Sunday, August 17

Blog

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ
Kerala, Malappuram, Other

കുരുന്നുകൾക്ക് കരുതലേകി ചൈൽഡ് ഹെൽപ് ലൈൻ: പത്ത് ദിവസത്തിനകം തീർപ്പാക്കിയത് 67 കേസുകൾ

ആരോഗ്യവും സന്തോഷവുമുള്ള ബാല്യം ഓരോ കുഞ്ഞിനും ഉറപ്പുനൽകുകയാണ് ജില്ലയിലെ ചൈൽഡ് ഹെൽപ് ലൈൻ. പ്രവർത്തനം ആരംഭിച്ച് പത്തു ദിവസത്തിനകം ലഭിച്ച 67 പരാതിയിലും സത്വര നടപടികളും സ്വീകരിച്ചു. മാതാപിതാക്കളുടെ മദ്യപാനം മൂലമുണ്ടാകുന്ന അതിക്രമങ്ങൾ, അധ്യാപകരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മോശം പ്രതികരണങ്ങൾ, കുഞ്ഞുങ്ങൾക്കെതിരായ പീഡന ശ്രമങ്ങൾ, ഷെൽറ്റർ ആവശ്യങ്ങൾ ഉൾപ്പെടെ നിരവധി പരാതികളാണ് ലഭിച്ചത്. നിലവിൽ അഞ്ച് പോക്സോ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഭയം ആവശ്യമുള്ള കുഞ്ഞുങ്ങളെ രണ്ടത്താണിയിലെ ശാന്തി ഭവനിലേക്കും തവനൂരിലെ ചിൽഡ്രൻസ് ഹോമിലേക്കുമാണ് മാറ്റുന്നത്. മൂന്ന് കുട്ടികൾക്കാണ് ഇത്തരത്തിൽ അഭയം നൽകിയിട്ടുള്ളത്. സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ ശിശുസംരക്ഷണ യൂണിറ്റിലാണ് 24 മണിക്കൂറും ഓഫീസിന്റെ പ്രവർത്തനം. കുട്ടികൾക്കെതിരായുള്ള ലൈംഗികവും ശാരീരികവുമായ പീഡനം, ആക്രമണം, ഭിക്ഷാടനം, അശരണരായ കുട്ടികൾക്ക് അഭയം ഒരുക...
Kerala, Local news, Malappuram, Other

ഇന്‍ഡിഗോയില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍

തിരൂരങ്ങാടി : ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും തിരൂരങ്ങാടി സ്വദേശിക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് മലപ്പുറം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കമ്മീഷന്‍. തിരൂരങ്ങാടി മമ്പുറം കമ്മുവിന്റെ മകന്‍ ഷഫീഖാണ് പരാതിക്കാരന്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്നും ഷഫീഖിന്റെ ബാഗേജ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ സൊസൈറ്റിയില്‍ 2023 ജനുവരിയില്‍ പരാതി ലഭിക്കുകയും പരാതി ജില്ല ഉപഭോക്തത കോടതിയിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്‍ഡിഗോക്കെതിരായി മൂന്നുലക്ഷം നഷ്ടപരിഹാര തുകയായും മാനസിക സാമ്പത്തിക പ്രയാസങ്ങള്‍ക്കായി രണ്ട് ലക്ഷം രൂപയും നല്‍കുവാനായി കോടതി വിധിക്കുകയായിരുന്നു തിരൂരങ്ങാടി താലൂക്ക് കണ്‍സ്യൂമര്‍ സൊസൈറ്റി മുഖാന്തിരം നല്‍കിയ പരാതിക്ക് ഒരു മാസത്തിനകം മുഴുവന്‍ തുകയും നല്‍കിയില്ലെങ്കില്‍ പലിശ അടക്കം നല്‍കണമെന്നാണ് കോടതിവിധിയെന്ന് ജനറല്‍ സ...
Job

തപാൽ വകുപ്പിൽ 1508 ഒഴിവുകൾ, യോഗ്യത പത്താം ക്ലാസ്

തപാൽ വകുപ്പ് കേരള സർക്കിളിൽ പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് വിഭാഗങ്ങളിലായി 1508 ഒഴിവ്. 23 വരെ അപേക്ഷിക്കാം. https://indiapostgdsonline.gov.in ∙യോഗ്യത: പത്താം ക്ലാസ് ജയം. മലയാളം പഠിച്ചിരിക്കണം. സൈക്കിൾ ചവിട്ടാൻ അറിയണം, കംപ്യൂട്ടർ പരിജ്ഞാനം വേണം. ഒഴിവുള്ള പോസ്റ്റ് ഓഫിസിന്റെ ഡെലിവറി പരിധിക്കുള്ളിൽ താമസിക്കുന്നവരാകണം. ഒഴിവുവിവരങ്ങൾ സൈറ്റിലുണ്ട്. ∙പ്രായം: 18-40. സംവരണ വിഭാഗങ്ങൾക്ക് ഇളവുണ്ട്.  ∙ശമ്പളം: ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ: 12,000-29,380 രൂപ; അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക്: 10,000-24,470 രൂപ. ∙ഫീസ്: 100 രൂപ. സ്ത്രീകൾ, പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, ട്രാൻസ്‌വുമൺ എന്നിവർക്കു ഫീസില്ല.  ∙തിരഞ്ഞെടുപ്പ്: പത്താം ക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കി. ...
National

കരിപ്പൂർ വിമാനത്താവളം 2025ന് അകം സ്വകാര്യവൽക്കരിക്കും: കേന്ദ്രമന്ത്രി

കോഴിക്കോട് രാജ്യാന്തര വിമാനത്താവളം 2025 ന് അകം സ്വകാര്യവൽക്കരിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. രാജ്യസഭയിൽ ജെബി മേത്തറെ വ്യോമയാന സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൈവശമുള്ള 25 വിമാനത്താവളങ്ങളാണ് 2022– 25 കാലയളവിൽ സ്വകാര്യവൽക്കരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. ഭുവനേശ്വർ, വാരാണസി, അമൃത്‌സർ, തിരുച്ചിറപ്പള്ളി, ഇൻഡോർ, റായ്പുർ, കോയമ്പത്തൂർ, നാഗ്പുർ, പട്ന, മധുര, സൂററ്റ്, റാഞ്ചി, ജോധ്പുർ, ചെന്നൈ, വിജയവാഡ, വഡോദര, ഭോപാൽ, തിരുപ്പതി, ഹുബ്ലി, ഇംഫാൽ, അഗർത്തല, ഉദയ്പുർ, ഡെറാഡൂൺ, രാജമുന്ദ്രി എന്നിവയും പട്ടികയിലുണ്ട്. ചിലതിന്റെ സ്വകാര്യവൽക്കരണ നടപടികൾ ആരംഭിച്ചിട്ടുമുണ്ട്. 3 വർഷം മുൻപ് വിമാനാപകടം ഉണ്ടായതിനു ശേഷം കോഴിക്കോടു വിമാനത്താവളത്തിലേക്കുള്ള വലിയ വിമാനങ്ങളുടെ സർവീസ് നിർത്തിവച്ചിരിക്കുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിന്റെ ഉത്തരവാദിത്തം...
Other

പനിബാധിച്ച കുട്ടിക്ക് പേ വിഷബാധക്കുള്ള കുത്തിവെപ്പ്, നഴ്‌സിനെതിരെ നടപടി

തിരുവനന്തപുരം∙ അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മരുന്നുമാറി കുത്തി വെപ്പ് നൽകി. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. സംഭവത്തിൽ നടപടി ആരംഭിച്ചു. താൽക്കാലിക നഴ്‌സിനെ ആശുപത്രിയില്‍ നിന്നും ഒഴിവാക്കും. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി. അങ്കമാലി കോതകുളങ്ങര സ്വദേശിയായ ഏഴു വയസ്സുകാരിക്കാണ് ദുരനുഭവമുണ്ടായത്. പനിയുടെ ചികിത്സയുമായി ബന്ധപ്പെട്ടു രക്തപരിശോധനയ്ക്ക് എത്തിയ ബാലികയ്ക്ക് പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പു നൽകുകയായിരുന്നു. കുട്ടിയുടെ അമ്മ ഒപിയിൽ ചീട്ടെടുക്കാൻ പോയ സമയത്താണു കുട്ടിയുടെ രണ്ടു കൈകളിലും കുത്തിവയ്പു നൽകിയത്. പനിബാധ...
Gulf, Job

യു എ ഇ യിൽ സ്കൂളുകളിൽ അധ്യാപകർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കുന്നു, മികച്ച ഓഫർ

അബുദാബി : യു എ ഇ യിലെ  വിവിധ സ്‌കൂളുകളിലേക്ക്  അധ്യാപകരേയും മറ്റു ജീവനക്കാരേയും കണ്ടെത്തുന്നതിനുള്ള റിക്രൂട്ട്‌മെന്റ് ആരംഭിച്ചു. പുതുതായി തുടങ്ങിയ ആറ് സ്‌കൂളുകൾ അധ്യാപകരെ  റിക്രൂട്ട് ചെയ്യുന്നുണ്ട്. യു.എ.ഇയിൽ എല്ലാ വർഷവും പൊതുവെ അദ്ധ്യാപക, അഡ്മിൻ സ്ഥാനങ്ങളിൽ  പ്രൊഫഷണലുകൾക്ക് വലിയ ഡിമാൻഡുണ്ടാകാറുണ്ട്.   യു.എ.ഇ.യിൽ ജെംസ് എജുക്കേഷൻ, താലീം, നോർഡ് ആംഗ്ലിയ എജുക്കേഷൻ തുടങ്ങി നിരവധി പ്രമുഖ സ്‌കൂൾ ഓപ്പറേറ്റർമാരുണ്ട്. നവംബറിലാണ് അബുദാബി വാർഷിക റിക്രൂട്ട്‌മെന്റ് ഡ്രൈവ് സംഘടിപ്പിക്കാറുള്ളത്. ജുമൈറയിൽ പുതിയ ബ്രിട്ടീഷ് സ്‌കൂൾ തുറക്കുമ്പോൾ  റിക്രൂട്ട്‌മെന്റ്  നടത്തുമെന്ന് താലീമിലെ എച്ച്ആർ ഡയറക്ടർ തലത് ഷീരാസി അറിയിച്ചു. നിലവിൽ ഈ സ്ഥാപനത്തിൽ 3000 ജീവനക്കാരുണ്ട്. മികച്ച ജീവനക്കാരെ നിയമിക്കാനാണ് ശ്രമിക്കുന്നതെന്നും  യുകെ, നോർത്ത് അമേരിക്ക, മിഡിൽ ഈസ്റ്റ്, ഏഷ്യ എന്നിവിട...
Gulf

ഇത്തിഹാദ് എയര്‍വേസ് കോഴിക്കോട്, തിരുവനന്തപുരം സര്‍വീസ് തുടങ്ങുന്നു

യു എ ഇ : അബുദാബിയിൽ നിന്നും ഇത്തിഹാദ് എയർവേസ് കോഴിക്കോട്, തിരുവനന്തപുരം സർവീസുകൾ തുടങ്ങുന്നു. അടുത്ത വർഷം ജനുവരി ഒന്ന് മുതലാണ് പുതിയ സർവീസ്. അതേസമയം ഈ വർഷം നവംബർ 21 മുതൽ കൊച്ചിയിലേക്ക് ആഴ്ചയിൽ എട്ട് അധിക സർവീസും ഇത്തിഹാദ് എയർവേസ് നടത്തും
Other

റേഷൻ വാങ്ങാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീട്ടിലേക്ക് പരിശോധനക്കായി ഉദ്യോഗസ്ഥർ എത്തും

സംസ്ഥാനത്ത് ആറ് മാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത മഞ്ഞ കാർഡ് ഉടമകളുടെ വീടുകളിൽ പരിശോധന നടത്താൻ ഭക്ഷ്യപൊതുവിതരണ വകുപ്പ് തീരുമാനം. അന്ത്യോദയ അന്നയോജന –എഎവൈ കാർഡ് ഉടമകളായ റേഷൻ വിഹിതം കൈപ്പറ്റാത്തവരുടെ വീടുകളിൽ താലൂക്ക് റേഷനിങ് ഇൻസ്പെക്ടർമാരെ അയച്ചു പരിശോധന നടത്താനാണ് തീരുമാനം. അനർഹമായി കാർഡുകൾ കൈവശം വയ്ക്കുന്നുണ്ടോ എന്ന് കണ്ടെത്താനാണ് പരിശോധനയെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. പ്രതിമാസം 30 കിലോ അരിയും മൂന്ന് കിലോ ​ഗോതമ്പും രണ്ട് കിലോ ആട്ടയും സൗജന്യനിരക്കിലും ഒരു കിലോ പഞ്ചസാര കിലോയ്ക്ക് 21 രൂപയ്ക്കും എഎവൈ കാർ‍ഡുകൾക്ക് ലഭിക്കുന്നുണ്ട്. എന്നിട്ടും റേഷൻ കൈപ്പറ്റാത്തതാണു സംശയത്തിന് കാരണം. ഇക്കൂട്ടത്തിൽ ഒരംഗം മാത്രമുള്ള 7790 എഎവൈ കാർഡുകൾ ഉണ്ടെന്നും ഇവർ നാല് മാസമായി റേഷൻ വിഹിതം കൈപ്പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. ...
Kerala, Local news, Malappuram

കേരളത്തിലേത് ജനമൈത്രി പൊലീസ് അല്ല, ഗുണ്ടാ മൈത്രി പൊലീസ് : പി. കെ. ഫിറോസ്

താനൂര്‍ : മുനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പൊലീസ് മനുഷ്യരെ തല്ലിക്കൊല്ലുന്നവരായി മാറിയെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് പറഞ്ഞു. താനൂര്‍ കസ്റ്റഡി മരണത്തില്‍ പങ്കാളികളായ മലപ്പുറം എസ്. പി ഉള്‍പ്പെടെയുള്ളവര്‍ക്കതിരെ നടപടി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് താനൂര്‍ നിയോജക മണ്ഡലം കമ്മിറ്റി താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരി വേട്ടയുടെ പേരില്‍ മാനുഷ്യരെ കൊല്ലുന്ന ലഹരിയിലാണ് പൊലീസ്. താമിര്‍ ജിഫ്രിയെ പൊലീസ് കസ്റ്റഡിയില്‍ കൊലപ്പെടുത്തിയത് ഏത് ഉന്നതനായലയും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ യൂത്ത് ലീഗ് സമരം അവസാനിപ്പിക്കില്ല. മലപ്പുറം എസ്.പിയെ സസ്‌പെന്‍ഡ് ചെയ്യണം. തല്ക്കാലം കണ്ണില്‍പ്പൊടി ഇടാന്‍ വേണ്ടിയാണ് ഇപ്പോള്‍ എട്ട് പൊലീസുകാര്‍ക്കെതിരെയുള്ള സസ്പെന്‍ഷന്‍ നാടകം. എത്ര ക്രൂരമായാണ് ചെറുപ്പക്കാരനെ കസ...
Obituary

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്....
Accident

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്. ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്....
Other

പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു

തിരൂർ : പരപ്പനങ്ങാടി, തിരുനാവായ, തിരൂർ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനുകളിൽ വിവിധ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ യശ്വന്ത്‌പുർ എക്സ്പ്രസിനും (16528/16527) തിരുനാവായ റെയിൽവേ സ്റ്റേഷനിൽ ഷൊർണുർ - കണ്ണൂർ മെമു എക്സ്പ്രസിനും (06023/06024) പുതിയ സ്റ്റോപ്പ്‌ അനുവദിച്ചും കുറ്റിപ്പുറത്ത് മലബാർ എക്സ്പ്രസിന്റെയും (16630/16629) തിരൂരിൽ മാവേലി എക്സ്പ്രസിന്റെയും (16604) സ്റ്റോപ്പ്‌ പുനസ്ഥാപിച്ചും റെയിൽവേ മന്ത്രാലയം ഉത്തരവായതായി ഇ. ടി. മുഹമ്മദ് ബഷീർ എംപി അറിയിച്ചു. യശ്വന്ത്‌പുർ എക്സ്പ്രസിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ്‌ അനുവദിക്കുകയെന്നത് വളരെ കാലമായുള്ള ആവശ്യമാണ്. എം. പി പല തവണ റെയിൽവേ മന്ത്രിയെ കണ്ട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു .കണ്ണൂരിൽ നിന്നും ബാംഗ്ലൂരിലേക്ക് എല്ലാദിവസവും ഉള്ള ഈ ട്രെയിനിന് പരപ്പനങ്ങാടിയിൽ സ്റ്റോപ്പ് അനുവ...
Accident

കൊണ്ടോട്ടി എയർപോർട്ട് റോഡിൽ സ്കൂട്ടറും ബസ്സും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരണപ്പെട്ടു

കൊണ്ടോട്ടി : എയർപോർട്ട് റോഡിൽ സ്കൂട്ടറും കെ എസ് ആർ ടി സി ബസും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. എയർ പോർട്ട് റോഡിൽ കൊളത്തൂരിന്റെയും കൊട്ടപ്പുറത്തിന്റെയും ഇടയിൽ നീറ്റാണി ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് വെച്ചാണ് അപകടം. KSRTC ബസ്സും സ്കൂട്ടറും കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തിൽ സ്കൂട്ടർ യാത്രക്കാരായ 2 പേരും മരിച്ചു. പുതുക്കോട് സ്വദേശി നിഹാലും കൂടെയുണ്ടായിരുന്ന സുഹൃത്തുമാണ് മരിച്ചത്. മൃതദേഹം കൊണ്ടോട്ടിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു....
Kerala, Malappuram

റോബോട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പസിൽ പങ്കെടുത്ത വിദ്യാർഥികളുടെ റോബോർട്ടിക്സ് അനിമേഷൻ പ്രദർശനം സംഘടിപ്പിച്ചു. കളക്ടറ്റേറ്റ് കോൺഫറൻസ് ഹാളിന് സമീപം നടന്ന പരിപാടി എ.ഡി.എം എൻ.എം മെഹറലി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ കെ.രമേഷ് കുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ് , കൈറ്റ് ജില്ലാ കോർഡിനേറ്റർ ടി.കെ അബ്ദുൽ റഷീദ്, കൈറ്റ് മാസ്റ്റർ ട്രെയിനർമാരായ വി. പ്രവീൺ കുമാർ, വി.വി മഹേഷ് തുടങ്ങിയവർ സംബന്ധിച്ചു. ലിറ്റിൽ കെറ്റ്സ് സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത 12 കുട്ടികളാണ് പങ്കെടുത്തത്. കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. റോബോട്ടിക് എക്സിപിരിമെന്റ് പ്രൊഗ്രാമിങ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലാണ് പ്രദർശനം സംഘടിപ്പിച്ചത്. പ്രൊജക്ട് പ്രോഗ്രാം വിഭാഗത്തിൽ ഇ.കെ ഷിറാസ് മുഹമ്മദ്-സ്മാർട്ട് പാർക്കിങ് സിസ്റ്റം(കെ.കെ.എച്ച്.എസ്.എസ് ചീക്കോട്), സി. മാധവ് -റോബോ ഹെൻ (ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി), അർഷദ് മംഗലശ്ശേരി -സ്മാർട്ട് ഫാമി...
Kerala, Local news, Malappuram, Other

ആക്‌സിഡന്റ് റെസ്ക്യൂ 24×7 മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു

തിരൂരങ്ങാടി : ടീം ആക്സിഡന്റ് റെസ്‌ക്യൂ 24×7 ന്റെ 2023-2024 ലേക്കുള്ള മലപ്പുറം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരൂരങ്ങാടി നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും സംസ്ഥാന കോഡിനേറ്റര്‍ ആയി ജംഷീര്‍ കൂരിയാടനേയും. ജില്ലാ പ്രസിഡണ്ട് സുനില്‍ ബാബു കിഴിശ്ശേരി, ജില്ലാ സെക്രട്ടറി സഫല്‍ കൊല്ലംഞ്ചേരി കക്കാട്, ട്രഷറര്‍ ഫൈസല്‍ കൊടപ്പന കരുമ്പില്‍, പിആര്‍ഒ ഷനിന്‍ പൊന്നാനി, വൈസ് പ്രസിഡന്റ്മാരായി സലീം പുകയൂര്‍, ഫാസില്‍ കൂരിയാട്, ജോയിന്റ് സെക്രട്ടറിമാരായി ഷബീബ് കൊടക്കാട്, ജംഷാദ് പടിക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു 2020 സെപ്തംബര്‍ 26 ന് തിരൂരങ്ങാടി കക്കാട് നിന്നും തുടക്കം കുറിച്ച ആക്സിഡന്റ് റെസ്‌ക്യൂ 24×7 എന്ന സംഘടന ഇന്ന് ലോകം അറിയപ്പെടുന്ന കേരളത്തില്‍ ഉടനീളം 1200ഓളം പ്രവര്‍ത്തകരുള്ള ഒരു നല്ല സംഘടനയാക്കി മാറ്റിയ മലയാളികള്‍ക്ക് ടീം ആക്സിഡന്റ് റെസ്‌ക്യൂ നന്ദി അറിയിക്കുന്നതായി ഭാരവാഹികള്‍ പറ...
Kerala, Local news, Malappuram, Other

പനി ആയാല്‍ അഞ്ച് ദിവമൊക്കെ ഉണ്ടാകും വെറുതെ ബുദ്ധിമുട്ടിക്കാന്‍ ; തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ അമ്മമാരോട് മോശമായി പെരുമാറിയതായി പരാതി

തിരൂരങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെ പരാതിയുമായി ഒരു കൂട്ടം അമ്മമാര്‍. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ക്കെതിരെയാണ് അപമര്യാദയായി പെരുമാറുന്നുവെന്ന് ആരോപിച്ച് ഒരു കൂട്ടം അമ്മമാര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. കുട്ടികളുടെ വാര്‍ഡിലെ പരിശോധനക്കെത്തിയ ഡോക്ടര്‍ ആയ ഹഫീസിനെതിരെയാണ് പരാതി. മോശമായി പെരുമാറിയത് കൂടാതെ പലരെയും വ്യക്തമായി ചികിത്സിച്ചിട്ടില്ലെന്നും ആരോപണം. ഇന്ന് രാവിലെയാണ് സംഭവം. കുട്ടികളുടെ വാര്‍ഡില്‍ പരിശോധനയ്ക്ക് വന്ന ഡോക്ടര്‍ ഹഫിസ് അമ്മമാരോട് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. കുഞ്ഞുങ്ങളുമായി അസുഖം ഒന്നും ഇല്ലാതെ വെറുതെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത പോലെയായിരുന്നു ഡോക്ടറുടെ പെരുമാറ്റമെന്ന് പരാതിക്കാര്‍ പറയുന്നു. പനി ആയാല്‍ അഞ്ചുദിവസം പനിക്കും എന്നും തങ്ങള്‍ക്ക് തീരെ ക്ഷമയില്ലെന്നും ഡോക്...
Kerala, Malappuram, Other

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; മലപ്പുറത്ത് യുഡിഎഫ് ആധിപത്യം

മലപ്പുറം ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന നാല് വാര്‍ഡുകളും യുഡിഎഫ് നിലനിര്‍ത്തി. പെരിന്തല്‍ ബ്ലോക്ക് പഞ്ചായത്ത് ചെമ്മാണിയോട് ഡിവിഷനില്‍ യുഡിഎഫിന്റെ യു ടി മുര്‍ഷിദ് ജിയിച്ചു. പുഴക്കാട്ടിരി പഞ്ചായത്ത് വാര്‍ഡ് 15 ല്‍ യുഡിഎഫിന്റെ അബ്ദുള്‍ അസീസ് ജയിച്ചു. ചുങ്കത്തറ പഞ്ചായത്ത് 14 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ പി മൈമൂനയും തുവ്വൂര്‍ പഞ്ചായത്ത് 11 വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തയ്യില്‍ അയ്യപ്പനും ജയിച്ചു. ചുങ്കത്തറ കളക്കുന്ന് വാര്‍ഡില്‍ കൂറുമാറ്റ നിരോധന നിയമപ്രകാരം ആയിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുഡിഎഫ് ജയിച്ചതോടെ ഇരു കക്ഷികള്‍ക്കും പഞ്ചായത്തില്‍ പത്ത് വീതം അംഗങ്ങളായി. ഭരണം നിശ്ചയിക്കാന്‍ നറുക്കെടുപ്പ് വേണ്ടിവരും. സംസ്ഥാനത്തെ 17 വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒന്‍പതിടത്ത് യുഡിഎഫും ഏഴിടത്ത് എല്‍ഡിഎഫും ജയിച്ചു. ഒരു സീറ്റ് ബിജെപി നേടി. എല്‍ഡിഎഫിന് മൂന്ന് സിറ്റിംഗ് സീറ്റുകള...
Kerala, Local news, Malappuram, Other

താനൂര്‍ കസ്റ്റഡി മരണം: ദുരൂഹത നീക്കണം – എസ്.ഡി.പി.ഐ

മലപ്പുറം : താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച തിരൂരങ്ങാടി മമ്പുറം സ്വദേശി താമിര്‍ ജിഫ്രി തങ്ങളുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്താന്‍ പോലീസ് തയ്യാറാവണമെന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല കമ്മിറ്റി ആവശ്യപെട്ടു. ലഹരിക്കടത്ത് ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം പോലീസ് മര്‍ദ്ദനം മൂലമാണന്ന ആരോപണം ശക്തമാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് പോലീസ് നല്‍കിയ വിശദീകരണത്തില്‍ വ്യക്തതക്കുറവുണ്ട്. ജില്ലയില്‍ എസ്.പിയുടെ കീഴില്‍ രൂപികരിച്ചിരിക്കുന്ന ഡാന്‍സാഫ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് മനസ്സിലാവുന്നത്. അത്‌കൊണ്ട് തന്നെ എസ്പിക്ക് കീഴിയിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയാല്‍ സത്യാവസ്ഥ പുറത്തു വരാന്‍ സാധ്യതയില്ല. കസ്റ്റഡിയിലെടുത്ത സമയം സംബന്ധിച്ച് ദുരൂഹത നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ എസ്പിയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍...
Kerala, Malappuram

പൂ കൃഷിയിൽ സ്വയംപര്യാപ്തത കൈവരിക്കാൻ മലപ്പുറം; ഓണത്തിന് പൂക്കളം ഒരുക്കാൻ ഇത്തവണ നാടൻ പൂക്കളെത്തും

ഓണത്തിന് പൂക്കളമൊരുക്കാൻ ഇതര സംസ്ഥാന വിപണികളെ ആശ്രയിക്കുന്ന പതിവിന് ഇത്തവണ മാറ്റം വരും. പൂക്കളമൊരുക്കാൻ ഇത്തവണ മലപ്പുറത്തിന്റെ തന്നെ സ്വന്തം പൂക്കളെത്തും. ഓണവിപണിയെ ലക്ഷ്യമാക്കി കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധയിടങ്ങളിലായി പൂകൃഷി ആരംഭിച്ചത്. അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിനാണ് പൂ കൃഷി സജീവമാക്കിയത്. കൂടാതെ പൂ കൃഷിയിൽ ജില്ലയെ സ്വയം പര്യാപ്തതയിക്കുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. പ്രധാനമായും ഓണവിപണി മുന്നിൽ കണ്ടാണ് കൃഷിയിറക്കുന്നത്. ജില്ലയിൽ വളാഞ്ചേരി, പെരുമ്പടപ്പ്, തവനൂർ, തിരൂർ, നിറമരുതൂർ, പരപ്പങ്ങാടി, ആനക്കയം, മഞ്ചേരി തുടങ്ങിയ വിവിധയിടങ്ങളിയി 25 ഏക്കറിലാണ് പൂ കൃഷി ആരംഭിച്ചിട്ടുള്ളത്. മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലി പൂക്കളാണ് ഒരുക്കിയിട്ടുള്ളത്. ഒരു ഹെക്ടറിന് 16,000 രൂപയാണ് കർഷകന് ധനസഹായം ലഭ്യമാകുക. മറ്റ് കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ സമയത്തിൽ കൂടുതൽ വരു...
Kerala, Local news, Malappuram

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് ചലഞ്ചിന് തുടക്കം

മാലിന്യമുക്തം നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പെൻ ബോക്‌സ് സ്ഥാപിച്ചു. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പേനകൾ സമാഹരിക്കാനും ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന ശീലം ഒഴിവാക്കാനുമായാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ഷൈലജ ടീച്ചർ ക്യാമ്പയിനിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വള്ളിക്കുന്നിലെ 17 വിദ്യാലയങ്ങളിലും വരും ദിവസം പെൻ ബോക്‌സ് ചലഞ്ച് നടപ്പാക്കുമെന്നും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാനും ക്യാമ്പയിന്റെ ഭാഗമായി ശേഖരിക്കുന്ന പേനകൾ ഹരിത കർമ്മസേനകൾക്ക് കൈമാറാനും നിർദേശങ്ങൾ നൽകുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. പെൻ ബോക്‌സ് ചാലഞ്ച് പദ്ധതിക്ക് പാറക്കൽ എ.എം.യു.പി സ്‌കൂളിൽ തുടക്കമായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് പി.സി നജ്മത്ത് പെൻ ബോക്‌സ് സ്‌കൂൾ ലീഡർക്ക് നൽകി ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകൻ പ...
Kerala, Malappuram, Other

മേരി മാട്ടി മേരാ ദേശ് പ്രചാരണ പരിപാടിക്ക് തുടക്കമായി

മലപ്പുറം : മേരി മാട്ടി മേരാ ദേശ് (എൻറെ മണ്ണ്, എൻറെ രാജ്യം) ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ മൈലാടിയിൽ ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ നിർവഹിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് ആഗസ്റ്റ് ഒമ്പത് മുതല്‍ 15 വരെ ദേശവ്യാപകമായി നടക്കുന്ന പരിപാടിയുടെ ഭാഗമായാണ് മേരിമാട്ടി മേരാ ദേശ് ക്യാമ്പയിന്‍ നടക്കുന്നത്. പരിപാടിയില്‍ പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദ് ഇസ്മയിൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാൻ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി 75 വൃക്ഷത്തൈകള്‍ നട്ട് അമൃത് വാടിക നിര്‍മ്മിച്ചു. രാജ്യത്തിന്റെ ഐക്യത്തിനും പരമാധികാരത്തിനും വേണ്ടിയുള്ള പഞ്ച് പ്രാണ്‍ പ്രതിജ്ഞ ജില്ലാ കളക്ടര്‍ ചൊല്ലിക്കൊടുത്തു. നെഹ്‌റു യുവ കേന്ദ്ര, ത്രിതല പഞ്ചായത്തുകള്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, നാഷണല്‍ സര്‍വീസ് സ്‌ക...
Calicut, university

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

സ്വാതന്ത്ര്യം ലഭിച്ചത് രാജ്യത്തിന് മാത്രം - സോഷ്യോ വാസു   സ്വാതന്ത്ര്യം ലഭിച്ചത് ഇന്ത്യക്ക് മാത്രമാണെന്നും ഇന്ത്യക്കാരായ നമുക്ക് ഇപ്പോഴും പല കാര്യത്തിലും പരിപൂര്‍ണ സ്വാതന്ത്ര്യം ഇല്ലെന്നും സ്വാതന്ത്ര്യ സമരസേനാനി സോഷ്യോ വാസു അഭിപ്രായപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശാലാ ചരിത്രപഠന വിഭാഗം സംഘടിപ്പിച്ച 'ഫ്രീഡം ഫെസ്റ്റ്' സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച് ഇത്രകാലമായിട്ടും നമുക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ രാജ്യത്ത് അനുവാദമില്ല. അഭിപ്രായം പറഞ്ഞാല്‍ ചിലപ്പോള്‍ രാജ്യദ്രോഹിയാകും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം രാത്രിയും പകലും സ്വതന്ത്രമായി നടക്കുന്നതിനു പോലും കഴിയാത്ത കാലത്ത് സ്വാതന്ത്ര്യം പൂര്‍ണമാണോ എന്ന് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് സോഷ്യോ വാസുവിനെ ആദരിച്ചു. പഠനവകുപ്പ് മേധാവി ഡോ. എം.പി. മുജീ...
Health,, Life Style

തിരൂരങ്ങാടി ജി എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു

തിരൂരങ്ങാടി : തിരൂരങ്ങാടി ഗവണ്‍മെന്റ് എച്ച് എസ് എസില്‍ സ്‌കൂള്‍ പച്ചക്കറിത്തോട്ടം പദ്ധതി ആരംഭിച്ചു. കൃഷി ഓഫീസര്‍ പി എസ് ആരുണി ആദ്യ തൈ നട്ടു. സ്‌കൂള്‍ കെട്ടിടത്തിന്റെ മട്ടുപ്പാവിലാണ് പച്ചക്കറി കൃഷിത്തോട്ടം പദ്ധതി നടപ്പിലാക്കുന്നത്. കൃഷിവകുപ്പിന്റെ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളിലെ വിവിധ ക്ലബ്ബുകള്‍, കൃഷിയില്‍ താല്‍പര്യമുള്ള മറ്റ് വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് പച്ചക്കറി കൃഷിത്തോട്ടം പരിപാലിക്കുന്നത്. വെണ്ട, പയര്‍, വഴുതന, മുളക്, എന്നീ വിളകളാണ് പ്രധാനമായും കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ' പൂക്കാലം വരവായി ' എന്ന പദ്ധതിയില്‍ ഓണോഘോഷത്തിന്റെ പൂക്കള മത്സരത്തിനായി ചെണ്ടുമല്ലി കൃഷിയും സ്‌കൂളില്‍ ആരംഭിച്ചിട്ടുണ്ട് . സ്‌കൂള്‍ പച്ചക്കറിത്തോട്ടം കോ ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ഗഫൂര്‍ ലവ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എന്‍ എസ് എസ് കോ ഓര്‍ഡിനേറ്റര്‍ ഷിബ്ലുറഹ്‌മാന്‍ ,ദേശീയ ഹരിത സേന കോ ഓ...
Education, Kerala, Malappuram, Other

പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (പൊതു വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ) സമുദായങ്ങളിൽ ഉൾപ്പെട്ട കുടുംബവാർഷിക വരുമാനം രണ്ടര ലക്ഷമോ അതിൽ കുറവോ ഉള്ള സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും പ്രീമെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. മുൻ വർഷത്തെ വാർഷിക പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് 4000 രൂപ സ്‌കോളർഷിപ്പ് ലഭിക്കും. അപേക്ഷകർക്കും സ്‌കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ www.egrantz.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ പൂരിപ്പിച്ച് ആഗസ്റ്റ് 16നകം സ്‌കൂളിൽ സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സെപ്റ്റംബർ 30നകം ഇ-ഗ്രാന്റ്‌സ് പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തണം. ഫോൺ: 0491 2505663....
Education

സ്‌പോർട്‌സ് ക്വാട്ട സീറ്റ് ഒഴിവ്

നിലമ്പൂർ ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ബി.എ മലയാളം, ബി.കോം ഫിനാൻസ്, എം.എസ്.സി ജ്യോഗ്രഫി എന്നീ കോഴ്‌സുകളിൽ സ്‌പോർട്‌സ് ക്വാട്ട വിഭാഗത്തിൽ സീറ്റൊഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ ആഗസ്റ്റ് 11ന് വൈകീട്ട് നാലിന് മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745868276.
Kerala, Malappuram

പച്ചത്തുരുത്ത് പദ്ധതിയ്ക്ക് തുടക്കം

പെരുമ്പടപ്പ് ഗ്രാമപഞ്ചായത്തും ഹരിത കേരളം മിഷനും മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും എച്ച്.എച്ച്.എസ് വന്നേരി എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി നടപ്പാക്കുന്ന 'മരക്കൂട്ടം' പച്ചതുരുത്ത് പദ്ധതിക്ക് വന്നേരി എച്ച്.എച്ച്.എസിൽ തുടക്കമായി. തൊഴിലുറപ്പ് പ്രവൃത്തിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി. നിസാർ അധ്യക്ഷത വഹിച്ചു. നവകേരള മിഷൻ ആർ.പി മിഥുന റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് അംഗം അജീഷ, സ്‌കൂൾ പ്രധാനധ്യാപിക കെ.എസ് സന്ധ്യ, പി.ടി.എ പ്രസിഡൻറ് സി. ഷമീർ തുടങ്ങിയവർ പങ്കെടുത്തു....
Accident

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി....
Breaking news

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരു ങ്ങുകയായിരുന്നു കുടുംബം. സർവ കക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവയത്. സി ബി ഐ ക്ക് വിട്ടതിൽസന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു...
Crime, Kerala, Local news, Malappuram, Other

ഡ്രൈവിങ്ങിനിടെ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം ; തിരൂരങ്ങാടി സ്വദേശിക്ക് ആറ് വര്‍ഷം തടവും പിഴയും

പരപ്പനങ്ങാടി: ജീപ്പ് ഓടിക്കുന്നതിനിടെ യാത്രക്കാരിയായ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ തിരൂരങ്ങാടി സ്വദേശിയായ ഡ്രൈവര്‍ക്ക് ആറു വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും. തിരൂരങ്ങാടി പന്താരങ്ങാടിയിലെ അഷ്റഫിനെയാണ് (41) ശിക്ഷിച്ചത്. പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. ജീപ്പ് ഓടിക്കുന്നതിനിടെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ദേഹത്ത് പ്രതി ബോധപൂര്‍വം കൈമുട്ടു കൊണ്ട് സ്പര്‍ശിക്കുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. പിഴ അടച്ചില്ലങ്കില്‍ ഏഴുമാസം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക അതിജീവിതക്ക് നല്‍കണമെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി....
Kerala, Local news, Malappuram, Other

ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: ആം ആദ്മി പാര്‍ട്ടി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി തിരൂര്‍ ജില്ലാ ആശുപത്രിയുമായി സഹകരിച്ച് കൊടിഞ്ഞി അക്ബര്‍ ഓഡിറ്റോറിയത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ: ഫാത്തിമ നസ്‌റീന്‍ അബ്ദുസ്സലാം കളത്തിങ്ങലിന്റെ രക്തം സ്വീകരിച്ചു കൊണ്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരും മറ്റും രക്തദാനത്തില്‍ പങ്കെടുത്തു. അക്ബര്‍ കൊടിഞ്ഞി, സാദിഖ് തെയ്യാല, അബ്ബാസ് കൊടിഞ്ഞി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ക്യാമ്പ് വന്‍ വിജയമാക്കിയ എല്ലാവര്‍ക്കും മണ്ഡലം സെക്രട്ടറി അബ്ദുല്‍ റഹീം പൂക്കത്ത് നന്ദി അറിയിച്ചു. 17 തിയ്യതി നടക്കുന്ന പരിപാടിയില്‍ എഎപി സംസ്ഥാന പ്രസിഡണ്ട് രക്തദാതാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും....
error: Content is protected !!