മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും
അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ പാലക്കാട്, തൃശൂർ, എറണാകുളം നോളജ് സെന്ററുകളിൽ ജനുവരി 17ന് തുടങ്ങുന്ന കെൽട്രോൺ സർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പ്ലസ് ടു യോഗ്യരായിരിക്കണം. മൂന്നു മാസമാണ് കോഴ്‌സ് കാലാവധി. താത്പര്യമുള്ളവർ 7356111124, 9188665545 എന്ന നമ്പറിൽ ബന്ധപ്പെടണം.
ക്വട്ടേഷൻ ക്ഷണിച്ചു
നിലമ്പൂർ താലൂക്കിലെ കരുളായി പഞ്ചായത്തിലെ മുണ്ടക്കടവ്, നെടുങ്കയം, മഞ്ചീരി ചാലിയാർ പഞ്ചായത്തിലെ അമ്പുമല മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം വഴിക്കടവ് പഞ്ചായത്തിലെ അളക്കൽ, പുഞ്ചക്കൊല്ലി എന്നീ ആദിവാസി കോളനികളിലേക്ക് സഞ്ചരിക്കുന്ന റേഷൻകട വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം നടത്തുന്നതിനായി ഡ്രൈവർ സഹിതം ചരക്കുവാഹനം/ഫോർവീൽ വാഹനം പ്രതിമാസ വാടകയ്ക്ക് നൽകുന്നതിന് തയ്യാറുള്ളവരിൽ നിന്നും ക്വാട്ടേഷനുകൾ ക്ഷണിച്ചു. താത്പര്യമുള്ളവർ ജനുവരി 20ന് വൈകീട്ട് അഞ്ചിനുള്ളിൽ ജില...