ട് ബുൾഡോസർ ഹിന്ദുത്വ: ഹിന്ദുത്വ വംശീയതക്കെതിരെ അണിചേരുക സോളിഡാരിറ്റി സംസ്ഥാന കാമ്പയിനിൻ്റെ ഭാഗമായി ഒക്ടോബർ 27ന് മലപ്പുറത്ത് വെച്ച് നടക്കുന്ന യുവജന പ്രതിരോധം ജില്ലാ റാലിയുടെ പ്രചരണാർഥം ഒക്ടോബർ 18,19,20,21 തിയതികളിൽ സംഘടിപ്പിക്കുന്ന പ്രചരണ വാഹന ജാഥക്ക് തിരൂരിൽ തുടക്കമായി. വാഹന ജാഥയുടെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ പ്രസിഡൻ്റ് ഡോ.അബ്ദുൽ ബാസിത് പിപി ജാഥാ ക്യാപ്റ്റൻ ജില്ലാ വൈസ് പ്രസിഡൻ്റ് അജ്മൽ കെപി ക്ക് കൈമാറിക്കൊണ്ട് നിർവഹിച്ഛു. ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. അജ്മൽ കെ എൻ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ സമിതിയംഗം ഹംസ ഉമരി ആശംസകൾ നേർന്നു. ജാഥാ ഡയറക്ടർ സാബിഖ് വെട്ടം, അസിസ്റ്റൻ്റ് ഡയറക്ടർ യാസിർ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി ഹസനുൽ ബന്ന തിരൂർ, അമീൻ വേങ്ങര, യുസ്ർ മഞ്ചേരി, ഹാരിസ് പടപ്പറമ്പ്, സൽമാനുൽ ഫാരിസ് എന്നിവർ നേതൃത്വം നൽകി ...
Malappuram, Other

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ...
Malappuram, Other

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് അഭിമാനാര്‍ഹ നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ സംസ്ഥാനസര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാള്‍ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്ന...
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ...
Malappuram, Other

പുതുപൊന്നാനി ഹൈഡ്രോഗ്രാഫിക് സർവേ: എം.എൽ.എ സ്ഥലം സന്ദർശിച്ചു

പൊന്നാനി : പുതുപൊന്നാനി അഴിമുഖത്ത് മത്സ്യബന്ധന യാനങ്ങൾക്ക് തടസ്സമായി നിൽക്കുന്ന മണൽതിട്ട നീക്കംചെയ്യുന്നതിന്റെ ഭാഗമായി രണ്ടാംഘട്ട ഹൈഡ്രോഗ്രാഫിക് സർവേ പുരോഗമിക്കുന്നു. കടലിലുണ്ടായ മാറ്റങ്ങൾ പഠിക്കുന്നതിനായി എറണാകുളം മറൈൻ സർവേയറുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. കഴിഞ്ഞ വർഷവും പഠനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് രണ്ടാംഘട്ട സർവേ. ജി.പി.എസ്, ഇക്കോ സൗണ്ടർ എന്നിവയുടെ സഹായത്തോടെ അഴിമുഖത്തിന്റെ ആഴവും അടിഞ്ഞുകൂടിയ മണലിന്റെ തോതും തിട്ടപ്പെടുത്തും. തുടർന്ന് റിപ്പോർട്ട് ബേപ്പൂർ മറൈൻ സർവേയർക്ക് കൈമാറും. സർവേ സ്ഥലം പി. നന്ദകുമാർ എം.എൽ.എ സന്ദർശിച്ചു. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, മുൻ നഗരസഭാ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി, അസിസ്റ്റന്റ് മറൈൻ സർവേയർ ഷാബി ജോസഫ്, ഫീൽഡ് അസിസ്റ്റന്റ് കെ.എച്ച് ഹണി, ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം എ.ഇ മാരായ അബ്ദുൾ സലിം, ജോസഫ് ജോൺ, ഓവർസിയർ അബ്ദുൾ നസീർ, ദേവൻ തുടങ...
Malappuram, Other

അപേക്ഷ ക്ഷണിച്ചു

മോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്‌ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവർക്ക് മുൻഗണനയുണ്ട്. 40 അടിവരെ നീളവും 200 എച്ച്.പിയ്ക്ക് താഴെ എൻജിൻ കപ്പാസിറ്റിയുള്ളതും 12 വർഷത്തിലധികം പഴക്കമുള്ളതും എം.എസ് ആക്ട് 1958/ കെ.എം.എഫ്.ആർ ആക്ട് 1980 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തടി നിർമ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള കടൽ മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ: 0494 2667428, 2666428 ...
Malappuram, Other

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആക...
Local news, Malappuram, Other

ഭൂവുടമാ സാക്ഷ്യപത്ര നിബന്ധന പിൻവലിക്കണം ; കെ എസ് കെ ടി യു

വേങ്ങര : കർഷക തൊഴിലാളി ക്ഷേമനിധിയിൽ നിന്ന് വിരമിച്ചവർക്ക് പെൻഷന് അപേക്ഷ നൽകാൻ ഭൂവുടമാ സാക്ഷ്യപത്രം വേണമെന്ന നിബന്ധ ഒഴിവാക്കണമെന്ന് . കെ എസ് കെ ടി യു വേങ്ങര ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പറപ്പൂർ പാലാണി സി മൊയതീൻ കുട്ടി നഗറിൽ ജില്ലാ പ്രസിഡണ്ട് എം പി അലവി ഉദ്ഘാടനം ചെയ്തു. എൻ കെ പോക്കർ അദ്ധ്യക്ഷത വഹിച്ചു. ഇ പി നാരായണൻ രക്ത സാക്ഷി പ്രമേയവും ഇ വാസു അനുശോചന പ്രമേയവും അവതരിപ്പിച്ചു. സി വിശ്വനാഥൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സി പി ഐ എം വേങ്ങര ഏരിയ സെക്രട്ടറി കെ ടി അലവി കുട്ടി .ഇ പി മനോജ് എന്നിവർ സംസാരിച്ചു. ക്ഷേമനിധി അംശാദായ വർദ്ധനക്ക് ആനുപാതികമായി ആനുകൂല്ല്യം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ഭാരവാഹികൾ ഇ വാസു(പ്രസിഡണ്ട്)ടി ജാനകി . ടി കെ മുഹമ്മദ്, സി സൈതലവി .(വൈസ് പ്രസിഡണ്ടുമാർ)എൻ കെ പോക്കർ (സെക്രട്ടറി)ഇ പി നാരായണൻ. പി കെ പ്രഭാകരൻ . ടി വി രാജൻ (ജോ: സെക്രട്ടറിമാർ )ട്രഷറർ .എൻ പി ചന്ദ...
Kerala, Malappuram, Other

എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല....
Kerala, Local news, Malappuram, Other

വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ നടത്തുന്നു

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ നടത്തുന്ന മത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 30 വരെ നീട്ടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മുദ്രാ വാക്യരചന, പോസ്റ്റർ രചന, ഉപന്യാസം, ചിത്രരചന, ലഘുലേഖ തയ്യാറാക്കൽ, രണ്ട് മിനിട്ട് വീഡിയോ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. എൻട്രികൾ ഒക്ടോബർ 30നകം അപ്‌ലോഡ് ചെയ്യണം. പോർട്ടൽ ലിങ്ക് : https://contest.suchitwamission.org/. വിവരങ്ങൾക്ക് ഫോൺ: 0483 2738001. ...
Malappuram

ജില്ലാ കലക്ടറായി വി.ആർ വിനോദ് 18 ന് ചുമതലയേൽക്കും

മലപ്പുറം : ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോൾ. കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി ,അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി - ജന്തുശാസ്ത്രം , എം എ - ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർത്ഥിനികൾ. ...
Malappuram

രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ തീര്‍ത്ത് കുടുംബശ്രീ പാചക മത്സരം

മലപ്പുറം : നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂര്‍ അമല്‍ കോളേജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും 15 ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളില്‍ നിന്നും ബി.സി, എം.ഇ.സിമാര്‍ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു. അമല്...
Malappuram, Other

സംരഭകത്വ അവാർഡിന്റെ തിളക്കത്തിൽ മലപ്പുറം സ്വദേശി

കേന്ദ്ര നൈപുണ്യ സംരംഭക വികസന മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ പഠിതാക്കളിൽ നിന്നുള്ള 10 പേരെ രാജ്യവ്യാപകമായി ആദരിച്ചതിൽ ഒരാളാണ് എളങ്കൂർ സ്വദേശി മുജീബ് റഹ്‌മാൻ. ദക്ഷിണേന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും മുജീബ് റഹ്‌മാനാണ്. ജെ.എസ്.എസിന്റെ വണ്ടൂർ പഠനകേന്ദ്രത്തിൽ പ്ലബിങ് പഠിതാവായ മുജീബ് റഹ്‌മാന് ദൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഉപഹാരം നൽകി. ജൻ ശിക്ഷൺ സൻസ്ഥാന്റെ പ്രവർത്തനങ്ങൾ 15 കൊല്ലം പൂർത്തീകരിച്ച സമയത്ത് പുരസ്‌കാര നേട്ടം അഭിമാനകരമാണെന്ന് ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. കൂടുതൽ സംരംഭകരെ വാർത്തെടുക്കാനുള്ള സംവിധാനം ജെ.എസ്.എസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു ...
Malappuram, Other

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; മലപ്പുറം ജില്ലാ കലക്ടറെ മാറ്റി, ഇനി പുതിയ കലക്ടര്‍

മലപ്പുറം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറമടക്കം ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. മലപ്പുറം ജില്ലാ കലക്ടറായ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി ആര്‍ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു. ...
Kerala, Malappuram, Other

കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രായോഗിക മാനദണ്ഡങ്ങള്‍ അനിവാര്യം : പി അബ്ദുല്‍ ഹമീദ് എംഎല്‍എ

മലപ്പുറം : കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ രാജ്യത്ത് ഒന്നടങ്കം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണമാണെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ. മലപ്പുറത്ത് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ലീഗ് സ്‌പെഷ്യല്‍ മീറ്റിംഗ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ ശുചിത്വ പാര്‍പ്പിട മേഖലകളില്‍ രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡ അടിസ്ഥാനത്തില്‍ പദ്ധതികള്‍ വരുന്നത് പലപ്പോഴും കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ശുചിത്വ കാര്യങ്ങളിലും അടിസ്ഥാനവികസന കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അതേ മാതൃകയില്‍ കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്ക...
Kerala, Malappuram, Other

ലഹരിക്കെതിരെ വിമുക്തി ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : ലഹരിക്കെതിരെ മലപ്പുറം നിയോജകമണ്ഡലം വിമുക്തി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളിലടക്കമുള്ളവരുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം തടയാൻ കോളേജുകളിലെ ജാഗ്രതാ സമിതികൾ ശക്തമായി ഇടപെടണം, ഗ്രാമസഭകളിൽ ഒരു അജണ്ടയായി തന്നെ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അയൽക്കൂട്ടം, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ ഉപയോഗിച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ യുവജന സംഘടനകളെ കൂട്ടുപിടിച്ചും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമോചന ചികിത്സ, കൗൺസിലിങ് എന്നിവയെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അ...
Malappuram, Other

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

മലപ്പുറം : യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജനകമ്മീഷൻ അംഗം പി.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാർഥി-യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യോഗത്തിൽ ജില്ലാ കോഡിനേറ്റർ അഡ്വ. പി. ഷഫീർ സ്വാഗതവും ജില്ലാ കോഡിനേറ്റർ എം.നിഷാദ് നന്ദിയും പറഞ്ഞു. വിവിധ കോളേജ് വിദ്യാർഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ...
Local news, Malappuram, Other

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്. ...
Kerala, Malappuram, Other

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മല...
Malappuram, Other

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ നഷ്ടം മൂലം 50 ശതമാനത്തിന് മുകളിൽ ആകെ ആസ്തി ശോഷണം സംഭവിച്ചതോ ആയ ഒരു വർഷമെങ്കിലും പ്രവർത്തിച്ച യൂനിറ്റുകളാണ് സ്ട്രസ്സ്ഡ് യൂനിറ്റുകളുടെ പരിധിയിൽ വരിക. രണ്ട് വർഷം പ്രവർത്തിക്കുകയും ആറ് മാസമെങ്കിലും പ്രവർത്തനരഹിതമാവുകയും ചെയ്തവയാണ് ഡീഫങ്റ്റ് യൂനിറ്റുകളുടെ പരിധിയിൽ വരുന്നത്. സ്ട്രസ്ഡ് അസറ്റ് ഇനത്തിൽ പരമാവധി ആറ് ലക്ഷം വരെയും ഡീഫങ്റ്റ് ഇനത്തിൽ പരമാവധി എട്ട് ലക്ഷം വരെയുമാണ് സഹായം ലഭിക്കുക. പ്രവർത്തന രഹിതമായ ഡീഫങ്റ്റ് യൂനിറ്റുകൾ പുതിയ സംരംഭകന് കൈമാറാൻ പരമാവധി ലക്ഷം രൂപ വരെ ഒറ്റത്തവണ സഹയാവും ലഭിക്കും. കൂടുതൽ വിവരം ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ കേന...
Local news, Malappuram, Other

തിരൂരങ്ങാടിയിൽ എസ്. ഡി. പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം നടത്തി

തിരൂരങ്ങാടി : എസ്.ഡി.പി.ഐ ജനകീയമായി നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന പ്രസിഡന്റ് അഷ്റഫ് മൗലവി മൂവാറ്റുപുഴ നിർവഹിച്ചു. എസ്.ഡി.പി.ഐ തിരൂരങ്ങാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂരങ്ങാടി പനമ്പുഴക്കലിൽ വീട് നിർമ്മിച്ചത്. സംസ്ഥാന സമിതി അംഗം ഇറാമുൽ ഹഖ്, മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എ.കെ സൈതലവിഹാജി, ജില്ല കമ്മിറ്റി അംഗം ഹമീദ് പരപ്പനങ്ങാടി, തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ജാഫർ ചെമ്മാട്, സിക്രട്ടറി ഉസ്മാൻ ഹാജി, തിരൂരങ്ങാടി മുൻസിപ്പൽ പ്രസിഡന്റ് ഹബീബ്, സിക്രട്ടറി മുഹമ്മദലി, സംബന്ധിച്ചു പ്രാർത്ഥനക്ക് അഷ്റഫ് സഹദി നേതൃത്വം നൽകി. ...
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ....
Kerala, Malappuram, Other

ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്തുവരുന്ന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് ബാർബർ ഷോപ്പുകൾ നവീകരിക്കുന്നതിന് ധനസഹായം അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. മുൻ വർഷങ്ങളിൽ ഇതേ പദ്ധതി പ്രകാരം ധനസഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷാ ഫാറത്തിന്റെ മാതൃകയും വിശദ വിവരങ്ങൾ ഉൾപ്പെടുന്ന വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ഒക്ടോബർ 31നുള്ളിൽ ഷോപ്പ് പ്രവർത്തിക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0491 2505663 ...
Kerala, Malappuram, Other

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടി: പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടിയ പരാതിയിൽ പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മലപ്പുറം കൊളത്തൂർ മർക്കസ് തസ്‌കിയത്തിൽ ഇർഷാദിയ സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കർ ബോധിപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് നാമമാത്രമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇതിന് ശേഷം ബില്ല് വർധിച്ചതായി കണ്ടതിനെ തുടർന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാൻ പോലും എതിർകക്ഷി തയ്യാറായില്ലെന്നും കരാർ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിർമാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാർ ബോധിപ്പിച്ചു. പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ റിയാസ് മുഹമ്മദിനെ എക്സ്‌പേർട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോർട്ട് ...
Kerala, Malappuram, Other

കേളപ്പജിയോട് കാണിക്കുന്നത് വലിയ അവഗണന ; രവിതേലത്ത്

തവനൂർ: സ്വാതന്ത്ര്യ സമര സേനാനിയും സർവ്വോദയ പ്രസ്ഥാനത്തിൻ്റെ ജീവാത്മാവുമായിരുന്ന കേരള ഗാന്ധി കെ. കേളപ്പനോട് ഭരണകൂടങ്ങൾ ചെയ്യുന്നത് കടുത്ത അവഗണനയാണെന്ന് ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്. സ്മൃതിദിനത്തിൽ നിളാതീരത്തെ അദ്ദേഹത്തിൻ്റെ സമാധി സ്ഥലത്ത് സ്മൃതി മണ്ഡപമായ കേരള രാജ്ഘട്ടിൽ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തവനൂരിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് ഉചിതമായ സ്മാരകം ഉയരേണ്ടത് ആവശ്യമാണ്. അതിനായി കൂട്ടായ പരിശ്രമം ഉണ്ടാവണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.വിശ്വനാഥൻ, എം.മുരളീ മോഹൻ, ഗോപാലകൃഷ്ണൻ,ശശി കുറ്റിപ്പുറം, സത്യൻ തണ്ടലം, അനീഷ് അയങ്കലം, ശ്രീധരൻ,പ്രതീഷ് തുടങ്ങിയവർ നേതൃത്വം നൽകി. ...
Malappuram, Other

മലപ്പുറത്ത് അധ്യാപികയുടെ വസ്ത്ര ധാരണം കാരണം വിദ്യാര്‍ത്ഥികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ല ; സ്‌കൂളിലെ വസ്ത്രധാരണ തര്‍ക്കത്തിന് പരിഹാരം കണ്ട് മനുഷ്യാവകാശ കമ്മീഷന്‍

മലപ്പുറം: അധ്യാപികയുടെ വസ്ത്രധാരണ രീതി പ്രധാനാധ്യാപിക ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്‌കൂളിലുണ്ടായ വിവാദങ്ങള്‍ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് രമ്യമായി പരിഹരിച്ചു.കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജു നാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്കും പരാതികള്‍ക്കും വെടിനിര്‍ത്തലുണ്ടായത്. എടപ്പറ്റ സി കെ എച്ച് എം ജി എച്ച് എസ് സ്‌കൂളിലാണ് പരാതിക്ക് ഇടയാക്കിയ സംഭവമുണ്ടായത്. അധ്യാപിക ലെഗിന്‍സ് ധരിക്കുന്നതു കാരണം കുട്ടികള്‍ ശരിയായി യൂണിഫോം ധരിക്കുന്നില്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞതാണ് പരാതിക്ക് കാരണമായത്. അധ്യാപകര്‍ക്ക് അവരുടെ സൗകര്യാനുസരണം വസ്ത്രം ധരിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് അധ്യാപിക കമ്മീഷനില്‍ സമര്‍പ്പിച്ച പരാതിയില്‍ പറഞ്ഞു. മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോട് പരാതിയില്‍ പരിഹാരം കാണാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.തുടര്‍ന്ന് ഉപഡയറക്ടര്‍ (ഡി ഡ...
Kerala, Local news, Malappuram, Other

മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത ഷീന വിനോദിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ്

മലപ്പുറം : നബിദിന ഘോഷയാത്രക്കിടെ മത സൗഹാര്‍ദ്ദത്തിന് മാതൃക തീര്‍ത്ത കോഡൂര്‍ വലിയാട് സ്വദേശിനി ഷീന വിനോദിനെ കോണ്‍ഗ്രസ് വലിയാട് യൂണിറ്റ് കമ്മിറ്റി ഉപഹാരം നല്‍കി അഭിനന്ദിച്ചു.കോണ്‍ഗ്രസ് കോഡൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുറസാഖ് കടംമ്പോട്ട് ഉപഹാരം നല്‍കി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ നൗഫല്‍ ബാബു, ഉസ്മാന്‍ കടംമ്പോട്ട്, റഫീഖ് ഇറയസ്സന്‍, മനോജ് വലിയാട്, അഷ്‌റഫ് കോറാടന്‍, മെയ്തീന്‍ മച്ചിങ്ങല്‍, സുഹൈബ് കടംമ്പോട്ട്, പി. സല്‍മാന്‍, യു. നിഹാദ് എന്നിവര്‍ സംബന്ധിച്ചു. ...
error: Content is protected !!