Tag: Local news

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍
Local news, Malappuram

മുസ്ലിം ലീഗിന് ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടി, എതിര്‍ത്ത് സംസാരിക്കാന്‍ പോലും കഴിയുന്നില്ല ; മന്ത്രി വി അബ്ദുറഹ്‌മാന്‍

താനൂര്‍ : ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് തുടങ്ങിയ ആര്‍എസ്എസ് പേടിയിലാണ് മുസ്ലിം ലീഗെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍. ബിജെപിക്കെതിരായി സംസാരിക്കാന്‍ പോലും മുസ്ലിം ലീഗിന്നും കോണ്‍ഗ്രസിനും കഴിയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പൊന്മുണ്ടം പഞ്ചായത്തിലെ ചോലപ്പുറത്ത് നടന്ന സ്‌നേഹ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കാതിരിക്കാനാവില്ല എന്നാണ് കോണ്‍ഗ്രസ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പിന്നെ എങ്ങനെയാണ് ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് മുന്നിലുണ്ടാവുകയെന്ന് മന്ത്രി ചോദിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്ക് നീതി ലഭിക്കാനുള്ള അവസരം കോണ്‍ഗ്രസ് നഷ്ടപ്പെടുത്തുകയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഉന്നയിക്കുന്ന വാദങ്ങളെ തിരുത്താന്‍ മുസ്ലിം ലീഗും തയ്യാറാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സിപിഐ എം ഏരിയ...
Malappuram, Other

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ് ; തിരൂര്‍ സ്വദേശിക്കെതിരെ കേസ്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട തിരൂര്‍ സ്വദേശിക്കെതിരെ കേസ്. തിരൂര്‍ സ്വദേശി ടിപി സുബ്രഹ്‌മണ്യത്തിനെതിരെയാണ് സൈബര്‍ പൊലീസ് കസെടുത്തിരിക്കുന്നത്. കലാപമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടു എന്നാണ് എഫ്‌ഐആര്‍. പാക്കിസ്ഥാന് ജയ് വിളിക്കാനും പിണറായി തയ്യാറാകും, അല്ലെങ്കില്‍ വീണ മോളുടെ കാര്യം തീരുമാനമാകും എന്നെല്ലാമാണ് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. ഇതില്‍ വര്‍ഗീയമായ രീതിയിലുള്ള പരാമര്‍ശവുമുണ്ട്....
Local news

മൂന്നിയൂരിൽ ഭിന്നശേഷി മാലാഖമാർക്ക് ഭക്ഷ്യ കിറ്റും പെരുന്നാൾ പുടവയും നൽകി വോയ്സ് ഓഫ് കുന്നത്ത് പറമ്പ്

മൂന്നിയൂർ : മൂന്നിയൂർ പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി മാലാഖമാർക്കും പെരുന്നാൾ - വിഷു പ്രമാണിച്ച്‌ ഭക്ഷ്യ കിറ്റും പുടവയും നൽകി മാതൃകയായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ. കഴിഞ്ഞ നാല് വർഷങ്ങളായി വോയ്സ് ഓഫ് കുന്നത്ത് പറമ്പ് വാട്സാപ് കൂട്ടായ്മ ഭിന്നശേഷിക്കാരെ ചേർത്ത് പിടിച്ച് നടത്തുന്ന ഭക്ഷ്യ കിറ്റ് വിതരണം അഞ്ചാം വർഷത്തിലേക്ക് എത്തിയപ്പോൾ ഭക്ഷ്യ കിറ്റിനോടൊപ്പം പുടവയും നൽകിയിരിക്കുകയാണ്. പ്രാദേശികമായി പ്രവർത്തിക്കുന്ന ഒരു വാട്സാപ് കൂട്ടായ്മ ഒരു പഞ്ചായത്തിലെ മുഴുവൻ ഭിന്നശേഷി ക്കാരെയും ചേർത്ത് പിടിച്ച് നടത്തിയ ഈ കാരുണ്യ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടിരിക്കുകയാണ്. കുന്നത്ത് പറമ്പ് ലാസ ഓഡിറ്റോറിയത്തിൽ നടന്ന വിതരണ ചടങ്ങിൽ പഞ്ചായത്തിലെ മുഴുവൻ ജനപ്രതികളുടെയും സാമൂഹ്യ-സാംസ്കാരിക നേതാക്കളുടെയും സാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. മൂന്നിയൂർ പഞ്ചായത്ത് പരിവാർ കമ്മറ്റിയുടെ സഹകരണത്തോടെ സംഘടി...
Local news

കെ.എസ് ഹംസയുടെ ഛായാചിത്രവുമായി വിദ്യാർത്ഥിനി

കോട്ടക്കൽ: എടരിക്കോട് ഞാറത്തടത്ത് പ്രചാരണത്തിനെത്തിയ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയ്ക്ക് ഛായാചിത്രം സമ്മാനിച്ച് വിദ്യാർത്ഥിനി. ചുടലിപ്പാറ സ്വദേശി ഫാത്തിമ ദിൽനയാണ് സ്ഥാനാർത്ഥിയെ കാൻവാസിലാക്കിയത്. ഗ്രാഫിക്ക് ഡിസൈൻ പഠിതാവാണ് ദിൽന. ഇ.എം.എസ് മുതൽ എം. സ്വരാജ് വരെയുള്ളവരുടെ ഛായാചിത്രങ്ങൾ ദിൽ ന വരച്ചിട്ടുണ്ട്. ഓട്ടോ ഡ്രൈവറും സി.പി.ഐ ചുടലപ്പാറ ബ്രാഞ്ച് സെക്രട്ടറിയുമായ മുഹമ്മദ് മർസൂക്കാണ് പിതാവ്. ഉമ്മ റുബീന....
Local news

കൊളപ്പുറം ജംഗ്ഷനിൽ ഹൈവേ നിർമ്മാണം സ്റ്റൈ ഹൈകോടതി രണ്ടു മാസത്തേക്ക് നീട്ടി

കൊളപ്പുറം : നാഷണല്‍ ഹൈവേ വികസനതിന്റ് ഭാഗമായി അരീക്കോട് പരപ്പനങ്ങാടി സ്റ്റേറ്റ് ഹൈവേ വെട്ടി മുറിച്ചതിനാല്‍ ഗതാഗതതടസം കൊളപ്പുറം ജംഗ്ഷനില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവ് രണ്ടുമാസത്തേക്ക് നീട്ടി. ജസ്റ്റിസ് ടി ആര്‍ രവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സമരസമിതിക്ക് വേണ്ടി അഡ്വക്കറ്റുമാരായ തന്‍വീര്‍,അഹമ്മദ് ഷാ, നൂറ അലി, മുഹമ്മദ് ഡാനിഷ് എന്നിവര്‍ ഹാജരായി. പതിറ്റാണ്ടുകളായി യാത്ര ചെയ്തിരുന്ന പരപ്പനങ്ങാടി അരീക്കോട് സംസ്ഥാനപാത കൊളപ്പുറം ജംഗ്ഷനിൽ വെട്ടിമുറിച്ചതിനാൽ പൊതുജനങ്ങൾക്ക് യാത്ര തടസ്സം നേരിട്ടിരിക്കുകയാണ്. നാഷണൽ ഹൈവേ മുറിച്ച് കടക്കണം എങ്കിൽ കൂരിയാട് വഴി അഞ്ച് കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ട ഗതികേടിലാണ് പൊതുജനങ്ങൾ . ഇത് തൊട്ടടുത്ത കൊളപ്പുറം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസം അനുഭവപ്പെടുന്നു. സ്കൂളിന് പുറകുവശത്തിലൂടെ അനുവദിച്ചു തന്നിട്ടുള്ള പാത...
Local news

മൂന്നിയൂരിൽ നിരോധനം ലംഘിച്ച് ഉപ്പിലിട്ടത് കച്ചവടം ; പിഴ ഈടാക്കി

തിരൂരങ്ങാടി : മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി പഞ്ചായത്ത് പരിധിയിൽ ഉപ്പിലിട്ടത്, വിവിധ രാസ വർണ്ണങ്ങൾ , വൃത്തിഹീനമായ ഐസ് , പച്ചവെള്ളം എന്നിവ ചേർത്ത് പാനീയങ്ങൾ നിർമ്മിക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടും അത് ലംഘിച്ച് കച്ചവടം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കി. ആദ്യ തവണ താക്കീത് നൽകിയിട്ടും വീണ്ടും നിയമലംഘനം ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇനിയും ആവർത്തിച്ചാൽ കേരള പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം നിയമ നടപടി സ്വീകരിക്കും എന്ന് എഫ്. എച്ച് .സി മെഡിക്കൽ ഓഫീസർ ഡോ.മുഹമ്മദ് റഫീക്ക് പുള്ളാട്ട്, എച്ച്.ഐ ഹസിലാൽ കെ.സി എന്നിവർ അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ നിയമപരമായ നടപടി സ്വീകരിക്കും എന്ന് സെക്രട്ടറി ഉണ്ണി അറിയിച്ചു. ജെ.എച്ച് ഐ മാരായ ജോയ് എഫ് , പ്രശാന്ത് .വി , അശ്വതി .എം, പഞ്ചായത്ത് എച്ച് ഐ ദീപ്തി .പി , സാരഥി കൃഷണൻ എന്നിവർ പരിശോ...
Local news, Other

എൻ.ഡി.എ.സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടിയിൽ പര്യടനം നടത്തി

തിരൂരങ്ങാടി : എൻ.ഡി.എ സ്ഥാനാർത്ഥി നിവേദിത സുബ്രഹ്മണ്യൻ തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, പെരുമണ്ണ ക്ലാരി, പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തി. ചെറുമുക്ക് കാർത്തികേയൻ്റെ വീട്ടിൽ നടന്ന കുടുംബയോഗങ്ങളിലും, കീ വോട്ടർമാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. നന്നമ്പ്ര മേലേപ്പുറം കീഴാപുറത്ത് കുടുംബക്ഷേത്രത്തിലെ കലങ്കരി ഉൽസവത്തിലും, തെയ്യാല ശാന്തിഗിരി ആശ്രമത്തിലുമെത്തി,സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു . ആശ്രമം ഇൻ ചാർജ് സ്വാമി ജന പുഷ്പൻ ജ്ഞാനതപസ്വി, .മാനേജർ പി.എം.ചന്ദ്രശേഖരൻ, വ.എ.മോഹനൻ എന്നിവർ ചേർന്ന് സ്ഥാനാർത്ഥിയെ സ്വീകരിച്ചു.ബി ജെ പി എടരിക്കോട് മണ്ഡലം പ്രസിഡൻ്റ് റിജു രാഘവ്, ജന.സെക്രട്ടറിമാരായ എം.ശിവദാസ്, സജിത്ത് അങ്കത്തിൽ ,തുടങ്ങിയവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു...
Malappuram

ഇ.ടിയും സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി

മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എംപി അബ്ദു സമദ് സമദാനിയും നാമനിര്‍ദ്ദേശപത്രിക നല്‍കി. ഇ.ടി മുഹമ്മദ് ബഷീര്‍ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കലക്ടര്‍ വി ആര്‍ വിനോദിന് മുമ്പാകെയും സമദാനി പൊന്നാനി മണ്ഡലം വരണാധികാരിയായ എ.ഡി.എം കെ. മണികണ്ഠന്‍ മുമ്പാകെയുമാണ് പത്രിക നല്‍കിയത്. കെപിസിസി സെക്രട്ടറി കെ. പി അബ്ദുല്‍ മജീദ്, മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, മഞ്ഞളാംകുഴി അലി എം എല്‍ എ, എന്നിവര്‍ സന്നിഹിതരായിരുന്നു...
Local news, Other

തിരൂരങ്ങാടിയില്‍ നിന്നും പൊലീസ് പിടിച്ചെടുത്ത പണം ആദായ നികുതി വകുപ്പിന് കൈമാറി

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്‌ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ പിടിച്ചെടുത്ത 11.43 ലക്ഷം രൂപ ആദായ നികുതിവകുപ്പിന് കൈമാറി. ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴ്മുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ല്‍ നിന്നും ആണ് 11,43,000 രൂപ പിടികൂടിയത്. 10 ലക്ഷത്തില്‍ കൂടിയ തുകയായതിനാല്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് പ്രകാരം തുക ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്‌ളെയിങ് ഫ്‌ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്....
Local news, Other

നാടന്‍ കലകളും ചവിട്ട് കളിയും പുതിയ തലമുറക്ക് കൈമാറി യാത്രയായ പുവാച്ചിയില്‍ കാളിക്ക് അനുശോചനം രേഖപ്പെടുത്തി കൊട്ടംന്തലയിലെ കീരനല്ലൂര്‍ നാടന്‍ കലാസംഘം

പരപ്പനങ്ങാടി : നാടന്‍ കലകളും ചവിട്ട് കളിയും പുതിയ തലമുറക്ക് കൈമാറി യാത്രയായ പുവാച്ചിയില്‍ കാളിക്ക് അനുശോചനം രേഖപ്പെടുത്തി കൊട്ടംന്തലയിലെ കീരനല്ലൂര്‍ നാടന്‍ കലാസംഘം. കൊട്ടംന്തലയിലെ നാടന്‍ കലകളുടെ ആചാര്യയും മഞ്ചേരി എഫ്എമിലെ നാടന്‍ പാട്ടുകാരിയുമായ പുവ്വാച്ചിയില്‍ കാളി ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു മരണപ്പെട്ടത്. കുറച്ച് ദിവസങ്ങളായി വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ കിടപ്പിലായിരുന്നു. പഴയക്കാലത്ത് പുഞ്ചപാടങ്ങളില്‍ നടീല്‍ പാട്ടും, കൊയ്ത്തു പാട്ടുകളും കൂടെയുള്ളവര്‍ക്ക് പാടി കൊടുത്തിരുന്നത് കാളിയായിരുന്നു. നാടന്‍ ചവിട്ട് കളി മറ്റുള്ളവര്‍ക്ക് പഠിപ്പിച്ച് നല്‍കി നിരവധി വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായിരുന്നു. അനുശോചന യോഗത്തില്‍ സെക്രട്ടറി എ. സുബ്രഹ്‌മണ്യന്‍ സ്വാഗതവും പ്രസിഡണ്ട്. പി.സി ബാലന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.ടി വിനോദ്, പി. സി ജാനകി, എ . കോരന്‍, പി. ശങ്കരന്‍ എന...
Local news, Other

മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ല: പി.കെ കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: മുഖ്യമന്ത്രി മൈക്കിലൂടെ തള്ളുന്നതെല്ലാതെ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തിരൂരങ്ങാടി നിയോജക മണ്ഡലം യു.ഡി.എഫ് ചെമ്മാട് സംഘടിപ്പിച്ച ലീഡേഴ്‌സ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. മുഖ്യമന്ത്രി പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നുമാണ്. കേരളത്തില്‍ സി.എ.എ നടപ്പിലാക്കില്ലെന്നാണ് അദ്ധേഹം പറയുന്നത്. അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് അദ്ധേഹം പറയുന്നില്ല. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ സി.എ.എ എടുത്തു കളയും. ഇടത് പക്ഷത്തിന് റോളില്ലാത്ത തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ദേശീയ പാര്‍ട്ടി പദവി നിലനിര്‍ത്താനുള്ള തത്രപാടിലാണവര്‍. അതിനിടക്ക് നാട്ടില്‍ നടക്കുന്ന വിഷയങ്ങളൊന്നും ശ്രദ്ധിക്കാന്‍ അവര്‍ക്കാവുന്നില്ല. റിയാസ് മൗലവി വിഷയത്തില്‍ വലിയ അപാകതസര്‍ക്കാറിന്റെ ഭാഗത്ത് സംഭവിച്ചു. ഇത് തുടര്‍ക്കഥയാകുമ്പോള്‍ മുഖ്യമന്ത്രിയുടെ ന്യൂനപക...
Crime, Local news, Other

താനാളൂരിലെ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

താനൂര്‍: താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലും മീനടത്തൂര്‍ അമ്മംകുളങ്ങര ദേവി ക്ഷേത്രത്തിലും മോഷണം നടത്തിയ പ്രതികളെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കോടാശ്ശേരി നായരങ്ങാടി ചെറിയേക്കരജെയ്‌സണ്‍ (54) മാറമ്പള്ളിവാഴക്കുളം ലക്ഷംവീട് കോളനി കല്ലേത്ത് പറമ്പില്‍ ശ്രീക്കുട്ടന്‍ (27) എന്നിവരെയാണ് താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്, ഫെബ്രവരി 17 ന് പുലര്‍ച്ചെ രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് താനാളൂര്‍ നരസിംഹ ക്ഷേത്രത്തിലെയും, മീനടത്തൂര്‍ അമ്മംക്കുളങ്ങരെ ദേവി ക്ഷേത്രത്തിലെയും ഭണ്ഡാരങ്ങളില്‍ നിന്നും, ക്ഷേത്ര ഓഫീസില്‍ നിന്നും പണവും ,മൊബൈലും മോഷണം നടത്തിയത്. സംഭവത്തില്‍ താനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. താനൂര്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളുമായി മോഷണം നടത്തിയ ക്ഷേത്രങ്ങളില്‍ കൊണ്ടു പോയി തെളിവെടുപ്പ് നടത്തി. പ്രതികളുടെ പേരില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ കേസുകള...
Local news

കര്‍ഷകരുടെ ആവശ്യത്തിനു പരിഹാരം ; തിരൂരങ്ങാടി നഗരസഭ തോട് നവീകരണം തുടങ്ങി

തിരൂരങ്ങാടി: കര്‍ഷകരുടെ ഏറെ നാളെത്തെ ആവശ്യമായിരുന്ന വെഞ്ചാലി -ഓള്‍ഡ് കട്ട് നവീകരണം തുടങ്ങി. തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ 5 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായിരുന്നു. എന്നാല്‍ മഴ മൂലം കഴിഞ്ഞ വര്‍ഷം പദ്ധതി നടന്നില്ല. ഇക്കുറി മഴക്ക് മുമ്പേ പ്രവര്‍ത്തി നടത്താന്‍ നഗരസഭ സത്വര നടപടി സ്വീകരിക്കുകയായിരുന്നു. തോട്ടില്‍ ചെളി കെട്ടി നില്‍ക്കുന്നതിനാല്‍ നീരൊഴുക്ക് തടസ്സപ്പെടുകയും വെള്ളം കയറി കൃഷിക്ക് ദോഷകരമായി ബാധിക്കുകയും ചെയ്തിരുന്നു. ഒഴുക്ക് തടസ്സപ്പെട്ട് വെള്ളം ലഭിക്കാത്ത പാടശേഖരങ്ങളുമുണ്ടായിരുന്നു,വിവിധ പാടശേഖരങ്ങളിലെ നെല്‍കര്‍ഷകര്‍ ഇത് മൂലം ബുദ്ധിമുട്ട് അനുഭവിച്ച് വരി കയായിരുന്നു, തിരൂരങ്ങാടി നഗരസഭയുടെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്. കഴിഞ്ഞ വര്‍ഷം തിരൂരങ്ങാടി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ചെരപ്പുറത്...
Local news

തിരൂരങ്ങാടിയില്‍ വാഹന പരിശോധനക്കിടെ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍

തിരൂരങ്ങാടി : ലോകസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫ്ളെയിങ് സ്‌ക്വാഡും പൊലീസും നടത്തിയ വാഹന പരിശോധനയില്‍ കുഴല്‍ പണവുമായി ഊരകം സ്വദേശി പിടിയില്‍. ഊരകം കീഴമുറി നെടും പറമ്പ് സ്വദേശി നല്ലാട്ടു തൊടിക അബ്ദുല്‍ റഹൂഫ് (43) ആണ് പിടിയിലായത്. ഇയാളില്‍ നിന്നും രേഖകള്‍ കൈവശം വെക്കാതെ സൂക്ഷിച്ച 11.43 ലക്ഷം രൂപ പിടികൂടി. തിരൂരങ്ങാടി നിയോജകമണ്ഡലം ഫ്ളെയിങ് ഫ്ളെയിങ് സ്‌ക്വാഡ്-3 ഉദ്യോഗസ്ഥന്‍ ഷാമിലിന്റെയും തിരൂരങ്ങാടി സിഐ കെടി ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പൊലീസും സംയുക്തമായി എസ് പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വെന്നിയൂരില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കുഴല്‍ പണം വിതരണത്തിന് പോകുകയായിരുന്ന ഇയാളെ പിടികൂടിയത്. പണം ഇന്‍കംടാക്സ് ഡിപ്പാര്‍ട്ട്മെന്റ്റിന് കൈമാറി....
Local news

ജനങ്ങളോടുള്ള വഞ്ചന ; പഞ്ചായത്ത് തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കി വാര്‍ഡ് മെമ്പര്‍

തിരൂരങ്ങാടി : ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി വാര്‍ഡ് മെമ്പര്‍. പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അബ്ദുല്‍ വാഹിദ് പി വിയാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായും മറ്റ് ജനറല്‍ കുടുംബങ്ങള്‍ക്ക് ഡെപ്പോസിറ്റ് തുക ഇല്ലാതെയും ലഭ്യമാക്കുന്ന കേരള കേന്ദ്ര സര്‍ക്കാറുകളുടെ സംയുക്ത സംരംഭമായ ജലജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ടതില്ല എന്നുള്ള ഭരണസമിതിയുടെ തീരുമാനം പഞ്ചായത്തിലെ ജനങ്ങളോടുള്ള വഞ്ചനയാണ് പരാതിയില്‍ പറയുന്നു. പഞ്ചായത്ത് നടപ്പിലാക്കിയ ജലനിധി കുടിവെള്ള പദ്ധതി ഇപ്പോള്‍ ബിപിഎല്‍ കുടുംബങ്ങള്‍ അടക്കം 6000 രൂപ ഡെപ്പോസിറ്റ് തുകയായി നല്‍കണം മാത്രമല്ല പുതിയ കണക്ഷന്‍...
Local news

ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു

തിരൂരങ്ങാടി: സമസ്ത കേരള സുന്നി യുവജന സംഘം എസ് വൈ എസ് തിരൂരങ്ങാടി സോൺ കമ്മിറ്റിക്ക് കീഴിൽ ഇത്തവണ ഹജ്ജിന് അവസരം ലഭിച്ചവർക്കായി ഹജ്ജ് പ്രാക്ടിക്കൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ചെമ്മാട് ഖുതുബുസ്സമാൻ ഇംഗ്ലീഷ് സ്കൂളിൽ നടന്ന പരിപാടിയിൽ സോൺ പ്രസിഡന്റ് സുലൈമാൻ മുസ്‌ലിയാർ വെള്ളിയാമ്പുറം അദ്ധ്യക്ഷത വഹിച്ചു. സോൺ വൈസ് പ്രസിഡണ്ട് സിദ്ദീഖ് അഹ്സനി സി കെ നഗർ ക്ലാസിന് നേതൃത്വം നൽകി. സയ്യിദ് ശാഹുൽ ഹമീദ് ജിഫ്‌രി കൊടിഞ്ഞി,കേരള മുസ്‌ലിം ജമാഅത്ത് തിരൂരങ്ങാടി സോൺ വൈസ് പ്രസിഡണ്ട് ബാവ മുസ്‌ലിയാർ വെള്ളിയാമ്പുറം, നൗഫൽ എം കൊടിഞ്ഞി, ഖാലിദ് തിരൂരങ്ങാടി, മുഹമ്മദ് ഇദ്‌രീസ് സഖാഫി പതിനാറുങ്ങൽ, അബ്ദുന്നാസർ കക്കാടംപുറം പങ്കെടുത്തു....
Local news, Malappuram, Other

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024 : എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി

തിരുരങ്ങാടി : ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തിരുരങ്ങാടി മണ്ഡലം നേതൃസംഗമം നടത്തി. ജില്ലാ കമ്മിറ്റി അംഗം എകെ മജീദ് മാസ്റ്റര്‍ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജാഫര്‍ ചെമ്മാട് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി ഹാജി മണ്ഡലം സെക്രട്ടറി ഉസ്മാന്‍ ഹാജി സ്വഗതം പറഞ്ഞു. അക്ബര്‍ പരപ്പനങ്ങാടി, മണ്ഡലം ട്രഷറര്‍ മുനീര്‍ എടരിക്കോട്, മണ്ഡലം കമ്മറ്റി അംഗം അബ്ബാസ് കാച്ചാടി, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി അംഗം ആസിയ ഉസൈന്‍ ചെമ്മാട്, പാര്‍ട്ടി നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ കൊടിഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു...
Kerala, Other

കൈനിറയെ കൊന്നപ്പൂക്കളുമായി സ്ഥാനാർത്ഥിയെ വരവേറ്റ് കുരുന്നുകൾ

വളാഞ്ചേരി: കാട്ടിപ്പരുത്തി കാശാകുന്നിൽ പൊന്നാനി ലോക്സഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ് ഹംസയെ വരവേറ്റത് കുട്ടിക്കൂട്ടം. കൈ നിറയെ കൊന്നപ്പൂക്കളുമായി പത്തോളം കുരുന്നുകൾ ചേർന്നാണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അങ്ങാടിയിലുള്ളവരോടും വ്യാപാരികളോടും വോട്ട് ചോദിച്ച ശേഷമായിരുന്നു പ്രസംഗം. വോട്ട് തേടി സ്ഥാനാർത്ഥി മടങ്ങുമ്പോൾ കുട്ടിക്കൂട്ടം വീണ്ടും എത്തി. സ്ഥാനാർത്ഥിക്ക് വിജയാശംസ നേരാനായിരുന്നു ഇത്തവണ സംഘമെത്തിയത്....
Local news, Other

തെരുവ് നായയുടെ ആക്രമത്തിൽ വൃദ്ധക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റു

പരപ്പനങ്ങാടി : പോയിളകിയ തെരുവ് നായയുടെ കടിയേറ്റ് വൃദ്ധക്കും വളർത്തുമൃഗങ്ങൾക്കും പരിക്ക്. ഇന്ന് രാവിലെയാണ് സംഭവം. പാലതിങ്ങൽ, മുറിക്കൽ പ്രദേശത്താണ് കടിയേറ്റത്. പാലതിങ്ങൽ തയ്യിൽ മമ്മാതിയ (60)നാണ് കടിയേറ്റത് ഇവരെ തിരൂരങ്ങാടി താലുക്ക് ആശുപത്രിയിൽ നിന്ന് കോഴിക്കോട് 'മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഈ ഭാഗങ്ങളിൽ നിരവധി വളർത്തുമൃഗങ്ങളേയും കടിച്ചിട്ടുണ്ട് ....
Other, university

11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം, പരീക്ഷാഫലം ; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

11571 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം ചൊവ്വാഴ്ച ചേര്‍ന്ന കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റ് 11571 ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കി. ഒമ്പത് ഡിപ്ലോമ, 9813 ഡിഗ്രി, 1723 പി.ജി., അഞ്ച് എം.എഫില്‍., 21 പി.എച്ച്.ഡി. എന്നിവ ഉള്‍പ്പെടെയാണിത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ വാര്‍ഷിക ബജറ്റ് വോട്ട് ഓണ്‍ അക്കൗണ്ടായാണ് പാസാക്കിയത്. വാര്‍ഷിക റിപ്പോര്‍ട്ടും സഭയില്‍ സമര്‍പ്പിച്ചു. ബാക്കിയുള്ള അജണ്ടകളും ചോദ്യോത്തരങ്ങളും ചര്‍ച്ചകളും പെരുമാറ്റച്ചട്ട കാലാവധി അവസാനിച്ച ശേഷം ജൂണ്‍ 11-ന് തുടരുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. പി.ആര്‍ 441/2024 ദേശീയ യുവജനോത്സവത്തിന് കാലിക്കറ്റും പഞ്ചാബില്‍ നടക്കുന്ന അഖിലേന്ത്യാ അന്തസ്സര്‍വകലാശാലാ യുവജനോത്സവത്തിന് കാലിക്കറ്റ് സര്‍വകലാശാലയും. മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ഒന്ന് വരെ ലുധിയാനയിലെ പഞ്ചാബ് കാര്‍ഷിക ...
Obituary

ഹോസ്റ്റലില്‍ അബോധാവസ്ഥയിലായ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

തേഞ്ഞിപ്പലം: ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ വരാന്തയിൽ ബോധരഹിതയായി വീണ കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ഥിനി മരണപ്പെട്ടു. കണ്ണൂര്‍ എരുവെട്ടി കതിരൂര്‍ സ്വദേശി ഉക്കാസ് മൊട്ട നദീറ മൻസിൽ ഇബ്രാഹിമിന്റെ മകൾ റാനിയ ഇബ്രാംഹീം (23) ആണ് മരിച്ചത്. ഹിസ്റ്ററി പഠനവിഭാഗത്തിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ത്ഥിനിയായിരുന്നു റാനിയ. ഇന്ന് രാവിലെ 9.30 ന് യൂണിവേഴ്‌സിറ്റി യിലെ എവറെസ്റ്റ് ബ്ളോക്കിൽ താമസിക്കുന്ന റാനിയ വരാന്തയിൽ ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കെ ബോധരഹിതയായി വീഴുകയായിരുന്നു. ഉടൻ ഹെൽത്ത് സെന്ററിലും ചേളാരി ആശുപത്രിയി ലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
Local news, Other

പ്രയാസപ്പെടുന്നവര്‍ക്ക് റിലീഫ് പ്രവര്‍ത്തനം ആശ്വാസമേകുന്നു : പി എം എ സലാം.

തിരുരങ്ങാടി : പ്രവാസികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മുസ്ലിംലീഗിന്റെ റിലീഫ് പ്രവര്‍ത്തനം ആശ്വാസം പകരുന്നതാണെന്ന് സംസ്ഥാന മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. തിരുരങ്ങാടി മണ്ഡലം പ്രവാസി ലീഗ് പ്രവാസം അവസാനിപ്പിച്ചു തിരിച്ചെത്തിയ സാമ്പത്തിക പ്രയാസമുള്ള അര്‍ഹരായ മുന്‍ പ്രവാസികള്‍ക്ക് നല്‍കുന്ന പുതു വസ്ത്രം, ഭക്ഷണ കിറ്റ് എന്നിവക്കുള്ള കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുരങ്ങാടി എംകെ ഹാജി സൗധത്തില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ മണ്ഡലം പ്രവാസി ലീഗ് പ്രസിഡന്റ് പി എം എ ജലീല്‍ അദ്ധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, സി എച് മുഹമൂദ് ഹാജി, എ കെ മുസ്തഫ, ജാഫര്‍ കിഴക്കിനിയകത്ത്,ഇബ്രാഹിം തച്ചമ്മാട്, റഫീഖ് ഉള്ളണം, എം സി ബാവ ഹാജി, അരിമ്പ്ര സുബൈര്‍, കെ കെ ഇല്യാസ്, മുസ്തഫ കോണിയത്, ഇസ്മായില്‍ ഒടുങ്ങാട്ട്, എന്‍ കെ ...
Local news

സ്പെയിനിലെ ഇൻ്റർനാഷണൽ ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം

തിരൂരങ്ങാടി: സ്പെയിനിൽ വെച്ച് നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാൻ പിഎസ്എംഒ കോളേജ് അധ്യാപകൻ ആർ. ശരവണന് ക്ഷണം. ഇൻ്റർനാഷണൽ അസോസിയേഷൻ ഓഫ് ലാൻഡ്സ്കേപ് ആർക്കിയോളജിയുടെയും സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിൻ്റെയും അൽകലാ യൂണിവേഴ്സിറ്റിയുടെയും നേതൃത്വത്തിൽ "മാറുന്ന ഭൂപ്രകൃതിയുടെ പശ്ചാത്തലത്തിലെ മാനുഷിക വെല്ലുവിളികൾ" എന്ന ശീർഷകത്തിൽ ജൂൺ 10 മുതൽ 14 വരെ നടക്കുന്ന ഇൻ്റർനാഷണൽ ലാൻഡ്സ്കേപ് ആർക്കിയോളജി കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കാനാണ് പിഎസ്എംഒ കോളേജിലെ ചരിത്ര അധ്യാപകനായ ആർ. ശരവണന് അവസരം ലഭിച്ചിരിക്കുന്നത്. യുനെസ്കോ ലോക പൈതൃക നഗരമായി പ്രഖ്യാപിച്ച സ്പെയിനിലെ അൽകലാ ഡെ ഹേനരസ് നഗരത്തിലെ അൽകലാ യൂണിവേഴ്സിറ്റിയിൽ വെച്ച് നടക്കുന്ന കോൺഫറൻസിൽ, "ഇന്ത്യയിലെ മലബാർ തീരപ്രദേശത്തെ പുരാതന തുറമുഖ നഗരങ്ങൾ: കൈയെഴുത്തു പ്രതികൾ മുതൽ ഭൂപ്രകൃതി വരെ" എന്ന പ്രബന്ധമാണ് ശരവണൻ അവതരിപ്പിക്കു...
Local news

കരിപ്പൂരില്‍ 83 ലക്ഷത്തിന്റെ സ്വര്‍ണവുമായി തിരൂരങ്ങാടി സ്വദേശി പിടിയില്‍

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച തിരൂരങ്ങാടി സ്വദേശി കസ്റ്റംസിന്റെ പിടിയില്‍. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1281 ഗ്രാം തൂക്കം വരുന്ന സ്വര്‍ണവുമായാണ് അബുദാബിയില്‍ നിന്ന് എത്തിയ ഇയാള്‍ കസ്റ്റംസിന്റെ പിടിയിലായത്. അതേസമയം മറ്റൊരു കേസില്‍ എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ 5990 ഗോള്‍ഡ്ഫ്‌ലെക്ക് ബ്രാന്‍ഡ് സിഗരറ്റുകളും പിടിച്ചെടുത്തു. റാസല്‍ ഖൈമയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് 60000 രൂപ വിലമതിക്കുന്ന സിഗരറ്റുകള്‍ കസ്റ്റംസ് പിടികൂടിയത്....
Local news, Other

ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു

തിരൂര്‍ ; ടീം ഇന്‍ഡ്യ പാഠപുസ്തക കൈമാറ്റ വാരം ആഘോഷിച്ചു. പിന്നിട്ട ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ മുന്നോട്ടുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ടീം ഇന്‍ഡ്യയിലൂടെ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി കരസ്ഥമാക്കുന്ന പദ്ധതിക്ക് ഇന്ന് പരിസമാപ്തിയായി. മാര്‍ച്ച് 15 നാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ഷാര്‍ജ, അജ്മാന്‍, ദുബായ് എന്നിവടങ്ങളിലെ സ്‌കൂളുകളിലെ കെ.ജി. ക്ലാസ് മുതല്‍ 12 -ാം ക്ലാസ് വരെയുള്ള നിരവധി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പഠപുസ്തകങ്ങള്‍ പരസ്പരം കൈമാറി ഈ പദ്ധതിയുടെ ഭാഗമായി. ടീം ഇന്ത്യാ പ്രസിഡന്റ് ശശി വാരിയത്ത്, ജനറല്‍ സെക്രട്ടറി അനില്‍ ലാല്‍, ട്രഷറര്‍ രവി തങ്കപ്പന്‍, ഭരണസമിതി അംഗങ്ങളായ അന്‍വര്‍ വക്കാട്ട്, റാഫി കൊറോത്ത്, സുബീര്‍ അഴിക്കോട്, ബോബന്‍ ജോസ്, മനോജ്. കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Local news, Other

ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷം ; 20 വര്‍ഷമായി മുടങ്ങാതെ നോമ്പെടുത്ത് രാജേട്ടന്‍

തിരൂര്‍: 20 വര്‍ഷമായി റംസാന്‍ വ്രതം അനുഷ്ഠിച്ച് വരികയാണ് തലക്കടത്തൂര്‍ പത്രോളി തറവാട്ടിലെ രാജന്‍. തലക്കടത്തൂര്‍ അങ്ങാടിയില്‍ വെറ്റില മുറുക്കാന്‍ കട നടത്തുന്ന രാജേട്ടന് നോമ്പുതുറ തുറക്കുന്ന സമയത്ത് സുഹൃത്തുക്കള്‍ പലഹാരവും ഈത്തപ്പഴവും മറ്റും കടയിലേക്ക് എത്തിക്കാറാണ് പതിവ്. അത്താഴത്തിന് കഞ്ഞിയും ചമ്മന്തിയുമാണ് രാജേട്ടന് ഏറെ ഇഷ്ടമെന്ന് ഭാര്യ ഭവാനി പറയുന്നു. ഏത് പ്രതിസന്ധിയിലും നോമ്പെടുക്കുന്നത് ആരോഗ്യത്തിനും മനസ്സിനും സന്തോഷമാണെന്ന് രാജേട്ടന്‍ പറഞ്ഞു. ഹൈന്ദവ വിശ്വാസിയാണെങ്കിലും എല്ലാ മതങ്ങളെയും സഹോദര തുല്യമായി കാണുന്നയാളാണ്. ആരോഗ്യമുണ്ടെങ്കില്‍ അടുത്ത വര്‍ഷവും നോമ്പെടുക്കണമെന്നാണ് ആഗ്രഹമെന്നും രാജേട്ടന്‍ പറയുന്നു....
Local news, Other

അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിക്ക് പുതു ജീവന്‍ നല്‍കി നഹാസ് ഹോസ്പിറ്റല്‍

തിരൂരങ്ങാടി : അലഞ്ഞു തിരിഞ്ഞു നടന്ന വ്യക്തിയെ ഏറ്റെടുത്ത് അയാളെ പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തി നഹാസ് ഹോസ്പിറ്റല്‍. താനൂര്‍ ഭാഗത്തു നിന്ന് രാവിലെ കടലുണ്ടി, കൊട്ടക്കടവ് വരെ പോയി തിരിച്ച് പരപ്പനങ്ങാടി, താനൂര്‍ ഭാഗത്തേക്ക് ദിവസവും നടന്ന് യാത്ര ചെയ്യുന്ന മാനസിക പ്രശ്‌നമുള്ള വ്യക്തിയെയാണ് നഹാസ് ഹോസ്പിറ്റല്‍ ജീവനക്കാര്‍ അധികൃതരുടെ അനുമതിയോടെ ഏറ്റെടുത്തു മുടിവെട്ടി, കുളിപ്പിച് പുതിയ വസ്ത്രം ധരിപ്പിച് ഭക്ഷണവും കൊടുത്തു പുതുജീവിതത്തിലേക്കുള്ള കാല്‍വെപ്പ് നടത്തിയിരിക്കുന്നത്. ഇയാളുടെ പേരും സ്ഥലവും വ്യക്തമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ 2 വിരലുകള്‍ ഒരു ആക്സിഡന്റില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നഹാസ് ഹോസ്പിറ്റല്‍ അത്യാഹിത വിഭാഗത്തില്‍ നിന്ന് പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷം ഈ വ്യക്തിയെ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ആക്കിയിരിക്കുകയാണ്. നഹാസ് ഹോസ്പിറ്റല്‍...
Local news

പരപ്പനങ്ങാടിയിൽ യാത്രക്കാർക്ക് ഇഫ്താർ ഒരുക്കി എസ്.കെ.എസ്.എസ്.എഫ് വിഖായ

പരപ്പനങ്ങാടി : എസ്.കെ.എസ്.എസ്.എഫ് പരപ്പനങ്ങാടി മേഖല വിഖായ നടത്തുന്ന ഇഫ്താർ ടെന്റ് ആരംഭിച്ചു. റമദാൻ ഒന്ന് മുതൽ മുപ്പത് വരെയുള്ള ദിനങ്ങളിലായി പരപ്പനങ്ങാടി സെൻട്രൽ ജമാമസ്ജിദിന് മുന്നിൽ താനൂർ റോഡിലാണ് ഇഫ്താർ ടെന്റ് സൗകര്യം ചെയ്തിട്ടുള്ളത്. ദീർഘദൂര ബസ്, മറ്റു വാഹന യാത്രക്കാർ എന്നിവർക്ക് നോമ്പുതുറക്ക് ആവശ്യമായ ഈത്തപ്പഴം, പാനീയം, പഴവർഗങ്ങൾ, പൊരിക്കടികൾ എന്നിവ പാക്കറ്റുകളിൽ ആക്കിയാണ് വിതരണം നടത്തുന്നത്. ഇത് ദൂരസ്ഥലങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് ഏറെ ആശ്വാസകരമാണ്. മേഖല പ്രസിഡന്റ് ബദറുദ്ധീൻ ചുഴലി, സെക്രട്ടറി ശബീർ അശ്അരി, മേഖല വിഖായ ചെയർമാൻ ഇസ്മായിൽ പുത്തരിക്കൽ, വിഖായ ജില്ലാ സമിതി അംഗം ശുഹൈബ് ആവിയിൽബീച്ച്, സി.പി സുബൈർ മാസ്റ്റർ, പി.പി ശബീർ, പി.പി നൗഷാദ്, സി.വി ഇർഷാദ്, കെ.കെ സമീർ എന്നിവർ നേതൃത്വം നൽകുന്നു.ഓരോ ദിവസവും മേഖലയിലെ ഓരോ യൂണിറ്റ് കമ്മറ്റികളാണ് ഏറ്റെടുത്ത് വിതരണത്തിന് നേതൃത്വം നൽകുന്നത്...
Local news

എ ആര്‍ നഗറില്‍ ഭക്ഷണ പാനീയ സ്ഥാപനങ്ങളില്‍ രാത്രികാല പരിശോധന, ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

തിരൂരങ്ങാടി : മഞ്ഞപ്പിത്ത മടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഫുഡ് സേഫ്റ്റിയും ആരോഗ്യ വകുപ്പും ചേര്‍ന്ന് എആര്‍ നഗര്‍ പഞ്ചായത്തില്‍ രാത്രികാല പരിശോധന ഉര്‍ജ്ജിതമാക്കി. പരിശോധനയില്‍ ആറ് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ഉപ്പിലിട്ട ഭക്ഷണ പദാര്‍ത്ഥത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. നോമ്പ് കാലത്ത് വഴിയോര കച്ചവടക്കാര്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളുമായിട്ടാണ് എആര്‍ നഗര്‍ ആരോഗ്യ കേന്ദ്രവും ഫുഡ് സേഫ്റ്റിയും ചേര്‍ന്ന് പരിശോധന ആരംഭിച്ചത്. ഹെല്‍ത്ത് കാര്‍ഡ്, കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് എന്നിവ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍, വൃത്തിഹീന മായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ എന്നീവയ്ക്കാണ് നോട്ടീസ് നല്‍കിയത്. പേരും കൃത്യമായ വിവരങ്ങളും അടയാളങ്ങളും രേഖപ്പെടു ത്തിയിട്ടില്ലാത്ത കമ്പനികളുടെ സ്‌ക്വാഷുകള്‍, കളര്‍ പദാര്‍ത്ഥങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ പാടില...
Local news, Other

കെജരിവാളിന്റെ അറസ്റ്റ് : എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റി പ്രതിഷേധിച്ചു

തിരൂരങ്ങാടി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി.അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് തിരൂരങ്ങാടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സംഗമം നടത്തി. ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.പി അന്‍വര്‍ സാദത്ത് പ്രസംഗിച്ചു. അഡ്വ : സി ഇബ്രാഹിംകുട്ടി, കെ. മൊയ്തീന്‍കോയ, കെ രത്‌നാകരന്‍, സി.പി ഗുഹ രാജന്‍, രാംദാസ് മാസ്റ്റര്‍, എം.പി ഇസ്മായില്‍, സി.പി നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി...
error: Content is protected !!