Tag: kozhikkode

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
Kerala, Other

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു....
Kerala, Other

പൈപ്പ് പൊട്ടി കുടിവെളളം പാഴായി പോകുന്നു, ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ല ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: പുതിയപാലത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നതിനാല്‍ ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജലഅതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നോട്ടീസയച്ചു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പുതിയപാലം ജൂമാഅത്ത് പള്ളിക്ക് മുന്നിലാണ് ജലഅതോറിറ്റി കുടിവെള്ള പൈപ്പ് മാറ്റുന്നത്. ഇതിനിടയിലാണ് പ്രധാന പൈപ്പ് പൊട്ടിയത്. പുതിയ പാലം - മൂരിയാട് റോഡില്‍ ഇത് ഗതാഗതകുരുക്കിനും കാരണമായിട്ടുണ്ട്. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി....
Kerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാ...
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...
Kerala

സ്‌കൂളിലേക്ക് പോയ 14കാരിക്ക് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്

കോഴിക്കോട് : സ്‌കൂളിലേക്ക് പോയ 14കാരിക്ക് വീട്ടിനടുത്ത് റോഡില്‍ വച്ച് കാട്ടുപന്നിയുടെ കുത്തേറ്റ് ഗുരുതര പരിക്ക്. കോഴിക്കോട് ഉള്ള്യേരിയില്‍ അണ് സംഭവം. നടുവണ്ണൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ഥിയും ഉള്ളിയേരി ചിറക്കര പറമ്പത്ത് മനോജിന്റെ മകളുമായ അക്ഷിമയ്ക്കാണ്(14) ഗുരുതരമായി പരിക്കേറ്റത്. കുട്ടിയുടെ പിന്‍ഭാഗത്താണ് കുത്തേറ്റത്. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്ക് പരാതി നല്‍കി....
Accident, Calicut, Kerala

പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന് ദാരുണാന്ത്യം

കോഴിക്കോട് : പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് 19 കാരന്‍ മരിച്ചു. യുവാവ് മരിച്ചു. ശനിയാഴ്ച രാത്രി നടുവണ്ണൂര്‍ കൂട്ടാലിടയിലായിരുന്നു അപകടം. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് (19) ആണ് മരിച്ചത്. അച്ഛന്‍: രാജേഷ് നമ്പൂതിരി. അമ്മ: സവിത. സഹോദരന്‍: ജയദേവ്.
Kerala, Other

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു

കോഴിക്കോട് വടകരയില്‍ ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകള്‍ ഇവ ആണ് മരിച്ചത്. കുഴഞ്ഞു വീണ കുട്ടിയെ വടകര ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി....
Kerala, Other

കാല്‍ തല്ലിയൊടിച്ച ശേഷം പീഡന കേസും : ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: അയല്‍വാസിയെ മര്‍ദ്ദിച്ച് കാല്‍ തല്ലിയൊടിച്ച ശേഷം നഷ്ടപരിഹാരം നല്‍കുന്നതിന് പകരം പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മര്‍ദ്ദനമേറ്റയാളുടെ പേരില്‍ പീഡന കേസ് രജിസ്റ്റര്‍ ചെയ്യിച്ചെന്ന പരാതിയില്‍ തിരുവമ്പാടി പോലീസ് ഇന്‍സ്‌പെക്ടര്‍ക്കും എസ്.ഐ.ക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരാതി കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിക്കും. കമ്മിഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായ ഐ.ജിക്കാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. രണ്ടു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ഐ.ജിക്ക് നല്‍കിയ നിര്‍ദ്ദേശം. കൂടരഞ്ഞി സ്വദേശി ജനീഷ് കുര്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. അയല്‍ക്കാരനായ ജോമി ജോസഫാണ് മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് കേസു കൊടുത്തെങ...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോ...
Calicut, Other

തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞു

കോഴിക്കോട് : തീപിടിച്ച കാറിനുള്ളില്‍ പൂര്‍ണ്ണമായും കത്തി കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. പുന്നക്കല്‍ സ്വദേശി അഗസ്ത്യന്‍ ജോസഫ് (57)ആണ് മരിച്ചത്. കൂടരഞ്ഞി പുന്നക്കല്‍ ചപ്പാത്ത് കടവില്‍ രാത്രി 12 മണിയോടെ ഇതുവഴി പോയ ബൈക്ക് യാത്രക്കാരനാണ് മാരുതി ആള്‍ട്ടോ കാര്‍ കത്തുന്നത് കണ്ടത്. തിരുവമ്പാടി പൊലീസ് സ്ഥലത്ത് എത്തി തീ അണച്ച് നടത്തിയ പരിശോധനയിലാണ് കാറിനകത്ത് ഒരാളെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഡ്രൈവിംഗ് സീറ്റിലിരുന്ന ആള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു....
Accident

പിക്കപ്പ് വാനില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനു മുന്നിലേക്ക് വീണു, വാന്‍ നിര്‍ത്താതെ പോയി ; ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സ്‌കൂട്ടറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
Other

പുതുവര്‍ഷം പിറന്നു, കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പുമായി എത്തി, ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ : പുതുവര്‍ഷ പുലരിയില്‍ സ്വര്‍ണ വേട്ടയുമായി കസ്റ്റംസ്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിനകത്തും എമര്‍ജന്‍സി ലാമ്പിനകത്തുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കല്‍ (25) എന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 901 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നിന്നും 52ലക്ഷം രൂപ വിലമതിക്കുന്ന 838 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അതേസമയം ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ അമരമ്പലം സ്വദേശി സഫ്വാന്‍ ചക്കത്ത...
Kerala, Other

കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നരക യാതന ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്വാര്‍ട്ടേഴ്‌സിലെ ദുരവസ്ഥയ്‌ക്കെതിരെ കേസെടുത്ത ശേഷമാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വലിയങ്ങാടിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ഈ ദുരിത കാഴ്ചകളുള്ളത്. വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് വീടുകളുള്ളത്. കുടിക്കാനും കുളിക്കാനും കഴിയാത്ത തരത്തില്‍ പരിസരത്തുള്ള രണ്ടു കിണറുകള്‍ ഉപയോഗ ശൂന്യമാണ്. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് പ്രശ്‌നം. മാസം 4000 ...
Accident, Malappuram

നാലംഘ സംഘം കോഴിക്കോട് കടപ്പുറത്ത് പുതുവത്സരമാഘോഷിക്കാനെത്തി, മൂന്നു പേരായി മടക്കം ; തീവണ്ടിയിടിച്ച് 17 കാരന് ദാരുണാന്ത്യം, സ്‌കൂട്ടറും 17 കാരനുമായി തീവണ്ടി നീങ്ങിയത് നൂറ് മീറ്ററോളം

കോഴിക്കോട് : കൂട്ടുകാരുമൊത്ത് കടപ്പുറത്ത് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ 17 കാരന്‍ തീവണ്ടിയിടിച്ച് മരിച്ചു. കോഴിക്കോട് ബാലുശ്ശേരി അറപ്പീടിക സ്വദേശി ജംഷീറിന്റെ മകന്‍ ആദില്‍ ഫര്‍ഹാന്‍ ആണ് മരിച്ചത്. ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കില്‍ 1.10-ഓടെയാണ് അപകടം. ട്രാക്കിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റാനുള്ള ശ്രമത്തിനിടെ ലോകമാന്യ തിലക്-എറണാകുളം തുരന്തോ എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആദിലും സ്‌കൂട്ടറും തീവണ്ടിയുടെ എന്‍ജിനില്‍ കുടുങ്ങി. ഇതുമായി നൂറുമീറ്ററോളം മുന്നോട്ടുനീങ്ങി വെള്ളയില്‍ റെയില്‍വേ സ്റ്റേഷനിലാണ് ട്രെയിന്‍ നിന്നത്. കോഴിക്കോട് കടപ്പുറത്തും മാനാഞ്ചിറയിലുമായി പുതുവത്സരം ആഘോഷിച്ച് മടങ്ങുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്. പുതുവത്സരാഘോഷത്തിന്റെ തിരക്ക് കാരണം ഗാന്ധിറോഡ് മേല്‍പ്പാലം ഉള്‍പ്പെടെയുള്ള വഴികളെല്ലാം ഗതാഗതക്കുരുക്കിലായിരുന്നു. അതിനാല്‍ വെള്...
Kerala, Other

കട തുടങ്ങുന്നതിനായുള്ള ലൈസന്‍സിന് കൈക്കൂലി ; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

കോഴിക്കോട്: കട തുടങ്ങുന്നതിനായുള്ള ലൈസന്‍സ് നല്‍കാനായി കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കോഴിക്കോട് കാരപ്പറമ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി ആണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡിവൈഎസ്പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. മുറ്റിച്ചിറ സ്വദേശിയായ ആഫില്‍ അഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. 2500 രൂപയാണ് ഷാജി കൈക്കൂലിയായി ആവശ്യപ്പെട്ടത്. 1000 രൂപ നല്‍കിയ ശേഷവും പണം ആവശ്യപ്പെട്ടതോടെയാണ് ആഫില്‍ വിജിലന്‍സിനെ സമീപിച്ചത്. ഷാജിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും....
Kerala, Other

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച സംഭവം ; ഭര്‍ത്താവിന്റെ മാതൃസഹോദരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, ഭര്‍ത്താവിന്റെ ബന്ധു അറസ്റ്റില്‍. ആത്മഹത്യ ചെയ്ത ഷബ്‌നയുടെ ഭര്‍ത്താവ് ഹബീബിന്റെ മാതൃസഹോദരന്‍ ഹനീഫയാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ചയാണ് ശബ്‌ന ആത്മഹത്യ ചെയ്തത്. ആത്മഹത്യ പ്രേരണക്കുറ്റം, മര്‍ദനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ഹനീഫയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് എടുത്തിരുന്ന കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം വടകര ഡിവൈഎസ്പി ആര്‍.ഹരിപ്രസാദ് ഏറ്റെടുത്തു. സ്ത്രീധന പീഡന നിയമം (498 എ) വകുപ്പു കൂടി കേസില്‍ ഉള്‍പ്പെടുത്തി. ഭര്‍തൃവീട്ടില്‍ വച്ച് ഭര്‍ത്താവ് ഹബീബിന്റെ ബന്ധു ഹനീഫ് ഷബ്‌നയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതിനു ...
Kerala, Other

അമ്മയ്ക്കും സഹോദരിക്കുമെതിരെ മക്കളുടെ പരാതി : അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : അമ്മയും സഹോദരിയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ അനാവശ്യമായി പരാതി നല്‍കി ഉപദ്രവിക്കുകയാണെന്ന മക്കളുടെ പരാതിയെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന്‍. പന്നിയൂര്‍ പോലീസിനാണ് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. അമ്മയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ വാടക നല്‍കി ട്രസ്റ്റും ബിസിനസ്സ് സ്ഥാപനവും നടത്തുകയാണ് മക്കള്‍. സഹോദരിയും അമ്മയും ചേര്‍ന്ന് തങ്ങള്‍ക്കെതിരെ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ജില്ലാ കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയതായി മക്കള്‍ പരാതിയില്‍ പറഞ്ഞു. ആര്‍. ഡി. ഒ യ്ക്കും പരാതി നല്‍കി. തങ്ങള്‍ നടത്തി വരുന്ന ചാരിറ്റബിള്‍ ട്രസ്റ്റിനെതിരെയുള്ള വ്യാപകമായി പരാതി നല്‍കുകയാണെന്ന് എം. കെ. രമേഷും എം. കെ. രാകേഷും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു....
Calicut, Other

നിര്‍ധരാരായ രോഗികളോടുള്ള അധികൃതരുടെ അനാസ്ഥ ; കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിലേക്ക് എസ് ഡി പി ഐ പ്രതിഷേധ മാര്‍ച്ച്

കോഴിക്കോട് : ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സക്ക് വരുന്ന നിര്‍ധരാരായ രോഗികളോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെ എസ് ഡി പി ഐ കോഴിക്കോട് കോര്‍പ്പറേഷന്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധ മാര്‍ച്ച് ജില്ല ജനറല്‍ സെക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കെ കബീര്‍ അധ്യക്ഷനായിരുന്നു. എസ് ഡി ടി യൂ ജില്ല സെക്രട്ടറി ഗഫൂര്‍, എസ് ഡി പി ഐ ബേപ്പൂര്‍ മണ്ഡലം സെക്രട്ടറി ഷാനവാസ് എന്നിവര്‍ മാര്‍ച്ചിന് അഭിവാദ്യമര്‍പ്പിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിജി സ്വാഗതവും നോര്‍ത്ത് മണ്ഡലം സെക്രട്ടറി സഹദ് മായനാട് നന്ദിയും പറഞ്ഞു....
Calicut, Kerala, Other

റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി

കോഴിക്കോട് : റിസര്‍വേഷന്‍ കോച്ചില്‍ മാറിക്കയറിയ അമ്മയെയും മകളെയും ടിടിഇ ഓടിത്തുടങ്ങിയ ട്രെയിനില്‍നിന്ന് പുറത്തേക്കു തള്ളിയിട്ടതായി പരാതി. വീഴ്ചയില്‍ അമ്മയുടെ കൈക്കു പരുക്കേറ്റു. കണ്ണൂര്‍ പാപ്പിനിശേരി വെണ്ടക്കന്‍ വീട്ടില്‍ ഫൈസലിന്റെ ഭാര്യ ശരീഫ, 17 വയസ്സുള്ള മകള്‍ എന്നിവരെയാണ് നേത്രാവതി എക്‌സ്പ്രസ് എസ്2 കോച്ചില്‍ നിന്നു ടിടിഇ തള്ളിയിട്ടതായി റെയില്‍വേ പൊലീസില്‍ പരാതി നല്‍കിയത്. ഇന്നലെ വൈകിട്ട് 6.25ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നാലാം പ്ലാറ്റഫോമിലാണ് സംഭവം. കണ്ണൂരിലേക്കു പോകാനെത്തിയ കുടുംബത്തിനു ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. ജനറല്‍ കംപാര്‍ട്‌മെന്റില്‍ തിരക്കായതിനാല്‍ ഭാര്യയെയും മകളെയും റിസര്‍വേഷന്‍ കോച്ചില്‍ കയറ്റി, മകനോടൊപ്പം ഫൈസല്‍ ജനറല്‍ കോച്ചില്‍ കയറി. ട്രെയിന്‍ പുറപ്പെടുന്നതിനിടയില്‍ ബഹളം കേള്‍ക്കുകയും പുറത്തേക്കു നോക്കിയപ്പോള്‍ മകളെയും മറ്റു രണ്ടു കുട്ടികളെയും ടിടിഇ പ്ലാറ്റ്‌ഫോമിലേ...
Calicut, Other

കൈക്കൂലി കേസില്‍ പിടിയിലായ ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെ പരാതി നല്‍കിയ പൊതുപ്രവര്‍കത്തകനെതരിരെ കള്ളക്കേസെടുത്തതായി പരാതി ; വിശദീകരണം തേടി മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട് : കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് പിടികൂടിയ ഇ. പ്രദീപ്കുമാര്‍ എന്ന ഐ. എഫ്. എസ് ഉദ്യോഗസ്ഥന് സ്ഥാനകയറ്റം നല്‍കിയതിനെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകനെ പ്രതിയാക്കി തിരുവമ്പാടി പോലീസ് കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നാട്ടൊരുമ പൗരാവകാശ സമിതിയ്ക്ക് വേണ്ടി സെയ്തലവി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. തിരുവമ്പാടി പോലീസ് എഫ്. ഐ. ആര്‍ 20/23 നമ്പറായാണ് കേസെടുത്തത്. കോഴിക്കോട് ജില്ലാ (റൂറല്‍) പോലീസ് മേധാവി , താമരശ്ശേരി ഡി. വൈ. എസ്. പി, തിരുവമ്പാടി എസ്. എച്ച്. ഒ., തിരുവമ്പാടി എസ്. ഐ എന്നിവര്‍ ഒരു മാസത്തിനുള്ളില്‍ വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു....
Calicut, Kerala, Other

സൗഹൃദം സ്ഥാപിച്ച് പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിന് 20 വര്‍ഷം തടവും പിഴയും

കോഴിക്കോട്: സൗഹൃദം സ്ഥാപിച്ച് കോഴിക്കോട് സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും. ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2021 ലാണ് കേസിനാസ്പദമായ സംഭവം. എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചത്....
Kerala, Other

14 കാരിയെ പീഡിപ്പിച്ചു ; പ്രതിക്ക് 33 വര്‍ഷം കഠിന തടവ്

കോഴിക്കോട്: പതിനാല് കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 33 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കോഴിക്കോട് കക്കോടി സ്വദേശി ഷാജി മുനീറിനാണ് 33 വര്‍ഷം കഠിന തടവും രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോഴിക്കോട് അതിവേഗ പോക്‌സോ കോടതി വിധിച്ചത്. രണ്ടാം പ്രതി കക്കോടി സ്വദേശി അല്‍ ഇര്‍ഷാദിന് 4 വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചു. 2017 സെപ്റ്റംബര്‍ 9നും ഒക്ടോബറിലുമാണ് കേസിനാസ്പദമായ സംഭവം. പതിനാലുകാരിയെ കുട്ടിയുടെ വീട്ടിലും പ്രതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. 2018ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നീണ്ട വിചാരണക്കിടയിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്....
Kerala, Other

ജാനകിക്കാട് കൂട്ട ബലാല്‍സംഗം ; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് 30 വര്‍ഷം

കോഴിക്കോട്: ജാനകിക്കാട് 17 കാരിയെ ജ്യൂസില്‍ മയക്കു മരുന്ന് കലര്‍ത്തി കൂട്ട ബലാല്‍സംഗ ചെയ്ത കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ച് കോടതി. മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തവും ഒരാള്‍ക്ക് 30 വര്‍ഷവുമാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. മരുതോങ്കര സ്വദേശികളായ ഷിബു, അക്ഷയ്, സായൂജ്, രാഹുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സായൂജാണ് കേസിലെ ഒന്നാം പ്രതി. രണ്ടാം പ്രതി ഷിബുവിനാണ് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. 1, 3, 4 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് നാദാപുരം പോക്‌സോ അതിവേഗ കോടതി ജഡ്ജി എം ശുഹൈബ് വിധിച്ചത്. ജാനകിക്കാട് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഇന്ന് രാവിലെയാണ് നാദാപുരം പോക്‌സോ കോടതി വിധിച്ചത്. ശിക്ഷ ഉച്ചയ്ക്ക് ശേഷം വിധിക്കുകയായിരുന്നു. 2021 ല്‍ 17 കാരിയെ പ്രതികള്‍ ജ്യൂസില്‍ മയക്കുമരുന്നകൊടുത്ത് മയക്കി പീഡിപ്പിച്ച കേസിലാണ് വിധി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. വിനോദ...
Kerala, Other

കോഴിക്കോട് സ്വകാര്യ ലോഡ്ജിനുള്ളില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലീസെത്തി ലോഡ്ജിലെ മുറി തുറന്ന് പരിശോധിച്ചപ്പോള്‍ കട്ടിലില്‍ കമിഴ്‌ന് കിടക്കുന്ന നിലയിലായിരുന്നു ഷംസുദ്ദീന്‍. വെടിയേറ്റ് ചോരവാര്‍ന്ന നിലയില്‍ കണ്ടെത്തിയ ഷംസുദ്ദീനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു....
Calicut, Kerala, Other

ബഡ്സ് സ്‌കൂളിന് സ്വന്തമായി വാഹനം വാങ്ങി നല്‍കി ഒരു ഗ്രാമപഞ്ചായത്ത്

കോഴിക്കോട് : ബഡ്സ് സ്‌കൂളിന് സ്വന്തമായി ബസ് വാങ്ങി നല്‍കി ഒരു ഗ്രമാപഞ്ചായത്ത്. കോഴിക്കോട് വേളം ഗ്രാമ പഞ്ചായത്താണ് വേളം മാമ്പ്ര മലയില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സെന്ററിന് പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 13 ലക്ഷം രൂപ ചെലവഴിച്ച് ബസ് നല്‍കിയത്. ഏകദേശം അന്‍പതോളം ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളാണ് ഈ സ്ഥാപനത്തില്‍ പഠിക്കാന്‍ എത്തുന്നത്. ഇതുവരെ വാടക വാഹനത്തിലായിരുന്നു കുട്ടികളെ സ്ഥാപനത്തില്‍ എത്തിച്ചിരുന്നത്. സ്മാര്‍ട്ട് റൂം സൗകര്യത്തോടെയുള്ള കെട്ടിടത്തിലാണ് ബഡ്സ് സ്‌കൂള്‍. തൊഴില്‍ പരിശീലന കേന്ദ്രവും ഇവിടെയുണ്ട്. ബസിന്റെ ഫ്ളാഗ് ഓഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സറീന നടുക്കണ്ടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി.വി.കുഞ്ഞിക്കണ്ണന്‍, കെ.സി. മുജീബ് ...
Calicut, Kerala, Other

ഡ്രൈവിംഗ് വിദ്യാര്‍ത്ഥി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ച സംഭവം : വാഹനങ്ങളുടെ കേടുപാടുകള്‍ തീര്‍ത്ത് നല്‍കിയില്ല ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കോഴിക്കോട്: ഗോവിന്ദപുരം എരവത്ത് വി. കെ, കൃഷ്ണമേനോന്‍ പാര്‍ക്കില്‍ സന്നദ്ധ സേവനം നടത്തുന്നവരുടെ ഇരുചക്ര വാഹനങ്ങള്‍ കാര്‍ ഡ്രൈവിംഗ് പഠിക്കാനെത്തിയ സ്ത്രീ ഇടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനങ്ങള്‍ കേടുപാടു തീര്‍ത്ത് നല്‍കിയില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത 767/23 നമ്പര്‍ കേസിന്റെ തല്‍സ്ഥിതി പതിനഞ്ചു ദിവസത്തിനകം അറിയിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂ നാഥ് ആവശ്യപ്പെട്ടു. ഒക്ടോബര്‍ 31 ന് കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. കുതിരവട്ടം മൈലമ്പാടി സ്വദേശി കെ. പ്രേമരാജന്റെയും ഗോവിന്ദപുരം സ്വദേശി എം. കെ. അനില്‍കുമാറിന്റെയും വാഹനങ്ങളാണ് തകര്‍ന്നത്. ജൂണ്‍ ഇരുപതിന് രാവിലെ ആറിനാണ് സംഭവം. പരാതിക്കാരുടെ സ്‌കൂട്ടറും ബൈക്കുമാണ് തകര്‍ന്...
Kerala, Other

മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു : വയോധികന് ചികിത്സ ഉറപ്പാക്കി

കോഴിക്കോട് : അതിതീവ്ര ദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട എലത്തൂർ സ്വദേശി അറക്കൽ പാച്ചർ (78) എന്നയാളെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ ജനറൽ ആശുപത്രിയിൽ ചികിത്സക്കായി പ്രവേശിപ്പിച്ചുവെന്ന് ജില്ലാ സാമൂഹീക നീതി ഓഫീസർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ആശുപത്രിയിൽ നിന്നും വിടുതൽ ചെയ്യുമ്പോൾ നരിക്കുന്നി പാറന്നൂർ അത്താണി അനാഥാലയത്തിൽ പ്രവേശിപ്പിക്കാമെന്നും റിപ്പോർട്ടിലുണ്ട്. കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. എലത്തൂർ കൗൺസിലർ മനോഹരൻ മങ്ങാറിയിൽ സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ ഇടപെട്ടത്. പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ ജില്ലാ സാമൂഹിക നീതി ഓഫീസർക്ക് നിർദ്ദേശം നൽകിയിരുന്നു. അറക്കൽ പാച്ചർ ഭക്ഷണം കഴിക്കുന്നില്ലെന്നും ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താൻ ഇടപെടൽ ഉണ്ടാകണമെന്നും അഭ്യർത്ഥിച്ചാണ് പരാതി നൽകിയത്. അനാഥാലയത്തിലേക്ക്...
Kerala

ദളിത് കുടുംബത്തിന്റെ കുടിവെള്ളം ഇല്ലാതാക്കി : ജല അതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മതിയായ രേഖകൾ സമർപ്പിച്ചില്ലെന്ന് ആരോപിച്ച്, നൽകിയ കുടിവെള്ള കണക്ഷൻ ഉപയോഗിക്കരുതെന്ന് ദളിത് കുടുംബത്തിന് നിർദ്ദേശം നൽകിയ ജലഅതോറിറ്റിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം അന്വേഷിച്ച് മലാപറമ്പ് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ പത്ത് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് അദ്ധ്യക്ഷനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് നിർദ്ദേശം നൽകി. കോഴിക്കോട് കോർപ്പറേഷൻ ഇരുപത്തിനാലാം വാർഡിൽ അരുളപ്പാട് താഴം സത്യനും കുടുംബത്തിനുമാണ് ഇങ്ങനെയൊരു ദുരിതമുണ്ടായത്. പട്ടികജാതിയിൽപ്പെട്ട സത്യനും കുടുംബവും ഏഴുവർഷം മുമ്പ് മരിച്ച മാതാവിന്റെ പേരിലുള്ള ഒന്നരസെന്റ് സ്ഥലത്താണ് താമസം. നഗരസഭയുടെ അമൃത് പദ്ധതി പ്രകാരമാണ് ഇവർക്ക് കുടിവെള്ള കണക്ഷൻ ലഭിച്ചത്. ഇവർക്ക് സ്വന്തമായി കിണറില്ല. വീടിന് സമീപമുള്ള പൊതുടാപ്പിൽ നിന്നാണ് ഇവർ വെള്ളമെടുക്കുന്നത്. പദ്ധതി പ്രകാരം എല്ലാവർക്കും കുടിവെള്ള ...
Calicut, Kerala

കോഴിക്കോട് നിപ ഭീതി ഒഴിയുന്നു ; ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവ്

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച ആയഞ്ചേരി സ്വദേശിയുമായി അടുത്തിടപഴകിയ ആളും അവസാനം പോസിറ്റീവായ ചെറുവണ്ണൂര്‍ സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള ആരോഗ്യ പ്രവര്‍ത്തകയുമുള്‍പ്പെടെ ഹൈ റിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍ പെട്ട 61 പേരുടെ ഫലം കൂടി നെഗറ്റീവായി. തുടര്‍ച്ചയായി മൂന്നാം ദിവസവും നിപാ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിന് പുറമേ മറ്റുള്ളവരുടെ ഫലം കൂടി നെഗറ്റീവായത് ആശ്വാസകരമായാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. ഇതുവരെ 197 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. 1233 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഇപ്പോഴുള്ളത്. അതേസമയം ജില്ലയില്‍ കര്‍ശന നിയന്ത്രണം തുടരാനാണ് തീരുമാനം. കേന്ദ്ര സംഘം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര സംഘവുമായി വിശദമായ ചര്‍ച്ച നടത്തി. കേന്ദ്ര സംഘത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് മടങ്ങും. പോസിറ്റീവായ...
error: Content is protected !!