മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും അറിയിപ്പുകളും
മരങ്ങളുടെ പുനർ ലേലം
റീബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി പെരുമ്പിലാവ്-നിലമ്പൂർ സംസ്ഥാനപാതയിൽ മേലാറ്റൂർ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ സായ്‌വിൻ പടിക്കൽ കെട്ടിടം നമ്പർ 314ന്റെ ചുറ്റുമതിലിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാലപ്പഴക്കമുള്ള പൂളമരം ജനുവരി ഒമ്പതിന് രാവിലെ 11ന് പദ്ധതി പ്രദേശത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. വിശദ വിവരങ്ങൾക്കായി കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ: 9961331329.
----------------
വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി
ഐ.എൻ.എസ് സാമോറിന്റെ നേതൃത്വത്തിൽ നാവിക സേനയിൽ നിന്നുള്ള വിമുക്തഭടന്മാരുടെ വിധവകൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. ഡിസംബർ 29ന് ഉച്ചയ്ക്ക് 12 മുതൽ ഒരു മണി വരെ മലപ്പുറം ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കുന്ന പരിപാടിയിൽ വിവിധ ക്ഷേമ കാര്യങ്ങളെ സംബന്ധിച്ച് നാവിക സേനാ പ...