Saturday, July 5

Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു
Obituary

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ തോട്ടിൽ വീണു മരിച്ചു

തിരൂർ : കളിക്കുന്നതിനിടെ തോട്ടിൽ വീണ് രണ്ടര വയസ്സുള്ള കുട്ടി മരിച്ചു. പുറത്തൂർ പള്ളിക്കടവിന് സമീപം കുര്യന്‍ വീട്ടില്‍ സന്ദീപിന്റെ മകന്‍ ശിവരഞ്ജനാണ് മരണപ്പെട്ടത്. അമ്മ തോട്ടില്‍ ചാടി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ട്മുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.
Obituary

ഭാര്യയ്‌ക്കൊപ്പം ഉംറക്കെത്തിയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു

മൂന്നിയൂർ: ഭാര്യയ്‌ക്കൊപ്പം ഉംറ തീര്ഥാടനത്തിന് പോയ ചേളാരി സ്വദേശി മദീനയിൽ മരിച്ചു. ചേളാരി വൈക്കത്ത് പാടം കോട്ടായി ഹസൈൻ (67) ആണ് മരിച്ചത്. ഉംറ നിർവ്വഹിക്കാനായി ഭാര്യക്കൊപ്പം എത്തിയതായിരുന്നു. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകിയ ശേഷം റൂമിലേക്ക് മടങ്ങി വന്നിരുന്നു. ശേഷം വീണ്ടും ശ്വാസതടസ്സം ഉണ്ടായി മരണപ്പെടുകയായിരുന്നു എന്നു ഉംറ ഗ്രൂപ്പ് അമീർ പറഞ്ഞു. മയ്യിത്ത് മദീനയിൽ ഖബറടക്കും. ഭാര്യ: ആയിഷ. മക്കൾ: സുബൈർ , സജീന, സമീല, സലീന. മരുമക്കൾ : നസീർ, ആരിഫ്, സക്കീർ, റംല. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക https://chat.whatsapp.com/I8cE0VWm2n47ECUmn9e9xe...
Obituary

കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം; യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: കരിപറമ്പിൽ വീണ്ടും തൂങ്ങിമരണം. ഇന്ന് യുവാവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കരിപറമ്പ് കൊട്ടുവലക്കാട് സ്വദേശി താഴത്തെ പറമ്പിൽ ദാസന്റെ മകൻ നിതിൻ ദാസ് (23) ആണ് മരണപ്പെട്ടത്. ക്വാർട്ടേഴ്‌സിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഉടനെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. ഇന്ന് രാവിലെ 8:45ഓടെ ആണ് സംഭവം. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/H7KUl0xztBxBxGV1eY3dqx ഇന്നലെ വൈകുന്നേരം കരിപറമ്പ് സ്വദേശിനിയും നന്നമ്പ്ര മേലേപ്പുറം വിദ്യാനികേതൻ സ്കൂൾ അധ്യാപികയുമായ യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. തെക്കെപുരക്കൽ സ്നേഹ ഉദയ് (23) ആണ് മരിച്ചത്....
Obituary

അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : കരിപറമ്പ് സ്വദേശി തെക്കെപുരക്കൽ ഉദയകുമാർ, സുചിത്ര ദമ്പദികളുടെ മകൾ സ്നേഹ ഉദയ് (23) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നന്നമ്പ്ര വെള്ളിയാംപുറം മേലെപുറം സരസ്വതി വിദ്യാനികേധൻ അദ്ധ്യാപികയുമായിരുന്നു. ഇന്ന് (ശനിയാഴ്ച) വൈകുന്നേരമാണ് സംഭവം. വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റി. സഹോദരിമാർ സാന്ദ്ര, ശ്രേയ...
Obituary

ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്ന് വീണ് ബ്രസീൽ ആരാധകൻ മരിച്ചു

കണ്ണൂർ: ലോകകപ്പ്‌ ആവേശത്തിൽ ഫ്ലക്സ് കെട്ടുന്നതിനിടെ മരത്തിൽ നിന്നു വീണ് ഫുട്‌ബോൾ ആരാധകനായ യുവാവ് മരിച്ചു. അലവിൽ സ്വദേശിയായ നിതീഷ് (47) ആണ് മരിച്ചത്. അലവിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് സംഭവം. മരത്തിൽ നിന്നും കാൽ തെന്നി വീഴുകയായിരുന്നു. ലോകകപ്പ് ഫുട്ബോൾ ആരവങ്ങളുടെ ഭാഗമായി ഫ്ലക്സ് കെട്ടാനായി കയറിയപ്പോഴാണ് നിതീഷ് മരത്തിൽ നിന്ന് വീണത്. ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനാണ് നിതീഷ്....
Obituary

കൊടിഞ്ഞിയിലെ പാലക്കാട്ട് പോക്കുഹാജി അന്തരിച്ചു

കൊടിഞ്ഞി : പൗരപ്രമുഖനും കൊടിഞ്ഞി പള്ളി കമ്മിറ്റി വൈസ് പ്രസിഡന്റുമായ സെൻട്രൽ ബസാറിലെ പാലക്കാട്ട് പോക്കുഹാജി (92) അന്തരിച്ചു. കബറടക്കം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കൊടിഞ്ഞിപ്പള്ളിയിൽ.കൊടിഞ്ഞി പള്ളി ദർസ് കമ്മിറ്റി പ്രസിഡന്റ്, മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു.ഭാര്യ, പരേതയായ ആയിഷുമ്മ ഹജ്ജുമ്മ.മക്കൾ: ഹൈദ്രു, മൊയ്തു, അബ്ദുൽ കരീം (ദുബായ്), അൻവർ ബാവ (ഖമീസ് മുശൈത്ത്), സുബൈദ, കുഞ്ഞിമാച്ചു, സൈഫുന്നിസ, ഖമറുന്നിസ, ഖദീജ, സുലൈഖ.മരുമക്കൾ: യു.വി.അബ്ദുൽ ഖാദർ ഹാജി (കോറ്റത്ത് ജുമാമസ്ജിദ് സെക്രട്ടറി), പി.മൊയ്തീൻകുട്ടി (കൊടിഞ്ഞി), എ. എം. മുഹമ്മദ് കുട്ടി എന്ന ബാവ (കുറൂൽ), കെ.വി.സയ്യിദലി മജീദ് കൊടക്കല്ല് (സിപിഎം തെന്നല ലോക്കൽ സെക്രട്ടറി), അബ്ദുസ്സമദ് പെരിഞ്ചേരി, ഇസ്ഹാഖ് പുൽപ്പറമ്ബ്, ഫാത്തിമ ബീവി, ആയിഷ ബീവി, വാഹിദ, ഫൗമിന...
Obituary

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

തൃശൂർ ആളൂരിൽ മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. ആളൂർ എടത്താടൻ ജംഗ്ഷന് സമീപം മാണി പറമ്പിൽ എബിയുടെയും ഷെൽഗയുടെയും ഇളയ മകൾ ഹേസലാണ് മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി മരിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് അനക്കമില്ലാത്തതിനെ തുടന്നാണ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുലപ്പാൽ തൊണ്ടയിൽ കുരുങ്ങിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടിയുടെ സംസ്കാരം നടത്തി....
Obituary

തിരൂരങ്ങാടിയിലെ കാരാടൻ മൊയ്തീൻ ഹാജി അന്തരിച്ചു

തിരൂരങ്ങാടി: കാരാടൻ മൊയ്തീൻ ഹാജി (93) അന്തരിച്ചു. 3 മണിക്ക് യതീംഖാനയിൽ പൊതുദർശനത്തിന് വെക്കും. 5 മണിക്ക് മേലെചിന പള്ളിയിൽ ഖബറടക്കും. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗം, മുനിസിപ്പൽ പതിനൊന്നാം ഡിവിഷൻ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു. 1921 മലബാർ കലാപത്തിൽ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റു മരണമടഞ്ഞ കാരാടൻ മൊയ്തീന്റെ പേരമകനാണ്. ഭാര്യ: പരേതയായ പുള്ളാട്ട് ഫാത്തിമ, എൻ. ഹാജറ കൊടിഞ്ഞി. മക്കൾ: ഖദീജ, സമദ് കാരാടൻ (മുസ്ലിം ലീഗ് എട്ടാം ഡിവിഷൻ പ്രസിഡന്റ്), സലാഹ് കാരാടൻ (മുൻ ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ചെയർമാൻ), ഇബ്ബു കാരാടൻ, ആസ്യ. മരുമക്കൾ: എം.എൻ. മുഹമ്മദലി ഹാജി, തടത്തിൽ അഹമ്മദ് കോയ ഹാജി, സുഹ്റ സമദ്, നസീം സലാഹ്, റസിയ ഇബ്ബു....
Obituary

ഉംറ നിർവഹിച്ചു നാട്ടിലേക്ക് മടങ്ങാനിരിക്കെ മരിച്ചു

പറപ്പൂർ കടവത്ത് സ്വദേശി പരേതനായ പങ്ങിനിക്കാട്ട് മമ്മി എന്നവരുടെ മകൻ അബ്ദുൽ അസീസ് (62) മദീനയിൽ വെച്ച് മരിച്ചു. പരപ്പനങ്ങാടി S N M ഹയർസെക്കൻഡറി സ്കൂൾ മുൻ ജീവനക്കാരനായിരുന്നു.ഭാര്യയോടൊപ്പം ഉംറക്ക് പോയതായിരുന്നു. ഒന്നാം തീയതി നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്. ഭാര്യ തെക്കേ വീട്ടിൽ സുഹ്റ മക്കൾ:- ഷമീം( ഖത്തർ), ജാബിർ (കുവൈത്ത്), ഷിബിലി ശുഹൈമ ( ഖത്തർ),മരുമക്കൾ:- സഫ്‌വാൻ (ഖത്തർ) സഹല. ഹുസ്ന...
Obituary

ചരമം: ബി കെ ഹംസ തച്ചമ്മാട്

തിരൂരങ്ങാടി: വെന്നിയൂർ തച്ചമ്മാട് ഭഗവതി കാവുങ്ങൽ ഹംസ (70) നിര്യാതനായി. ഭാര്യ പരേതയായ ബിക്കുട്ടി. മക്കൾ: മുഹമ്മദ് , അലി, ഉമ്മർ, റസാഖ് (ദുബായ്), പരേതനായ അഷ്‌റഫ്, ആസ്യ, മൈമൂന. മരുമക്കൾ: മുഹമ്മദ്കുട്ടി വി.കെ (പുവച്ചിന), മുഹമ്മദ് ശിഹാബ്(വി.കെ പടി). സഹോദരങ്ങൾ: മുഹമ്മദ് കുട്ടി ബാപ്പു (വെന്നിയൂർ), മൊയ്തീൻ കുട്ടി (കുണ്ടൂർ), ആയിശു(പെരുമണ്ണ)...
Obituary

ചരമം: മരക്കാശ്ശേരി ഇബ്രാഹിം ഫൈസി കൊടക്കല്ല്

വെന്നിയൂർ : കൊടക്കല്ല്പരേതനായ മരക്കാശ്ശേരി ബീരാന്റെ മകൻ ഇബ്രാഹിം ഫൈസി (47) നിര്യാതനായി.തെന്നല ആലുങ്ങൽ ദാറുസ്സലാം മദ്രസ്സ അധ്യാപകനും തെന്നല കുറ്റാപ്പാല പള്ളി ഖത്തിബുമാണ്. കൊടക്കല്ല് സിറാജുൽ ഉലൂംമദ്രസ്സ കമ്മറ്റി ജോസെക്രട്ടറി, എസ് വൈ എസ് യൂണിറ്റ് പ്രസിഡൻ്റ് , തെന്നല പഞ്ചായത്ത് മുസ് ലിം ലീഗ് ജോ സെക്രട്ടറി, തെന്നല പഞ്ചായത്ത് യുത്ത് ലീഗ് മുൻ വൈസ് പ്രസിഡൻ്റ്, എന്നി സ്ഥാനങ്ങൾ വഹിചിരുന്നു. മയ്യിത്ത് നമസ്കാരത്തിന് MP അബ്ദുസമദ് സമദാനി MP നേതൃത്വം നൽകി.മാതാവ് : പാത്തുമ്മക്കുട്ടി.ഭാര്യ, മൈമൂന.മക്കൾ: സുമയ്യ, മുഹ്സിന, മുഫീദ, മുർഷിദ, മുസ്ഫിറ.മരുമക്കൾ: ജബ്ബാർ, ഷെഫീഖ് ഹുദവി, റഹിം റഹ്മാനി, ജുനൈസ് ദാരിമി.സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, മജീദ്...
Obituary

അലക്കുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: യുവതി കുഴഞ്ഞു വീണു മരിച്ചു. കൊടിഞ്ഞി പയ്യോളി വെളുത്തംവീട്ടില്‍ ജുനൈസിന്റെ ഭാര്യ നസീറ(30)ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം. വസ്ത്രങ്ങൾ അലക്കിയ ശേഷം കുളിക്കാനായി പോകുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നെന്നു വീട്ടുകാർ പറഞ്ഞു. ഉടനെ സ്വകാര്യ ക്ലിനിക്കിൽ കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് വെള്ളിയാഴ്‌ച പോസ്റ്റുമോർട്ടത്തിന് ശേഷം ഖബറടക്കും. മക്കൾ: മുഹമ്മദ് ജസല്‍, ഐസം, പിതാവ്: വളാഞ്ചേരി സ്വദേശി പരേതനായ ഉമ്മര്‍, മാതാവ്: ആയിശ, സഹോദരങ്ങള്‍: അസ്‌ക്കര്‍, സമീറ....
Obituary

മുന്നിയൂരിൽ വയോധികൻ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ

തിരൂരങ്ങാടി : വയോധികനെ വീടിന് സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി എറക്കുത്ത് മൊയ്‌ദീനെ (67) യാണ് മരിച്ച നിലയിൽ കണ്ടത്. സമീപത്തെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്നലെ ഭാര്യ സാബിറ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഴിയിൽ മരിച്ച നിലയിൽ കണ്ടത്. വീടിന്റെ തൊട്ടടുത്ത് തന്നെയാണ് കുഴി. ഇതിന് സംരക്ഷണ ഭിത്തിയില്ല. അസുഖ ബാധിതനായ ഇദ്യേഹം അബദ്ധത്തിൽ വീണാതാകുമെന്നാണ് കരുതുന്നത്. തിരൂരങ്ങാടി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം പടിക്കൽ പള്ളിയിൽ ഖബറടക്കും. ദമ്പതികൾക്ക് മക്കളില്ല. സഹോദരൻ കുഞ്ഞിരായിൻ....
Obituary

അടുക്കളയിലെ വെള്ളത്തിൽ തെന്നി വീണു നാല് വയസ്സുകാരൻ മരിച്ചു

പെരുവള്ളൂർ: വീടിനകത്ത് കാൽ തെന്നി വീണ് പരിക്കേറ്റ നാല് വയസ്സുകാരൻ മരിച്ചു. പെരുവള്ളൂർ പറമ്പിൽ പീടിക കൊടുശ്ശേരിപൊറ്റ കരുവാന്തടത്തിൽ കുഴിമ്പാടൻ സലാമിന്റെ മകൻ മുഹമ്മദ് റയ്യാൻ ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ അടുക്കളയിലെ വെള്ളത്തിൽ ചവിട്ടി തെന്നിവീണാണ് പരിക്കേറ്റതെന്ന് വീട്ടുകാർ പറഞ്ഞു. തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സൗദിയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഞായറാഴ്ച രാത്രി കൊടശ്ശേരിപ്പൊറ്റ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.മാതാവ്: റുബീന സഹോ ദരങ്ങൾ: റിൻഷ, ആയിഷ, ഇഷൽ. ...
Breaking news, Obituary

താനൂർ കാളാട് 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ : നിറമരുതൂർ കാളാട് പട്ടർപറമ്പിൽ കനോലി കനാലിൽ കുളിക്കാനിറങ്ങിയ 2 കുട്ടികൾ മുങ്ങിമരിച്ചു.നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് (12) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. ഇരുവരും അയൽവാസികളും കൂട്ടുകാരുമാണ്. നാട്ടുകാരാണ് ഇരുവരെയും മുങ്ങിയെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആമിനയാണ് അഷ്മിലിൻ്റെ മാതാവ്.സാബിറയാണ് അജ്നാസിൻ്റെ മാതാവ്. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ് (സിനു). ഇരുവരും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി...
Obituary

പെൺകുഞ്ഞ് പിറന്നതിൽ മനം നൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

ചെന്നൈ: കുടുംബത്തിൽ പെൺകുഞ്ഞ് പിറന്നതിൽ മനംനൊന്ത് അമ്മയും മകനും ആത്മഹത്യചെയ്തു. തമിഴ്നാട്ടിൽ ജോലാർപേട്ടയ്ക്കടുത്ത് മന്ദലവാഡിയിലാണ് കഴിഞ്ഞവർഷം വിവാഹിതനായ മുരളിയും (27) അമ്മയായ ശിവകാമിയും (55) ജീവനൊടുക്കിയത്.മുരളിയുടെ ഭാര്യ ഇന്ദുജ (20) കഴിഞ്ഞദിവസമാണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. തിരുപ്പത്തൂർ ഗവൺമെന്റ് ആശുപത്രിയിലെത്തി കുഞ്ഞിനെക്കണ്ട് മടങ്ങിയ മുരളിയും അമ്മയും കോഴിക്കറിയിൽ വിഷംചേർത്ത് കഴിച്ച് ജീവനൊടുക്കുകയായിരുന്നു. ശിവകാമിയുടെ മൂന്നാമത്തെ മകനാണ് മുരളി. മുരളിയുടെ രണ്ട് സഹോദരൻമാരും ആത്മഹത്യചെയ്യുകയായിരുന്നു....
Gulf, Obituary

ഉംറ തീർത്ഥാടനത്തിന് പോയ ചെമ്മാട് സ്വദേശിനി മദീനയിൽ മരിച്ചു

തിരൂരങ്ങാടി : ഉംറ തീർത്ഥാടനത്തിന് പോയ സ്ത്രീ മദീനയിൽ മരിച്ചു.ചെമ്മാട് ജമാഅത്ത് ഖിദ്‌മത്തുൽ ഇസ്ലാം വൈസ് പ്രസിഡന്റ് കുരിക്കൾ പീടിയേക്കൽ ഇബ്രാഹിം കുട്ടി ഹാജി എന്ന കുഞ്ഞാപ്പുവിന്റെ ഭാര്യ എം.ടി ശരീഫ (55)യാണ് മരിച്ചത്. വാർത്തകൾവാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KOWVzGWOBCkA0qoexmqAIV ഉംറ നിർവഹിക്കാനായി രണ്ടാഴ്ച്ച മുമ്പ് പോയതായിരുന്നു. കാലിന് സുഖമില്ലാത്തതിനാൽ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.കബറടക്കം മദീനയിൽ.മക്കൾ : ഷിഹാബുദീൻ സാജിദ, സമീറമരുമക്കൾ : ഖമർ ശരീഫ് (സൗദി ), ഫഹീം (മലപ്പുറം ) മുഹ്സിന....
Obituary

നബിദിനാഘോഷത്തിന് മാല ബൾബ് തൂക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു

പാലക്കാട്: കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കയ്യാലക്കൽ മെയ്തുണ്ണി യുടെ മകൻ മകൻ മുർഷിദ് ( 23 ) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 നാണ് സംഭവം. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റത് . ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി വയർ അപ്പുറത്തേക്ക് എറിയുമ്പോൾ ലൈൻ കമ്പിയുടെ മുകളിൽ തട്ടി ഷോക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ മുർഷിദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചു....
Obituary

ചരമം: പൊറ്റാണിക്കൽ ഉമ്മാച്ചു കൊടിഞ്ഞി

കൊടിഞ്ഞി : ഫാറൂഖ് നഗർ സ്വദേശി പരേതനായ പുത്തുപ്രക്കാട്ട് കുഞ്ഞിമൊയ്തീൻ എന്ന കുഞ്ഞാപ്പ എന്നവരുടെ ഭാര്യ പൊറ്റാണിക്കൽ ഉമ്മാച്ചു (83) മരണപ്പെട്ടു. മക്കൾ: ഹുസൈൻ, അലി(കുവൈത്ത്), മുഹമ്മദ് കുട്ടി, ഖദീജ, സുബൈദ. മരുമക്കൾ: മൂസ (കൊടിഞ്ഞി) അബ്ദുറസാഖ് (ചെമ്മാട് ) സഫിയ (ചുള്ളിക്കുന്ന്), സഫിയ (കരിങ്കപ്പാറ), സൗദ(കോറാട്). ഖബറടക്കം രാവിലെ 10 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ....
Obituary

ചരമം: സൈദലവി വെളിമുക്ക്

വെളിമുക്ക് പുതിയപ്പറമ്പിൽ പരേതനായ മുഹമ്മദ്‌ മുസ്ലിയാരുടെ മകൻ സൈദലവി എന്ന ബാവ (49) അന്തരിച്ചു. ജനാസ നിസ്കാരം ബുധൻ രാവിലെ 8 മണിക്ക് വെളിമുക്ക് ജുമുഅത്ത് പള്ളിയിൽ. മാതാവ് : ബീഫാത്തിമ. ഭാര്യ :പാത്തുമ്മു. മക്കൾ: റുമാനത്ത്,മുഹ്സിന, മുസമ്മിൽ, മുനവിർ സഹോദരങ്ങൾ : അബൂബക്കർ നിസാമി, സ്വദഖത്തുള്ള, മുഹ്യദ്ധീൻ ഫാദിലി, സ്വാലിഹ് ഫാദിലി, സഫിയ, ഹാവ്വാഉമ്മ, ഖദീജ, ഹഫ്‌സത്ത്, ഖൈറുന്നിസ...
Obituary

ചരമം: തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി എ ആർ നഗർ

 തിരൂരങ്ങാടി: എ ആർ നഗർ പാലമഠത്തിൽ ചിനയിെലെ തൊട്ടിയിൽ മുഹമ്മദ് കുട്ടി ഫൈസി (72) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് അംഗമാണ്.ഭാര്യ: ഖദീജ. മക്കൾ : മുഹമ്മദ് ശരീഫ്, മുഹമ്മദ് ശാഫി, മുഹമ്മദ് റശീദ്,ജമീല മരുമക്കൾ : അനസ്, സുമയ്യ, മുർശിദ, സഹലശെറിൻ .കാരന്തൂർ മർകസ് ഹിഫ്ളു ൽ ഖുർആൻ കോളേജ് മാനേജർ ബശീർ സഖാഫി എ ആർ നഗർ സഹോദരനാണ്. മയ്യിത്ത് നമസ്കാരം  ഇന്ന് കാലത്ത്     10 ന് പാലമഠത്തിൽചിന ജു മുഅമസ്ജിദിൽ...
Obituary

ചരമം: ചന്ദ്രൻ മുന്നിയൂർ

മൂന്നിയൂർ കുന്നത്തുപറമ്പ് പരേതനായ ഉള്ളേരി കുഞ്ഞാത്തുവിന്റെ മകൻ  ഉള്ളേരി ചന്ദ്രൻ (66 ) മരണപെട്ടു, ഭാര്യ സരോജിനി, മക്കൾ സുധീഷ് , സുമിത , സവിത , മരുമക്കൾ ഷാജി, ഷാജൻ സംസ്കാരം ഇന്ന് 04/10/ 22 ന് ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ 
Obituary

ചരമം: നടുത്തൊടി കുട്ടിയാമു ഹാജി തിരുത്തി

കൊടിഞ്ഞി തിരുത്തി സ്വദേശി നടുത്തൊടി കുട്ടിയാമു ഹാജി (75)അന്തരിച്ചു. കബറടക്കം ഇന്ന് വൈകുന്നേരം 4 ന് കൊടിഞ്ഞി പള്ളിയിൽ.ഭാര്യ, കുഞ്ഞിപ്പാത്തുട്ടി.മക്കൾ: സൈനുദ്ധീൻ, ഫാത്തിമ, ഹാജറ, നൂർജഹാൻ, പരേതനായ ഇബ്രാഹിം ഖലീൽ.മരുമക്കൾ: സലീന, നൗഷാദ് കുന്നുംപുറം, മുസ്തഫ പനയത്തിൽ (മുൻ നന്നംബ്ര പഞ്ചായത്ത് പ്രസിഡന്റ്), പരേതനായ അഷ്റഫ്....
Obituary

പ്രവാസി വ്യവസായി അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു

പ്രവാസി വ്യപാരപ്രമുഖനും ചലച്ചിത്രനിര്‍മ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു. 80 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ശനിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. അറ്റ്ലസ് ഗ്രൂപ്പ്‌ ചെയർമാൻ ആയിരുന്നു. തൃശൂര്‍ മുല്ലശ്ശേരി മധുക്കര സ്വദേശിയാണ്.വൈശാലി, വസ്തുഹാര, സുകൃതം തുടങ്ങിയ സിനിമകൾ നിർമിച്ചു. അറബിക്കഥ ഉൾപ്പെടെ ഏതാനും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദിര, മക്കള്‍ : ഡോ. മഞ്ജു, ശ്രീകാന്ത്. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മുഖമാണ് അറ്റ്ലസ് രാമചന്ദ്രന്‍റേത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേട്ടിട്ടുള്ള ഒരാള്‍ പോലും ആ മുഖം മറക്കാന്‍ സാധ്യതയില്ല. തൊട്ടതെല്ലാം പൊന്നാക്കിയ സ്വര്‍ണാഭരണ വ്യവസായി എന്ന നിലയില്‍ സുപ്രസിദ്ധനായിരുന്നു എം എം രാമചന്ദ്രന്‍. നിശ്ചയദാര്‍ഢ്യവും പോരാട്ടവും കൊണ്ട് തന്റേതാ...
Breaking news, Obituary

കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അല്‍പ്പം മുന്‍പായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ. പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌...
Gulf, Obituary

റിയാദിൽ ഉറുമ്പ് കടിയേറ്റ തമിഴ്നാട് സ്വദേശിയായ യുവാവ് മരിച്ചു

റിയാദ്:  ഉറുമ്പു കടിയേറ്റ തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് (39) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. റൂമില്‍ നിന്ന് ഉറുമ്പ് കടിച്ചതിനെ തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ അദ്ദേഹത്തെ ഹയാത്ത് നാഷനല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. ആറ് വര്‍ഷമായി റിയാദിലുള്ള ഹസ്സന്‍ ഫാറൂഖ് ഹൗസ് ഡ്രൈവറാണ്. നാല് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങി വന്നത്. മലയാളികളുമായും വിവിധ മലയാളി സംഘടനകളുമായി ബന്ധമുള്ള ഹസ്സന്‍ സാമൂഹിക ജീവകാരുണ്യ രംഗത്ത് സജീവമായിരുന്നു. പിതാവ്: മുഹമ്മദ് റസൂല്‍. മാതാവ്: മഹമൂദ ബീവി. ഭാര്യ: ബാനു. മകന്‍: ഹാഷിം. സഹോദരന്‍ തമീമുല്‍ അന്‍സാരി നടപടിക്രമങ്ങള്‍ക്കായി റിയാദില്‍ എത്തിയിട്ടുണ്ട്. നടപടികള്‍ക്കായി സാമൂഹിക പ്രവര്‍ത്തകരായ തോമസ് കുര്യന്‍, കെ.എം.സി.സി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദിഖ്...
Obituary

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ് അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കേരള നിയമസഭയിലെ മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമായിരുന്നു ആര്യാടൻ മുഹമ്മദ്. കോൺഗ്രസ് അംഗമായി 1952-ലാണ് അദ്ദേഹം രാഷ്ട്രീയപ്രവേശനം നടത്തിയത്. 1958 മുതൽ കെ.പി.സി.സി. അംഗമാണ്. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ ട്രേഡ് യൂണിയനുകളുടെയും പ്രസിഡൻറായി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃസ്ഥാനം വഹിച്ചിട്ടുണ്ട്. തിരക്കഥാകൃത്തും രാഷ്ട്രീയ പ്രവർത്തകനുമായ കെ പി സി സി സംസ്കാര സാഹിതി അധ്യക്ഷൻ ആര്യാടൻ ഷൗക്കത്ത് ഇദ്ദേഹത്തിന്റെ മകനാണ്....
Obituary

നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ മരിച്ചു

തിരൂരങ്ങാടി: ചെന്നൈയിൽ നിന്നും നാട്ടിലേക്ക് പുറപ്പെട്ടയാൾ വഴിമധ്യേ ട്രെയിനിൽ മരിച്ചു. നന്നമ്പ്ര കുണ്ടൂർ അത്താണിക്കൽ സ്വദേശി അനയം ചിറക്കൽ സൈദലവി (72) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/H6TofbCwL5P2Ul3oxkS3C1 സംസാര ശേഷി ഇല്ലാത്ത ഇദ്ദേഹം ചെന്നൈയിൽ ഹോട്ടലിൽ പൊറോട്ട ജീവനക്കാരനാണ്. 22 ന് (വ്യാഴം) രാത്രി 8.10 ന് ചെന്നൈയിൽ നിന്നും താനൂരിലേക്ക് മംഗലാപുരം മെയിലിൽ പുറപ്പെട്ടതായിരുന്നു. ഇന്നലെ രാവിലെ ഉപ്പയെ കൊണ്ടു പോകാൻ മകൻ താനൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൽ പിതാവ് ഇല്ലാത്ത വിവരം അറിഞ്ഞത്. ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും വ്യാപകമായി അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് സേലത്ത് ഗവ.ആശുപത്രിയിൽ മൃതദേഹം ഉള്ളതായി അറിഞ്ഞത്. അന്വേഷണത്തിൽ സേലത്ത് ട്രെയിനിൽ വെച്ച് ഹൃദയാഘാതം ഉണ്ടായി മരിച്ചതിനെ തുടർന്ന് റയിൽവേ പോലീസ് ആശുപത്രിയിൽ എ...
Obituary

പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞുണ്ടായത് തിരൂരങ്ങാടി : പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/CAqF3LhTkJb3CjMDGma0mD ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. ഇന്ന് രാവിലെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇവിടെ വെച്ച് മരിച്ചു. ഇന്ന് വൈകുന്നേരം ഭാര്യ നസീബ പെണ്കുഞ്ഞിന് ജന്മം നൽകി. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്. കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം നാടിന്റെ നൊമ്പരമ...
Breaking news, Obituary

സ്കൂൾ അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര: വേങ്ങര ഗവ. ഗേൾസ് സ്കൂൾ അധ്യാപികയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നുംപുറം എടക്കാപറമ്പിൽ താമസിക്കുന്ന ബൈജു ടീച്ചറെ (41) യാണ് ഇന്ന് രാവിലെ11:30ഓടെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ കുന്നുംപുറം സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃദുദേഹം ഇൻകോസ്റ്റ് നടപടികൾക്ക് ശേഷം മോർച്ചറിയിലേക്ക് മാറ്റും. ഭർത്താവ് ഉണ്ണികൃഷ്ണൻ കുറ്റൂർ എം എച്ച് എം എൽ പി സ്കൂൾ പ്രധാനാധ്യാപകനാണ്. മൂന്ന് മക്കളുണ്ട്....
error: Content is protected !!