ഇമ്പമേറും ഇശല്‍ വിരുന്നുമായി പി. എം. എസ് ടി കോളേജില്‍ മെഹ്ഫില്‍ 2024
തിരൂരങ്ങാടി : മാപ്പിളപ്പാട്ടിന്റെ ഇശലുകള്‍ കൊണ്ട് മുഖരിതമായി കുണ്ടൂര്‍ പി.എം.എസ്.ടി ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്. 'മെഹ്ഫില്‍ 2024' ഇന്റര്‍കോളേജിയറ്റ് മാപ്പിളപ്പാട്ട് മത്സരമാണ് വെള്ളിയാഴ്ച പി.എം.എസ്.ടി കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്നത്. പി.എം.എസ്.ടി കോളേജ് യൂണിയനും മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച മത്സരം പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പരിപാടിയുടെ ഉദ്ഘാടനം പ്രശസ്ത മാപ്പിളപ്പാട്ട് ഗായികയും ഗാനരചയിതാവുമായ മുക്കം സാജിത നിര്‍വ്വഹിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. കെ.ഇബ്രാഹിം അധ്യക്ഷനായിരുന്നു. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക മാപ്പിളകലാ അക്കാദമി കലാവിഭാഗം മുന്‍ കണ്‍വീനര്‍ അബ്ബാസ് കൊണ്ടോട്ടി,മാപ്പിളപ്പാട്ട് നിരൂപകനും സംഗീത സംവിധായകനുമായ റഷീദ് മോങ്ങം, മുക്കം സാജിത എന്നിവര്‍ വിധികര്‍ത്താക്കളായി. പതിനേഴ് കോളേജുകളില്‍ നിന്നായി ഇരുപത്തി...

