കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
ജീവനക്കാര്‍ക്ക് പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലയിലെ അനധ്യാപക ജീവനക്കാര്‍ക്കായി മാളവ്യ മിഷന്‍ ടീച്ചര്‍ ട്രെയിനിങ് സെന്റര്‍ (എം.എം.ടി.ടി.സി.) സംഘടിപ്പിക്കുന്ന പരിശീലന ക്ലാസിന് തുടക്കമായി. അടുത്തിടെ ജോലിയില്‍ പ്രവേശിച്ച 60 പേര്‍ക്കാണ് ഫയല്‍ മാനേജ്‌മെന്റ്, ഓഡിറ്റ്, ഫിനാന്‍സ്, വിവരാവകാശം മുതലായവയില്‍ പരിശീലനം. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ് ഉദ്ഘാടനം ചെയ്തു. ഇന്ദിരാഗാന്ധി നാഷ്ണല്‍ ട്രൈബല്‍ സര്‍വകലാശായലാ മുന്‍ രജിസ്ട്രാര്‍ പ്രൊഫ. സിലുവൈന്തന്‍, എം.എം.ടി.സി. ഡയറക്ടര്‍ ഡോ. സാബു കെ തോമസ്, ഡോ. പി. പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു. 25-ന് സമാപിക്കും.
പി.ആര്‍ 93/2024
മാർക്ക് ലിസ്റ്റ് വിതരണം
കാലിക്കറ്റ് സർവകലാശാലാ അദീബി ഫാസിൽ പ്രിലിമിനറി ഒന്നു മുതൽ അവസാന വർഷം വരെ ഏപ്രിൽ 2023 പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.
പി.ആര്‍ 94/2024
കോൺടാക്ട് ക...