Thursday, September 18

Other

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍
Crime, Malappuram, Other

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍

മലപ്പുറം: ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി 25 വര്‍ഷത്തിന് ശേഷം കോട്ടക്കലില്‍ അറസ്റ്റില്‍. ലഹരി, മോഷണ കേസുകളില്‍ പ്രതിയായിരുന്ന കോഴിക്കോട് പന്നിയങ്കര സ്വദേശി വെബ്ലി സലീമിനെയാണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ സംസ്ഥാനത്തിന് അകത്തും പുറത്തുമായി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടിരുന്നു. നിരന്തരം കേസുകള്‍ വന്നതോടെ ഇയാളെ പന്നിയങ്കര പൊലീസ് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് ഇയാള്‍ കോട്ടക്കല്‍ പൊലീസ് സ്റ്റേഷനില്‍ കളവ് കേസിലും ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ 1998 ല്‍ നടന്ന ഈ കേസില്‍ ശിക്ഷാവിധി ഇതുവരേയും അനുഭവിച്ചിട്ടില്ലായിരുന്നു. അന്നു മുതല്‍ ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. വിധി വന്ന് 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ പ്രതി പിടിയിലാവുന്നത്. പന്നിയങ്കരയില്‍ നിന്ന് അറസ്റ്റ് ചെയ്ത സലീമിനെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു....
Kerala, Other

സംസ്ഥാനത്ത് നാളെ റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം

കോഴിക്കോട് : റേഷന്‍ വ്യാപാരികളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാട്ടുന്ന നിഷേധാത്മക നിലപാടുകള്‍ക്ക് എതിരെ ഏഴിന് വ്യാഴാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകളടച്ച് ജില്ലാ കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംസ്ഥാനത്തെ റേഷന്‍ വ്യാപാരികളുടെ സംഘനകളായ എ കെ ആര്‍ ആര്‍ ഡി എ, കെ ആര്‍ ഇ യു (സി ഐ ടി യു), കെ എസ് ആര്‍ ആര്‍ ഡി എ എന്നിവ ചേര്‍ന്ന വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികള്‍ അറിയിച്ചു. പൊതുവിതരണ മേഖലയോടുള്ള അവഗണന അവസാനിപ്പിക്കുക, റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കെ ടി പി ഡി എസ് ആക്ടിലെ അപാകതകള്‍ പരിഹരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം....
Kerala, Other

കെ കരുണാകരന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയിലേക്കെന്ന് സൂചന. സാധ്യത തള്ളി കളയുന്നില്ലെന്ന് പത്മജ പ്രമുഖ ചാനലിനോട് പ്രതികരിച്ചു. മാറ്റം ഈ തിരഞ്ഞെടുപ്പിനു ശേഷമാകുമെന്നാണ് സൂചന. നിലവില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 2004ല്‍ മുകുന്ദപുരത്തു നിന്നും ലോക്‌സഭയിലേക്കും തൃശൂര്‍ നിന്ന് 2021 ല്‍ നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു....
Crime, Local news, Other

താനൂരിലെ നവജാത ശിശുവിന്റെ കൊലപാതകം ; മാതൃസഹോദരിയും അറസ്റ്റില്‍, കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷണം

താനൂര്‍: ഒട്ടുംപുറത്ത് മൂന്നുദിവസം പ്രായമായ കുഞ്ഞിനെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതിയായ മാതാവ് ജുമൈലത്തിന്റെ സഹോദരിയും അറസ്റ്റില്‍. പരിയാപുരം ഒട്ടുംപുറം ആണ്ടിപ്പാട്ട് ബീവിജ(26)യെയാണ് അറസ്റ്റു ചെയ്തത്. സംഭവത്തില്‍ കുഞ്ഞിന്റെ മാതാവിനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കൊലപാതകവിവരം മറച്ചുവെച്ചതിനാണ് ബീവിജയുടെ അറസ്റ്റ്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു ജുമൈലത്തിന്റെ പ്രസവം. പരിചരിക്കാന്‍ ബീവിജയും ഇവരുടെ മാതാവുമായിരുന്നു ആശുപത്രിയില്‍ തങ്ങിയത്. കുഞ്ഞുമായി കോഴിക്കോടു നിന്ന് ഇവര്‍ വന്ന ഓട്ടോയിലെ ഡ്രൈവര്‍ കോഴിക്കോട് സ്വദേശി നജീബ്, ഇവര്‍ കുഞ്ഞിനെ ഒഴിവാക്കുന്നതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. കുഞ്ഞു ജനിച്ച വിവരം പുറത്തറിഞ്ഞാല്‍ ഉണ്ടാവുന്ന മാനഹാനി കാരണം ആണ് കുഞ്ഞിനെ കൊന്നത്. വീട്ടുമുറ്റത്തുതന്നെ കുഞ്ഞിനെ കുഴിച്ചിടുകയുംചെയ്തു. രഹസ്യസന്ദേശത്തെത്...
Kerala, Other

എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. 57 ഗ്രാം എംഡിഎംഎയുമായി മുഹമ്മദ് റോഷന്‍, ശ്രുതി എന്നിവരാണ് അറസ്റ്റിലായത്. കൊച്ചി കറുകപ്പള്ളിയില്‍ ഇവര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.
Malappuram, Other

ഗതാഗതം നിരോധിച്ചു, പി.എസ്.സി അഭിമുഖം, പി.എച്ച്.ഡി സീറ്റ് ഒഴിവ് ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

പി.എസ്.സി അഭിമുഖം മലപ്പുറം ജില്ലയിൽ വിവിധ വകുപ്പുകളില്‍ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് (കാറ്റഗറി നമ്പർ 253/2020) തസ്തികയിലേക്കുള്ള അഭിമുഖം മാർച്ച് 14ന് പബ്ലിക് സർവിസ് കമ്മിഷന്റെ ജില്ലാ ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള അഭിമുഖ മെമ്മോ ഡൗൺലേഡ് ചെയ്ത് നിർദേശിച്ച പ്രമാണങ്ങളുടെ അസ്സൽസഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. --------------- പാമ്പു പിടുത്തത്തിൽ പരിശീലനം നൽകുന്നു മലപ്പുറം ജില്ലയിലെ ജനവാസ മേഖലകളിൽ ഭീഷണിയാകുന്ന പാമ്പുകളെ ശരിയാംവിധം പിടിച്ച് അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേയ്ക്ക് തിരികെ അയയ്ക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നൽകുന്നു. മാർച്ച് ഏഴിന് രാവിലെ ഒമ്പത് മുതൽ കേരള വനം-വന്യജീവി വകുപ്പ് നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലുള്ള ചന്തക്കുന്ന് ഡോർമിറ്ററിയിലും പരിസരത്തുമായാണ് പരിശീലനം. ഫോൺ: 8547603864. -----------...
Kerala, Other

ഇങ്ങനെ ചെയ്തില്ലെങ്കില്‍ പണി കിട്ടും ; എല്ലാ വാഹന ഉടമകള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

എല്ലാ വാഹന ഉടമകള്‍ക്കും മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി). എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പറും ആധാറിലെ പോലെ പേരും വാഹന്‍ സോഫ്റ്റ്വെയറില്‍ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യണമെന്നാണ് എംവിഡിയുടെ പുതിയ മുന്നറിയിപ്പ്. ഇത്തരത്തില്‍ ആക്കിയാല്‍ മാത്രമേ വാഹന സംബന്ധമായ സര്‍വ്വീസിനും ടാക്‌സ്, പിഴ എന്നിവ അടയ്ക്കാന്‍ കഴിയുകയുള്ളൂവെന്ന് എംവിഡി മുന്നറിയിപ്പ് നല്‍കി. ഇതേക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ എംവിഡി ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. എംവിഡി ഫെയ്‌സ്ബുക്ക് പോസ്റ്റ് സ്നേഹമുള്ളവരെ എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസ് നോട് കൂടെ നിർബന്ധമായും അപ്ഡേറ്റ്ചെയ്തിട്ടുണ്ടായിരിക്കണം . പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും,tax അടയ്ക്കാനായാലും ക്യാമറ ഫൈ...
Other

തേഞ്ഞിപ്പലത്തും തെന്നലയിലും തെരുവുനായ ആക്രമണം; തേഞ്ഞിപ്പലത്തെ നായക്ക് പേ വിഷബാധ

തേഞ്ഞിപ്പലം : തെരുവുനായയുടെ ആക്രമണത്തിൽ തേഞ്ഞിപ്പലത്ത് 4 പേർക്ക് പരിക്കേറ്റു. ഞായർ രാത്രിയും ഇന്നലെ രാവിലെയുമായി പഞ്ചായത്തിലെ 7, 9, 10 വാർഡുകളിൽ ഗ്രാമീണരെ പരിഭ്രാന്തരാക്കി നായ പരാക്രമം തുടരുകയായിരുന്നു. ദേവതിയാൽ‌ ജ്യോതിസ് വീട്ടിൽ പി.ടി.ജോഷി, കൊയപ്പപ്പാടം പള്ളിയാളി വീട്ടിൽ ആർ.പ്രജിത, കൊയപ്പ പള്ളിയാളി ഷീജ, പള്ളിയാളി കൃഷ്ണജിത്ത് എന്നിവർക്കാണ് കടിയേറ്റത്. മെഡിക്കൽ കോളജിൽ എത്തിച്ച് എല്ലാവർക്കും ഇൻജക്‌ഷൻ നൽകി. ജോഷിയെ ഞായർ രാത്രി വീട്ടു പരിസരത്ത് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ നായ ഓടി വന്ന് കടിക്കുകയായിരുന്നു. വിറക് മാറ്റിയിടവെ ഇന്നലെ രാവിലെ 10ന് ആണ് ഷീജയെ നായ കടിച്ചത്. ഷീജയുടെ ഭർത്താവ് ഗോവിന്ദൻ കുട്ടി വിവരമറി‍ഞ്ഞ് വീട്ടിലേക്ക് പോകവേ നായ പിന്തുടർന്ന് ചാടിയെങ്കിലും അദ്ദേഹം കടിയേൽക്കാതെ രക്ഷപ്പെട്ടു. നായ മുണ്ടിൽ കടിച്ചതാണ് ഗോവിന്ദൻ കുട്ടിക്ക് രക്ഷയായത്. ഈ നായ പിന്നീട് ചത്തു. തേഞ്ഞിപ്പലത്തും ...
Accident, Other

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം

പരപ്പനങ്ങാടിയില്‍ ട്രെയിന്‍ തട്ടി റിട്ടയേഡ് അധ്യാപകന് ദാരുണാന്ത്യം. പരപ്പനങ്ങാടി കൊടപ്പാളിയില്‍ ആണ് സംഭവം. റിട്ടയേഡ് അധ്യാപകനായ എടവണ്ണപാറ സ്വദേശി അഴിഞ്ഞി തരത്തില്‍ അഹമ്മദ് ആണ് മരണപ്പെട്ടത് മൃതദേഹം തിരൂരങ്ങാടി താലൂക് ഹോസ്പിറ്റലിലേക്ക് മാറ്റി
Other, university

ഗ്രേസ് മാർക്ക് അപേക്ഷ, പരീക്ഷാ ഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

എൻ.എസ്.എസ്. ഗ്രേസ് മാർക്ക് അപേക്ഷ അഫിലിയേറ്റഡ് കോളേജുകളിലെ CBCSS-UG 2021 പ്രവേശനം വിദ്യാർഥികളിലെ എൻ.എസ്.എസ്. വൊളന്റിയർമാരിൽ ഇതുവരെയും എൻ.എസ്.എസ്. ഗ്രേസ് മാർക്കിന് അപേക്ഷിക്കാത്തവർക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള സൗകര്യം ആറ്, ഏഴ് തീയതികളിൽ ലഭ്യമാകും.  പി.ആര്‍ 335/2024 പരീക്ഷ ഒന്നാം സെമസ്റ്റർ എം.പി എഡ്. (2019 പ്രവേശനം മുതൽ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 20-ന് തുടങ്ങും.  നാലാം സെമസ്റ്റർ ബി.എച്ച്.എം. (2018 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ 21-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.  പി.ആര്‍ 336/2024 പരീക്ഷാ ഫലം അഫിലിയേറ്റഡ് ലോ കോളേജുകളിലെ നാലാം സെമസ്റ്റർ എൽ.എൽ.എം. ഡിസംബർ 2023 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 22 വരെ അപേക്ഷിക്കാം.  പി.ആര്‍ 337/2024 പുനർമൂല്യനിർണയ ഫലം ...
Malappuram, Other

അധ്യാപക നിയമനം, നഴ്‌സ് നിയമനം ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

താൽക്കാലിക അധ്യാപക നിയമനം നിലമ്പൂർ ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. ഒരു വർഷത്തേക്കാണ് നിയമനം. പി.എസ്.സി നിയമനത്തിന് നിഷ്കർഷിക്കുന്ന യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഹയർസെക്കൻഡറി വിഭാഗം മലയാളം (ഒന്ന്), ഇംഗ്ലീഷ് (ഒന്ന്), കൊമേഴ്സ് (രണ്ട്) , ഇക്കണോമിക്സ് (ഒന്ന്), കമ്പ്യൂട്ടർ അപ്ലിക്കേഷൻ (ഒന്ന്), ഹൈസ്കൂൾ വിഭാഗം മാത്തമാറ്റിക്സ് (ഒന്ന്), മലയാളം (രണ്ട്) , ഹിന്ദി (ഒന്ന്), നാച്ചുറൽ സയൻസ് (ഒന്ന്), യു.പി വിഭാഗം ഡ്രോയിങ് (ഒന്ന്), മാനേജർ കം റസിഡൻറ് ട്യൂട്ടർ മെയിൽ (ഒന്ന് ) , ഫീമെയിൽ (ഒന്ന്) എന്നീ തസ്തികകളിലാണ് നിയമനം നടത്തുന്നത്. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം തപാൽ വഴിയോ നേരിട്ടോ അപേക്ഷിക്കാവുന്നതാണ്. സീനിയർ സൂപ്രണ്ട്, ഇന്ദിരാഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ, ചന്തക്കുന്ന് (പി.ഓ), പിൻ 67 93 29 മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷ സമർപ്...
Crime, Kerala, Other

സിദ്ധാര്‍ത്ഥന്‍ അനുഭവിച്ചത് കേട്ടതിനേക്കാള്‍ വലിയ ക്രൂരത ; ഭാവഭേദമില്ലാതെ എല്ലാം വിവരിച്ച് പ്രതി

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സിന്‍ജോയുമായി ഹോസ്റ്റലില്‍ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തി. ഒരു മണിക്കൂറോളമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്. തെളിവെടുപ്പിലുടനീളം പൊലീസിന്റെ ചോദ്യങ്ങളില്‍ പതറാതെ വ്യക്തമായ മറുപടിയാണ് സിന്‍ജോ നല്‍കിയത്. എങ്ങനെയാണ് ഇടിച്ചതെന്ന പൊലീസിന്റെ ചോദ്യത്തിനും തെളിവെടുപ്പിനിടെ സിന്‍ജോ യാതൊരു ഭാവഭേദവുമില്ലാതെ സിന്‍ജോ പറഞ്ഞുകൊടുത്തു. ആള്‍ക്കൂട്ട വിചാരണ ചെയ്തതടക്കം എല്ലാം സിന്‍ജോ അന്വേഷണ ഉദ്യോഗസ്ഥനോട് വിശദമാക്കി. വൈകിട്ട് നാലരയോടെയായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്. സിദ്ധാര്‍ത്ഥനെ ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയത് സിന്‍ജോയാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സിദ്ധാര്‍ത്ഥനെ ക്രൂരമായി മര്‍ദ്ദിച്ച ഹോസ്റ്റല്‍ നടുമുറ്റം, ഹോസ്റ്റല്‍ മുറി, ഡോര്‍മെറ്ററി എന്നിവിടങ്ങളില്‍ എത്തിച്ച് അഞ്ചരയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. സിദ്ധാര്‍ത...
Kerala, Other

ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്തത് ചെയ്തു ; സിദ്ധാര്‍ത്ഥന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് എസ്എഫ്‌ഐ

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മാപ്പ് ചോദിച്ച് എസ്എഫ്‌ഐ. സിദ്ധാര്‍ത്ഥിന്റെ കുടുംബത്തോട് മാപ്പ് അപേക്ഷിക്കുകയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഇ.അഫ്‌സല്‍ പ്രമുഖ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കുടുംബത്തിന് മുന്നില്‍ തലകുനിക്കുകയാണ്. സംഘടന തെറ്റ് സമ്മതിക്കുന്നു. ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തും. ഇപ്പോള്‍ സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് മുന്നില്‍ തലകുനിച്ച് നില്‍ക്കുകയാണ്. കുടുംബത്തോട് മാപ്പ് ചോദിക്കുകയാണ്. ഞങ്ങളില്‍ പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തു. അതുവച്ചുപൊറുപ്പിക്കാനാവില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാന്‍ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തല കുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. സംഘടന ആത്മപരിശോധന നടത്തുമ...
Kerala, Other

ജോലി കഴിഞ്ഞ് മടങ്ങിയ പൊലീസുകാരന്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് പോയ കൊടുവള്ളി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ജിതേഷ് (40) ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്ന് രാവിലെ ബാലുശ്ശേരിക്കടുത്ത് ഇയ്യാടുള്ള വീട്ടില്‍ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു....
Information, Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ആര്‍മി റിക്രൂട്ട്‌മെന്റ്: ഹെല്‍പ് ഡെസ്‌ക് മാര്‍ച്ച് 12 മുതല്‍ ഇന്ത്യന്‍ ആര്‍മിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ക്കായി കോഴിക്കോട് ആര്‍മി റിക്രൂട്ട്‌മെന്റ് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ താലൂക്ക് ഓഫീസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ മാര്‍ച്ച് 12 മുതല്‍ 18 വരെയാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തിക്കുക. മാർച്ച് 12ന് ഏറനാട് താലൂക്കിലും 13 ന് നിലമ്പൂർ, 14ന് പെരിന്തൽമണ്ണ, 15ന് തിരൂർ, 16ന് തിരൂരങ്ങാടി, 17ന് പൊന്നാനി, 18ന് കൊണ്ടോട്ടി താലൂക്കിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുക. യോഗ്യരായവർക്ക് ഹെൽപ് ഡെസ്‌ക് മുഖേന അപേക്ഷിക്കാം. ഫോൺ: 9868937887, 0495 2382953. ഇ-മെയിൽ: [email protected]. ----------------- ക്വട്ടേഷൻ ക്ഷണിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി, മലപ്പുറം കളക്ടറേറ്റിലെ തെരഞ്ഞെടുപ്പ് സെക്‍ഷന്‍, ജില്ല...
Kerala, Other

എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇന്ന് തുടക്കം ; പരീക്ഷ എഴുതുന്നത് 4.27 ലക്ഷം വിദ്യാര്‍ഥികള്‍

തിരുവനന്തപുരം : പത്താം ക്ലാസ് പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ രാവിലെ 9.30ന് തുടങ്ങും. കേരളത്തില്‍ 2955, ഗള്‍ഫ് മേഖലയില്‍ 7, ലക്ഷദ്വീപില്‍ 9 എന്നിങ്ങനെ ആകെ 2971 കേന്ദ്രങ്ങളിലായി 4.27 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും. ഇന്ന് ഒന്നാം ഭാഷയുടെ പരീക്ഷയാണ് നടക്കുക. എസ്എസ്എല്‍സി പരീക്ഷ സുഗമമായി നടത്തുന്നതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. രാവിലെ 9.30 മുതല്‍ 11.15 വരെയാണ് പരീക്ഷ നടക്കുക. 25 ന് പരീക്ഷ അവസാനിക്കും. ഏപ്രില്‍ 3 മുതല്‍ 20 വരെ മൂല്യനിര്‍ണയം. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്....
Other

അനുഗ്രഹം തേടി സമദാനി ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു

കൊണ്ടോട്ടി: പൊന്നാനി ലോക്സഭ യു.ഡി.എഫ് സ്ഥാനാർഥി ഡോ.എം. പി അബ്ദുസ്സമദ് സമദാനി എം.പി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദുൽ ഉലമ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചു.സമദാനിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി തങ്ങൾ പ്രാർത്ഥിക്കുകയും വിജയാശംസകൾ നേരുകയും ചെയ്തു. ഏറെനേരം സമകാലിക വിഷയങ്ങൾ പരസ്പരം സംസാരിക്കുകയും ചർച്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ കുറിച്ച്‌ അന്വേഷിച്ച തങ്ങൾ വലിയ വിജയാശംസകൾ നേർന്നു....
Malappuram, Other

വൈറല്‍ ഹെപ്പറ്റൈറ്റിസ്: സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയം ; ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

മലപ്പുറം : ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിലെ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധ നിയന്ത്രണ വിധേയമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ - ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായാണ് കളക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, തദ്ദേശസ്ഥാപനങ്ങള്‍, പൊലീസ് എന്നിവരുടെ സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താനും മേഖലയിലെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനായി പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കണ്‍ട്രോള്‍ സെല്‍ തുറന്നിട്ടുണ്ട്. ഏതെങ്കിലും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ സ്വയം ചികിത്സകള്‍ക്ക് വിധേയമാകാതെ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിലെത്തണമെന...
Malappuram, Other

വൈറല്‍ ഹെപ്പറ്റെറ്റിസ് : ജില്ലയില്‍ ഒരു മരണം കൂടി: മരിച്ചവരുടെ എണ്ണം മൂന്നായി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 232 കേസുകള്‍

മലപ്പുറം : ജില്ലയില്‍ വീണ്ടും വൈറല്‍ ഹെപ്പറ്റെറ്റിസ് രോഗബാധ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. 37 കാരനാണ് മരിച്ചത്. ഇതോടെ ജില്ലയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. നേരത്തെ 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാര്‍ മരണപ്പെട്ടിരുന്നു. 39 പേരാണ് ഇപ്പോള്‍ ആശുപത്രികളിലുള്ളത്. പോത്തുകല്ല് മേഖലയില്‍ മാത്രം 24 പുതിയ കേസുകള്‍ ഇന്ന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടൊപ്പം അഡ്മിറ്റ് ചെയ്യാത്തതായി 30 കേസുകള്‍ എടക്കരയിലുമുണ്ട്. ഇതുവരെ ആകെ 232 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജതമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയില്‍ ആരോഗ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്....
Local news, Other

വി.ജെ.പള്ളിയിലെ സഫലം ’24 ശ്രദ്ധേയമായി

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്‌കൂളില്‍ നടന്ന സഫലം '24 പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മികവുത്സവം, രക്ഷിതാക്കളുടെ അമ്മോത്സവം, അധ്യാപകര്‍ക്കുള്ള യാത്രയയപ്പ്, സ്‌കൂളിന്റെ 100-ാം വാര്‍ഷിക പ്രഖ്യാപനം തുടങ്ങിയവ നടന്നു. സ്‌കൂളില്‍ നിന്നും ദീര്‍ഘകാല വര്‍ഷത്തെ സര്‍വ്വീസിന് ശേഷം വിരമിക്കുന്ന വി.പി അബൂബക്കര്‍ മാസ്റ്റര്‍, പി.ജ്യോതിലക്ഷ്മി ടീച്ചര്‍ എന്നിവര്‍ക്കുള്ള പി.ടി.എ യുടെ സ്‌നേഹോപഹാര കൈമാറ്റവും സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വ്വഹിച്ചു. 2023-24 അധ്യയന വര്‍ഷത്തെ കുട്ടികളുടെ പഠന-പാഠ്യേതര നേട്ടങ്ങളും സ്‌കൂളിന്റെ മികവുകളും ഉള്‍കൊള്ളുന്ന 'മുദ്ര-2024' സ്‌കൂള്‍ സപ്ലിമെന്റ് മലപ്പുറം ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് പ്രകാശനം ചെയ്തു. പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ്...
Local news, Other

എ ആർ നഗർ വനിതാ സൗഹൃദം മെൻസ്ട്രൽ കപ്പ് വിതരണം നടന്നു

എ ആർ നഗർ പഞ്ചായത്തിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ സൗജന്യ മെസ്ട്രൽ കപ്പ് വിതരണ ഉത്ഘാടനം വൈസ് പ്രസിഡൻ്റ് ശ്രീജ സുനിൽ , ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലൈല പുലൂണിക്ക് നൽകി കൊണ്ട് നിർവഹിച്ചു. സാനിറ്ററി നാപ്കിനുകൾ മൂലമുണ്ടാക്കുന്ന അസൗകര്യവും ബുദ്ധിമുട്ടും പൂർണ്ണമായും ഒഴിവാക്കുവാനും, ഉപയോഗിച്ച നാപ്കിനുകൾ മൂലമുണ്ടാകുന്ന മലിനീകരണം നിയന്ത്രിക്കുന്നതിനും സാധിക്കും എന്നതാണ് ഇതിൻ്റെ പ്രധാന ഗുണം. പരിപാടിയിൽ എ ആർ നഗർ പഞ്ചായത്ത് പ്രസിഡൻ്റ് ലിയാഖത്തലി കാവുങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൻ ജിഷ ടീച്ചർ, ജനപ്രതിനിധികൾ എ ആർ നഗർ മെഡിക്കൽ ഓഫീസർ മുഹമ്മദ് കുട്ടി സി.ടി , ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ ടി , പി എച്ച് എൻ തങ്ക കെ.പി , ആരോഗ്യ പ്രവർത്തകർ , ആശാ വർക്കേഴ്സ് എന്നിവർ പങ്കെടുത്തു....
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം ; മൃതദേഹം മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയില്‍ കണ്ടെത്തി, അരും കൊല പുറത്തറിഞ്ഞത് ബന്ധുവിന് സംശയം തോന്നിയതോടെ

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ മാലിന്യക്കൂനയ്ക്കരികിലെ ബാഗില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ അമ്മ ശ്രീപ്രിയയെ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ അരുംകൊല തെളിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്ന് തിരൂരിലെത്തിയെ ശ്രീപ്രിയയെ സഹോദരിയുടെ ഭര്‍ത്താവ് കണ്ടതോടെയാണ്. കുഞ്ഞിനൊപ്പം 3 മാസം മുന്‍പാണ് ശ്രീപ്രിയ ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് കാമുകന്‍ ജയസൂര്യനൊപ്പം തമിഴ്‌നാട് കടലൂര്‍ നെയ്വേലി കുറിഞ്ചിപ്പാടിയില്‍ നിന്ന് തിരൂര്‍ പുല്ലൂരിലെത്തിയത്. 2 വര്‍ഷം മുന്‍പാണ് ശ്രീപ്രിയയും മണിപാലനും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ഇതിലുണ്ടായ കുഞ്ഞാണ് കൊല്ലപ്പെട്ട 11 മാസം പ്രായമുള്ള കളയരസന്‍. പ്രണയത്തിലായിരുന്ന ശ്രീപ്രിയയും ജയസൂര്യയും...
Other, university

പരീക്ഷ മാറ്റി, ഗ്രേഡ് കാർഡ് വിതരണം, ഇന്റർവ്യൂ മാറ്റി ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

പ്രൊഫ. എം.എം. ഗനി അവാർഡ്: മാർച്ച് 15 വരെ അപേക്ഷിക്കാം കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് / എയ്ഡഡ് കോളേജുകളിലെ മികച്ച അധ്യാപകർക്ക് സർവകലാശാല ഏർപ്പെടുത്തിയ പ്രൊഫസർ എം.എം. ഗനി അവാർഡിന്റെ 2022 - 23 അക്കാദമിക വർഷത്തേക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്ന അവസാന തീയതി മാർച്ച് 15 വരെ നീട്ടി. 10 വർഷത്തിൽ കുറയാത്ത അധ്യാപന സേവനമുള്ളവർക്ക് നേരിട്ടോ പ്രിൻസിപ്പൽ / കോളേജ് അഡ്മിൻ മുഖേനയോ സെൻട്രലൈസ്ഡ് കോളേജ് പോർട്ടലിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സംശയങ്ങൾക്ക് [email protected] എന്ന ഇ-മെയിലിലോ 0494-2407154 എന്ന നമ്പറിലോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. പി.ആര്‍ 314/2024 ഇ.എം.എസ്. അനുസ്മരണ സെമിനാർ കാലിക്കറ്റ് സർവകലാശാലാ ഇ.എം.എസ്. ചെയർ സംഘടിപ്പിക്കുന്ന ഇ.എം.എസ്. അനുസ്മരണ സെമിനാർ 21-ന് രാവിലെ 10.00 മണിക്ക് നടക്കും. പ്രസിദ്ധ സാമ്പത...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന്, കുഞ്ഞിനെ കാമുകനും അച്ഛനും മര്‍ദിച്ചു കൊലപ്പെടുത്തി ; തുറന്ന് പറഞ്ഞ് മാതാവ്

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് കുട്ടിയുടെ അമ്മ ശ്രീപ്രിയ പൊലീസിന് മൊഴി നല്‍കി. തമിഴ്‌നാട് കടലൂര്‍ സ്വദേശിനി ശ്രീപ്രിയ, കാമുകന്‍ ജയസൂര്യന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ജയസൂര്യനും അച്ഛനും കുഞ്ഞിനെ മര്‍ദിച്ച് കൊന്നതാണെന്നാണു ചോദ്യം ചെയ്യലില്‍ ശ്രീപ്രിയ പൊലീസിന് നല്‍കിയ മൊഴി. കൊലപാതകത്തില്‍ ജയസൂര്യയുടെ പിതാവിനും മാതാവിനും പങ്കുണ്ടെന്നാണു പൊലീസ് സംശയിക്കുന്നത്. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൂന്നു മാസം മുമ്പാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് നിഗമനം. യുവതി ഭര്‍ത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടതോടെയാണു സംഭവം പുറത്തായത്. കുട്ടി ഇവരുടെ കൂടെയില്ലാത്തതിനാല്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തൃശൂ...
Malappuram, Other

ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം ; അന്‍പതുകാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

തിരൂര്‍ : ബലൂണ്‍ വാങ്ങാനെത്തിയ പന്ത്രണ്ടുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ അന്‍പതുകാരന് അഞ്ചുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷ. എടരിക്കോട് അമ്പലവട്ടം സ്വദേശി സക്കീറിനെ(50)യാണ് തിരൂര്‍ ഫാസ്റ്റ്ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി റെനോ ഫ്രാന്‍സിസ് സേവ്യര്‍ ശിക്ഷവിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാലുമാസം സാധാരണ തടവിനും കോടതി വിധിച്ചു. 2021 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയും സുഹൃത്തുക്കളും നടത്തുന്ന കടയില്‍ പ്രോജക്ട് ആവശ്യത്തിനായി ബലൂണ്‍ വാങ്ങാനെത്തിയ പെണ്‍കുട്ടിയെ പ്രതി കടയ്ക്കുള്ളിലേക്ക് വിളിച്ചുകയറ്റി അതിക്രമം കാണിച്ചുവെന്നാണ് കേസ്. കല്പകഞ്ചേരി പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കല്പകഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന എം.ബി. റിയാസ് രാജ, പി.കെ ദാസ് എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥര്‍. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അശ്വനികുമാര്‍ ഹാജരായി. പ്ര...
Crime, Malappuram, Other

തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി ; പ്രതികള്‍ കസ്റ്റഡിയില്‍

തിരൂര്‍ : തിരൂരില്‍ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ചേര്‍ന്നു കൊലപ്പെടുത്തി. തമിഴ്‌നാട് സ്വദേശികളായ പ്രതികള്‍ കസ്റ്റഡിയില്‍. മൂന്നു മാസം മുന്‍പാണു കൊലപാതകം നടത്തിയതെന്നാണു പൊലീസ് നിഗമനം. യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മൂന്നു മാസം മുന്‍പാണ് തിരൂരിലെത്തിയത്. കഴിഞ്ഞ ദിവസം ബന്ധുക്കളിലൊരാള്‍ ഇവരെ യാദൃശ്ചികമായി കണ്ടപ്പോള്‍ കുട്ടി ഇവരുടെ കൂടെയില്ലായിരുന്നു. ഇതില്‍ സംശയം തോന്നി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രതികളെ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തില്‍ യുവതിയുടെ കാമുകന്റെ പിതാവിനും മാതാവിനും പങ്കുണ്ടെന്നു പൊലീസ് സംശയിക്കുന്നു. ഇവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
Malappuram, Other

വൈറൽ ഹെപ്പറ്റൈറ്റിസ്: രണ്ട് മാസത്തിനിടെ 152 പേർക്ക് രോഗബാധ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കി ആരോഗ്യ വകുപ്പ്

മലപ്പുറം ജില്ലയിലെ പോത്തുകല്ല്, എടക്കര പഞ്ചായത്തുകളിൽ ഉണ്ടായ വൈറൽ ഹെപ്പറ്റൈറ്റിസ് രോഗബാധയെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ആരോഗ്യവകുപ്പ്. ഈ പ്രദേശങ്ങളിൽ രണ്ടു മാസത്തിനിടെ 152 പേർക്ക് രോഗബാധ ഉണ്ടാവുകയും 38 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് അടുത്തിടെ രണ്ടുപേർ മരണപ്പെടുകയുമുണ്ടായി. 47 ഉം 60 ഉം വയസ്സുള്ള പുരുഷന്മാരാണ് മരണപ്പെട്ടത്. ഈ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ഇതര വകുപ്പുകളുടെയും സഹകരണത്തോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജതമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. പ്രദേശത്ത് വ്യാപകമായ രീതിയിൽ ആരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. ആറ് കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചതിൽ മുന്നെണ്ണത്തിലെ വെള്ളം ഉപയോഗ യോഗ്യമല്ല എന്ന റിപ്പോർട്ടാണ് ലഭിച്ചത്.ആരോഗ്യ പ്രവർത്തകരുടെ ന...
Malappuram, Other

മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്തു ; തിരൂര്‍ സ്വദേശി പിടിയില്‍

തിരൂര്‍ : മാനസിക വെല്ലുവിളി നേരിടുന്ന 23 കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ സ്വദേശി പിടിയില്‍. പൊന്നാനി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ തിരൂര്‍ വെട്ടം സ്വദേശി വെട്ടത്തിന്‍ കരയത്ത് വിനാഗ് വിക്രം (23) നെയാണ് പൊന്നാനി പൊലീസ് പിടികൂടിയത്. ബാംഗ്ലൂരില്‍ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. 376 വകുപ്പ് പ്രകാരം പ്രതിയുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇന്‍സ്‌പെക്ടര്‍ സുജിത്ത് കുമാര്‍ നിര്‍ദ്ദേശപ്രകാരം എസ് ഐ അനുരാജ്, എസ് ഐ പ്രവീണ്‍ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് പ്രിയ, സനോജ് നാസര്‍ സീനിയര്‍ ഓഫീസര്‍ രഞ്ജിത്ത് പ്രശാന്ത് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു .പൊന്നാനി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു....
Malappuram, Other

അല്‍ ഐനില്‍ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു

അല്‍ ഐന്‍ : വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി മരിച്ചു. വൈരങ്കോട് പല്ലാര്‍ സ്വദേശിയും അല്‍ ഐന്‍ സനാഇയ്യയിലെ ഒരു ഫുഡ് സ്റ്റഫ് സ്ഥാപനത്തിലെ ജീവനക്കാരനുമായ മണ്ണൂ പറമ്പില്‍ മുസ്തഫയുടെ മകന്‍ മുസവിര്‍ ( 25 ) ആണ് മരിച്ചത്. അബുദാബി അല്‍ ഐന്‍ റോഡിലെ അല്‍ ഖതം എന്ന സ്ഥലത്ത് വെച്ച് ഇന്നലെ വൈകുന്നേരം മുസവിര്‍ ഓടിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അല്‍ ഐന്‍ ജീമി ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു....
National, Other

ലോക്‌സഭ തെരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ ഡിഎംകെയും ഇടതുപാര്‍ട്ടികളും സീറ്റ് ധാരണയിലെത്തി

ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തില്‍ ഡിഎംകെയും ഇടത് പാര്‍ട്ടികളും തമ്മില്‍ ധാരണയിലെത്തി. സിപിഐഎം, സിപിഐ പാര്‍ട്ടികള്‍ക്ക് രണ്ട് സീറ്റുകള്‍ വീതം നല്‍കാനാണ് ധാരണയായിരിക്കുന്നത്. മത്സരിക്കുന്ന സീറ്റുകള്‍ ഏതെന്ന് പിന്നീട് തീരുമാനിക്കാനാണ് ധാരണ. വ്യാഴാഴ്ച രാവിലെ ഡിഎംകെ ആസ്ഥാനത്ത് ഇടതുപാര്‍ട്ടികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് തീരുമാനം. 2019ലെ തെരഞ്ഞെടുപ്പില്‍ ഡിഎംകെ - ഇടത് സഖ്യം മത്സരിച്ച നാല് സീറ്റിലും സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നു. കോയമ്പത്തൂരും മധുരയുമാണ് സിപിഎമ്മിന്റെ് സിറ്റിങ് സീറ്റ്. തിരുപ്പുരിലും നാഗപട്ടണത്തുമാണ് സിപിഐ മത്സരിച്ചത്. അതേസീറ്റുകള്‍ തന്നെ ഇത്തവണയും ഇടത് പാര്‍ട്ടികള്‍ക്ക് ലഭിക്കുമോ എന്നതില്‍ വ്യക്തത വന്നിട്ടില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത...
error: Content is protected !!