Breaking news

വേങ്ങരയിൽ 23 കാരിയെ ഭർതൃവീട്ടിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Breaking news

വേങ്ങരയിൽ 23 കാരിയെ ഭർതൃവീട്ടിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര വലിയോറ ചിനക്കൽ സ്വദേശി പുത്തൻ പീടികക്കൽ ബാബു കോയയുടെ മകൾ ഹിബ തസ്‌നി (23) യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് വേങ്ങര ഗാന്ധിക്കുന്നിലെ ഭർത്താവ് അഞ്ചുകണ്ടൻ ഹസീബിന്റെ വീട്ടിൽ വെച്ചാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Accident, Breaking news

സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജ് വിദ്യാർത്ഥി മരിച്ചു

തിരൂരങ്ങാടി : ചന്തപ്പടിയിൽ സ്കൂൾ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പി എസ് എം ഒ കോളജ് വിദ്യാർത്ഥി മരിച്ചു. കോളേജ് യൂണിയൻ എഡിറ്ററും യൂണിറ്റ് എം എസ് എഫ് ജനറൽ സെക്രട്ടറി യും ആയ, കോട്ടക്കൽ അരീച്ചോൾ സ്വദേശി കൈതവളപ്പിൽ അയ്യൂബിന്റെ മകൻ സാദിഖ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി എടശേരി അബ്ദുൽ ബഷീറിന്റെ മകൻ അബ്ദുൽ ബാസിത്ത് (20) ന് പരിക്കേറ്റു. ഇയാളെ കോട്ടക്കൽ മിംസിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 ആണ് അപകടം. തിരൂരങ്ങാടി ഒ യു പി സ്കൂളിന്റെ ബസും വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറും ആണ് അപകടത്തിൽ പെട്ടത്. ഇരുവരും ഗുരുതരമായി പരിക്കേറ്റ സാദിഖിനെ കോഴിക്കോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. മാതാവ്, റംല....
Breaking news

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; കോടതിയെ സമീപിക്കുമെന്ന് ലീഗ്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. പൗരത്വ പട്ടിക രജിസ്‌ട്രേഷനുള്ള പോർട്ടൽ കേന്ദ്രസർക്കാർ ഇതിനകം തയ്യാറാക്കി കഴിഞ്ഞെന്നും എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി മതക്കാർക്കാണ് പൗരത്വ നിയമപ്രകാരം ഇന്ത്യൻ പൗരത്വം നൽകുക. രേഖകളില്ലാത്തവർക്ക് ദീർഘകാല വിസ നൽകുന്നതിന് ജില്ലാ ഭരണകൂടങ്ങൾക്ക് അധികാരമുണ്ടാവുമെന്നും...
Accident, Breaking news

മുന്നിയൂർ പാറക്കടവിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

മുന്നിയൂർ : പാറക്കടവിൽ യുവാവിനെ വിടുനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാറക്കടവ് സ്വദേശി മണമ്മൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഇസ്മായിൽ (24) ആണ് മരിച്ചത്. മൃതദേഹം തിരുരങ്ങാടി താലൂക് ഹോസ്പിറ്റൽ മോർച്ചറിയിൽ.
Accident, Breaking news

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു

കുറ്റിപ്പുറം . ഭക്ഷണം തൊണ്ടയിൽ കുടുങ്ങി എട്ട് മാസം പ്രായമുള്ള കുട്ടി മരിച്ചു. കുറ്റിപ്പുറം പാഴൂർ തിരുനാവായ കളത്തിൽ വെട്ടത്ത് വളപ്പിൽ മുഹമ്മദ് റാഫി - റമീഷ എന്നിവരുടെ മകൾ റിഷ ഫാത്തിമ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഉടനെ കുറ്റിപ്പുറം, വളാഞ്ചേരി , കോട്ടക്കൽ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപതികളിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ഇന്ന് പുലർച്ചെ 3.30 ന് മരിച്ചു....
Accident, Breaking news

കോഹിനൂരിൽ ബൈക്ക് യാത്രികൻ ലോറികയറി മരിച്ചു

തേഞ്ഞിപ്പലം : ദേശീയപാത കോഹിനൂരിൽ ബൈക്ക് യാത്രക്കാരൻ ലോറിക്കടിയിൽ മരിച്ചു. പാണമ്പ്ര സ്വദേശി കൊയപ്പ കള്ളത്തിൽ റഷീദിന്റെ മകൻ മുഹമ്മദ്‌ ഷിബിലി (19) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആണ് അപകടം. റോഡിൽ സർവേയുടെ ഭാഗമായി സ്ഥാപിച്ച സ്റ്റീൽ സാമഗ്രിയിൽ തട്ടി റോഡിൽ തെന്നി വീഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിൽ വീണ ശിബിലിയുടെ ദേഹത്ത് ലോറി തട്ടിയാണ് മരിച്ചത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കൂടെയുണ്ടായിരുന്നയാൾക്ക് നിസ്സാര പരിക്കേറ്റു....
Accident, Breaking news

കക്കാട് നിന്നും ഊട്ടിയിലേക്ക് ടൂർ പോയ ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്

തിരൂരങ്ങാടി : കക്കാട് നിന്ന് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിന് അടുത്ത് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശനിയാഴ്ച  രാത്രി ഒരു മണിക്കാണ് കക്കാട് നിന്ന്  ഊട്ടിയിലേക്ക് വിനോദയാത്ര പോയത്. ഇന്ന്  നാട്ടിലേക്ക് തിരിച്ചു വരുമ്പോഴാണ് അപകടം ഉണ്ടായത്. രാത്രി 9.30 മണിയോടെയാണ് ഗൂഡല്ലൂർ കഴിഞ്ഞ് മൂന്ന് കിലോമീറ്റർ അകലെ വെച്ച് വളവിൽ  ബസ് റോഡിൽ മറിയുകയായിരുന്നു. ബസ്സിൽ 22 പേരാണ് ഉണ്ടായിരുന്നത് എന്നാണ് അറിയുന്നത്.  പരിക്കേറ്റവരെ ഗൂഡല്ലൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂരിൽ ചികിത്സയിൽ കഴിയുന്നവരുടെ പരിക്ക് ഗുരുതരമല്ല. കക്കാട് സ്വദേശി കാരാടൻ അസീസിൻ്റെ മകൻ ജംഷീറലി 21, കക്കാട് സ്വദേശി വിളമ്പത്ത് ഇസ്മായിൽ 25, എന്നിവരെയും മറ്റു രണ്ട് പേരെയും  ഗൂഡല്ലൂരിൽ നിന്നും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കക്കാട് സ്വദേശി അബ്ബാസിന്റെ മകൻ ജെഫിൻ ഷാൻ 18, കൂ...
Breaking news, Crime

താനൂരിൽ 3 ദിവസം പ്രായമായ കുഞ്ഞിനെ യുവതി കൊന്നു കുഴിച്ചുമൂടി

താനൂർ: മൂന്നു ദിവസം പ്രായമായ കുഞ്ഞിനെ മാതാവ് കൊന്ന് കുഴിച്ച് മൂടി. താനൂർ ഒട്ടുംപുറം സ്വദേശി അണ്ടിപ്പാട്ട് ജുമൈലത്ത് (29) ആണ് നവജാത ശിശു വിനെ കൊന്നത്. സംഭവത്തിൽ പോലീസ് യുവതിയെ അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം പ്രായമായ ആൺ കുഞ്ഞിനെയാണ് ജുമൈലത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ച് മൂടിയത്. മൂന്ന് ദിവസം മുമ്പാണ് അതിക്രൂര കൊലപാതകം നടന്നത്. ഫെബ്രുവരി 26ന് ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് യുവതി കുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് കുഞ്ഞുമായി താനൂരിലെ വീട്ടിലേക്കെത്തി. പിന്നീടാണ് യുവതി കുട്ടിയെ കൊലപ്പെടുത്തിയത്. ഒരു വർഷമായി ഭർത്താവുമായി അകന്നു സ്വന്തം വീട്ടിലാണ് യുവതി കഴിയുന്നത്. യുവതിയുടെ നാലാമത്തെ പ്രസവമാണിത്. കുഞ്ഞിന്റെ ജനനം മറച്ചു വെക്കാനാണ് രഹസ്യമായി കൊന്നു കുഴിച്ചു മൂടിയത് എന്നാണ് വിവരം. നാട്ടുകാർ നൽകിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക...
Breaking news, National, Other

പടക്കനിര്‍മ്മാണ ശാലയില്‍ വന്‍ സ്‌ഫോടനം; 6 പേര്‍ മരിച്ചു, 59 പേര്‍ക്ക് പരിക്ക്, നിരവധി വീടുകള്‍ കത്തി നശിച്ചു

ഭോപ്പാല്‍: പടക്ക നിര്‍മ്മാണ ശാലയില്‍ വന്‍സ്‌ഫോടനം. മധ്യപ്രദേശിലെ ഹാര്‍ദ ജില്ലയിലെ പടക്കനിര്‍മ്മാണ ശാലയിലാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 6 പേര്‍ മരിച്ചു. 59 പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കത്തി നശിച്ചു. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും കുടുംബങ്ങളെ ഒഴിപ്പിക്കുകയാണ് അധികൃതര്‍. അതേസമയം, സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ വിവരങ്ങള്‍ തേടി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുകയും ചെയ്തു....
Breaking news

പട്ടിണി; പൂച്ചയെ പച്ചക്ക് ഭക്ഷിച്ച് യുവാവ്, സംഭവം കുറ്റിപ്പുറത്ത്

കുറ്റിപ്പുറം : കേട്ടാൽ വിശ്വസിക്കാൻ പ്രയാസം, വിശപ്പ് സഹിക്കാൻ വയ്യാതെ പൂച്ചയെ പച്ചയ്ക്ക് തിന്ന് യുവാവ്. അവിശ്വസനീയമായ സംഭവം നടന്നത് കുറ്റിപ്പുറം നഗരത്തിലാണ്. കുറ്റിപ്പുറം ബസ് സ്റ്റാന്‍ഡിലാണ് അതി ദാരണവും അവിശ്വസനീയവുമായ സംഭവം ഉണ്ടായത്. അസ്സം സ്വദേശിയായ യുവാവാണ് പൂച്ചയെ പച്ചയ്ക്ക് തിന്നത്. എന്തിനാണിങ്ങനെ ചെയ്യുന്നതെന്ന് കണ്ടുനിന്നവര്‍ ചോദിച്ചപ്പോള്‍ വിശന്നിട്ടാണ് പൂച്ചയെ തിന്നതെന്നായിരുന്നു യുവാവിന്‍റെ മറുപടി. സംഭവത്തെതുടര്‍ന്ന് പൊലീസ് എത്തി യുവാവിന് ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്ന് എന്തോ കഴിക്കുന്നത് കണ്ട് കാര്യം അന്വേഷിച്ചപ്പോഴാണ് പൂച്ചയുടെ ശരീരഭാഗങ്ങളാണ് യുവാവ് കഴിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് മനസിലായത്. ദുർഗന്ധവും ഉണ്ടായിരുന്നു. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടെന്നായിരുന്നു ഇയാളുടെ മറുപടിയെന്ന് നാട്ടുകാര്‍. പൊലീസ് നല്‍കിയ ഷവർമായും പഴവു...
Breaking news, Kerala, Other

അവര്‍ ദയ അര്‍ഹിക്കുന്നില്ല ; രണ്‍ജീത് ശ്രീനിവാസന്‍ കൊലകേസില്‍ മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ

ആലപ്പുഴ : ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനുമായിരുന്ന അഡ്വ രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ച കോടതി പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചകൊണ്ട് അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവി പറഞ്ഞു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയില്‍ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മല്‍, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കല്‍ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്ലാം, മണ്ണഞ്ചേരി ഞാറവേലില്‍ അബ്ദുല്‍ കലാം എന്ന സലാം, അടിവാരം ദാറുസബീന്‍ വീട്ടില്‍, അബ്ദുല്‍ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീന്‍, മണ്ണഞ്ചേരി ഉടുമ്പിത്തറ മന്‍ഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്‌ശേരി ചിറയില്‍ വീട്ടില്‍ ജസീബ് രാജ,...
Breaking news, Malappuram, Other

ഇടിവണ്ണ പുഴയില്‍ സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങി മരിച്ചു

നിലമ്പൂര്‍ : അകമ്പാടം പെട്രോള്‍ പമ്പിന് സമീപം ഇടിവണ്ണ പുഴയില്‍ 2 കുട്ടികള്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ചു. മൈലാടിയില്‍ ഉള്ളതും ഇപ്പോള്‍ അകമ്പാടത് വാടകക്ക് താമസിക്കുന്നതും ആയ പന്നിയംകാട് താമസിക്കുന്ന ബാബു - നലസീമ ദമ്പതികളുടെ മക്കളായ റിന്‍ഷാദ് (14), റാഷിദ് (12) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹം ലഭിച്ചു. സമീപത്തെ ആശുപത്രിയില്‍ കൊണ്ടു പോയിട്ടുണ്ട്....
Accident, Breaking news

നിർത്തിയിട്ട സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് പടിക്കൽ സ്വദേശിനി മരിച്ചു

തിരൂരങ്ങാടി : ദേശീയപാതയിൽ പാലക്കലിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരിക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്ന യുവതി ടോറസ് ലോറിയിടിച്ചു മരിച്ചു. മുന്നിയൂർ പടിക്കൽ സ്വദേശിനി പുന്നശേരി പറമ്പിൽ തയ്യിൽ ഹംസയുടെ മകൾ നസ്രിയ (26) ആണ് മരിച്ചത്. കാരാട് സ്വദേശി അൻവറിന്റെ ഭാര്യയാണ്. ഇന്ന് ഉച്ചയ്ക്ക് 2.45 ന് വെളിമുക്ക് പാലക്കലിന് സമീപത്ത് വെച്ചാണ് അപകടം. റോഡരികിൽ സ്കൂട്ടർ നിർത്തിയിട്ട് സഹോദരി അൻസിയക്കൊപ്പം സംസാരിച്ചു നിൽക്കുമ്പോഴാണ് അപകടം. ദേശീയപാതയൽ പ്രവൃത്തി നടത്തുന്ന കെ എൻ ആർ സി യുടെ ലോറിയാണ് അപകടമുണ്ടാക്കിയത്. കരിങ്കല്ല് ലോഡുമായി വന്ന ലോറി റോഡിൽ നിന്ന് വർക്ക് നടക്കുന്ന ഭാഗത്തേക്ക് തിരിച്ചപ്പോൾ യുവതിയെ ഇടിക്കുക യായിരുന്നു. ഉടനെ റെഡ് ക്രെസെന്റ ആശുപത്രിയിലും തുടർന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല....
Breaking news, Malappuram

കൈവെട്ട് പരാമർശം: ലീഗ് പ്രവർത്തകന്റെ പരാതിയിൽ എസ്കെ എസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ കേസെടുത്തു

മലപ്പുറം : പ്രസംഗത്തിലെ വിവാദ പരാമർശത്തിന്റെ പേരിൽ സമസ്ത വിദ്യാർത്ഥി വിഭാഗം നേതാവിനെതിരെ ലീഗ് പ്രവർത്തകന്റെ പരാതിയിൽ പോലീസ് കേസെടുത്തു. തിരൂരങ്ങാടി മുന്നിയൂർ കളത്തിങ്ങൾപാറ സ്വദേശിയും പൊതു പ്രവർത്തകനുമായ അഷ്റഫ് കളത്തിങ്ങൾപാറ എന്ന കൊളത്തിങ്ങൾ അശ്രഫിന്റെ പരാതിയിലാണ് കേസെടുത്തത്. ഈ മാസം 11 ന് രാത്രി മലപ്പുറത്ത് നടന്ന പരിപാടിയിലാണ് വിവാദ പ്രസംഗം നടത്തിയത്. Skssf മുപ്പത്തഞ്ചാം വാർഷിക ത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മുഖദ്ദസ് സന്ദേശ സമാപന സമ്മേളനത്തിലാണ് പ്രമേയ പ്രഭാഷകനായ എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റായ സത്താർ പന്തല്ലൂർ വിവാദ പരാമർശം നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാക്കളെയും പണ്ഡിതന്മാരെയും ഉസ്താദുമാരെയും സാധാത്തീങ്ങളെയും പ്രയാസപ്പെടുത്താനും വെറുപ്പിക്കാനും പ്രഹരമേൽപ്പിക്കാനും ആര് വന്നാലും ആ കൈകൾ വെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകന്മാർ ഉണ്ടാകുമെന്നായിരുന്നു പ്രസംഗം. ഇത...
Breaking news, Other

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് മാര്‍ച്ച് ; സംഘര്‍ഷം, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

തേഞ്ഞിപ്പാലം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധവുമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്ക് എ ഐ എസ് എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. 'ഇത് സര്‍വകലാശാലയാണ് സംഘപരിവാര്‍ ശാലയല്ല ' എന്ന ബാനര്‍ ഉയര്‍ത്തി എത്തിയ എ ഐ എസ് എഫ് പ്രവര്‍ത്തകരെ പോലീസ് സംഘം തടയുകയായിരുന്നു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു തിരൂരങ്ങാടി സ്റ്റേഷനിലേക്ക് മാറ്റി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംസ്ഥാന ജോ: സെക്രട്ടറി ഷിനാഫ്, വൈസ്: പ്രസിഡന്റ് ദര്‍ശിത്ത്, മീനുട്ടി ടി ടി,കെ അഖിലേഷ്, അതുല്‍ നന്ദന്‍, വാസില്‍, അര്‍ഷാദ്, മിഥുന്‍ പോട്ടോക്കാരന്‍ , കെ എസ് അഭിരാം,അനന്ത ജിത്ത്, എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി....
Accident, Breaking news

ചെറുമുക്കിൽ ബൈക്ക് മതിലിൽ ഇടിച്ചു വേങ്ങര സ്വദേശിയായ 16 കാരൻ മരിച്ചു

തിരൂരങ്ങാടി : ചെറുമുക്കിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. വേങ്ങര ചേറൂർ സ്വദേശി പനക്കൽ അബ്ദുൽ അസീസിന്റെ മകൻ മുഹമ്മദ് നാഷിഹ് (16) ആണ് മരിച്ചത്. ഇന്ന് രാവിലെ ചെറുമുക്ക് കുണ്ടൂർ റോഡിൽ റഹ്മത്ത് നഗറിൽ വെച്ചാണ് അപകടം. ഉമ്മയുടെ വീടായ ചെറുമുക്ക് എറപറമ്പൻ അബ്ദുറഹ്മാൻ ഹാജിയുടെ വീട്ടിലേക്ക് വന്നതായിരുന്നു. രാവിലെ അങ്ങാടിയിൽ പോയി വരുമ്പോഴാണ് അപകടം. ചേറൂർ പി പി ടി എം ഹയർ സെക്കൻഡറി സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥി യാണ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. അപകടത്തിൽ പെട്ട ബൈക്ക്...
Accident, Breaking news

മഞ്ചേരിയിൽ അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് 3 പേർ മരിച്ചു

മഞ്ചേരി : അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് ഓട്ടോയിലിടിച്ച് 3 പേർ മരിച്ചു, 4 പേർക്ക് പരിക്കേറ്റു. മഞ്ചേരി അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ ആണ് അപകടം. ഹുസൂരിൽ നിന്നുള്ള തീർഥാടക സംഘം സഞ്ചരിച്ച ബസ് ഓട്ടോയിൽ ഇടിച്ചാണ് അപകടം. 3 പേർ മരിച്ചു. ഇവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു....
Breaking news, Other

ഒഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്

ഒഴൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് പിടിച്ചെടുത്ത് എല്‍ഡിഎഫ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.പി.രാധ വിജയിച്ചു. 51 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് സീറ്റ് പിടിച്ചെടുത്തത്. ബിജെപി മൂന്നാം സ്ഥാനത്തായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെപി രാധക്ക് 427 വോട്ട് ലഭിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി ലീല മഠത്തിലിന് 366 വോട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി കച്ചേരിത്തറ സുരക്ക് 376 വോട്ടുമാണ് ലഭിച്ചത്. ഉപതെരഞ്ഞെടുപ്പില്‍ 84.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. നിലവില്‍ 18 സീറ്റില്‍ 9 യുഡിഎഫും, എട്ട് എല്‍ഡിഎഫുമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ പഞ്ചായത്തില്‍ സീറ്റുകള്‍ തുല്യമായി. വാര്‍ഡംഗമായിരിക്കെ ക്രിമിനല്‍ കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ബിജെപി ജില്ലാ കമ്മിറ്റിയംഗമായ പി പി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പ്പിച്ചു. ഇതേത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. സിപിഐ എം താനൂ...
Breaking news

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ (2) ആണ് മരിച്ചത്. വീടിനു അടുക്കളക്ക് സമീപം മീൻ വളർത്തുന്ന പെട്ടിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ....
Breaking news

ചങ്ങരംകുളത്ത് സഹോരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം : സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചിറവല്ലൂർ തെക്കുമുറി കൂരിക്കാട് പുല്ലൂണിയൽ ജാസിമിൻ്റെയും റംഷിയുടെയും മക്കളായ ജിഹാദ് ( 9 )മുഹമ്മദ് ( 7 ) എന്നീ കുട്ടികളാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം വല്യുപ്പയുമായി പാടത്തേക്ക് പോയതായിരുന്നു കുട്ടികൾ. ഇതിനിടയിൽ കാൽ വഴുതി കുട്ടികൾ കുളത്തിൽ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല....
Accident, Breaking news

കോഴിക്കോട് സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് കൊണ്ടോട്ടി ഇ എം ഇ എ കോളേജിലെ 2 വിദ്യാർഥികൾ മരിച്ചു

കോഴിക്കോട്: ആനകല്ലുംപാറ വളവിൽ ഇരുചക്ര വാഹനം താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാർഥികൾ അപകടത്തിൽ പെട്ടു. ഇവരിൽ രണ്ട് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. കൊണ്ടോട്ടി ഇഎംഇഎ കോളേജിലെ ബിരുദ വിദ്യാർത്ഥികളായ അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്. എ ആർ നഗർ പുകയൂർ ചെണ്ടപ്പുറായ അറക്കൽ പുറായ കൊടശ്ശേരി വീട്ടിൽ കുഞ്ഞിന്റെ മകൻ ബി-വോക് ലോജിസ്റ്റിക് വിദ്യാർഥി മുഹമ്മദ് അസ്ലം (21), ബികോം അവസാന വർഷ വിദ്യാർഥിയായ വേങ്ങര ചേറൂർ നത്തൻ കോടൻ മുഹമ്മദ് അർഷദ് (21) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ഡാനിയേൽ ഇപ്പോൾ കോഴിക്കോട് കെഎംസിടി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം വിട്ട് അമ്പത് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് മൂന്ന് പേരാണ് സ്കൂട്ടറിൽ ഉണ്ടായിരുന്നത്. നാട്ടുകാരാണ് താഴ്ചയിലേക്ക് ഇറങ്ങി അപകടത്തിപെട്ടവരെ ആ...
Breaking news, Crime

കണ്ണമംഗലത്ത് ക്വാറിക്കാർ യുവാവിനെ മർദിച്ചു കൊന്നു

വേങ്ങര : കണ്ണമംഗലത്ത് ക്വാറിക്കാരിൽ നിന്നും മർദനമേറ്റ യുവാവ് മരിച്ചു. കണ്ണമംഗലം മേമാട്ടുപാറ സ്വദേശി കാമ്പ്രൻ മുഹമ്മദ് ഹാജിയുടെ മകൻ ലിറാർ (41) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. ലിററും മറ്റു 2 കൂട്ടുകാരും ചേർന്നു കിട്ടാനുള്ള പണം വാങ്ങാൻ പോയിരുന്നത്രെ. എന്നാൽ ഉടമ ഇല്ലാത്തതിനാൽ തിരിച്ചു പോന്നു. പേരണ്ടമ്മൽ അമ്പലത്തിന് സമീപം നിൽക്കുമ്പോൾ ഏതാനും വണ്ടികളിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു എന്നു ലിററിനൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. നിലത്തു വീണ ലിററിനെ ചവിട്ടിയതായും ഇവർ പറഞ്ഞു. തുടർന്ന് സംഘം രക്ഷപ്പെട്ടു. വണ്ടിയിൽ കുന്നുംപുറം ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വേങ്ങര പോലീസ് കേസ് എടുത്തു. ലിരർ ക്വാറിക്ക് സ്ഥലം എടുത്തു നല്കുന്നയാളാണെന്ന് സൂചനയുണ്ട്. അതേസമയം, മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല....
Breaking news, Other

കൊളപ്പുറം എസ്ബിഐ ബാങ്കിന് പിറക് വശത്തെ പറമ്പില്‍ മൃതദേഹം കണ്ടെത്തി

തിരൂരങ്ങാടി: കൊളപ്പുറം എസ്ബിഐ ബാങ്കിന് പിറക് വശത്തെ പറമ്പില്‍ മൃതദേഹം കണ്ടെത്തി. തൃശൂര്‍ സ്വദേശിയും 20 വര്‍ഷമായി തമിഴ്‌നാട്ടില്‍ താമസക്കാരനുമായ തിരുവള്ളൂര്‍ മൊഗപ്പൈന്‍ ഈസ്റ്റ് സ്വദേശി എം ഉണ്ണികൃഷ്ണന്‍(52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപവാസികളാണ് ആളൊഴിഞ്ഞ പറമ്പില്‍ മൃതദേഹം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് വേങ്ങര പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇന്ന് പതിനൊന്നുമണിയോടെയാണ് മൃതദേഹം കണ്ടത്. ഇയാളെ കഴിഞ്ഞ ദിവസങ്ങളില്‍ കൊളപ്പുറത്ത് കണ്ടിട്ടുണ്ടായിരുന്നതായി ചിലര്‍ പറയുന്നു. എന്നാല്‍ എന്തിനാണ് വന്നതെന്നോ എവിടേക്കാണ് വന്നതെന്നോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. അതേസമയം സമീപവാസികള്‍ വിവരമറിയിച്ചതിനമെ തുടര്‍ന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. തൃശൂര്‍ സ്വദേശിയായ ഇയാള്‍ 20 വര്‍ഷത്തോളമായി തമിഴ്‌നാട്ടിലാണ് താമസം എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇയാ...
Breaking news, Kerala, Malappuram

നിപ സമ്പർക്ക പട്ടിക: മലപ്പുറം ജില്ലയിൽ നിന്ന് 23 പേർ

മലപ്പുറം : നിപ വൈറസ് മൂലം കോഴിക്കോട് ജില്ലയിൽ മരണപ്പെട്ട വ്യക്തി ചികിത്സ തേടിയിരുന്ന കോഴിക്കോട് ഇഖ്‌റ ആശുപത്രിയുമായി ബന്ധപ്പെട്ടവരുടെ സമ്പർക്ക പട്ടികയിൽ മലപ്പുറം ജില്ലയിൽ നിന്നുള്ള 23 പേർ ഉൾപ്പെട്ടിട്ടുള്ളതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. കൊണ്ടോട്ടി, ഓമാനൂർ, എടവണ്ണ, നെടുവ എന്നീ ആരോഗ്യ ബ്ലോക്കുകളിലെ പ്രദേശങ്ങളിൽ വസിക്കുന്നവരാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടത്. ജില്ലാ നിപ കൺട്രോൾ സെല്ലിൽ നിന്ന് ഇവരെ ബന്ധപ്പെടുകയും ആരോഗ്യനില നിരീക്ഷിക്കുന്നതിനായി ഈ പ്രദേശങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർ ആരോഗ്യപ്രവർത്തകർ നിർദ്ദേശിക്കുന്ന ദിവസം വരെ വീടുകളിൽ ക്വാറന്റൈൻ ഇരിക്കേണ്ടതും മറ്റു കുടുംബാംഗങ്ങളുമായോ പൊതുജനങ്ങളുമായോ ഇടപെടുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടതാണ്. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ആരോഗ്യപ്രവ...
Breaking news, Health,

വീണ്ടും നിപയെന്ന് സംശയം, ജാഗ്രത നിർദേശം നൽകി; ഫലം ഇന്ന് ലഭിക്കും

ചികിത്സയിലുള്ള ഒരു കുട്ടി ഗുരുതരാവസ്ഥയിൽ കോഴിക്കോട് നിപ സംശയത്തോടെ രണ്ടു പേർ മരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. നേരത്തെ നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും 15 കിലോമീറ്റർ ചുറ്റളവിലാണ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളിൽ ഉൾപ്പെട്ട പ്രദേശങ്ങളാണ് ഇവ. ആരോ​ഗ്യ വകുപ്പ് ഇന്ന് കോഴിക്കോട് ഉന്നത തല യോഗം ചേരും. സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രണ്ട് മരണങ്ങളിലും നിപ ലക്ഷണങ്ങൾ കണ്ടതോടെ മരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ നാലു പേർ സമാന ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പരിശോധനാ ഫലം ഇന്ന് ഉച്ചയോടെ ലഭിച്ചേക്കും. അതേസമയം രോഗബാധ സംശയിക്കുന്നവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പരിശോധന ഫലത്തിൽ രോഗം സ്ഥിരീകരിച്ചാൽ, നിപ പ്രോട്ടോകോൾ നടപടികളിലേക്ക് ആരോഗ്യവകുപ...
Breaking news

പഞ്ചായത്ത് പ്രസിഡന്റും എസ് ഐയും കയ്യാങ്കളി, തിരൂർ സ്റ്റേഷനിൽ സിപിഎം പ്രതിഷേധം

തിരൂർ : പഞ്ചായത്ത് പ്രസിഡൻ്റും എസ്ഐയും തമ്മിൽ തിരുർ പോലീസ് സ്റ്റേഷനിൽ അടിപിടി. വെട്ടം പഞ്ചായത്ത് പ്രസിഡൻ്റ് നൗഷാദ് നെല്ലാഞ്ചേരിയും തിരൂർ പോലീസ് സ്റ്റേഷനിലെ അഡീഷനൽ എസ് ഐയും തമ്മിൽ സ്റ്റേഷനിൽ വാക്കുതർക്കവും കയ്യാങ്കളിയും. സ്റ്റേഷനിലേക്ക് വാഹനം കയറ്റിയ പഞ്ചായത്ത് പ്രസിഡൻ്റുമായുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. ഇരുവരും തമ്മിൽ ഫോൺ വഴി നടന്ന തർക്കമാണ് സംഘർഷത്തിലെത്തിച്ചത്. എസ് ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് സി പി എം ജില്ല സെക്രട്ടറിയേറ്റ് അംഗം ഇ. ജയന്റെ നേതൃത്വത്തിൽ സിപിഎം നേതാക്കൾ സ്റ്റേഷനിൽ എത്തിയിട്ടുണ്ട്....
Breaking news

താനൂർ കസ്റ്റഡി മരണം സി ബി ഐ ക്ക് വിട്ടു

തിരുവനന്തപുരം : താനൂര്‍ കസ്റ്റഡി മരണത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി ഉത്തരവില്‍ ഒപ്പിട്ടു. പോലീസ് അല്ലാത്ത മറ്റേതെങ്കിലും ഏജൻസി അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. പോലീസിനെതിരെയുള്ള കേസ് പോലീസ് തന്നെ അന്വേഷിച്ചാൽ സത്യം പുറത്തു വരില്ലെന്നും സി ബി ഐ അന്വേഷണമോ ജുഡീഷ്യൽ അന്വേഷണമോ വേണമെന്നും ഇവർ പറഞ്ഞിരുന്നു. ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാൻ ഒരു ങ്ങുകയായിരുന്നു കുടുംബം. സർവ കക്ഷി യോഗവും ചേരാൻ തീരുമാനിച്ചിരുന്നു. അതിനിടെയാണ് സി ബി ഐ ക്ക് വിട്ടു ഉത്തരവയത്. സി ബി ഐ ക്ക് വിട്ടതിൽസന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു...
Breaking news, Crime

ചേളാരിയിൽ 4 വയസ്സുകാരിക്ക് പീഡനം; പ്രതി അറസ്റ്റിൽ

തിരൂരങ്ങാടി : ആലുവയിലെ പീഡനത്തിന്റെ ഞെട്ടൽ മാറും മുമ്പേ തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിലെ ചേളാരിയിലും സമാനമായ തരത്തിൽ പീഡനം. ഇതര സംസ്ഥാനക്കാരിയായ 4 വയസ്സുകാരിയായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയിൽ അതിഥി തൊഴിലാളിയെ പ്രതിയെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഗ്വാളിയോർ ടെട്രാ സ്വദേശിയായ രാം മഹേഷ് കുശ്വാ എന്ന 30 കാരനാണ് പ്രതി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 ന് ശേഷമാണ് സംഭവം. കുട്ടിയുടെ രക്ഷിതാക്കളും പ്രതിയും പരിചയക്കാരാണ്. സമീപത്തെ ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പ്രതി കുട്ടിയുടെ കുടുംബം താമസിക്കുന്ന സ്ഥലത്തേക്ക് പെപ്സിയുമായി വന്നിരുന്നു. കുട്ടിയുടെ മാതാവിന് നൽകിയപ്പോൾ വേണ്ടെന്ന് പറഞ്ഞതായി കുട്ടിയുടെ മാതാവ് പറഞ്ഞു. പിന്നീട് കുട്ടിയെ കളിപ്പിക്കാൻ എന്നു പറഞ്ഞു കൊണ്ടുപോവുകയായിരുന്നു. കുറച്ചു കഴിഞ്ഞ് കുട്ടി കരഞ്ഞു വരുന്നത് ശ്രദ്ധയിൽ പെട്ടപ്പോൾ മാതാവ് വിവരങ്ങൾ ചോദിക്കുകയായിരുന്നു. അപ്പോ...
Breaking news

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു. സംസ്ഥാനത്ത് ഇന്ന് പൊതു അവധി

ജനകീയ നായകൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. ഇന്ന് പുലർച്ചെ 4.25ന് ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം. ക്യാൻസർ ബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. സംസ്‌കാരം പുതുപ്പള്ളിയില്‍. സംസ്ഥാനത്ത് ഇന്ന് അവധി പ്രഖ്യാപിച്ചു. രണ്ടു ദിവസം ദുഃഖാചരണം. 1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ. ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്‌കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. കെ.എസ്.യുവിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്‌കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ച...
Breaking news, Crime

അമിത വേഗതയിൽ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാക്കളെ കുത്തിപ്പരിക്കേല്പിച്ചു

തിരൂരങ്ങാടി : അമിതവേഗതയിൽ കാർ ഓടിച്ചത് ചോദ്യം ചെയ്തതിന് യുവാക്കളെ കത്തി കൊണ്ട് അക്രമിച്ചതായി പരാതി. 3 പേർക്ക് പരിക്ക്. ഇന്ന് രാവിലെ 11.40 ന് ചെറുമുക്ക് ജീലാനി നഗറിൽ വെച്ചാണ് സംഭവം. ചെറുമുക്ക് ഉദ്യാന പാതക്ക് സമീപത്ത് അമിത വേഗതയിൽ കാർ ഓടിക്കുന്നത് ശ്രദ്ധയിൽ പെട്ട യുവാക്കൾ വണ്ടി നിർത്തിച്ച്, സമീപത്തെ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടക്കുന്നതിനാലും ഞായറാഴ്‌ച ആയതിനാലും കുട്ടികൾ ഉൾപ്പെടെ റോഡിലുണ്ടാ കുമെന്നും പതുക്കെ പോകണമെന്നും ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് വാക്കുതർക്കമുണ്ടായി. ഇതിനിടെ കാർ ഓടിച്ചയാളുടെ സഹോദരൻ തടത്തിൽ കരീമും മറ്റൊരാളും വണ്ടിയിൽ കത്തിയും വടിയുമായി എത്തി ആക്രമിക്കുകയായിരുന്നു എന്നു പരിക്കേറ്റവർ പറഞ്ഞു. കൂടി നിന്ന ആളുകൾക്ക് നേരെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയതായും ഇവർ പറഞ്ഞു. ചെറുമുക്ക് ജീലാനി നഗർ പങ്ങിണിക്കാടൻ അബ്ദു സമ ദിന്റെ മകൻ ഷാനിബ് 26), പറമ്പേരി ചെറീതിന്റെ മകൻ ഫായിസ് (3...
error: Content is protected !!