Kerala

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍
Kerala, Other

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു....
Kerala, Other

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം ; പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30ന് തുടങ്ങും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 20 വരെ മൂല്യനിര്‍ണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്....
Kerala, Malappuram

തൃശൂരില്‍ സുരേഷ് ഗോപി, ആറ്റിങ്ങലില്‍ മുരളീധരന്‍, പാലക്കാട് കൃഷ്ണകുമാര്‍, മലപ്പുറത്ത് മുന്‍ വൈസ് ചാന്‍സിലര്‍ ; ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയായി

മലപ്പുറം ; സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. ഇത്തവണ പ്രമുഖരെ ഇറക്കിയാണ് ബിജെപി രംഗത്തിറങ്ങുന്നത്. ഇത്തവണയും സുരേഷ് ഗോപി തൃശുരില്‍ നിന്ന് ജനവിധി തേടും. വി മുരളീധരന്‍ ആറ്റിങ്ങലിലും, ശോഭാ സുരേന്ദ്രന്‍ ആലപ്പുഴയിലും അനില്‍ ആന്റണി പത്തനംത്തിട്ടയിലും മത്സരിക്കും. മലപ്പുറത്ത് മുന്‍ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ഡോ അബ്ദുള്‍ സലാം ആണ് മത്സരിക്കാനിറങ്ങുന്നത്. പൊന്നാനിയില്‍ നിവേദിത സുബ്രഹ്‌മണ്യനും മത്സരിക്കും ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖര്‍ആറ്റിങ്ങല്‍ - വി.മുരളീധരന്‍പത്തനംതിട്ട - അനില്‍ കെ ആന്റണിആലപ്പുഴ - ശോഭ സുരേന്ദ്രന്‍പാലക്കാട് - സി.കൃഷ്ണകുമാര്‍തൃശ്ശൂര്‍ - സുരേഷ് ഗോപികോഴിക്കോട് - എംടി രമേശ്മലപ്പുറം - ഡോ. അബ്ദുള്‍ സലാംപൊന്നാനി- നിവേദിത സുബ്രഹ്‌മണ്യന്‍വടകര - പ്രഫുല്‍ കൃഷ്ണന്‍കാസര്‍ഗോഡ് - എംഎല്‍ അശ്വിനികണ്ണൂര്‍ - സി.ര...
Kerala

സൈനിക സ്കൂളിൽ പ്രവേശനത്തിന് കോഴ ; പഞ്ചായത്ത് മുൻ പ്രസിഡന്റിനെതിരെ അന്വേഷണം വേണം : മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : തിരുവനന്തപുരത്തെ സൈനിക സ്കൂളിൽ പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് മുൻ പഞ്ചായത്ത് പ്രസിഡന്റ് 55000 രൂപ കൈക്കലാക്കിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. വടകര ഡി.വൈ.എസ്.പി പരാതി പരിശോധിച്ച് 2 ആഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. തിരുവള്ളൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് മുരളി തിരുവള്ളൂരിനെതിരെയാണ് വടകരയിൽ ഡ്രൈവിംഗ് സ്കൂൾ നടത്തുന്ന ഉള്ളിയേരി സ്വദേശി പി. കെ സത്യപാലൻ പരാതി നൽകിയത്. പരാതിക്കാരന്റെ ബന്ധുവായ കുട്ടിക്ക് പ്രവേശനം വാങ്ങി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചതായി പരാതിയിൽ പറയുന്നു. 1,25,000 രൂപയാണ് ആവശ്യപ്പെട്ടത്. ഇതിൽ 75,000 രൂപ നൽകി. മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് പണം നൽകിയത്. തുടർന്ന് വടകര ഡി.വൈ.എസ്.പി ക്ക് പരാതി നൽകി. ഇതിന് ശേഷം 20,000 രൂപ മടക്കി നൽകി. ബാക്കി തുക ആവശ്യപ്പെട്ടാണ് പരാ...
Kerala

പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമം ; ഭര്‍ത്താവ് പിടിയില്‍

പാലക്കാട്: പട്ടാപകല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഭാര്യയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍. പാലക്കാട് കൊഴിഞ്ഞമ്പാറയില്‍ ഇന്ന് രാവിലെ 7.30ഓടെയാണ് നീലിപ്പാറ സ്വദേശിനിയായ ഗീതുവിനെ ഭര്‍ത്താവ് ഷണ്‍മുഖം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചത്. പ്രകോപനത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഗുരുതരമായി പരിക്കേറ്റ ഗീതുവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു....
Kerala, Tech, university

കാലിക്കറ്റിലെ ഗവേഷകര്‍ വികസിപ്പിച്ച സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതികവിദ്യ ശാസ്ത്രദിനത്തില്‍ കൈമാറും

കാലിക്കറ്റ് സര്‍വകലാശാലയിലെ രസതന്ത്രവിഭാഗം ഗ്രീന്‍ ഗ്രാഫീന്‍ ലബോറട്ടറിയില്‍ (ജി.ജി.എല്‍.) വികസിപ്പിച്ചെടുത്ത സൂപ്പര്‍ കപ്പാസിറ്റര്‍ ടെക്‌നോളജി ദേശീയ ശാസ്ത്രദിനമായ ഫെബ്രുവരി 28-ന് കോഴിക്കോട് ആസ്ഥാനമായുള്ള ഇലക്ട്രിവോര്‍ കമ്പനിക്ക് കൈമാറും. സാങ്കേതിക വിദ്യാവികസനത്തിനുള്ള ധാരണയനുസരിച്ച് സര്‍വകലാശാലയിലെ ഗ്രാഫീന്‍ ലാബില്‍ കുറേനാളായി ഇതിനുള്ള ഗവേഷണം തുടരുകയാണ്. ഒരേസമയം സുതാര്യവും എന്നാല്‍ വൈദ്യുതിയുടെ ചാലകവുമായ ഗ്രാഫീന് സവിശേഷമായ ഒട്ടനവധി ഭൗതിക താപ വൈദ്യുത ഒപ്റ്റിക്കല്‍ പ്രത്യേകതകളുണ്ട്. ഇതിന്റെ വ്യവസായ സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് കേരളത്തില്‍ രാജ്യത്തെ ആദ്യത്തെ  ഗ്രാഫീന്‍ ഇന്നോവഷന്‍  സെന്ററും ഇതിന്റെ തുടര്‍ച്ചയായുള്ള പ്രീ-പ്രൊഡക്ഷന്‍ സെന്ററും തുടങ്ങുന്നത്. ഈ സാഹചര്യത്തില്‍ വലിയൊരു മുന്നേറ്റമാണ് ജി.ജി.എല്ലിന്റെ ഭാഗത്തുനിന്നുള്ള ഈ സൂപ്പര്‍ കപ്പാസിറ്റര്‍ സാങ്കേതിക വിദ്യയെന്ന് പദ്ധതിക്ക് നേതൃത്...
Kerala, Other

ധർമഗിരി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

ധർമഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ. പി.കെ. കലീമുദ്ധീൻ യൂണിയൻ ഉദ്ഘാടനം ചെയ്ത് വിദ്യാർഥികളോട് സംവദിച്ചു. അഡ്വ. പി.കെ. കലീമുദ്ധീനും യൂണിയൻ ചെയർപേഴ്‌സൺ മുഹമ്മദ്‌ ഇർഫാനും ചേർന്ന് വിദ്യാർഥി യൂണിയന്റെ പേരായ 'ഋത്വ' അനാച്ഛാദനം ചെയ്തു. കോളേജ് പ്രോഗ്രാം ഡയറക്ടർ പ്രൊഫസർ എ.പി. അബ്ദുൽ വഹാബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ റുഹൈൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പി.അബ്ദുൽ ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. പൂവല്ലൂർ ഫൗണ്ടേഷൻ ചെയർമാൻ കുഞ്ഞിമൊയ്‌ദീൻ, സെക്രട്ടറി പി.റഹൂഫ്, ട്രഷറർ ടി പി അബ്ദുൽ മജീദ്, കോളേജ് മാനേജർ മൊയ്‌ദീൻ, വൈസ് പ്രിൻസിപ്പൽ സി.എച്ച്.ഷഹാന, സ്റ്റാഫ് അഡ്വൈസർ കെ.തസ്‌ലീം എന്നിവർ സാന്നിദ്ധ്യമറിയിച്ചു....
Kerala, Other

ഒരു വര്‍ഷത്തിലധികമായി വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചെന്ന് സ്‌കൂള്‍ കൗണ്‍സിലിംഗിനിടെ പൊട്ടികരഞ്ഞ് 14 കാരി ; മൂന്നു പേര്‍ പിടിയില്‍

മൂന്നാര്‍ : പൂപ്പാറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് ക്രൂര പീഡനത്തിനിരയായെന്ന് പൊട്ടികരഞ്ഞ് 14 കാരി വെളിപ്പെടുത്തിത്. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാലുപേര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നും പ്രതികള്‍ തന്നെ ഇടുക്കിയിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് കേസില്‍ പൂപ്പാറ സ്വദേശികളായ രാം കുമാര്‍, വിഗ്‌നേഷ്, ജയ്സണ്‍ എന്നിവരെ പിടികൂടിയത്. തമിഴ്നാട് സ്വദേശിയായ ഒരു പ്രതികൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു....
Kerala, Other

നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിപിഐ മുന്‍ ബ്രാഞ്ച് സെക്രട്ടറിക്ക് 17 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം: നാല് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിപിഐ ഉദയന്‍കുളങ്ങര മുന്‍ ബ്രാഞ്ച് സെക്രട്ടറിയെ 17 വര്‍ഷം ശിക്ഷിച്ചു. ഉദയന്‍കുളങ്ങര സ്വദേശി ഷിനുവിനെ (41) ആണ് ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര പോക്‌സോ കോടതിയാണ് കഠിന തടവിന് വിധിച്ചത്. 2022 - 23 കാലയളവിലാണ് പ്രതി കുട്ടികളെ പീഡിപ്പിച്ചത്. 17 വര്‍ഷം കഠിന തടവിനൊപ്പം 50000 രൂപ പിഴയും അടയ്ക്കണം. അതിവേഗം കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് ഇപ്പോള്‍ വിധി വന്നത്....
Kerala, Other

രാഹുലിനെതിരെ ആനി ഇറങ്ങും ; ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. വയനാട്ടില്‍ രാഹുല്‍ ആനി രാജയാണ് സ്ഥാനാര്‍ത്ഥിയാകുക. ജില്ലാ കൌണ്‍സിലിന്റെ എതിര്‍പ്പ് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് തളളിയതോടെ മാവേലിക്കര സിഎ അരുണ്‍ കുമാര്‍ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രനും തൃശ്ശൂരില്‍ വി.എസ്. സുനില്‍കുമാറും മത്സരിക്കും. സിപിഐ എക്‌സിക്യൂട്ടിവില്‍ സ്ഥാനാര്‍ത്ഥികളില്‍ തീരുമാനമായി. വൈകിട്ട് മൂന്നു മണിക്ക് സിപിഐ കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടാകും. മാവേലിക്കര ലോക്‌സഭ മണ്ഡലത്തില്‍ ആരാകും സ്ഥാനാര്‍ത്ഥിയാകുകയെന്നതായിരുന്നു സസ്‌പെന്‍സ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ സാധ്യത സ്ഥാനാര്‍ത്ഥി പട്ടിക സിപിഐ കൊല്ലം ജില്ലാ കൗണ്‍സില്‍ തയ്യാറാക്കിയിരുന്നു. സിപിഐ സംസ്ഥാന നേതൃത്വം പരിഗണിച്ച അഡ്വ. സി. എ.അരുണ്‍കുമാറിനെ പരിഗണിക്കാതെയും ഉള്‍പ്പെടുത്താതെ...
Kerala

തെറ്റായ രീതിയില്‍ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിക്കില്ല: വനിതാ കമ്മിഷന്‍

മികച്ച ചികിത്സകള്‍ നിലവില്‍ ഉണ്ടായിരുന്നിട്ടും അതു പിന്തുടരാതെ തികച്ചും തെറ്റായ രീതിയില്‍ ഷമീറയുടെ പ്രസവം നടത്തിയത് ആധുനിക സമൂഹത്തിന് യോജിച്ച രീതി അല്ലെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. നേമത്തിന് അടുത്ത് കാരയ്ക്ക മണ്ഡപത്തിനു സമീപമുള്ള വാടകവീട്ടില്‍ മരണപെട്ട പുത്തന്‍പീടികയില്‍ ഷമീറ താമസിച്ചിരുന്ന സ്ഥലവും പരിസരവും വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി, വനിതാ കമ്മിഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ക്കൊപ്പം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. കേരളീയ സമൂഹത്തില്‍ കേട്ടു കേള്‍വി ഇല്ലാത്ത അത്യന്തം ദാരുണമായ സംഭവമാണിത്. ഗര്‍ഭിണികള്‍ക്കു നല്‍കേണ്ട ചികിത്സയെപ്പറ്റിയും പ്രതിമാസം ചികിത്സ നടത്തേണ്ടതിനെ കുറിച്ചും എല്ലാവര്‍ക്കും അവബോധം നല്‍കുകയും ആവശ്യമായ എല്ലാ സംവിധാനവും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുകയും ചെയ്തിട്ടുള്ളതാണ്. 2023 ഓഗസ്റ്റ് മാസത്തില്‍ ഷമ...
Information, Kerala, Other

ഡ്രൈവിംഗ് ടെസ്റ്റില്‍ അടിമുടി മാറ്റം ; അറിഞ്ഞിരിക്കേണ്ടതെല്ലാം ഇതാ…

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പരീക്ഷണങ്ങള്‍ അടിമുടി പരിഷ്‌കരിച്ചിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഡ്രൈവിംഗ് ടെസ്റ്റ് രീതികള്‍ പരിഷ്‌കരിച്ചു കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ദിവസം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. കാര്‍ ടെസ്റ്റിന് നേരത്തെയുണ്ടായിരുന്ന 'H' ഒഴിവാക്കിയാണ് പുതിയ പരിഷ്‌കാരം. ഇതാ പുതിയ പരിഷ്‌കാരത്തെക്കുറിച്ച് അറിയേണ്ടതെല്ലാം പുതിയ ഡ്രൈവിംഗ് ടെസ്റ്റിങ്ങ് സംബന്ധിച്ച പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ കൈ കൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ഗിയര്‍ ഷിഫ്റ്റിംഗ് സംവിധാനം മോട്ടോര്‍ സൈക്കിളുകളില്‍ നിന്നും അപ്രത്യക്ഷമായതിനാലും അത്തരം വാഹനങ്ങളില്‍ പരിശീലനം ലഭിച്ചവര്‍ക്ക് കാലുകൊണ്ട് ഗിയര്‍ സെലക്ഷന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും മനസ്സിലാക്കുന്നു. ആയതിനാല്‍ മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍ എന്ന വിഭാഗത്തിന് ഇനി മുതല്‍ കാല്‍പാദം കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സെലക്ഷ...
Kerala, Local news

റെയില്‍വേ വികസനം; നേട്ടങ്ങള്‍ക്ക് നന്ദി, കുറവുകള്‍ പരിഹരിക്കണം ഇ. ടി. മുഹമ്മദ് ബഷീര്‍ എംപി

പാലക്കാട് : പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പദ്ധതികള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും എല്ലാ പ്രവര്‍ത്തികളും സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും താനൂര്‍, തിരുനാവായ സ്റ്റേഷനുകള്‍ കൂടി അമൃത് ഭാരത് പദ്ധതികള്‍ ഉള്‍പെടുത്തണമെന്നും ഇ. ടി. മുഹമ്മദ് ബഷീര്‍. എംപി ആവശ്യപ്പെട്ടു. ദക്ഷിണ മേഖല റെയില്‍വേ ജനറല്‍ മാനേജര്‍ ഇന്ന് പാലക്കാട് വിളിച്ചുചേര്‍ത്ത പാലക്കാട് ഡിവിഷന്റെ കീഴിലുള്ള എംപി മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം. പി. പൊന്നാനി പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍വേ വികസനങ്ങളില്‍ എംപി യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.റെയില്‍വേ സ്റ്റേഷനുകളിലെ കുറവുകള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും എംപി യോഗത്തില്‍ പറഞ്ഞു. അമൃത് ഭാരത് പദ്ധതിയില്‍ തിരൂര്‍, കുറ്റിപ്പുറം, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേറ...
Kerala, Malappuram, Other

സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം സ്വീകരിക്കുന്നത്. എന്നാല്‍ അത് ഏതു വിധേനയും തകര്‍ക്കുവാനുള്ള പോരാട്ടം തുടരുകയാണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തില്‍ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കടത്താന്‍ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പതിവ് രീതികളില്‍ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന ചുരിദാറുകളില്‍ കുഴമ്പ് രൂപത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റുകള്‍ക്ക് ഇടയിലും ഫ്‌ലവര്‍ വയ്‌സുകള്‍ക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന രീതികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 92 ലക്ഷം രൂപ വില മതിക്കുന്ന 1462...
Kerala, Other

അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ ചൂഷണത്തിന് ഇരയാവുന്നു ; ഭരണഘടനാപരമായ അവകാശങ്ങളെപ്പറ്റി സ്ത്രീകളെ ബോധവല്‍ക്കരിക്കുമെന്ന് വനിതാ കമ്മിഷന്‍

കണ്ണൂര്‍ : അവകാശങ്ങളെ കുറിച്ചും ലഭിക്കേണ്ട ആനുകൂല്യങ്ങളെ കുറിച്ചും ബോധവല്‍ക്കരിക്കുകയും അതിക്രമങ്ങളെ നേരിടാന്‍ ആര്‍ജവമുള്ളവരാക്കി സ്ത്രീകളെ മാറ്റുകയുമാണ് ലക്ഷ്യമെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ പറഞ്ഞു. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. പലപ്പോഴും അവകാശങ്ങളെക്കുറിച്ച് അവബോധമില്ലാത്തതിനാല്‍ സ്ത്രീകള്‍ വലിയ തോതിലുള്ള ചൂഷണത്തിന് ഇരയാവുന്നതായി കാണാം. അതിനാല്‍ കേരളത്തിലെ സ്ത്രീ സമൂഹത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ ബോധവല്‍ക്കരണ പരിപാടികള്‍ വനിതാ കമ്മിഷന്‍ നടത്തിവരികയാണ്. ചെറിയ പ്രശ്‌നങ്ങളില്‍ നിന്ന് തുടങ്ങി കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നതിലേക്ക് വരെ എത്തുന്ന കാര്യങ്ങളാണ് കമ്മിഷനില്‍ എത്തുന്ന പരാതികളില്‍ ഏറെയും. മാനസിക ആരോഗ്യം വര്‍ധിപ്പിക്കുന്...
Kerala, Other

വസ്തുവിന്റെയും സ്വത്തിന്റെയും പേരില്‍ അമ്മമാരെ പീഡിപ്പിക്കുന്നു: വനിതാ കമ്മിഷന്‍

വസ്തുവിന്റെയും സ്വത്തിന്റെയും പേരിലുള്ള വടംവലിയില്‍ പ്രായമായ അമ്മമാരെ നിരാലംബരാക്കുന്ന മക്കളുടെ എണ്ണം കൂടുകയാണെന്ന് വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ജവഹര്‍ ബാലഭവനില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ഇങ്ങനെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന മാതാപിതാക്കളുടെ അവസ്ഥ വളരെ ദുഃഖകരമാണ്. ഒന്നു നോക്കാനോ, കാണാനോ, സംരക്ഷണം നല്‍കാനോ, അവര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം പോലും ചെയ്തുകൊടുക്കാനോ തയാറാകാത്ത മക്കളുണ്ട്. സ്വത്ത് വീതിച്ചു നല്‍കിയിട്ടും അമ്മയുടെ പേരില്‍ അവശേഷിക്കുന്ന ചെറിയ സ്വത്തിനു പോലും വീണ്ടും അവകാശം ഉന്നയിച്ച പരാതി അദാലത്തില്‍ പരിഗണനയ്ക്കു വന്നു. ഈ വിഷയത്തില്‍ മക്കള്‍ കോടതിയില്‍ കേസും കൊടുത്തിരിക്കുന്നതായി അറിയുന്നു. ഇത്തരം കേസുകളില്‍ ഇരുകൂട്ടര്‍ക്കും ദോഷമില്ലാത്ത രീതിയില്‍ പരിഹരിക്കുന്നതിനുള്ള ശ്രമമാണ് ക...
Kerala, Other

പൈപ്പ് പൊട്ടി കുടിവെളളം പാഴായി പോകുന്നു, ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ല ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: പുതിയപാലത്ത് പൈപ്പ് പൊട്ടി കുടിവെളളം പാഴാകുന്നതിനാല്‍ ഒരു മാസമായി പ്രദേശത്ത് കുടിവെള്ളം കിട്ടാനില്ലെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജലഅതോറിറ്റിക്കും പൊതുമരാമത്ത് വകുപ്പിനും നോട്ടീസയച്ചു. 15 ദിവസത്തിനകം വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു. പുതിയപാലം ജൂമാഅത്ത് പള്ളിക്ക് മുന്നിലാണ് ജലഅതോറിറ്റി കുടിവെള്ള പൈപ്പ് മാറ്റുന്നത്. ഇതിനിടയിലാണ് പ്രധാന പൈപ്പ് പൊട്ടിയത്. പുതിയ പാലം - മൂരിയാട് റോഡില്‍ ഇത് ഗതാഗതകുരുക്കിനും കാരണമായിട്ടുണ്ട്. മാര്‍ച്ചില്‍ കോഴിക്കോട് നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി....
Kerala, Malappuram, Other

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; സിപിഎം അന്തിമ പട്ടികയായി ; മലപ്പുറത്തേക്ക് സര്‍പ്രൈസ് എന്‍ട്രിയായി യുവ നേതാവ്

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയായി. ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്. ഔദ്യോഗിക പ്രഖ്യാപനം ഈ മാസം 26നായിരിക്കും ഉണ്ടാകുക. മലപ്പുറത്ത് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വസീഫ് സ്ഥാനാര്‍ത്ഥിയാകും. വിപി സാനു, അഫ്‌സല്‍ എന്നിവരുടെ പേരും ഇവിടേക്ക് നേരത്തെ പരിഗണിച്ചിരുന്നു. വടകരയില്‍ കെകെ ശൈലജ, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ടി എം തോമസ് ഐസക്, ആറ്റിങ്ങലില്‍ വി. ജോയ്, എറണാകുളത്ത് കെ.ജെ ഷൈന്‍, ഇടുക്കിയില്‍ ജോയ്സ് ജോര്‍ജ്, പൊന്നാനിയില്‍ മുന്‍ ലീഗ് നേതാവ് കെഎസ് ഹംസ, കൊല്ലത്ത് എം മുകേഷ്, ആലപ്പുഴയില്‍ എഎം ആരിഫ്, കോഴിക്കോട്ട് എളമരം കരീം എന്നിവര്‍ മത്സരിക്കും. സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ട് വനിതകള്‍ മാത്രമാണുള്ളത്. സിപിഎം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ...
Kerala, Other

കുമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

മലമ്പുഴയിലെ കുമ്പാച്ചി മലയില്‍ കുടുങ്ങിപ്പോകുകയും തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. മാട്ടുമന്ത് സ്വദേശി റഷീദ(46), മകന്‍ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മലമ്പുഴ കടുക്കാംകുന്നത്ത് റെയില്‍വേ ലൈനിനു സമീപമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. 2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കുറുമ്പാച്ചി മലയിടുക്കില്‍ ബാബു കുടുങ്ങിയത്. 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബാബു എന്ന 23കാരനെ ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സുഹൃത്തുക്കള്‍ക്...
Kerala, Local news, Malappuram

ലോക കേരള സഭയിൽ ഉന്നയിച്ച ആവശ്യങ്ങൾ പോലും സർക്കാർ പരിഗണിക്കുന്നില്ല : പി എം എ സലാം

തിരൂരങ്ങാടി : പ്രവാസികളുടെ അത്യുന്നത സഭ എന്ന് കൊട്ടി ഘോഷിച്ച് രൂപീകരിച്ച ലോക കേരള സഭയിൽ പ്രവാസികൾ ഉന്നയിച്ച അനേക ആവശ്യങ്ങളിൽ ഒന്ന് പോലും പരിഗണിക്കാതെ, പ്രവാസികളെ അവഗണിക്കുകയും ചൂഷണം വിധേയരാക്കുകയും ചെയുന്ന സമീപനമാണ് കേരള സർക്കാർ തുടർന്ന് വരുന്നതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് താലൂക്ക് ഓഫിസിനു മുമ്പിൽ - ചെമ്മാട് സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസി പെൻഷൻ പദ്ധതിയിൽ 60 പിന്നിട്ടവർക്ക് അംഗത്വം പോലും നൽകുന്നില്ല, പ്രവാസി പുനരധിവാസം ഇപ്പോഴും ജലരേഖയാണെന്നും, പ്രവാസി പദ്ധതി വിഹിതം വെട്ടിക്കുറച്ച ബജറ്റ് അവഗണന തുടരുന്നതിന്റെ ഉദാഹരണമാണെന്നും മുഖ്യ പ്രഭാഷണം നിർവഹിച്ച സംസ്ഥാന പ്രവാസി ലീഗ് പ്രസിഡന്റ്‌ ഹനീഫ മൂന്നിയൂർ പറഞ്ഞു. മണ്ഡലം പ്രസിഡന്റ്‌ പി എം എ ജലീൽ അധ്യക്ഷത വഹിച്ചു. ജാഫർ കെ സ്വാഗതം പറഞ്ഞു. ഇ ഇബ...
Kerala, Local news, Malappuram

കുന്നുംപുറം പാലിയേറ്റിവിന് മര്‍കസ് ഖുതുബി സ്‌കൂളിന്റെ കൈത്താങ്ങ്

തിരൂരങ്ങാടി : കുന്നുംപുറം പാലിയേറ്റിവിന് എ ആര്‍ നഗര്‍ പുതിയത്ത് പുറായ മര്‍കസ് പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈത്താങ്ങ്. വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച എണ്‍പത്തി അയ്യായിരം രൂപ(85,000) കുന്നുംപുറം പാലിയേറ്റിവ് ഭാരവാഹികള്‍ക്ക് കൈമാറി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിറാജുദ്ദീന്‍, അഡ്മിനിസ്ട്രീറ്റിവ് ഓഫീസര്‍ നൗഫല്‍ സഖാഫി, എസ് എ കെ തങ്ങള്‍, പി ടി എ പ്രസിഡന്റ് പി കെ മുജീബ്, പി ടി എ വൈസ് പ്രസിഡന്റ് പി കെ ഇസ്മായില്‍, ചെമ്പന്‍ അലവി മുസ്ലിയാര്‍, പാലിയേറ്റിവ് പ്രസിഡന്റ് കെ കെ മൊയ്തീന്‍ കുട്ടി,ജനറല്‍ സെക്രട്ടറി വി ടി മുഹമ്മദ് ഇക്ബാല്‍, ട്രഷറര്‍ കെ സി അബ്ദുറഹ്‌മാന്‍. എ പി ബാവ, എസ് കെ സൈതലവി ഹാജി, ചെമ്പന്‍ അയ്യൂബ്, പി ഇ ഷഫീഖ്, പി ഇ ഹബീബ് എന്നിവര്‍ സംബന്ധിച്ചു....
Kerala, Other

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ : ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കും: വനിതാ കമ്മിഷന്‍

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് തദ്ദേശ സ്ഥാപന തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കുമെന്ന് വനിത കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു. കൊല്ലം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ നടത്തിയ ജില്ലാതല അദാലത്തില്‍ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം വനിതാ കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിവരുകയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന മാനസിക, ശാരീരിക പീഡനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനുള്ള നിയമമുണ്ട്. കൃത്യമായി ജോലി ചെയ്യുന്ന സ്ത്രീകളെ പോലും മാനസിക പീഡനത്തിന് ഇരയാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതു സംബന്ധിച്ച് പരാതികള്‍ ലഭിക്കുന്നുണ്ട്. തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങള്‍ അതത് സ്ഥാപനങ്ങളിലെ ഇന്റേണല്‍ കമ്മിറ്റി പരിശോധിക്കണം. പ്രായമായ അമ്മമാരെ മക്കള്‍ സംരക്ഷ...
Kerala

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജീവനക്കാർ കുറവ് : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കോഴിക്കോട്: വന്യമ്യഗങ്ങളുടെ ആക്രമണം വർധിച്ചത് കാരണം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയിട്ടും ആവശ്യത്തിന് ജീവനക്കാരില്ലാത്തതു കാരണം രോഗികൾ ദുരിതത്തിലാവുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് 3 ആഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ഉത്തരവിൽ പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. വിവിധജില്ലകളിൽ നിന്ന് 3000 ത്തോളം പേർ ദിവസേനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നുണ്ട്. നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, അറ്റന്റർ എന്നീ തസ്തികകളിൽ ജീവനക്കാർ കുറവാണെന്ന് മനസിലാക്കുന്നു. പി.എം. എസ് എസ് വൈ ബ്ലോക്കിൽ ജീവനക്കാർ കുറവായതിനാൽ താൽക്കാലിക ജീവനക്കാരെയാണ് ഉപയോഗിക്കുന്നത്.എമർജൻസി വിഭാ...
Accident, Kerala

കാര്‍ ബൈക്കിലിടിച്ച് മകളെ കോളജില്‍ ഇറക്കി മടങ്ങുകയായിരുന്ന പിതാവിന് ദാരുണാന്ത്യം

കോഴിക്കോട് : മകളെ കോളജില്‍ ഇറക്കി തിരിച്ചു പോകുന്നതിനിടെ കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ പിതാവിന് ദാരുണാന്ത്യം. കുന്ദമംഗലം ആനപ്പാറയില്‍ ഇന്നു രാവിലെയാണ് സംഭവം. പൂളകോട് അമ്മാനംകൂട്ടില്‍ വീട്ടില്‍ ഷാജി (52) ആണ് മരിച്ചത്. ബെക്കില്‍ ഇടിച്ച കാര്‍ അതിനുശേഷം ടിപ്പര്‍ലോറിയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക വിവരം. ഷാജിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി...
Kerala

സമസ്ത പൊതുപരീക്ഷ രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി

ചേളാരി: മദ്റസ സംവിധാനത്തിലെ ഏറ്റവും വലിയ പൊതുപരീക്ഷക്ക് ഇന്നലെ (17/02/204) തുടക്കമായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 10,762 മദ്റസകളിലെ രണ്ടരലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്നലെ പരീക്ഷ എവുതിയത്. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടക്കുന്നത്.ഇന്ത്യയില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബംഗാള്‍, ബീഹാര്‍, ഒറീസ, ഝാര്‍ഖണ്ഡ്, ആസാം, ലക്ഷദ്വീപ്, അന്തമാന്‍ എന്നിവിടങ്ങളിലും വിദേശത്ത് മലേഷ്യ, യു.എ.ഇ, സഊദി അറേബ്യ, ഒമാന്‍, ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലുമാണ് സമസ്തയുടെ അംഗീകൃത മദ്റസകള്‍ പ്രവര്‍ത്തിക്കുന്നത്. അംഗീകൃത മദ്റസകള്‍ ഇല്ലാത്ത രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഈ അധ്യയന വര്‍ഷം മുതല്‍ ഇ-മദ്റസ പഠനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ജനറല്‍ കലണ്ടര്‍ പ്രകാരമുള്ള മദ്റസകളിലെ പൊതുപരീക്ഷയാണ് ഇന്നലെയും ഇന്നും നാളെയുമായി നടക്ക...
Crime, Kerala, Other

വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു....
Kerala, Other

സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന ആറു വയസുകാരന് തെരുവ് നായയുടെ കടിയേറ്റു

സ്‌കൂളിലേക്ക് പോകുന്നതിനായി ബസ് കാത്തുനില്‍ക്കുകയായിരുന്ന ആറുവയസുകാരന് തെരുവു നായയുടെ കടിയേറ്റു. പാലക്കാട് പോത്തുണ്ടി അരിമ്പൂര്‍പതി മുല്ലശ്ശേരി വീട്ടില്‍ ഷൈനിയുടെയും ദീപികയുടെയും മകനായ പേഴുംപാറ ബത്‌ലഹേം സ്‌കൂളിലെ യു.കെ.ജി.വിദ്യാര്‍ഥി ആദിത്യനാണ് (6) തെരുവു നായയുടെ കടിയേറ്റത്. ആദിത്യനെ നെന്മാറ സി.എച്ച്.സിയിലും, പിന്നീട് ആലത്തൂര്‍ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് തൃശൂര്‍ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലേക്ക് കൂടുതല്‍ ചികിത്സക്കായി മാറ്റി....
Kerala

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കലയിലാണ് സംഭവം. ചാവടിമുക്കില്‍ പ്രിന്‍സിയുടെയും അനിലിന്റെയും മകള്‍ അഖിലയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7 മണിയോടുകൂടിയാണ് കുട്ടിയെ വീട്ടില്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിന് അയിരൂര്‍ പൊലീസ് കേസെടുത്തു....
Kerala, Other

രജിസ്‌ട്രേഷനില്ലാതെ വില്ല പദ്ധതി പരസ്യം; ‘ഗ്രീന്‍ സിറ്റി’യ്ക്ക് കെ-റെറയുടെ നോട്ടീസ്

'കോഴിക്കോടിന്റെ ഹൃദയഭാഗത്ത് വീടുകള്‍ സ്വന്തമാക്കാം' എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതി വില്‍പനയ്ക്കായി പരസ്യപ്പെടുത്തിയ 'മാര്‍ക്കര്‍ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡെവലപ്പേഴ്‌സ്' എന്ന പ്രൊമോട്ടറുടെ 'ഗ്രീന്‍ സിറ്റി' എന്ന പദ്ധതിയ്ക്ക് കെ-റെറ (കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി) യുടെ കാരണം കാണിക്കല്‍ നോട്ടീസ്. തങ്ങളുടെ വെബ്‌സൈറ്റ് വഴിയാണ് പ്രൊമോട്ടര്‍ പദ്ധതി പരസ്യപ്പെടുത്തുന്നത്. ഈ സാഹചര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്)നിയമം 59(1)ാം വകുപ്പു പ്രകാരം നടപടിയെടുക്കാതിരിക്കാനുള്ള കാരണം കാണിക്കാനാണ് പ്രൊമോട്ടര്‍ക്ക് കെ-റെറ നോട്ടീസ് അയച്ചിട്ടുള്ളത്. മലപ്പുറം ജില്ലയുടെ പല ഭാഗങ്ങളിലും ഇതേ പ്രൊമോട്ടര്‍ രജിസ്റ്റര്‍ ചെയ്യാതെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ പരസ്യപ്പെടുത്തുന്നതായി കെ-റെറയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുസംബന്ധിച്ച തുടരന്വേഷണങ്ങള്‍ നടന്നു വരികയാണ്. ക...
Kerala, National, Other

നാളെ ഭാരത് ബന്ദ് ; പ്രധാന നഗരങ്ങളില്‍ റോഡ് തടയും

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച. നാളെ രാവിലെ 6 മുതല്‍ വൈകിട്ടു 4 വരെ. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഉച്ചയ്ക്കു 12 മുതല്‍ 4 വരെ റോഡ് തടയലും ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബന്ദ് ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനം മാത്രമേ ഉണ്ടാകൂ. രാവിലെ 10നു രാജ്ഭവനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമുണ്ടാകുമെന്നു സംസ്ഥാനത്തെ സമരസമിതി കോഓര്‍ഡിനേഷന്‍ ചെയര്‍മാനും കേരള കര്‍ഷക സംഘം സെക്രട്ടറിയുമായ എം. വിജയകുമാര്‍ അറിയിച്ചു. ബന്ദിന്റെ പേരില്‍ വെള്ളിയാഴ്ച കേരളത്തില്‍ കടകമ്പോളങ്ങള്‍ അടക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് എസ്. എസ്. മനോജ് വ്യക്തമാക്കി....
error: Content is protected !!