Wednesday, April 1

Blog

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു
Accident, Breaking news

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ പാലക്കലിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതി ടോറസ് ലോറിയിടിച്ചു മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശിനി പുന്നശേരി പറമ്പിൽ തയ്യിൽ ഹംസയുടെ മകൾ നസ്രിയ (26) ആണ് മരിച്ചത്. കാരാട് സ്വദേശി അൻവറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് വെളിമുക്ക് പാലക്കലിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരി അൻസിയക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ദേശീയപാതയൽ പ്രവൃത്തി നടത്തുന്ന കെ എൻ ആർ സി യുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി റോഡിൽ നിന്ന് വർക്ക് നടക്കുന്ന ഭാഗത്തേക്ക് തിരിച്ചപ്പോൾ യുവതിയെ ഇടിക്കുക യായിരുന്നു. ഉടനെ റെഡ് ക്രെസെന്റ ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Malappuram, Other

സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; 23 കാരന്‍ പിടിയില്‍

പുലാമന്തോള്‍ : സ്‌കൂള്‍ വിട്ടു വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ച കേസില്‍ 23 കാരന്‍ പിടിയില്‍. പുലാമന്തോളിലാണ് സംഭവം. വളാഞ്ചേരി ത്രികണാപുരം സ്വദേശിയായ ജിഷ്ണുവിനെയാണ് പെരിന്തല്‍മണ്ണ പോലീസ് പിടികൂടിയത്. പുലാമന്തോളില്‍ നിന്നും സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന 14 കാരിക്ക് നേരെ റോഡരികില്‍ വെച്ച് പ്രതി ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ എസ്‌ഐ ഷിജോ , എഎസ്‌ഐ രേഖ എസ് സിപിഒ സജീര്‍ സിപിഒ കൃഷ്ണപ്രസാദ് എന്നിവര്‍ ആണ് പ്രതിയെ പിടികൂടിയത്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകളും

ഹിന്ദി ദേശീയ സെമിനാർ സമാപിച്ചു കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ സെമിനാർ സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സെമിനാറിൽ പ്രശസ്ത ഹിന്ദി സാഹിത്യകാരന്മാരായ രണേന്ദ്ര കുമാർ ഐ.എ.എസ്., ഡോ. ജയപ്രകാശ് ഖർദം എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. വിവിധ സെഷനുകളിലായി ഡോ. ദത്താത്രേയ മുർമുകർ, ഡോ. എ. അച്യുതൻ, ഡോ. എസ്. ആർ. ഗായത്രി തുടങ്ങിയവർ സംസാരിച്ചു. സമാപന സമ്മേളനം  ഡോ. ജയപ്രകാശ് ഖർദം ഉദ്ഘടനം ചെയ്തു. വകുപ്പ് മേധാവി ഡോ. വി.കെ. സുബ്രമണ്യൻ അദ്ധ്യക്ഷനായി. ഡോ. പ്രമോദ് കൊവ്വപ്പ്രത്ത്, ഡോ. ആർ. സേതുനാഥ്, ഡോ. ഫാത്തിമ ജീം എന്നിവർ സംസാരിച്ചു.  പി.ആര്‍ 79/2024 എസ്.ഡി.ഇ. വിദ്യാർത്ഥികൾ  സി.യു.എസ്.എസ്.പി. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ 2021 വർഷത്തിൽ ബിരുദ പ്രവേശനം നേടിയവരും (പുനഃ പ്രവേശനം / സെന്റർ ചേഞ്ച്...
Local news, Other

അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കിയ ഏഴു വയസ്സുകാരനെ ആദരിച്ചു

മൂന്നിയൂർ: അഞ്ച് മാസം കൊണ്ട് ഖുർആൻ മന: പാഠമാക്കി ഹാഫിളായ ഏഴ് വയസ്സുകാരൻ മൂന്നിയൂരിലെ റയ്യാൻ അഹമ്മദിനെ പാറക്കടവ് - കളത്തിങ്ങൽ പാറ വികസന സമിതി ( പി.കെ. വി.എസ്) ആദരിച്ചു. മൂന്നിയൂർ നെടുംപറമ്പ് സ്വദേശി കെ.എം. അബ്ദു റഊഫിന്റെയും സാജിദയുടെയും മകനായ ഏഴ് വയസ്സുള്ള റയ്യാൻ അഹമ്മദ് മേൽമുറി ചുങ്കത്ത് അബ്ബാസ് ഫൈസി വഴിക്കടവിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖുത്ബുസ്സമാൻ എജ്യം ലാന്റിൽ നിന്നും അഞ്ച് മാസം കൊണ്ടാണ് ഖുർആൻ മുഴുവൻ മന: പാഠമാക്കിയത്. ഖുർആർ പാരായണ മികവിൽ ശ്രദ്ധേയനായ റയ്യാൻ ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മന: പാഠമാക്കുന്ന ആദ്യ കുട്ടിയാണ്. പി.കെ. വി.എസ്. രക്ഷാധി കാരി സി.എ. കുട്ടി ഹാജി ഉപഹാരം നൽകി. പി.കെ. വി.എസ്. ചെയർമാൻ വി.പി. ചെറീദ് അദ്ധ്യക്ഷ്യം വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.കെ. കുഞ്ഞി മുഹമ്മദ് ഹാജി, കെ. എം. ബാവ ഹാജി, വി.പി. പീച്ചു, കെ.എം. ഹനീഫ, കല്ലാക്കൻ കുഞ്ഞ, ചിറക്കൽ ഹസ്സൻ , പി.വി....
Local news, Other

കൊളപ്പുറം ജംഗ്ഷനിലെ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ അനുവദിക്കും

വേങ്ങര : ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി കൊളപ്പുറം ജങ്ഷനിൽ അരീക്കോട്-പരപ്പനങ്ങാടി റോഡ് വൺവേയാക്കി മാറ്റിയത് കാരണമുണ്ടായ ഗതാഗത പ്രതിസന്ധിക്ക് പരിഹാരമായി ടു വേ ആക്കി പുന:ക്രമീകരിക്കാൻ തീരുമാനമായി. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ നിയോജക മണ്ഡലം എം.എൽ.എ പി.കെ കുഞ്ഞാലിക്കുട്ടിയുടെയും എം.പി അബ്ദുസ്സമദ് സമദാനി എം. പി യുടെയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രത്യേകമായി വിളിച്ച് ചേർത്ത എൻ.എച്ച്‌.എ.ഐ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ദേശീയ പാത പ്രവൃത്തിയുടെ ഭാഗമായി ഇടുങ്ങിപ്പോയ കൊളപ്പുറം ജങ്ഷൻ ഏഴ് മീറ്ററാക്കി വീതി കൂട്ടാനും സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ലഭ്യമാകുന്ന പക്ഷം എട്ട് മീറ്ററാക്കി ഉയർത്താനും യോഗം തീരുമാനിച്ചു. എട്ട് മീറ്ററിലേക്ക് ഉയർത്തുന്നതിന് സംസ്ഥാന സർക്കാരിൽ നിന്നും അനുമതി ആവശ്യമാണ്. വിഷയം 22-ന് സ്ഥലം സന്ദർശിക്കുന്ന...
Malappuram, Other

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; ഗാര്‍ഹിക പീഡനമെന്ന് ബന്ധുക്കള്‍

മലപ്പുറം: പന്തല്ലൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില സ്വദേശി നിസാറിന്റെ ഭാര്യ തഹ്ദില (25)ആണ് മരിച്ചത്. ഗാര്‍ഹിക പീഡനം മൂലമാണ് യുവതി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഭര്‍തൃപിതാവ് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും തഹ്ദിലയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. യുവതിക്ക് രണ്ടു വയസുള്ള കുട്ടി ഉള്‍പ്പെടെ നാലു മക്കളാണുള്ളത്. ഭര്‍ത്താവ് നിസാര്‍ വിദേശത്താണ്....
Accident, Other

ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു ; ഭാര്യയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

കരുവാരകുണ്ട്: വട്ടമലയില്‍ ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പാലക്കാട് മങ്കര മാങ്കുറുശി കണ്ണത്തും പറമ്പില്‍ വിജയകുമാര്‍ (56) ആണ് മരിച്ചത്. ാര്യ രാജലക്ഷ്മി, മകന്‍ അമൃതാനന്ദന്‍ എന്നിവര്‍ അത്ഭുതകരമാം വിധം രക്ഷപ്പെട്ടു
Local news, Other

മണ്ണട്ടാംപാറ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണം ; അം ആദ്മി ഭാരവാഹികള്‍ നിവേദനം നല്‍കി

തിരൂരങ്ങാടി : തിരൂരങ്ങാടി മണ്ണട്ടാംപാറ അണക്കെട്ടിലെ ജനറേറ്റര്‍ പൂര്‍ത്തീകരിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന് അവശ്യപ്പെട്ട് അം ആദ്മി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികള്‍ ബ്ലോക്ക് പ്രസിഡണ്ട് കെ ടി സാജിതക്ക് നിവേദനം നല്‍കി. അം ആദ്മി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത്, ജോ.സെക്രട്ടറി ഫൈസല്‍ ചെമ്മാട് എന്നിവര്‍ ചേര്‍ന്നാണ് അടിയന്തിരമായി പ്രവര്‍ത്തി പൂര്‍ത്തീകരിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് നിവേദനം നല്‍കിയത്. മണ്ണട്ടാംപാറ അണക്കെട്ടിലെ 25 കെവിഎ ഡീസല്‍ ജനറേറ്റര്‍ അനുബന്ധ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളതാണെങ്കിലും പ്രസ്തുത ജനറേറ്ററില്‍ നിന്നും ഷട്ടറിലേക്കുള്ള ഇലക്ട്രിക്കല്‍ കണക്ഷന്‍ പൂര്‍ത്തിയാകാത്തതിനാല്‍ നാളിതുവരെ പ്രവര്‍ത്തന സജ്ജമായിട്ടില്ല ഇതു കാരണം വെള്ളം കൂടുന്ന സമയങ്ങളില്‍ ഷട്ടര്‍ ഉയര്‍ത്തുവാനും താഴ്ത്തുവാനും വെളിയില്‍ നിന്നും ജനറേറ്റര്‍ വാടകയ്ക്ക് എടുക്കേണ്ട അവസ്ഥയാണ് ...
Sports

മെസ്സിയും സംഘവും കേരളത്തിലേക്ക് ; കളിക്കുന്നത് 2 സൗഹൃദ മത്സരങ്ങള്‍

തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പ് ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജെന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‌ജെന്റിന ടീമിനെ കേരളത്തിലേ...
Local news

കക്കാട് ജി.എം.യു.പി സ്‌കുളില്‍ സംയുക്ത ഡയറികളുടെ പ്രകാശനം നടന്നു

കക്കാട്: കക്കാട് ജി.എം.യു.പി സ്‌കുളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും തയ്യാറാക്കിയ സംയുക്ത ഡയറികളുടെ പ്രകാശനം നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ ഡയറിയെഴുത്ത് ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡയറികള്‍ തയ്യാറാക്കിയത്. പിടിഎ പ്രസിഡന്റ് കെ മുഈനുല്‍ ഇസ്‌ലാം അധ്യക്ഷത വഹിച്ചു. എച്ച്.എം എം.ടി അയ്യൂബ് മാസ്റ്റര്‍,കെ.പി ശാന്തി. എ.സി സംഗീത. ലിന്റ ജോസ്, കെ.കെ മിന്നു. ഐ അയിശുമ്മ. എം.ടി ഫവാസ് സംസാരിച്ചു....
Local news

തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭ വര്‍ണം ഭിന്നശേഷി കലോത്സവം വര്‍ണാഭമായി. ഐശ്വര്യ ഓഡിറ്റോറിയത്തില്‍ ചെയര്‍മാന്‍ നഗരസഭ കെ.പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വൈകല്യത്തെ അതിജീവിച്ച് പ്രശ്‌സ്തനായ അസിംവെളിമണ്ണ മുഖ്യാതിഥിയായി. കാലൊടി സുലൈഖ അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ കല്ലുങ്ങല്‍, സോന രതീഷ്. സിപി ഇസ്മായില്‍, ഇപി ബാവ. സിപി സുഹ്‌റാബി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജലജ എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാര്‍ത്ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ മാറ്റേകി. സമ്മാനങ്ങള്‍ നല്‍കി....
Local news

ജനകീയ മുന്നണി നന്നമ്പ്ര പഞ്ചായത്തിലേക്ക് മാർച്ച് നടത്തി

നന്നമ്പ്ര : ലീഗ് നേതൃത്വത്തിൽ ഉള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരെ പുതുതായി രൂപീകരിച്ച ജനകീയ വികസന മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പഞ്ചായത്ത് ഭരണ സമിതിയുടെ സ്വജനപക്ഷപാതത്തിനും അഴിമതിക്കും ദുർഭരണത്തിനുമെതിരെ എന്ന മുദ്രാവാക്യവുമായാണ് മാർച്ച് നടത്തിയത്. കുണ്ടൂർ വടക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പോലീസ് തടഞ്ഞു. തുടർന്ന് നടത്തിയ ധർണ്ണ അഡ്വ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി പി എം ലോക്കൽ സെക്രട്ടറി കെ.ഗോപാലൻ ആധ്യക്ഷം വഹിച്ചു. ജനകീയ മുന്നണി കൺവീനർ കെ.പി.കെ.തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. മോഹനൻ നന്നംബ്ര, പ്രസാദ് കാവുങ്ങൽ, പഞ്ചായത്ത് അംഗം പി.പി.ശാഹുൽ ഹമീദ്, എം.ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുന്നണി ചെയർമാൻ പി.കെ.മുഹമ്മദ് കുട്ടി, കെ.ബാലൻ, ഇല്യാസ് കുണ്ടൂർ, മാളിയാട്ട് റസാഖ് ഹാജി, എ. പി.ബാവ കൊടിഞ്ഞി, ഹസ്സൻ മറ്റത്ത്, വി.കെ.ഹംസ, മുഹമ്മദ് കുട്ടി തുടങ്...
Kerala

വിവരാവകാശ അപേക്ഷകളിൽ കാലതാമസം വരുത്തിയാൽ ഉദ്യോഗസ്ഥർ കർശന നിയമ നടപടികൾ നേരിടേണ്ടിവരും

തേഞ്ഞിപ്പലം : വിവരാവകാശ അപേക്ഷകളിൽ നിയമപരമായും സമയബന്ധിതമായും മറുപടി നൽകിയില്ലെങ്കിൽ ഉദ്യോഗസ്ഥർ ശക്തമായ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന് വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീം. അടിസ്ഥാന വിവരങ്ങൾ അടങ്ങുന്ന ഫയലുകൾ ലഭ്യമല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സാഹചര്യം ഉണ്ടാകരുതെന്നും വിവരാവകാശ കമ്മീഷണർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഇ.എം.എസ് ചെയർ ഹാളിൽ നടന്ന വിവരാവകാശ കമ്മീഷന്റെ സിറ്റിങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരം ജനങ്ങളുടെ അവകാശമാണ്.ജനങ്ങളെ പ്രതിനിധീകരിക്കുന്ന സർക്കാർ അധികാരം എങ്ങനെ വിനിയോഗിക്കുന്നു എന്നറിയാൻ പൗരന് അവകാശമുണ്ടെന്നുംവകുപ്പിനെ സംബന്ധിക്കുന്ന വിവരങ്ങൾ സ്വമേധയാ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ 13 അപ്പീല്‍ കേസുകള്‍ പരിഗണിച്ചു. ഇതിൽ 10 എണ്ണത്തിൽ തീർപ്പ് കൽപ്പിക്കുകയും മൂന്നെണ്ണം അടുത്ത ഹിയറിങ്ങിലേക്ക് മാറ്റുകയും ചെയ്തു. കണ്ണൂർ ഏഴിമല ...
Crime

ഹാജർ നൽകിയില്ല, കോളേജ് അദ്ധ്യാപകന് വിദ്യാർഥിയുടെ മർദനം

എറണാകുളം: ഹാജർ നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം. എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ.മരുത കെ.എം. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരത്തിയുള്ളത്. കയ്യിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് പിന്നി്ൽ നിന്നും ഇടിക്കുകയായിരുന്നു. അധ്യാപകന്‍റെ പിൻ കഴുത്തിലും കയിലുമാണ് മർദനമേറ്റത്. മുഹമ്മദ് റാഷിദിന്‍റെ രണ്ടാം വർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദിൻ. മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അധ്യാപകൻ...
Information

ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ നടപടികള്‍ വേഗത്തിലാക്കും

കിടപ്പ് രോഗികള്‍ക്ക് ആധാര്‍ സേവനങ്ങള്‍ വീട്ടിലെത്തും മലപ്പുറം : ജില്ലയിലെ ആധാര്‍ എന്‍റോള്‍മെന്റ്, അപ്‌ഡേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലിയുടെ അധ്യക്ഷതയില്‍ ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം ചേര്‍ന്നു. റേഷന്‍ കടകള്‍ മുതല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ക്ക് വരെ ആധാര്‍ കാര്‍ഡുകളില്‍ മൊബൈല്‍ നമ്പര്‍ ചേര്‍ക്കേണ്ടതിനാല്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. സെപ്റ്റംബര്‍ മാസത്തെ കണക്ക് പ്രകാരം ആധാറില്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാന്‍ സാധിച്ചതായും യോഗം വിലയിരുത്തി.ആധാര്‍ പുതുക്കുന്നതില്‍ നിലവില്‍ സംസ്ഥാനതലത്തില്‍ മലപ്പുറം ജില്ലയാണ് മുന്നില്‍. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം (ഡിസംബര്‍) ജില്ലയില്‍ നിന്ന...
Local news

മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് പഞ്ചായത്ത് മുസ്ലിം ലീഗിൽ പ്രമേയം

തിരൂരങ്ങാടി : മൂന്നിയൂർ വില്ലേജ് വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് മുസ്ലിം ലീഗ് വാർഷിക കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചു. മൂന്നിയൂർ വില്ലേജ് വിഭജിച്ച് മൂന്നിയൂർ, വെളിമുക്ക് വില്ലേജ് രൂപീകരിക്കണമെന്ന പ്രമേയം സെക്രട്ടറി യു. ഷംസുദ്ദീൻ അവതരിപ്പിക്കുകയും കൗൺസിൽ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ 2195.0928 ഹെക്ടർ ആണ് മൂന്നിയൂർ വില്ലേജിൻ്റെ വിസ്തീർണം. ഇതിൽ 1217.1508 ഹെക്ടർ വെളിമുക്കും 977.9420 ഹെക്ടർ മൂന്നിയൂരുമാണ്. ആകെ ജനസംഖ്യ 75000 ആണ്. അതിനാൽ തന്നെ വില്ലേജ് വിഭജിക്കണം എന്നാണ് ലീഗ് പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നത്. തലപ്പാറ ശാദി ഓഡിറേറാറിയത്തിൽ പ്രസിഡണ്ട് വി.പി.കുഞ്ഞാപ്പുവിന്റെ അദ്ധ്യക്ഷതയിൽ ആണ് കൗൺസിൽ ചേർന്നത്. കൗൺസിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.എ.ഖാദർ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് നിയോജകമണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് സയ്യിദ് സലിം ഐദീദ് തങ്ങൾ പ്രാ...
Local news, Other

തിരൂരങ്ങാടിയില്‍ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഇനിമുതല്‍ വീട്ടുപടിക്കലെത്തും ; കുടുംബശ്രീ ഹോംഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ഉത്പാദനരംഗത്തും വിപണന രംഗത്തുമായി ആദ്യഘട്ടത്തില്‍ 250 ഓളം വനിതകള്‍ക്ക് സ്ഥിരം തൊഴില്‍ ലഭ്യമാക്കിക്കൊണ്ട് തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം തിരൂരങ്ങാടിഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷപൂര്‍വ്വം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ടി സാജിതയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഡോ. എംപി അബ്ദുല്‍ സമദാനി എംപി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ സിഡിഎസ്സുകളുടെ നേതൃത്വത്തില്‍ വിവിധങ്ങളായ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. കുടുംബശ്രീ വനിതാ സംരംഭങ്ങളുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്ക് പ്രാദേശികമായി തന്നെ വിപണി കണ്ടെത്തി, ഉല്‍പാദന രംഗത്തും വിപണന രംഗത്തുമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതിയാണ് കുടുംബശ്...
Local news, Other

15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് കഠിന തടവും പിഴയും

വേങ്ങര : 15 വയസ്സുകാരനെ പള്ളിപ്പറമ്പില്‍ വെച്ച് ലൈംഗികമായി പീഢിപ്പിച്ച 60 വയസ്സുകാരന് 4 വര്‍ഷം കഠിന തടവിനും 25000 രൂപ പിഴയും ശിക്ഷ. വേങ്ങര പത്ത് മൂച്ചി പാക്കട സ്വദേശി പള്ളിയാളി കോയാമുവിനെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. പ്രതി പിഴ അടക്കുന്ന പക്ഷം മുഴുവന്‍ തുകയും ഇരക്ക് നല്‍കണമെന്നും ജഡ്ജ് ഫാത്തിമബീവി എ. വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവും അനുഭവിക്കേണ്ടിവരും. സെപ്തംബര്‍ 8 നാണ് കേസിനാസ്പദമായ സംഭവം. വേങ്ങര കച്ചേരിപ്പടിയിലുള്ള ജുമാ മസ്ജിദില്‍ നിസ്‌ക്കരിക്കാനായി വന്ന പ്രതി മഗരിബ് നിസ്‌ക്കാരത്തിന് ശേഷം 7 മണിയോടെ പള്ളിപ്പറമ്പില്‍ വെച്ച് 15 കാരനെ ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വേങ്ങര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വേങ്ങര പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ടി.കെ ഉണ്ണികൃഷ്ണനായിരുന്നു കേസ്സിന്റെ അന്വേഷണോദ്യോഗസ്ഥന്‍. പ്രോസിക്യൂഷന...
Malappuram

ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ച കേസ് ; മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്‌ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രിക്കെതിരെയുള്ള വാറണ്ട്. ഡിവൈഎഫ്‌ഐ മാര്‍ച്ചില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും13,000 രൂപ നഷ്ടം വരുത്തിയെന്നുമാണ് കേസ്.10 പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയാണ് മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു....
Malappuram

രണ്ടരവയസ്സുകാരി കിണറ്റില്‍ മരിച്ചനിലയില്‍, അമ്മ ഗുരുതരാവസ്ഥയില്‍

മലപ്പുറം : ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പടപ്പ് പട്ടേരിയില്‍ ആണ് സംഭവം. ചങ്ങരംകുളം പേരോത്തയില്‍ റഫീഖിന്റെ മകള്‍ ഇശ മെഹ്റിന്‍ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റില്‍ കണ്ടെത്തി. ഗുരുതരമായി പരുക്കേറ്റ ഹസീനയെ രക്ഷിച്ച് പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റില്‍ ചാടിയെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ ഇവരെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കിണറ്റില്‍ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു. പൊന്നാനിയില്‍ നിന്നുള്ള അഗ്‌നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേര്‍ന്നാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്....
Kerala

കൈവെട്ട് പ്രയോഗം പ്രതിരോധം മാത്രം ; സത്താര്‍ പന്തല്ലൂരിന് പിന്തുണയുമായി ഉമര്‍ ഫൈസി

കോഴിക്കോട്: എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂരിന്റെ കൈവെട്ട് പരാമര്‍ശത്തില്‍ പിന്തുണയുമായി സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കൈവെട്ടുമെന്ന പ്രയോഗം പ്രതിരോധത്തിന്റെ ഭാഗമായി മാത്രം കണ്ടാല്‍ മതി. പ്രഭാഷകര്‍ ഇത്തരം തെറ്റി ധാരണ ഉണ്ടാക്കുന്ന പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഈ പ്രയോഗത്തിന്റെ പേരില്‍ സത്താര്‍ പന്തല്ലൂരിനെ സമസ്ത തള്ളിപ്പറയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ എന്‍ഡിഎഫ് പോലുള്ള തീവ്രസ്വഭാവമുള്ള സംഘടനകളെ ശക്തമായി എതിര്‍ക്കുന്ന വ്യക്തിയാണെന്നും ഉമര്‍ ഫൈസി മുക്കം തന്റെ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സത്താര്‍ പന്തല്ലൂരിനെതിരായ കേസുമായി മുന്നോട്ട് പോകുമെന്ന് അഷ്‌റഫ് കളത്തിങ്ങല്‍പാറ പറഞ്ഞു. യുവാക്കളെ പ്രകോപിപ്പിക്കുന്നതായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ പ്രസംഗം. പൊതുപ്രവര്‍ത്തകന്‍ എന്ന തരത്തിലാണ് പരാതി നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്ത...
Information, Malappuram

മലപ്പുറം ജില്ലയിലെ തൊഴിൽ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018. ----------- ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് അപേക്ഷിക്കാം ഹ്രസ്വകാല പേഴ്‌സണൽ ഫിറ്റ്‌നസ് ട്രെയ്‌നർ കോഴ്‌സിലേക്ക് 18നും 26നും ഇടയിൽ പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. മഞ്ചേരിയിൽ ആണ് പരിശീലനം. താമസവും ഭക്ഷണവും സൗജന്യം. ഫോൺ...
Accident

വട്ടപ്പാറയിൽ ശബരിമല തീർത്ഥാടകരുടെ ബസ് മരത്തിൽ ഇടിച്ചു അപകടം

വളാഞ്ചേരി : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. നിരവധി പേർക്ക് പരിക്ക്. വട്ടപ്പാറ സർക്കിൾ ഓഫീസിന് സമീപത്ത് വെച്ച് ഇന്ന് രാവിലെ 6.30 നാണ് അപകടം. ശബരിമല തീർഥാടനം കഴിഞ്ഞു മടങ്ങുകയായിരുന്ന താമരശ്ശേരി സ്വദേശികൾ ആണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ പ്രദീപ് 42, അഖിൽ 27, അരുൺ 28, രാമചന്ദ്രൻ 58, അശ്വിൻ 12 എന്നിവരെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് അറിയുന്നത്....
Other, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

സിണ്ടിക്കേറ്റ്  തിരഞ്ഞെടുപ്പ്  കാലിക്കറ്റ് സർവകലാശാലാ സിണ്ടിക്കേറ്റ് തിരഞ്ഞെടുപ്പു വിജ്ഞാപനം പ്രസിദ്ധീകരിച്ചു നാമനിർദ്ദേശത്തിനുള്ള സമയം ജനുവരി 30-ന്  വൈകീട്ട് മൂന്നിന് അവസാനിക്കും. ഫെബ്രുവരി 17-നാണ് തിരഞ്ഞെടുപ്പ്. വിജ്ഞാപനം സർവകലാശാലാ നോട്ടീസ് ബോർഡിലും ഔദ്യോഗിക വെബ് സൈറ്റിലും ലഭ്യമാണെന്ന് വരണാധികാരി അറിയിച്ചു.  പി.ആര്‍ 54/2024 മൂല്യനിര്‍ണയ ക്യാമ്പ്  ബാർകോഡ് സമ്പ്രദായത്തിലുള്ള മൂന്നാം സെമസ്റ്റർ ഇൻഗ്രേറ്റഡ് പി.ജി. നവംബർ 2023 (2021 & 2022 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ്, നവംബർ 2022 (2020 പ്രവേശനം) സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 12 മുതൽ 16 വരെ നടത്തപ്പെടുന്നതിനാൽ സർവകലാശാലയ്ക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് ആർട്സ് & സയൻസ് കോളേജുകളിലെയും റഗുലർ ക്ലാസുകൾ പ്രസ്തുത ദിവസങ്ങളിൽ ഉണ്ടായിര...
Local news

പാലിയേറ്റീവ് ദിനാചരണം ; പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് പുകയൂര്‍ ജിഎല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്

തിരൂരങ്ങാടി: പുകയൂര്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ദിനം ആചരിച്ചു. അച്ചടിച്ച കാര്‍ഡുകളുമായി വീടുകള്‍ കയറി ഇറങ്ങി കുരുന്നുകള്‍ സമാഹരിച്ച തുക പുകയൂര്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് കൈമാറി.ചടങ്ങില്‍ എ.ആര്‍ നഗര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സി.ജിഷ,യൂണിറ്റ് സെക്രട്ടറി പി.പി അബ്ദുസമദ് ഭാരവാഹികളായ പി.പി സെയ്ദ് മുഹമ്മദ്, സുബ്രഹ്‌മണ്യന്‍, കെ.ഗഫൂര്‍, എ.കെ.റഫീഖ്, പിടിഎ പ്രസിഡണ്ട് സി.വേലായുധന്‍, പ്രഥമാധ്യാപിക പി.ഷീജ, സ്റ്റാഫ് സെക്രട്ടറി ഇ.രാധിക,കെ.കെ റഷീദ് എന്നിവര്‍ സംബന്ധിച്ചു....
Local news

കരുണയിൽ പാലിയേറ്റീവ് ദിനം ആചരിച്ചു

തിരൂരങ്ങാടി : കേരള പെയിൻ & പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കരുണ കാൻസർ ഹോസ്പിറ്റൽ & ഡയാലിസിസ് സെൻ്റെറിൽ പെയിൻ & പാലിയേറ്റിവ് ദിനം മുൻസിപൽ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.എം. ഷാഹുൽ ഹമീദ് സ്വാഗതം പറയുകയും ഡോ:എം. വി. സൈദലവി അദ്യക്ഷം വഹിക്കുകയും ചെയ്തു. മുൻസിപൽ കൗൺസിലർ അബദുൽ അസീസ്, ഡോ:ഷൗഫീജ്, വി.വി. സുലൈമാൻ, ഡോ: സബ്രി ഫൈസൽ, പി. കെ. സുഫിയാൻ, റഹ്മത്തുള്ള എം. ടി. എന്നിവർ ആശംസപ്രസംഗം നടത്തി....
Local news

പഴയകാല ഓര്‍മകള്‍ അയവിറക്കി മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു

തിരൂരങ്ങാടി : മുപ്പത് വര്‍ഷത്തിനു ശേഷം പൂര്‍വി വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. കക്കാട് ജിഎംയുപി സ്‌കൂള്‍ അലൂംനിമീറ്റിന്റെ ഭാഗമായി നടന്ന 1992-93 ബാച്ച് മീറ്റ് പഴയകാല ഓര്‍മകള്‍ അയവിറക്കി. ഓര്‍മക്കൂട് എന്ന പേരില്‍ സംഘടിപ്പിച്ച ബാച്ച് മീറ്റില്‍ പൂര്‍വ അധ്യാപകരെ ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും അലൂംനി അസോസിയേഷന്‍ ജനറല്‍ കണ്‍വീനറുമായ ഇഖ്ബാല്‍ കല്ലുങ്ങല്‍ ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാന്‍ അധ്യക്ഷത വഹിച്ചു. വി ഭാസ്‌കരന്‍മാസ്റ്റര്‍, എംപി അബുമാസ്റ്റര്‍, കെ.അബുമാസ്റ്റര്‍, കെ.രാമന്‍മാസ്റ്റര്‍, കെ മരക്കാരുട്ടി മാസ്റ്റര്‍, മുഈനുല്‍ ഇസ്ലാം. സി.വി ശിഹാബ് സംസാരിച്ചു....
Local news, Other

പരപ്പനങ്ങാടിയില്‍ ഒന്നര വയസുകാരന്‍ വെള്ളത്തില്‍ വീണ് മരിച്ചു ; കണ്ടത് കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍

പരപ്പനങ്ങാടി : അയ്യപ്പന്‍കാവ് നുള്ളം കുളത്ത് ഒന്നര വയസുകാരന്‍ കുളത്തിൽ വീണ് മരിച്ചു. കൊടപ്പാളി സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് നാക്കിബ് ആണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആണ് വെള്ളത്തില്‍ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Other

കക്കാട് ജി എം യു പി സ്‌കൂളില്‍ ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല സംഘടിപ്പിച്ചു

തിരുരങ്ങാടി: ജി എം യു പി എസ് കക്കാട്, ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഇംഗ്ലീഷ് ഭാഷ നൈപുണ്യ ശില്പശാല നടന്നു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍ ഷാജി കാക്കൂര്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ എസ്, എം, സി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ അയ്യൂബ് മാസ്റ്റര്‍, മുഹീനുല്‍ ഇസ്ലാം, ക്ലബ്ബ് കണ്‍വീനര്‍ ശ്രുതി ടീച്ചര്‍ റാണി ടീച്ചര്‍, ജ്യോത്സന ടീച്ചര്‍, ആര്യ, ജാഫര്‍ കൊയപ്പ എന്നിവര്‍ പ്രസംഗിച്ചു,...
Local news, Other

വോള്‍ട്ടേജ് ക്ഷാമം ; കക്കാട് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി

തിരൂരങ്ങാടി : കക്കാട് മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ദേശീയപാതയോരത്ത് കക്കാട് ജുമാമസ്ജിദ് പരിസരത്ത് കെ.എസ്.ഇ.ബി 110 KVA ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തി തുടങ്ങി. നിലവില്‍ കക്കാട് ജംഗ്ഷന്‍ മേഖലയില്‍ ഒരു ട്രാന്‍സ്‌ഫോര്‍മറാണുള്ളത്. ഒരു ട്രാന്‍സ്‌ഫോര്‍മറിനു താങ്ങാവുന്നതിലപ്പുറമാണ് ഇവിടെ ലോഡ് ഉള്ളത്. ഇത് മൂലം വോള്‍ട്ടേജ് ക്ഷാമം രൂക്ഷമായി അനുഭവിച്ച് വരികയാണ്. മേഖലയിൽ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ ആവശ്യപ്പെട്ടിരുന്നു. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനു സ്ഥലം കണ്ടെത്താന്‍ മഹല്ല് കമ്മിറ്റി സഹകരിച്ചത് ഏറെ ആശ്വാസമായി, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ,കെഎസ്ഇബി അസി എഞ്ചിനിയര്‍ ബിജു, മഹല്ല് പ്രസിഡൻറ് എട്ടു വീട്ടിൽ മുഹമ്മദ് ഷാഫി, ജനറല്‍ സെ...
error: Content is protected !!