കോഴിക്കോട്ടെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി.
പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ക്ക് യാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയര്‍ലൈന്‍സ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാര്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള സാഹചര്യത്തില്‍ അവര്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാര്‍ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹ...