യൂത്ത് ലീഗ് മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറും : പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : ജനുവരി 21ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് നടത്തുന്ന മഹാറാലി കേന്ദ്ര-കേരള സര്‍ക്കാരുകള്‍ക്കെതിരെയുള്ള വന്‍ പ്രതിഷേധമായി മാറുമെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മഹാറാലി വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിനോടനുബന്ധിച്ച് ജില്ലാ തലങ്ങളില്‍ നടന്ന യൂത്ത് മാര്‍ച്ചുകള്‍ക്ക് ലഭിച്ച സ്വീകാര്യത തന്നെ പൊതുസമൂഹം യൂത്ത് ലീഗ് ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യത്തിനൊപ്പമാണ് എന്നതിന് തെളിവാണെന്നും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മതേതര മൂല്യങ്ങളെ ഇല്ലാതാക്കി നാടിന്റെ സൗഹൃദാന്തരീക്ഷം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനദ്രോഹ നയങ്ങള്‍ മുഖമുദ്രയാക്കിയ ഇടത് സര്‍ക്കാരും നാടിന് വെല്ലുവിളിയായിരിക്കുന്നു. ഈ രണ്ട് സര്‍ക്കാറുകള്‍ക്കെതിരെയുള്ള വലിയ ജനരോഷം മഹാറാലിയില്‍ പ്രതിഫലിക്...