Tag: Gold smuggling

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
Kerala

ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപയുടെ അടുത്ത് സ്വര്‍ണവുമായി മലപ്പുറം സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. റിയാദില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി നൗഷാദില്‍ നിന്നാണ് 1.350 കിലോ ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. വിമാനത്താവളത്തില്‍ ചെക്കൌട്ട് പരിശോധനയ്ക്കിടെ ഇയാളുടെ ബാഗേജ് സ്‌കാനിങ്ങിനിടെ സംശയം തോന്നിയതോടെ നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കറിനുള്ളില്‍ സ്വര്‍ണ്ണം കണ്ടെത്തിയത്. രണ്ട് തങ്കക്കട്ടികളാക്കിയാണ് ഇയാള്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ കസ്റ്റംസ് കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. നൗഷാദിനെ കസ്റ്റംസ് ചോദ്യം ചെയ്തുവരികയാണ്. എവിടെ നിന്നാണ് സ്വര്‍ണ്ണം ലഭിച്ചത്, ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയ കാര്യങ്ങള്‍ പുറത്ത് വരാനുണ്ടെന്നും വി...
Kerala, National

സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പിഎ അറസ്റ്റില്‍

ഡല്‍ഹി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തുന്നതിനിടെ ശശി തരൂരിന്റെ പേഴ്സണല്‍ അസിസ്റ്റന്റിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് സംഭവം. വിദേശ യാത്രയില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നതിനിടെയാണ് തരൂരിന്റെ പിഎ ശിവകുമാര്‍ പിടിയിലായത്. പി എ അടക്കം രണ്ട് പേരെയാണ് പിടികൂടിയത്. വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വാര്‍ത്താ ഏജന്‍സി അറിയിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം അറസ്റ്റ് ഞെട്ടിച്ചതായി ശശി തരൂര്‍ പ്രതികരിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു ശിവകുമാറെന്നാണ് ശശി തരൂരിന്റെ വിശദീകരണം. നിലവില്‍ തന്റെയൊപ്പം പാര്‍ട്ട്-ടൈം ആയി ജോലിചെയ്യുന്നതായും തരൂര്‍ ട്വീറ്റിലൂടെ അറിയിച്ചു വിമാനത്താവളത്തിലെ സഹായത്തിന് മാത്രമാണ് പാര്‍ട്ട് ടൈം സ്റ്റാഫായി തല്‍ക്കാലത്തേക്ക് ശിവകുമാറിനെ നിയമിച്ചത്....
Malappuram

കരിപ്പൂരില്‍ സ്വര്‍ണ വേട്ട ; 6.31 കോടിയുടെ സ്വര്‍ണവും 12.87 ലക്ഷം രൂപയുടെ സിഗരറ്റുകളും പിടികൂടി

കരിപ്പൂരില്‍ വന്‍ കള്ളക്കടത്തു വേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 6.31 കോടി രൂപ വിലമതിക്കുന്ന 8.8 കിലോഗ്രാം സ്വര്‍ണവും 12.85 ലക്ഷം രൂപ വിലമതിക്കുന്ന 1,07,000 സിഗരറ്റ് സ്റ്റിക്കുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 3 യാത്രക്കാര്‍ 2.08 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന 682 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെടുത്തത്. മറ്റ് രണ്ട് കേസുകളില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 79.70 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വര്‍ണവും 1124 ഗ്രാം സ്വര്‍ണവും പിടികൂടി. ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 80.08 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം. ഈ രണ...
Malappuram

കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി ; യാത്രക്കാരനും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എത്തിയ രണ്ടുപേരും കസ്റ്റഡിയില്‍

കരിപ്പൂര്‍ : കരിപ്പൂരില്‍ 63 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പോലീസ് പിടികൂടി. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 887 ഗ്രാം സ്വര്‍ണ്ണം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ ഒരു യാത്രക്കരനെയും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ മറ്റ് രണ്ടുപേരെയും പോലിസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശി മുഹമ്മദ്, കുറ്റ്യാടി സ്വദേശികളായ സജീര്‍, അബൂ സാലിഹ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഞാറാഴ്ച 08 .30 മണിക്ക് മസ്‌കറ്റില്‍ നിന്നും വന്ന ഒമാന്‍ എയര്‍ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാദാപുരം സ്വദേശി മുഹമ്മദ് ആണ് 887 ഗ്രാം സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. സ്വര്‍ണ്ണം മിശ്രിത രൂപത്തില്‍ 3 കാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. മുഹമ്മദ് കടത്തികൊണ്ടു വന്ന സ്വര്‍ണ്ണം സ്വീകരിക്കാനായി എയര്‍പോര്‍ട്ടിന് പുറത്ത...
Calicut, Other

വാച്ചിനുള്ളില്‍ ഒളിപ്പിച്ചും സ്വര്‍ണ കടത്ത് ; കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എട്ട് ലക്ഷത്തിന്റെ കള്ളക്കടത്ത് വസ്തുക്കള്‍ കസ്റ്റംസ് പിടികൂടി. വാച്ചിനുള്ളില്‍ കടത്താന്‍ ശ്രമിച്ച സ്വര്‍ണവും 10,000 സിഗരറ്റുകളുമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണത്തിന് 7.12 ലക്ഷവും സിഗരറ്റിന് 1.2 ലക്ഷവും വിലവരും. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണക്കടത്ത് തടയാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് ദുബായില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്നും വാച്ചിനുള്ളില്‍ കുതിരലാടത്തിന്റെ രൂപത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. 110 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. 1.20 ലക്ഷം രൂപ വിലമതിക്കുന്ന ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളുടെ 10,000 സ്റ്റിക്കുകളാണ് കസ്റ്റംസ് പിടികൂടിയത്. പിടിച്ചെടുത്ത സിഗരറ്റിന്റെ മൊത്തം അളവ് പൂര്‍ണമായും കണ്ടുകെട്ടിയിട്ടുണ്ട്. ഈ കേസുകളിലെല്ലാം കൂടുതല്‍ അന...
Kerala, Malappuram, Other

സ്വര്‍ണം കടത്താന്‍ പുത്തന്‍ മാര്‍ഗങ്ങളുമായി കള്ളക്കടത്തു സംഘം, പൂട്ടാന്‍ കസ്റ്റംസും ; പിടികൂടിയത് 3.87 കോടി രൂപയുടെ 6.3 കിലോ സ്വര്‍ണം

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് കള്ളക്കടത്ത് സംഘം സ്വീകരിക്കുന്നത്. എന്നാല്‍ അത് ഏതു വിധേനയും തകര്‍ക്കുവാനുള്ള പോരാട്ടം തുടരുകയാണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍. ഇക്കഴിഞ്ഞ ഒരു ആഴ്ചക്കിടെ കോഴിക്കോട് വിമാനത്താവളത്തില്‍ 3.87 കോടി രൂപ വിലമതിക്കുന്നതും വിവിധ മാര്‍ഗങ്ങള്‍ അവലംബിച്ചു കടത്താന്‍ ശ്രമിച്ചതുമായ 6304 ഗ്രാം തൂക്കം വരുന്ന 24 കാരറ്റ് സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. പതിവ് രീതികളില്‍ ഒന്നായ ശരീരഭാഗങ്ങളിലൂടെ ഒളിച്ചു കടത്തുന്നത്തിനു പുറമെ വ്യാപരാവശ്യങ്ങള്‍ക്കായി കൊണ്ടുവന്ന ചുരിദാറുകളില്‍ കുഴമ്പ് രൂപത്തില്‍ തേച്ചു പിടിപ്പിച്ച നിലയിലും കടലാസ് ഷീറ്റുകള്‍ക്ക് ഇടയിലും ഫ്‌ലവര്‍ വയ്‌സുകള്‍ക്കിടയിലും ഒക്കെ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്ന രീതികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 92 ലക്ഷം രൂപ വില മതിക്കുന്ന 146...
Malappuram

ചെരിപ്പിനുള്ളില്‍ കാല്‍ കോടിയുടെ സ്വര്‍ണം ; കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് പുറത്തെത്തിയ യുവാവ് പൊലീസിന്റെ പിടിയില്‍

മലപ്പുറം: ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ച് കാല്‍ കോടിയുടെ സ്വര്‍ണം കടത്തിയയാള്‍ കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. ദുബായില്‍ നിന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയ കോഴിക്കോട് നരിക്കുനി സ്വദേശി മുഹമ്മദ് അനസ് (23) എന്നയാളില്‍ നിന്നാണ് 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പൊലീസ് പിടിച്ചെടുത്തത്. അത്യാധുനിക സ്‌കാനിംഗ് സംവിധാനങ്ങളെയും കസ്റ്റംസിനെയും മറികടന്ന് ഇയാള്‍ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 446 ഗ്രാം സ്വര്‍ണമാണ് കണ്ടെടുത്തത്. കരിപ്പൂരില്‍ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്. പിടിച്ചെടുത്ത സ്വര്‍ണ്ണം ക...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പിടികൂടുന്ന അഞ്ചാമത്തെ കേസ്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ 41 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലപ്പുറം പോലീസ് പിടികൂടി. കുവൈറ്റില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച 649 ഗ്രാം സ്വര്‍ണ്ണമാണ് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ വളാഞ്ചേരി സ്വദേശി ആസിഫ് റിയാസ്സ്, സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ കള്ളക്കടത്ത് സംഘത്തിലെ കോഴിക്കോട് എലത്തൂര്‍ സ്വദേശി ദിലൂപ് മിര്‍സ എന്നിവരെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി 2 കാപ്‌സ്യൂളുകള്‍ രൂപത്തില്‍ പാക്ക് ചെയ്ത് ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ആസിഫ് റിയാസ് കുവൈറ്റില്‍ നിന്നെത്തിയത്. ദിലൂപ് മിര്‍സയുടെ പക്കല്‍ നിന്നും കാരിയര്‍ക്ക് നല്‍കാനായി സൂക്ഷിച്ചിരുന്ന 100,000/ രൂപയും കണ്ടെടുത്തു. എയര്‍പോര്‍ട്ടിനകത്തുള്ള ആധുനിക എക്‌സറേ സംവിധാനങ്ങളും പരിശോധനകളും മറി കടന്ന് ഏയര്‍പോര്‍ട്ടിന് വെളിയിലെത്തിയ ആസിഫിനെ മലപ്പുറം ജില്ലാ പോലീസ് ...
Other

പുതുവര്‍ഷം പിറന്നു, കരിപ്പൂരില്‍ എമര്‍ജന്‍സി ലാമ്പുമായി എത്തി, ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ : പുതുവര്‍ഷ പുലരിയില്‍ സ്വര്‍ണ വേട്ടയുമായി കസ്റ്റംസ്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണവുമായി രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയിലായി. ശരീരത്തിനകത്തും എമര്‍ജന്‍സി ലാമ്പിനകത്തുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ എത്തിയ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശി ജംഷാദ് മൂച്ചിക്കല്‍ (25) എന്ന യാത്രക്കാരനെ പിടികൂടി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാള്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയത്. 901 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. ഇതില്‍ നിന്നും 52ലക്ഷം രൂപ വിലമതിക്കുന്ന 838 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. അതേസമയം ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ അമരമ്പലം സ്വദേശി സഫ്വാന്‍ ചക്കത്...
Calicut, Kerala, Other

കരിപ്പൂരില്‍ 2023 ല്‍ മാത്രം പിടികൂടിയത് 172 കോടിയിലധികം രൂപയുടെ സ്വര്‍ണം

പുതുവര്‍ഷം പുലരുമ്പോള്‍ കരിപ്പൂര്‍ വിമാനത്താവളം വഴി കഴിഞ്ഞ വര്‍ഷം മാത്രം പിടികൂടിയത് 172 കോടിയോളം രൂപയുടെ സ്വര്‍ണമാണ്. ശരീരത്തിനകത്തും ഡ്രസ്സുകളില്‍ തേച്ചു പിടിപ്പിച്ചും പുത്തന്‍ രീതികളിലും കരിപ്പൂര്‍ വഴി കടത്താന്‍ ശ്രമിച്ച 376 കേസുകളില്‍ നിന്നാണ് ഇത്രയും കോടി വില മതിക്കുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരിക്കുന്നത്. 2023 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. 376 കേസുകളില്‍ നിന്നായി 270.536 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതിന് 172.19 കോടി രൂപ വിലമതിക്കും. ഇത്രയും കേസുകളില്‍ 163 പേരെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ഈ കേസുകളില്‍ ഭൂരിഭാഗവും ശരീരത്തിന് അകത്ത് ഒളിപ്പിച്ച് കടത്തിയത് ആണ്. ഇത് കൂടാതെ യാത്രക്കാരുടെ ഡ്രസ്സുകളില്‍ തേച്ച് പിടിപ്പിച്ച രീതിയില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കേസുകളും കസ്റ്റംസ് പിടിച്ചിട്ടുണ്ട്. ഇട്ടിരിക്കുന്ന അടിവസ...
Calicut, Malappuram

കരിപ്പൂരില്‍ വിമാനത്തിന്റെ സീറ്റ് പോക്കറ്റില്‍ നിന്നും ട്രിമ്മറിനുള്ളില്‍ നിന്നും സ്വര്‍ണം പിടികൂടി, മഞ്ചേരി സ്വദേശി പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഒരു കിലോയോളം സ്വര്‍ണം കസ്റ്റംസ് പിടികൂടി. സീറ്റ് പോക്കറ്റിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ 2 പാക്കറ്റ് സ്വര്‍ണ മിശ്രിതവും ട്രിമ്മറിനുള്ളില്‍ വച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമാണ് കസ്റ്റംസ് കണ്ടെടുത്തത്. ട്രിമ്മറിനുള്ളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മഞ്ചേരി സ്വദേശിയെ കസ്റ്റംസ് പിടികൂടി. മസ്‌കറ്റ് വഴി ജിദ്ദയില്‍ നിന്നും സലാം എയര്‍ഫ്‌ലൈറ്റില്‍ കരിപ്പൂരില്‍ വന്നിറങ്ങിയ മഞ്ചേരി സ്വദേശി മുഹമ്മദ് മുഷീറുല്‍ (28 വയസ്സ്), ആണ് ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്ത് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ട്രിമ്മറിന്റെ യന്ത്രഭാഗത്തിന് അകത്തു കൊണ്ടുവന്ന 2 സ്വര്‍ണ്ണ കഷണങ്ങള്‍ ആണ് കണ്ടെത്തിയത്. ഇവയ്ക്ക് ആകെ 250 ഗ്രാം തൂക്കമുണ്ട്. മറ്റൊരു കേസില്‍ ദുബായ്ല്‍ നിന്ന് എത്തിയ ഇന്‍ഡിഗോ വിമാനത്തിന്റെ സീറ്റ്പോക്കറ്റില്‍ നിന്നും ഉപേക്ഷിച്ച നിലയില്‍ 943 ഗ്രാം തൂക്കം...
Malappuram, Other

കരിപ്പൂരില്‍ ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍ ; പിടികൂടിയത് സമീപ കാലത്ത് ശരീരത്തിനുള്ളില്‍ കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസ്

കരിപ്പൂരില്‍ സ്വര്‍ണ വേട്ട തുടരുന്നു. ശരീരത്തിനുള്ളില്‍ കടത്താന്ഡ ശ്രമിച്ച ഒന്നര കിലോയിലധികം സ്വര്‍ണവുമായി യുവാവ് പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1706 ഗ്രാം സ്വര്‍ണവുമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ ദുബായില്‍ നിന്ന് എത്തിയ പാലക്കാട് വാഴമ്പുറം സ്വദേശി മുജീബ് പുത്തന്‍ പീടികയിലിനെയാണ് കസ്റ്റംസ് പിടികൂടിയത്. സമീപകാലത്ത് കസ്റ്റംസ് പിടിച്ചതില്‍ വച്ച് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച ഏറ്റവും വലിയ കേസാണിത്. പിടികൂടിയ സ്വര്‍ണത്തില്‍ നിന്നും 98 ലക്ഷം രൂപ വിലമതിക്കുന്ന 1586 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ...
Kerala, Malappuram

കരിപ്പൂരിൽ 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ

കരിപ്പൂർ : കരിപ്പൂര് വിമാനത്താവളം വഴി 1 കോടിയുടെ സ്വർണവുമായി യുവാക്കൾ കസ്റ്റംസിൻ്റെ പിടിയിൽ. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി വടകര , പട്ടാമ്പി സ്വദേശികളാണ് കസ്റ്റംസിൻ്റെ പിടിയിലായത്. ബുധനാഴ്ച എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ ദുബായിൽ നിന്ന് എത്തിയ വടകര മുട്ടുങ്ങൽ സ്വദേശി മീത്തലെ മണത്താനത്ത് സുനീറിനെ (35) പിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 871 ഗ്രാം തൂക്കമുള്ള 4 ക്യാപ്സുളുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 50 ലക്ഷം രൂപ വിലമതിക്കുന്ന 810 ഗ്രാം സ്വർണം വേർ തിരിച്ചെടുത്തു . മറ്റൊരു കേസിൽ ഇന്ന് സലാം എയർ ഫ്‌ളൈറ്റിൽ ജിദ്ദയിൽ നിന്ന് മസ്‌കറ്റ് വഴി എത്തിയ പട്ടാമ്പി സ്വദേശി നൗഷാദ് ടി, (44 വയസ്സ്) യിൽ നിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1063 ഗ്രാം തൂക്കമുള്ള 04 ക്യാപ്സലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 98...
Malappuram, Other

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 3 കിലോയിലധികം സ്വര്‍ണവുമായി 3 പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ മൂന്നു പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച മൂന്നു കിലോയിലധികം വരുന്ന സ്വര്‍ണവുമായാണ് മലപ്പുറം സ്വദേശിയടക്കം കസ്റ്റംസിന്റെ പിടിയിലായത്. ഞായറാഴ്ച അബുദാബിയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ മലപ്പുറം മീനടത്തൂര്‍ സ്വദേശി ഷിഹാബുദ്ധീന്‍ മൂത്തേടത്ത് (44), തളിപ്പറമ്പ് സ്വദേശിനി ആശാ തോമസ് (33) എന്നിവരെയാണ് കസ്റ്റംസും ഡിആര്‍ഐയും പിടികൂടിയത്. ചോദ്യം ചെയ്യലില്‍ 04 ക്യാപ്‌സൂളുകള്‍ വീതം ശരീരത്തില്‍ ഒളിപ്പിച്ച 2304 ഗ്രാം ഭാരമുള്ള സ്വര്‍ണ മിശ്രിതം കണ്ടെത്തി. ഇതില്‍ നിന്നും 1.33 കോടി രൂപ വിലമതിക്കുന്ന 2142 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഉള്ളിയുരേമ്മല്‍ ഹാരിസിനെ (42) കസ്റ്റംസ് പിടികൂടി ചോദ്യം ചെയ്തതില്‍ ഇയാളുടെ ...
Malappuram, Other

അടിവസ്ത്രത്തിലും സോക്‌സിലും സ്വര്‍ണം ; രണ്ട് പേര്‍ കരിപ്പൂരില്‍ പിടിയില്‍

കരിപ്പൂരില്‍ രണ്ട് കിലോയിലധികം സ്വര്‍ണവുമായി രണ്ട് പേര്‍ കസ്റ്റംസിന്റെ പിടിയില്‍. അടി വസ്ത്രത്തിനുള്ളിലും സോക്‌സിലും ശരീരത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയിലായത്. ഇന്ന് അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യയില്‍ എത്തിയ കുറ്റ്യാടി പാലേരി ടൗണിലെ അയ്യപ്പന്റവിട റംഷാദ് (32) ല്‍ നിന്നും ധരിച്ചിരുന്ന അടി വസ്ത്രത്തിനുള്ളിലും സോക്‌സിലുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1475 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍ നിന്നും 77 ലക്ഷം രൂപ വിലമതിക്കുന്ന 1253 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്നലെ റാസല്‍ഖൈമയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തില്‍എത്തിയ കണ്ണൂര്‍ ആറളം സ്വദേശി പനമ്പ്രോന്‍ സാദ് (40) നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 875 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 53 ലക്ഷം രൂപ വിലമതിക്കുന്ന 813...
Malappuram, Other

കരിപ്പൂരില്‍ 12 മണിക്കൂറിനുള്ളില്‍ മൂന്ന് കിലോയിലധികം സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി 3.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്ന് മലപ്പുറം സ്വദേശികളടക്കം 4 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.94 കോടി രൂപ വില മതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. ശനിയാഴ്ച ജിദ്ദയില്‍ നിന്നെത്തിയ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ തവനൂര്‍, സ്വദേശി അന്‍വര്‍ സാദത്ത് (33) ല്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1062 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 61 ലക്ഷം രൂപ വിലമതിക്കുന്ന 996 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. മറ്റൊരു കേസില്‍ അബുദാബിയില്‍ നിന്ന് എയര്‍ അറേബ്യ വിമാനം വഴി എത്തിയ കോട്ടക്കല്‍ സ്വദേശി ഷാഹിര്‍ ഷാഹിഫാന്‍ (28) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 871 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ പിടികൂടി. ഇതില്‍ നിന്നും 49 ലക്ഷം രൂപ വിലമത...
Malappuram, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി പാലക്കാട്, കോഴിക്കോട് സ്വദേശികളായ യുവാക്കളാണ് പിടിയിലായത്. ഒന്നര കിലോയിലധികം സ്വര്‍ണ മിശ്രിതമാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വ്യാഴാഴ്ച ദമാമില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ എത്തിയ പാലക്കാട് കോട്ടോപ്പാടം സ്വദേശി ചെമ്പന്‍കുന്നന്‍ അകില്‍ റഫാന്‍ (30) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 638 ഗ്രാം ഭാരമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 34 ലക്ഷം രൂപ വിലമതിക്കുന്ന 574 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു. ഇന്ന് ഷാര്‍ജയില്‍ നിന്ന് എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ കോഴിക്കോട് കിഴക്കോത്ത് സ്വദേശി തലപ്പാടിക്കല്‍ മുഹമ്മദ് ത്വയ്യിബ് (27) ല്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 902 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ട...
Malappuram, Other

ഈന്തപ്പഴത്തിനുള്ളിലൂടെയും സ്വര്‍ണക്കടത്ത് ; യുവാവ് പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ഈന്തപ്പഴത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണവുമായി കാസര്‍കോഡ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ളയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് 170 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഒമാനിലെ മസ്‌കറ്റില്‍ നിന്നാണ് മൊഗ്രാല്‍ സ്വദേശി ഇസ്മയില്‍ അബ്ദുള്ള കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. പരിശോധനകളില്‍ അസ്വഭാവികതയൊന്നും കണ്ടില്ല. എന്നാല്‍ സംശയം തോന്നി വിശദമായ പരിശോധന നടത്തുകയായിരുന്നു. ഇയാള്‍ കൊണ്ടുവന്ന ഈന്തപ്പഴത്തിനുള്ളിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഈന്തപ്പഴത്തില്‍ കുരുവിന് പകരം സ്വര്‍ണം പൊതിഞ്ഞ് വെച്ച നിലയിലായിരുന്നു. ഇത് കസ്റ്റംസ് അധികൃതര്‍ ഓരോന്നായി പുറത്തെടുത്തു. ആകെ 170 ഗ്രാം സ്വര്‍ണമുണ്ടായിരുന്നുവെന്നും വിപണിയില്‍ ഇതിന് പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുമെന്നും അധികൃതര്‍ പറഞ്ഞു. ...
Malappuram, Other

കരിപ്പൂരില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.25 കോടിയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശിനിയടക്കം രണ്ട് പേര്‍ പിടിയില്‍. മലപ്പുറം വടക്കാങ്ങര സ്വദേശിനി ഉരുളിയന്‍ പിലാക്കല്‍ ഇര്‍ഫാന (28), കോഴിക്കോട് പുതുപ്പാടി സ്വദേശി തേക്കും തോട്ടം ഉബൈദ് (26) എന്നിവരില്‍ നിന്നാണ് 2 കിലോയോളം സ്വര്‍ണം കസ്റ്റംസ് കണ്ടെടുത്തത്. ഡിആര്‍ഐയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷന്റെ ഫലമായാണ് എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഇര്‍ഫാനയില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച 04 ക്യാപ്‌സൂളുകളും ഡയപ്പറിനടിയില്‍ സൂക്ഷിച്ച ചെറിയ പാക്കറ്റ് സ്വര്‍ണ്ണ മിശ്രിതവും അടക്കം 1410 ഗ്രാം സ്വര്‍ണം കണ്ടെടുത്തത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തതില്‍ ഏകദേശം 71,88,000 രൂപ വിലമതിക്കുന്ന 1198 ഗ്രാം സ്വര്‍ണം ലഭിച്ചു. മറ്റൊരു കേസില്‍ ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ എത്തിയ ഉബൈദില്‍ നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍...
Kerala, Malappuram, Other

കരിപ്പൂരില്‍ ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട. ശരീരത്തിനകത്തും അടിവസ്ത്രത്തിനുള്ളിലും തൊപ്പിയിലുമായി കടത്താന്‍ ശ്രമിച്ച 2319 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. മൂന്നു യാത്രക്കാരില്‍ നിന്നായാണ് 1.19 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. റിയാദില്‍ നിന്ന് എത്തിയ ചെമ്മലശ്ശേരി പുലാമന്തോള്‍ സ്വദേശി മെല്ലിശ്ശേരി മുഹമ്മദ് റഫീഖില്‍ (34) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1065 ഗ്രാം തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 57,69,600 രൂപ വിലമതിക്കുന്ന 960 ഗ്രാം സ്വര്‍ണം ലഭിച്ചു. മറ്റൊരു കേസില്‍ ബഹ്റൈനില്‍ നിന്ന് എയര്‍ഇന്ത്യ എക്സ്പ്രസില്‍ എത്തിയ വടകര വില്ല്യാപ്പള്ളി സ്വദേശി ഏങ്ങാട്ട് താഴക്കുനി സല്‍മാന്‍ ഫാരിസില്‍ (27) നിന്നും ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 877 ഗ്രാം തൂക്കമുള്ള 03 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഇതില്‍ നിന്നും 46,87,800 വിലമതിക്കുന്ന 780 ഗ്രാം സ്വര്‍ണം ലഭിച്ചു. ...
Kerala, Other

കള്ളക്കടത്ത് സ്വർണം യാത്രക്കാരൻ മുക്കി, പകരം വ്യാജ കാപ്സ്യൂൾ ശരീരത്തിൽ ഒളിപ്പിച്ചെത്തിയ യാത്രക്കാരൻ പിടിയിൽ ; ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് പുത്തൻ സംഘത്തിൻ്റെ പുത്തൻ രീതി

കൊണ്ടോട്ടി : വ്യാജ സ്വർണ ക്യാപ്‌സൂലുകളുമായി യാത്രക്കാരൻ കസ്റ്റംസ് പിടിയിൽ. പയ്യോളി മേപ്പയൂർ തട്ടാർ പൊയിൽ ഒറ്റക്കണ്ടത്തിൽ നൗഷാദിനെയാണ് വ്യാജ സ്വർണ ക്യാപ്സുളുമായി പിടികൂടിയത്. കസ്റ്റംസ് ന് വ്യാജ വിവരം നൽകി സ്വർണം കടത്താൻ കൂട്ടു നിൽക്കുകയായിരുന്നു ഇയാൾ. സംഭവം ഇങ്ങനെ ... സ്വർണവുമായി ഒരു യാത്രക്കാരൻ ഇന്നു വൈകുന്നേരത്തെ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ദോഹയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ എത്തുന്നുണ്ടെന്ന രഹസ്യ വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നൗഷാദിനെ തടഞ്ഞു നിർത്തി വിശദമായി പരിശോധിച്ചു. തുടർന്നുള്ള ചോദ്യം ചെയ്യലിൽ തന്റെ ശരീരത്തിൽ സ്വർണം ഒളിപ്പിച്ചിട്ടുണ്ടെന്നു നൗഷാദ് സമ്മതിക്കുകയും നാലു ക്യാപ്‌സൂലുകൾ നൗഷാദ് ഉദ്യോഗസ്ഥർക്ക് എടുത്തു കൊടുക്കുകയും ചെയ്തു. എന്നാൽ അവയുടെ തൂക്കം നോക്കിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ ഞെട്ടിപ്പോയി. വെറും 262 ഗ്രാം തൂക്കം മാത്രമാണ്...
Kerala, Other

കരിപ്പൂരിൽ 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി യുവാവ് പിടിയിൽ

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 43 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് സ്വദേശി കസ്റ്റംസിൻ്റെ പിടിയിൽ. ജിദ്ദയിൽ നിന്ന് ഇൻഡിഗോ ഫ്‌ളൈറ്റ് വഴി വന്ന പാലക്കാട് വടക്കുമുറി സ്വദേശി അഷ്‌റഫലി മഞ്ചേരികുന്നത്ത് (40) നിന്ന് സ്വർണം പിടികൂടിയത് . ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് അഷ്റഫ് പിടിയിലായത്. 801 ഗ്രാം ഭാരമുള്ള 3 ക്യാപ്സുളുകളാണ് ഇയാളിൽനിന്നു പിടികൂടിയത് . വേർതിരിച്ചെടുക്കലും തുടർ അന്വേഷണവും നടക്കുകയാണ് . ...
Malappuram

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട ; 3 കോടി വിലമതിക്കുന്ന സ്വര്‍ണവുമായി മലപ്പുറം സ്വദേശികളടക്കം 6 പേര്‍ പിടിയില്‍

കൊണ്ടോട്ടി :കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട. 3 കോടി വിലമതിക്കുന്ന 5.4 കിലോ സ്വര്‍ണവുമായി 6 പേര്‍ കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളിലും ചെക്ക് ഇന്‍ ബാഗേജിനുള്ളിലുമായാണ് ഇത്രയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദ് ബഷീര്‍ പറയരുകണ്ടിയില്‍ (40) നിന്നും 619 ഗ്രാം തൂക്കമുള്ള 02 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ദുബായില്‍ നിന്നും എത്തിയ കോഴിക്കോട് കൊടുവള്ളി സ്വദേശി കരുമ്പാറുകുഴിയില്‍ മുഹമ്മദ് മിദ്ലാജിനെ കസ്റ്റംസ് പിടികൂടി. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ബെഡ്ഷീറ്റില്‍ ഒട്ടിച്ചിരുന്ന കടലാസ് ഷീറ്റുകളില്‍ നിന്നും 985 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെടുത്തത്. ദോഹയില്‍ നിന്ന് ഐഎക്സ് 374 നമ്പര്‍ വിമാനത്തില്‍ എത്തിയ കക്കട്ടില്‍ സ്വദേശി ലിഗേഷിനെ (40) വിമാനത്താവളത്തിന് പുറത്ത് വച്ച് ചില ക്രിമിനലുകള്‍ തട്ടിക്കൊണ്ടുപോകാ...
Crime

ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്: കെഎംസിസി നേതാവ് പിടിയിൽ

കൊണ്ടോട്ടി: കരിപ്പൂരിൽ അറുപതു ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.ഇന്നു രാവിലെ ജിദ്ദയിൽനിന്നും ഇൻഡിഗൊ എയർലൈൻസ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തുവ്വൂർ മമ്പുഴ സ്വദേശിയായ തയ്യിൽ മുനീർബാബു ഫൈസി (39)യാണ് പിടിയിലായത്. ഇദ്ദേഹം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം അറുപതു ലക്ഷം രൂപ വില മതിക്കുന്ന 1167 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി . സൗദിയിൽ കെ എം സി സി ഭാരവാഹിയും ചാരിറ്റി പ്രവർത്തകനുമായി അറിയപ്പെടുന്ന മുനീർബാബു നാലു ക്യാപ്സ്യൂളുകളായി തൻ്റെ ശരീരത്തിൽ ഒളിപ്പിച്ചു വെച്ചാണ് സ്വർണ്ണം കടത്തുവാൻ ശ്രമിച്ചത്‌. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണം വേർതിരിച്ചെടുത്തശേഷം കസ്റ്റംസ് ഈ കേസിൽ മുനീർബാബുവിന്റെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം മുനീർബാബുവിനു ഒരു ലക്ഷം രൂപയാണ് പ്രതിഫലമായി വാഗ്ദാനം ച...
Kerala, Malappuram, Other

കരിപ്പൂരില്‍ 3.5 കിലോയിലധികവും സ്വര്‍ണവും 20.90 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 3606ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതവും 20,90,000 രൂപക്ക് തുല്യമായ വിദേശ കറന്‍സിയും കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. ചൊവ്വാഴ്ച രാത്രി കോഴിക്കോട് നിന്നും സ്പൈസ് ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കോഴിക്കോട് കാപ്പാട് സ്വദേശിയായ അജ്മല്‍ ഫാഹില്‍ (25) ബാഗിനുള്ളില്‍ ഒളിപ്പിച്ചു മതിയായ രേഖകളില്ലാതെ വിദേശത്തേക്ക് കടത്തുവാന്‍ ശ്രമിച്ച 20,90,000 രൂപയ്ക്കു തുല്യമായ 1,00,000 സൗദി റിയാലും, ഇന്ന് പുലര്‍ച്ചെ ബഹറയിനില്‍ നിന്നും ഗള്‍ഫ് എയര്‍ വിമാനത്തില്‍ എത്തിയ കോഴിക്കോട് കളരാന്തിരി സ്വദേശി വലിയകല്‍പള്ളി മുഹമ്മദ് സൈബിനില്‍ (27) നിന്നും 1117ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ 4 ക്യാപ്‌സൂളുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അടിവാരം സ്വദേശി ഫവാസ് കുഴിയഞ്ചേരിയില്‍...
Kerala, Malappuram, Other

കരിപ്പൂരില്‍ മലപ്പുറം സ്വദേശിനി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി പിടികൂടി

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണ്ണമിശ്രിതവുമായി മലപ്പുറം കാളികാവ് സ്വദേശിനി പിടിയില്‍. ജിദ്ദയില്‍ നിന്നും ഓഗസ്റ്റ് 14ന് എത്തിയ വെള്ളയ്യൂര്‍ സ്വദേശിനിയായ ഷംല അബ്ദുല്‍ കരീം (34) എന്ന യാത്രക്കാരിയില്‍ നിന്നുമാണ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1112 ഗ്രാം സ്വര്‍ണ്ണ മിശ്രിതം കസ്റ്റംസ് പിടികൂടിയത്. അതില്‍ നിന്നും 973.880 ഗ്രാം സ്വര്‍ണ്ണം വേര്‍തിരിച്ചെടുത്തു. ഇതിന് വിപണിയില്‍ 60 ലക്ഷം രൂപ വില വരും. സംഭവത്തില്‍ വിശദമായ കേസന്വേഷണം കസ്റ്റംസ് ആരംഭിച്ചു ...
Kerala, Malappuram

കരിപ്പൂരില്‍ ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂരില്‍ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ കസ്റ്റംസിന്റെ പിടിയില്‍. ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന സ്വര്‍ണവുമയാണ് താനൂര്‍ സ്വദേശിയടക്കം രണ്ട് മലപ്പുറം സ്വദേശികള്‍ പിടിയിലായത്. ഇന്നലെ രാവിലെ ദുബായ്, അബുദാബി എന്നീവിടങ്ങളില്‍ നിന്നും കരിപ്പൂര്‍വിമാനത്താവളത്തില്‍ എത്തിയവരില്‍ നിന്നുമാണ് ഒരു കോടിയിലേറെ രൂപ വിലമതിക്കുന്ന 1821 ഗ്രാം സ്വര്‍ണമിശ്രിതം ശരീരത്തിലുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ദുബായില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തിലെത്തിയ മലപ്പുറം താനൂര്‍ ഓമച്ചപ്പുഴ സ്വദേശിയായ യഹ്യ കടന്നാത്തു (31) ല്‍ നിന്നും 860 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂലുകളും അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലെത്തിയ മലപ്പുറം മേലക്കം സ്വദേശിയായ മുഹമ്മദ് നൗഫലില്‍ (31) നിന്നു...
Crime

കരിപ്പൂരില്‍ രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടേകാല്‍ കിലോഗ്രാമോളം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശികളായ യുവദമ്പതികള്‍ പിടിയില്‍. ഇന്നലെ രാത്രി ജിദ്ദയില്‍നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ യുവ ദമ്പതികളില്‍ നിന്നുമാണ് ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1.25 കോടി രൂപ വില മതിക്കുന്ന 2276 ഗ്രാം സ്വര്‍ണമിശ്രിതംകോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. മലപ്പുറം വഴിക്കടവ് മരുത സ്വദേശികളായ ദമ്പതികളായ അമീര്‍മോന്‍ പുത്തന്‍ പീടിക (35) സഫ്‌ന പറമ്പന്‍ (21) എന്നിവരി നിന്നുമാണ് സ്വര്‍ണ്ണമിശ്രിതം പിടികൂടിയത്. അമീര്‍മോന്‍ പുത്തന്‍ പീടിക തന്റെ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച നാലു ക്യാപ്‌സൂളുകളില്‍നിന്നും 1172 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതവും സഫ്‌ന തന്റെ അടിവസ്ത്രത്തിനു...
Information, Other

കരിപ്പൂരില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍

കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കോഴിക്കോട് സ്വദേശി പിടിയില്‍. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ഷബീര്‍ അലിയെ (45 ) ആണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1179 തൂക്കമുള്ള 04 ക്യാപ്‌സൂളുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. ഡിആര്‍ഐയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സ്വര്‍ണം വേര്‍ത്തിരിച്ചെടുത്ത ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും ...
Information

കരിപ്പൂരില്‍ സോക്‌സിനുള്ളിലും ശരീരത്തിനുള്ളിലുമായി കടത്താന്‍ ശ്രമിച്ച രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി

കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റസാക്ക് ആനകെട്ടിയത്തില്‍, കൊടുവള്ളി സ്വദേശിയായ ഷഫീഖ് വാഴപ്പുറത്ത്, അഞ്ചചാവിടി സ്വദേശി മുനീര്‍ ചെല്ലപ്പുറത്ത് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുള്‍ റസാക്കില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ശ്രമിച്ച 997 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഷഫീഖ് വാഴപ്പുറത്തില്‍ നിന്നും സോക്സിനുള്ളില്‍ പാക്കുകളാക്കി കടത്താന്‍ ശ്രമിച്ച 150 തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. മുനീര്‍ ചെല്ലപ്പുറത്തില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 961 ഗ്രാം ഭാരമുള്ള 3 ഗുളികകളാണ് കണ്ടെടുത്തത്. മൂന്നു കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും ...
error: Content is protected !!