മുന്നിയൂർ ആലിൻ ചുവട് ക്വാർട്ടെഴ്സിൽ ഹൈലൈറ്റ് മാൾ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
മുന്നിയൂരിൽ അതിഥി തൊഴിലാളിയെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ബീഹാർ പുനിയ സ്വദേശി അർജുൻ ഋഷി (48) ആണ് മരിച്ചത്. ദേഹത്ത് പരിക്കുകൾ ഉണ്ട്. രക്തവും ഉണ്ട്.മൂന്നിയൂർ ആലിൻ ചുവടിന് സമീപത്തെ ക്വാർട്ടെഴ്സിൽ ആണ് മരിച്ചനിലയിൽ കണ്ടത്. പാറക്കടവ് ഹൈ ലൈറ്റ് മാളിലെ തൊഴിലാളിയാണ്. കെട്ടിട നിർമാണ ജോലിക്ക് എത്തിയതാണ്. ഇന്ന് ഉച്ചയ്ക്ക് ആണ് സംഭവം.
യ്ക്കാണ് സംഭവം അറിഞ്ഞത്. മുറിയിൽ ഉള്ള മറ്റു തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. മൃതദേഹം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. തലേന്ന് മദ്യപിച്ചു തർക്കം ഉണ്ടായിരുന്നതായി പറയുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്ത് എത്തിയിട്ടുണ്ട്....