Tuesday, April 7

Blog

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍
Malappuram

മുക്കുപണ്ടം പകരം വെച്ച് ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം കവര്‍ന്ന പൂജാരി പിടിയില്‍

തിരൂര്‍ : തിരുനാവായ മങ്കുഴിക്കാവ് ഭഗവതിക്ഷേത്രത്തില്‍ നിന്നും മുക്കുപണ്ടം പകരം വെച്ച് അഞ്ചു പവനോളം വരുന്ന തിരുവാഭരണം കവര്‍ന്ന പൂജാരിയെ തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ മുന്‍ജീവനക്കാരനും പാലക്കാട് നെന്മാറ സ്വദേശിയുമായ മനക്കല്‍ ധനേഷ്(32) നെയാണ് തിരൂര്‍ ഇന്‍സ്‌പെക്ടര്‍ എം.കെ രമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ജോലിക്ക് വന്ന ഇയാള്‍ അഞ്ചു പവനോളം വരുന്ന ആഭരണം കൈക്കലാക്കി അതേ മാതൃകയില്‍ മറ്റൊന്ന് തിരികെ വയ്ക്കുകയായിരുന്നു. ക്ഷേത്രോത്സവത്തിനായി പരിശോധന നടത്തിയപ്പോഴാണ് ക്ഷേത്ര ഭാരവാഹികള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എസ്.ഐ ഷിജോ.സി തങ്കച്ചന്‍, പ്രതീഷ് കുമാര്‍ സി.പി.ഒ മാരായ അരുണ്‍, സതീഷ് കുമാര്‍ എന്നിവര്‍ പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും....
Local news

ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം തറയിട്ടലിന്റെ സഹായ ഹസ്തം

കൊണ്ടോട്ടി : നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് നിര്‍വ്വഹിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായ ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് എംകെവിഎം ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് തറയിട്ടാലിന്റെ സഹായ ഹസ്തം. ക്ലബ്ബ് നടത്തിയ ഫണ്ട് കളക്ഷന്‍ 110000/ രൂപ സെന്റര്‍ ചെയര്‍മാന്‍ പി എ ജബ്ബാര്‍ ഹാജിക്ക് ക്ലബ് ചെയര്‍മാന്‍ സി മൂസ കുരികള്‍ കൈമാറി. പ്രസിഡന്റ് ശരീഫ് വിപി , സെക്രട്ടറി ഷുക്കൂര്‍ ,ഹംസ ,സകരിയ ,അലി ,അര്‍ഷാദ് എന്നിവര്‍ ആശംസ അറിയിച്ചു, കോ ഓര്‍ഡിനേറ്റര്‍ റഹീം തറയിട്ടാല്‍ നന്ദി രേഖപ്പെടുത്തി, മറ്റു ക്ലബ്ബ് ഭാരവഹികളും പങ്കെടുത്തു. 53 ഡയാലിസിസ് മെഷീനുകളിലായി 250 ലധികം കിഡ്‌നി രോഗികളുടെ ഡയാലിസിസാണ് നിലവില്‍ നടന്നു വരുന്നത് . സൗജന്യ മൊബൈല്‍ ലാബ് , ഫിസിയോതെറാപ്പി , ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംരംഭം , ജലപരിശോധന മൊബൈല്‍ ലാബ്, തുടങ്ങി ആരോഗ്യമേഖലയില്‍ വലിയരീതിയില്‍ ഈ സ്ഥാപനം ഇടപെടുന്നുണ്ടെന്നും...
Local news

വേങ്ങരക്കാരുടെ ‘ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

മലപ്പുറം : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ് എന്നി...
Local news, Malappuram

വേങ്ങര സ്വദേശിയുടെ `ഹരിതവിവാഹ’ത്തിന് ജില്ലാകലക്ടറുടെ പ്രശംസാപത്രം

വേങ്ങര : ഹരിതചട്ടം പാലിച്ച് വിവാഹചടങ്ങുകള്‍ നടത്തിയ ദമ്പതികള്‍ക്ക് ജില്ലാകലക്ടറുടെ അനുമോദനം. വേങ്ങര അച്ചനമ്പലം സ്വദേശി കൊട്ടേക്കാടൻ സല്‍മാന്‍-വലിയോറ മൂന്നാം കണ്ടൻ ജസീന ദമ്പതികളാണ് ചടങ്ങുകളില്‍ ഉടനീളം ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് വിവാഹം നടത്തിയത്. പേപ്പര്‍ ഗ്ലാസ്, പേപ്പര്‍ പ്ലേറ്റ്, കുപ്പിവെള്ളം, പ്ലാസ്റ്റിക് ഗാര്‍ബേജ് കവര്‍, ഐസ്‌ക്രീം കപ്പ് തുടങ്ങിയ വസ്തുക്കള്‍ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടായിരുന്നു വിവാഹാഘോഷം. ആഘോഷങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച നവദമ്പതികളുടെ സമീപനം പ്രശംസനീയമാണെന്ന് കലക്ടര്‍ വി.ആര്‍ വിനോദ് പറഞ്ഞു. ഇത് എല്ലാ ആഘോഷങ്ങളിലും പിന്തുടരാവുന്ന മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു. ജില്ലാ ശുചിത്വമിഷനുവേണ്ടി കലക്ടര്‍ ദമ്പതികള്‍ക്ക് പ്രശംസാപത്രം കൈമാറി. ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എ.ആതിര, അസി. കോ-ഓഡിനേറ്റര്‍ ടി.എസ് അഖിലേഷ്...
university

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

ഗസ്റ്റ് അധ്യപക നിയമനം തൃശ്ശൂരിലെ പേരാമംഗലത്ത് പ്രവർത്തിക്കുന്ന കാലിക്കറ്റ് സർവകലാശാലാ ( CCSIT ) സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ടെക്നോളജിയിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ്, മലയാളം വിഷയങ്ങളിലെ ഗസ്റ്റ് അധ്യപക ഒഴിവിലേക്ക് താൽപര്യമുള്ളവർ ജൂലൈ ആറിനു മുൻപായി യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം [email protected] എന്ന ഇ-മെയിലിൽ അപേക്ഷിക്കുക. വിശദവിവരങ്ങൾക്ക് 0487 2202560. പി.ആർ. 876/2024 അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനം കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിൽ ( CUTECs ) കരാർ അടിസ്ഥാനത്തിൽ അറബിക് അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനത്തിനുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദമായ വിജ്ഞാപനം വെബ്സൈറ്റിൽ. പി.ആർ. 877/2024 ഫൈൻ ആർട്സ് അസിസ്റ്റന്റ് പ്രൊഫസർ നിയമനം കോഴിക്കോട് കല്ലായിയിൽ പ്രവർത്തിക്കുന്ന (...
university

ഉന്നതവിദ്യാഭ്യാസം ജോലി നേടാൻ മാത്രമല്ല ; കാലിക്കറ്റ് വി.സി

ഉന്നതവിദ്യാഭ്യാസം ജോലി നേടാനുള്ള ഒരു ടിക്കറ്റ് മാത്രമല്ല, സമൂഹത്തെ ഉന്നതിയിലേക്ക് കൈപിടിച്ചുയര്‍ത്താനുള്ള ബാധ്യത കൂടിയാണെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. ബിരുദജേതാക്കള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് കൈമാറുന്നതിനായി വയനാട് ജില്ലയില്‍ സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടുന്നതിനൊപ്പം ഭരണഘടന നിര്‍ദേശിക്കുന്ന ശാസ്ത്രാവബോധം കൂടി വിദ്യാര്‍ഥികള്‍ വളര്‍ത്തണം. ഇത് ഓരോ പൗരന്റെയും കടമയാണ്. ശാസ്ത്രവബോധം കേവലം ശാസ്ത്രജ്ഞാനമല്ല. കാര്യങ്ങളെ നിരീക്ഷിച്ച് പരീക്ഷിച്ച് മനനം ചെയ്ത് ലഭിക്കുന്ന അറിവ് സമൂഹത്തിലേക്ക് നല്‍കലാണെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങിൽ പ്രോ വൈസ് ചാൻസിലർ ഡോ. എം. നാസർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. ടി. മുഹമ്മദ് സലിം, സെനറ്റംഗം പി.വി. സനൂപ് കുമാർ, പഴശ്ശിര...
Malappuram

പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

എടവണ്ണ : പന്നിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. അരീക്കോട് മണ്ണില്‍ വീട്ടില്‍ പൂവന്‍ഞ്ചേരി അബ്ദുല്‍ ഹമീദ് (71) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30ടെ പാലപ്പെ പള്ളിപ്പടിക്ക് സമീപമാണ് അപകടം. മൃതദേഹം അരീക്കോട് മദര്‍ ആശുപത്രിയില്‍
Other

കോഴിക്കോട് 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു ; ആറാഴ്ചക്കിടെ മൂന്നാമത്തെ കേസ് ; കുട്ടിയുടെ ആരോഗ്യ നില ഗുരുതരം

കോഴിക്കോട് ; ഛര്‍ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 കാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ആറാഴ്ചക്കിടെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര കേസാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ കണ്ണൂര്‍ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂര്‍ സ്വദേശിയായ അഞ്ച് വയസുകാരിയും മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. ഫാറൂഖ് കോളജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയായ കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതമാണെന്നാണ് വിവരം. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫാറൂഖ് കോളജിടുത്ത് അച്ചംകുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇതാവാം രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുളത്തില്‍ കുളിച്ച് ആറു ദിവസം കഴിഞ്ഞാണ് രോഗലക്ഷണം കണ്ട...
Local news

സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: സൗത്ത് ഇന്ത്യൻ ബാങ്ക് ചെമ്മാട് ബ്രാഞ്ചിലെ ഉദ്യോഗസ്ഥനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയെ ആണ് തിരൂരങ്ങാടി ചന്തപ്പടിയിലെ ജി എച്ച് എസ് എസ് റോഡിലെ കോർട്ടേഴ്സിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി....
Obituary

ഊരകത്ത് യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

ഊരകം : യുവാവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ഊരകം മേൽമുറി പുല്ലഞ്ചാൽ കൊളക്കാട്ടു പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ബഷീർ (24) ആണ് മരിച്ചത്. വീട്ടിലേക്ക് വരുന്ന റോഡരികിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 5.45 നും 7.30 നും ഇടയിലാണ് സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ....
Local news

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണല്‍ സ്‌കൂളില്‍ പ്രൌഡമായി കൊണ്ടാടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്യദീന്‍ പതാക ഉയര്‍ത്തി. മാനേജര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാര്‍ ഹൈതമി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നല്‍കി.മുഹമ്മദ് ഷംനാദ്, റിഹാന്‍, ഹലീമത് സഅദിയ്യ എന്നിവര്‍ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബര്‍ സിയാറ ത്തിന് സ്വദ്ര്‍ ഹസന്‍ ഹുദവി നേതൃത്വം നല്‍കി.യൂണിറ്റ് എസ്‌കെഎസ്ബിവി, പ്രിസം കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.പ്രിസം മെന്റര്‍മാരായ ഫൈസല്‍ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവര്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു...
Local news

സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ എആര്‍ നഗര്‍ ; പ്രഥമ യോഗം ചേര്‍ന്നു

എ ആര്‍ നഗര്‍ : എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പ്രഥമ യോഗം പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കൊണ്ടാനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല പുല്ലോനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് പി , ജിജി എന്നിവര്‍ സംസാരിച്ചു. എല്ലാ മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു....
Local news

ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സ്വദേശിക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി : ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി മുഹമ്മദ് ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജൂലൈ 13 ന് സ്വീഡനില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശഹീര്‍ പങ്കെടുക്കും. ഗ്വാളിയാറില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകനായ ശഹീര്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയത്. ശഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശ...
Local news

പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്തനായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ഐകെഎമ്മുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്നും ഈ വര്‍ഷം ജനുവരി 1 മുതല്‍ കെ സ്മാര്‍ട്ട് മുഖേന...
Local news

പബ്ലിക് പ്രോസിക്യൂട്ടറില്ല; കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വീണ്ടും മാറ്റി

കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. സമാന വിഷയത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസില്‍ അഡ്വ. പി.കുമാരന്‍ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 നവംബര്‍ 19 ന് പുലര്‍ച്ചെയാണു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്‍.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4 അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരെരെല്ലാം ആര്‍.എസ്.എസ് - ബിജെപി പ്രവര്‍ത്തകരാണ്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.05 ഓടെ ...
Malappuram

തിരൂരില്‍ ആര്‍എംഎസ് ഓഫീസ് ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണം : ഡിവൈഎഫ്‌ഐ

മലപ്പുറം: തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റെയില്‍വേ മെയില്‍ സര്‍വീസ്(ആര്‍ എം എസ് )ഒഴിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ആര്‍ എം എസ് ഓഫീസ് പതിറ്റാണ്ടുകളായി തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ജില്ലയിലെ തപാല്‍ ഉരുപ്പടികളുടെ വിതരണം ഇത് പൂട്ടുന്നതോടെ സ്തംഭിക്കുമെന്നും കേന്ദ്രത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ജില്ലയിലെ എംപിമാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇതുവരെ ഇടപെട്ടിട്ടില്ല. ഇത് ഏറെ പ്രതിഷേധാര്‍ഹമാണ്. ഓഫീസ് തിരൂരില്‍ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇനിയെങ്കിലും ജില്ലയിലെ എംപി തയ്യാറാകണമെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു....
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ, മ...
Local news

പരപ്പനങ്ങാടി നഗരസഭയില്‍ പുതിയ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഖൈറുന്നീസ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണായി ഖൈറുന്നീസ താഹിറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവിഷന്‍ 18 ല്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവിലുണ്ടായിരുന്ന ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് പാര്‍ട്ടി ധാരണപ്രകാരം മുനിസിപ്പല്‍ ചെയര്‍മാനയതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരെഞ്ഞെടുത്തത്. ഖൈറുന്നീസ താഹിര്‍ 2010-15 വര്‍ഷത്തില്‍ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്നു....
Local news

തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ബാലന്റെ മകന്‍ രമേശിനെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ബിസ്മി സ്റ്റോറിലെ ജീവനക്കാരനായിരുന്നു രമേശ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Malappuram

കുറ്റകൃത്യം ചെയ്തതിന് രക്ഷിതാക്കള്‍ ജയിലിലായി, ഒറ്റപ്പെട്ടുപോയ ബംഗാളി ബാലനെ സ്വദേശത്തെത്തിച്ച് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്

മലപ്പുറം : പ്രത്യേക സംരക്ഷണവും പരിചരണവും ആവശ്യമുള്ള ആറു വയസ്സുകാരനെ സ്വദേശമായ വെസ്റ്റ് ബംഗാള്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയില്‍ എത്തിച്ച് മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ ബാലനെ സ്വദേശത്ത് എത്തിച്ചത്. പെരിന്തല്‍മണ്ണയില്‍ നടന്ന ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കളെ പൊലീസ് പിടികൂടി കേരളത്തില്‍ എത്തിക്കുമ്പോള്‍ കുട്ടിയും കൂടെയുണ്ടായിരുന്നു. കുട്ടിയെ പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവോടു കൂടി ഗവണ്‍മെന്റ് ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റുകയുമായിരുന്നു. രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഒറ്റപ്പെട്ട കുട്ടി വളരെയധികം മാനസിക സംഘര്‍ഷത്തിലായിരുന്നു കുട്ടി. തലസീമിയ അസുഖബാധിതനായ ബാലന്‍ പുര്‍ബ മെഡിനിപ്പൂര്‍ ജില്ലയിലെ തലസമിയ മെഡിക്കല്‍...
Local news

കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു...
Local news

ഉന്നത വിജയികളെ ആദരിച്ച് ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ചെമ്മാട് : ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം നാഷണല്‍ സ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍.സി പരീക്ഷ യില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാര്‍, എല്‍. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യില്‍ ടോപ് പ്ലസ്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം എന്നിവ നേടിയവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്.തിരൂരങ്ങാടി മണ്ഡലം എം.എല്‍. എ കെ. പി. എ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ നിഹാലയെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ...
Other

മുന്നിയൂർ സ്വദേശിയായ പിതാവിനെയും ഒരു വയസ്സായ കുട്ടിയെയും കാണാനില്ലെന്ന് പരാതി

മുന്നിയൂർ : പിതാവിനെയും ഒരു വയസ്സുള്ള കുട്ടിയെയും കാണാനില്ലെന്ന് പരാതി. വെളിമുക്ക് പടിക്കല്‍ സ്വദേശിയായ ആലിങ്ങതൊടി മുഹമ്മദ് സഫീറിനെയും (30) മകള്‍ ഇനായ മെഹറിന്‍ (1) നെയും ആണ് കാണാതായത്. ഇന്നലെ 25 ചൊവ്വാഴ്ച ഉച്ച മുതലാണ് കാണാതായത്. ഭാര്യാവീടായ തൃക്കുളം പതിനാറുങ്ങൽ മണക്കടവത്ത് വീട്ടിൽ നിന്ന് മകളെയും കൂട്ടി ഇറങ്ങിയതായിരുന്നു. പിന്നീട് ഇതു വരെ വിവരം ലഭിച്ചിട്ടില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകി. വിവരം ലഭിക്കുന്നവർ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ 0494 2460331 നമ്പറിലോ, 6363375667, 97462 49984, 9947546982 ബന്ധപ്പെടണം....
Accident

തെയ്യാലയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു

തെയ്യാല കല്ലത്താണിയിൽ കാറും ഇലക്ട്രിക് സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു, 2 പേർക്ക് പരിക്കേറ്റു. ചെറുമുക്ക് പ്രവാസി നഗർ സ്വദേശി ചക്കുങ്ങൽ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദ് സിനാൻ (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന തെയ്യാല സ്വദേശി മുർശിദിനും (18) കാർ യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാത്രി 10.30 നാണ് അപകടം. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം സിനനെ കോട്ടക്കൽ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ചാണ് മരണം. തെയ്യാല അൽഫാ ബേക്കറിയിലെ ജീവനക്കാരനാണ് സിനാൻ. കബറടക്കം ബുധനാഴ്ച....
Obituary

ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു

തിരൂരങ്ങാടി: ഹജ്ജ് കർമ്മത്തിന് പോയ കൊടിഞ്ഞി സ്വദേശിനി മക്കയിൽ മരിച്ചു.കൊടിഞ്ഞി കടുവാളൂർ സ്വദേശിയും ചെമ്മാട് കൊടിഞ്ഞി റോഡ് പത്തൂർ മെഡിക്കൽസ് ഉടമയുമായ പത്തൂർ ഫസലുൽ ഹഖിന്റെ ഭാര്യ കുന്നുമ്മൽ മറിയാമു(52) ആണ് മരണപ്പെട്ടത്.ഭർത്താവടങ്ങുന്ന കുടുംബത്തോടൊപ്പം ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ പോയതായിരുന്നു.അടുത്തിടെ മദീനയിലേക്ക് പോവാനുള്ള ഒരുക്കത്തിലായിരുന്നു.ദിവസങ്ങളായി ചുമ ഉണ്ടായിരുന്നതായും ഡോക്ടറെ കാണിച്ച് മരുന്ന് കഴിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.മക്കൾ: നൗഫൽ, നൗഫിദ.മരുമക്കൾ: ഷംലു(വൈലത്തൂർ), ഫർസിൻ(ചേളാരി).മക്കയിൽ മറവ് ചെയ്യും....
Local news

ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

തിരൂര്‍ : വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു....
Local news

ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 70 ല്‍ അധികം കര്‍ഷകരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് പൂപ്പൊലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച വിളവും വിപണന സാധ്യതയും ലഭിച്ചതോടെയാണ് ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 20000 ഹൈബ്രീഡ് തൈകളാണ് 1.50 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാലവസ്ഥ അനുകൂലമായാല്‍ ഓണത്തിന് വള്ളിക്കുന്നില്‍ പൂപ്പാടങ്...
Malappuram

പൂക്കോട്ടൂരില്‍ സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസ് ; മുഖ്യപ്രതികള്‍ പിടിയില്‍

മലപ്പുറം: പൂക്കോട്ടൂര്‍ അറവങ്കരയില്‍ സ്വര്‍ണ വ്യാപാരിയായ തമിഴ്‌നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയി 19.5 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മുഖ്യപ്രതികള്‍ പിടിയില്‍. കണ്ണൂര്‍ തില്ലങ്കേരി സ്വദേശികളായ വട്ടപ്പറമ്പ് കൃഷ്ണകൃപയില്‍ രതീഷ് (30), ഉളിയില്‍ കിഴക്കോട് കെ.കെ.വരുണ്‍(30) എന്നിവരെയാണ് തില്ലങ്കേരിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47) എന്നിവരെയും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച കണ്ണൂര്‍ സ്വദേശി ജിഷ്ണു (24), തൃശൂര്‍ സ്വദേശി സുജിത് (37) എന്നിവരെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. 3 പേരെ പിടികിട്ടാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ ആര്‍ ബാലസുബ്രഹ്‌മണ്യം മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയിലാണു മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ മാര്‍ച്ച...
Local news

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്. നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേണ...
Local news

കളഞ്ഞു കിട്ടിയ സ്വർണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി

വള്ളിക്കുന്ന് : റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃകയായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വർണ്ണം നൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാർ മാക്സ് ശ്രീധരൻ കെ വി ഹരിഗോവിന്ദൻ, അനൂജ്,സമീർ നവദമ്പതികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വാട്സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായത്....
error: Content is protected !!