Tuesday, March 24

Author: tirurangaditoday

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് സെന്‍ട്രല്‍ ജയിലിലെ ശുചിമുറികള്‍ കഴുകിച്ചതായി പരാതി, മുറികളില്‍ ഫാന്‍ ഇല്ല. ജയിലില്‍ ദുരിതമെന്നും പരാതി
Kerala, Other

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊണ്ട് സെന്‍ട്രല്‍ ജയിലിലെ ശുചിമുറികള്‍ കഴുകിച്ചതായി പരാതി, മുറികളില്‍ ഫാന്‍ ഇല്ല. ജയിലില്‍ ദുരിതമെന്നും പരാതി

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനിടെ അറസ്റ്റിലായി ജയിലില്‍ അടച്ച പ്രവര്‍ത്തകരെ കൊണ്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ പോക്‌സോ കേസിലെ പ്രതികളെ പാര്‍പ്പിച്ചിരിക്കുന്നിടത്തെ ശുചിമുറി കഴുകിച്ചതായി പരാതി. ജയിലില്‍ തടവുപുള്ളികളെ കുത്തിനിറച്ച നിലയിലാണെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുരിതം സഹിച്ചാണ് തടവുകാര്‍ കഴിയുന്നതെന്നും കാണിച്ച് യൂത്ത് കോണ്‍ഗ്രസ് നേമം മണ്ഡലം സെക്രട്ടറി എ.ആര്‍.ഹൈദരാലി മനുഷ്യാവകാശ കമ്മിഷനു പരാതി നല്‍കി ഡിസംബര്‍ 20ന് നടന്ന പ്രതിഷേധത്തിനിടയിലാണ് ഹൈദരാലി ഉള്‍പ്പെടെ 19 പേരെ റിമാന്‍ഡ് ചെയ്തത്. അറസ്റ്റിലായ പ്രവര്‍ത്തകരെ കൊണ്ട് ശുചിമുറി കഴുകിചതായും ശുചിമുറികള്‍ ഇടിഞ്ഞുപൊളിഞ്ഞ നിലയിലാണെന്നും അട്ട, എലി ശല്യവുമുണ്ടെന്നും 200 പേര്‍ താമസിക്കേണ്ടയിടത്ത് 400 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും തടവുപുള്ളികള്‍ക്കുള്ള മുറികളില്‍ ഫാന്‍ ഇല്ല. ഏറെ ദുരി...
Local news, Other

താനൂര്‍ സ്വര്‍ണക്കടത്ത് : യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച വേങ്ങര ഊരകം സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍

താനൂര്‍ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് യുവാവിന്റെ തലയിലൂടെ ഡീസല്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം സ്വദേശിയായ സൈതലവി മകന്‍ സാദിഖ് അലി(26) താനൂര്‍ താനാളൂര്‍ സ്വദേശി നമ്പരുകുട്ടി മകന്‍ വിപിന്‍ റാം (30)എന്നിവരെയാണ് താനൂര്‍ പോലീസ് പിടികൂടിയത്. ഇടുക്കി തങ്കമണിയിലെ റിസോര്‍ട്ടില്‍ വെച്ചാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം ഡിസംബര്‍ 28നാണ് കേസിനാസ്പദമായ സംഭവം. താനൂര്‍ മൂചിക്കല്‍ പാലത്തിനടിയില്‍ വെച്ച് നിറമരുതൂര്‍ ആലിന്‍ചുവട് സ്വദേശിയായ മുഹമ്മദ് റാഫിയെ മൂന്നംഘസംഘം ക്രൂരമായി മര്‍ദ്ദിച്ച ശേഷം കാറില്‍ കയറ്റി കൈവശമുണ്ടായിരുന്ന ഡീസല്‍ തലയിലൊഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികള്‍ ഒളിവില്‍ പോകുകയും ചെയ്തു. താനൂര്‍ ഡി വൈ എസ് പി ബെന്നി വി.വി,സി ഐ വിജയരാജന്‍ വി, എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം താനൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജലീല്‍ കര...
Malappuram

ബൈക്കില്‍ വരുന്നതിനിടെ പുലി മുന്നിലേക്ക് ചാടി ; യുവാവിന് പരിക്ക്

മലപ്പുറം: മലപ്പുറത്ത് പുലി മുന്നില്‍ ചാടിയതിനെ തുടര്‍ന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരിക്ക്. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് - രണ്ടാംപാടം റോഡിലാണ് പുലിയിറങ്ങിയത്. മണിമൂളി സ്വദേശി പന്താര്‍ അസർന് (32) ആണ് പരിക്കേറ്റത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അപ്രതീക്ഷിതമായി മുന്നില്‍ ചാടിയ പുലിയെ തട്ടി ബൈക്ക് മറിയുകയായിരുന്നു. അസർ ബൈക്കില്‍ പോകുമ്പോള്‍ പുലി റോഡിലേക്ക് ചാടുകയായിരുന്നു. വീഴ്ച്ചയില്‍ അസർന്റെ തുടയ്ക്ക് പരിക്കേറ്റു. ബാർബർ ഷോപ്പ് ഉടമയാണ് അസർ. കടയടച്ചു വീട്ടിലേക്കു പോകുന്ന വഴിക്ക് ബൈക്കിനു മുന്നിലേക്ക് പുലി ചാടുകയായിരുന്നുവെന്ന് യുവാവ് പറഞ്ഞു. പുലിയെ ഇടിച്ച് ബൈക്ക് തെറിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പുലി ഇരുട്ടിലേക്ക് ഓടി മറഞ്ഞു. പുലിയെ കണ്ട് ഭയന്ന് അസർ ഒരു വീട്ടിലേക്ക് ഓടിക്കയറി. നിലവില്‍ മണിമൂളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്....
Malappuram, Other

സര്‍ക്കാര്‍ പണം കൊണ്ട് ഭൂമി വാങ്ങിയപ്പോള്‍ ക്രമക്കേട് പറഞ്ഞ് തടസം നിന്ന് അധികാരികള്‍ ; മൂകയും ബധീരയുമായ അംബികക്ക് നീതി ലഭിക്കണം

തിരൂര്‍ : മനുഷ്യാവകാശകമ്മിഷനില്‍ ജുഡീഷ്യല്‍ കമ്മീഷന്‍ അംഗം ബൈജു നാഥിനു മുമ്പില്‍ തിരൂരിലെ സിറ്റിങ്ങില്‍ പൊന്നാനിയിലെ പരാതിക്കാര്‍ പരാതിയുമായെത്തി. ഇക്കൂട്ടത്തില്‍ പൊന്നാനി നെയ്തല്ലൂരിലെ മൂകയും ബധിരയുമായ വീട്ടമ്മയും ഉണ്ടായിരുന്നു. വീടുവെക്കാന്‍ സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ച് ഭൂമി വാങ്ങിയപ്പോള്‍ നഞ്ചഭൂമി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്ന് പറഞ്ഞ് തടസം നില്‍ക്കുന്ന അധികാരികള്‍ക്കെതിരെയായിരുന്നു തൃക്കണ്ടിയൂര്‍ പറമ്പില്‍ അംബിക എന്ന മൂകയും ബധീരയുമായ വീട്ടമ്മ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ എത്തിയത്. എസ് സി എസ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി വാങ്ങിക്കുമ്പോള്‍ ഉത്തരവാദിത്വമുള്ള എസ് സി എസ് ടി പ്രമോട്ടര്‍, പൊന്നാനി നഗരസഭ, വീടുവെക്കാന്‍ ഭൂമി നല്‍കിയവര്‍ ക്രമക്കേട് ഉണ്ടെന്നും അഴിമതി നടന്നിട്ടുണ്ടെന്നും പറഞ്ഞ് തടസം നിക്കുന്നതായി ആരോപിച്ചാണ് അംബികയെത്തിത്. മനുഷ്യാവകാശപ്രവര്‍ത്തകര്‍ അബ്ദുള്‍റഹിം പ...
Local news, Other

താനൂർ ബോട്ടപകടത്തിൽ രക്ഷപ്പെട്ട കുട്ടികളുടെ ചികിത്സ : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് ആവശ്യപ്പെട്ടു

മലപ്പുറം : താനൂർ തൂവൽത്തീരത്ത് കഴിഞ്ഞ വർഷം മേയ് 7 നുണ്ടായ ബോട്ടപകടത്തിൽ രക്ഷപ്പെട്ട രണ്ടു കുട്ടികളുടെ തുടർ ചികിത്സയ്ക്കായി സാമ്പത്തിക സഹായം അനുവദിക്കണമെന്ന പരാതികളിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി. മലപ്പുറം ജില്ലാ കളക്ടർ പരാതികൾ പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഓക്സിജന്റെ അളവ് കുറയുന്നതു കാരണമുള്ള ചികിത്സയാണ് നെടുവ കുന്നുമേൽ ഹൗസിൽ മുഹമ്മദ് ജാബിറിന്റെ മകൾ ജെർഷ തുടരുന്നത്. തലച്ചോറിൽ വെള്ളം നിറഞ്ഞതും സംസാരശേഷി നഷ്ടപ്പെട്ടതിനുമുള്ള ചികിത്സയാണ് അരിയല്ലൂർ സ്വദേശി മൺസൂറിന്റെ മകൾ ആയിഷ മെഹ്റിൻ നടത്തുന്നത്. മൺസൂറും മുഹമ്മദ് ജാബിറും തങ്ങളുടെ മക്കൾക്ക് വേണ്ടി സമർപ്പിച്ച പരാതികളിലാണ് കമ്മീഷൻ ഇടപെട്ടത്. അടുത്ത മാസം തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ രണ്ടു കേസുകളും പരിഗണിക്കും....
Other, university

ഫോറെൻസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ശില്പശാല നടത്തി

കേരള പോലീസ് അക്കാദമിയിലുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഫോറെൻസിക് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ തൃശ്ശൂർ കേരള പോലീസ് അക്കാദമിയിൽ വെച്ച് “Advancement in new psychoactive substance (NPS) Analyses : unveiling detection strategies” എന്ന വിഷയത്തിൽ ഒരു ദ്വിദിന ശില്പശാല നടത്തി. വൈസ് ചാൻസിലർ ഡോ. എം. കെ. ജയരാജ്‌ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും, ഫോറൻസിക് സയൻസ് വകുപ്പ് മേധാവിയുമായ ഡോ. ഇ. ശ്രീകുമാരൻ അധ്യക്ഷത വഹിച്ചു. പോലീസ് അക്കാദമി ഡയറക്ടർ എ.ഡി.ജി.പി. ഗോപേഷ് അഗ്ഗ്രവാൾ ഐ.പി.എസ്. മുഖ്യ പ്രഭാഷണം നടത്തി, പോലീസ് അക്കാദമി അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് ഡയറക്ടർ ഐശ്വര്യ പ്രശാന്ത്‌ ദോങ്ഗ്രെ ഐ.പി.എസ്, ട്രെയിനിങ് അസിസ്റ്റന്റ് ഡയറക്ടർ കെ. ഇ. ബൈജു ഐ.പി.എസ്., പോലീസ് സയൻസ് അസിസ്റ്റന്റ് ഡയറക്ടർ മുഹമ്മദ്‌ ആരിഫ്, വിശിഷ്ടാതിഥികളെ ഉദ്ഘാടന ചടങ്ങിലേക്ക് സ്വാഗതം ചെയ്ത...
Other, university

സേവനങ്ങള്‍ക്കും സംരഭങ്ങള്‍ക്കുമായി സര്‍വകലാശാലയില്‍ നാല് കെട്ടിടങ്ങള്‍ 16-ന് മന്ത്രി ഉദ്ഘാടനം ചെയ്യും

വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും സംരഭകര്‍ക്കും സഹായകമാകുന്ന നാല് പ്രധാന കെട്ടിടങ്ങള്‍ കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ജനുവരി 16-ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പരീക്ഷാഭവനിലെ സ്റ്റുഡന്റ്‌സ് സര്‍വീസ് ഹബ്, ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍-ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് (ഐ.ക്യു.എ.സി.-ഡി.ഒ.ആര്‍.) കെട്ടിടം, നൂതന സംരഭങ്ങളുടെ പ്രോത്സാഹനത്തിനായുള്ള ടെക്‌നോളജി ബിസിനസ്സ് ഇന്‍ക്യൂബേറ്റര്‍ - ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിങ് ആന്റ് ടെക്‌നോളജി (ടി.ബി.ഐ.-ഐ.ഇ.ടി.), സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ ആന്റ് എന്റര്‍പ്രൂണര്‍ഷിപ്പ് എന്നിവയാണ് തുറക്കാനിരിക്കുന്നത്. സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ 16-ന് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അധ്യക്ഷനാകും. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ കേന്ദ്രത്തിൽ മാറ്റം  17-ന്  നടക്കുന്ന മൂന്നാം സെമസ്റ്റർ യു.ജി. (CBCSS / CUCBCSS) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ, മൂന്നാം സെമസ്റ്റർ പി.ജി. CBCSS നവംബർ 2023, CBCSS നവംബർ 2022 റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ പരീക്ഷാ കേന്ദ്രമായുള്ള വിദ്യാർത്ഥികളുടെ (അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾ ഉൾപ്പെടെ) പരീക്ഷാ കേന്ദ്രം ലിറ്റിൽ ഫ്ലവർ കോളേജ്, ഗുരുവായൂരിലേക്ക് മാറ്റിയിരിക്കുന്നു. ശ്രീകൃഷ്ണ കോളേജ് കേന്ദ്രമായുള്ള വിദ്യാർത്ഥികൾ അന്നേ ദിവസം ഹാൾടിക്കറ്റുമായി ലിറ്റിൽ ഫ്ലവർ കോളേജിൽ പരീക്ഷക്ക് ഹാജരാവേണ്ടതാണ്.                      പി.ആര്‍ 48/2024 അന്താരാഷ്ട്ര നാടക പഠനോത്സവം കാലിക്കറ്റ് സർവകലാശാലയു...
Kerala, Other

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ആപ്പ്’ നിര്‍മ്മിച്ചവരില്‍ ഒരാള്‍ പിടിയില്‍

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ച കേസില്‍ കാര്‍ഡ് നിര്‍മ്മിക്കാന്‍ 'ആപ്പ്' നിര്‍മ്മിച്ചവരില്‍ ഒരാള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതിയായ ജയ്‌സണിനെ ആപ്പ് നിര്‍മ്മിക്കാന്‍ സഹായിച്ചെന്ന് പൊലീസ് കണ്ടെത്തിയ കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദിനെയാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് പിടികൂടിയത്. സി ആര്‍ കാര്‍ഡ് എന്ന ആപ്പ് വഴിയായിരുന്നു വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണം....
Crime, Kerala

ഒരു വര്‍ഷമായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും

ഒരു വര്‍ഷത്തിനു മുകളിലായി അടച്ചിട്ട കടയ്ക്കുള്ളില്‍ തലയോട്ടിയും ശരീര ഭാഗങ്ങളും കണ്ടെത്തി. വടകര അഴിയൂര്‍ പഞ്ചായത്തിലെ കുത്തിപ്പള്ളിയില്‍ ദേശീയപാതയ്ക്കു വേണ്ടി അക്വയര്‍ ചെയ്ത ഒഴിച്ചിട്ട കടയ്ക്കുള്ളില്‍ ആണ് ഇന്നു രാവിലെ പ്ലാസ്റ്റിക്കുകള്‍ കൂട്ടിയിട്ട ഭാഗത്ത് തലയോട്ടിയും കൈയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടയുടെ ഷട്ടര്‍ ഉള്‍പ്പെടെ പൊളിച്ചു മാറ്റുന്നതിനായി എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. വിവരം അറിഞ്ഞ് ചോമ്പാല പൊലീസ് സ്ഥലത്തെത്തി. റൂറല്‍ എസ്പി ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ഒരു വര്‍ഷം മുന്‍പ് വരെ ഇവിടെ ചായക്കട പ്രവര്‍ത്തിച്ചിരുന്നു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റുന്നതിനു മുന്നോടിയായി ഷട്ടര്‍ ഉള്‍പ്പെടെ എടുത്തു മാറ്റാനാണു തൊഴിലാളികള്‍ എത്തിയത്. ഫൊറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തിയാല്‍ മാത്രമേ തലയോട്ടിയുടെ പഴക്കം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കൂ....
Local news

തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ കേരഗ്രാമം പദ്ധതി ഈ മാസം തുടങ്ങും. എല്ലാ ഡിവിഷനുകളിലും കേരസമിതികളായി. മുനിസിപ്പല്‍ തല കേരസമിതിയും രൂപീകരിച്ചു. കേരകര്‍ഷകര്‍ക്ക് ഏറെ ഗുണപ്രദമാകുന്ന പദ്ധതിയാണിത്. വിവിധ ആനുകൂല്യ പദ്ധതികള്‍ കേരകര്‍ഷകര്‍ക്ക് ലഭിക്കും. വിപുലമായ പരിപാടികളോടെ ഉദ്ഘാടനം നടക്കും. നാളികേരവികസന അപേക്ഷകള്‍ കൃഷിഭവനില്‍ നിന്നും ലഭിക്കും. ഇത് സംബബന്ധിച്ച യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു. നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലൊടി അധ്യക്ഷത വഹിച്ചു. വികസന കാര്യ ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ഇ.പി ബാവ. സോന രതീഷ്. സിപി സുഹ്‌റാബി. കൃഷി ഓഫീസര്‍ പി എസ് ആരുണി. കൃഷി അസിസ്റ്റന്റ് ജാഫര്‍,കൗണ്‍സിലര്‍മാര്‍, കര്‍ഷകര്‍ സംസാരിച്ചു....
Crime

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് സിനിമ സ്റ്റൈൽ സംഘട്ടനം

തിരൂരങ്ങാടി : നിരന്തരമുള്ള ഹോണടിയിൽ പ്രകോപിതരായി ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ സംഘട്ടനം. വിലങ്ങനെയിട്ട ബൈക്ക് ബസ് ഇടിച്ചു തെറിപ്പിച്ചു, ബസിന്റെ ചില്ല് ബൈക്ക് യാത്രികൻ അടിച്ചു പൊട്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 ന് ചെമ്മാട് കോഴിക്കോട് റോഡിൽ മാണിപ്പാടത്ത് ദാറുൽ ഹുദക്ക് സമീപത്ത് വെച്ചാണ് സംഭവം. ചെമ്മാട് നിന്ന് കോഴിക്കോട് പോകുന്ന നിനു സ്റ്റാർ ബസും പ്ലംബിങ് ജോലിക്കാരായ കുന്നുംപുറം സ്വദേശികളായ ബൈക്ക് യാത്രികരും തമ്മിലാണ് തർക്കം. ചെമ്മാട് നിന്നു പോകുമ്പോൾ ലൈലാസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബസ് ഹോണടിച്ചു. ഇത് തുടർന്നപ്പോൾ ബൈക്കുകരൻ ദേഷ്യപ്പെട്ടു. വലിയ ബ്ലോക്ക് ഉള്ള സമയം ആയിരുന്നു. വീണ്ടും ഹോനടിച്ചപ്പോൾ പാറക്കടവ് പാലത്തിന് സമീപത്ത് വെച്ച് ബൈക്കുകരൻ ബസിന് മുമ്പിൽ വിലങ്ങിട്ടു. തുടർന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറുടെ മാറിന് പിടിക്കുകയും ചെയ്തു. ഇതിൽ ...
Kerala

റോഡിലെ കുഴിയില്‍ വീണ് കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്ത് വീണ് സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ നേതാവിന്റെ കാലൊടിഞ്ഞ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇക്കാര്യം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തുണ്ടിയില്‍ യൂസഫിന്റെ കാലാണ് ഒടിഞ്ഞത്. ലീഗ് ഹൗസ് പരിസരത്തെ കവലയില്‍ പൈപ്പിടാന്‍ കുഴിവെട്ടിയ ഭാഗത്താണ് അപകടമുണ്ടായത്. കുഴി മൂടി റോഡ് പൂര്‍വ്വ സ്ഥിതിയിലാക്കുമെന്ന് ഉറപ്പു നല്‍കിയെങ്കിലും നടപടിയെടുത്തിരുന്നില്ല. മാസങ്ങളായി കുഴികള്‍ നിറഞ്ഞു കിടക്കുകയാണ് ഇവിടെ.അടുത്ത മാസം കോഴിക്കോട് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത ...
Other, university

ഗ്ലോബൽ സയൻസ് ഫെസ്റ്റിവലില്‍ കണ്ണിചേര്‍ന്ന് ക്യാമ്പസ് സമൂഹം

വര്‍ണനാടകളുള്ള ഭീമന്‍ ഗ്രഹം വ്യാഴത്തെയും ഓറിയോണ്‍ നക്ഷത്ര സമൂഹത്തേയും നേരില്‍ കണ്ടും പരിണാമത്തിന്റെ ആധുനിക തെളിവുകള്‍ കേട്ടും കാലിക്കറ്റ് സര്‍വകലാശാലാ സമൂഹം ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള എന്ന ജനകീയ ശാസ്ത്രമേളയിലേക്ക് കണ്ണിചേര്‍ന്നു. 15 മുതൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള 2024 (ജി.എസ്.എഫ്.കെ. 2024) ന്റെ പ്രചാരണാർത്ഥം കാലിക്കറ്റ് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച ഔട്ട് റീച്ച് പ്രോഗ്രാമാണ് തെരുവില്‍ ശാസ്ത്രം ചര്‍ച്ച ചെയ്യുന്നതിന്റെ നേരനുഭവമായി മാറിയത്.       കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിവേഴ്സിറ്റി യൂണിറ്റ്, ഡിപാർട്മെന്റ് സ്റ്റുഡന്റ്സ് യൂണിയൻ, ലൂക്ക ഓൺലൈൻ സയൻസ് പോർട്ടൽ, മാർസ്, എ.കെ. ആർ.എസ്.എ. എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. സ്റ്റുഡന്റ്സ് ട്രാപ്പില്‍ സംഘടിപ്പിച്ച പരിപാടി രജിസ്ട്രാര...
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പരീക്ഷാ തീയതിയില്‍ മാറ്റം തൃശ്ശൂര്‍ അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററിലെ ഇക്കണോമിക്സ് പഠന വകുപ്പ് മൂന്നാം സെമസ്റ്റര്‍ എം.എ. ഇക്കണോമിക്സ് (CCSS - PG 2020 പ്രവേശനം മുതൽ) വിദ്യാര്‍ഥികള്‍ക്ക് 12-ന് നടത്താന്‍ നിശ്ചയിച്ചിരുന്ന  നവംബർ 2023 - (കോഴ്സ് - ECO3C11 പൊളിറ്റിക്കല്‍ ഇക്കോണമി ആന്‍റ് ഡെവലപ്പ്മെന്‍റ്) റഗുലര്‍ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷ 23-ലേക്ക് മാറ്റി. സമയം ഉച്ചക്ക് 1.30. പി.ആര്‍ 39/2024 ഓഡിറ്റ് കോഴ്സ്  കാലിക്കറ്റ് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം CBCSS (പ്രൈവറ്റ് രജിസ്ട്രേഷന്‍) 2020 പ്രവേശനം ബി.എ. / ബി.കോം. / ബി.ബി.എ. വിദ്യാര്‍ഥികളുടെ ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ ഓഡിറ്റ് കോഴ്സ് സപ്ലിമെന്‍ററി പരീക്ഷ 2024 ഫെബ്രുവരി ആദ്യവാരം ഓണ്‍ലൈന്‍ ആയി നടത്തും. (www.uoc.ac.in>Students Zone>Private Registration>UG AUDIT COURSE) കാലിക്കറ്റ്...
Kerala, Other

പാതിരാത്രി വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാടിനു നടുവില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്

രാത്രി ഒരു മണിക്ക് വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാനനപാതയില്‍ കുടുങ്ങിയ കുടുംബത്തിന് രക്ഷകരായി കേരള പൊലീസ്. ബത്തേരി-ഊട്ടി അന്തര്‍സംസ്ഥാനപാതയിലെ വനമേഖലയിലൂടെ കടന്നുപോകുന്ന മുണ്ടക്കൊല്ലി ഭാഗത്തെ കാനനപാതയില്‍ കുട്ടികളടക്കമുള്ള ഒമ്പതംഗ കുടുംബം സഞ്ചരിച്ച ഇന്നോവ വാഹനം കേടായതിനെ തുടര്‍ന്നാണ് രക്ഷകരായി കേരള പൊലീസ് എത്തിയത്. വന്യമൃഗങ്ങള്‍ വരുമെന്ന് കരുതി ആരും നിര്‍ത്താതെ പോയപ്പോള്‍ ആയിരുന്നു പട്രോളിംഗിന്റെ ഭാഗമായി അതുവഴി കടന്നു വന്ന ബത്തേരി സ്റ്റേഷനിലെ ട്രാഫിക് പൊലീസ് ഇവരെ കണ്ടത്. പോലീസ് വാഹനത്തില്‍ സുരക്ഷിത സ്ഥാനത്ത് എത്തിക്കാമെന്ന് അറിയിച്ചെങ്കിലും വാഹനം അവിടെ പാര്‍ക്ക് ചെയ്തിട്ട് പോകാന്‍ അവര്‍ക്ക് മടിയുണ്ടായിരുന്നു. തുടര്‍ന്ന് പോലീസ്, കേടായ വണ്ടി നന്നാക്കാനുള്ള ശ്രമം ആരംഭിച്ചു. രണ്ടുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ ട്രാഫിക് പൊലീസുകാര്‍ വാഹനം നന്നാക്കിക്കൊടുത്തു. തലശ്ശേരി സ്വദേശികളായ കുടു...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കുടിശ്ശിക നിവാരണ കാലാവധി ദീർഘിപ്പിച്ചു കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽനിന്നും പാറ്റേൺ /സി.ബി.സി പദ്ധതികൾ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക ആയിട്ടുള്ളവർക്ക് ആകർഷകമായ ഇളവുകളോടെ കുടിശ്ശിക ഒറ്റത്തവണയായി ഒടുക്കി തീർപ്പാക്കുന്നതിനുള്ള കാലാവധി ജനുവരി 31 വരെ ദീർഘിപ്പിച്ചു. വായ്പാ കുടിശ്ശികക്കാർക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. ഫോൺ: 0483 2734807. ----------------- അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം നിറമരുതൂർ പഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ/ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ ജനുവരി 31നകം ശിശുവികസന പദ്ധതി ഓഫീസർ, താനൂർ ബ്ലോക്ക് കോംപൗണ്ട് ഓഫീസ്, പി.ഒ താനൂർ എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. ഐ.സി.ഡി.എസ് ഓഫീസിലും നിറമരുതൂർ പഞ്ചായത്ത് ഓഫീസിലും അപേക്ഷാ ഫോറം ലഭിക്കും. 18 മുതൽ 46 വരെയാണ് പ്രായപരിധി. ഫോൺ: 0494 2442981. ------------ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിയമനം ...
Other

13 കാരന് സ്കൂട്ടർ ഓടിക്കാൻ നൽകി, പിതാവ് ഗൾഫിൽ, ഉമ്മക്കെതിരെ കേസ്

തിരൂരങ്ങാടി : പ്രായപൂർത്തിയാകാത്ത മകന് സ്കൂട്ടർ ഓടിക്കാൻ നൽകിയതിന് മാതാവിനെതിരെ പോലീസ് കേസെടുത്തു. എ ആർ നഗർ കാരച്ചിനപുറായ സ്വദേശിനിയായ (40കാരിക്ക് എതിരെയാണ് പോലിസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കൊടുവായൂരിൽ വെച്ചാണ് സ്കൂട്ടർ ഓടിച്ച കുട്ടിയെ തിരൂരങ്ങാടി പോലീസ് പിടികൂടിയത്. 13 വയസ്സുള്ള കുട്ടിയാണെന്ന് ചോദ്യം ചെയ്തപ്പോൾ വ്യക്തമായി. ആർ സി ഓണറായ പിതാവ് വിദേശത്താണ്. ഇപ്പോൾ വണ്ടിയുടെ കൈവശക്കാരിയായ മാതാവ് പ്രായപൂർത്തിയാകാത്ത മകന് വണ്ടി ഓടിക്കാൻ നൽകിയത് ആയതിനാൽ മാതാവിനെതിരെ കേസ് എടുക്കുകയായിരുന്നു....
Malappuram

റിപ്പബ്ലിക് ദിനാഘോഷം: ഒരുക്കങ്ങൾ വിലയിരുത്തി

മലപ്പുറം : റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ യോഗം ചേർന്നു. എം.എസ്.പി ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ഐ.ജി.എം.ആർ, ഫിഷറീസ് സ്‌കൂൾ എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ കളക്ടർ നിർദേശം നൽകി. മലപ്പുറം നഗരസഭാപരിധിയിലെ സ്‌കൂളുകളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രഭാതഭേരി നടത്തും. യോഗത്തിൽ എ.ഡി.എം എൻ.എം മഹറലി, അഡീഷണൽ എസ്.പി പി.എം പ്രദീപ്, എം.എസ്.പി അസി. കമാൻഡന്റ് റോയ് റോജസ്, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അഷ്‌റഫ് പെരുമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു....
Crime, Kerala

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു ; 20 കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 കാരിയുടെ ചിത്രം മോര്‍ഫ് ചെയ്ത് ഇന്‍സ്റ്റാഗ്രാം വഴി വ്യാജ ഐഡിയില്‍ നിന്ന് പ്രചരിപ്പിച്ച 20 കാരന്‍ അറസ്റ്റില്‍. കൊല്ലം, പടിഞ്ഞാറെകല്ലട വൈകാശിയില്‍ കാശിനാഥനെ (20) ആണ് ആലപ്പുഴ കരീലക്കുളങ്ങര പൊലീസ് പിടികൂടിയത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം വ്യാജ ഇന്‍സ്റ്റഗ്രാം ഐഡി ഉണ്ടാക്കി അതിലൂടെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ആലപ്പുഴ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കായംകുളം സബ്ബ് ഡിവിഷന്‍ ഓഫീസറിന്റെ മേല്‍നോട്ടത്തില്‍ കരീലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് എച്ച് ഒ ഏലിയാസ് പി ജോര്‍ജ്ജിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐ ശ്രീകുമാര്‍, സ...
Accident

പിക്കപ്പ് വാനില്‍ ഇടിച്ച് സ്‌കൂട്ടര്‍ ബസിനു മുന്നിലേക്ക് വീണു, വാന്‍ നിര്‍ത്താതെ പോയി ; ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നുമ്മല്‍ മുജീബിന്റെ മകള്‍ ഫാത്തിമ മിന്‍സിയ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പൂനൂര്‍ സ്വദേശി ഫിദ ഫര്‍സാന പരിക്കേറ്റ് ചികിത്സയിലാണ്. ഇന്നലെ രാവിലെ കൊടുവള്ളി മാനിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. കെ എം സി ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനികളായ ഫാത്തിമ മിന്‍സിയയും ഫിദ ഫര്‍സാനയും സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിര്‍ ദിശയിലെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്‌കൂട്ടര്‍ മറിഞ്ഞ് താമരശ്ശേരിയിലേക്ക് വരികയായിരുന്ന ബസിനു മുന്നിലേക്ക് വീഴുകയായിരുന്നു. സ്‌കൂട്ടറിനേയുമായി അല്‍പ ദൂരം മുന്നോട്ട് നീങ്ങിയാണ് ബസ് നിന്നത്. അപകടം വരുത്തിയ പിക്കപ്പ് വാന്‍ നിര്‍ത്താതെ പോയി. സ്‌കൂട്ടറില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് പെരിയാംതോട് സ്വദേശിയുടെ പിക്കപ്പ് വാനാണെന്ന...
Malappuram

പുതു വർഷത്തിൽ നീന്തലിൽ വീണ്ടും ചരിത്രം രചിച്ച് ആറു വയസ്സുകാരി

ചേലേമ്പ്ര : ചുരുങ്ങിയ കാലം കൊണ്ട് സംസ്ഥാന തലത്തിലടക്കം നിരവധി നീന്തൽ പ്രതിഭകളെ സൃഷ്ടിക്കുകയും ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡുകൾ നേടിയെടുക്കുകയും ചെയ്ത ചേലേമ്പ്ര സ്വിംഫിൻ സ്വിമ്മിങ്ങ് അക്കാദമി 2024 ൽ നീന്തലിൽ ഒരു പുതിയ ചരിത്രം കൂടി രചിച്ചിരിക്കുന്നു. മലപ്പുറം ജില്ലയിലെ വാഴയൂർ കയത്തിൽ 6 വയസ്സുകാരി നൈന മെഹക് ഒരു കിലോമീറ്ററും 100 മീറ്ററും തുടർച്ചയായി നീന്തി കയറിയപ്പോൾ പിറന്നത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം. 250 മീറ്റർ നീളം വരുന്ന വാഴയൂർ കയത്തിൽ ഒരു റൗണ്ട് ( 500 മീറ്റർ) നീന്തുക എന്ന ലക്ഷ്യത്തോടെ സ്വിംഫിൻ സ്വിമ്മിങ് അക്കാദമി താരം 6 വയസ്സുകാരി നൈന മെഹക് വൈകുന്നേരം 4.30 ന് കയത്തിൽ നീന്തൽ ആരംഭിക്കുമ്പോൾ കയത്തിന് ചുറ്റും കൂടിയ ജനസഞ്ചയം കൈയടിച്ചും ആർപ്പുവിളികളോടെയും കൊച്ചു നൈന മെഹകിനെ പ്രോത്സാഹിപ്പിച്ചത് ഒരു റൗണ്ട് നീന്തൽ പൂർത്തിയാക്കാനായാണ്. എന്നാൽ കാഴ്ചക്കാരെ അമ്പരപ...
Kerala, Malappuram

മാന്യമായി ഇടപെടണം ; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലില്‍ മഞ്ചേരി സിഐക്ക് നിര്‍ദേശം

മലപ്പുറം : പൊതുപ്രവര്‍ത്തകരോട് ഫോണില്‍ സംസാരിക്കുമ്പോഴും നേരില്‍ കാണുമ്പോഴും വളരെ നല്ല രീതിയില്‍ ഇടപെണമെന്നും സംഭാഷണത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും മഞ്ചേരി പോലീസ് ഇന്‍സ്‌പെക്ടര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി മലപ്പുറം ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പൊതു പ്രവര്‍ത്തകനായ റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജൂഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. പൊതു വിഷയത്തില്‍ സംസാരിക്കാന്‍ വിളിച്ചപ്പോള്‍ മഞ്ചേരി ഇന്‍സ്‌പെക്ടര്‍ അലവി തെറിവിളിച്ചെന്നും ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റഷീദ് പറമ്പന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇടപ്പെട്ടത്. പൊതുപ്രവര്‍ത്തകര്‍ക്ക് അര്‍ഹമായ പരിഗണനയും അംഗീകാരവും നല്‍കണമെന്നും അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്...
Local news

വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ വെഞ്ചാലി കുണ്ടൂർ എക്സ്പ്രസ് കനാൽ നിർമ്മാണത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എൽ.എ അറിയിച്ചു. തിരൂരങ്ങാടി മണ്ഡലത്തിലെ കർഷകരുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് സംസ്ഥാന ബജറ്റിൽ ഇതിനാവശ്യമായ തുക അനുവദിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കൊണ്ട് തയ്യാറാക്കിപ്പിച്ച ഡി.പി.ആർ സഹിതം കെ.പി.എ മജീദ് ധനകാര്യ വകുപ്പ് മന്ത്രിയെ കണ്ട് ചർച്ച നടത്തി പ്രൊപോസൽ സമർപ്പിച്ചിരുന്നു. ഈ പ്രൊപ്പോസലിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചുകൊണ്ടുള്ള ഭരണാനുമതി ഉത്തരവ് സർക്കാർ ലഭ്യമാക്കിയിട്ടുള്ളത്. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർവഹണത്തിന്റെ ചുമതല നൽകിയിട്ടുള്ളത്. മലപ്പുറം ജില്ലയുടെ നെല്ലറ എന്നറിയപ്പെടുന്ന തിരൂരങ്ങാടി മണ്ഡലത്തിലെ പാടശേഖരങ്ങൾക്ക് കൃഷിക്കാവശ്യമായ വെള്ളം ലഭിക്കുന്നതിനുള്ള അതിപ്രധാനമായ പദ്ധതിയാണിത്. നേരത്തെ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഈ പ...
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

സീറ്റ് ഒഴിവ് മലപ്പുറം ഗവ. കോളേജിൽ 2023-24 വർഷത്തെ രണ്ടാം സെമസ്റ്റർ ബി.എസ്.സി ഫിസിക്‌സ് (ഓപ്പൺ -ഒന്ന്, ഇ.ഡബ്ല്യു.എസ് -ഒന്ന്, എസ്.സി -ഒന്ന്), ബി.എസ്.സി കെമിസ്ട്രി (ഇ.ഡബ്ല്യു.എസ് -രണ്ട്), ബി.എ അറബിക് (ഓപ്പൺ -ഒന്ന്, മുസ്‌ലിം -ഒന്ന്), ബി.എ എക്കണോമിക്‌സ് (ഇ.ഡബ്ല്യു.എസ് -രണ്ട്) എന്നീ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ജനുവരി 12 ന് വൈകീട്ട് നാലിന് മുൻപായി ആവശ്യമായ രേഖകൾ സഹിതം കോളേജിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9061734918. ------------------------ വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരം ദേശീയ ഉപഭോക്ത്യ അവകാശദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ ജാഗ്രതാ സദസ്സും വിദ്യാർഥികൾക്ക് ഉപന്യാസം, ക്വിസ്സ് മത്സരങ്ങളും സംഘടിപ്പിക്കും. 'ഇ-കൊമേഴ്സിന്റെയും ഡിജിറ്റൽ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്ത്യ സംരക്ഷണം' എന്നതാണ് മത്സരത്തിന്റെ വിഷയം. ഹൈസ്‌ക്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾ...
university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പുസ്തക ചർച്ച കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. സയ്യിദ് ഇഖ്ബാൽ ഹസ്നൈൻ രചിച്ച ഫോൾട്ട് ലൈൻസ് ഇൻ ദ ഫെയ്ത് എന്ന പുസ്തകത്തെക്കുറിച്ച് സർവകലാശാലയിൽ ചർച്ച സംഘടിപ്പിക്കുന്നു. ജേണലിസം, പൊളിറ്റിക്കൽ സയൻസ് പഠന വിഭാഗങ്ങളും സർവകലാശാലാ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിക്കുന്ന പുസ്തക ചർച്ച 12-ന് ഉച്ചക്ക് രണ്ടരക്ക്  സെൻട്രൽ ലൈബ്രറി സെമിനാർ ഹാളിൽ നടക്കും. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഡോ. ഉമർ ഒ. തസ്നീം പുസ്തക നിരൂപണം നടത്തും. പി.ആര്‍ 32/2024 സിണ്ടിക്കേറ്റ് യോഗം കാലിക്കറ്റ് സര്‍വകലാശാലാ  സിണ്ടിക്കേറ്റ്  യോഗം 12-ന് രാവിലെ 11 മണിക്ക് തൃശ്ശൂര്‍  അരണാട്ടുകരയിലെ ഡോ. ജോണ്‍ മത്തായി സെന്ററില്‍ ചേരും. പി.ആര്‍ 33/2024 മൂല്യനിര്‍ണയ ക്യാമ്പ്  മൂന്നാം സെമസ്റ്റര്‍ എം.സി.എ. (2020 സ്കീം - 2020 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക...
Kerala, Other, university

ദക്ഷിണ മേഖല കലോത്സവം; 11 ഇനങ്ങളില്‍ സമ്മാനം നേടി കാലിക്കറ്റ് 

ആന്ധ്രാ സര്‍വകലാശാലയില്‍ നടന്ന ദക്ഷിണ മേഖലാ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ കാലിക്കറ്റിന് മികച്ച നേട്ടം. പങ്കെടുത്ത 16 ഇനങ്ങളില്‍ 11 എണ്ണത്തില്‍ സമ്മാനം നേടി. നാല് ഇനങ്ങളില്‍ അഖിലേന്ത്യാ മല്‍സരത്തിനും യോഗ്യത നേടിയിട്ടുണ്ട്. ക്ലാസിക്കല്‍ ഇന്‍സ്ട്രുമെന്‍റല്‍ സോളോ വയലിനില്‍ ഒന്നാം സ്ഥാനവും സംഘഗാനത്തിലും തല്‍സമയ പെയിന്‍റിങ്ങിലും രണ്ടാം സ്ഥാനവും കൊളാഷില്‍ മൂന്നാം സ്ഥാനവും കാലിക്കറ്റ് കരസ്ഥമാക്കി. പഞ്ചാബിലെ ലുധിയാനയിലാണ് അഖിലേന്ത്യാ മത്സരം....
Local news

ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു

തിരൂരങ്ങാടി: രണ്ട് ദിവസമായി തിരൂരങ്ങാടി സ്റ്റേഡിയത്തില്‍ നടന്ന പരപ്പനങ്ങാടി ബിആര്‍സിക്ക് കീഴില്‍ വിവിധ വിദ്യാലയങ്ങളിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നടത്തിയ ജ്വാല ഇന്‍ക്ലൂസീവ് സ്‌പോര്‍ട്‌സ് സമാപിച്ചു. ഫുട്‌ബോള്‍, ഹാന്റ്‌ബോള്‍, ക്രിക്കറ്റ്, ഷട്ടില്‍ ബാന്റ്മീന്റണ്‍, ലോംഗ് ജംപ്, തുടങ്ങിയ ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ചു. ഓറിയന്റല്‍ ഹയര്‍സെക്കണ്ടറി പ്രധാനഅധ്യാപകന്‍ ടി റഷീദ് മാസ്റ്റര്‍ ദീപ ശിഖ നല്‍കി. മെഡല്‍ വിതരണം തിരൂരങ്ങാടി നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. ബിപിസി സുരേന്ദ്രൻ,സുധീര്‍, റിയോണ്‍മാസ്റ്റര്‍, വനജ,അധ്യാപകര്‍, രക്ഷിതാക്കള്‍ പങ്കെടുത്തു....
Kerala

ഇന്‍സ്റ്റാഗ്രാം വഴി പരിചയം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തി ; യുവാവ് പിടിയില്‍

പെരുമ്പാവൂര്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ കൈവശപ്പെടുത്തി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോകള്‍ വാങ്ങിയശേഷം ഇതേ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കൊല്ലം മുഖത്തല സ്വദേശി അരുണിനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെണ്‍കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് കൊല്ലത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Other

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷതള്ളി ; ഇനി ജയിലിലേക്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റിലേക്കു നടന്ന മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് റജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അറസ്റ്റു ചെയ്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയതോടെ വഞ്ചിയൂര്‍ കോടതി നാലാം പ്രതിയായ രാഹുലിനെ 22 വരെയാണ് റിമാന്‍ഡ് ചെയ്തത്. പൂജപ്പുര ജയിലിലേക്ക് രാഹുലിനെ മാറ്റും. അറസ്റ്റിനെതിരെ സംസ്ഥാന വ്യാപകമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പുലര്‍ച്ചെയുള്ള അറസ്റ്റ് ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാനെന്നാണ് പൊലീസ് വാദം. രാഹുലിനെതിരായ നടപടിയില്‍ പ്രതിഷേധിച്ച് നാളെ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. രാഹുലിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് വിശദമായ പരിശോധന നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്...
error: Content is protected !!