മാധ്യമ പ്രവര്‍ത്തകന് നേരെ നഗരസഭാ കൗണ്‍സിലറുടെ ഭീഷണി ; കേരള മുസ് ലിം ജമാഅത്ത് പരാതി നല്‍കി
തിരൂരങ്ങാടി : ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് മാധ്യമ പ്രവര്‍ത്തകന് നേരെ സമൂഹമാധ്യമത്തിലൂടെ തിരൂരങ്ങാടി നഗരസഭാ കൗണ്‍സിലര്‍ ഭീഷണി മുഴക്കിയ സംഭവത്തില്‍ കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോണ്‍ കമ്മിറ്റി നഗരസഭ അധ്യക്ഷന് പരാതി നല്‍കി. നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈല്‍ ആണ് സിറാജ് ലേഖകന്‍ ഹമീദ് തിരൂരങ്ങാടിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയത്.
ജനകീയ വിഷയങ്ങള്‍ വാര്‍ത്തയാക്കിയതിന് ലേഖകന് നേരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയ നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ സി പി ഇസ്മാഈലിന്റെ നടപടി അത്യധികം അപലപനീയമാണ്. ജനപ്രതിനിധികള്‍ക്ക് നാട്ടിലുളള കാര്യങ്ങള്‍ അറിയിച്ചു കൊടുക്കുന്നത് പത്ര ധര്‍മമാണ്. അത് നേട്ടങ്ങളും കോട്ടങ്ങളും ഒരേ സമയം പത്രങ്ങള്‍ വാര്‍ത്തയാക്കാറുണ്ട്. ആനിലക്ക് സിറാജ് പ്രസിദ്ധീകരിച്ച വാര്‍ത്ത ജനങ്ങളുടെ പക്ഷത്ത് നിന്നു കൊണ്ടാണ്. അത് ഉള്‍ക്കൊള്ളാനുള്ള ...

