അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം – 2024 ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍
കോളേജുകൾക്ക് സീറ്റ് വർധനവിന് അപേക്ഷിക്കാം
കാലിക്കറ്റ് സർവകലാശാലക്ക് കീഴിലുള്ള ആർട്സ് ആൻ്റ് സയൻസ്, അറബിക് / ഓറിയന്റൽ ടൈറ്റിൽ കോളേജുകളിലെ വിവിധ ബിരുദ / ബിരുദാനന്തര പ്രോഗ്രാമുകളിലെ അനുവദനീയമായ സീറ്റുകളിലേക്ക് നിബന്ധനകൾക്കു വിധേയമായി 2024-25 അധ്യയന വർഷത്തേക്ക് മാത്രമായി താത്കാലിക സീറ്റ് വർധനവ് (Marginal Increase) നിർദിഷ്ട മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു. സ്വാശ്രയ മേഖലയിലെ അപേക്ഷകർ ഒരു പ്രോഗ്രാമിന് 6,000/- രൂപ ഫീസ് സഹിതം 25 വരെ സ്വീകരിക്കുന്നതാണ്. അപേക്ഷകളുടെ സ്കാൻ ചെയ്ത പകർപ്പ്, ഫീസ് അടച്ച ചലാൻ രസീത് എന്നിവ [email protected] എന്ന ഇ-മെയിലിൽ മാത്രം അയക്കേണ്ടതാണ്. അപേക്ഷയുടെ മാതൃകയും കൂടുതൽ വിവരങ്ങളും വെബ്സൈറ്റിൽ https://www.uoc.ac.in/. ഫോൺ: 0494-2407112, 7154.
പി.ആർ. 651/2024
അഫ്സൽ-ഉൽ-ഉലമ (പ്രിലിമിനറി) പ്രവേശനം - 2024
കാലിക്കറ്റ് സർവകലാശാല 2024-2...