കാലിക്കറ്റ് ഇ.എം.എം.ആര്‍.സിക്ക് എന്‍.സി.ഇ.ആര്‍.ടി. ദേശീയ പുരസ്‌കാരങ്ങള്‍
എന്‍.സി.ഇ.ആര്‍.ടി. - സി.ഐ.ഇ.ടിയുടെ ആഭിമുഖ്യത്തില്‍ നടന്ന അഖിലേന്ത്യ ചില്‍ഡ്രന്‍സ് എഡ്യൂക്കേഷണ്‍ല്‍ ഇ-കണ്ടന്റ് മത്സരത്തില്‍ മികച്ച മൊബൈല്‍ ആപ്പിനുള്ള ഒന്നാം സ്ഥാനം കാലിക്കറ്റ് സര്‍വകലാശാലാ എഡ്യൂക്കേഷഷണല്‍ മള്‍ട്ടിമീഡിയ റിസര്‍ച്ച് സെന്ററിന് (ഇ.എം.എം.ആര്‍.സി.) ഇ.എം.എം.ആര്‍.സി. പ്രൊഡ്യൂസര്‍ സജീദ് നടുത്തൊടി സംവിധാനം ചെയ്ത 'റൈസ്ഡ് ഓണ്‍ റിതംസ്' മികച്ച വിഡിയോ പ്രോഗ്രാമിനുള്ള അവാര്‍ഡും ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് കെ.ആര്‍. അനീഷ് നിര്‍മിച്ച ഗ്രാഫിക്‌സ് ചിത്രം 'ചന്ദ്രയാന്‍- 3' മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡും നേടി.
കെ.ആര്‍. അനീഷ്
ഒരു അമ്മയും മകനും തമ്മിലുള്ള ബന്ധവും സംഗീതത്തിന് ഭിന്നശേഷിക്കാരില്‍ ഉണ്ടാകുന്ന സ്വാധീനവും പ്രമേയമാക്കുന്ന പ്രചോദനാത്മകമായ ഡോക്യൂമെന്ററിയാണ് റൈസ്ഡ് ഓണ്‍ റിതംസ്. ഇന്ത്യയുടെ വിജയകരമായ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ശാസ്ത്രീയ വശങ്ങള്‍ അനിമേഷന്‍ വഴി ചിത്രീകരിച്ച പ്...