മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും
ബാങ്കിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു
കേരളാ ബാങ്കിന്റെ നാലാം വാർഷികം പ്രമാണിച്ച് മലപ്പുറം കിഴക്കേതല ശാഖയുടെ നേതൃത്വത്തിൽ അക്കൗണ്ട് തുടങ്ങുന്നതിനും യു.പി.ഐ സേവനങ്ങൾ സ്വായത്തമാക്കുന്നതിനുമായി വിവിധ സ്ഥാപനങ്ങളില്‍ വെച്ച് ക്യാമ്പ് സംഘടിപ്പിക്കുന്നു. 25 ലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ 04832736802,7306038503,9895232504 എന്നീ നമ്പറുകളില്‍ ലഭിക്കും.
--------
കാട വളർത്തലിൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ 'കാട വളർത്തൽ' എന്ന വിഷയത്തിൽ ഡിസംബർ 12ന് രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർ 0491 2815454, 9188522713 എന്നീ നമ്പറുകളിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
--------
എന്റെ ഭൂമി; മലപ്പുുറം വില്ലേജില്‍ ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ചു
‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്...