Friday, July 18

Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്
Kerala

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പുലര്‍ച്ചെ വീട്ടിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്. സെക്രട്ടറിയേറ്റ് മാര്‍ച്ച് അക്രമകേസിലാണ് പുലര്‍ച്ചെ പത്തനംതിട്ട അടൂരിലെ വീട്ടിലെത്തി കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് കേസുകളാണ് സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഈ മൂന്ന് കേസുകളിലും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണ്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കേസില്‍ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തിരുന്നത്. വി ഡി സതീശന്‍, ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെ തിരിച്ചറിഞ്ഞ മുപ്പത് പേരുടെ പേരുകളാണ് എഫ്‌ഐആറില്‍ ഉള്ളത്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികളാണ്. അതേസ...
Kerala, Other

സ്‌കൂള്‍ കലോത്സവം ; ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സ്വര്‍ണ്ണ കപ്പില്‍ മുത്തമിട്ട് കണ്ണൂര്‍ സ്‌ക്വാഡ്

കൊല്ലം: സ്‌കൂള്‍ കലോല്‍സവത്തില്‍ അവസാന നിമിഷം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂര്‍ ജില്ല ഓവറോള്‍ ജേതാക്കള്‍. കോഴിക്കോടിനെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. അവസാന ദിവസം 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ജില്ല ഒന്നാമതായത്. കോഴിക്കോടിന് 949 പോയിന്റാണ് നേടാനായത്. ഇന്നലെ മത്സരം അവസാനിച്ചപ്പോള്‍ കോഴിക്കോടിന് 896 പോയിന്റും കണ്ണൂരിന് 892 പോയിന്റുമാണ് ഉണ്ടായിരുന്നത്. പാലക്കാട് ജില്ലയാണ് മൂന്നാം സ്ഥാനത്ത് എത്തിയത്. ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക് എത്തുന്നത് 23 വര്‍ഷത്തിന് ശേഷമാണ്. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഉദ്ഘാടനം ചെയ്തത്. മന്ത്രി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജയപരാജയങ്ങള്‍ കലാപ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് സമ്മാന വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ നടന്‍ മമ്മൂട്ടി കുട്ടികളോട് പറഞ്ഞു. പാലക്കാട് ആലത്തൂര്‍ ബിഎസ്‌എസ...
Kerala, Obituary

പഞ്ചായത്തംഗത്തെ ക്വാര്‍ട്ടേഴ്‌സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെയാണ് നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു പുഷ്പ. ഹൃദയസ്തംഭമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം....
Kerala, Other

പ്ലസ് ടു വിദ്യാര്‍ത്ഥി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പ്ലസ്ടു വിദ്യാര്‍ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെടുമങ്ങാട് ആനാട് വെള്ളരിക്കോണം ധന്യ ഭവനില്‍ അനില്‍സിന്ധു ദമ്പതികളുടെ മകന്‍ ധനുഷാണ് (17) മരിച്ചത്. ആനാട് എസ്എന്‍വി എച്ച്എസിലെ പ്ലസ്ടു കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ്. ഇന്ന് രാവിലെ ധനുഷിന്റെ അമ്മയാണ് മകനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെടുമങ്ങാട് പൊലീസ് കേസെടുത്തു....
Kerala

പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കറന്തക്കാട് താളിപടപ്പിലെ പൂട്ടി കിടക്കുന്ന പഴയ ആശുപത്രി കെട്ടിടത്തിന് സമീപം പൊലീസുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എ.ആര്‍ ക്യാമ്പിലെ സി പി ഒ ആലപ്പുഴ സ്വദേശി സുധീഷ് ( 40 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തിയത്. കടുത്ത മദ്യപാനി ആയിരുന്ന സുധീഷ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. കുറച്ചു ദിവസമായി സുധീഷ് ജോലിക്കെത്തുന്നുണ്ടായിരുന്നില്ല. അവധിക്ക് അപേക്ഷയും നല്‍കിയിരുന്നില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. പൊലീസ് നായയും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി....
Kerala

ആഗോള പണ്ഡിത സഭയുടെ ജനറല്‍ അസംബ്ലിക്ക് നാളെ തുടക്കമാകും ; ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും

ദോഹ: ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ ആറാമത് ജനറല്‍ അസംബ്ലിക്ക് നാളെ ദോഹയില്‍ തുടക്കമാവും. വൈകീട്ട് നടക്കുന്ന ഉദ്ഘാടന ചടങ്ങുകളോടെയാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പണ്ഡിത പ്രതിനിധി സമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറാംഗവും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സംബന്ധിക്കും. അസംബ്ലിയില്‍ ഫലസ്തീന്‍ അടക്കമുള്ള ആനുകാലിക മത സാമുദായിക-സാമൂഹിക-വിദ്യാഭ്യാസ വിഷയങ്ങളെ സംബന്ധിച്ച് ചര്‍ച്ചകളും സെമിനാറുകളും നടക്കും. 2004 ല്‍ രൂപീകരിക്കപ്പെട്ട ആഗോള പണ്ഡിത സഭ ഇസ്‌ലാമിക ലോകത്തെ മുസ്‌ലിം പണ്ഡിതരുടെ പ്രധാന പൊതുവേദിയാണ്. 2012 മുതല്‍ ഡോ. നദ്‌വി പണ്ഡിത സഭയില്‍ അംഗമാണ്. 2018-ല്‍ തുര്‍ക്കിയിലെ ഇസ്തംബൂളിലായിരുന്നു പണ്ഡിത സഭയുടെ അഞ്ചാമത് അസംബ്ലി നടന്നത്....
Kerala

അങ്ങനെ ഞാൻ പറഞ്ഞിട്ടില്ല ; വിവാദ പരാമർശത്തിൽ കേസ് എടുത്തതിൽ പ്രതികരണവുമായി ഉമർ ഫൈസി മുക്കം

കോഴിക്കോട് : തട്ടമിടാത്തവർ അഴിഞ്ഞാട്ടക്കാരികളാണെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമർ ഫൈസി മുക്കം. വിവാദ പരാമർശത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് പ്രതികരണവുമായി ഉമർ ഫൈസി രംഗത്തെത്തിയത്. 'തന്നെ മുമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയും കാര്യങ്ങൾ അന്വേഷിച്ചശേഷം നടപടികളൊന്നും ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നു. രണ്ടുമാസത്തിനു ശേഷം ഇപ്പോൾ കേസ് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു. ചാനൽ ചർച്ചക്കിടെ തട്ടമിടാത്ത സ്ത്രീകളെല്ലാം അഴിഞ്ഞാട്ടക്കാരികൾ എന്ന പരാമർശമാണ് കേസിന് ആധാരം. പരാമർശത്തിനെതിരെ വി പി സുഹറ നൽകിയ പരാതിയിലാണ് നടക്കാവ് പൊലീസ് ഉമർ ഫൈസിക്കെതിരെ കേസെടുത്തത്. മതസ്പർധ ഉണ്ടാക്കൽ, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. ഐപിസി 295എ, 298 എന്നീ വകുപ്പാണ് ചുമത്തിയത്. സുഹറ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് കഴിഞ്ഞ ഒക്ടോബര്‍ മാസം രണ്ടാ...
Kerala

നാല് വർഷത്തിന് ശേഷം ഇത്തിഹാദ് കരിപ്പൂരിൽ തിരിച്ചെത്തി ; വാട്ടർ സല്യൂട്ട് നൽകിയും മധുരം വിതരണം ചെയ്തും സ്വീകരിച്ച് അധികൃതർ

കരിപൂർ: നാല് വർഷത്തെ ഇടവേളക്ക് ശേഷം അബൂദബിയില്‍ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സര്‍വിസ് ഇത്തിഹാദ് എയർവേസ് പുനരാരംഭിച്ചു. ഇന്നലെ അബുദാബിയിൽനിന്ന്, പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30ന് 150 യാത്രക്കാരുമായി പുറപ്പെട്ട വിമാനം രാത്രി 7.55ന് കരിപ്പൂരിലെത്തി. വിമാനത്താവളത്തിലെ അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകി വിമാനത്തെ സ്വീകരിച്ചു. നിലവില്‍ ഒരു സര്‍വിസാണ് ആരംഭിച്ചിരിക്കുന്നത്. നേരത്തേ നാല് സര്‍വിസുകളാണ് ഉണ്ടായിരുന്നത്. ബാക്കി ഉടന്‍ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷ. 2020 മാർച്ചിലായിരുന്നു സർവീസ് നിർത്തിയിരുന്നത്. സർവീസ് പുനരാരംഭിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ നടന്ന ചടങ്ങ് എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ് ഉദ്ഘാടനം ചെയ്തു. ഇത്തിഹാദ് എയർപോർട്ട് മാനേജർ സി.കെ.ഹേമന്ദ്, എമിഗ്രേഷൻ,കസ്റ്റംസ്, സിഐഎസ്എഫ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വാട്ടർ സല...
Crime, Kerala

ഒന്നര വയസ്സുകാരനെ അമ്മയുടെ സഹോദരി കിണറ്റില്‍ എറിഞ്ഞു കൊന്നു

തിരുവനന്തപുരം കാട്ടാക്കട കൊണ്ണിയൂരില്‍ ഒന്നരവയസുകാരനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി. വിളപ്പില്‍ശാല സൈമണ്‍ റോഡിലാണ് സംഭവം. ശ്രീകണ്ഠന്‍ എന്നയാളുടെ ഒന്നര വയസുള്ള അനന്തന്‍ ആണ് മരിച്ചത്. കുട്ടിയുടെ അമ്മയുടെ സഹോദരിയായ മഞ്ജുവാണ് കിണറ്റിലെറിഞ്ഞത്. പ്രതിയെ വിളപ്പില്‍ശാല പോലീസ് കസ്റ്റഡിയിലെടുത്തു. മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണ് മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. ശ്രീകണ്ഠന്റെ ആദ്യ ഭാര്യയായിരുന്നു മഞ്ജുവെന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രസവത്തോടെ മഞ്ജുവിന് മാനസിക പ്രശ്‌നങ്ങളുണ്ടായി. തുടര്‍ന്ന് ശ്രീകണ്ഠന്‍ മഞ്ജുവിന്റെ അവിവാഹിതയായ ചേച്ചിയെ വിവാഹം ചെയ്യുകയായിരുന്നു. ഇതിലുള്ള കുഞ്ഞിനെയാണ് മഞ്ജു കിണറ്റില്‍ എറിഞ്ഞതെന്നും പൊലീസ് പറഞ്ഞു. കാട്ടാക്കട അഗ്‌നിരക്ഷാസേന സ്ഥലത്തെത്തിയാണ് കിണറ്റില്‍നിന്ന് കുഞ്ഞിനെ പുറത്തെടുത്തത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Kerala

അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ്, ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചിലവേറും : വില വര്‍ധിപ്പിച്ച് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവില്‍ മൂന്നു രൂപയുള്ളത് ഇനി മുതല്‍ നാല് രൂപയായിരിക്കു. ഒരു പുറംകോപ്പിക്കുള്ള ചാര്‍ജാണിതെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അടച്ചുപൂട്ടുന്ന സാഹചര്യത്തിലാണ് വര്‍ദ്ധനയുമായി മുന്‍പോട്ടുപോകാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ഇതിനോടകം അസോസിയേഷന്‍ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു....
Kerala, Malappuram, Other

യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്...
Accident, Kerala, Other

കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി ; യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയം കെഎസ്ആര്‍ടിസി ബസ്റ്റാന്റില്‍ കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. വൈകുന്നേരം 4.45 നാണ് സംഭവം. എങ്ങനെയാണ് അപകടം നടന്നതെന്ന് വ്യക്തമല്ല. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്....
Kerala

ക്യാരംസ് കളിക്കിടെ തര്‍ക്കം ; സുഹൃത്തിന്റെ മുഖത്ത് ചുറ്റിക കൊണ്ട് അടിച്ചു, യുവാവ് പിടിയില്‍

ക്യാരംസ് കളിക്കിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ സുഹൃത്തിന്റെ മുഖത്ത് ചുറ്റികകൊണ്ട് അടിച്ച യുവാവ് പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍, വേങ്ങറ കടത്തു കടയില്‍ വീട്ടില്‍ ശ്രീക്കുട്ടന്‍ (30) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പരിക്കേറ്റ തൊടിയൂര്‍ സ്വദേശിയായ ശ്രീനാഥ് ചികിത്സയിലാണ്. ഇയാളുടെ കണ്ണിന് താഴെയുള്ള അസ്ഥിക്ക് പൊട്ടലുണ്ട്. മാലുമേല്‍ ക്ഷേത്ര ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ക്യാരംസ് കളിക്കുന്നതിനിടെ കോയിന്‍ പുറത്തു പോയതിനെ തുടര്‍ന്ന് ശ്രീനാഥിനെ ശ്രീക്കുട്ടന്‍ ചീത്തവിളിച്ചു. തുടര്‍ന്ന് ശ്രീനാഥ് കളിനിര്‍ത്തി മാറിയിരുന്നു. പിന്നാലെ തന്റെ സ്‌കൂട്ടറില്‍ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് ശ്രീക്കുട്ടന്‍ മുഖത്ത് അടിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുകയും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടുകയും ചെയ്തു....
Kerala

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു ; പൊലീസ് അന്വേഷണം ആരംഭിച്ചു

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് 12 കാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു. മൂന്നാര്‍ ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയെയാണ് മൂന്നു ദിവസം മുന്‍പ് വീട്ടില്‍ ആരുമില്ലാത്ത നേരത്ത് പ്രതി കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചത്. പിന്നീട് പെണ്‍കുട്ടിക്ക് ശരീരവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു....
Calicut, Kerala, Other

കരിപ്പൂരില്‍ 2023 ല്‍ മാത്രം പിടികൂടിയത് 172 കോടിയിലധികം രൂപയുടെ സ്വര്‍ണം

പുതുവര്‍ഷം പുലരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ശരീരത്തിനകത്തും ഡ്രസ്സുകളില്‍ തേച്ചു പിടിപ്പിച്ചും പുത്തന്‍ രീതികളിലും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 376 കേസുകളില്‍ നിന്നാണ് ഇത്രയും കോടി വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 376 കേസുകളില്‍ നിന്നായി 270.536 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 172.19 കോടി രൂപ വിലമതിക്കും. ഇത്രയും കേസുകളില്‍ 163 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ ഭൂരിഭാഗവും ശരീരത്തിന് അകത്ത് ഒളിപ്പിച്ച് കടത്തിയത് ആണ്. ഇത് കൂടാതെ യാത്രക്കാരുടെ ഡ്രസ്സുകളില്‍ തേച്ച് പിടിപ്പിച്ച രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന അടിവസ്...
Kerala, Other

കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നരക യാതന ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്വാര്‍ട്ടേഴ്‌സിലെ ദുരവസ്ഥയ്‌ക്കെതിരെ കേസെടുത്ത ശേഷമാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വലിയങ്ങാടിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ഈ ദുരിത കാഴ്ചകളുള്ളത്. വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് വീടുകളുള്ളത്. കുടിക്കാനും കുളിക്കാനും കഴിയാത്ത തരത്തില്‍ പരിസരത്തുള്ള രണ്ടു കിണറുകള്‍ ഉപയോഗ ശൂന്യമാണ്. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് പ്രശ്‌നം. മാസം 4000 ...
Kerala, Other

മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നു ; പോലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

വയനാട് : മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ അപമാനിക്കുന്നതായി യുവാവിന്റെ പരാതിയിയില്‍ പോലീസ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. നിയമപരമായി ദാമ്പത്യബന്ധം വേര്‍പിരിഞ്ഞ തന്നെ സമൂഹ മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയും ബന്ധുക്കളും ചേര്‍ന്ന് വ്യാജവാര്‍ത്തകള്‍ നല്‍കി അപമാനിക്കുന്നുവെന്ന് കണിയാമ്പറ്റ കമ്പളക്കാട് സ്വദേശി മൊയ്തു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കമ്പളക്കാട് പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പരാതിയെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. 2020 ജൂണ്‍ 4 നാണ് പരാതിക്കാരന്റെ വിവാഹം കഴിഞ്ഞത്. ഇതില്‍ ഒരു മകളുണ്ട്. 2023 ജൂലൈ 29 ന് മലപ്പുറം കുടുംബ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു. പ്രതിമാസം 2500 രൂപ മകള്‍ക്ക് നല്‍കാന്‍ കോടത...
Kerala

രാത്രി വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളി ; പരാതി നല്‍കി

വനിതാ പഞ്ചായത്ത് അംഗത്തിന്റെ വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയ സംഭവത്തില്‍ പരാതി നല്‍കി. പത്തനംതിട്ട ചെന്നീര്‍ക്കരയില്‍ ആണ് സംഭവം. സംഭവത്തില്‍ രാഷ്ട്രീയം ഇല്ലെന്നും കസുമായി മുന്നോട്ട് പോകുമെന്നും ചെന്നീര്‍ക്കര പഞ്ചായത്ത് അംഗം ബിന്ദു ടി ചാക്കോ പറഞ്ഞു. മൂന്ന് സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പെരുമ്പാമ്പിനെ ചാക്കില്‍ കെട്ടി തള്ളിയെന്നും അതില്‍ കര്‍ശന നടപടി വേണമെന്നുമാണ് പഞ്ചായത്ത് അംഗം ആവശ്യപ്പെടുന്നത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാത്രി 11 മണിയോട് കൂടി വെട്ടോലമല ഭാഗത്ത് നിന്ന് പെരുമ്പാമ്പിനെ കണ്ടുവെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വന്നുവെന്ന് വനം വകുപ്പിനെ വിവരം അറിയിക്കാമെന്ന് അവരോട് പറയുകയും വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ബിന്ദു പറയുന്നു. എന്നാല്‍ വനം വകുപ്പില്‍ നിന്ന് വരാന്‍ താമസിച്ചപ്പോള്‍ അതിന്റെ ദേഷ്യത്തിന് നാട്ടുകാരില്‍ കുറച്ച് പേര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി ത...
Kerala, Other

നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി ; പഴയ കമ്യൂണിസ്റ്റുകളെന്ന് കത്തില്‍

തൃക്കാക്കരയിലെ നവകേരള സദസ് വേദിയ്ക്ക് ബോംബ് ഭീഷണി. വേദിയില്‍ ബോംബ് വയ്ക്കുമെന്ന ഭീഷണിയുമായി എറണാകുളം എഡിഎമ്മിന്റെ ഓഫിസിലാണ് കത്ത് ലഭിച്ചത്. തങ്ങള്‍ പഴയ കമ്യൂണിസ്റ്റുകളെന്ന് ഭീഷണിക്കത്തില്‍ പറയുന്നു. കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നവകേരള സദസ് നടക്കാനിരിക്കെയാണ് ഭീഷണി. ജനുവരി 1, 2 തിയതികളിലാണ് സദസ്സ് നടക്കുന്നത്....
Kerala, Other

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കി ; മുന്‍ തഹസീല്‍ദാറിന് തടവും പിഴയും

സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയ കേസില്‍ മുന്‍ തഹസീല്‍ദാറിന് 4 വര്‍ഷം കഠിനതവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടിയെയാണ് തൊടുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചത്. പട്ടയം പിടിച്ച് ഭൂമി പതിച്ചുനല്‍കിയതിലൂടെ സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്നും കോടതി കണ്ടെത്തി. 2001 - 2002 കാലയളവിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജില്‍പ്പെട്ട സര്‍ക്കാര്‍ വക 36 സെന്റ് ഭൂമി അന്ന് ദേവികുളം തഹസീല്‍ദാറായിരുന്ന രാമന്‍കുട്ടി രണ്ട് സ്വകാര്യവ്യക്തികള്‍ക്കായി പതിച്ചു നല്‍കിയെന്നാണ് കോടതി കണ്ടെത്തിയത്. ഇടുക്കി വിജന്‍ലന്‍സ് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത വി എ ഹാജരായി. പ്രതിയെ റിമാന്‍ഡ് ചെയ്തു മൂവാറ്റുപുഴ സ...
Kerala, Other

പുതുവത്സരം ആഘോഷിക്കാന്‍ പോകുകയാണോ…? എങ്കില്‍ ഇത് കൂടെ അറിഞ്ഞു വച്ചോളൂ

തിരുവനന്തപുരം : സംസ്ഥാനത്ത് പുതുവത്സരം ആഘോഷിക്കാന്‍ ഇരിക്കുന്നവര്‍ ഒറു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. യാത്രകളും മറ്റും മുന്‍കൂട്ടി പ്ലാന്‍ ചെയ്തവര്‍ നാളെ എട്ട് മണിക്ക് മുമ്പായി ഇന്ധനം നിറച്ച് വച്ചോളൂ. സംസ്ഥാനത്ത് പുതുവത്സര തലേന്ന് (31-12-2023) രാത്രി എട്ട് മുതല്‍ മറ്റന്നാള്‍ (01-01-2024) പുലര്‍ച്ചെ ആറു വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന ഗുണ്ടാ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് നടപടിയെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രൈഡേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു. പുതുവത്സര തലേന്ന് രാത്രി മുതല്‍ പുതുവത്സര ദിനത്തില്‍ പുലര്‍ച്ചെ വരെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെങ്കിലും ഗുണ്ടാ ആക്രമണത്തിനെതിരെ കര്‍ശന നടപടി വേണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്. ആശുപത്രികളില്‍ ആക്രമണം നടന്നതിനെ തുടര്‍ന്ന് ജീവനക്...
Kerala, Other

മുഖ്യമന്ത്രി – ഗവര്‍ണര്‍ പോര് തുടരുന്നു ; സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖം തിരിച്ചും ഹസ്തദാനം നല്‍കാതെയും ഇരുവരും, ഗവര്‍ണറുടെ ചായ സത്കാരം ബഹിഷ്‌കരിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഗവര്‍ണര്‍ - മുഖ്യമന്ത്രി പോര് തുടരുന്നു. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ വേദിയില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം മുഖം കൊടുക്കാനോ ഹസ്തദാനം ചെയ്യാനോ തയ്യാറായില്ല. പിന്നാലെ ചായ സത്കാരം കൂട്ടത്തോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ബഹിഷ്‌കരിച്ചു. രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കിയ ചായസത്കാരമാണ് ബഹിഷ്‌കരിച്ചത്. പുതുതായി സത്യപ്രതിജ്ഞ ചെയ്ത കെബി ഗണേഷ്‌കുമാര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനും മാത്രമാണ് മന്ത്രിസഭയില്‍നിന്ന് ചായ സത്കാരത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിയും ഗവര്‍ണറും ചടങ്ങിനിടെ തൊട്ടടുത്ത സീറ്റിലിരുന്നിട്ടും പരസ്പരം നോക്കുക പോലും ചെയ്തില്ല. ചടങ്ങ് ആരംഭിച്ചത് മുതല്‍ ഇരുവരും പരസ്പരം മുഖത്തു പോലും നോക്കിയില്ല. ചടങ്ങ് പൂര്‍ത്തിയാക്കി ഉടന്‍ തന്നെ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ നോക്കുക പോലും ചെയ്യാതെ മടങ്ങുകയായിരുന്നു. പിന്നാലെ മു...
Kerala, Other

ഗണേഷ്‌കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു ; പിണറായി മന്ത്രിസഭയിലെ ഏറ്റവും പ്രായം കൂടിയ മന്ത്രിയായി കടന്നപ്പള്ളി

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദയിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗണേഷ് കുമാറിന് ഗതാഗത വകുപ്പായിരിക്കും നല്‍കുക. രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ വകുപ്പ് നല്‍കുമെന്നുമാണ് ഇതുവരെയുള്ള വിവരം. ഇത് മൂന്നാം തവണയാണ് ണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകുന്നത്. 2001-ലെ എ.കെ. ആന്റണി നയിച്ച യു.ഡി.എഫ് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഗണേഷ് കുമാര്‍. എന്നാല്‍ 2003-ല്‍ പിതാവ് ആര്‍. ബാലകൃഷ്ണ പിള്ളയ്ക്ക് മന്ത്രിയാകാന്‍ വേണ്ടി ഗണേഷ് രാജി വയ്ക്കുകയായിരുന്നു. 2011-ലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രിയായി. എന്നാല്‍ ഭാര്യ യാമിനിയുമായുള്ള വിവാഹ മോചന ത...
Kerala, Other

ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം, എല്ലാം പകല്‍ സമയത്ത്, പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്

കണ്ണൂര്‍: ഇരുപത് വയസ്സിനിടെ പന്ത്രണ്ടിടങ്ങളില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലെ പ്രതിയെ ഓടിച്ചിട്ട് പിടികൂടി പൊലീസ്. റെയില്‍വെ ട്രാക്കിലൂടെ കണ്ണൂരില്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച കാഞ്ഞങ്ങാട് ഗട്ടന്‍ വളപ്പിലെ ആസിഫിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്. പകല്‍ സമയത്താണ് കവര്‍ച്ചകള്‍ എന്നതാണ് ആസിഫിന്റെ പ്രത്യേകത. പൂട്ടിയിട്ട വീടുകളാണ് ലക്ഷ്യം. പഴയങ്ങാടി, ചീമേനി, ചന്ദേര, കാസര്‍കോട് സ്റ്റേഷനുകളിലെല്ലാം ഇയാള്‍ക്കെതിരെ കേസുണ്ട്. തൃശ്ശൂരിലെ അതി സുരക്ഷാ ജയിലിലെ ആറ് മാസത്തെ കാപ്പ തടവിന് ശേഷം ഈ മാസം 16നാണ് ആസിഫ് പുറത്തിറങ്ങിയത്. പുറത്തിറങ്ങി ഒരാഴ്ചക്കുളളില്‍ കണ്ണൂരില്‍ രണ്ട് വീടുകളിലാണ് ആസിഫ് കവര്‍ച്ച നടത്തിയത്. ശനിയാഴ്ച പാപ്പിനിശ്ശേരിയിലും ഞായറാഴ്ച പളളിക്കുന്നിലുമാണ് പ്രതി മോഷണം നടത്തിയത്. പാപ്പിനിശ്ശേരിയില്‍ നിന്ന് 11 പവനും, പളളിക്കുന്നില്‍ റിട്ടയേഡ് ബാങ്ക് മാനേജരുടെ വീട്ടില്‍ നിന്...
Kerala, Other

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു ; 69 കാരന് ജീവപര്യന്തം തടവ്

ആളില്ലാത്ത നേരത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ച 69 കാരനായ വായോധികന് ജീവപര്യന്തം തടവും അഞ്ചുവര്‍ഷം കഠിന തടവും 1.30 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ചൂണ്ടല്‍ പുതുശേരി ചെമ്മന്തിട്ട കരിയാട്ടില്‍ രാജനെ (69)യാണ് ജഡ്ജ് എസ്. ലിഷ കുറ്റക്കാരനാണന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ അമ്മൂമ്മ മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ തണല്‍ എന്ന സ്ഥാപനത്തില്‍ പാര്‍പ്പിക്കുകയും അവിടെ വച്ച് കൌണ്‍സിനിടെയാണ് രാജന്റെ വീട്ടില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പട്ട വിവരം പെണ്‍കുട്ടി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് തണല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. കുന്നംകുള...
Kerala, Obituary

മാതാപിതാക്കള്‍ക്കും അഞ്ച് മാസം പ്രായമായ സഹോദരിക്കുമൊപ്പം സഞ്ചരിക്കവെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയില്‍ റിംഗ് റോഡില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍ ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് സാരമായ പരുക്ക് പറ്റുകയായിരുന്നു. ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളും അഞ്ചുമാസം പ്രായമുള്ള സഹോദരിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Kerala, Other

40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

തിരുവനന്തപുരം: കാറില്‍ കടത്തി കൊണ്ടുവന്ന 40 കിലോ കഞ്ചാവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് എക്‌സൈസിന്റെ പിടിയില്‍. യൂത്ത് കോണ്‍ഗ്രസ് അരുവിക്കര നിയോജക മണ്ഡലം സെക്രട്ടറിയായ കാട്ടാക്കട പൂവച്ചല്‍ സ്വദേശി ഷൈജു മാലിക്ക് (33) ആണ് പിടിയിലായത്. ബുധന്‍ രാത്രി ഏഴോടെയാണ് സംഭവം. തിരുവനന്തപുരം ഭാഗത്ത് നിന്നും ഗോവ രജിസ്‌ട്രേഷനിലുള്ള കാറില്‍ നാല്‍പത് കിലോയിലേറെ കഞ്ചാവുമായി പോകുമ്പോഴാണ് ബാലരാമപുരം ജങ്ഷന് സമീപത്ത് വച്ച് കഞ്ചാവ് പിടികൂടിയത്. ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എംബിഎക്കാരനായ ഷൈജു വിദ്യാര്‍ഥികള്‍ക്ക് ഉള്‍പ്പെടെ കഞ്ചാവ് വില്‍ക്കുന്നതായി എക്‌സൈസ് പറയുന്നു. ബാലരാമപുരത്ത് വില്‍പനക്ക് കൊണ്ടുവരവേയാണ് കഞ്ചാവ് പിടികൂടിയത്. ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലുമുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരികയാണ്. ആന്ധ്ര പ്രദേശില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് സി ...
Kerala

സ്വകാര്യ ഭൂമിയിൽ അനുവാദമില്ലാതെ സ്ഥാപിച്ച പോസ്റ്റ് ഒരു മാസത്തിനകം മാറ്റണം : മനുഷ്യാവകാശ കമ്മീഷൻ

കൊല്ലം : വസ്തു ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ അയാളുടെ വസ്തുവിൽ, മറ്റൊരാൾക്ക് വൈദ്യുതി കണക്ഷൻ നൽകുന്നതിനായി സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റ് ഒരു മാസത്തിനകം മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വാളകം അസിസ്റ്റന്റ് എഞ്ചിനീയർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശം നൽകിയത്. കൊട്ടാരക്കര കുന്നിക്കോട് മേലില സ്വദേശി എ. തങ്കച്ചൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 2021 ഡിസംബറിലാണ് പരാതിക്കാരന്റെ സ്ഥലത്ത് പോസ്റ്റ് സ്ഥാപിച്ചത്. വാളകം ഇലക്ട്രിക് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീറിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. 1973 ലാണ് പരാതിക്ക് ആസ്പദമായ സ്ഥലത്ത് ഇലക്ട്രിക് കണക്ഷൻ നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 1982 ലും 2000 ത്തിലും ഇതേ പോസ്റ്റിൽ നിന്നും രണ്ടു പേർക്ക് കണക്ഷൻ നൽകിയിട്ടുണ്ട്. 2022 ൽ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം പരാതിക്കാരനായ എ. തങ്കച്ചന്റെ പേരിലായി. പരാതിക്കാരൻ സ...
Kerala, Other

മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: മാനസിരോഗ്യ കേന്ദ്രത്തില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേരൂര്‍ക്കട മാനസിരോഗ്യ കേന്ദ്രത്തിലാണ് വൈശാഖ് ലാല്‍ (30) നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ഡിലെ ബാത്ത് റൂമിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്....
Kerala

കടല്‍ക്ഷോഭത്തില്‍ നിന്ന് ഉദുമയിലെ തീരദേശത്തെ സംരക്ഷിക്കാന്‍ പദ്ധതി ശിപാര്‍ശ ചെയ്യും: അഡ്വ. പി. സതീദേവി

ഉദുമ ഗ്രാമപഞ്ചായത്തിലെ ബേക്കല്‍ ഉള്‍പ്പെടെ തീരപ്രദേശത്തെ കടല്‍ക്ഷോഭത്തില്‍ നിന്നു സംരക്ഷിക്കാന്‍ പഞ്ചായത്ത് ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കുമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തീരദേശ ക്യാമ്പിന്റെ ഭാഗമായി ഉദുമ പഞ്ചായത്തിലെ ബേക്കലിലെ തീരദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. തീരദേശ മേഖല നേരിടുന്ന പൊതുവായ പ്രശ്‌നങ്ങള്‍ ബേക്കലും നേരിടുന്നുണ്ട്. കോട്ടിക്കുളം ഹാര്‍ബര്‍ പദ്ധതിയുടെ ആദ്യഘട്ടത്തിനുള്ള നടപടി നടന്നുവരുന്നു. കടല്‍ക്ഷോഭത്തിന്റെ ദുരിതം അധികമായും അനുഭവിക്കുന്നത് സ്ത്രീകളാണ്. തീരദേശമേഖലയിലെ കിടപ്പുരോഗികളായ സ്ത്രീകളുടെ പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള നടപടികളും വനിതാ കമ്മിഷന്‍ സ്വീകരിക്കും. തീരദേശ മേഖലയില്‍ കിടപ്പുരോഗികളുടെ രോഗപരിചരണത്തിനായി ...
error: Content is protected !!