Tag: Malappuram

ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും: ജില്ലാ കളക്ടർ
Malappuram, Other

ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരും: ജില്ലാ കളക്ടർ

മലപ്പുറം : ജില്ലയുടെ സമഗ്ര വികസനത്തിന് കരുത്തുപകരുമെന്ന് ജില്ലാ കളക്ടർ വി.ആർ. വിനോദ് പറഞ്ഞു. കളക്ടറായി ചുമതലയേറ്റടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ നടത്തും. വകുപ്പുകൾ തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കും. വകുപ്പുകൾ തമ്മിലുള്ള ഏകോപനങ്ങളാണ് സർക്കാറിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നിന് സഹായകരമാക്കുക. വിവിധ വകുപ്പുകൾ ഏറ്റെടുത്ത് നടത്തുന്ന പദ്ധതികൾ കാര്യക്ഷമാമാക്കി നടപ്പാക്കും. മാലിന്യ മുക്ത കേരളം ക്യാമ്പയിൻ സർക്കാറിന്റെ പ്രധാന മിഷനാണ്. അത് വിജയിപ്പിക്കേണ്ടതുണ്ട്. അതോടൊപ്പം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ശുചീകരിക്കുയും അതിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുകയും ചെയ്യും. തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളുടെ ഇടപെടലിലൂടെ പല പദ്ധതികളും ജില്ലയുടെ വികസനത്തിനായി ഉപയോഗിക്കാൻ സാധ...
Kerala, Malappuram, Other

കരിപ്പൂർ വിമാനത്താവള വികസനം: എയർപോർട്ട് അതോറിറ്റിക്ക് സ്ഥലം കൈമാറി

കൊണ്ടോട്ടി : കരിപ്പൂർ വിമാനത്താവള വികസനത്തിനായി പുതുതായി ഏറ്റെടുത്ത ഭൂമി ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ എയർപോർട്ട് അതോറിറ്റിക്ക് കൈമാറി. എയർപോർട്ട് ഡയറക്ടർ ശേശാദ്രിവാസം സുരേഷ് രേഖകൾ ഏറ്റുവാങ്ങി. 76 കൈവശക്കാരിൽ നിന്നായി ഏറ്റെടുത്ത 12.48 ഏക്കർ ഭൂമിയാണ് കൈമാറിയത്. സർക്കാർ പ്രത്യേക പാക്കേജ് അനുവദിച്ചതിനെ തുടർന്ന് രണ്ട് മാസത്തിനുള്ളിലാണ് സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കിയത്. ചടങ്ങിൽ എ.ഡി.എം എൻ.എം മെഹറലി, ഡെപ്യൂട്ടി കളക്ടർമാരായ എം.പി പ്രേംലാൽ, ജെ. ഒ അരുൺ, അൻവർ സാദത്ത്, ലത കെ., സജീദ് എസ്., എയർപോർട്ട് ജോയിന്റ് ജനറൽ മാനേജർമാരായ ദേവ്കുമാർ പി.എസ്., സുരേഷ് എം., അസി. മാനേജർ നാരായണൻ കെ., ജില്ലാ ലോ ഓഫീസർ വിൻസന്റ് ജേസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, സ്പെഷൽ എൽ എ തഹസിൽദാർ കിഷോർ എം.കെ തുടങ്ങിയവർ സംബന്ധിച്ചു. ...
Malappuram, Other

പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, സ്ഥലം പാട്ടത്തിനെടുത്തയാള്‍ അറസ്റ്റില്‍

മലപ്പുറം പൂക്കോട്ടും പാടത്ത് കൃഷിയിടത്തില്‍ പതിമൂന്നുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കാട്ടു പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റാണെന്ന് പ്രഥമിക നിഗമനം. സംഭവത്തില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നയാളെ അറസ്റ്റ് ചെയ്തു. അമരമ്പലം സ്വദേശി അറയില്‍ ഉണ്ണികൃഷ്ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യാ കുറ്റം ചുമത്തി. ആസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയാണ് മരിച്ചത്. പൂക്കോട്ടുംപാടം അമരമ്പലത്തെ കൃഷിയിടത്തില്‍ രാവിലെ പത്തരയോടെയാണ് റഹ്‌മത്തുള്ളയുടെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. ക്യഷിയിടത്തിന് ചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയോട് ചേര്‍ന്നായിരുന്നു മൃതദേഹം. കുട്ടിയെ വീട്ടില്‍ കാണാതായതോടെ അന്വേഷിച്ചെത്തിയ രക്ഷിതാക്കളാണ് റഹ്‌മത്തുള്ളയെ തിരിച്ചറിഞ്ഞത്. പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ...
Malappuram, Other

ആര്‍ദ്രം ആരോഗ്യം: നാളെ മലപ്പുറം ജില്ലയില്‍ ; മന്ത്രി വീണാ ജോര്‍ജ് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കും

മലപ്പുറം : 'ആര്‍ദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഒക്‌ടോബര്‍ 20 ന് മലപ്പുറം ജില്ലയിലെ ആശുപത്രികള്‍ സന്ദര്‍ശിക്കുന്നു. രാവിലെ 8 മണിക്ക് കൊണ്ടോട്ടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 9 ന് അരീക്കോട് താലൂക്ക് ആശുപത്രി, 10 ന് നിലമ്പൂര്‍ ജില്ലാ ആശുപത്രി, 11 ന് വണ്ടൂര്‍ താലൂക്ക് ആശുപത്രി, 12.30 ന് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി, ഉച്ചയ്ക്ക് 2.30 ന് മലപ്പുറം താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, 3.45 ന് കുറ്റിപ്പുറം താലൂക്ക് ആശുപത്രി, 4.45 ന് പൊന്നാനി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി, പൊന്നാനി സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, 6 മണിക്ക് തിരൂര്‍ ജില്ലാ ആശുപത്രി, 7 ന് തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി എന്നിവിടങ്ങളാണ് സന്ദര്‍ശിക്കുന്നത്. ജില്ലയുടെ അവലോകന യോഗം മറ്റൊരു ദിവസം നടക്കും. എം.എല്‍.എ.മാരുള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍,...
Malappuram, Other

ഭാവനാപൂര്‍ണമായ പദ്ധതികള്‍ ജില്ലയ്ക്ക് സമ്മാനിച്ച് ജില്ലാ കലക്ടര്‍ ചുമതലയൊഴിയുന്നു

മലപ്പുറം : രണ്ടു വര്‍ഷത്തെ സേവനത്തിന് ശേഷം മലപ്പുറം ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ഇന്ന് (ഒക്ടോബര്‍ 20) പടിയിറങ്ങും. ജില്ലയ്ക്ക് സമാനതകളില്ലാത്ത നേട്ടങ്ങള്‍ സമ്മാനിച്ചും ഭാവനാപൂര്‍ണമായ നിരവധി പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ടുമാണ് ജില്ലയോട് വിടപറയുന്നത്. കോവിഡ് ഭീഷണി വിട്ടുമാറാതിരുന്ന പ്രതിസന്ധിഘട്ടത്തില്‍ 2021 സെപ്റ്റംബര്‍ പത്തിനാണ് ജില്ലാ കലക്ടറായി മലപ്പുറത്തെത്തുന്നത്. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം ജില്ലയില്‍ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമായി നടപ്പാക്കാന്‍ കലക്ടറുടെ നേതൃത്വത്തില്‍ സാധിച്ചു. ഇക്കാലയളവില്‍ ജില്ലയുടെ വികസനത്തിന് സവിശേഷമായ പദ്ധതികള്‍ തയ്യാറാക്കിയും സ്വന്തം ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിറവേറ്റിയുമാണ് ഇന്ന് (ഒക്ടോബര്‍ 20) ജില്ലാ കലക്ടറുടെ ചുമതലയൊഴിയുന്നത്. പട്ടയ വിതരണത്തിലും ഫയല്‍ തീര്‍പ്പാക്കുന്ന കാര്യത്തിലും കഴിഞ്ഞ രണ്ടുവര്‍ഷം ജില്ലയ്ക്ക് ...
Kerala, Malappuram, Other

കൊണ്ടോട്ടി നഗരസഭയിൽ ‘നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ’ പദ്ധതിക്ക് തുടക്കം

കൊണ്ടോട്ടി : ലൈബ്രറി സംസ്‌കാരത്തെ നശിപ്പിക്കാൻ വെമ്പൽ കൊള്ളുന്ന ആൻഡ്രോയ്ഡ് ജീവിതങ്ങൾ സമൂഹത്തിൽ അതിവേഗം വളർന്നുവരുന്നതായി എം.പി അബ്ദുസ്സമദ് സമദാനി എം.പി. നഗരസഭയുടെ അക്ഷരശോഭ പദ്ധതിയുടെ ഭാഗമായി എഴുത്തുകാരെ ആദരിക്കുന്നതിനായി നടത്തിയ 'നാടിന്റെ എഴുത്തുകാരെ നാടാകെ വായിക്കട്ടെ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൂഗിളിൽ തിരഞ്ഞാൽ എല്ലാം ലഭിക്കില്ല. വായനക്കുപകരം തിരച്ചിൽ എന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. മൊബൈലിൽനിന്ന് ലഭിക്കുന്നതിൽ കൂടുതലും ഉപയോഗശൂന്യമായ കാര്യങ്ങളാണ്. കുട്ടികൾ ഭക്ഷണം കഴിക്കണമെങ്കിൽ മൊബൈൽ വേണമെന്ന രീതിയിലേക്ക് മാറിയതിന്റെ ദുരന്തം ഇനിയും സമൂഹം അനുഭവിക്കാനിരിക്കുന്നതേയുള്ളൂ. വീടുകളിൽ പുസ്തകങ്ങളുണ്ടാവണമെന്നും ചിന്തകൾക്ക് പകരം ഇലക്ട്രോണിക് ഉപകരണങ്ങൾ മതിയെന്ന ചിന്തയാണ് ലോകത്തെ ഏറ്റവും വലിയ അപകടമെന്നും സമദാനി പറഞ്ഞു. എഴുത്തുകാരുടെ പുസ്തകങ്ങൾ വാങ്ങി സ്‌കൂ...
Malappuram, Other

ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന ; 53,200 രൂപ പിഴയിടാക്കി

മലപ്പുറം : ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി ജില്ലയിലെ ഭക്ഷണ നിര്‍മാണ വിതരണ കേന്ദ്രങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഭക്ഷണജന്യ-ജലജന്യ രോഗങ്ങള്‍തടയുന്നതിന് വേണ്ടി ഭക്ഷണ നിര്‍മാണ വിതരണ യൂണിറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് പരിശോധനകള്‍ നടത്തിയത്. 332 ഹോട്ടലുകള്‍, 276 കൂള്‍ബാറുകള്‍, 23 കാറ്ററിംഗ് സെന്ററുകള്‍, 210 ബേക്കറികള്‍, എട്ട് ഐസ് പ്ലാന്റുകള്‍, ഒമ്പത് കുടിവെള്ള ബോട്ടിലിങ് യൂണിറ്റുകള്‍, ഒമ്പത് സോഡാ നിര്‍മാണ യൂണിറ്റുകള്‍, 22 സ്വകാര്യ കുടിവെള്ള ടാങ്കുകള്‍, 13 ഐസ്‌ക്രീം യൂണിറ്റുകള്‍ എന്നിവയാണ് പരിശോധിച്ചത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്തതിനും മലിനജലം പുറത്തേക്ക് ഒഴുക്കിയതിനും പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിച്ചതിനുമായി 41 ഹോട്ടലുകള്‍ക്കും 23 കൂള്‍ബാറുകള്‍ക്കും അഞ്ച് കാറ്ററിംഗ് സെന്ററുകള്‍ക്കും, 13 ബേക്കറികള്‍ക്കും രണ്ട് ഐസ്പ്ലാന്റുകള്‍ക്കും നോട്ടീസ് നല്‍കി....
Malappuram, Other

നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം : നിലമ്പൂരില്‍ പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചില്ലായിരുന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു. ...
Malappuram, Other

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം: സർവേ ആരംഭിച്ചു

പൊന്നാനി നിളയോര പാതയിലെ കൈയേറ്റം ഒഴിപ്പിക്കാനുള്ള സർവേ നടപടി ആരംഭിച്ചു. പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ ആരംഭിച്ചത്. ചമ്രവട്ടം കടവ് മുതൽ കനോലി കനാൽ വരെയുള്ള പുഴയോര പാതയിൽ വ്യാപകമായ കൈയേറ്റം നടന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഭൂമി തിരിച്ചുപിടിക്കാനായി സർവേ സംഘത്തെ നിയോഗിച്ചിട്ടുള്ളത്. പി. നന്ദകമാർ എം.എൽ.എയുടെ പ്രത്യേക ആവശ്യപ്രകാരം ജില്ലാ കളക്ടറുടെ നിർദേശപ്രകാരമാണ് ജില്ലാ സർവേ സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തെ സർവേ നടത്തിയത്. ഇതിൽ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, പെട്ടിക്കടകൾ, തുടങ്ങി വൻതോതിലുള്ള കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. കർമ റോഡ് തുടങ്ങുന്ന ചമ്രവട്ടം കടവിൽ നിന്നാണ് ഇന്ന് (ഒക്ടോബർ 18) സർവേ ആരംഭിച്ചത്. കൈയേറ്റ ഭൂമിയുടെ വിവര ശേഖരണമാണ് ആദ്യ ലക്ഷ്യം. കൈയേറ്റം നടത്തിയ വ്യക്തികൾ, ഭൂമി, അതിർത്തി ഭാഗങ്ങൾ എന്നിവ പരിശോധിച്ച് തിട്ടപ്പെടുത...
Malappuram, Other

കരിപ്പൂര്‍ വിമാനത്താവള വികസനം: ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഭൂമി ഏറ്റെടുത്ത് അഭിമാനാര്‍ഹ നേട്ടവുമായി സംസ്ഥാന സര്‍ക്കാര്‍

കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് നല്‍കാന്‍ കഴിഞ്ഞതില്‍ സംസ്ഥാനസര്‍ക്കാറിന് അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാനായെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍. ഭൂമി വിട്ടുനല്‍കിയ കുടുംബങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ അനുമോദിക്കുന്നതിനായി കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാത സ്ഥലമേറ്റെടുക്കലിനേക്കാള്‍ മികച്ച നഷ്ടപരിഹാര പാക്കേജ് ഭൂവുടമകള്‍ക്ക് നല്‍കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. ആഗസ്റ്റ് ഏഴിനാണ് ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി എന്ന ചരിത്ര നേട്ടമാണ് സംസ്ഥാനം കൈവരിച്ചതെന്നും അദ്ദേഹം പറഞ്ഞു. 76 കുടുംബങ്ങള്‍ക്കാണ് സംസ്ഥാനത്തെ തന്ന...
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ...
Malappuram, Other

അപേക്ഷ ക്ഷണിച്ചു

മോഡേണൈസേഷൻ ഓഫ് ഫിഷിംഗ് ഫ്‌ളീറ്റ് പദ്ധതിയുടെ ഭാഗമായി മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്ന കടൽ മത്സ്യത്തൊഴിലാളികളിൽ നിന്നും യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങളിലെ തടികൊണ്ടുള്ള ഹൾ സ്റ്റീൽ ഹൾ ആക്കി മാറ്റുന്ന പദ്ധതിക്ക് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുളളവർക്ക് മുൻഗണനയുണ്ട്. 40 അടിവരെ നീളവും 200 എച്ച്.പിയ്ക്ക് താഴെ എൻജിൻ കപ്പാസിറ്റിയുള്ളതും 12 വർഷത്തിലധികം പഴക്കമുള്ളതും എം.എസ് ആക്ട് 1958/ കെ.എം.എഫ്.ആർ ആക്ട് 1980 പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ തടി നിർമ്മിത യന്ത്രവത്കൃതയാനം സ്വന്തമായുള്ള കടൽ മത്സ്യത്തൊഴിലാളികളായിരിക്കണം അപേക്ഷകർ. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. ഫോൺ: 0494 2667428, 2666428 ...
Malappuram, Other

അറിവിന്റെ ആഗോളമലയാളി സംഗമവുമായി കേരളീയം മെഗാ ഓൺലൈൻ ക്വിസ്

അറിവിന്റെ ലോകത്ത് ആഗോളമലയാളി സംഗമം ഒരുക്കി കേരളീയത്തിന്റെ മെഗാ ഓൺലൈൻ ക്വിസ്. കേരളം നാളിതുവരെ നേടിയ നേട്ടങ്ങളുടെ പ്രദർശനവുമായി നവംബർ ഒന്നു മുതൽ ഏഴുവരെ തിരുവനന്തപുരം നഗരത്തിൽ സംസ്ഥാനസർക്കാർ ഒരുക്കുന്ന കേരളീയം മഹോത്സവത്തിന്റെ ഭാഗമാണ് പങ്കാളിത്തം കൊണ്ടു ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുന്ന കേരളീയം ഓൺലൈൻ ക്വിസ് മത്സരം. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന ക്വിസ് മത്സരമായി കേരളീയം ക്വിസിനെ മാറ്റുകയാണു സംഘാടകരുടെ ലക്ഷ്യം. മെഗാ ക്വിസിലൂടെ നാടിന്റെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുകയും മത്സരം ലക്ഷ്യമിടുന്നു. പ്രായഭേദമെന്യേ ലോകത്തുള്ള എല്ലാ മലയാളികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കുന്ന ഓൺലൈൻ ക്വിസ് മത്സരം ഒക്ടോബർ 19ന് ഇന്ത്യൻ സമയം വൈകിട്ട് 7.30ന് നടക്കും. ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് തിരുവനന്തപുരത്ത് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് അടക്കമുള്ള ആക...
Kerala, Malappuram, Other

എല്‍പിജി സിലിണ്ടര്‍ ട്രക്ക് ഡ്രൈവര്‍മാര്‍ സമരത്തിലേക്ക് ; പാചകവാതക വിതരണം മുടങ്ങാന്‍ സാധ്യത

തിരുവനന്തപുരം: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിച്ച് പുതുക്കണമെന്നാവശ്യപെട്ട് എല്‍പിജി ട്രക്ക് തൊഴിലാളികളുടെ സൂചന പണിമുടക്ക് കാരണം സംസ്ഥാനത്ത് ഇന്ന് രാവിലെ പാചക വാതക വിതരണം തടസപെട്ടു. രാവിലെ ആറ് മണി മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയാണ് സൂചന സമരം നടത്തിയത്. സൂചന സമരത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ അടുത്ത മാസം അഞ്ചുമുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാനാണ് തൊഴിലാളി സംഘടനകളുടെ തീരുമാനം. ഡ്രൈവര്‍മാര്‍ പണിമുടക്കുന്നതോടെ സംസ്ഥാന വ്യാപകമായി പാചകവാതക വിതരണം നിലയ്ക്കും. ശമ്പള വര്‍ദ്ധനവുമായി ബന്ധപ്പെട്ട് സിലിണ്ടര്‍ ട്രക്ക് ഉടമകളും ഡ്രൈവര്‍മാരും തമ്മിലെ തര്‍ക്കമാണ് പണിമുടക്കിലേക്ക് വഴിവെച്ചത്. കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച കരാര്‍ വര്‍ദ്ധനവോടെ പുതുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത് സംബന്ധിച്ച് ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പല തവണ ചര്‍ച്ച ചെയ്‌തെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല....
Other

മഞ്ചേരിയില്‍ മിന്നല്‍ മുരളിയിറങ്ങി ; ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി

മലപ്പുറം: മഞ്ചേരി കോണിക്കല്ലില്‍ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയി. മൂടേപ്പുറം മുത്തന്‍ ക്ഷേത്രത്തില്‍ വിഗ്രഹം വച്ചിരുന്ന മുറിയിലെ ചുമരില്‍ മിന്നല്‍ മുരളി എന്ന് എഴുതിയാണ് ഒരു ലക്ഷം രൂപയോളം വിലവരുന്ന പഞ്ചലോഹ വിഗ്രഹവുമായി മോഷ്ടാക്കള്‍ കടന്നു കളഞ്ഞത്. ക്ഷേത്രം തുറക്കാനായി എത്തിയ പരികര്‍മിയാണ് ക്ഷേത്ര വാതിലുകള്‍ തുറന്നു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയ വിവരം അറിഞ്ഞത്. ക്ഷേത്രത്തിലെ ശ്രീകോവിലില്‍ മാത്രമല്ല ചുറ്റമ്പലത്തിലും മോഷ്ടാവ് കേറിയിട്ടുണ്ടെന്ന് കണ്ടെത്തി. എന്നാല്‍ ചുറ്റമ്പലത്തില്‍ നിന്ന് ഒന്നും മോഷണം പോയിട്ടില്ല. ശ്രീ കോവിലിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമാല മോഷണം പോയിട്ടില്ല. സംഭവത്തില്‍ മഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്. വിരലടയാള വിദഗ്ധരെത്തി തെളിവുകള്‍ ശേഖരിച്ചു. മഞ്ചേരി ഇന്‍സ്‌പെക്ടറുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ...
Kerala, Local news, Malappuram, Other

വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ വിവിധ മത്സരങ്ങൾ നടത്തുന്നു

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി ശുചിത്വ മിഷൻ നടത്തുന്ന മത്സരങ്ങളുടെ എൻട്രികൾ സ്വീകരിക്കുന്ന തീയതി ഒക്ടോബർ 30 വരെ നീട്ടി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി എന്നിങ്ങനെ നാല് വിഭാഗങ്ങളിലായി മുദ്രാ വാക്യരചന, പോസ്റ്റർ രചന, ഉപന്യാസം, ചിത്രരചന, ലഘുലേഖ തയ്യാറാക്കൽ, രണ്ട് മിനിട്ട് വീഡിയോ തയ്യാറാക്കൽ എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. എൻട്രികൾ ഒക്ടോബർ 30നകം അപ്‌ലോഡ് ചെയ്യണം. പോർട്ടൽ ലിങ്ക് : https://contest.suchitwamission.org/. വിവരങ്ങൾക്ക് ഫോൺ: 0483 2738001. ...
Malappuram

രുചിക്കൂട്ടിന്റെ വൈവിധ്യങ്ങള്‍ തീര്‍ത്ത് കുടുംബശ്രീ പാചക മത്സരം

മലപ്പുറം : നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടത്തുന്ന കേരളീയം-2023ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ നേതൃത്വത്തില്‍ പാചക മത്സരം നടത്തി. കേരളീയം-2023ന്റെ ഭക്ഷ്യമേളയിലേക്ക് മികച്ച കാറ്ററിങ് യൂണിറ്റിനെ തെരഞ്ഞെടുക്കുന്നതിനാണ് ജില്ലാ കുടുംബശ്രീയും നിലമ്പൂര്‍ അമല്‍ കോളേജ് ടൂറിസം ആന്‍ഡ് ഹോട്ടല്‍ മാനേജ്മെന്റും സംയുക്തമായി പാചക മത്സരം നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം പി.വി അബ്ദുള്‍ വഹാബ് എം.പി നിര്‍വഹിച്ചു. ജില്ലയില്‍ നിന്നും 15 ബ്ലോക്കുകളില്‍ നിന്നായി തെരഞ്ഞെടുത്ത 12 യൂണിറ്റുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ജില്ലയിലെ വിവിധ സി.ഡി.എസുകളിലെ യൂണിറ്റുകളില്‍ നിന്നും ബി.സി, എം.ഇ.സിമാര്‍ മുഖേനയാണ് മികച്ച യൂണിറ്റുകളെ തെരഞ്ഞെടുത്തത്. നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ നടന്ന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ ജാഫര്‍ കെ.കക്കൂത്ത് അധ്യക്ഷത വഹിച്ചു. അമല്...
Malappuram, Other

സംരഭകത്വ അവാർഡിന്റെ തിളക്കത്തിൽ മലപ്പുറം സ്വദേശി

കേന്ദ്ര നൈപുണ്യ സംരംഭക വികസന മന്ത്രാലയത്തിന്റെ ആദരം ഏറ്റുവാങ്ങി മലപ്പുറം സ്വദേശി മുജീബ് റഹ്‌മാൻ. കേന്ദ്ര സർക്കാരിന് കീഴിലുള്ള ജൻ ശിക്ഷൺ സൻസ്ഥാന്റെ പഠിതാക്കളിൽ നിന്നുള്ള 10 പേരെ രാജ്യവ്യാപകമായി ആദരിച്ചതിൽ ഒരാളാണ് എളങ്കൂർ സ്വദേശി മുജീബ് റഹ്‌മാൻ. ദക്ഷിണേന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തിയും മുജീബ് റഹ്‌മാനാണ്. ജെ.എസ്.എസിന്റെ വണ്ടൂർ പഠനകേന്ദ്രത്തിൽ പ്ലബിങ് പഠിതാവായ മുജീബ് റഹ്‌മാന് ദൽഹിയിൽ നടന്ന പരിപാടിയിൽ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖരൻ ഉപഹാരം നൽകി. ജൻ ശിക്ഷൺ സൻസ്ഥാന്റെ പ്രവർത്തനങ്ങൾ 15 കൊല്ലം പൂർത്തീകരിച്ച സമയത്ത് പുരസ്‌കാര നേട്ടം അഭിമാനകരമാണെന്ന് ജെ.എസ്.എസ് ചെയർമാൻ പി.വി.അബ്ദുൾ വഹാബ് എം.പി പറഞ്ഞു. കൂടുതൽ സംരംഭകരെ വാർത്തെടുക്കാനുള്ള സംവിധാനം ജെ.എസ്.എസ് ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു ...
Malappuram, Other

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി ; മലപ്പുറം ജില്ലാ കലക്ടറെ മാറ്റി, ഇനി പുതിയ കലക്ടര്‍

മലപ്പുറം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. മലപ്പുറമടക്കം ആറു ജില്ലാ കലക്ടര്‍മാരെ മാറ്റി. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലെ കലക്ടര്‍മാര്‍ക്കാണ് മാറ്റം. മലപ്പുറം ജില്ലാ കലക്ടറായ വി ആര്‍ പ്രേംകുമാറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. വി ആര്‍ വിനോദ് ആണ് മലപ്പുറത്തിന്റെ പുതിയ കലക്ടര്‍. പത്തനംതിട്ട കലക്ടര്‍ ദിവ്യ എസ് അയ്യരെ വിഴിഞ്ഞം എംഡിയായി നിയമിച്ചു. എ ഷിബുവാണ് പുതിയ പത്തനംതിട്ട കലക്ടര്‍. ആലപ്പുഴ കലക്ടര്‍ ഹരിത വി കുമാറെ മൈനിംഗ് ആന്റ് ജിയോളജി ഡയറക്ടര്‍ ആയി നിയമിച്ചു. ജോണ്‍ വി സാമുവല്‍ ആണ് പുതിയ ആലപ്പുഴ ജില്ലാ കലക്ടര്‍. കൊല്ലം കലക്ടര്‍ അഫ്സാന പര്‍വീണിനെ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയി നിയമിച്ചു. എല്‍ ദേവിദാസ് ആണ് കൊല്ലത്തിന്റെ പുതിയ കലക്ടര്‍. സ്നേഹജ് കുമാറിനെ കോഴിക്കോട് കലക്ടറായും, അരുണ്‍ കെ വിജയനെ കണ്ണൂര്‍ കലക്ടറായും നിയമിച്ചു. ...
Kerala, Malappuram, Other

കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ക്ക് പ്രായോഗിക മാനദണ്ഡങ്ങള്‍ അനിവാര്യം : പി അബ്ദുല്‍ ഹമീദ് എംഎല്‍എ

മലപ്പുറം : കേന്ദ്രവിഷ്‌കൃത പദ്ധതികള്‍ രാജ്യത്ത് ഒന്നടങ്കം നടപ്പിലാക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങള്‍ക്കനുസൃതമായി പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ മാനദണ്ഡങ്ങളില്‍ കാതലായ മാറ്റങ്ങള്‍ അനിവാര്യമാണമാണെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ. മലപ്പുറത്ത് കേരള സ്റ്റേറ്റ് മുസ്ലിം ലീഗ് മുന്‍സിപ്പല്‍ ചെയര്‍മാന്‍മാരുടെ കൂട്ടായ്മയായ ചെയര്‍മാന്‍സ് ലീഗ് സ്‌പെഷ്യല്‍ മീറ്റിംഗ് ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ ശുചിത്വ പാര്‍പ്പിട മേഖലകളില്‍ രാജ്യത്ത് ഒന്നടങ്കം ഒരേ മാനദണ്ഡ അടിസ്ഥാനത്തില്‍ പദ്ധതികള്‍ വരുന്നത് പലപ്പോഴും കേരളത്തിന് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. ശുചിത്വ കാര്യങ്ങളിലും അടിസ്ഥാനവികസന കാര്യത്തിലും ഏറെ പിന്നോക്കം നില്‍ക്കുന്ന ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന അതേ മാതൃകയില്‍ കേരളം പോലുള്ള ജനസാന്ദ്രതയേറിയ സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പിലാക്ക...
Kerala, Malappuram, Other

ലഹരിക്കെതിരെ വിമുക്തി ശിൽപ്പശാല സംഘടിപ്പിച്ചു

മലപ്പുറം : ലഹരിക്കെതിരെ മലപ്പുറം നിയോജകമണ്ഡലം വിമുക്തി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ശിൽപ്പശാല പി ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളിലടക്കമുള്ളവരുടെ ലഹരി ഉപയോഗത്തിനെതിരെ ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾക്കിടയിലുള്ള ലഹരി ഉപയോഗം തടയാൻ കോളേജുകളിലെ ജാഗ്രതാ സമിതികൾ ശക്തമായി ഇടപെടണം, ഗ്രാമസഭകളിൽ ഒരു അജണ്ടയായി തന്നെ ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും അയൽക്കൂട്ടം, കുടുംബശ്രീ പോലെയുള്ള കൂട്ടായ്മകൾ ഉപയോഗിച്ചും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ യുവജന സംഘടനകളെ കൂട്ടുപിടിച്ചും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ സഘടിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലഹരിമോചന ചികിത്സ, കൗൺസിലിങ് എന്നിവയെക്കുറിച്ചും ശിൽപ്പശാല ചർച്ച ചെയ്തു. മലപ്പുറം എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. അ...
Malappuram, Other

യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു

മലപ്പുറം : യുവജനങ്ങളുടെ മാനസികാരോഗ്യവും കർമശേഷിയും ഉയർത്തുന്ന പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും ലഹരിയിൽനിന്ന് യുവതയെ സംരക്ഷിക്കുന്നതിനുമായി യുവജന കമ്മീഷൻ ജില്ലാതല ജാഗ്രതാസഭ രൂപീകരിച്ചു. മലപ്പുറം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യുവജന കമീഷൻ ചെയർമാൻ എം. ഷാജർ യോഗം ഉദ്ഘാടനം ചെയ്തു. യുവജനകമ്മീഷൻ അംഗം പി.കെ. മുബഷിർ അധ്യക്ഷത വഹിച്ചു. കേരളത്തിലെ വിദ്യാർഥി-യുവജന സംഘടനാ പ്രതിനിധികൾ, സർവ്വകലാശാല, കോളേജ് യൂണിയൻ ഭാരവാഹികൾ, നാഷണൽ സർവീസ് സ്‌കീം, എൻ.സി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ജാഗ്രതാസഭ രൂപീകരിച്ചത്. യോഗത്തിൽ ജില്ലാ കോഡിനേറ്റർ അഡ്വ. പി. ഷഫീർ സ്വാഗതവും ജില്ലാ കോഡിനേറ്റർ എം.നിഷാദ് നന്ദിയും പറഞ്ഞു. വിവിധ കോളേജ് വിദ്യാർഥി പ്രതിനിധികൾ, യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ...
Local news, Malappuram, Other

മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍

മലപ്പുറം: കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ വിജിലന്‍സിന്റെ പിടിയില്‍. വീടിനു നമ്പര്‍ ഇടാന്‍ 5000 രൂപ ആവശ്യപ്പെട്ട പുളിക്കല്‍ പഞ്ചായത്ത് ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സുഭാഷ് കുമാര്‍ ആണ് പിടിയിലായത്. പുളിക്കല്‍ സ്വദേശി മുഫദിന്റെ പരാതിയിലാണ് വിജിലന്‍സിന്റെ നടപടി. വീടിന് നമ്പര്‍ ഇടാന്‍ 5000രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുളിക്കല്‍ സ്വദേശി മുഫീദ് വിജിലന്‍സിന് പരാതി നല്‍കിയത്. ...
Obituary, Other

മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : കാളാച്ചാലില്‍ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ബ്രഹ്‌മകുളം സ്വദേശി സിദ്ധീക്ക്(60)ആണ് മരിച്ചതെന്നാണ് വിവരം. ബന്ധുക്കള്‍ എത്തിയതിന് ശേഷമെ വ്യക്തത വരുത്താനാവൂ എന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കാളാച്ചാല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും ...
Kerala, Malappuram, Other

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യത, 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, വടക്കന്‍ ജില്ലകളില്‍ വ്യാപക മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം മലയോര മേഖലയില്‍ ഇടി മിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് മലയോര മേഖലയില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തീരമേഖലകളിലും, കിഴക്കന്‍ മേഖലകളിലും മഴ കനത്തേക്കും. കര്‍ണാടകയ്ക്ക് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതായും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത 3 മണിക്കൂറില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, മല...
Malappuram, Other

പ്രവർത്തന രഹിതമായ വ്യവസായ യൂനിറ്റുകൾക്ക് ധനസഹായം

വ്യവസായ യൂനിറ്റുകളുടെ പുനരജ്ജീവന പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് അപേക്ഷ നൽകാം. സ്ട്രെസ്ഡ് അസറ്റ്സ്, ഡീഫങ്റ്റ് യൂനിറ്റ്സ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങൽലായാണ് ധനസഹായം നൽകുന്നത്. ഒമ്പത് മാസത്തിൽ കൂടുതൽ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതോ നഷ്ടം മൂലം 50 ശതമാനത്തിന് മുകളിൽ ആകെ ആസ്തി ശോഷണം സംഭവിച്ചതോ ആയ ഒരു വർഷമെങ്കിലും പ്രവർത്തിച്ച യൂനിറ്റുകളാണ് സ്ട്രസ്സ്ഡ് യൂനിറ്റുകളുടെ പരിധിയിൽ വരിക. രണ്ട് വർഷം പ്രവർത്തിക്കുകയും ആറ് മാസമെങ്കിലും പ്രവർത്തനരഹിതമാവുകയും ചെയ്തവയാണ് ഡീഫങ്റ്റ് യൂനിറ്റുകളുടെ പരിധിയിൽ വരുന്നത്. സ്ട്രസ്ഡ് അസറ്റ് ഇനത്തിൽ പരമാവധി ആറ് ലക്ഷം വരെയും ഡീഫങ്റ്റ് ഇനത്തിൽ പരമാവധി എട്ട് ലക്ഷം വരെയുമാണ് സഹായം ലഭിക്കുക. പ്രവർത്തന രഹിതമായ ഡീഫങ്റ്റ് യൂനിറ്റുകൾ പുതിയ സംരംഭകന് കൈമാറാൻ പരമാവധി ലക്ഷം രൂപ വരെ ഒറ്റത്തവണ സഹയാവും ലഭിക്കും. കൂടുതൽ വിവരം ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ കേന...
Kerala, Malappuram, Other

ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു

മഞ്ചേരി : ഭവനരഹിതരും ഭൂരഹിതരുമില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലെ തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ നിർമിച്ച സ്‌നേഹവീടുകളുടെ തക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. വിവിധ സർക്കാർ പദ്ധതികളിലൂടെ മൂന്നരലക്ഷം അർഹരായവർക്ക് വീടുകൾ നിർമിച്ച് നൽകിയിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീം വഴി ആയിരം വീടുകൾ നിർമിച്ചു നൽകും. ഇത്തരം പ്രവൃത്തിയിലൂടെ കുട്ടികൾ മനുഷ്യത്വമുള്ളവരായി വളരുമെന്നും മറ്റുള്ളവരെ ചേർത്ത് പിടിക്കാനുള്ള മനസ് ഉണ്ടാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. തണൽക്കൂട്ട് ജീവകാരുണ്യകൂട്ടായ്മ അംഗങ്ങളിൽ നിന്നും അധ്യാപകരിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും സമാഹരിച്ചാണ് മൂന്ന് വീടുകളുടെ നിർമാണം പൂർത്തീകരിച്ചത്. പരിപാടിയിൽ അഡ്വ. യു.എ ലത്തീഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ....
Kerala, Other

തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ല ; സാദിഖലി തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെടി ജലീല്‍

കോഴിക്കോട്: പിഎംഎ സലാമിനെതിരെ സമസ്തയിലെ ഒരു വിഭാഗം ഉയര്‍ത്തിയ പ്രതിഷേധത്തെ തള്ളിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരാമര്‍ശത്തിനെതിരെ കെ ടി ജലീല്‍. തലയും വാലുമുണ്ടാകാന്‍ സമസ്ത ഒരു മീനല്ലെന്ന് കെ ടി ജലീല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്ണവുമൊക്കെ സവര്‍ണ്ണ സങ്കല്‍പ്പങ്ങളാണെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. പണ്ഡിതന്‍മാര്‍ പ്രവാചകന്‍മാരുടെ പിന്‍മുറക്കാരാണ്. അവര്‍ ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കും. ആദരിക്കേണ്ടവരെ ആദരിക്കും. സമസ്തയെ വെറുതെ വിട്ടേക്കുക. പണ്ഡിതന്‍മാരുടെ ''മെക്കട്ട്' കയറാന്‍ നിന്നാല്‍ കയറുന്നവര്‍ക്ക് അത് നഷ്ടക്കച്ചവടമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. കെടി ജലീലിന്റെ ഫോസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കേരളത്തിലെ ഏറ്റവും വലിയ പണ്ഡിതസഭയുടെ തലയും ഉടലും ഒന്നാണ്. തലയും വാലും നടുക്കഷ്...
Kerala, Malappuram, Other

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടി: പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധി

സോളാർ പ്ലാന്റ് സ്ഥാപിച്ചപ്പോൾ വൈദ്യുതി ബില്ല് കൂടിയ പരാതിയിൽ പ്ലാന്റ് തിരിച്ചെടുത്ത് വിലയും നഷ്ടപരിഹാരവും നൽകാൻ ഉപഭോക്തൃ കമ്മീഷൻ വിധിച്ചു. മലപ്പുറം കൊളത്തൂർ മർക്കസ് തസ്‌കിയത്തിൽ ഇർഷാദിയ സ്ഥാപനത്തിന് വേണ്ടി പുതുവത്ത് അബൂബക്കർ ബോധിപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ വിധി. സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ വൈദ്യുതി ബില്ല് നാമമാത്രമാകുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടർന്നാണ് പ്ലാന്റ് സ്ഥാപിച്ചത്. എന്നാൽ ഇതിന് ശേഷം ബില്ല് വർധിച്ചതായി കണ്ടതിനെ തുടർന്ന് പരാതി പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. പ്ലാന്റ് പരിശോധിക്കാൻ പോലും എതിർകക്ഷി തയ്യാറായില്ലെന്നും കരാർ പ്രകാരം നിശ്ചയിച്ച വസ്തുക്കളല്ല പ്ലാന്റ് നിർമാണത്തിന് ഉപയോഗിച്ചതെന്നും പരാതിക്കാർ ബോധിപ്പിച്ചു. പരാതിക്കാരന്റെ തെളിവിലേക്ക് ഇലക്ട്രിസിറ്റി ബോർഡിലെ അസിസ്റ്റന്റ് എൻജിനീയർ റിയാസ് മുഹമ്മദിനെ എക്സ്‌പേർട്ട് കമ്മീഷണറായി പരിശോധനക്ക് നിയോഗിച്ച് റിപ്പോർട്ട് ...
Kerala

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മണ്ഡലംതല ജനസദസ്സ് മലപ്പുറത്ത് നവം. 27 മുതല്‍ 30 വരെ

മലപ്പുറം : നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുന്നതിനുമായി മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും നടത്തുന്ന പര്യടനം നവംബര്‍ 27 മുതല്‍ 30 വരെ മലപ്പുറം ജില്ലയില്‍. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ച എല്ലാ നിയോജക മണ്ഡലങ്ങളും കേന്ദ്രീകരിച്ച് ബഹുജന സദസ്സും നടത്തും. പരിപാടിയുടെ വിജയത്തിനായി ജില്ലയുടെ ചുമതലയുള്ള കായിക-ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലെ ആസൂത്രണ സമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ യോഗം ചേര്‍ന്നു. സംസ്ഥാനാടിസ്ഥാനത്തില്‍ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 24 വരെയാണ് പരിപാടി. നവംബര്‍ 18 ന് മഞ്ചേശ്വരത്ത് മണ്ഡലം സദസ് പരിപാടിക്ക് തുടക്കമാകും. നവംബര്‍ 27 ന് രാവിലെ 9 ന് തിരൂര...
error: Content is protected !!