Tag: AR nagar

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍
Kerala, Local news, Other

പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍

വേങ്ങര : അബ്ദുറഹിമാന്‍ നഗര്‍ പഞ്ചായത്ത് ചെണ്ടപ്പുറായ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം സൗജന്യമായി നല്‍കി പൊതു പ്രവര്‍ത്തകന്‍. ചെണ്ടപ്പുറായ സ്വദേശിയായ ഷമീം തറിയാണ് ആരോഗ്യ കേന്ദ്രത്തിന് സ്വന്തം കെട്ടിടമുണ്ടാക്കുന്നതിനായി 5 സെന്റ് സ്ഥലം നല്‍കിയത്. വര്‍ഷങ്ങളായി ആരോഗ്യ കേന്ദ്രം വാടക കെട്ടി ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വന്തം കെട്ടിടമുണ്ടാക്കുന്നതിന് സ്ഥലം ലഭ്യമാക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതിനിടെയാണ് പൊതുപ്രവര്‍ത്തകനായ ഷമിം സ്ഥലം വാഗ്ദാനം ചെയ്തത്. നാട്ടില്‍ നടന്ന ചടങ്ങില്‍ സ്ഥലത്തിന്റെ രേഖ ഷമീമിന്റെ പിതാവ് കരീം ഹാജി പി.കെ. കുഞ്ഞാലി കുട്ടി എംഎല്‍എക്ക് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങല്‍ ലിയാഖത്ത് അലി ആധ്യക്ഷ്യം വഹിച്ചു. ഡോ ഫിറോസ് ഖാന്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍ ബ്ലോക്ക് അംഗ...
Local news, Other

പുതുപള്ളിയില്‍ ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി

തിരൂരങ്ങാടി : പുതുപള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് റെക്കോഡ് ഭൂരിപക്ഷം നേടിയതില്‍ ആഹ്ലാദമര്‍പ്പിച്ച് എആര്‍ നഗര്‍ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊളപ്പുറം ടൗണില്‍ ആഹ്ലാദ പ്രകടനം നടത്തി. കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി, പൂങ്ങാടന്‍ ഇസ്മായില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേതാക്കളായ എ പി ഹംസ,പി കെ മൂസ ഹാജി, അസീസ് ഹാജി,കെ.പി മൊയ്ദീന്‍ കുട്ടി,ഷെമീര്‍ കാബ്രന്‍, ഷമീം തറി, ഹംസ തെങ്ങിലാന്‍,മുസ്തഫ പുള്ളിശ്ശേരി, സി.കെ മുഹമ്മദാജി,അസീസ് എ പി, റഷീദ് കൊണ്ടാണത്ത്, മൊയ്ദീന്‍ കുട്ടി മാട്ടറ, പി കെ ഹസ്സന്‍, സുലൈഖ മജീദ്,സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍, അബുബക്കര്‍ കെ.കെ, മജീദ് പൂളക്കല്‍,എന്നിവര്‍ സംസാരിച്ചു. കബീര്‍ ആസാദ്,അഫ്‌സല്‍ 'ചെണ്ടപ്പുറായ, ഷാഫി ശാരത്ത്, മജീദ് പുതിയത്പുറായ, വേലായുദ്ധന്‍ പുകയൂര്‍, വാര്‍ഡ് മെമ്പര്‍മാരായ ഫിര്‍ദൗസ് പി കെ, ഷൈലജ പുനത്തില്‍, സജ്‌ന അന്‍വര്‍, ബേബി, എന്നി...
Kerala, Local news, Malappuram, Other

മമ്പുറം തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്

തിരൂരങ്ങാടി : അബ്ദു റഹ്‌മാന്‍ നഗര്‍ പഞ്ചായത്തിലെ മമ്പുറം പ്രദേശത്തുക്കരുടെ ഏറെ നാളത്തെ ആഗ്രഹവും ആവശ്യവുമായിരുന്ന മമ്പുറം പത്തൊമ്പതാം വാര്‍ഡ് തടത്തില്‍ കോളനി അങ്കണവാടി ഇനി സ്വന്തമായ കെട്ടിടത്തിലേക്ക്. അങ്കണവാടി ബ്ലോക്ക് തലകെട്ടിട നിര്‍മ്മാണോദ്ഘാടനം കുഞ്ഞാലിക്കുട്ടി എംഎല്‍എ നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും അങ്കണവാടി കമ്മിറ്റി പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു....
Kerala, Local news, Malappuram, Other

വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ ‘വിഷന്‍ 2023’ആഘോഷിച്ചു.

തിരൂരങ്ങാടി : വട്ടപ്പൊന്ത എ ആര്‍ നഗര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളില്‍ 'വിഷന്‍ 2023' പരിപാടി ഫാറൂഖ് കോളേജ് സോഷ്യോളജി വിഭാഗം മുന്‍ മേധാവിയും പ്രമുഖ എഴുത്തുകാരനും കൗണ്‍സിലറും പ്രഭാഷകനുമായ ഡോ.ഹാഫിസ് മുഹമ്മദ് എന്‍.പി. ഉദ്ഘാടനം ചെയ്തു. എംഇഎസ് സ്‌കൂള്‍ ചെയര്‍മാന്‍ അന്‍വര്‍ സാദത്ത് കള്ളിയത്ത് അധ്യക്ഷത വഹിച്ചു ചടങ്ങില്‍ എംഇഎസ് മലപ്പുറം ജില്ല പ്രസിഡന്റ് കെ മുഹമ്മദ് ഷാഫി, എംഇഎസ് സ്‌കൂള്‍ സെക്രട്ടറി പി എ സലാം ലില്ലിസ്, എംഇഎസ് മലപ്പുറം ജില്ലാ ട്രഷറര്‍ എന്‍ മുഹമ്മദ് കുട്ടി, എംഇഎസ് തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇ കെ അലവിക്കുട്ടി, സെക്രട്ടറി അഹമ്മദ് കുട്ടി മേടപ്പില്‍, സ്‌കൂള്‍ ജോയിന്‍ സെക്രട്ടറി നജ്മുദ്ദീന്‍ കല്ലിങ്ങല്‍, സ്‌കൂള്‍ കോഡിനേറ്റര്‍ വര്‍ക്കി കെ. വി, ഡോ. സാജിത, പി ടി എം എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഉമ്മര്‍ ഫാറൂഖ് ടി കെ, സാജിത കെ, സുലൈഖ, പ്രഭല എന്നിവര്‍ സംസാരിച്ചു. സിബിഎസ്ഇ പ...
Kerala, Local news, Malappuram

എ ആര്‍ നഗറില്‍ ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി

വേങ്ങര : എ ആര്‍ നഗര്‍ പഞ്ചായത്തില്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഒറ്റപ്പെട്ട രീതിയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ആശ പ്രവര്‍ത്തകര്‍, കുടുംബശ്രീ -അങ്കണ വാടി പ്രവര്‍ത്തകര്‍, മറ്റു സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ്മയില്‍ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതായും വരും ദിവസങ്ങളില്‍ ഉറവിട നശികരണവും ബോധവല്‍ക്കരണവും എല്ലാ വാര്‍ഡുകള്‍ തലത്തിലും സ്‌കൂള്‍ തലത്തിലും ആസൂത്രണം ചെയ്തതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി. മുഹമ്മദ് ഫൈസല്‍ അറിയിച്ചു....
Other

ശ്മശാനത്തെ ചൊല്ലി തർക്കം, എ ആർ നഗറിൽ മൃതദേഹം സംസ്കരിക്കുന്നത് തടഞ്ഞു

എ ആർ നഗർ : മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം. ഒടുവിൽ തഹസിൽദാറും ജനപ്രതിനിധികളും ഇടപെട്ട് താൽക്കാലികമായി പരിഹരിച്ചു. യാറത്തും പടിയിലെ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായത്. പുതിയങ്ങാടി തേരി കൊറ്റി ക്കുട്ടി (95) യാണ് മരിച്ചത്. ഇവരുടെ മൃതദേഹം സംസ്കരിക്കാനായി ഞായറാഴ്ച വൈകുന്നേരം കുഴിയെടുക്കാനെത്തിയപ്പോൾ മറു വിഭാഗം തടയുകയായിരുന്നു. ഇവരുടെ കുടുംബ ശ്മശാനം ആണെന്നാണ് ഈ വിഭാഗം പറയുന്നത്. എന്നാൽ ഇപ്പോൾ മരിച്ചവരുടെ ബന്ധുക്കളെ ഉൾപ്പെടെ ഇവിടെ സംസ്കരിച്ചിട്ടുണ്ടെന്നും ഇവർക്കും കൂടി അവകാശപ്പെട്ട താണെന്നും മരിച്ചയാളുടെ ബന്ധുക്കളും പറയുന്നു. വൈകുന്നേരം തർക്കം കയ്യാങ്കളിയോളം എത്തിയപ്പോൾ പോലിസ് ഇടപെട്ടു രണ്ട് കൂട്ടരെയും വിളിപ്പിച്ചു സി ഐ യുടെ നേതൃത്വത്തിൽ രാത്രി ചർച്ച നടത്തിയെങ്കിലും പരിഹാരം ആയില്ല. തുടർന്ന് സംസ്കാരം തടയുമെന്ന് പ്രഖ്യാപിച്ച വിഭാഗം ര...
Kerala, Local news, Malappuram

ഇരുമ്പുചോല അങ്കണവാടിക്ക് ഭൂമി വാങ്ങാന്‍ അധ്യാപകരുടെയും കൈത്താങ്ങ്

എ ആര്‍ നഗര്‍: പതിനഞ്ചാം വാര്‍ഡ് ഇരുമ്പുചോല അരിത്തല അംഗനവാടിക്ക് കെട്ടിട നിര്‍മ്മിക്കുന്നതിന് വേണ്ടി ഭൂമി കണ്ടെത്താന്‍ അധ്യാപകരുടെയും കൈത്താങ്ങ്. ഭൂമി വാങ്ങുന്നതിനായി ജനകീയമായി ഫണ്ട് സ്വരൂപിക്കുന്നതിലേക്ക് ഇരുമ്പുചോല എ യു പി സ്‌കൂള്‍ അധ്യാപകര്‍ ശേഖരിച്ച തുക ഫണ്ട് ശേഖരണ ഭാരവാഹികള്‍ക്ക് കൈമാറി. ഫണ്ട് ശേഖരണ ഭാരവാഹികളായ വാര്‍ഡ് മെമ്പര്‍ ഒ സി മൈമൂനത്ത്, ഫൈസല്‍ കാവുങ്ങല്‍ എന്നിവര്‍ക്ക് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാഹുല്‍ ഹമീദ് തറയില്‍ ,സീനിയര്‍ അസിസ്റ്റന്റ് ജി സുഹറാബി ടീച്ചര്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് ചെമ്പകത്ത് അബ്ദുല്‍ റഷീദ് വൈസ് പ്രസിഡണ്ട് ഇസ്മായില്‍ തെങ്ങിലാന്‍ അധ്യാപകരായ ടി പി അബ്ദുല്‍ ഹഖ് പി അബ്ദുല്‍ ലത്തീഫ് കെ എം എ ഹമീദ് നൂര്‍ജഹാന്‍ കുറ്റിത്തൊടി നുസൈബ കാപ്പന്‍ സി നജീബ് മുനീര്‍ വിലാശേരി പിടി അനസ്, സി അര്‍ഷദ് പിടിഎ കമ്മറ്റി അംഗങ്ങളായ ഇ കെ ഷറഫുദ്ദീന്‍ ട...
Local news

ഈദ് ആഘോഷം മൊഞ്ചാക്കി ഇരുമ്പുചോല എ യു പി സ്കൂൾ

എ ആർ നഗർ: ബലിപെരുന്നാളിൻ്റെ സന്ദേശം ആശംസകാർഡിലൂടെ കൈമാറിയും മെഹന്തി മത്സരം സംഘടിപ്പിച്ചും ഇരുമ്പുചോല എ യു പി സ്കൂളിൽ ഈദാഘോഷം കുട്ടികൾ മൊഞ്ചാക്കി. ആശംസകാർഡ് നിർമ്മാണ മത്സരവും മൈലാഞ്ചി മൊഞ്ചിൽ മെഹന്തി മത്സരവും, അമ്മയും കുഞ്ഞും മൈലാഞ്ചിയിടൽ മത്സരവും ആഘോഷം കെങ്കേമമാക്കി. പി.ടി.എ യുടെ നേതൃത്വത്തിൽ സുഭിക്ഷമായ ഭക്ഷണവും ഒരുക്കിയിരുന്നു.പെരുന്നാൾ ആഘോഷം പിടിഎ പ്രസിഡൻ്റ് ചെമ്പകത്ത് അബ്ദുൽ റഷീദ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാഹുൽ ഹമീദ് തറയിൽ അധ്യക്ഷനായി. പി. അബ്ദുൽ ലത്തീഫ്, ടി.പി അബ്ദുൽ ഹഖ്, ജി.സുഹ്റാബി, കെ.എം എ ഹമീദ്, പി.ടി.എ വൈസ് പ്രസിഡൻ്റുമാരായ അൻളൽകാവുങ്ങൽ, ഇസ്മായിൽ തെങ്ങിലാൻ, ഫൈസൽ കാവുങ്ങൽ, ബേബി, എന്നിവർ സംസാരിച്ചു.വിവിധ മത്സരങ്ങൾക്ക് പി.ഇ നൗഷാദ്, പി.ഇസ്മായിൽ, കെ. നൂർജഹാൻ, ഹൈഫ, എൻ.നജീമ ,എന്നിവർ നേതൃത്വം നൽകി....
Obituary

ചരമം: നളിനി ചോലക്കൽ

എആർ നഗർ: വി കെ പടി. ഇരുമ്പുചോലയിലെ ചോലക്കൽ നളിനി (64) അന്തരിച്ചു.ഏ ആർ നഗർ റൂറൽ കോപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ.സി പി ഐ (എം) ഏആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പഞ്ചായത്ത് മുൻ സെക്രട്ടറി, കെ എസ് കെ ടി യു പഞ്ചായത്ത് കമ്മറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നുഭർത്താവ്. പരേതനായ . സി വേലായുധൻ (റിട്ട: ട്രഷറി ഓഫീസഓഫീസറും . സി പി എം .ഏ ആർ നഗർ മുൻ ലോക്കൽ കമ്മറ്റി അംഗവും മായിരുന്നു )മക്കൾ.സുഭാഷ്, സുധീഷ് ,സുജേഷ്മരുമക്കൾ.സജ്ന. ഹരിത, സബിതസംസ്ക്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് കുടുംബ ശ്മ സാനത്തിൽ...
Life style

നികുതി വര്‍ധനവ് ; എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ പ്രമേയം പാസാക്കി എആര്‍ നഗര്‍ പഞ്ചായത്ത്

തിരുരങ്ങാടി : കെട്ടിട നികുതി, പെര്‍മിറ്റ് അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് അംഗങ്ങളുടെ കൂടി പിന്തുണയോടെ എആര്‍ നഗര്‍ പഞ്ചായത്ത് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഫീസുകള്‍ വര്‍ധിപ്പിച്ച് പൊതുജനങ്ങളെ പ്രയാസപ്പെടുത്തിയുള്ള അധിക വരുമാനം പഞ്ചായത്തിന് ആവശ്യമില്ലെന്ന് പഞ്ചായത്ത് ഭരണ സമിതി തീരുമാനിക്കുകയായിരുന്നു. ജനങ്ങള്‍ക്ക് നികുതി കുറക്കാനുള്ള തീരുമാനമായത് കൊണ്ടാണ് പിന്തുണച്ചതെന്നും ജനങ്ങള്‍ക്കൊപ്പമാണെന്നും എല്‍ഡിഎഫ് അംഗങ്ങള്‍ പറഞ്ഞു. കെട്ടിട പെര്‍മിറ്റ് ഫീസ് നിശ്ചയിക്കുന്നതിനുള്ള അധികാരം ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട് ഏറ്റവും അടുത്ത് ഇടപെടേണ്ടിവരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുകയോ,കെട്ടിട പെര്‍മിറ്റ് കൂട്ടിയ തീരുമാനം പുനപരിശോധിക്കുകയോ, പിന്‍വലിക്കുകയോ ചെയ്യണമെന്നും, അല്ലാത്തപക്ഷം വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ നടപ്പിലാക്കുന്നതില്‍ നിന്ന് അബ്ദുറഹ്‌മാന്‍ നഗര്‍ ഗ്രാമപ...
Health,, Information

എ ആർ നഗറിൽ ‘ കോട്പ ‘ പരിശോധന കർശനമാക്കി ആരോഗ്യവകുപ്പ്

കുന്നുംപുറം : സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും പുകയില ഉൽപ്പന്നങ്ങളുടെ നിരോധന നിയമം അഥവാ ' കോട്പ ' പരിശോധന ആരോഗ്യ വകുപ്പ് ശക്തമാക്കി.നിയമലംഘനം നടത്തിയവരിൽ നിന്നും പിഴ ഈടാക്കുകയും നിയമപരമായ നോട്ടീസ് നൽകുകയും ചെയ്തു.പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണവും കൂടിയായിരുന്നു ഈ മിന്നൽ പരിശോധന.കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ടി. മുഹമ്മദ്‌ ഫൈസൽ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ സി കെ നാസർ അഹമ്മദ്, എം. ജിജിമോൾ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി....
Information, Politics

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി ; പ്രതിഷേധിച്ച് എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ്

എആര്‍ നഗര്‍ : രാഹുല്‍ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കൊളപ്പുറം ടൗണില്‍ എആര്‍ നഗര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം കെ പി സി സി മൈനോറിറ്റി സെല്‍ ജില്ലാ സെക്രട്ടറി കരീം കാബ്രന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൊളക്കാട്ടില്‍ ഇബ്രാഹിം കുട്ടി അധ്യക്ഷനായി. ഹംസ തെങ്ങിലാന്‍, മുസ്തഫ പുള്ളിശ്ശേരി .സക്കീര്‍ ഹാജി, ഉബൈദ് വെട്ടിയാടന്‍ അബുബക്കര്‍ കെ കെ . ഫിര്‍ദൗസ് പി കെ.മജീദ് പുളക്കല്‍, സുരേഷ് മമ്പുറം.ഷാഫി ഷാരത്ത്.അബ്ദുല്‍ ഖാദര്‍ വലിയാട്ട് . മജീദ് എ പി. മധു മാസ്റ്റര്‍ .ബഷീര്‍ പുള്ളിശ്ശേരി . ചാത്തമ്പാടന്‍ സൈതലവി .എന്നിവര്‍ നേതൃത്വം നല്‍കി....
Information

പതിവ് തെറ്റിക്കാതെ എട്ടാം വര്‍ഷവും യാത്രക്കാര്‍ക്ക് നോമ്പ് തുറക്കാന്‍ സൗകര്യമൊരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി

എ ആര്‍ നഗര്‍ തുടര്‍ച്ചയായി എട്ടാം വര്‍ഷവും വഴി യാത്രക്കാരായ നോമ്പുകാര്‍ക്ക് നോമ്പുതുറക്കാന്‍ സൗകര്യം ഒരുക്കി എആര്‍ നഗര്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി. കൊളപ്പുറം നാഷണല്‍ ഹൈവേയില്‍ നോമ്പുതുറ കിറ്റ് വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് നിയാസലീ ശിയാബ് തങ്ങള്‍ നിര്‍വഹിച്ചു. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് യാസര്‍ ഒള്ളക്കന്‍ അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസത്തില്‍ മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ഉദ്ഘാടനം ചെയ്തു, മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ മാട്ര കമ്മുണ്ണി ഹാജി, ഒ.സി ഹനീഫ ,പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ എ പി ഹംസ , ഇസ്മായില്‍ പൂങ്ങാടന്‍ ,സി കെ മുഹമ്മദ് ഹാജി,കെ ഖാദര്‍ ഫൈസി , ഇബ്രാഹിംകുട്ടി കുരിക്കള്‍,എം എ മന്‍സൂര്‍, മലപ്പുറം ജില്ല എം.എസ്.എഫ് ട്രഷറര്‍ പി.എ. ജവാദ് ,വേങ്ങര മണ്ഡലം പ്രവാസി ലീഗ് പ്രസിഡണ്ട് കെ കെ സെയ്തലവി, വേങ്ങര മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ഭാ...
Feature, Information

സ്‌നേഹം വിതറി എ ആര്‍ നഗറില്‍ പരിരക്ഷ കുടുംബ സംഗമം

എആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിന്റെയും, ആരോഗ്യ വകുപ്പ് ന്റേയും നേതൃത്വത്തില്‍ ' സ്‌നേഹ സായാഹ്നം ' എന്ന പേരില്‍ പരിരക്ഷ - പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ ഉല്‍ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്‍സീറ. പി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം സമീറ പുളിക്കല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ സുനില്‍, ബ്ലോക്ക് മെമ്പര്‍ അബൂബക്കര്‍ മാസ്റ്റര്‍, പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ ജിഷ. സി, റഷീദ് കൊണ്ടാനത്ത്, നാസര്‍ അഹമ്മദ്. സി കെ, അബ്ദുല്‍ അസീസ്.പി എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് അംഗങ്ങളായ ഫിര്‍ദൗസ്, പി കെ, ജൂസൈറ മന്‍സൂര്‍, കുഞ്ഞിമൊയ്തീന്‍മാസ്റ്റര്‍, പ്രദീപ് കുമാര്‍. കെ എം, ഇബ്രാഹിം മൂഴിക്കല്‍, വിപിന അഖിലേഷ്, മുഹമ്മദ് ജാബിര്‍. സി,നുസ്രത്ത് കെ, മൈമൂനത്ത് ഒ സി,മുഹമ്മദ്...
Other

വിഷരഹിത ഉച്ചഭക്ഷണവുമായി കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്

വേങ്ങര : നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം, നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം എന്ന ഉദ്ദേശ്യ ലക്ഷ്യവുമായി വേങ്ങര കുറ്റൂർ നോർത്ത് കെ എം എച്ച്എസ്എസിൽ തുടങ്ങിയ സമൃദ്ധി ജൈവ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പും ഉൽഘാടനവും ഫെബ്രുവരി 24 വെള്ളിയാഴ്ച നടന്നു. അനുദിനം വിഷമയ മായിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങൾക്ക് അറുതി വരുത്താനുള്ള ചെറിയ ഒരു ശ്രമമാണ് ഇതിലൂടെ സ്കൂളിലെ കുട്ടികളും അധ്യാപകരും കാഴ്ചവച്ചത്.വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഫസൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പിസി ഗിരീഷ് കുമാർ സ്വാഗതം പറഞ്ഞു. സ്കൂൾ മാനേജർ കെ പി അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കെ വി ഉമ്മർ കോയ, പിടിഎ പ്രസിഡണ്ട് കെ കെ മൊയ്തീൻകുട്ടി, ഡെപ്യൂട്ടി എച്ച് എം ഗീത എസ്, സ്റ്റാഫ് സെക്രട്ടറി സംഗീത, സ്കൂൾ ഡെപ്യൂട്ടി ലീഡർ ആദില, അധ്യാപികമാരായ അനുസ്മിത എസ് ആർ, സുഹ്റ കെ കെ എന്നിവർ സംബന്ധിച്ചു. വേങ്ങര കൃഷി ഓഫീസർ ജൈസ...
Obituary

ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ വി കെ പടി സ്വദേശി പനച്ചിക്കൽ ഹരിദാസൻ - ശുഭ എന്നിവരുടെ മകൾ അനഘ (14) യാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മുറിയിൽ കയറി വാതിൽ അടച്ച ശേഷം പിന്നീട് പുറത്തിറങ്ങാതെ ആയതോടെ നടത്തിയ പരിശോധനയിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടത്. മരിച്ചതിന് കാരണം വ്യക്തമല്ല. അതേ സമയം, ഉത്സവത്തിന് പോകാൻ അനുവദിക്കാത്തതിൽ വിഷമം ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. കൊളപ്പുറം ഗവ. ഹൈസ്‌കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്‌കരിക്കും....
Other

എആർ നഗറിലും ഊരകത്തും ഉൾപ്പെടെ ഉപ തിരഞ്ഞെടുപ്പ് 28 ന്

കരുളായി പഞ്ചായത്തിൽ ഭരണം തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് ഇടുക്കി, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിലെ 28 തദ്ദേശ വാർഡുകളിൽ ഈ മാസം 28ന് 0ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 9 വരെ സമർപ്പിക്കാം. 10ന് സൂക്ഷ്മ പരിശോധന. പ്രതിക 13 വരെ പിൻവലിക്കാം. വോട്ടെണ്ണൽ മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് നടത്തും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഉൾപ്പെട്ട പഞ്ചായ ത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. മലപ്പുറം ജില്ലയിൽ 4 പഞ്ചായത്ത് വാർഡുകളിലാണ് ഉപതിരഞ്ഞെപ്പ് നടക്കുന്നത്. അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത് - 07.കുന്നുംപുറം, കരുളായി ഗ്രാമപഞ്ചായത്ത് - 12.ചക്കിട്ടാമല, തിരുനാവായ ഗ്രാമപഞ്ചായത്ത് - 11.അഴകത...
Other

ക്രീം ബിസ്കറ്റ് കഴിച്ച എ ആർ നഗറിലെ സ്കൂൾ കുട്ടികൾക്ക് അസ്വസ്ഥത

തിരൂരങ്ങാടി : എ ആർ നഗർ ഇരുമ്പു ചോല സ്കൂളിലെ 11 വിദ്യാർഥി കൾക്ക് അസ്വസ്ഥത. ഛർദിയും വയർ വേദനയും തലവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. വ്യാഴാഴ്ച രാവിലെ സ്കൂളിൽ വെച്ചാണ് സംഭവം. 2 കുട്ടികൾ സ്കൂളിൽ ഛര്ദിച്ചതിനെ തുടർന്നാണ് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കുന്നുംപുറം കുടുംബരോഗ്യ കേന്ദ്രത്തിൽ ചികിത്സ നൽകി. ബിസ്കറ്റ് കഴിച്ചതിനെ തുടർന്നാണ് അസ്വസ്ഥത ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പും സ്കൂൾ അധികൃതരും പറയുന്നത്. ഒരു കുട്ടി വികെ പടിയിലെ പെട്ടി കടയിൽ നിന്ന് 10 രൂപയുടെ ക്രീം ബിസ്കറ്റ് വാങ്ങിയിരുന്നു. സ്കൂളിലെത്തിയ ശേഷം ഇത് മറ്റു 10 കുട്ടികൾക്ക് വീതിച്ചു നൽകി. ഇത് കഴിച്ച നാലാം ക്ലാസിലെ ആൺകുട്ടികൾക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്കൂളിലെത്തി പരിശോധന നടത്തി. ബിസ്കറ്റിന്റെ ബാക്കി ഭാഗം പരിശോധനയ്ക്ക് അയച്ചതായി ഭക്ഷ്യസുരക്ഷ ഓഫിസർ ജിജി ജോണ്സണ് പറഞ്ഞു....
Malappuram

ജില്ലയിൽ 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചു

എ ആർ നഗർ, ഊരകം, താനാളൂര്‍, പൂക്കോട്ടൂര്‍, കുറുവ, കോട്ടയ്ക്കല്‍, മലപ്പുറം,കല്‍പകഞ്ചേരി എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത് ജില്ലയില്‍ ഇന്നലെ (ഡിസംബര്‍ 7) 38 പേര്‍ക്ക് കൂടി അഞ്ചാം പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 464 ആയി. ചൊവ്വാഴ്ച (ഡിസംബര്‍ 6) വരെയുള്ള കണക്കുകള്‍ പ്രകാരം ജില്ലയിലെ 85 തദ്ദേശ സ്ഥാപനങ്ങളില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കല്‍പകഞ്ചേരി (80), മലപ്പുറം നഗരസഭ (34), പൂക്കോട്ടൂര്‍ (30), കുറുവ (28), താനാളൂര്‍ (16), ഊരകം (13), കോട്ടയ്ക്കല്‍ നഗരസഭ (11), എ.ആര്‍ നഗര്‍ (10) എന്നിവയാണ് കൂടുതല്‍ രോഗ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ജോയിൻ ചെയ്യുക https://chat.whatsapp.com/E24EYhRNG7PA7ClYupWnJW ജില്ലയില്‍ അഞ്ചു വയസ്സു വരെയുള്ള കുട്ടികളില്‍ 162749 പേര...
Other

എ ആർ നഗറിൽ പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളംബര റാലിയും നടത്തി

കുന്നുംപുറം : ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പോസ്റ്റർ നിർമാണ മത്സരവും ശുചിത്വ വിളമ്പര റാലിയും പ്രസിഡന്റ് കെ. ലിയാഖത്തലി ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.ശ്രീജ സുനിൽ അധ്യക്ഷ്യം വഹിച്ചു. ആരോഗ്യം വിദ്യാഭ്യാസ സ്ഥിരം സമിതി ചെർപേഴ്സൺ സി.ജിഷ, ക്ഷേമ കാര്യ ചെയർമാൻ അബ്ദുൽ റഷീദ് കൊണ്ടാനത്ത്, വാർഡ് അംഗങ്ങളായ കെ എം പ്രദീപ്കുമാർ, പി ശംസുദ്ധീൻ, സി.മുഹമ്മദ്‌ ജാബിർ, ഷൈലജ പുനത്തിൽ, മെഡിക്കൽ ഓഫിസർ ഡോ. എ കെ റഹീന, അസിസ്റ്റന്റ് സർജൻ ഡോ. ഹരിത മോഹൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ടി. മുഹമ്മദ് ഫൈസൽ,പബ്ലിക് ഹെൽത്ത്‌ നഴ്‌സ് പി. തങ്ക, ജെ എച്ച് ഐ മാരായ സി കെ നാസർ അഹമ്മദ്, ടി. ഗിരീഷ് കുമാർ, സ്റ്റാഫ് സെക്രട്ടറി പി. അബ്ദുൽ അസീസ്, നഴ്സിംഗ് ഓഫീസർ കെ. ജിനു എന്നിവർ പ്രസംഗിച്ചു. ശുചിത്വം നാടിൻ മഹത്വം എന്ന വിഷയത്തിൽ നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ വിജയികളായ സ്കൂളുകൾക്ക് ട്...
Local news

“സ്നേഹ പൂർവ്വം ബാപ്പുജിക്ക്”: ചിത്ര പ്രദർശനം നടത്തി

തിരൂരങ്ങാടി: ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി 'സൃമ്തി പഥം' എന്നപേരിൽ ചിത്ര പ്രദർശനം നടത്തി. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ .. https://chat.whatsapp.com/FYvO97IDbE76AuHNrNyVqHമഹാത്മാഗാന്ധിയുടെ അപൂർവ്വങ്ങളായ നൂറിൽ പരം ചിത്രങ്ങളും, ഗാന്ധി സൂക്തങ്ങളും പ്രദർശിപ്പിച്ചു. ഗാന്ധിജിയുടെ ശൈശവ കാല ചിത്രങ്ങളും, അദ്ദേഹം വധിക്കപ്പെടുന്നതിന് രണ്ടു മണിക്കൂർ മുമ്പ് എടുത്ത ചിത്രവും പ്രദർശനത്തിനുണ്ടായിരുന്നു. ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും ,കുട്ടികൾക്കായി ഗാന്ധി ക്വിസും സംഘടിപ്പിക്കും.പ്രഥമധ്യാപിക പി.ഷീജ, അധ്യാപകരായ കെ.സഹല,ഇ.രാധിക,മുനീറ,രജിത,ശാരി എന്നിവർ നേതൃത്വം നൽകി....
Obituary

ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ

 തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്.ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് ശരീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് റശീദ്,ജമീല മരുമക്കൾ : അനസ്, സുമയ്യ, മുർശിദ, സഹലശെറിൻ .കാരന്തൂർ മർകസ് ഹിഫ്ളു ൽ ഖുർആൻ കോളേജ് മാനേജർ ബശീർ സഖാഫി എ ആർ നഗർ സഹോദരനാണ്. മയ്യിത്ത് നമസ്കാരം  ഇന്ന് കാലത്ത്     10 ന് പാലമഠത്തിൽചിന ജു മുഅമസ്ജിദിൽ...
Accident

എ ആർ നഗറിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം

എആർ നഗർ: കൊടുവായൂരിൽ നിയന്ത്രണം വിട്ട ബസ് 3 വാഹനങ്ങളിൽ ഇടിച്ചു അപകടം. ഇന്ന് രാവിലെ 9.45 ന് കൊളപ്പുറം - എയർ പോർട്ട് റോഡിൽ കൊടുവായൂരിൽ വെച്ചാണ് അപകടം. വേങ്ങര യിൽ നിന്ന് വരികയായിരുന്ന ബസ് നിർത്തിയിട്ട 2 ഓട്ടോറിക്ഷകളിലും ഒരു ഗുഡ്സ് ഓട്ടോയിലും ഇടിക്കുക യായിരുന്നു. അപകടത്തിൽ കുട്ടിക്ക് നിസാര പരിക്കേറ്റു.
Accident

മദ്രസ വിദ്യാർഥികളുമായി പോകുന്ന മിനിവാൻ താഴ്ചയിലേക്ക് മറിഞ്ഞു, നിരവധി കുട്ടികൾക്ക് പരിക്ക്

എ ആർ നഗർ: കുന്നുംപുറം കക്കാടംപുറം ഊക്കത്ത് പള്ളിയുടെ അടുത്ത് മദ്രസയിലേക്ക് പോവുകയായിരുന്ന മിനി വാൻ താഴ്ചയിലേക്ക് മറിഞ്ഞു അപകടം. 20ഓളം കുട്ടികൾക്ക് പരിക്കേറ്റു. കക്കാടംപുറം ഇർശാദുൽ അനാം സുന്നി മദ്രസയുടെ വാഹനം ആണ് മറിഞ്ഞത്.ഇന്ന് രാവിലെ 6:40ഓടെ ആണ്അപകടം. പരിക്കേറ്റ കുട്ടികളെ തൊട്ടടുത്ത ഹോസ്പിറ്റലിലേക്ക് മാറ്റികൊണ്ടിരിക്കുന്നു. 15 ഓളം കുട്ടികൾ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിലും 7കുട്ടികളെ തിരൂരങ്ങാടി MKH ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു ആരുടെയും പരിക്ക് ഗുരുതരമല്ല....
Other

മരം മുറിച്ചു തള്ളിയത് പക്ഷികൾക്ക് രക്ഷപ്പെടാൻ പോലും അവസരം നൽകാതെ

തിരൂരങ്ങാടി : ഹൈവേ വികസനത്തിന് പക്ഷികളെ കൊന്നൊടുക്കിയ അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകം. എ ആർ നഗർ വികെ പടിയിലാണ് മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത അരങ്ങേറിയത്. നൂറുകണക്കിന് പക്ഷികൾ വസിക്കുന്ന പുളിമരം അപ്രതീക്ഷിതമായി മുറിച്ചു മാറ്റിയപ്പോൾ ജീവൻ നഷ്ടമായത് ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറോളം പക്ഷികൾക്കാണ്. ജീവന് വേണ്ടി പിടയുന്ന കാഴ്ച്ച ആരുടെയും ഉള്ളുലക്കുന്നതായിരുന്നു. വ്യാഴാഴ്ച 11.40 നാണ് മരം മുറിച്ചത്. മെഷീൻ ഉപയോഗിച്ചു അടിഭാഗം മുറിച്ച ശേഷം മണ്ണു മാന്തി യന്ത്രം ഉപയോഗിച്ചു മറിച്ചിടുകയായിരുന്നു. മരത്തോടൊപ്പം തള്ളപ്പക്ഷികളും ചെറിയ കുഞ്ഞുങ്ങളും ഉൾപ്പെടെ നിലത്തേക്ക് വീണു പിടഞ്ഞു ചത്തു. മരം വീഴുന്നതിനിടെ പാറിപ്പോയ പക്ഷികൾ മാത്രമാണ് രക്ഷപ്പെട്ടത്. മുറിക്കുന്നതിന് മുമ്പ് മരം കുലുക്കുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ ഒരു പക്ഷെ പക്ഷികൾക്ക് രക്ഷപ്പെടാൻ അവസരം ഉണ്ടാകുമായിരുന്നു. അല്ലെങ്കിൽ, കൊമ്പുകൾ മുറിച്ചു...
Gulf, Obituary

കൊളപ്പുറം സ്വദേശി സൗദിയിൽ മരിച്ചു

ഏ.ആർ.നഗർ: കൊളപ്പുറം നോർത്ത് സ്വദേശി തൊട്ടിയിൽ അബൂബക്കർ മകൻ അഷ്റഫ് (43) സൗദിയിൽ ശറഫിയ്യയിൽ അന്തരിച്ചു. ഞായറാഴ്ച രാവിലെ സുലൈമാനിയയിലെ മലബാർ ഹോട്ടലിൽ ജോലിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപെട്ടതിനെ തുടർന്ന് ഷറഫിയ്യ അൽറയ്യാൻ ഹോസ്പിറ്റൽ എത്തിച്ചു എങ്കിലും മരിക്കുകയായിരുന്നു. മാതാവ് ഫാത്തിമ. ഭാര്യ കോഴിക്കോട് തിരുത്തിയാട് സ്വദേശി സൗദ. മക്കൾ : അഫീഫ് അഷ്‌റഫ്‌, അൽഫിയാ അഷ്‌റഫ്‌ സഹോദരങ്ങൾ. ജമീലമുസ്തഫ മലപ്പുറം, അബ്ദുൽ അസീസ് ജിദ്ദ, മുജീബ് റഹ്മാൻ, ഹസ്സൻ, ഹുസൈൻ (ബഹ്റയ്ൻ). മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും. ...
Other

ഇരട്ടക്കുട്ടികളുടെ സ്വാതന്ത്ര്യദിന വിളംബര റാലി ശ്രദ്ധേയമായി

ഏ.ആർ നഗർ: രാജ്യം വജ്രജൂബിലി ആഘോഷ നിറവിൽ തിളങ്ങുമ്പോൾ ഏ ആർ നഗർ ഇരുമ്പുചോല എ.യു.പി സ്കൂളിലെ ഇരട്ട കുട്ടികളുടെ നേതൃത്വത്തിൽ നടന്ന വിളംബര റാലി ശ്രദ്ധേയമായി. സ്കൂളിലെ കൗതുക കാഴ്ച്ചയായ ഇരുപത് ജോഡി ഇരട്ടകൾ അണിനിരന്ന റാലിയാണ് വേറിട്ട കാഴ്ച്ചയായത്. ഒന്നാം ക്ലാസിലെ പി.പി ദാനിഷ, മുഹമ്മദ് ദിൽവിഷ്, രണ്ടാം ക്ലാസിലെ സി. നിഹാൽ, സി.നിഹാല, മൂന്നാം ക്ലാസുകാരായ വി.ടിഷാദിൽ, വി.ടി ഷാഹിൽ, പി.ശിഫ, പി.ശി ഫാൻ, നാലാം ക്ലാസിലെ കെ. നുഹ് മാൻ, കെ. നിഹ് മ, എം.കെ മുഹമ്മദ് സിനാൻ, എം.കെ മുഹമ്മദ് ഹനാൻ, അഞ്ചാം ക്ലാസിലെ എം.ശിഫാസ്, എം.ശിജാസ്, കെ.എസ് ഇവാന, കെ.എസ് ഇശാന, ഇ.വി ശാമിൽ, ഇ.വിശഹൽ, പി.നബഹ, പി നശ് റഹ, സി.എച്ച് അഫ്റ റിൻസിയ, അഫ്റ റിസ്മിയ, റൈഫ ശമ്പിൻ, റൈഹ ഫബിൻ, എം വി റജ, എം വി നജ, പി.ആയിശ, പി. ആദില, ആറാം ക്ലാസിലെ ടി ഹന്ന, ടി അഫ്‌ലഹ്, ടി. റസാൻ, ടി റസിലാൻ, വി.എസ് സിദ്റത്തുൽ മുൻതഹ, വി.എസ് സിബ്ഹത്തുൽ മുസ് ലിഹ, ഏഴാം ക്ലാസിലെ പി.ട...
Local news

പുകയൂർ ജിഎൽപി സ്കൂളിൽ പൊടിപാറിയ മത്സരം

തിരൂരങ്ങാടി: പുകയൂർ ഗവൺമെൻറ് എൽ പി സ്കൂൾ വിദ്യാർത്ഥികൾക്കായി സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി. പാർലമെന്റ്‌ മാതൃകയിൽ സ്ഥാനാർഥി നിർണയം, നാമനിർദേശ പത്രിക സമർപ്പണം, പ്രചാരണം, കലാശക്കൊട്ട്, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം, സത്യപ്രതിജ്ഞ തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും പാലിച്ച് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്ര മാതൃക ഉപയോഗപ്പെടുത്തിയായിരുന്നു തെരഞ്ഞെടുപ്പ്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DLOpOas9WojCUSboxG2rUs സ്കൂൾ ലീഡർ, സ്പീക്കർ, വിദ്യാഭ്യാസ മന്ത്രി, ആരോഗ്യ മന്ത്രി,കലാ കായിക മന്ത്രി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് നടത്തിയ തിരഞ്ഞെടുപ്പിനെ അത്യന്തം ആവേശത്തോടെയാണ് കുരുന്നുകൾ വരവേറ്റത്.തങ്ങൾക്കനുവദിച്ച ചിഹ്നങ്ങളും കൈയ്യിലേന്തിവോട്ടുവണ്ടിയിലേറി വോട്ട് തേടി കുട്ടി സ്ഥാനാർത്ഥികൾ പ്രചരണത്തിന് വർണ്ണപകിട്ടേകി. മുഖ്യ വരണാധികാരി പ്രധാനധ്യാപിക പി.ഷീജ മുമ്പാകെ നാമനിർദ...
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Local news

സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തിന്റെ വണ്ടികൾ പിടികൂടി

തിരൂരങ്ങാടി : നമ്പർ പ്ളേറ്റ് മറച്ചു വെച്ച് സ്കൂൾ പരിസരത്ത് ബൈക്കിൽ കറങ്ങിയ സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം വൈകുന്നേരം 4.30 ന് ചെണ്ടപ്പുറായ സ്കൂൾ പരിസരത്താണ് സംശയാസ്പദ സാഹച ര്യത്തിൽ 10 ബൈക്കുകളിലായി ഒരു സംഘം വിദ്യാർഥികൾ എത്തിയത്. നമ്പർ പ്ളേറ്റ് മറച്ചു വെച്ച് ഓരോ വണ്ടിയിലും 3 പേർ വീതം ആയിരുന്നു എത്തിയത്. വിദ്യാർഥികൾ അണിഞ്ഞ യൂണിഫോം പെരുവ ള്ളൂർ ഗവ. സ്കൂളിലെത് പോലെ ആണെന്ന് അധ്യാപകർ പറഞ്ഞു. അധ്യാപകരും നാട്ടുകാരും തടഞ്ഞു ചോദ്യം ചെയ്യാൻ ശ്രമം നടത്തിയപ്പോൾ കുട്ടികൾ അതിവേഗത്തിൽ ഓടിച്ചു പോകുകയായിരുന്നു. നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് ആദ്യം 5 പേരെ പൊക്കി. ഇവരോട് ബാക്കിയുള്ള മറ്റുള്ളവരെയും എത്തിക്കാൻ പൊലീസ് കർശന നിർദേശം നൽകി. അടുത്ത ദിവസം10 വണ്ടികളും പോലീസ് കസ്റ്റഡിയിൽ എടുത്തു. ആർ സി ഉടമകളും രക്ഷിതാക്കളും എത്തി പിഴ അടച്ചാൽ മാത്രമേ വണ്ടി വിട്ടുകൊടുക്കൂ എന്ന് എസ് ഐ എൻ.മുഹമ്മദ് റഫീഖ് പറഞ്ഞു...
error: Content is protected !!