കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രധാന അറിയിപ്പുകള്
കാലിക്കറ്റ് സര്‍വ്വകലാശാലാ പൊതുപ്രവേശന പരീക്ഷ (CUCAT 2024)
അപേക്ഷ മെയ് 12 വരെ നീട്ടി
2024-25 അധ്യയന വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളിലെ പി.ജി./ ഇന്റഗ്രേറ്റഡ് പി.ജി./ പ്രൊജക്ട് മോഡ് ഡിപ്ലോമ, സര്‍വകലാശാല സെന്ററുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും ബി.പി.എഡ്., ബി.പി.ഇ.എസ്. ഇന്റഗ്രേറ്റഡ്, എം.പി.എഡ്., എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷന്‍, എം.എസ് സി. ഹെല്‍ത്ത് ആൻ്റ് യോഗ തെറാപ്പി, എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ പ്രോഗ്രാമുകളിലേക്ക് പ്രവേശനത്തിനായുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (CUCAT 2024) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ചെയ്യുന്നതിനുള്ള അവസാന തീയതി മെയ് 12 വരെ നീട്ടി. പ്രവേശന പരീക്ഷ മെയ് 28, 29, 30 തീയതികളില്‍ വിവിധ സെന്ററുകളിലായി നടക്കും. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്സൈറ്റിൽ https://admission.uoc.ac.in/. ഫോണ്‍: 0494 24...