Thursday, July 10

Local news

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു
Local news

ചെമ്മാട് നാഷണല്‍ സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനം ആചരിച്ചു

ചെമ്മാട് : സമസ്തയുടെ 98മത് സ്ഥാപക ദിനം നാഷണല്‍ സ്‌കൂളില്‍ പ്രൌഡമായി കൊണ്ടാടി. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുഹ്യദീന്‍ പതാക ഉയര്‍ത്തി. മാനേജര്‍ റഹീം ചുഴലി അധ്യക്ഷത വഹിച്ചു നിസാര്‍ ഹൈതമി പ്രമേയപ്രഭാഷണം നിര്‍വഹിച്ചു. ശിഹാബ് ചുഴലി സംഘടനാ ക്വിസിന് നേതൃത്വം നല്‍കി.മുഹമ്മദ് ഷംനാദ്, റിഹാന്‍, ഹലീമത് സഅദിയ്യ എന്നിവര്‍ ജേതാക്കളായി. ചെറുശ്ശേരി ഉസ്താദിന്റെ ഖബര്‍ സിയാറ ത്തിന് സ്വദ്ര്‍ ഹസന്‍ ഹുദവി നേതൃത്വം നല്‍കി.യൂണിറ്റ് എസ്‌കെഎസ്ബിവി, പ്രിസം കേഡറ്റ് വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തു.പ്രിസം മെന്റര്‍മാരായ ഫൈസല്‍ ദാരിമി, ഹബീബ് മൗലവി, മുസ്തഫ മൗലവി എന്നിവര്‍ കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്തു...
Local news

സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താകാന്‍ എആര്‍ നഗര്‍ ; പ്രഥമ യോഗം ചേര്‍ന്നു

എ ആര്‍ നഗര്‍ : എ ആര്‍ നഗര്‍ ഗ്രാമ പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി നടന്ന പ്രഥമ യോഗം പഞ്ചായത്ത് ഹാളില്‍ വെച്ച് ചേര്‍ന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് കൊണ്ടാനത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജിഷ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മെഡിക്കല്‍ ഓഫീസര്‍ മുഹമ്മദ് കുട്ടി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ലൈല പുല്ലോനി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാഖത്തലി കാവുങ്ങല്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് പി , ജിജി എന്നിവര്‍ സംസാരിച്ചു. എല്ലാ മെമ്പര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു....
Local news

ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സ്വദേശിക്ക് യാത്രയയപ്പ് നല്‍കി

പരപ്പനങ്ങാടി : ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇന്റര്‍നാഷണല്‍ സ്‌പെഷ്യല്‍ ഒളിംപിക്‌സ് ടൂര്‍ണമെന്റില്‍ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി മുഹമ്മദ് ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. ജൂലൈ 13 ന് സ്വീഡനില്‍ വച്ച് നടക്കുന്ന വേള്‍ഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ശഹീര്‍ പങ്കെടുക്കും. ഗ്വാളിയാറില്‍ വച്ച് നടന്ന സെലക്ഷന്‍ ക്യാമ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളില്‍ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് പരപ്പനങ്ങാടി സദ്ദാം ബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീര്‍ മുംതാസ് ദമ്പതികളുടെ മകനായ ശഹീര്‍ ഇന്ത്യന്‍ ടീമിലേക്ക് യോഗ്യത നേടിയത്. ശഹീറിന്റെ കോച്ചും സ്‌പെഷ്യല്‍ എഡ്യൂകേറ്ററുമായ മുഹമ്മദ് അജ് വദിന്റെ കഠിന പ്രയത്‌നവും പിന്തുണയും ശ...
Local news

പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്താന്‍ പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ നിവേദനം നല്‍കി

പരപ്പനങ്ങാടി : പരിഷ്‌കരിച്ച വസ്തു നികുതി പ്രകാരം സോഫ്റ്റ്വെയറില്‍ ഉടന്‍ മാറ്റം വരുത്തനായി പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് ത്വദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നിവേദനം നല്‍കുകയും ഐകെഎമ്മുമായി ചര്‍ച്ച നടത്തുകയും ചെയ്തു. പരപ്പനങ്ങാടി നഗരസഭയിലെ 2015 ലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഫയല്‍ ചെയ്ത കേസിന്‍മേലുള്ള കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നഗരസഭ കൗണ്‍സില്‍ 2022-23 ഒന്നാം അര്‍ദ്ധ വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരത്തക്ക വിധം നികുതി പുനര്‍നിര്‍ണ്ണയിച്ച് തീരുമാനിക്കുകയും അതിന് സര്‍ക്കാര്‍ അനുമതി ലഭിക്കുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഉപയോഗിച്ചിരുന്ന സോഫ്റ്റ്വെയറില്‍ ആവശ്യമായ മാറ്റം വരുത്തി നല്‍കുന്നതിന് നഗരസഭ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത് വരെയായി അതിന് സാധിച്ചിട്ടില്ലെന്നും ഈ വര്‍ഷം ജനുവരി 1 മുതല്‍ കെ സ്മാര്‍ട്ട് മുഖേന...
Local news

പബ്ലിക് പ്രോസിക്യൂട്ടറില്ല; കൊടിഞ്ഞി ഫൈസല്‍ വധക്കേസ് വീണ്ടും മാറ്റി

കൊച്ചി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാതിരുന്നതിനെ തുടര്‍ന്ന് കേസ് വീണ്ടും മാറ്റിവെച്ചു. ആഗസ്റ്റ് 23 ലേക്കാണ് കേസ് വീണ്ടും മാറ്റിയത്. സമാന വിഷയത്തെ തുടര്‍ന്ന് കേസ് കഴിഞ്ഞ തവണയും മാറ്റി വെച്ചിരുന്നു. കേസില്‍ അഡ്വ. പി.കുമാരന്‍ കുട്ടിയെ പബ്ലിക് പ്രോസിക്യൂട്ടറാക്കണമെന്ന് ഫൈസലിന്റെ ഭാര്യ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 നവംബര്‍ 19 ന് പുലര്‍ച്ചെയാണു കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വച്ച് ഫൈസല്‍ കൊല്ലപ്പെട്ടത്. ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരിലാണ് ഫൈസല്‍ എന്ന അനില്‍കുമാര്‍ കൊലപ്പെട്ടത്. തിരൂരിലെ ആര്‍.എസ്.എ,സ് പ്രാദേശിക നേതാവ് മഠത്തില്‍ നാരയണന്റെ നിര്‍ദ്ദേശ പ്രകാരം ബൈക്കിലെത്തിയ 4 അംഗ സംഘമാണ് ഫൈസലിനെ കൊലപെടുത്തിയതെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. പിടിയിലായവരെരെല്ലാം ആര്‍.എസ്.എസ് - ബിജെപി പ്രവര്‍ത്തകരാണ്. 2016 നവംബര്‍ 19ന് പുലര്‍ച്ചെ 5.05 ഓടെ ...
Local news

മൂന്നിയൂരിൽ മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി

തിരൂരങ്ങാടി : മൂന്നിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മുസ്ലിം ലീഗ് കമ്മറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ കൈമാറി. താക്കോൽ ദാനം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് മലയിൽ മുഹമ്മദിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ, മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് അഫ്സലുറഹ്മാൻ, പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസീസ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ജാഫർ ചേളാരി, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് വി കെ സുബൈദ ,മണ്ഡലം ജനറൽ സെക്രട്ടറി കുട്ടശ്ശേരി ഷരീഫ , പഞ്ചായത്ത് ഭാരവാഹികളായ പി പി മുനീറ എം.എം ജംഷീന, എന്നിവർ പ്രസംഗിച്ചു. പി എം കെ തങ്ങൾ, എംഎം മുഹമ്മദ്, സിഎച്ച്.അബ്ദുറഹിമാൻ, റഷീദ് ഉസ്താദ്, മലയിൽ മൊയ്തീൻകുട്ടി, കെ ടീ ഹസ്സൻകോയ, സി എച്ച് മൻസൂർ, മ...
Local news

പരപ്പനങ്ങാടി നഗരസഭയില്‍ പുതിയ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഖൈറുന്നീസ

പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിലെ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റിയുടെ പുതിയ ചെയര്‍പേഴ്‌സണായി ഖൈറുന്നീസ താഹിറിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവിഷന്‍ 18 ല്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവിലുണ്ടായിരുന്ന ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് പാര്‍ട്ടി ധാരണപ്രകാരം മുനിസിപ്പല്‍ ചെയര്‍മാനയതിനെ തുടര്‍ന്ന് വന്ന ഒഴിവിലാണ് പുതിയ ചെയര്‍പേഴ്‌സണെ തെരെഞ്ഞെടുത്തത്. ഖൈറുന്നീസ താഹിര്‍ 2010-15 വര്‍ഷത്തില്‍ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയില്‍ അംഗമായിരുന്നു....
Local news

തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തൃശൂര്‍ സ്വദേശി മൂന്നിയൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ സ്വദേശി ബാലന്റെ മകന്‍ രമേശിനെയാണ് മൂന്നിയൂര്‍ കുന്നത്തുപറമ്പില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നിയൂര്‍ കളത്തിങ്ങല്‍ പാറ ബിസ്മി സ്റ്റോറിലെ ജീവനക്കാരനായിരുന്നു രമേശ്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍...
Local news

കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ സമസ്ത സ്ഥാപക ദിനം ആചരിച്ചു

മൂന്നിയൂർ : സമസ്ത സ്ഥാപക ദിനാചരണം കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ ക്യാമ്പസിൽ വളരെ സമുചിതമായി ആചരിച്ചു. സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ അൽ ബുഖാരി പതാക ഉയർത്തി. സദർ മുഅല്ലിം ശരീഫ് മുസ്‌ലിയാർ ചുഴലി സ്ഥാപക ദിന സന്ദേശം നൽകി. എസ്.കെ. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി ആദ്യക്ഷത വഹിച്ചു. ഇബ്രാഹിം ബാഖവി, ജലീൽ ഫൈസി,സൈനുൽ ആബിദ് ദാരിമി,എസ്.കെ.എസ്. ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് കൺവീനർ ബദറുദ്ധീൻ ചുഴലി, അബ്ദുൽ ഖാദർ മുസ്‌ലിയാർ. എസ്.കെ. എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് ജനറൽ സെക്രട്ടറി മുഹമ്മദ്‌ റസൽ കുന്നത്ത് പറമ്പ്. സിദാൻ, റബിൻ, ലബീബ്, സിനാൻ, സുഹൈൽ,എന്നിവർ പ്രസംഗിച്ചു...
Local news

ഉന്നത വിജയികളെ ആദരിച്ച് ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

ചെമ്മാട് : ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആദരം സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യായന വര്‍ഷം നാഷണല്‍ സ്‌കൂളില്‍ നിന്നും എസ്. എസ്. എല്‍.സി പരീക്ഷ യില്‍ ഫുള്‍ എ പ്ലസ് , 9 എ പ്ലസ്, രാജ്യ പുരസ്‌കാര്‍, എല്‍. എസ്. എസ് , യു. എസ്. എസ് , സമസ്ത മദ്രസ പൊതു പരീക്ഷ യില്‍ ടോപ് പ്ലസ്, ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ഉന്നത വിജയം എന്നിവ നേടിയവരെയാണ് സ്‌കൂള്‍ മാനേജ്‌മെന്റ് പ്രത്യേക ഉപഹാരം നല്‍കി ആദരിച്ചത്.തിരൂരങ്ങാടി മണ്ഡലം എം.എല്‍. എ കെ. പി. എ മജീദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ കാലിക പ്രസക്തി അദ്ദേഹം സദസ്സിനെ ബോധ്യപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ യു. ഷാഫി ഹാജി അധ്യക്ഷനായി. കൊല്ലം ടി . കെ. എം മെഡിക്കല്‍ കോളേജില്‍ നിന്ന് ഫസ്റ്റ് റാങ്ക് നേടി പാസ്സായ സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥിനി ഡോക്ടര്‍ നിഹാലയെ ചടങ്ങില്‍ ആദരിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി ...
Local news

ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു

തിരൂര്‍ : വായന വാരാചരണത്തിന്റെ ഭാഗമായി ചെട്ടിയാൻ കിണർ ഗവ.ഹൈസ്കൂളിൽ വായനയ്ക്കപ്പുറം എന്ന വിഷയത്തിൽ ചർച്ചാ ക്ലാസ് സംഘടിപ്പിച്ചു. എഴുത്തുകാരിയും അധ്യാപികയുമായ ഷീജ സി.കെ. പരിപാടി ഉദ്ഘാടനം ചെയ്തു. യാത്രയും വായനയുമായി ബന്ധപ്പെട്ട അനുഭവങ്ങൾ പങ്കുവയ്ക്കുകയും ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഷീജ ടീച്ചർ ചർച്ചയ്ക്ക് നേതൃത്വം നൽകി. ഹെഡ്മാസ്ററർ പി.പ്രസാദ്, അധ്യാപകരായ കവിത കെ., മേഖ രാമകൃഷ്ണൻ, സറീന തിരുനിലത്ത്, രൺജിത്ത് എൻ.വി. എന്നിവർ സംസാരിച്ചു....
Local news

ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

വള്ളിക്കുന്ന്: ഓണത്തെ വരവേല്‍ക്കാന്‍ പൂപ്പൊലി പദ്ധതിയുമായി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഓണക്കാലത്തേക്ക് ആവശ്യമായ പൂക്കള്‍ ചെണ്ടുമല്ലി കൃഷി ആരംഭിക്കുന്നത്. ഗ്രാമപഞ്ചായത്തിലെ 70 ല്‍ അധികം കര്‍ഷകരാണ് ഇതിന് തയ്യാറായി വന്നിരിക്കുന്നത്. തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസര്‍ നീനു രവീന്ദ്രനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതലാണ് ഗ്രാമപഞ്ചായത്ത് പൂപ്പൊലി പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വര്‍ഷം മികച്ച വിളവും വിപണന സാധ്യതയും ലഭിച്ചതോടെയാണ് ഈ വര്‍ഷം കൂടുതല്‍ കര്‍ഷകര്‍ പദ്ധതിയില്‍ അംഗമായിട്ടുണ്ട്. 20000 ഹൈബ്രീഡ് തൈകളാണ് 1.50 രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. കാലവസ്ഥ അനുകൂലമായാല്‍ ഓണത്തിന് വള്ളിക്കുന്നില്‍ പൂപ്പാടങ്...
Local news

പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും : മന്ത്രി. ഡോ.ആർ ബിന്ദു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സയൻസ് പാർക്ക് നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി. ഡോ.ആർ ബിന്ദു. പരപ്പനങ്ങാടിയിലെ നിർദ്ദിഷ്ട സയൻസ് & ടെക്‌നോളജി മ്യൂസിയവും പ്ലാനറ്റേറിയവും നിർമ്മാണം പൂർത്തീകരിച്ച് ജനങ്ങൾക്ക് തുറന്ന് നൽകണമെന്ന് കെ.പി.എ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതിന് മറുപടിയായാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിയമസഭയെ അറിയിച്ചത്. നിയമസഭയിലെ സബ്മിഷനിൽ ഈ പദ്ധതിയുടെ കെട്ടിട നിർമ്മാണം 90 ശതമാനവും വർഷങ്ങൾക്ക് മുൻപ് പൂർത്തീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ മുടങ്ങിയ അവസ്ഥയിലാണ്. ഇനി നക്ഷത്ര ബംഗ്ളാവ് അടക്കമുള്ളവയുടെ മെഷിനറികൾ സ്ഥാപിക്കണം. വാട്ടർ ഫൗണ്ടൻ, ബട്ടർഫ്ലൈ പാർക്ക്, പൂന്തോട്ടങ്ങൾ, ചുറ്റുമതിൽ, മുറ്റത്ത് ടൈൽ വിരിക്കൽ, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ തുടങ്ങിയവയുടെ നിർമ്മാണം പൂർത്തീകരിക്കാനുണ്ട്. ഈ പദ്ധതിക്ക് വേണ...
Local news

കളഞ്ഞു കിട്ടിയ സ്വർണം നവ വധുവിന് നൽകി ബാങ്ക് ജീവനക്കാരൻ മാതൃകയായി

വള്ളിക്കുന്ന് : റോഡിൽ നിന്ന് കളഞ്ഞു കിട്ടിയ ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണം വിവാഹ ദിവസം നഷ്ടപ്പെട്ട നവ വധുവിനു നൽകി വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ തറോൽ കൃഷ്ണകുമാർ മാതൃകയായി. വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.വിനോദ് കുമാറിന്റെ സാന്നിധ്യത്തിൽ യഥാർത്ഥ ഉടമയായ നവദാമ്പതികളായ അത്തക്കകത്തത് ഷംന, ഷംനാസിന് സ്വർണ്ണം നൽകുകയായിരുന്നു. കൃഷ്ണകുമാറിന്റെ സത്യസന്ധതയിൽ അനുമോദിക്കുന്ന ചടങ്ങിൽ വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ ശ്രീനാഥ്, വള്ളിക്കുന്ന് സർവീസ് സഹകരണ ബാങ്ക് , ബാങ്ക് സെക്രട്ടറി മനോജ്, പ്രഭകുമാർ മാക്സ് ശ്രീധരൻ കെ വി ഹരിഗോവിന്ദൻ, അനൂജ്,സമീർ നവദമ്പതികളുടെ കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. വാട്സാപ്പിലൂടെ സന്ദേശം അയച്ചു കൊണ്ടാണ് സ്വർണ്ണത്തിന്റെ യഥാർത്ഥ ഉടമയെ കണ്ടെത്താനായത്....
Local news

പരപ്പനങ്ങാടി നഗരസഭ വയോജന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി : നഗരസഭ വയോമിത്രം പദ്ധതി തിരൂർ ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി ചെട്ടിപട്ടി ഗവ.എൽ പി സ്കൂളിൽ സൗജന്യ തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ഡെപ്യുട്ടി ചെയർപേഴ്‌സൺ കെ ഷഹർബാനു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ മുഹ്സിന കെ പി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി വി മുസ്തഫ, കൗൺസിലർമാരായ ഫൗസിയ മുഹമ്മദ്‌, സുമി റാണി, ജയദേവൻ എന്നിവർ സംസാരിച്ചു. ട്രിനിറ്റി ഹോസ്പിറ്റൽ PRO റോഷൻ നന്ദി പറഞ്ഞു. പരപ്പനങ്ങാടി നഗരസഭയിലെ മുഴുവൻ വയോജനങ്ങളേയും ഉൾപ്പെടുത്തി 24 ക്ലിനിക്കുകളിലായി വയോമിത്രം മെഡിക്കൽ ക്യാമ്പിനോടൊപ്പം തുടർ ദിവസങ്ങളിലായി ക്യാമ്പ് നടക്കും....
Local news

രക്ഷിതാക്കൾക്കുള്ള ‘പുസ്തകപ്പുലരി’ പ്രാദേശിക ലൈബ്രറി ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : വായനവാരത്തോടനുബന്ധിച്ച് നന്നമ്പ്ര ജി എൽ പി സ്കൂളിൽ രക്ഷിതാക്കൾക്കുള്ള പ്രാദേശിക ലൈബ്രറി 'പുസ്തകപ്പുലരി'യുടെ ഉദ്ഘാടനം നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തസ്ലീന ഷാജി പാലക്കാട്ട് നിർവ്വഹിച്ചു. പ്രദേശത്തെ എട്ട് ഭാഗങ്ങളായി തിരിച്ച് ഓരോ ഭാഗത്തിനും ലൈബ്രേറിയനായി രക്ഷിതാക്കളിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്താണ് ലൈബ്രറി പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. രക്ഷിതാക്കളിൽ വായന ശീലം വളർത്താനുള്ള പദ്ധതിയായാണ് ഇത് നടപ്പിലാക്കുന്നത്. മികച്ച വായനക്കാരെ പ്രോത്സാഹന സമ്മാനങ്ങൾ നൽകുന്നതായിരിക്കും. എട്ട് പ്രദേശങ്ങൾക്കുള്ള പുസ്തകപ്പെട്ടികൾ ചടങ്ങിൽ വച്ച് അതാത് ലൈബ്രേറിയന്മാർക്ക് കൈമാറി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് വിജയൻ എം അധ്യക്ഷത വഹിച്ചു. നന്നമ്പ്ര ഗ്രാമ പഞ്ചായത്ത ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും വാർഡ് മെമ്പറുമായ ബാപ്പുട്ടി സി, വാർഡ് മെമ്പർമാരായ പ്രസന്നകുമാരി ടി, ഷാഹുൽ ഹമീദ്, മുൻ എച്ച്...
Local news

അറിവിന്റെ പുതു തലങ്ങളിലേക്ക് ബാലസഭാംഗങ്ങളെ നയിക്കാൻ കുടുംബശ്രീ മൈൻഡ് ബ്ലോവേഴ്‌സ്

വേങ്ങര : യുവ പഠിതാക്കളിൽ സംരംഭകത്വ മനോഭാവം വളർത്തുന്നതിനായി ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ സംഘടിപ്പിക്കുന്ന മൈൻഡ് ബ്ലോവേഴ്‌സ് കാമ്പയിൻ്റെ ബൂട്ട് ക്യാമ്പ് ആരംഭിച്ചു. ഊരകം പഞ്ചായത്ത് തല പരിശീലനം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സമീറ കരിമ്പൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ഒരു വർഷം നീണ്ടു നിൽക്കുന്ന ക്യാമ്പയിനിലൂടെ അവരുടെ ആശയങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക തലത്തിൽ നടപ്പിലാക്കുന്നതിനുമുള്ള ഉപദേശവും മാർഗനിർദേശവും നൽകും. പരിശീലനം ലഭിച്ച മെന്റർമാരുടെ നേതൃത്വത്തിലാണ് കുട്ടികൾക്ക് സിഡിഎസ് തലത്തിൽ പരിശീലനം നൽകുന്നത്. പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ കെ.കെ അബൂബക്കർ മാസ്റ്റർ സി.ആർ.പി പി.കെ ജ്വാല എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ബ്ലോക്ക്‌ കോഡിനേറ്റർ അബ്ദുൽ കയ്യൂമ് സി.ഡി.എസ് ഭാരവാഹികളായ മോനിഷ.കെ.സി സത്യഭാമ.പി അമ്പിളി. കെ.ടി സരിത.കെ സാജിദ തുടങ്ങിയവർ സംസാരിച്ചു....
Local news

ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്റര്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി ; ചെമ്മാട് സി കെ നഗര്‍ ഗ്രീന്‍ ട്രാക്ക് കള്‍ച്ചറല്‍ സെന്ററിന് കീഴില്‍ വിക്റ്ററി മീറ്റ് സംഘടിപ്പിച്ചു. ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാര്‍ത്ഥികളെയും എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഡോ:അമീര്‍ സുഹൈല്‍ എ വി, ഡോ:നൂറ ഫാത്തിമ കെ എന്നിവരെയും ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വൈസ് ചെയര്‍ പെയ്‌സണ്‍ കാലൊടി സുലൈഖ, നഗര സഭ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്കല്‍, കൗണ്‍സിലര്‍മാരായ ചെമ്പ വഹീദ, സിഎം സല്‍മ എന്നിവര്‍ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. ഗ്രീന്‍ ട്രാക്ക് ഭാരവാഹികളായ അയ്യൂബ് തലാ പ്പില്‍, ചെമ്പ മൊയ്ദീന്‍ കുട്ടി, എം പി അസ്ലം, അനസ് വി കെ, ഫാജാസ്, ഇഹ്സാന്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news

പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

പരപ്പനങ്ങാടി: ബി. ഇ. എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എസ്.പി. സി യൂണിറ്റും പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും സംയുക്തമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. രാവിലെ 10 മണിക്ക് പരപ്പനങ്ങാടി ബി. ഇ. എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മധുസൂദനന്‍ പിള്ള നിര്‍വഹിച്ചു. പിടിഎ പ്രസിഡണ്ട് നൗഫല്‍ ഇലിയാന്‍ അധ്യക്ഷത വഹിച്ചു വാക്കേഴ്‌സ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ കെ., സെക്രട്ടറി കെ.ടി വിനോദ്, ക്ലബ്ബ് ഭാരവാഹികളായ ചന്ദ്രന്‍ മാസ്റ്റര്‍, രവീന്ദ്രന്‍ പി, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് യോഗാചാര്യന്‍ സുനില്‍കുമാര്‍ കുട്ടികള്‍ക്ക് യോഗ ക്ലാസ് എടുത്തു. പ്രിന്‍സിപ്പാള്‍ സുവര്‍ണലത സ്വാഗതവും എസ്പിസി എസിപിഒ അയന നന്ദിയും പറഞ്ഞു...
Local news

പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ പ്രീ പ്രൈമറി സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി : പുത്തന്‍കടപ്പുറം ജിഎംയുപി സ്‌കൂളില്‍ ആരംഭിച്ച പ്രീ പ്രൈമറി സ്‌കൂളിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു. ചടങ്ങില്‍ കൗണ്‍സിലര്‍ ഫൗസിയാബി കോടാലി അധ്യക്ഷത വഹിച്ചു. പിടിഎ കമ്മിറ്റിയുടെ ശ്രമഫലമായാണ് പ്രീ പ്രൈമറിക്ക് തുടക്കം കുറിക്കാന്‍ സാധിച്ചത്. ഒരുപാട് വര്‍ഷത്തെ ചരിത്രം പറയുന്ന ഈ സ്‌കൂളിന് പ്രീ പ്രൈമറി ആരംഭിക്കാന്‍ കഴിഞ്ഞതിലൂടെ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുന്നതാണ്. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി നിസാര്‍ അഹമ്മദ്, കൗണ്‍സിലര്‍ തലക്കലകത്ത് റസാഖ്, എച്ച്എം മനോജ് മാഷ്, പിടിഎ പ്രസിഡന്റ് റഹ്‌മത്ത് ഒട്ടുമ്മല്‍, നൗഫല്‍ സിപി എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു....
Local news

പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ ; നിവേദനം നല്‍കി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

പരപ്പനങ്ങാടി : പരപ്പനങ്ങാടി -കടലുണ്ടി റോഡിന്റെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തില്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിവേദനം നല്‍കി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഖദര്‍ കേരളാ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ശ്രീലക്ഷ്മിക്കാണ് നിവേദനം നല്‍കിയത്. പരപ്പനങ്ങാടി -കടലുണ്ടി റോഡ് പലയിടങ്ങളിലും തകര്‍ന്നു തരിപ്പണമായി അപകടങ്ങള്‍ പതിവായിരിക്കയാണ്. പലപ്പോഴും വാഹനങ്ങള്‍ ഘട്ടറുകളില്‍ കുടുങ്ങി മണിക്കൂറുകളോളം തടസ്സപ്പെടുകയുമാണ്. റോഡ് നിര്‍മാണത്തിലെ പാളിച്ചകളും, റോഡിന്റെ ഇരുവശത്തും പല സ്ഥലങ്ങളിലും ഡ്രൈനേജ് ഇല്ലാത്തതും റോഡ് തകര്‍ച്ചക്ക് കാരണമാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. നിവേദക സംഘത്തില്‍ കൗണ്‍സിലര്‍ പി.വി.മുസ്തഫ, പിഎ ലത്തീഫ്, സി.ബാലഗോപാല്‍, കെ.എം. ഭരതന്‍, ശബ്നം മുരളി, ഒ.രാമകൃഷ്ണന്‍, നാസര്‍ ജമാല്‍, ടി. വി സുചിത്രന്‍, സി പി മുജീബ...
Local news

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ആദരിച്ചു

തിരൂരങ്ങാടി: എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ അതിഥി തൊഴിലാളിയുടെ മകനെ ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയും എടരിക്കോട് പി, കെ, എം, ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിച്ച രാജ് പാണ്ഡ്യയാണ് ഈ മിടുക്കന്‍. രാജ് പാണ്ഡ്യയുടെ അച്ഛന്‍ പെയിന്റിംഗ് ജോലി ചെയ്തു വരുന്നു. പാണ്ഡ്യയെയും പ്രദേശത്തെ മറ്റു എ പ്ലസ് വിദ്യാര്‍ത്ഥികളെയും ചെമ്മാട് ഗ്രീന്‍ ട്രാക്ക് അവാര്‍ഡ് നല്‍കി ആദരിച്ചു. തിരൂരങ്ങാടി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍ അവാര്‍ഡ് ദാനം ഉദ്ഘാടനം ചെയ്തു. അയ്യൂബ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ കാലൊടി സുലൈഖ. വഹീദ ചെമ്പ, സിഎം സല്‍മ. അസ്ലം, ചെമ്പ മൊയ്തീന്‍കുട്ടി,ഹാജി. അനസ് കെ.ഫാറൂഖ് സംസാരിച്ചു. എംബിബിഎസ് പരീക്ഷയില്‍ ഉന്നത വിജയേ നേടിയ നൂറയെ ആദരിച്ചു....
Local news

പറപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു

പറപ്പൂര്‍ : പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി ലീഡേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ലീഡേഴ്‌സ് മീറ്റ് മണ്ഡലം ലീഗ് പ്രസിഡന്റ് പി.കെ അസ്‌ലു ഉദ്ഘാടനം ചെയ്തു. അബൂദാബി ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഹിദായത്തുള്ളക്ക് ചടങ്ങില്‍ ഉപഹാരം നല്‍കി. പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി.പി അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എം.എം കുട്ടി മൗലവി, കെ.എം കോയാമു, മണ്ഡലം ഭാരവാഹികളായ ടി.മൊയ്തീന്‍ കുട്ടി, ഇ കെ സുബൈര്‍ മാസ്റ്റര്‍, പഞ്ചായത്ത് ഭാരവാഹികളായ വി.എസ് ബഷീര്‍ മാസ്റ്റര്‍, എന്‍.മജീദ് മാസ്റ്റര്‍, സി.അയമുതു മാസ്റ്റര്‍, എം.കെ ഷാഹുല്‍ ഹമീദ്,മജീദ് പാലാത്ത്, അലി കുഴിപ്പുറം, ഇ.കെ സൈദുബിന്‍, കെ.അബ്ദുസ്സലാം, സഫിയ കുന്നുമ്മല്‍, പി.ടി റസിയ, ആബിദ പറമ്പത്ത്, കെ.എം മുഹമ്മദ്, എ.വി ഇസ്ഹാഖ് മാസ്റ്റര്‍, പി.മുഹമ്മദ് ഹനീഫ, മുഹമ്മദ് പറമ്പത്ത്, ടി.മുഹമ്മദ് മാസ്റ്റര്‍, വി.എസ് മ...
Local news

കടയില്‍ നിന്നും സാധനം വാങ്ങാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ നല്‍കി ; മാതാവിനെതിരെ കേസെടുത്ത് താനൂര്‍ പൊലീസ്

താനൂര്‍ : താനൂരില്‍ സാധനം വാങ്ങാന്‍ കടയിലേക്ക് പോകാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് മാതാവിനെതിരെ താനൂര്‍ പൊലീസ് കേസെടുത്തു. നിറമരുതൂര്‍ വള്ളിക്കാഞ്ഞിരംകാളാട് റോഡില്‍ പള്ളിപ്പടിയില്‍വച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. പട്രോളിങ് നടത്തുകയായിരുന്ന താനൂര്‍ എസ്ഐ സുകീഷ്‌കുമാറിന് മുന്നിലാണ് സ്‌കൂട്ടറുമായി കുട്ടി ഡ്രൈവര്‍ കുടുങ്ങിയത്. താനൂര്‍ എസ്ഐ സുകീഷ്‌കുമാര്‍ കൈകാണിച്ച് വാഹനം പരിശോധിച്ച് വിവരങ്ങള്‍ ചോദിച്ചപ്പോളാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് വാഹനം നല്‍കിയതിന് മാതാവിനെതിരെ കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു....
Local news

എ.വി മുഹമ്മദ് അനുസ്മരണവും കലാ സാംസ്‌കാരിക സംഗമവും ഇശല്‍ വിരുന്നും സംഘടിപ്പിച്ചു

തിരൂരങ്ങാടി : മാപ്പിള കലാ മേഖലയെ ജനകീയമാക്കിയ അതുല്യ പ്രതിഭയും മാപ്പിളപ്പാട്ടിന് മാധുര്യം പകര്‍ന്ന വിസ്മയ ഗായകനുമായിരുന്ന എ.വി മുഹമ്മദിന്റെ സ്മരണാര്‍ത്ഥം ജന്മനാട്ടില്‍ സ്മാരക നിലയം യാഥാര്‍ത്ഥ്യമാക്കണമെന്നും കലാ സാമൂഹിക സാംസ്‌കാരിക മേഖലക്ക് തന്നെ മുതല്‍ കൂട്ടായി തീരുമെന്നും എ.വിയുടെ ഓര്‍മ്മ ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ കലാ സാംസ്‌കാരിക സംഗമം വിലയിരുത്തി. ചെമ്മാട് വ്യാപാര ഭവനില്‍ ഇശല്‍ സംഗീത അക്കാദമി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയും സംഗീത പ്രതിഭകള്‍ ഒന്നിച്ച കലാ സാംസ്‌കാരിക സംഗമവും തിരൂരങ്ങാടി നഗരസഭ ആരോഗ്യ കാര്യ സമിതി ചെയര്‍മാന്‍ സി.പി ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് സിറ്റിപാര്‍ക്ക് അധ്യക്ഷനായിരുന്നു. സിദ്ദീഖ് പനക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അഷ്‌റഫ് തച്ചറപടിക്കല്‍, സമദ് മാസ്റ്റര്‍ മൂഴിക്കല്‍, റഷീദ് മേലെവീട്ടില്‍, പി.പി.കെ ബാവ കളിയാട്ടമുക്ക്, സാജിദ ടീച്ചര്‍, സൈദ് മാലിക് മൂന്നിയൂ...
Local news

പരപ്പനങ്ങാടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞില്ല

പരപ്പനങ്ങാടി പുത്തരിക്കലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയയാളെ ഇനിയും തിരിച്ചറിഞ്ഞില്ല. 45 - 50 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ ജൂണ്‍ 17 ന് കണ്ടെത്തിയത്. നീലയില്‍ വെളള കളളി ഷര്‍ട്ട് ധരിച്ചിട്ടുണ്ട്, മെലിഞ്ഞ ശരീരം. ഇരുനിറമാണ്. സംഭവത്തില്‍ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മൃതശരീരം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ അറിയുന്നവര്‍ 9497947225, 0494- 2410260 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പരപ്പനങ്ങാടി പൊലീസ് അറിയിച്ചു....
Local news

തിരൂരങ്ങാടി വില്ലേജിൽ സ്മാർട്ട് ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരൂരങ്ങാടി : തിരൂരങ്ങാടി വില്ലേജിൽ ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ചെമ്മാട് എട്ടാം ഡിവിഷനിൽ പറുവേസിന്റെ ഭൂമി അളന്നു കൊണ്ട് നഗരസഭാ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. വികസനകാര്യ ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. തിരൂരങ്ങാടി വില്ലേജിലെ എല്ലാ ഭൂമികളുടെയും അതിർത്തികൾ ഡിജിറ്റലൈസ് ചെയ്യും,സർവ്വേ ആറുമാസത്തിനകം പൂർത്തിയാകും സർവ്വേ പൂർത്തിയാകുന്നതോടെ എൻറെ ഭൂമിയെന്ന പോർട്ടിൽ നിന്നും ഭൂമിവിവരങ്ങൾ ഡൗൺലോഡ് ചെയ്യാൻ കഴിയും ,വർഷങ്ങൾക്കു മുമ്പുള്ള ആധാരങ്ങൾ പ്രകാരമാണ് നിലവിലുള്ള ഭൂമി വിവരങ്ങൾ ലഭ്യമാകുന്നത്. ഡിജിറ്റൽ സർവേയിലൂടെ ഭൂമിയുടെ എല്ലാ വിവരങ്ങളും കൃത്യമായി ഡിജിറ്റലൈസ് ചെയ്യുകയാണ്, ഭൂ ഉടമകൾക്ക് അവരുടെ രേഖകൾ വേഗത്തിൽ ലഭിക്കുന്നതിനും ഭൂമിയുടെ കൃത്യത അറിയുന്നതിനും ഡിജിറ്റൽ സർവേ ഉപകാരപ്രദമാകും സർവ്വേയോട് എല്ലാവരും സഹകരിക്കണമെന്ന് സർവ്വേ ലാൻഡ് വിഭാഗം അഭ്യർത്ഥിച്ചു. ആര...
Local news

വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്

വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി പുതുമയാര്‍ന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്. ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പുസ്തകമരങ്ങള്‍ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായി ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിര്‍മ്മാണം, പുസ്തക ചര്‍ച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. പ്രധാനാദ്ധ്യാപകന്‍ പി.സി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച വായനോത്സവം പരിപാടി സ്‌കൂള്‍ മാനേജര്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദില്‍ന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ്...
Local news

സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്ന് പിഡിപി

തിരൂരങ്ങാടി : പിഡിപി തിരൂരങ്ങാടി നഗരസഭ കമ്മറ്റി ബലി പെരുന്നാളിനോട് അനുബന്ധിച്ച നടന്ന സ്പെഷല്‍ ജനറല്‍ കണ്‍വെന്‍ഷനില്‍ സദ്ദാം ഹുസൈന്‍ അനുസ്മരണവും ഫലസ്തിന് ജനതക്ക് ഐക്യദാര്‍ഢ്യവും നേര്‍ന്നു. രക്തസാക്ഷിത്വ ചരിത്രത്തിലെഎക്കാലത്തെയും ധീരന്‍മാരായ ഭരണാധികാരികളില്‍ ഒരാളെ ലോകം പരിചയപ്പെട്ട ദിവസമായിരുന്നു 2006ലെ ബലിപെരുന്നാള്‍ ദിനമെന്നും പ്രപഞ്ച നാഥന്‍ ചില മനുഷ്യരെ ദുനിയാവില്‍ വെച്ച് തന്നെ ആദരിച്ചുകളയും അതായിരുന്നു സദ്ദാം ഹുസൈനെന്നും പിഡിപി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ സക്കീര്‍ പരപ്പനങ്ങാടി യോഗം ഉദ്ഘടനം ചെയ്ത് കൊണ്ട് പറഞ്ഞു. ഫലസ്തിന് ജനതക്ക് വേണ്ടി ലോകം കണ്ണ് തുറക്കാത്തത് അനീതിയും അപകടവുമാണെന്നും യോഗം ചുണ്ടികാട്ടി. മുന്‍സിപ്പല്‍ പ്രസിഡന്റ് യാസിന്‍ തിരൂരങ്ങാടിയുടെ അഷ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ല കൗണ്‍സില്‍ ജലില്‍ അങ്ങാടന്‍, നജിബ് പാറപ്പുറം, അബ്ദു കക്കാട്, നാസര്‍ പതിനാറുങ്ങല്‍, കെ ടി സൈതലവി...
Local news

താനൂരില്‍ വയോധിക ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍

താനൂര്‍: താനൂരില്‍ വയോധികയെ ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒഴൂര്‍ ഓണക്കാട് സ്വദേശിനി തിരുവങ്ങാട്ട് കളരിക്കല്‍ കമലാക്ഷി (85) യെയാണ് കൊണ്ടാരം കുളങ്ങര ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വാര്‍ധക്യ സഹജമായ അസുഖക്കാരിയാണ് കമലാക്ഷിയമ്മ. വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇന്ന് രാവിലെ 9 മണിയോടെ ക്ഷേത്രകുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. താനൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം തിരൂര്‍ ജില്ല ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി....
error: Content is protected !!